Home Latest ടീ നമ്മുക്ക് ഒന്ന് ഒളിച്ചോടിയാലോ?

ടീ നമ്മുക്ക് ഒന്ന് ഒളിച്ചോടിയാലോ?

0

ഒളിച്ചോട്ടം

ടീ ഒന്ന് എഴുന്നേൽകുന്നുണ്ടോ ??

എന്നതാ എന്റെ ചേട്ടായിയെ ?

ടീ നമ്മുക്ക് ഒന്ന് ഒളിച്ചോടിയാലോ ?

ചേട്ടായിക്ക് എന്നാ വട്ടായോ ? ഈ നട്ടപാതിരാക്കു ആണ് ഒരു ഒളിച്ചോട്ട പുതി എന്നു പറഞ്ഞു വയറിൽ ഒരു കുത്തും തന്നു അവളു തിരിഞ്ഞു കിടന്നു.

അവളുടെ പിന്നാലെ നടക്കണ കാലം തൊട്ടുള്ള ആഗ്രഹം ആണ് അവളുടെ കുടെ ഒരു ഒളിച്ചോട്ടം . പക്ഷേ ഒളിച്ചോടാൻ പോയിട്ട് പ്രേമികുക പോലും ഇല്ല എന്ന് കഠിന ശപഥം എടുത്തിരിക്കുകയായിരുന്നു എന്റെ നല്ല പാതി . എന്നാൽ പിന്നെ അവളെ മാത്രേ കെട്ടുകയുള്ളൂ എന്നു ഞാനും എടുത്തു ഒരു ശപഥം.

ഫൈനൽ ഇയർ പഠിക്കണ കാലം, ക്ലാസ്സ്‌ കട്ട്‌ അടിച്ചു ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്. ക്യാന്റീനിലെ അണ്ണനുമായി ആള് കാര്യമായ സംഭാഷണത്തിൽ ആണ്. മുറി തമിഴും നീട്ടി വലിച്ച ഇംഗ്ലീഷും കേട്ടപ്പൊഴേ മനസിലായി ആള് മലയാളി ആണ് എന്ന്. നീണ്ട മുക്കും കരിമഷി എഴുതിയ കണ്ണുകളുമായി മെലിഞ്ഞ ഒരു പെൺകുട്ടി.

4 കൊല്ലമായി ഞാൻ ഇവിടെ , അതുകൊണ്ട് എനിക്ക് തമിഴ് നല്ല വശം ആണ്. അവളുടെ മുന്നിൽ ഒന്ന് ആളുആകാൻ ഞാൻ സഹായിക്കാൻ തീരുമാനിച്ചു. പക്ഷെ കിട്ടേണ്ടത് കിട്ടിയപ്പോൾ അവള് നന്ദിയും പറഞ്ഞു ഒറ്റ പോക്ക്. എങ്കിലും അവളെ കണ്ടു പിടിക്കാൻ വലിയ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല.

റാഗിങ് ക്യാമ്പസ്സിൽ നിരോധിച്ചകിലും പേരും നാളും ചോദിച്ചു പരിചയപ്പെടുന്ന രീതി തുടർന്ന പോന്നു . പരിചയപെടാൻ വേണ്ടി പിടിച്ചു നിർത്തിയ അവളുടെ കണ്ണിലെ നിസഹയത ഞാൻ കണ്ടു . അവളെ അങ്ങ് വിട്ടേക്ക് എന്ന് പറഞ്ഞപോയെ നമ്മുടെ മച്ചാൻമാർക്ക്‌ കാര്യം പിടികിട്ടി. അവൾ ഒന്ന് പുഞ്ചിരിച്ചു . അതു ഒരു തുടക്കം ആയിരുന്നു. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.

ആദ്യം ഒക്കെ കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയോട് തോന്നുന്ന ആകർഷണം ആയിരുന്നു അവളോട്‌. പക്ഷേ അവളെ അടുത്തറിയുംതോറും അവളോട്‌ ഒരു ആരാധന തോന്നി തുടങ്ങി. എല്ലാ കാര്യത്തിലും അവൾക്കു വ്യക്തമായ നിലപാടുകളും കാഴ്ചപാടുകളും ഉണ്ടായിരുന്നു. പത്തു ഇരുപതു വയസ്സ് കഴിഞ്ഞിട്ടും ടോം ആൻഡ് ജെറിയും കണ്ടു പാടത്തു ക്രിക്കറ്റും കളിച്ചു നടക്കണ എനിക്ക് അവൾ ഒരു അത്ഭുതം തന്നെ ആയിരുന്നു. സത്യം പറഞ്ഞാൽ ജീവിതത്തിൽ ഒരു ലക്ഷ്യബോധം വന്നത് അവളെ കണ്ടതിനു ശേഷം ആണ്.

പക്ഷേ ഉള്ളിൽ തോന്നിയ ഇഷ്ട്ടം അവളോട്‌ പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല എന്നു വേണം പറയാൻ. ക്യാമ്പസ്സിലെ പ്രണയതോട് അവള്ക്ക് പണ്ടേ പുച്ഛം ആയിരുന്നു.

ഉഴപ്പി നടന്ന ഞാൻ പഠിച്ചു പാസ്‌ ആയി നല്ലൊരു ജോലിയിൽ കയറി എന്റെ വീട്ടുകാരെ കൂട്ടി അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു.

രണ്ടു വീട്ടുകാർക്കും എതിർപ്പ് ഒന്നും ഇല്ലാത്തതു കൊണ്ടു കാര്യങ്ങൾ ഒക്കെ ഭംഗിയായി തന്നെ നടന്നു. പക്ഷെ എന്റെ ഒളിച്ചോട്ടം എന്ന ആഗ്രഹം മാത്രം നടന്നില്ല. അതാണ് ഇപ്പോൾ ഒന്ന് ഒളിച്ചോടിയലോ എന്ന് അവളോട്‌ ചോദിച്ചത്. അവളുടെ മറുപടി കേട്ടു ഇനി ഉറക്കം കളഞ്ഞിട്ടു കാര്യം ഇല്ല എന്ന് മനസിലാക്കി കിടക്കാൻ തുടങ്ങുമ്പോആണ് അവള് ഒരു കള്ളചിരിയോടെ പറയണത് ചേട്ടായിടെ ഒരു ആഗ്രഹം അല്ലെ നമ്മുക്ക് പോയേക്കാം .

മനസ്സിൽ എത്ര ലഡ്ഡു ആണ് പൊട്ടിയത് എന്ന് അറില്ല.

അവളുടെ കൈപടയിൽ തന്നെ അപ്പനും അമ്മയ്ക്കും ഒരു കത്തും എഴുതി പോകാൻ വേണ്ടി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു നിൽകുമ്പോൾ പണ്ട് എപ്പോഴാ അവൾ പറഞ്ഞത് ആണ് ഓർമ വന്നത്

” ഒരു യാത്ര പോയാലോ ” എന്ന് ചോദിക്കുമ്പോൾ ” എങ്ങോട്ടാ ” എന്ന് മറുചോദ്യം ചോദിക്കാത്തവരെ പ്രണയക്കണം. അതിപ്പോൾ അടുത്ത കടയിലെ കട്ടൻചായ കുടിക്കാൻ അണെങ്കിലും , ജീവിതത്തിന്റെ അങ്ങെ അറ്റം വരെ ഒരുമിച്ചു നടക്കാൻ ആണ് എങ്കിലും

ശുഭം

Written By Jitty Jolly Vettikkattu

LEAVE A REPLY

Please enter your comment!
Please enter your name here