Home Latest മുഹൂർത്തത്തിന്റെ തലേ ദിവസം എൻ്റെ കല്യാണം മാറി പോയി…

മുഹൂർത്തത്തിന്റെ തലേ ദിവസം എൻ്റെ കല്യാണം മാറി പോയി…

0

മറ്റൊരു വേനൽക്കാലം

രചന : സുനിൽ എറണാട്ട 

നീയും ഞാനും പിന്നെയി മീനമാസത്തിലേ പകലും !
പെട്ടന്നെ മാനം ഇരുണ്ടു ,പിന്നെയൊരു വേനൽ മഴ .
ഒരു കാറ്റിൽ ഞെട്ടറ്റു വീണ ആനേകം ഞാവൽ പഴങ്ങൾ ..,ആതിലുടെ മണ്ണിലിഴഞ് തേരട്ടകൾ !.നീ ആരെന്നറിയാതെ നിന്നിലേ പ്രണയമറിയാതെ ,ഒരു സ്വപ്നത്തിൽ പോലും നിൻ്റെ നെറ്റിയിലേയ്‌ക്ക് വീണുകിടക്കുന്ന
ചുരുണ്ട മുടി ഒന്നു മാടിയൊതുക്കാതെ ..!
പുതുമഴയത്തെ നമ്മൾ രണ്ടു പേരും ഒരു നീർച്ചാലിൽ .

ആകെ നനഞ്ഞൊട്ടി കിടക്കുന്ന നിൻ്റെ വസ്‌ത്രങ്ങൾ .,ഞാൻ നോക്കികൊണ്ടേയിരുന്നു . വരൂ എന്നു പറഞ് നിയാ കാട്ടു പൊന്തയിലേയ്‌ക്ക് കയറിപ്പോയി .
ഞാൻ നിനക്ക് മാനത്തുകണ്ണിയെ പിടിച്ചു തരാം എന്നു പറഞ് ഞാൻ ഒഴിഞ്ഞു മാറി .പിന്നിട് ഒരിക്കൽ പോലും കിട്ടിയിട്ടില്ലാത്ത മാനത്തുകണിയ്ക്കു വേണ്ടി കുറേ അലഞ്ഞെ മാനത്തു നോക്കി നിന്നപ്പോൾ ,വര്ഷങ്ങള്ക്കു ശേഷം ഞാൻ ഓർത്തടുത്ത നിൻ്റെ കണ്ണുകളിലേ നിരാശയായിരുന്നു !!

അതു മറയ്‌ക്കെന്നായി ഞാൻ പറഞ്ഞു
ഞാൻ അമ്മാവന്റെ വീട്ടിൽ പോകുമ്പോൾ നിനക്ക് പാരിജാത പൂക്കൾ കൊണ്ടുവന്നു തരാം .
പിന്നീട്‌ എപ്പൊഴൊ അവൾ ചോദിച്ചു ,
നീ ഇതുവരെ അമ്മാവന്റെ വീട്ടിൽ പോയില്ലേ ?
അങ്ങനെ പാരിജാത പൂക്കൾ ഒരു കോടമഞ്ഞു പോലെ ഞങ്ങൾക്കിടയിൽ കുറേ നാൾ തങ്ങി നിന്നു .പിന്നീട്‌ അത് എങ്ങോട്ടോ പോയി .!!
എനിക്കും നിനക്കും മാത്രം അറിയാവുന്നതു പോലെ ,ഞാൻ നിന്നെ ആ പൊട്ടകിണറ്റിൽ തള്ളിയിട്ടതു തന്നെയായിരുന്നു .
മനപ്പൂർവ്വം !!
അന്നു രാത്രി നീ വരുമെന്ന് എനിക്കറിയാമായിരുന്നു .നിനക്കിട്ട് ഒരു ചെറിയ പണി .

