Home Latest നിന്റെ മുഖം എന്താ കിട്ടൂ ഇങ്ങനെ ഇഷ്ടം ഇല്ലാത്ത കല്യാണം ആണ് നടക്കാൻ പോണ പോലെ.....

നിന്റെ മുഖം എന്താ കിട്ടൂ ഇങ്ങനെ ഇഷ്ടം ഇല്ലാത്ത കല്യാണം ആണ് നടക്കാൻ പോണ പോലെ.. Part – 1

0

കാളിന്ദി Part – 1

രചന : ലക്ഷിത

“ദേ കാളി പെണ്ണേ നിന്റെ ഫോൺ കിടന്നു നിലവിളിക്കുന്നു ”
സ്വാതി ബാത്റൂമിന് അടുത്ത് വന്നു വിളിച്ചു കൂവി
”ദാ വരുവാ”
അകത്തു നിന്നും മറുപടി ശബ്ദം നിമിഷങ്ങൾക്കുള്ളിൽ ഡോർ തുറന്ന് വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി പുറത്തിറങ്ങി കുളികഴിഞ്ഞു സമൃദ്ധമായ മുടി ടവല് കൊണ്ടു പൊതിഞ്ഞു വച്ചിട്ടുണ്ട് സ്വാതിയെ നോക്കി അവൾ പുഞ്ചിരിച്ചു കവിളിലെ നുണക്കുഴികൾ തെളിഞ്ഞു

“ആരാ വിളിച്ചേ”
“.ആ ഞാൻ നോക്കിയില്ല ”
മൊബൈൽ മുഴുകി ഇരിക്കുന്ന സ്വാതിഫോണിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു ആ അവൾ ഫോൺ എടുത്തു നോക്കി
“ആരാ കാളിപ്പെണ്ണേ ‘
“അമ്മ നിനക്കു എടുക്കാൻ മേലായിരുന്നോ”
“അമ്മ എന്നും വിളിക്കണ സമയം ആയില്ലല്ലോ ”
സ്വാതി പറഞ്ഞു ശെരിയാണല്ലോ എന്ന് അവൾക്കും തോന്നി സ്വാതിയും സ്വാതി കാളിപ്പെണ്ണേ എന്ന് വിളിക്കുന്ന കാളിന്ദിയും അടക്കം മെർലിൻ, വീണ എന്നീ 4 പേര് ഒരു വീടിന്റെ upstair ഷെയർ ചെയ്തു താമസിക്കുകയാണ് 4 പേരും ആ സിറ്റിയിൽ തന്നെ ജോലി ചെയ്യുന്നവർ ഹൗസ് ഒർണറും ഭാര്യയും അധ്യാപകരായിരുന്നു മക്കളില്ലാത്ത അവർക്കു ഒരു കൂട്ടിനും കൂടി ആണ് upstair വാടകക്ക് കൊടുത്തത്. കാളിന്ദി ഫോൺ എടുത്ത് അമ്മയുടെ നമ്പർ കാളിലേക്ക്‌ ഇട്ടു ഒന്ന് രണ്ടു ബെല്ല്കൾക്കു ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു
“ഹലോ അമ്മേ”
‘”കല്ലു മോളെ ” ശ്രീദേവി യുടെ ശബ്ദം കാളിന്ദിയിൽ സന്തോഷം നിറച്ചു
“കല്ലു ലീവ് ശെരിയായോ”
“ഒരു ദിവസത്തെ ലീവെ കിട്ടിയുള്ളൂ അമ്മേ എക്സാം ടൈം അല്ലേ’

“അതെങ്ങനെയാ ശെരി ആകാനാ മോളെ “ഞാൻ 21 വെള്ളിയാഴ്ച വൈകുന്നേരം ഇവിടുന്ന് തിരിക്കും ശനിയാഴ്ച എനിക്ക് ലീവ് ഉണ്ട്‌ കല്യാണം ഞായറാഴ്ച അല്ലെ തിങ്കളാഴ്ച്ച വെളുപ്പിന് തിരികെ വരല്ലോ”
കാളിന്ദി വിശദീകരിച്ചു

