Home Latest സീരിയലിലും ചില സിനിമകളിലും കണ്ടിട്ടുള്ള അമ്മായി മരുമകൾ ലഹള കുറച്ചു താമസിച്ചാണെങ്കിലും എന്റെ വീട്ടിലും അരങ്ങേരി...

സീരിയലിലും ചില സിനിമകളിലും കണ്ടിട്ടുള്ള അമ്മായി മരുമകൾ ലഹള കുറച്ചു താമസിച്ചാണെങ്കിലും എന്റെ വീട്ടിലും അരങ്ങേരി ..

0

മംഗ്ലീഷ്….

രചന : Surjith

“ഡാ… അരുണേ എങ്ങോട്ടാടാ ഇത്ര ദൃതിയിൽ ??? നീ എന്താ നാളത്തെ പാർട്ടിയിൽ വരുന്നില്ലന്ന് ബാബുവിനോട്  പറഞ്ഞെ?? എന്താ എന്ത് പറ്റിയെ????  നിന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ ഭാര്യ ക്ലിപ് ഇട്ടോ  ??  ”

“ഒന്ന് പോടാ … എന്ന ആരും ക്ലിപ്പുമിട്ടില്ല ലോക്കുമിട്ടില്ല … പിന്നെ നാളത്തെ പാർട്ടി അറ്റൻഡ് ചെയ്യാൻ പറ്റാത്ത .. കാരണം നാളെ എന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നതിന്റെ ഒന്നാം വാർഷികമാ നിർഭാഗ്യവശാൽ  എനിക്ക് അതൊന്ന് എന്റെ ഭാര്യയുമൊത്തു ആഘോഷിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മറ്റെല്ലാ ആഘോഷത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു അത്രേയുള്ളൂ….”

“ആശംസകൾ അളിയാ… അങ്ങനെ നിന്റെ കല്യാണത്തിന്റെ ഒന്നാം വാർഷികാവുമായി .. ഇന്നലെ കഴിഞ്ഞ പോലുണ്ട്… ആട്ടെ അതിന്റെ പാർട്ടി  എപ്പോളാ ”

“അതെല്ലാം ഉടനെ നടത്തിയേക്കാം  എന്റെ ജോസേ…  അതിന് മുൻപ് എനിക്കൊരു  ഒരു ടൈം ബോംബ് ഡിഫ്യൂസ് ചെയ്യണം ”

“ടൈം ബോംബാ!!!!! എവിടെ??? നീ എന്തൊക്കെടാ പറയുന്നേ???”

”  നിനക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരാം.. തൽക്കാലം ഞാൻ ഒന്ന് റൂമിലേൽക് പൊയ്ക്കോട്ടേ ”
ആർക്കും ഒന്നും മനസ്സിലായില്ല അല്ലേ???   പേടിക്കണ്ട എല്ലാം ഞാൻ മനസിലാക്കി തരാട്ടോ. ഞാൻ അരുൺ.ബോംബ് സ്കോഡിൽ  ഒന്നുമല്ല എനിക്ക് ജോലി..  ദുബയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പർച്ചെസിങ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു.ഒട്ടുമിക്ക പ്രവാസിയെ പോലെ  കല്യാണം കഴിക്കാൻ പെണ്ണുകിട്ടാതിരുന്ന സമയത്തു കല്യാണം കഴിച്ച പല വ്യക്തികളെയും കല്യാണത്തിനെയും  പുച്ഛിച്ചു തള്ളിയ ഒരു വ്യക്തിയാണ് ഞാൻ . ഞാൻ പുച്ഛിച്ചത്തിന് പണിയായിട്ടോ  അമ്മച്ചിയുടെ നേർച്ചകൾ കൊണ്ടോ അവസാനം  എനിക്കും ഒരു വിവാഹ യോഗമുണ്ടായി അന്ന് വരെ ഞാൻ കാലിയാക്കി കൊണ്ട് നടന്ന എല്ലാ മാന്യ വിവാഹിതരും ആശംസകൾക്ക് പകരം ഒരു ആക്കിയോ ചിരിയാ നൽകിയെ 🙄🙄🙄…