വെറും കുട്ടിക്കാലത്തെ ,കാലവും സമയവും വന്ന് എന്നേ മാറി മാറി കോക്രി കാണിക്കുമ്പോൾ ഇതല്ലാതെ പിന്നെ വേറെന്ത് ചെയ്യാൻ .
നീ എൻ്റെ വീട്ടിലാകെ പടർന്നു കയറി നിൽക്കുകയായിരുന്നു .,ഒരു ഇത്തിൾകണ്ണി പോലെ
എല്ലാ ക്രിസ്തുമസ്സിനും നീ ഞങ്ങളുടെ വിളിക്കപ്പടാതുള്ള അഥിതി ആയിരുന്നില്ലേ !!
പടക്കങ്ങളും ബഹളങ്ങളുമെല്ലാം ഒഴിഞ് നീ അരുകിൽ വന്നു .ഒന്നോ രൺടോ കുടുക്കുകൾ നഷ്ടപ്പെട്ട നിൻ്റെ ഉടുപ്പോ നിൻ്റെ ചിരിയോ ഒന്നും അപ്പോൾ എൻ്റെ കണ്ണിൽ പെട്ടില്ല .
കുറേ വർഷം അത് ഒരു വേദനയായി എൻ്റെ മനസ്സിൽ കിടന്നു .

ഇരുളും വെളിച്ചവും മൽസരിച്ച സ്നേഹം പങ്കുവയ്ക്കുന്ന ഒരു സായന്തനം .
ഒരു ഹിന്ദുവായ നിനക് ആരാ മറിയമെന്ന് പേരിട്ടത് ?!
എൻ്റെ അമ്മ ക്രിസ്‌ത്യാനിയായിരുന്നു ..അച്ചൻ ഹിന്ദുവും ..
ഞാൻ ഹിന്ദുവായിട്ടാണ് വളർന്നത്‌ ..എൻ്റെ ദേവൻ കൃഷ്ണനാണ് ..!
കൃഷ്ണൻ ..!!.കൊള്ളാം ..
സ്‌ത്രീ ലൈമ്ഗീകതയിലേയ്ക്കുള്ള അന്വേഷണമാണ് ഹിന്ദു മതം .അമ്പലത്തിലേ കൽ പ്രതിമകൾ അതിൻ്റെ തെളിവുകളാണ് !!അവർ അവരുടെ മനസ്സിലുള്ള ഒരു സ്‌ത്രീയെ തേടിക്കൊണ്ടിരിക്കുന്നു !? ആ അന്വോഷണത്തിൻ്റെ വഴിയിൽ അറിയാതെ വീണു പോയ മിത്തുകളാണ് ഈ നഗ്‌ന പ്രതിമകൾ !

ഒരിക്കലെങ്കിലും തൻ്റെ കിടപ്പു മുറിയിലേയ്‌ക്ക് കൃഷ്ണൻ കടന്നു വരുമെന്ന് പ്രതീക്ഷിക്കാത്ത ഏതു പെണ്ണാണുള്ളത് ?കൃഷ്ണനാണ് ഇവരേയെല്ലാം ഒന്നിച്ചു നിർത്തുന്ന ശക്‌തി !
അല്ലായിരുന്നുവെങ്കിൽ സർപ്പകാവുകളിലേ ഇണ ചേരുന്ന നാഗ പ്രതിമകൾക്കു മുമ്പിൽ ഒരു വലിയ സമൂഹം ഒന്നുമല്ലാതായി തീർന്നേനേ !!.
വർഷങ്ങൾ ക്ലാവു പിടിച്ച ഒരു ഓട്ടു പാത്രം പോലെ !