“മം ലീവ് ഇല്ലെങ്കിൽ അങ്ങനെ അല്ലേ പറ്റൂ
പിന്നെ നാളെ ഡ്രസ്സ്‌ എടുക്കാൻ പോകുവാ നിനക്ക് കിട്ടൂന് എടുക്കുന്ന അതേ കളർ മതിയോ”
“വേണ്ട അതു ശെരിയാകില്ല അമ്മേ അന്ന് കിട്ടുന്റെ സ്പെഷ്യൽ ഡേ ആണ് അവൾ യൂണിക് ആയിട്ട് നിൽക്കട്ടെ എനിക്ക് വേറെ മതി ”
“നിങ്ങൾ എപ്പോഴും ഒരേ പോലുള്ള നിറത്തിലും മോഡലിലും ഉള്ള ഡ്രസ്സ്‌ അല്ലേ തിരഞ്ഞെടുത്തിട്ടുള്ളു അതാ ഞാൻ അങ്ങനെ ചോദിച്ചേ”
” രണ്ടു പേരുടെ കല്യാണവും ഒരുമിച്ചു നടത്തണമെനന്നായിരുന്നു ”
“അതിനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ അമ്മേ അതു വിട്ടേക്ക് ഇപ്പോ കിട്ടുന്റെ കാര്യം നടക്കട്ടെ
നാളെ ആരൊക്കെയാ പോണേ ഡ്രസ്സ്‌ എടുക്കാൻ ‘”

“ഞാനും അച്ഛനും കിട്ടുവും പ്രഭേച്ചിയും ശോഭനയും ഇവിടുന്നു അനന്ദുന്റെ വണ്ടിയിൽ പോകും കാവൂവും കലേഷും നേരിട്ട് കടയിൽ വരാന്ന് പറഞ്ഞു”
“പാറു അപ്പയും ഗീതാന്റിയെയും ഒന്നും വിളിച്ചില്ലേ
“ഞാൻ വിളിച്ചിരുന്നു വരുന്നില്ലന്ന് പറഞ്ഞു ”
“മം കാവൂനോടു പറഞ്ഞാൽ മതി എനിക്കും കൂടി സെലക്ട്‌ ചെയ്യാൻ ”
“പറയാം മോളെ നീ ആരെയും ക്ഷണിക്കുന്നില്ലേ ”
“ഉണ്ട്‌ എനിക്ക് കുറച്ചു ലെറ്റർ വേണന്നു കിട്ടൂനോട് ഞാൻ പറഞ്ഞിരുന്നല്ലോ”
“ആണോ അവൾ ഒന്നും പറഞ്ഞില്ല മറന്നു കാണും നാളെ അനന്ദുനോട്‌ പറയാം കൊറിയർ അയക്കാൻ അതു പോരേ,”
“ഉം മതി ‘

” എന്നാ മോള് പോയി എന്തേലും കഴിക്കാൻ നോക്ക് ജോലി കഴിഞ്ഞു വന്നതല്ലേ ”
“ശെരി അമ്മേ ഞാൻ നാളെ വിളിക്കാം ” കാളിന്ദി കാൾ കട്ട്‌ ചെയ്തു ഒന്ന് രണ്ട് നിമിഷം ഫോണിലേക്ക് നോക്കി നിന്നു കാൾ ഹിസ്റ്ററിയിൽ നിന്ന് കിച്ചുവേട്ടൻ എന്ന് സേവ് ചെയ്ത നമ്പർ സെലക്ട്‌ ചെയ്തു കാളിലേക്ക് ഇട്ടു ഫോൺ ചെവിയോട് ചേർത്തു ഫോൺ ടെംപറേർലി ഔട്ട് ഓഫ് ഓർഡർ എന്ന് സ്ഥിര മറുപടി കേട്ട് ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അവൾ കിച്ചണിലേക്ക് നടന്നു.കോഫി ഉണ്ടാക്കി രണ്ടു കപ്പിൽ പകർന്നു ഒന്ന് സ്വാതിക്ക്‌ കൊടുത്തു അവൾടെ ശ്രദ്ദ ഇപ്പോഴും മൊബൈലിൽ തന്നെ അവൾ ചെറുതായിട്ട് മൊബൈൽ അഡിക്റ്റ ആണ് സ്വാതിയും കാളിന്ദിയും ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത് ഒരു സ്വശ്രയ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകർ. എന്നും വൈകുന്നേരം ആദ്യം വീട്ടിൽ എത്തുന്നതും അവർ രണ്ടു പേരാണ് 6.30കഴിഞ്ഞാണ് ഡയറ്റീഷൻ ആയ മെർലിനും ബാങ്കിൽ വർക്ക്‌ ചെയ്യുന്ന വീണയും എത്തുന്നത് മെർലിനും വീണയും സ്വാതിയും ഒരു വര്ഷത്തോളമായി ഒരു കുടുംബം പോലെ ഒരുമിച്ചു താമസിക്കുന്ന ആ വീട്ടിലേക്ക് കാളിന്ദി എന്ന നമ്മുടെ നായിക എത്തിയിട്ട് കഷ്ടി ഒരു മാസം