അണ്ടിയോടു അടുക്കുബോൾ മാങ്ങയുടെ പുളിപ്പറിയും എന്ന് പണ്ടാരോ പറഞ്ഞത് പോലെ വിവാഹ ജീവിതത്തിന്റെ മധുവിധു മധുരങ്ങൾക്കപ്പുറം  പുളിപ്പ് അറിഞ്ഞു കൊണ്ടിരിക്കുന്നു…..ചില മെഗാ സീരിയലിലും ചില സിനിമകളിലും കണ്ടിട്ടുള്ള അമ്മായി മരുമകൾ ലഹള കുറച്ചു താമസിച്ചാണെങ്കിലും എന്റെ വീട്ടിലും അരങ്ങേരി ..  ഇപ്പോളത്തെ എന്റെ അവസ്ഥ  ചെണ്ടയിൽ  നിന്നും മൃതങ്ങത്തിലേക്ക് ഉദ്യോഗ കയറ്റം കിട്ടിയ പോലായി….ഞാൻ അവിവാഹിതനായിരുന്നപ്പോൾ എന്റെ ഫ്രണ്ട്‌സ് പറയുമായിരുന്നു കല്യാണം കഴിച്ചാൽ ഞാൻ നന്നാവൂമെന്ന് എന്നാലും ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല…..

“ഡ്യൂട്ടി കഴിഞ്ഞു ഉടനെ എന്നെ  വിളിക്കണം” …… യെന്ന അമ്മയുടെ മെസേജ് കണ്ടു ഒന്ന് വിളിച്ചു പക്ഷെ അമ്മ എന്റെ ഫോൺ അറ്റൻഡ് ചെയ്തു….

“ഹലോ മോനെ” എന്ന്  പറയുന്നതിന് പകരം “എടാ പെണ്ണാള വായിനോക്കി “…… യെന്ന് പറഞ്ഞപ്പോൾ തന്നെ കാര്യം അത്ര  പന്തി അല്ലെന്നു മനസിലായി. അത്‌ കൊണ്ട്  മുറിയിലേക്ക് പോയി വിശദമായി സംസാരിക്കാമെന്ന് കരുതി പോകുന്ന വഴിയിലായിരുന്നു എന്റെ സുഹൃത്തു ജോസിന്റെ വക കിന്നാരം…. അമ്മായി മരുമകൾ ലഹള എന്ന് പറയുന്നതിനേക്കാൾ നല്ലതല്ലേ ഒരു ടൈം ബോംബ് എന്ന് പറഞ്ഞു തടിയൂരുന്നേ…. അവസാനം  അവിടെന്നു ഓടിപിടിച്ചു ദാ  റൂമിലുമെത്തി… ഇനി സമാധാനമായി എന്റെ ഭാര്യ ഒന്ന് വിളിച്ചു നോക്കാം… എന്റെ മാതാവ്  ചീത്ത വിളിച്ച കാരണകാര്യങ്ങളെ കുറിച്ചു എന്തെങ്കിലും  ഒരു ധാരണയെങ്കിലും കിട്ടാതിരിക്കില്ല ???? പേരിൽ മാത്രം സൗമ്യ യുള്ള സൗമ്യയെ (എന്റെ  ഭാര്യ ) വിളിച്ചു.. രണ്ടു മൂന്നു റിങ്ങിനു ശേഷം അവൾ ഫോൺ അറ്റൻഡ് ചെയ്തു….

“ഹലോ ചേട്ടാ…..”

ഭാഗ്യം എന്തായാലും അവൾ ചീത്ത ഒന്നും വിളിക്കാതെ ചേട്ടാ….. ന്ന്  വിളിച്ചല്ലോ ദൈവത്തിന്  സ്തുതി 🙏🙏🙏 സാധരണ ഒലിപ്പീര്മായി ഞാൻ തുടർന്നു….

“ഹായ് മോളു  …. എന്ത് ചെയ്യുന്നു???”

“ഞാൻ ഇവിടെ തലേകുത്തി നില്കുന്നു ”

അയ്യോ.. ആദ്യം കിട്ടിയില്ലെങ്കിൽ എന്ത് ഇപ്പോൾ കിട്ടിയല്ലോ സമാദാനമായി…… തികച്ചും സാമ്യവനം  പാലിച്ചു ഒരു തമാശ രൂപത്തിൽ ഞാൻ പറഞ്ഞു…

“അയ്യേ മോളു ഡോർ അടച്ചിട്ടാണോ നീ തലേകുത്തി നിൽക്കുന്ന??  ആരെങ്കിലും കണ്ടാൽ എന്ത് കരുതും ”

