Part – 27 വായിക്കാൻ ഇവിടെ Click ചെയ്യുക.
പ്രണയ തീർത്ഥം 28
രചന: ശിവന്യ
പ്രശാന്ത് ഏട്ടനോട് യാത്ര പറഞ്ഞു അപ്പു ഞങ്ങളുടെ അടുത്തു വന്നു..അപ്പോഴേക്കും ജിത്തു ഏട്ടനും വന്നു…ഞങ്ങൾ ഐസ്ക്രീം കഴിച്ചു അവിടെ നിന്നും ഇറങ്ങി…അവരെന്നെ വീട്ടിൽ കൊണ്ടുവിട്ടു തിരിച്ചു പോയി…
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മയും അച്ഛനും എന്നെ കാത്തു നിൽക്കുന്നതു പോലെ എനിക്കു തോന്നി….
ഞാൻ ചെരുപ്പ് അഴിച്ചു വയ്ക്കുമ്പോൾ അവരെന്നെ തന്നെ നോക്കി നില്ക്കുന്നത് പോലെ തോന്നി….
ഇതെന്തു പറ്റി രണ്ടാൾക്കും… പതിവില്ലാതെ ഇവിടെ വന്നു നില്ക്കുന്നത്…നല്ല സന്തോഷത്തിൽ ആണല്ലോ… ഇനി വല്ല ലോട്ടറിയും അടിച്ചോ ….
അതൊക്കെ പറയാം… അപ്പു നിന്നോട് എന്തെകിലും പറഞ്ഞോ ശിവാ…
ഇല്ലാ ‘അമ്മ….എന്തു പറ്റി…
അപ്പുവിന്റെ മുത്തച്ഛൻ വിളിച്ചിരുന്നു…നാളെ അവർ എങ്ങോട്ടു വരുന്നുണ്ടെന്ന്…ഒരു പെണ്ണുകാണൽ ചടങ്ങ്…അഭിയ്ക്ക് വേണ്ടി…
ഞാൻ ആകെ അന്തംവിട്ടു നിന്നു പോയി…അഭിയേട്ടൻ പറഞ്ഞിരുന്നെങ്കിലും അവർ ഇങ്ങനെ പെട്ടന്ന് വരുമെന്ന് ഞാൻ ഒരിക്കിലും പ്രതിക്ഷിച്ചില്ല..
ശിവാ…..അമ്മയുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്…
എന്താ….അപ്പുവോ…..അപ്പു……അവൾ…
അപ്പു ഒന്നും പറഞ്ഞില്ല…പക്ഷെ അഭി സാർ പറഞ്ഞിരുന്നു…
പെട്ടന്ന് അമ്മയുടെ കണ്ണിൽ എന്തോ ഒരു സംശയം നിറഞ്ഞത് പോലെ തോന്നി….
എങ്ങനെ?? അഭി എപ്പോൾ …എവിടെ വെച്ചു പറഞ്ഞു…
അങ്ങനെ അല്ല.. അമ്മേ….എന്നോട് വീട്ടിൽ മുത്തച്ഛനെ കൊണ്ടു വിളിപ്പിച്ചോട്ടെന്നു ചോദിച്ചു…. അല്ലാതെ വേറെ ഒന്നും അല്ല…
Hmm…അമ്മ ഒന്നു മൂളി….
എനിക്കു എങ്ങനെയെങ്കിലും പെട്ടന്നൊന്നു റൂമിൽ ചെന്നാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു…
ശിവാ….ഞാൻ മോളോട് ചോദിച്ചിട്ടു തിരിച്ചു വിളിക്കാമെന്നാണ് പറഞ്ഞതു….ഇനി എനിക്ക് വിളിച്ചു വന്നോളാൻ പറയാം അല്ലേ…അച്ഛൻ വിളിച്ചു ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു…
പക്ഷെ മറുപടി ഒന്നും പരയാതെ ഞാൻ പെട്ടെന്ന് റൂമിലേക്ക് പോയി….സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
റൂമിൽ കയറി ഡോർ അടച്ചു വേഗം ഫോൺ എടുത്തു അഭിയേട്ടനെ വിളിച്ചു…
അഭിയേട്ട……
എന്താടാ മോളേ….😍
അച്ഛൻ പറഞ്ഞു ….നാളെ അവരു വരുമെന്ന്….
