Home Latest ടാ ചെക്കാ നല്ല പ്രായത്തിൽ പോയി പെണ്ണുകെട്ടാൻ നോക്ക്

ടാ ചെക്കാ നല്ല പ്രായത്തിൽ പോയി പെണ്ണുകെട്ടാൻ നോക്ക്

0

“‘ടാ ചെക്കാ നല്ല പ്രായത്തിൽ പോയി പെണ്ണുകെട്ടാൻ നോക്ക് ഈ സമയം ഒക്കെ ദാന്നു പറഞ്ഞു പോവുംട്ടാ…
,,,മൂപ്പരുടെ വർത്താനം കേട്ടാൽ തോന്നും ഒന്നു മുടങ്ങിയതോണ്ടു മ്മള് വീടും പറമ്പും നിറഞ്ഞു നിൽക്കുന്ന മട്ടാണെന്ന് …ഹും …
,,ന്നാലും അങ്ങനെ പറയാൻ പറ്റില്ലല്ലോ ഏട്ടൻ ആയി പോയില്ലേ ഏട്ടൻ… കുറച്ചു വിനയത്തോടെ എല്ലാം മൂളി കേട്ടു….
“പിന്നേ ഈ ലീവിന് പോയാൽ ഒന്നുകിൽ നിശ്ചയം അല്ലേൽ കല്യാണം എന്തേലും വേണം ….
അവർ അവിടെ നോക്കുന്നുണ്ട് ഞാനും വൈകാതെ വരാം,ലീവിന് നോക്കുന്നുണ്ട് ഞാനും”’,,,,അതെന്തിനാ ഇത്ര ധൃതി കുറേച്ചൂടി കഴിയട്ടെ ഏട്ടാ..ഞാൻ പറയാം .
:ഓഹ് നാളെ തന്നെ കല്യാണം നടത്തുന്ന കാര്യം അല്ല പറഞ്ഞത് നാളും പേരും നിന്റേതിനോട് യോജിക്കേണ്ടേ,ദോഷ ജാതകം അല്ലേ നിന്റേത്,
എല്ലാം ഒന്നു നോക്കി വെക്കുന്ന കാര്യം ആണ് ചെക്കാ,നിനക്കിപ്പോ പറഞ്ഞാൽ മനസ്സിൽ ആവില്ല.
“ആ….എന്തേലും ചെയ്യാം.എനിക്ക് അതിൽ ഒന്നും വിശ്വാസം ഇല്ല,
ഡ്യൂട്ടിക്ക് പോവാറായി മ്മക്ക് പിന്നെ സംസാരിക്കാം .ഒരുവിധം ഏട്ടന്റെ സ്ഥിരം ഡയലോഗിൽ നിന്നും തടിയൂരി ..
ഓഫീസിൽ എത്തി ഫ്രീ ആയപ്പോൾ ഫേസ്ബുക്ക് തുറന്നു എല്ലോരോടും ഒരു ഹായ് ഒക്കെ കൊടുത്തു നിൽക്കുമ്പോൾ ദേ വരുന്നു മ്മടെ സ്വന്തം ചേച്ചി ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും അക്ഷരലോകം സമ്മാനിച്ച മ്മടെ സ്വന്തം കൂടെ പിറപ്പ്.
വീട്ടിലെ ഓരോ കാര്യങ്ങൾ അങ്ങനെ പറഞ്ഞു വന്നതേ ഉള്ളു എങ്ങനെയോ വഴിമാറി ദേ ഇവിടേം തുടങ്ങി ഉപദേശം..ചെക്കന്റെ കുട്ടിക്കളി മാറിയിട്ടില്ല എന്നു കഴിഞ്ഞ ആഴ്ച്ച കൂടി പറഞ്ഞവൾ ഇപ്പൊ ഇങ്ങനെ മാറിയത്…
മര്യാദക്ക് നടന്നിരുന്ന എന്റെ മനസ്സിൽ അവർ രണ്ടാളും കൂടി മോഹത്തിന്റെ വിത്ത് പാകി ,വിരഹം നൽകിയ മരുഭൂമിയിൽ എവിടെയോ ഒരു പച്ചപ്പിനു വേണ്ടി ഒരു തോന്നൽ.
“” അപ്പോഴാണ് മ്മടെ മെസ്സേജ് ടോൺ ചിലച്ചത്… നോക്കിയപ്പോൾ
“ഒരു ഹായ് ,” ഒരു പെങ്കിളി ആണ്..
“”തിരിച്ചു അങ്ങോട്ടുംകൊടുത്തു രണ്ടു ഹായ്,,
“”എന്നേ മനസ്സിൽ ആയോ 10 ,j ൽ പഠിച്ചിരുന്ന നിത്യയാണ്,ഓർമയുണ്ടോ,,
“പിന്നെ നിന്നെയൊക്കെ മറക്കാൻ പറ്റോ മോളേ”
ഇഷ്ടവും പറഞ്ഞു പിറകെ നടന്നപ്പോൾ സീനിയർ ആയിട്ടും പോടാ കാക്ക കറുമ്പാന്ന് വിളിച്ചിരുന്ന നിന്നെ മറക്കാനോ ഹും..