എന്റെ തമാശ അവൾക്കു അത്ര രസിച്ചില്ല.. അതിന് ഉരുളക്ക് ഉപ്പേരി പോലെ  മറുപടിയും തന്നു

” ദേ ചേട്ടാ ഞാനിപ്പോൾ ഒരു തമാശ കേൾക്കുന്ന മൂടിലല്ല.. നിങ്ങൾക്ക് എന്ന ഇപ്പോളൊന്നും അങ്ങോട്ട്‌ കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളം.. എനിക്ക് ആരുടേയും മൂഞ്ഞിയും മോന്തയും കാണാൻ പറ്റില്ല ”
ഇന്ന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അല്ലങ്കിൽ അവൾ ഇങ്ങനെ സംസാരിക്കില്ല.. എന്തായാലും ഒരു മയത്തിൽ ചോദിച്ചു അറിയാം

“എന്ത് പറ്റിയെടാ???? നിന്നോട് ആര് മോന്ത കാട്ടീന്നാ…..”

“ഈ വീട്ടിൽ പിന്നെ ആയിരം മുഖങ്ങൾ ഉണ്ടല്ലോ ആരാന്ന് ചോദിക്കാൻ???”

അപ്പോൾ ആളെ പിടികിട്ടി… എന്റെ വീട്ടിൽ എന്റെ അമ്മയും സൗമ്യയും മാത്രമേയുള്ളൂ.. ഇനി ഞാൻ സൗമ്യ മായി സംസാരിച്ചാൽ കാര്യമില്ലന്ന് അറിയാവുന്നതു കൊണ്ട് കുറച്ചു കടുപ്പത്തിൽ ചോദിച്ചു????

“സൗമ്യേ നീ കാര്യം എന്താന്ന് വെച്ചാൽ തെളിച്ചു പറയാൻ പറ്റുമെങ്കിൽ പറ???”

കുറച്ചു നിമിഷങ്ങൾ നിശബ്ദത ആയിരുന്നു… എന്തായാലും ആവസാനത്തെ  ചോദ്യം ഏറ്റുവെന്ന് തോന്നുന്നു….. ഉടനെ ഉത്തരം പ്രദീക്ഷിക്കാം, എനിക്ക് തെറ്റിയില്ല അവൾ ചെറിയൊരു വിങ്ങലോടെ  പറഞ്ഞു…

” അതേ ഇന്ന് നിങ്ങളുടെ ആ ഇംഗ്ലീഷ് മാമൻ വന്നിരുന്നു”

പേടിക്കണ്ട ഇംഗ്ലീഷ് മാമൻ എന്ന് പറഞ്ഞത് എന്റെ മാമൻ ലണ്ടനിലോ അമേരിക്കയിലോ ഉള്ളത് കൊണ്ടല്ല കേട്ടോ പുള്ളിക്കാരൻ കോവളം ബീച്ചിൽ പുള്ളി ഉടുപ്പും പുള്ളി പാന്റ്സ്മിട്ടു  വെള്ളക്കാരെയും പറ്റിച്ചു ഒരു കൂളിംഗ് ഗ്ലാസ്‌ വെച്ചു നടക്കുന്നത് കൊണ്ടാ അങ്ങനെ വിളിക്കുന്നെ.. മാമന്റെ ഡ്രസിങ് പോലെ ആളു ഒരു ഉഡായിപ്പിന്റ പുള്ളി പുലിയാണ്  ..അമ്മ ഉൾപ്പടെ അഞ്ചു സഹോദരി മാർക്ക് ആകെ കൂടി ഉള്ള മൊതലാ… അതുകൊണ്ട് തലയിൽ വെച്ചാൽ പ്ലെയിൻ ഇടിക്കും താഴെ വെച്ചാൽ വണ്ടിയിടിക്കുമെന്ന് കരുതി അഞ്ചു സഹോദരിമാരും കൂടി വളർത്തി പാഴി കളഞ്ഞു. എന്റെ അച്ഛൻ ജീവിച്ചിരിന്നാ കലാമത്രയും ഈ മാമന് എന്റെ വീട്ടിലേക്കു വിസാ ബാൻ ആയിരുന്നു അത്‌ മാറിക്കിട്ടിയത് അച്ഛന്റെ മരണ ശേഷമാ. ഇപ്പോൾ വല്ലപ്പോഴും വരും ചേച്ചിയെ കണ്ടു സങ്കടം പറഞ്ഞു മാമന്റെ ഭാഷയിൽ ടിപ്സ് വാങ്ങി പോകാറാ പതിവ്.. ഇന്ന് എന്ത് പറ്റിയോ ആവോ വല്ല കന്നതിരിവും കാണിച്ചോ 🤔🤔 എന്തായാലും ഒന്ന് ചോദിച്ചു കളയാം…