നാട്ടിലെ പൊതു കാര്യാ പ്രവർത്തകനും പഴയ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്നു ഭാസ്കരൻ വക്കീൽ അക്കാലത്തു നാട്ടുകാർ സഹായത്തിനായി ഏതു സമയത്തും കയറി ചെല്ലാവുന്ന വീടായിരുന്നു മഠത്തിൽ പടി എന്ന അദ്ദേഹത്തിന്റെ തറവാട്.അവിടെ ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത മകൻ ഉദയനും കുടുംബവും ആണ് താമസിക്കുന്നത് കുടുംബ വീടിനോട് ചേർന്നു പുതിയതായി നിർമ്മിച്ച ഇരുനില വീട്ടിൽ ആണ് ഇളയ മകൻ വേണുവും കുടുംബവും താമസം. ഹയർ സെക്കന്ററി അദ്ധ്യപകൻ ആയ ഉദയനും ഭാര്യ ശ്രീദേവിക്കും കൂടി മൂന്ന് പെൺമക്കൾ ആണ് ഉള്ളത് കാവേരി എന്ന കാവൂവും ഇരട്ടകളായ കബനി എന്ന കിട്ടൂവും കാളിന്ദി എന്ന കല്ലുവും. കാവേരിയുടെ വിവാഹം കഴിഞ്ഞു.

മരിക്കും മുൻപ് കൊച്ചു മക്കളുടെ ആരുടെ എങ്കിലും കല്യാണം കൂടണം എന്ന ഭാസ്കരൻ വക്കീലിന്റെ ആഗ്രഹത്തിന് നറുക്ക് വീണത് കാവേരിക്കാന് പെൺ കുട്ടികളിൽ മൂത്ത പേരക്കുട്ടി ആയതിനാലും കല്യാണം പ്രായം ആയതു കൊണ്ടും ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന കാവേരിയുടെ ആഗ്രഹം ആരും കണക്കിൽ എടുത്തില്ല അങ്ങനെ നാലു കൊല്ലം മുൻപ് അനുയോജ്യനായ വരനെ കണ്ടെത്തി വിവാഹം നടത്തി . ആ വരൻ ആണ് കലേഷ് ബാങ്കിൽ വർക്ക്‌ ചെയ്യുന്നു

അച്ഛന്റെ പാത പിന്തുടർന്ന വേണു പഞ്ചായത്ത്‌ മെമ്പർ ആണ് ഭാര്യ ശോഭന വില്ലേജ് ഓഫീസറും അവർക്കു രണ്ടു ആൺമക്കൾ ആണ് എഞ്ചിനീയറിംഗിന് പഠിക്കുന്ന ആദർശും പ്ലസ്‌ടു വിനു പഠിക്കുന്ന ആകാശും. ഇവരെ കൂടാതെ രണ്ട് പെൺ മക്കൾ കൂടി ഭാസ്കരൻ വകീലിന്നുണ്ട് അത് വഴിയേ പറയാം ഭാസ്കരൻ വക്കീൽ മരിച്ചിട്ടു വർഷങ്ങൾ ആയെങ്കിലും അദ്ദേഹത്തിന്റെ മക്കളോടും ചെറുമക്കളോടും നാട്ടുകാർക്ക്‌ ഇന്നും സ്നേഹവും ബഹുമാനവും ആണ്

രാവിലെ 9 മണിയോടെ അനന്ദുവും അമ്മ പ്രഭാവതിയും മഠത്തിൽ വീട്ടിൽ എത്തി ഇന്നാണ് കിട്ടുവിന്റെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോകുന്നത് അതിനായ് എത്തിയതായിരുന്നു അവർ ഉദയന്റെ സഹോദരി ആണ് പ്രഭാവതി. അനന്ദുവിനു ബിസ്സിനെസ്സ് ആണ് ടൗണിൽ ചെറിയൊരു സൂപ്പർ മാർക്കറ്റ് ഉണ്ട് .അവൻ അച്ഛൻ