വരുമല്ലോ..
അഭിയേട്ട…
പറയെടാ…
ഒന്നുല്ല…..പിന്നെ……. അഭിയേട്ടൻ പറ…
എനിക്കറിയാമായിരുന്നു എന്റെ മോള് എന്നെ ഇപ്പോൾ തന്നെ വിളിക്കുമെന്ന്…അതുകൊണ്ടു എന്റെ പെണ്ണിന്റെ വിളിയും പ്രതീക്ഷിച്ചു ഞാൻ റൊമാന്റിക് സോങ്സും കേട്ടു കാറിൽ തന്നെ ഇരിക്കുവായിരുന്നു..
ഇപ്പോൾ സന്തോഷമായില്ലേ….എന്റെ പെണ്ണിന്…
ഹമ്മം…..
വായ തുറന്നു പറയെടി പെണ്ണേ….
നിന്നെ നാളെ തന്നെ വില്ലേജ് ഓഫീസർ എന്റെ കയ്യിലേക്ക് തന്നിരുന്നെങ്കിൽ….ഓർക്കാൻ കൂടി വയ്യടാ….എൻ്റെ പൊന്നേ കൊതിയാകുന്നുടാ..നിന്നെ എന്റെ നെഞ്ചോടു ചേർത്തു കിടത്തി ഉറക്കാൻ….Love you ചക്കരേ….😍😍😍😍😍😍😍😍😍😍
വല്ലാത്തൊരു ഫീലിങ്…..അതെന്നെ പൊതിയുന്നതു പോലെ തോന്നി….ഞാൻ അഭിയേട്ടന്റെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു കിടക്കുന്നത് പോലെ…
അഭിയേട്ടൻ പറഞ്ഞതു ശരിയാണ്…..കൊതിയാകുന്നുണ്ട്….എല്ലാ അർത്ഥത്തിലും അഭിയേട്ടന്റെ മാത്രം പെണ്ണായി മാറാൻ….
മോളേ….എന്താടാ….ഒന്നും മിണ്ടാത്തത്….
ഒന്നുല്ല…..ചുമ്മാ…😍
ചുമ്മാ………ന്നു….വെച്ചാൽ എന്നാ മോളേ….ഇപ്പോൾ എന്റെ പെണ്ണ് എന്താ ആലോചിച്ചത്…….😏😍😍😍
അഭിയേട്ട….ഞാൻ വെക്കുവാന്നേ….
പറയാതെ ഞാൻ സമ്മതിക്കില്ലാട്ടോ….ഞാൻ പിന്നേം പിന്നേം പറയുന്നത് വരെ വിളികൊണ്ട് ഇരിക്കും….എടുത്തില്ലെങ്കിൽ ലാൻഡ് ഫോണിൽ വിളിക്കും….വേഗം പറഞ്ഞിട്ടു വെച്ചോ എന്റെ ഡോക്ടരേ….
അഭിയേട്ട….പ്ളീസ്…വെക്കു…
നീ കള്ളിയാണ് മോളെ…..ഒരു ഉമ്മ തരാൻ പറഞ്ഞാൽ പോലും തരില്ല…പക്ഷെ മനസ്സിൽ എന്റെ ഉമ്മയും വേണം പിന്നെ…………..വേറെ……..😉 പറയട്ടെടാ….
അഭിയേട്ട…..പ്ളീസ്…’അമ്മ വിളിക്കുന്നു….ഞാൻ വെക്കുവാ….
ഞാൻ പെട്ടെന്ന് കോൾ cut ചെയ്തു…ഇനിയും സംസാരിച്ചാൽ ശരിയാകില്ല….രണ്ടുപേരുടേം മൂഡ് ആകെ മൊത്തം മാറിയെന്നു എനിക്ക് തോന്നി…കുറച്ചുകൂടി സ്വാതന്ത്രം കിട്ടിയതു പോലെയുള്ള ഒരു തോന്നൽ…..