” എന്താ മാമൻ വന്നിട്ടു നിന്നെ എന്തെകിലും പറഞ്ഞോ?? ”

“അയ്യാ…. പിന്നെ കൊള്ളാം.. അങ്ങേരെ എന്ന എന്തെകിലും പറഞ്ഞാലേ അയാളുടെ തല അടിച്ചു ഞാൻ പൊട്ടിക്കും പിന്നെ ഒരിക്കലും ആരോടും അയാൾ ഒന്നും പറയൂല സേട്ടാ…”

ഈ പറഞ്ഞത്  കറക്റ്റ് ഇവൾ തല്ലും എന്നതിൽ ഒരു സംശയവും വേണ്ട…. ഓഹ് സമാദാനം….എന്തായാലും മാമനെ തല്ലി എന്ന പേരുദോഷം ഒഴിഞ്ഞു കിട്ടി 🙄 വെറുതെ ആ പാവത്തിനെ തെറ്റിദ്ധരിച്ചു.. അയ്യോ ഇനി വീട്ടിന്നു വല്ലതും അടിച്ചോണ്ടു പോയോ 🤔🤔.. ചിലപ്പോൾ അതാവണം കാരണം എന്റെ ഭാര്യ അറുത്ത കൈക്കു ഉപ്പ് തേക്കാതെ സധനമാ.. ദൈവമേ ഇങ്ങരു എന്റെ ബൈക്കോ വല്ലതും കൊണ്ട് പോയോ?? എന്തായാലും ഒന്ന് ചോദിച്ചു കളയാം…

” ഏട മാമൻ  എന്റെ ബൈക്കെങ്ങണം കൊണ്ട് പോയോ? അതോ മറ്റെന്തെങ്കിലും വല്ലതും അടിച്ചു മാറ്റിയോ????? ”

ഒരു നീണ്ട മൂലലോടെ അവൾ പറഞ്ഞു……

” മ്മ്മ്മ്മ്മ്മ്……..എന്തിന് അടിച്ചു മാറ്റണം… ചേച്ചി ഉണ്ടല്ലോ സോദരന് ചങ്ക് ചോദിച്ചാലും കൊടുക്കാൻ. ചേട്ടാ വീട്ടിൽ സാധനങ്ങൾ എല്ലാം തീർന്നിരിക്കുവായിരുന്നു രണ്ടു മൂന്നു ദിവസമായി അമ്മ പറയുന്നു കടയിൽ പോകണം പോകണമെന്ന് പക്ഷെ പോകാൻ പറ്റിയില്ല.വിനു ( എന്റെ ഭാര്യ സഹോദരൻ ) ക്ലാസ്സ്‌ ഉള്ളതുകൊണ്ട് വരാൻ പറ്റിയില്ല.. ഇന്ന് നിങ്ങളുടെ മ്യാമൻ വന്നപ്പോൾ എന്നോട് പറഞ്ഞു സാധനങ്ങൾ വാങ്ങാൻ പോകണം ലസ്റ്റ് ഉണ്ടാക്കാൻ. അമ്മ പറഞ്ഞ എല്ലാം ഞാൻ എഴുത്തി അവരുടെ കൈയിൽ കൊടുത്തു. ഉപ്പ് മുതൽ കർപ്പൂരം വരെ ഉണ്ടായിരുന്നു. കടയിൽ പോയി തിരിച്ചു പത്തു കപ്പൽ മോന്തയുമായി അമ്മ  വന്നു. നിങ്ങളുടെ മാമനും വീടിനകത്തു കയറിയില്ല പുറത്തു നിന്നു ഒരു കോമാളി ചിരിയും ചിരിച്ചു  തിരിച്ചും പോയി. ഉച്ചക്ക് ഊണ് കഴിക്കാൻ അമ്മയെ ഞാൻ വിളിച്ചു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഞാൻ കരുതി വിശപ്പില്ലായിരിക്കുമെന്ന്. കുറച്ചു കഴിഞപ്പോൾ എനിക്ക് മനസ്സിലായി നിങ്ങളുടെ അമ്മ എന്തോ മനസ്സിൽ വെച്ചിരിക്കുവാന്ന്.. ഞാൻ പട്ടിയെ പോലെ പിന്നെയും പിന്നെയും മിണ്ടാൻ ചെന്നു ഒന്ന് മൈൻഡ് ചെയ്യുന്നില്ല ചേട്ടാ.. ഞാൻ എന്ത് ചെയ്തോ ആവോ?? നിങ്ങളുടെ മാമൻ വല്ല കുത്തി തിരിപ്പും  ഉണ്ടാക്കിയതാകും എന്റെ വിധി അല്ലാതെ എന്ത് പറയാൻ നമ്മൾ എന്തൊക്ക ചെയ്താലും ഒരു നന്ദിയുമില്ല… ആഹ്  മരുമോൾ ഒരിക്കലും മകളാവില്ലല്ലോ??? ”