രാമചന്ദ്രനെ പോലെ കൃഷിയും കച്ചവടവും ഒക്കെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.. അനന്ദുവിന്റെയും കാളിന്ദിയുടെയും കല്യാണം കിട്ടുവിന്റെ വിവാഹത്തോടൊപ്പം നടത്താൻ മുതിർന്നവർക്ക് ഒരു ആലോചന ഉണ്ടായിരുന്നു എങ്കിലും അനന്ദു വിനു ജാതക പ്രകാരം സമയം ശരിയല്ലാത്തതിനാൽ അതു ഉടനെ വേണ്ട എന്ന് തീരുമാനിച്ചു.വീട്ടുകാരുടെ ഉള്ളിൽ അങ്ങനെ ഒരു ആലോചന ഉണ്ടായിരുന്നു എങ്കിലും അവർ അതു മക്കളെ അറിയിച്ചിരുന്നില്ല പക്ഷെ അനന്ദുവിന് ഓർമ വെച്ച നാൾ മുതൽ കല്ലുവിനെ ഇഷ്ടം ആയിരുന്നു തന്റെ ഇഷ്ടം കാരണം നന്നായി പഠിക്കുന്ന അവളുടെ ഭാവി നശിക്കരുത് എന്ന് അവനുണ്ടായിരുന്നു അതു കൊണ്ടു തന്നെ അതു അവൻ പ്രകടിപ്പിച്ചിട്ടും ഇല്ല. അനന്ദുവും അമ്മയും കയറി വരുന്നത് കണ്ടു ശ്രീദേവി അവരെ സ്വീകരിച്ചിരുത്തി

” കിട്ടൂ റെഡി ആയോ ഏടത്തി ” പ്രഭാവതി ശ്രീദേവിയോട് ചോദിച്ചു
” ഇപ്പൊ കുളിച്ചിറങ്ങിയതേ ഉള്ളു,
നിങ്ങൾക്ക് ചായ എടുക്കട്ടെ ”
“വേണ്ട അമ്മായി ”
അനന്ദുവാണ് മറുപടി പറഞ്ഞത് അവരോട് ഇരിക്കാൻ പറഞ്ഞിട്ട് ശ്രീ ദേവി റെഡി ആകാൻ മുറിയിലേക്ക് പോയി
കിട്ടൂ തയ്യാറായി ഇറങ്ങി വന്നപ്പോഴേക്കും ഉമ്മറത്തു എല്ലാവരും അവളെ കാത്തു നിൽക്കുകയായിരുന്നു കിട്ടൂ കൂടി വന്നതോടെ അവർ പുറപ്പെട്ടു കല്യാൺ സിൽക്‌സ് ന് മുൻപിൽ നിർത്തി എല്ലാവരും ഇറങ്ങി അനന്ദു കാർ പാർക്ക്‌ ചെയ്യൻ പോയി അവരെത്തി കുറച്ചു കഴിഞ്ഞാണ് കാവൂവും കലേഷും എത്തിയത് ബാങ്കിൽ നിന്നു മാറി നിൽക്കാൻ പറ്റാത്തത് കൊണ്ട് കലേഷ് തിരികെ പോയി എങ്കിലും ഇടക്കിടക്ക് വിളിച്ചു കൊണ്ടിരുന്നു കാവൂ ആറു മാസം ഗർഭിണി ആണ് വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം വിശേഷം ആയതു കൊണ്ടും ഒരു അബോർഷൻ സംഭവിച്ചത് കൊണ്ടും കലേഷിന് കാവൂവിന്റെ കാര്യത്തിൽ കുറച്ചു ഓവർ കേറിയിങ് ആണ് ആദ്യം കിട്ടുവിനുള്ള സാരി ആണ് എടുത്തത് ചില്ലി റെഡ് നിറത്തിലുള്ള ഒരു സാരി ആണ് അവൾ തിരഞ്ഞെടുത്തത് സെയിൽസ് ഗേൾ അവിടെ വെച്ചു തന്നെ കിട്ടുവിന്റെ ദേഹത്ത് സെറ്റ് ചെയ്തു കാണിച്ചു അതിൽ കിട്ടൂ അതിമനോഹരി ആയിരുന്നു.പക്ഷേ ആ മനോഹരമായ മുഖത്തു ഒരു പുഞ്ചിരിയുടെ കുറവുണ്ടായിരുന്നു എല്ലാവരും അത് ശ്രദ്ദിച്ചു