ഗൾഫിലേയ്ക്ക് ചേക്കേറിയിട്ട് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .നാട്ടിൽ ഒരു അവധിക്കാലം .വീട്ടിൽ എപ്പോഴും വടക്കോട്ടു നോക്കി നെടുവീര്പ്പിടുന്ന ഒരു ‘അമ്മ മാത്രമേയുള്ളു .
മുഹൂർത്തത്തിന്റെ തലേ ദിവസം എൻ്റെ കല്യാണം മാറി പോയി …എൻ്റെ വിധിയേ അമ്മയുടെ നെടുവീർപ്പുകൾക്ക് തടയാൻ പറ്റിയില്ല .
പിന്നെ ഇതു വരെ കല്യാണം കഴിച്ചിട്ടില്ല .
മുറ്റത്തിന്റെ മൂലയ്ക്ക് ഒരു നാട്ടു മാവ് .അതിൻ്റെ താഴ്‌ കസേരയിട്ട് ഞാൻ ഇരിക്കും .
ദുരെ നെൽപ്പാടങ്ങൾ .അതിനേ തലോടി വരുന്ന കാറ്റ് .കുറച്ചു ദൂരെ ഹൈവേ പോകുന്നു .അതിലേയ്ക്ക് എത്താൻ ചെറിയൊരു നാട്ടു വഴി .
ഞാൻ കുട്ടിക്കാലത് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന അതേ വഴി !ചെറിയ നെഞ്ചിടിപ്പോടെ ഓർമ്മയിൽ ഒരു കുട്ടിക്കാലം . വാഴയില വാട്ടിയ പൊതി ചോറിന്റെ മണം .ജുൺ മാസത്തേ മഴക്കാലം .അപൂർവമായി കാണുന്ന മുൾമുരിക്കിന്റെ പൂവുകൾ …
പെട്ടെന്ന് മൊബൈലിൽ ഒരു വീഡിയോ കാൾ വന്നു .

പൊട്ടിചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി .!
എടാ നീ എന്നേ മറന്നുവല്ലേ ….
അവളേ ഞാൻ മറക്കുമോ !
നീ മറിയമല്ലേ ..നീ ഇത്രയും കാലം എവിടാരുന്നു …..?
ഞാൻ ഇറ്റലിയിൽ നഴ്‌സ് ആണ് ….
അവൾ കുറേ നേരം സംസാരിച്ചു .
പൊട്ടിച്ചിരികൾ നിറഞ്ഞ അലസമായ സഞ്ചാര പഥങ്ങളിലൊക്കെ ഇപ്പൊ മരണത്തിൻറെ മൗനം മാത്രം !?

ചെറിയ ഒരു ചിരിയോടെ അമ്മ .
ഒരു പെണ്ണിൻ്റെ സ്വരം കേട്ടിട്ടാവാം അമ്മ ചിരിച്ചത്‌ .
ആരാടാ അത്‌ ..
,ത് അമ്മേ മറിയമാ ..നേരത്തേ മോളിൽ താമസിച്ച …,
ഓ മാറിയമോ ..അവളൊന്ന് കെട്ടിയിട്ട് ഇറ്റലിയിലേയ്ക്ക് പോയതാ ….ഉപേഷിച്ചെന്നെ കേട്ടു …
ഞാൻ അതിശയിച്ചു പോയി .എല്ലാം അമ്മയ്ക്ക് അറിയാം ! ഞാനൊന്നും അറിഞ്ഞില്ല !!
അവളെ മനസ്സിൻറെ കോണിലെവിടെയോ നിർത്തിയിട്ട് കടൽ കടന്നു പോയൊരു വിഡ്‌ഢി .
എൻ്റെ മനസ്സിൽ ഒന്നുമില്ല !അറബിയുടെ നുറു കണക്കിനു വരുന്ന വാഹനങ്ങളും , ഇന്തപ്പനയും ,ചുട്ടു പൊള്ളുന്ന വെയിലും ,ഇടയ്ക്ജ് അറക്കാൻ കൊണ്ടു പോകുന്ന ആടിൻറെ ച്ചൂരും പമ്മി പമ്മി വരുന്ന് ഒരു വെള്ളിയാഴ്ചയും മാത്രം !