“നീ  ഒന്ന് സമാധാനിക്ക് എന്റെ സൗമ്യേ…. ഞാൻ അമ്മയോട് ചോദിക്കാം?? അല്ലേലും മാമൻ എന്ത് കലക്കുടക്കാൻ…എന്തായാലും ഞാൻ ഇതിന്റെ കല്ലും നെല്ലും അറിഞ്ഞിട്ടു  നിന്നെ വിളിക്കാം ”

അത്രയും പറഞ്ഞു ഞാൻ ആ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു….സൗമ്യ പറഞ്ഞത് പോലെ  ഇനി മാമൻ എന്തെകിലും നുണ പറഞ്ഞതാകു….. ഈ കല്യാണവും കോപ്പും വേണ്ടായിരുന്നു.. മനുഷ്യന്റെ സമാധാനം കളയാൻ.. എന്നും കുറെ അനാവശ്യ പ്രശ്നങ്ങൾ എന്തായാലും അമ്മയെ ഒന്ന് വിളിച്ചു നോക്കാം.ഫോൺ റിങ് ചെയ്യുന്നു…. പക്ഷെ അറ്റൻഡ് ചെയ്തില്ല.. ഒന്നും കൂടി ട്രൈ ചെയ്യാം…. രണ്ടാം തവണ വിളിച്ചപ്പോൾ കുറെ റിങ്കൾക്ക് ശേഷം അമ്മ ഫോൺ അറ്റൻഡ് ചെയ്തു

” ഹലോ അമ്മേ…. എവിടെ ആയിരുന്നു എന്തേ മുന്നേ വിളിച്ചപ്പോൾ എടുകാത്തിരുന്നേ???? ”

“എനിക്ക് മനദില്ലായിരുന്നു…. നിന്റെ ഫോൺ എടുക്കാൻ.. അകത്തമ്മേയെ  വിളിച്ചു കഴിഞ്ഞോ ?? അവളെ അനുവാദം കിട്ടിയോ എന്ന വിളിക്കാൻ ”
എന്ത് പറയാനാ രാവിലെ ഏഴു മണിക്ക് ഈ മുറിയിൽ നിന്നും ജോലിക്ക് പോയ ഞാൻ തിരിച്ചു എത്തിയത് വൈകുന്നേരം ഏഴു മണി……കൃത്യം പന്ത്രണ്ടു മണിക്കൂർ കണ്ണിക്കണ്ട വെള്ളക്കാരെയും അറബികളുടെയും ചീത്ത കേട്ട് വന്നിട്ടു  ഭാര്യയുടെ വക പ്രഹരം പരാധി  ദാ ഇപ്പോൾ  അമ്മയുടെ വായിൽ നിന്നും കേൾക്കുന്നു..  ആഹാ…എത്ര മനോഹരമായ ജീവിതം. എന്റെ വികാരങ്ങൾ എല്ലാം കടിച്ചു പിടിച്ചുകൊണ്ടു മഹാനാടൻ സത്യൻ സാറിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഞാൻ പറഞ്ഞു……

“അമ്മേ…….. അമ്മ എന്താ ഇങ്ങനെയൊക്കെ  പറയുന്നേ അമ്മയെ വിളിക്കാൻ എനിക്ക് ഒരിത്തിയുടെയും അനുവാദം വേണ്ട അമ്മേ….. അവളക്കെ ഇന്നലെ വന്നതാ അവൾ അമ്മയോട് എന്തെകിലും  അനാവശ്യം പറഞ്ഞോ?????”