‘ഞാൻ കരുതി എന്നെയോക്കെ അനിൽ മറന്നു കാണും എന്ന്’
“ഇല്ലടോ ,എന്തൊക്കെയാ വിശേഷം ,കെട്ടൊക്കെ കഴിഞ്ഞോ പെണ്ണേ ,എവിടെയാണ്,,
“ഇല്ല പഠിക്കുകയാണ് ,ടീച്ചിങ് ട്രൈനിങ് ചെയ്യുന്നുമുണ്ട്”
ഇത്രവൈകിയത് എന്തേ എന്നു ചോദിക്കാനാണ് തോന്നിയതെങ്കിലും അവളുടെ മറുപടിയിൽ നിന്നു തന്നെ ഒരു സങ്കടം അറിയാൻ പറ്റി അതുകൊണ്ട് വേണ്ടെന്നു വെച്ചു
പിന്നീട് പതിയെ ഓരോ നാളും തമ്മിൽ അടുത്തു മനസ്സുകൾ തമ്മിൽ,
‘എന്റെ ജാതകത്തിൽ ചൊവ്വാദോഷമാണെടോ ഇന്നും വന്നിരുന്നു ഒരു കൂട്ടർ അവർക്ക് പെണ്ണിന് പ്രായം കൂടുതൽ ആണെന്ന് പറഞ്ഞു ഒഴിവായി പോയി” നാളെയും വരുന്നുണ്ട് വേറെ കൂട്ടർ മടുത്തു ടാ,,
സങ്കടപ്പെട്ടു കൊണ്ടായിരുന്നു അവളുടെ വാക്കുകൾ ,,,
“ചൊവ്വാഴ്ച്ച അല്ലേ കുഴപ്പമോള്ളു
പണ്ടേ ഈ കാക്കകറുമ്പനെ ഇഷ്ടപ്പെട്ടാൽ പോരായിരുന്നോ പെണ്ണേ” തമാശ ആയിട്ടാണ് പറഞ്ഞത് അവളുടെ വിഷമം ഒന്നു മാറാൻ,,,


“പോടാ ,വല്ലാതെ തമാശിക്കല്ലേ”
കാലങ്ങൾക്ക് മുൻപ് പൂവിടാതെ പോയ ഇഷ്ടം പതിയെ തളിർക്കാൻ തുടങ്ങി എന്നിൽ,എന്റെ ഓരോ വരികളുടെയും ആദ്യവായനക്കാരി അവളായി മാറി,അറിയാതെ മനസ്സിൽ ഒരിഷ്ടവും
“ടാ ഇന്നലെ വന്നവർക്ക് എന്നെ ഇഷ്ടം ആയിട്ടൊ ,ചെക്കന്റെ ഫോട്ടോ കണ്ടപ്പോൾ
എനിക്കും”
നിദ്രയുടെ അവസാന നിമിഷവും ഉണർവ്വിന്റെ ആദ്യ പ്രതീക്ഷയും അവൾ മാത്രമായി മാറി പോയിരുന്നു അപ്പോഴേക്കും പെട്ടെന്ന് അതെല്ലാം കൈവിട്ടു പോവുമോ എന്നൊരു പേടി..
‘മടിച്ചു മടിച്ചു എന്റെ ഇഷ്ടം തുറന്നു ചോദിച്ചു ഞാൻ,
” ഇനിയുള്ള ജീവിതത്തിൽ,
എന്റെ രചനകളിൽ നായികയാവാൻ തയ്യാറാണോ നീ ചൊവ്വാ ദോഷവും നാളും ഒന്നും എനിക്ക് പ്രശ്‌നം ഇല്ലടോ”