ഞാൻ വേഗം ഫോൺ വെച്ചു….വെക്കുമ്പോൾ അഭിയേട്ടൻ കുറച്ചൂടെ കഴിയട്ടെന്നു പറയുന്നതു ഞാൻ കേട്ടിരുന്നു…
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
രാവിലെ അച്ഛനും അമ്മയും നല്ല സന്തോഷത്തിൽ ആയിരുന്നു…വീട് എല്ലാം വൃത്തിയായി വെച്ചിരിക്കുന്നു…
ശിവാ….നീ വേഗം കുളിച്ചു തൊഴുത്തിട്ടു വാ…പിന്നെ നിന്നെ അച്ഛന്റെ സ്നേഹസമ്പന്നരായ അമ്മാവന്മാരൊക്കെ വരുന്നുണ്ട്…അവരെക്കൊണ്ട് പറയിപ്പിക്കണ്ട…
അവരെന്തിനാ അമ്മേ വരുന്നത്…
നിന്റെ അച്ഛന് വട്ട്….ഞാൻ പറഞ്ഞതാ വിളിക്കേണ്ടന്നു…അവരു ഒന്നു പെണ്ണ് കാണാൻ വരുന്നതെ ഉള്ളു…ഉറപ്പിച്ചിട്ടു പോലും ഇല്ല…
വിളിക്കേണ്ടയിരുന്നു….ഞാൻ പതുക്കെ പറഞ്ഞു…
വേണം മോളേ….അച്ഛൻ ജാതിയും മതവും ഒന്നും നോക്കാതെ വിവാഹംകഴിച്ചത് കാരണം എന്റെ മോളുക്കു ഒരു കല്യാണം കൂടി വരില്ലെന്ന് പറഞ്ഞു നടന്നവരാണ്…അതുകൊണ്ടുതന്നെ അവർ ഇവിടെ ആദ്യ ചടങ്ങു മുതൽ വേണം…അതെനിക്ക് നിർബന്ധം ആണ്..
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല…
‘അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
ഞാൻ വേഗം കുളിച്ചു….ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു…കുടയും കൊണ്ടാണ് അമ്പലത്തിൽ പോയത്… ഞാൻ ചുറ്റമ്പലത്തിനുള്ളിലേക്കു കയറുമ്പോൾ ആരോ പിറകിൽ നിന്നും വിളിച്ചു….
ശിവാ….മോളേ…നല്ല വഴുക്കലുണ്ട് കേട്ടോ…സൂക്ഷിച്ചു കയറണം…
തിരുമേനി ആണ്….
ഞാൻ ചിരിച്ചുകൊണ്ട് ശരി എന്നുപറഞ്ഞുകൊണ്ട് ഉള്ളിലേക്ക് കയറി….
ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു….
” ഭഗവാനേ….ഞങ്ങളുടെ ഈ ബന്ധം കൊണ്ടു എന്റെ അഭിയേട്ടനു ദോഷം ഒന്നുമില്ലെങ്കിൽ ഞങ്ങളെ ഒരിക്കിലും പിരിക്കാതെ ഒന്നിപ്പിക്കണെ എൻ്റെ ഭഗവാനെ”
തൊഴുതു തിരിഞ്ഞു നടന്നതെ ഓർമ ഉള്ളു….കാലു വഴുതി പോയി….തെന്നിയടിച്ചു നിലത്തു വീണു……….ചെന്നു വീണത് ആരുടെയോ കാലിന്റെ ചുവട്ടിൽ….കൈയാണ് ചെന്നിടിച്ചത്….കയ്യ് നന്നായി തൊലി പോയിട്ടുണ്ടെന്നു തോന്നുന്നു…നല്ല പുകച്ചിൽ….
ശ്രദ്ധിച്ചു നടക്കേണ്ടേ….ഇയാൾക്ക് എന്താ കണ്ണു കാണാൻ പാടില്ലേ…തെന്നി കിടക്കുന്നതാനെന്നു കാണുമ്പോൾ അറിയില്ലേ…അതും പറഞ്ഞു അയാൾ എന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു….