“പിന്നെ കോണ്ണം…. അവള് എന്നോട്…അപ്പോൾ .. ഇതാണ് എന്റെ മോന് അവന്റെ അമ്മയെ കുറിച്ചുള്ള ധാരണ……  ഡാ നിന്റെ ഭാര്യ ആ ചൗമ്യാ അവളെ എന്നോട് എന്തെകിലും അനാവശ്യം പറഞ്ഞാൽ അന്ന് അവളുടെ പല്ല് തറെ കിടക്കും.. പിന്നെ അവൾ ആരോടും ഒന്നും പറയുല 😡😡😡😡”

എന്തുവാടെ.😢😢… അമ്മയും ഭാര്യയും ഒരേ സീരിയിൽ കാണുന്നത് കൊണ്ടാണോ ഒരേ ഡയലോഗ് എന്ന് ഞാൻ ചോദിച്ചു പോയി… സത്യൻസറിന്റ അമ്മ വിളിയിൽ വീഴാത്തതിനാൽ നസീർ സാർ സ്റ്റൈലിൽ ഞാൻ തുടർന്നു…….

“അമ്മേ… അമ്മയുടെ വേദനിപ്പിച്ചു ഒരു വാക്ക് അവൾ അല്ല ആരെങ്കിലും  പറഞ്ഞാൽ അന്ന് അവരുടെ  അവസാനമായിരിക്കും… ഇത്‌ സത്യം സത്യം സത്യം 😉😉😉”

“നീർത്തട നിന്റെ അഭിനയം😡😡😡😡…. എല്ലാവരെയും എനിക്ക് അറിയാം…. ഒരു ഭർത്താവ് ഉള്ളത് നേരത്തെ മരിച്ചു പോയിട്ടാണ് നിന്റെയൊക്കെ വായിൽ നിന്നും  ഇതെല്ലാം ഞാൻ അനുഭവിക്കുന്നെ ”

എന്റെ രണ്ടാമത്തെ അടവും പിഴച്ചു.. ഇനി ഒരു സാറിനെയും അനുകരിക്കാനുള്ള ക്ഷേമ ഇല്ലാത്തതു കൊണ്ട് എന്റെ തനി രൂപത്തിൽ😠😠😠😠

“ദേ അമ്മ… എന്താണ് അവിടെ നിങ്ങൾ രണ്ടാളും കൂടിയുള്ള പ്രശ്നം….എനിക്ക് മനഃസമാദാനം തരൂല.. നാളി നാളി കൊച്ചുങ്ങളെ പോലെ എന്താണ്  …. ഞാൻ  വിചാരിക്കുന്നു ഈ കോപ്പിലെ ജോലി കളഞ്ഞു നാട്ടിൽ വന്നു വല്ല കൂലി പണിക്കെങ്കിലും പോയി ജീവിക്കാം ഒന്നുമല്ലങ്കിലും മനസമാധാനം കാണുമല്ലോ ”

ഇത്രയും ഒരു കടുത്ത സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോൾ.. അമ്മ ഒരു ദീർഘശ്വാസമെടുത്തു.. അപ്പോൾ ഡയലോഗ് ഏറ്റു ഒരു മയം വന്നു എന്ന് കരുതുന്നു🤔🤔🤔🤔….അല്പം നിമിഷങ്ങക്ക് ശേഷം അമ്മ പറഞ്ഞു…..

“മക്കളെ നീ എടുത്തു ചാടി ജോലിയൊന്നും കളയല്ലേ.. എനിക്ക് അത്രക്കും വിഷമം വന്നാടാ എന്നെയും നിന്റെ മാമനെയും നിന്റെ ഭാര്യ ഇന്ന് നാണം കെടുത്തി ”

🙄🙄🙄 ഇത് അവിടെന്നും പോയി…. അവൾ ഇവരെ എങ്ങനെ നാണം കെടുത്തിയെന്ന പറഞ്ഞെ .. ഇനി സൗമ്യ യെങ്ങണം ഇവരരെയെങ്കിലും പറ്റി  ആരോടെങ്കിലും എന്തെകിലും പറഞ്ഞോ🤔🤔🤔🤔🤔?? എന്തായാലും ഒന്ന് ചോദിച്ചു കളയാം. എന്ത് പറ്റി അമ്മേ നിങ്ങളെ അവൾ  എങ്ങനെ നാണം കെടുത്തി എന്ന് കൂടി പറേ…..