എന്റെ വീട്ടുകാർ പറയുന്ന ആളെയേ എനിക്ക് പറ്റു ,ഒന്നും തോന്നരുത് ”
“ഞാൻ വരാം ടോ നിന്റെ വീട്ടിലോട്ട് ,എന്റെ വീട്ടുകാരെ കൂട്ടി,,,
” സോറി ടാ ഇവിടെ ഏകദേശം എല്ലാം ഉറച്ചു കഴിഞ്ഞു ‘” ചെറുക്കന്റെ അനിയത്തി എനിക്കറിയാവുന്ന കുട്ടി ആണ്” ആ കുട്ടിക്ക് ഞാൻ വാക്കുകൊടുത്തുപോയി,,
പിന്നീട് അവളുമായുള്ള ചാറ്റ് കുറഞ്ഞു വന്നു, വിളിച്ചാൽ എടുക്കാതെയും ആയി വന്നു,അർഹതയില്ലാത്തത് ആഗ്രഹിച്ചത് മനസ്സിന് വെറുതെ ഒരുപാട് വേദന നൽകി,നാട്ടിലേക്ക് പോവാനുള്ള ദിവസം അടുക്കുന്നു.
“അമ്മേ എന്താണ് ഞാൻ വരുമ്പോൾ കൊണ്ടു വരേണ്ടത് ”
‘ഒന്നും വേണ്ട നീയൊന്നു വേഗം വന്നാൽ മതി ,നിന്റെ കല്യാണം ഒന്നു കഴിഞ്ഞു കണ്ടാൽ മതി നിക്ക് ,പിന്നെ നല്ലൊരു കാര്യം ചേർന്നു വന്നിട്ടുണ്ട് ,നിനക്ക് ഇഷ്ടം ആയിട്ട് വേണം അതൊന്നു ഉറപ്പിക്കാൻ”
“സത്യത്തിൽ നാട്ടിലോട്ടുള്ള യാത്രക്ക് തീരെ താല്പര്യം ഇല്ലാതായിരിക്കുന്നു,അവളുടെ ഓർമകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ”
“ടാ വരുമ്പോൾ ഒരു താലിയും കൂടെ കൊണ്ടു വന്നോട്ടോ ,ഇനി നിന്നെ കെട്ടിച്ചിട്ടേ തിരിച്ചു വിടൂ,എനിക്കും ലീവ് കിട്ടി അടുത്താഴ്ച്ച ഞാനും വരും”

ചേട്ടന്റെ വാക്കുകൾ ആയിരുന്നു,
അമ്മാവന്റെ മകളുമായി പണ്ടെങ്ങോ വാക്കാൽ ഉറപ്പിച്ച എന്റെ വിവാഹം മുടങ്ങിയതിന്റെ വിഷമം ആണ് അമ്മക്കും അച്ഛനും ചേട്ടനും ,പക്ഷെ അവൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടി അന്ന് തൊട്ട് തുടങ്ങിയതാണ് അവരുടെ ധൃതി.