“നിന്റെ മുഖം എന്താ കിട്ടൂ ഇങ്ങനെ ഇഷ്ടം ഇല്ലാത്ത കല്യാണം ആണ് നടക്കാൻ പോണ പോലെ ”
പ്രഭ ഒരു കുറ്റപ്പെടുത്തൽ പോലെ പറഞ്ഞു
“അത് അപ്പച്ചി കല്യാണം കഴിഞ്ഞു എല്ലാവരേം വിട്ട് പോകണമല്ലോ എന്ന വിഷമം കൊണ്ടാ അല്ലേ കിട്ടൂ ”
ദേഷ്യം വന്നാൽ പരിസരം നോക്കാതെ സംസാരിക്കുന്ന കിട്ടുവിന്റെ സ്വഭാവം നന്നായി അറിയാവുന്ന കാവൂ പ്രഭാക്കുള്ള മറുപടി പറഞ്ഞു കൊണ്ട് കിട്ടൂ വിനെ ഒരു ചിരിയോടെ നോക്കി കിട്ടുവിന്റെ ചുണ്ടിന്റകോണിലും ഒരു ചെറു ചിരി വിരിഞ്ഞു അവൾ പ്രഭയുടെ നേർക്കു ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോണിലേക്ക് മുഖം പൂഴ്ത്തി അവളുടെ ആ നിൽപ്പും ഭാവവും ഒന്നും ശ്രീദേവിക്കും പ്രഭാക്കും ഇഷ്ടം ആകുന്നില്ലായിരുന്നു

“അതിന് അവൾ ആദ്യമായിട്ട് ഒന്നും അല്ലല്ലോ വീടു വിട്ടു നിക്കുന്നെ ”
പ്രഭ തന്റെ ഇഷ്ടക്കേട് പുറത്തു കാട്ടി ശ്രീദേവിയും അത് തന്നെ ആണ് ആലോചിച്ചത് അവളുടെ ഇഷ്ടം ആണ് അവളുടെ നിർബന്ധം ആണ് ഇങ്ങനെ ഒരു വിവാഹം ഇത്രയും വേഗത്തിൽ നടത്തേണ്ടി വരുന്നത് പിന്നെയും അവളുടെ മനസ്സിൽ ഒരു സന്തോഷം ഇല്ലാത്ത ഭാവം ആണ് എപ്പോഴും ചിലപ്പോൾ ജിത്തും (കിട്ടുവിന്റെ വരൻ ) ആയി എന്തെങ്കിലും പിണക്കം ആയിരിക്കും ആ അമ്മമനസ്സ് അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു
“കല്യാണത്തിന്റെ ടെൻഷൻ ആണമ്മേ അത് വിട്ടേക്ക് ”

അനന്ദു രംഗം ശാന്തമാക്കാൻ പറഞ്ഞു എല്ലാവരുടെയും മനസൊന്നു അയഞ്ഞു എല്ലാവരും വീണ്ടും ഡ്രസ്സ്‌ തിരഞ്ഞെടുക്കാൻ തുടങ്ങി കാവുവിനും കല്ലുവിനും അവരുടെ ഗീതാന്റിയുടെ മകൾ ശിവക്കും പീക്കോക് ബ്ലു പട്ടു സാരിയും അനന്ദു വിന്റെ അനിയത്തി കൃഷ്ണ വേണിക്കും കലേഷിന്റെ അനിയത്തി കീർത്തിക്കും പാറു അപ്പയുടെ യുടെ മകൾ വൈഗക്കും അതേ നിറത്തിലുള്ള ദാവണി സെറ്റും ആണ് വാങ്ങിയത് അനന്ദു വിനും കലേഷിനും ആദർശിനും ആകാശിനും പീകോക്ക് ബ്ലു ഷർട്ട്ഉം അതേ നിറത്തിൽ കരയുള്ള മുണ്ടും വാങ്ങി മുതിർന്ന സ്ത്രീ ജനങ്ങൾക്ക് മെറൂൺ നിറത്തിലുള്ള സാരിയും അവരുടെ ഭർത്താക്കന്മാർമാർക്ക് അതേ നിറത്തിൽ ഉള്ള ഷർട്ട്ഉം മുണ്ടും ആണ് തിരഞ്ഞെടുത്തത് പാർച്ചയ്‌സിംഗ് കഴിഞ്ഞപ്പോൾ ഉച്ച മൂന്ന് മണി കഴിഞ്ഞിരുന്നു.ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചു അവർ വീട്ടിലർക്കു പോയി.കാവൂ ഓരോ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുമ്പോഴും അതിന്റെ ഒക്കെ ഫോട്ടോ എടുത്തു കല്ലുവിന് വാട്സ്ആപ്പ് ചെയ്തിരുന്നു ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ കല്ലുവിന്റെ അഭിപ്രായം കൂടി അറിയാൻ കാവൂ ശ്രദ്ദിച്ചു. കാവുവും അവരോടൊപ്പം തറവാട്ടിലേക്കു പോയി. വൈകുന്നേരത്തെ ചായകുടി കൂടി കഴിഞ്ഞു 6മണിയോടെ അനന്ദുവും അമ്മയും പോകാൻ ഇറങ്ങി
“അനന്ദു നാളെ കല്ലുവിന് കുറച്ചു ലെറ്റർ കൊറിയർ ചെയ്യണം ഞാൻ അത് ഇപ്പോഴാ ഓർത്തത് ”
അവർ കാറിലേക്ക് കയറും നേരം ശ്രീദേവി കുറച്ചു ഇൻവിറ്റേഷൻ ലെറ്ററുകളും ആയി അവിടേക്കു വന്നു കൊണ്ട് പറഞ്ഞു