പിന്നെ ഒരു മാസത്തോളം ഞങ്ങൾ വിളിച്ചു കൊണ്ടേയിരുന്നു .
അത് അമ്മയ്ക്ക് വലിയ സന്തോഷമായിയെന്ന് തോന്നി .എന്നാൽ എന്നോട് ഒന്നും ചോദിച്ചില്ല .ഞാൻ ഒന്നും പറഞ്ഞതുമില്ല .അമ്മ് എവിടുന്നോ കുറേ ഓല വലിച്ചു കൊണ്ടുവന്ന
ചൂല് ഉണ്ടാക്ക്വനായി ചികി തുടങ്ങി .
ഞാൻ ഫോൺ വിളിക്കുന്നത് കാണുകയും ചെയ്യാം .,ഒരു ഉപയോഗമില്ലാത്ത ഈർക്കിലി വെറുതേ ചിവിക്കൊണ്ടും ഇരിക്കാം .!!
ഒരു മാസക്കാലം ഈ കലാ പരിപാടി തുടർന്നു .
മുറ്റം നിറയെ ഈർക്കിലി നിറഞ്ഞു .അത് എന്നേയും അമ്മയേയും നോക്കി മാറി മാറി ചിരിച്ചു കൊണ്ടിരുന്നു .ഇത് നാട്ടിൽ പാട്ടായി .അമ്മ് കുറേ കയ്യിൽ നിനും ഇട്ട നല്ല തള്ള് തള്ളികൊണ്ടും ഇരുന്നു .
അമ്മയ്ക്കിപ്പോൾ ഒത്തിരി കൂട്ടുകാരായി. .മരണം കണ്ടു മടുത്തെടാ ..
മറിയം പറഞ്ഞു .
ഇറ്റലി മുഴുവൻ മനുക്ഷ്യരെല്ലാം .വാടിയ മഷി തണ്ടു പോലായി …..!?

മറിയത്തിന്റെ അടുത്തു താമസിക്കുന്ന ആൾ അവൾക്കൊരു അക്ക്വേറിയം കൊടുത്തു അതു മറ്റൊന്നും കൊണ്ടല്ല ?അവർ മരിച്ചു പോയാൽ അവരുടെ പ്രിയപ്പെട്ട മിനുകളെ ആരു നോക്കും !
അവൾക്ക് അതു വലിയ സന്തോഷമായി .ഏകാന്തതയിൽ ഒരു കൂട്ട് .
എടാ അതിൽ ഒരു മീൻ എന്നേ എപ്പോഴും നോക്കികൊണ്ടേയിരിക്കും …!
നിൻ്റെ നല്ല കണ്ണുകളു കണ്ടിട്ടായിരിക്കും ….
അവളുടെ കണ്ണുകൾക്ക് നല്ല ഭംഗിയുണ്ട് തീർച്ച
രാത്രിയിൽ എപ്പോഴോ ഞെട്ടി എഴുന്നേറ്റ് അവൾ ആ മത്സ്യങ്ങളെ തലോലോച്ചുകൊണ്ടിരുന്നു .
രണ്ടു് ദിവസം കഴിഞ്ഞപ്പോൾ അവൾ വിളിച്ചപ്പോൾ പറഞ്ഞു ,
എടാ ഒരു ദുഃഖവാർത്തയുണ്ട് …ആ മീനിനെ തന്നയാൾ മരിച്ചു പോയി ….

എൻ്റെ ലീവ് തീരാറായി .രണ്ടു് ദിവസം കൂടയുള്ളു ..പോകാനുള്ള തിരക്ക്‌ .എല്ലാ പ്രവാസികൾക്കും ഉള്ളതു പോലെ ,അടിവയറ്റിൽ ഒരാന്തൽ ..!
പോകുന്നതിൻ്റെ തലേദിവസം ഉച്ചയ്ക്ക് മാംച്ചുവട് ,പച്ചിലക്കുടുക്കകൾ കൊത്തിയിടുന്ന ഞാവൽ പഴങ്ങൾ ..നെൽപ്പാടം ,ഇവയെല്ലാം ഒന്നുകൂടി ആർത്തിയോടെ നോക്കി .കുറേ ഫോട്ടോസ് എടുത്തു .
അവളുടെ വിളി വന്നു !?
എടാ എനിക്കു നല്ല തൊണ്ടവേദന …കോവിടന്നാണ് തോന്നുന്നത് ..തോന്നൽ അല്ല ..ആണ് ..!!
എടി നീ ശ്രധിക്കണം ..