അങ്ങനെ പറന്നുയർന്ന വിമാനത്തിൽ ഇരിക്കുമ്പോൾ നാടിന്റെയും കൂട്ടുകാരുടെയും ഓർമകൾ വന്നു കൊണ്ടിരിക്കുന്നു,കേരളമണ്ണിന്റെ പച്ചപ്പ് കണ്ണിൽ പതിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ്മ കിട്ടുന്നു,,
ലഗേജും എടുത്തു പുറത്തോട്ടിറങ്ങിയപ്പോൾ വീട്ടിലെ എല്ലാവരും ഉണ്ട് പുറത്ത്, എല്ലാവരുടെ മുഖത്തും സന്തോഷം നിറഞ്ഞു നിൽക്കുന്നു,അമ്മയെ ചെന്ന് കെട്ടിപിടിച്ചു,
“അമ്മേ ഈ കാന്താരിയെ കെട്ടിക്കാൻ ആയല്ലോ”
അനിയത്തിയെ കളിയാക്കി പറഞ്ഞതായിരുന്നു.
“അയ്യോടാ ആദ്യം ഈ കാക്കകറുമ്പന്റെ കെട്ട് കഴിയട്ടെട്ടാ”
ങ്ങേ ഈ പേരെങ്ങനെ ഇവൾ അറിഞ്ഞു,ഒരു പിടിയും കിട്ടുന്നില്ലല്ലോ കൃഷ്ണാ..
“എന്താ മിഴിച്ചു നിൽക്കുന്നത് ദേ അങ്ങോട്ട് നോക്കിയേ മോനേ”
കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത പോലെ
നിറഞ്ഞ മിഴികളോടെ ഞാൻ സ്വന്തം ആക്കാൻ ഞാൻ കൊതിച്ച എന്റെ പെണ്ണ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത പോലെ
നിറഞ്ഞ മിഴികളോടെ ഞാൻ സ്വന്തം ആക്കാൻ ഞാൻ കൊതിച്ച എന്റെ പെണ്ണ് നിത്യ…
“നിനക്ക് വേണ്ടി ഞങ്ങൾ കണ്ടെത്തിയ പെണ്ണിനെ തന്നെ നീയും കണ്ടെത്തി ഇല്ലെടാ മോനേ ,,
അവളോട് ചേർന്ന് നിന്നപ്പോൾ പെണ്ണിന്റെ മുഖത്ത് വല്ലാത്തൊരു നാണം നിറഞ്ഞ പുഞ്ചിരി.പതുക്കെ ആ ചെവി പിടിച്ചു തിരിച്ചു ,
“എന്തിനാ വെറുതെ ഇത്ര എന്നെ വിഷമിപ്പിച്ചത് പെണ്ണേ”
“അയ്യോ സോറി എല്ലാം അമ്മുവിന്റെ പണിയാ ,പറഞ്ഞത് കേട്ടില്ലെങ്കിൽ നാത്തൂൻ പോരിന് വരും എന്നും പറഞ്ഞു കൊണ്ട്,”
“അമ്മേ ദേ രണ്ടും വഴിയിൽ നിന്നു പ്രേമിക്കുന്നു ,വേഗം കെട്ടിച്ചില്ലേൽ പണിയാവും ട്ടോ.” കണ്ണടച്ചുകൊണ്ടു അനിയത്തി
പറഞ്ഞു..
എല്ലാവരിലും ഒരു കൂട്ട ചിരി പടർന്നു ആ നിമിഷം,
കുറച്ചൊക്കെ ദേഷ്യം തോന്നിയെങ്കിലും ഏട്ടന്റെ മനസ്സ് അറിയുന്ന ഇങ്ങനെയൊരു കാന്താരിയെ പെങ്ങൾ ആയി കിട്ടിയതിലും ജീവിതം പങ്കിടാൻ ഇങ്ങനെ ഒരു പാവത്തിനെ കിട്ടിയതിലും ഒരുപാട് സന്തോഷം നിറയുന്നു മനസ്സിൽ..
ഈ ദോഷങ്ങൾ എല്ലാവരും വെറുക്കുമ്പോൾ ഞങ്ങൾ രണ്ടു ദോഷക്കാരും അതിയായി സന്തോഷിക്കുന്നു ,ഒരു ദോഷത്തിന്റെ പേരിൽ അല്ലേ ഞങ്ങൾക്ക് ജീവിതത്തിൽ ഒരുമിക്കാൻ ആയത്,

രചന: അനൂപ് അനു കളൂർ

LEAVE A REPLY

Please enter your comment!
Please enter your name here