എനിക്കു ആരാണെന്നൊന്നും മനസ്സിലായില്ല….പക്ഷെ എവിടെയോ കണ്ടു മറന്ന ഒരു മുഖം എന്നു തോന്നി…..
സോറി….ഞാൻ അറിയാതെ തെന്നിപോയതാ…
അല്ലെങ്കിലും അറിഞ്ഞോണ്ട് ആരും വീഴാറില്ല…
സോറി…
അപ്പോഴേക്കും തിരുമേനി ഓടി വന്നു..
അയ്യോ…മോളേ. ….വീണല്ലോ…കൈ എല്ലാം നന്നായി മുറിഞ്ഞിട്ടുണ്ടല്ലോ…. അതും നല്ലൊരു ദിവസമായിട്ടു…
അച്ഛൻ രാവിലെ പറഞ്ഞിരുന്നുട്ടോ….ചെമ്പകശ്ശേരിയിലെ കുട്ടി മോളെ കാണാൻ വരുന്ന കാര്യം…
അച്ഛന്റെ ഒരു കാര്യം…ഇനി ഇതു അറിയാൻ ഈ നാട്ടിൽ ആരും ബാക്കി ഉണ്ടാകില്ലെന്ന് മനസ്സിലോർത്തു….
കുറച്ചു ദിവസമായില്ലേ ഈ മഴ….അതും പതിവില്ലാത്ത ഒരിക്കിലും ഇല്ലാത്ത തരത്തിൽ ഉള്ള ഒരു മഴ……ഇപ്പോൾ കാലങ്ങൾക്കു പോലും ഒരു കണക്കില്ലെന്നു തോന്നുന്നു..
വീണത്തിന്റെ വേദനയെക്കാളും ഞാൻ നന്നായി ചമ്മി പോയിരുന്നു….പതുക്കെ ഞാൻ പുറത്തേക്കു നടന്നു…
ശിവാ…..ഇനി ആളോട് പറഞ്ഞോളൂ നേഴ്ചകളെല്ലാം പരസ്യമായി ചെയ്തോളാൻ…
പിന്നെ ആ കുട്ടി നേർച്ച കഴിക്കുന്ന ശിവന്യ മോളാണെന്നു മനസ്സിലാക്കാൻ കുറച്ചു വൈകി പോയിന്നേ ഉള്ളൂ….രണ്ടാളും കൂടി എല്ലാവരുടേം കണ്ണിൽ പൊടി ഇട്ടെങ്കിലും എനിക്കും ഭാഗവാനും എല്ലാം മനസ്സിലായിട്ടോ…
എല്ലാം നന്നായി വരട്ടെ…
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു…..
അയാൾ എന്തൊക്കെയോ തിരുമേനിയോട് ചോദിക്കുന്നത് കണ്ടു… ഞാൻ കുറച്ചു
മുന്നോട്ടു നടന്നു….
പെട്ടെന്ന് തിരുമേനി എന്നെ വിളിച്ചു. . ശിവാ…ഈ കുട്ടി മോൾടെ അച്ഛനെ അനേഷിച്ചു വന്നതാ…..
ഞാൻ പെട്ടെന്ന് തിരിച്ചു വന്നു….അച്ഛനെ അറിയാമോ…അടുത്താണ് ഞങ്ങളുടെ വീട്…എന്റെ കൂടെ വന്നോളൂ….
ഇല്ല…ഞാൻ ഇവിടെ വേറെ ഒരു അത്യാവശ്യത്തിനു വന്നതാ…. പിന്നെ എന്റെ അച്ഛൻ പറഞ്ഞു അറിയാം…അതുകൊണ്ടു ചോദിച്ചുന്നെ ഉള്ളു… അവരു ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്…കുറച്ചു നാൾ…
ഏതായാലും വീട്ടിൽ കയറിയിട്ട് പോകാം….വരൂ…
ഞാൻ വന്നോളാം…ഇപ്പോൾ ലേറ്റ് ആയി…
അതും പറഞ്ഞു അയാൾ പോയി….