പിന്നെ പോകാനുള്ള തിരക്ക് .അവൾക്ക് എന്തു പറ്റിയാൽ എനിക്കെന്താ ..
മനുക്ഷ്യരായാൽ അങ്ങനേ ചിന്തിക്കാവു ..!
അമ്മയോടു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി .അമ്മ് പഴയതു പോലല്ല .കുറച്ചു കരഞ്ഞെന്നു തോന്നുന്നു ..ഒറ്റയ്‌ക്കായതിന്റെ ഒരു …
ഞാൻ സൗദിയിൽ എത്തി .
എൻ്റെ ഓർമ്മകളേയല്ലാം ഞാൻ അറബിയുടെ പച്ച മുന്തിരി തോട്ടത്തിലേയ്ക്ജ് വലിച്ചെറിഞ്ഞു .
അവ ഓരോന്നും വലിയ പുതകങ്ങളുടെ മാതിരി ഉണ്ടായിരുന്നു

പണിക്കാർ വന്നവരൊക്കെ അവയിൽ ചവിട്ടാതെ കാലു പൊക്കി നടന്നു പോകുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു .
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു .ഞാൻ അമ്മയേ ഇടയ്ക്കിടെ വിളിച്ചു കൊണ്ടായിരുന്നു .
തക്കാളിയുടെ വിളവെടുപ്പായി .അതു കഴിഞ്ഞാൽ ഈന്തപ്പഴം .തിരക്കോടു തിരക്ക് .
മാസ്‌റയുടെ മേൽനോട്ടം എനിക്കായിരുന്നു .
എല്ലാം മറന്നു ,അമ്മയേ ഒഴിച്ചെ .
അമ്പലത്തിലേ കൽ വിളക്ക് പോലെ അമ്മ എൻ്റെ മനസിന്റെ ഇരുട്ടറകളിൽ വെളിച്ചം വിതറിക്കൊണ്ടിരുന്നു .
പെട്ടെന്ന് ഒരു ദിവസം നാട്ടിൽ നിന്നും അമ്മാവൻ വിളിച്ചു ..

അമ്മയ്ക്ക് നല്ല സുഖമില്ല …ഞാൻ ആശുപത്രിയിലാക്കി ……അമ്മ മരിച്ചു ..!
ഞാൻ ഞെട്ടി .
അതു വരേ ഞാൻ ഇരുന്നിട്ടില്ലാത്ത ഒരു മരത്തിൻ്റെ ചോട്ടിലേയ്ക്ക് ഞാൻ തളർന്നിരുന്നു . ആ മരവും ,അതു പോലെ തന്നേ പല മരങ്ങളും ,ഒന്നും തന്നേ ഞാൻ കാണുന്നുണ്ടായിരുന്നില്ല ..തോട്ടത്തിൽ കിളിക്കൂട് തപ്പി നടക്കുന്ന കുട്ടികൾ ,മുന്തിരി പറിക്കാൻ വന്ന കച്ചവടക്കാർ ,ഒന്നും ..!!
എൻ്റെ കണ്ണുകൾക് ആഴക്കടലിന്റെ നീല നിറവും ,സന്ധ്യയുടെ ചുവപ്പും ,രാത്രിയുടെ കറുപ്പു നിറവുമായിരുന്നു .

അഞ്ചു ദിവസം ഞാൻ മുറിയിൽ തന്നെയിരുന്നു .നാട്ടിൽ പോകാൻ പറ്റില്ല .ഫ്ളൈറ്റ് ഇല്ല .
രാത്രിയിൽ എപ്പോഴോ ഉറക്കം ഞെട്ടിയുണർന്ന ഞാൻ അനാധമായി കിടക്കുന്ന വീടിനേയും അമ്മയേയും ഓർത്തു .
മുറ്റം നിറയേ കരിയിലകൾ .എന്തോ അതിലൂടെ നടക്കുന്നതു പോലെ .പൂച്ചയോ മറ്റോ ആയിരിക്കും …
ഞാൻ ഞെട്ടി പോയി !?
അമ്മ തനിച്ചെ ഒരു റാന്തൽ വിളക്കുമായി തിണ്ണയിൽ ഇരിക്കുന്നു .
ആരേയോ കാത്തിരിക്കുന്നത് പോലെ ?
ആരെ ?
ഞാൻ കെട്ടാതെ പോയ ഒരു പെണ്ണിനേയോ !?
അതോ മുറ്റം നിറയെ ഓടി കളിയ്ക്കാൻ എനിക്കു പിറക്കാതെ പോയ എൻ്റെ മക്കളേയോ ..!?
ഒരു മഴ പെയ്തൊഴിഞ്ഞതു പോലെ കുറെ ദിവസങ്ങൾ കഴിഞ്ഞു പോയി .
പെട്ടന്നെ ഒരു ദിവസം മറിയം വിളിച്ചു .
നീ വിചാരിച്ചു ഞാൻ മരിച്ചു പോയന്നല്ലേ …ഇനി എന്നേ വിളിച്ചിട്ട് എന്താ പ്രയോജനം അല്ലേ ..?
അവൾ തുടർന്നു .