“അതിനെന്താ അയക്കാം ”
അനന്ദു ഒരു ചിരിയോടെ അവ വാങ്ങി വെച്ചു 7 മണിയോടെ ബാങ്കിൽ നിന്നു തിരിച്ചു വന്ന കലേഷ് കാവൂവിനെ കൂട്ടിക്കൊണ്ട് പോയി ഡ്രസ്സ്‌ എടുക്കാൻ പോയി വന്നത് മുതൽ കിട്ടൂ ജിത്തിനെ ഫോൺ ചെയ്യാൻ തുടങ്ങിയതാണ് റിങ് ചെയ്യുന്നതല്ലാതെ ആരും കാൾ എടുക്കുന്നില്ലായിരുന്നു. അവൾ വാശിയോടെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു തുടർച്ചയായുള്ള കാളുകൾക്ക് ശേഷം ഫോൺ സ്വിച്ച്ഓഫ്‌ ആയുള്ള അറിയിപ്പ് കേട്ട് തുടങ്ങി അവൾ ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു കരച്ചിലോടെ മുഖം പൊത്തി കട്ടിലിലേക്ക് ഇരുന്നു
ഉച്ച കഴിഞ്ഞുള്ള ആദ്യ അവർ ഫ്രീ ആയതു കൊണ്ടു കുറച്ചു നോട്ട് പ്രിപറേഷൻ ആയി ഇരിക്കുമ്പോൾ ആയിരുന്നു കല്ലുവിന് അനന്ദുവിന്റെ കാൾ വന്നത് അങ്ങനെ വിളിക്കാറില്ലാത്തതു കൊണ്ടു കാൾ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തു

“ഹലോ കല്ലു നീ ഏതു ക്ലാസ്സിൽ ആണ് ഞാനെ ഇവിടെ വാച്ച്മാന്റെ ക്യാബിനു അടുത്ത് നിൽപ്പുണ്ട് ”
” ഹലോ അനന്ദുവേട്ടാ ഞാൻ അവിടേക്കു വരാം അവിടെ നിന്നോ”
“ആ ശെരി പെട്ടന്ന് പോര് ”
കല്ലു അവിടെ എത്തുമ്പോ നിറഞ്ഞ ചിരിയുമായി അനന്ദു അവളെ കാത്ത് നിൽക്കുകയായിരുന്നു
“അനന്ദുവേട്ടനെന്താ ഇവിടെ ”
“എനിക്ക് ഇവിടെ വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അപ്പൊ ഞാൻ കരുതി നിനക്കു ഇൻവിറ്റേഷൻ ലെറ്റർ

കൂടി കൊണ്ട് തരാംന്ന് ”
“ശെരി അനന്ദുവേട്ടൻ വാ ”
അവൾ അവനെ ക്യാന്റീനിലേക്കു കൂട്ടികൊണ്ട് പോയി ഓരോ ചൂട് ചായയും മായി അവർ സംസാരിച്ചു ഇരിക്കുകയായിരുന്നു ഇരു നിറത്തിൽ നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ അവർ വന്നിരുന്നത് മുതൽ അവരെ തന്നെ ശ്രദ്ദിക്കുക യായിരുന്നു
നോക്കി ഇരിക്കും തോറും അയാൾക്ക്‌ ദേഷ്യവും അസൂയയും കൂടിക്കൂടി വന്നു പെട്ടന്ന് അയാൾ എഴുന്നേറ്റു അവരുടെ അടുത്തേക്ക് ചെന്നു

( തുടരും )

വീണ്ടും ഒരു തുടർ കഥയും ആയി വരുകയാണ് എല്ലാവരും സപ്പോർട്ട് ചെയ്യണം
സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here