” അതോ രണ്ടു ദിവസമായി അവളുടെ സഹോദരൻ ഒന്ന് കടയിലൊക്കെ കൊണ്ട് പോകാൻ വരും വരുമെന്ന് പറയുന്നു അവൻ വന്നില്ല. ഇന്ന് നിന്റെ മാമൻ വന്നിരുന്നു എന്റെ കഷ്ടകാലത്തിനു അവളോട് സാധനത്തിന്റെ ലിസ്റ്റ് ഉണ്ടാക്കാൻ പറഞ്ഞു.. എന്റെ ഗതികേട് അത്‌ ഞാൻ വീട്ടിൽ വെച്ചു നോക്കിയില്ല. ഞാൻ അതും കൊണ്ട് കടയിലേക്ക് പോയി വണ്ടിയിലിരുന്നുകൊണ്ട് കടയിലെ സാധനമെടുക്കുന്ന പയ്യന്റെ കൈയിൽ കൊടുത്തു.. ആ ചെറുക്കൻ ആ കടലാസ്സിൽ നോക്കും പിന്നെ എന്റെ മുഖത്തു നോക്കും ഒരു പത്തു മിനിറ്റ് അങ്ങനെ തുടർന്നു  കൊണ്ടിരുന്നു അവസാനം അവൻ അത്‌ അവിടെ കണക്കു എഴുതുന്ന പയ്യന്റെ കൈയിൽ കൊടുത്തു. അവനും നമ്മളെ നോക്കി കുറച്ചു കഴിഞ്ഞു ആ കണക്കു എഴുതുന്ന പയ്യൻ പുറത്തു വന്നു പറഞ്ഞു. ആ സാധനം തൂക്കി എടുക്കുന്ന ചെറുക്കൻ ബംഗാളി ആയതു കൊണ്ട് ആ ലിസ്റ്റിൽ ഉള്ള സാധനത്തിന്റെ പേര് ഒന്ന് വായിച്ചു കൊടുക്കാൻ.അങ്ങനെ ഞാൻ നിന്റെ മാമനോട് പറഞ്ഞു ഒന്ന് വായിച്ചു കൊടുക്കാൻ. അവൻ ആ തുണ്ടും വാങ്ങി ഇംഗ്ലീഷിൽ ചീത്തയും വിളിച്ചു കൊണ്ട്  ആ കടയുടെ മുന്നിലേക്ക്‌ പോയി.പക്ഷെ അവനും കടയുടെ മുന്നിൽ നിന്നും കഥകളി നടത്തുന്നതല്ലാതെ ഒന്നും പറയുന്നില്ല.. അവൻ അവന്റെ കൂളിംഗ് ഗ്ലാസ്‌ ഊരി അതിലേക്കു നോക്കികൊണ്ടിരിന്നു. അവസാനം  എന്നെ കൈകാട്ടി വിളിച്ചു ആ തുണ്ട് എന്റെ കൈയിൽ തന്നു. ആ പൊരി വെയിലത് ഞാൻ ഇറങ്ങി ചെന്നു തുണ്ട് വാങ്ങിച്ചു നോക്കി.. എന്റെ കണ്ണുതള്ളിപ്പോയി 😳😳😳😳😳😳😳 മോനെ…..”

ദൈവമെ തുണ്ടിനു പകരം വല്ല ലൗ ലെറ്റരുമാണോ അവൾ  കൊടുത്തേ.????? ഇവൾ എന്നെ നാണം കെടുത്തു ദൈവമേ 🙏🙏🙏🙄…. അമ്മയോട് തന്നെ ചോദിക്കാം???