കാറിൽ കയറുന്നതിനു മുൻപ് അയാൾ എന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകൾ രണ്ടും നിറഞ്ഞു തുകാൻ വെമ്പുന്നത് പോലെ എനിക്ക് തോന്നി…ചിലപ്പോൾ എനിക്ക് തോന്നിയതാകാം…
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മാവൻമാരും മക്കളുമെല്ലാം എത്തിയിരുന്നു…ഈ അച്ഛന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നൊന്നു ഞാൻ മനസ്സിലോർത്തു ഞാൻ വീട്ടിലേക്ക് കയറി…അമ്മയുടെ മുഖത്തും അത്ര തെളിച്ചം ഇല്ലായിരുന്നു…
അമ്മാവന്മാരുടെ കാല് തൊട്ടു തൊഴുതു….അപ്പോഴാണോ ആരോ എന്റെ കയ്യിലെ മുറിവ് കണ്ടത്…
ഞാൻ ചുറ്റബലത്തിൽ തെന്നി വീണുന്നു പറഞ്ഞപ്പോൾ അതൊരു വലിയ ലക്ഷണകേടാക്കി അവരു മാറ്റി…
അച്ഛൻ അതു സാരമില്ല…മോള് പോയി റെഡി ആകാൻ പറഞ്ഞു വിട്ടു…
ഞാൻ റൂമിൽ കയറി… പക്ഷെ മനസ്സിൽ എന്തോ ഒരു പേടി വന്നു നിറയും പോലെ തോന്നി…
ഞാൻ ഒരു സെറ്റ് മുണ്ട് എടുത്തു…അഭിയേട്ടനു എന്നെ ആ ഡ്രെസ്സിൽ കാണാൻ ഒരുപാട് ഇഷ്ടം ആണ്….ആ ഡ്രെസ്സിൽ ഞാൻ ഒരു ദേവിയെ പോലെ സുന്ദരി ആണെന്ന് എപ്പോഴും പറയാറുണ്ട്…
ഞാൻ വേഗം റെഡിയായി.. അപ്പോഴേക്കും ‘അമ്മ കുറച്ചു മുല്ലപൂവും തലയിൽ ചൂടി തന്നു….
അവരു എത്തിയെന്ന് ആരോ പറഞ്ഞു…ഞാൻ റൂമിൽ തന്നെ ഇരുന്നു.. വല്ലാത്തൊരു ഭയം…
കുറച്ചു കഴിഞ്ഞപ്പോൾ അപ്പു റൂമിലേക്ക് ഓടി വന്നു….
അവളെന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്നു..
അങ്ങനെ നീ എന്റെ നാത്തുൻ അകാൻ പോകുവല്ലെടി…
ഞാൻ ചിരിച്ചു…
എന്തുപറ്റി….. ടെൻഷൻ കാരണം ഇന്ന്… ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സമയത്തു നിങ്ങളുടെ രണ്ടാളുടേം മുഖത്തു ഒരു തെളിച്ചവും ഇല്ലല്ലോ. ശിവാ…
‘അമ്മ എന്റെ കയ്യിൽ ചായ നിറച്ച ട്രേ തന്നു…ഞാൻ അതുമായി ഹാളിലേക്ക് ചെന്നു…ചായ അഭിക്കു കൊടുത്തോളൂന്നു ആരോ പറഞ്ഞു…ഞാൻ അഭിയേട്ടന്റെ മുഖത്തേക്ക് നോക്കി….
ആ മുഖത്ത് ഞാൻ ഒരിക്കിലും കണ്ടിട്ടില്ലാത്ത ഒരു ഭാവം….ചായ എന്റെ കയ്യിൽ ഇരുന്നു വിറച്ചു…..
തുടരും…
⭐⭐⭐⭐⭐⭐⭐⭐ 😍😍😍പ്രിപ്പെട്ടവരേ….നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ പ്രചോദനം….comments മറക്കല്ലേ…😍😍😍😍
Comment:Ottiri late avunund ketto.