” അമ്മ കണ്ണു  ഇത്രക്ക് തള്ളാൻ ആ തണ്ടിൽ എന്തായിരുന്നു?????  ”

” എന്തിന് പറയുന്നു…. അവളുടെ സഹോദരൻ വരുന്ന വരെ കാത്തിരിക്കാത്തത് കൊണ്ട് അവൾ ആ ദേഷ്യം തീർക്കാൻ മനഃപൂർവം  ലിസ്റ്റ് മൊത്തം ഇംഗ്ലീഷിൽ എഴുതി തന്നു…..പാവം നിന്റെ മാമൻ നാണം കേട്ട് പോയി, അവനിന്ന് ഒരുപാട് വിഷമം ആയിപ്പോയി 😒😒😒😒😒പിന്നെ ഞാൻ ഒരു ഊഹം വെച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു….എന്ത് ചെയ്യാൻ തലതെറിച്ച മരുമക്കളെ കിട്ടിയാൽ ഇതും ഇതിന്റ അപ്പുറവും അനുഭവിക്കും 🙄🙄🙄 ”

ചിരിക്കണോ കരയണോ എന്ന് എനിക്കറിയില്ല 😆😆😆😆😆…. ഇതോട് കൂടി ഒരു കാര്യം മനസിലായി ഒരു അമ്മായി മരുമകൾ ലഹള ഉണ്ടാകാൻ പ്രത്യേകിച്ച് ഒരു കാര്യം വേണമെന്നില്ല….. എന്തായാലും ഇന്നത്തെ ടൈം ബോംബ് പൊട്ടിയാലും ആളപായം ഒന്നും ഉണ്ടാകാൻ ഇടയില്ലാത്തതു കൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഒരു കടുത്ത സ്വരത്തിൽ

” അമ്മ തൽക്കാലം ഫോൺ ഒന്ന് വെച്ചേ ഞാൻ അവൾക്കിട്ട് രണ്ടു കൊടുത്തിട്ടു വരാം ” മെന്ന് പറഞ്ഞു ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു ഡ്രസ്സ്‌ മാറി കുളിച്ചു ജോസിനെ വിളിച്ചു എന്റെ വിവാഹ വാർഷിക പാർട്ടി ഈ വീക്കെൻഡ് നടത്തേമെന്ന്  വലിയ സന്തോഷത്തോടെ  പറഞ്ഞു.. അതിന് ശേഷം ഞാൻ എന്റെ ഭാര്യയെ വിളിച്ചു ഇന്നത്തെ ടൈം ബോംബിനെയും കുറിച്ചു ചോദിച്ചു?????

” സൗമ്യേ നീ എന്തിനാടി ഇന്ന് ആ ലിസ്റ്റ് ഇംഗ്ലീഷിൽ  ഉണ്ടാക്കിയെ????? ”

”  അയ്യോ ചേട്ടാ മനഃപൂർവമല്ല കേട്ടോ .. സത്യത്തിൽ നിങ്ങളോടെക്കെ മംഗ്ലീഷിൽ ചാറ്റ് ചെയ്തു ശീലമായതുകൊണ്ട് അബദ്ധത്തിൽ അമ്മ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് മംഗ്ലീഷിൽ എഴുതിപോയതാ… അല്ല എന്നാലും നിങ്ങളുടെ ഇംഗ്ലീഷ് മാമനും അത്‌ വായിക്കാൻ അറിയില്ലായിരുന്നോ????? ”

“അങ്ങേർക്ക് അത്രക്കും വായിക്കാൻ അറിയുമായിരുന്നെങ്കിൽ വല്ല ജോലിക്ക് പോയി ജീവിക്കുമായിരുന്നു.. ഇങ്ങനെ സായിപ്പിനെ പറ്റിച്ചു നടക്കുമായിരുന്നോ??”

” അയാളുടെ വേഷത്തിലും ഭാവത്തിലും ആ കുറവ് കാണുന്നില്ല കേട്ടോ 😜😜😜😜 സേട്ടാ…”

“ഹഹഹ നീ പറയുന്ന കേട്ടാൽ തോന്നും എന്റെ അമ്മായിയപ്പൻ  പഴയ ജില്ല കളക്ടർ ആയിരുന്നെന്നു ”

“എന്റെ അച്ഛൻ കളക്ടർ അല്ലെങ്കിലും എന്റെ അമ്മായി IAS കാരിയാണെന്നു ( ഇന്ത്യൻ അടുക്കള സർവീസ് ) ആണെന്ന് ഇന്നൊത്തോടെ മനസ്സിലായി… എന്താ ജാഡ… ”

ഇന്നത്തെ ബോംബ് കഥ ഓർത്തു ഓർത്തു ചിരിച്ചു കൊണ്ട് എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി……

ശുഭം……🙏

എസ്. സുർജിത് 🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here