നിനക് സ്‌നേഹത്തിൻ്റെ വില അറിയില്ല ..
സ്‌നേഹമോ ! ഇവൾ എപ്പോഴാ എന്നേ സ്‌നേഹിച്ചിട്ടുള്ളത് ..
കുട്ടിക്കാലത്തെ ഇവൾ എൻ്റെ വീട്ടിൽ എന്നേകുറിച്ച ഏഷണി പറഞ്ഞു പിടിപ്പിച്ച .എനിക്ക് നല്ല അടി വാങ്ങി തരുമായിരുന്നു .
നീ എന്നാ എന്നെ സ്‌നേഹിച്ചിട്ടുള്ളത് ..?
നീ അതു ചോദിക്കണം ..!
നീ എന്നേ പൊട്ടക്കിണറ്റിലേയ്ക് തള്ളിയിട്ട ദിവസം നീ ഓർക്കുന്നുണ്ടോ ..
നീ വിളിച്ചപ്പോൾ ഞാൻ ഇരുട്ടത്തേയ്ക് നിൻ്റെ അടുത്ത വന്നത് ,..എന്തിനായിരുന്നന്നെ നിനക്കറിയുമോ ..നീ എന്നേ സ്നേഹത്തോടെ മുറുക്കെ കെട്ടി പിടിക്കുമെന്ന് ഞാൻ ഓർത്തു …..നീ എന്നേ തള്ളിയിട്ടതാണന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല ..!

പിന്നെ രണ്ടു് ദിവസം കഴിഞ്ഞിട്ടാണ് അവൾ വിളിച്ചത് ..
ഒരു നില ഉടുപ്പായിരുന്നു അവൾ ഇട്ടിരുന്നത് തലമുടി പടർത്തി ഇട്ടിരുന്നു …ഇന്ന് അവൾ നല്ല സുന്ദരിയായിരിക്കുന്നു .
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ..
അവൾ ചോദിച്ചു .
നീ എന്നേ കല്യാണം കഴിക്കുമോ ..?
പെട്ടെന്ന് ഒരു ചോദ്യം .
ഞാൻ എന്തു പറയാൻ ..ഞാൻ അവളെ ആ കണ്ണുകൊണ്ട് ഒരിക്കലും കണ്ടിരുന്നില്ല .അത് എൻ്റെ തെറ്റ് ,അവൾ എന്തു പിഴച്ചു .?
അമ്മയുടെ നെടുവീർപ്പുകൾ ഞാൻ ഓർത്തു

.ഞാൻ ഒരു കല്യാണം കഴിക്കുവാൻ അമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നതാ .ഞാൻ ഒന്നും മറന്നിട്ടില്ല .
പക്ഷെ എൻ്റെ അമ്മഉറങ്ങുന്ന ഈ മണ്ണു വിട്ട് ഇറ്റലിയിലേയ്ക്കെന്നല്ല ,ലോകത്ത ഒരിടത്തേയ്ക്കും ഞാനില്ല .
നീ എന്നോടു ക്ഷമിയ്ക്കണം …ഞാൻ ഇവിടം വിട്ട് വരില്ല …
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് എനിക്കു കാണാമായിരുന്നു .
പിന്ന അവൾ വിളിച്ചിട്ടില്ല .
എനിക്കെ ഇവിടെ നാല് ഏക്കർ സ്ഥലമുണ്ട് .അതിൻ്റെ ഓരോ മൺതരിയും എനിക്കു പരിചിതം .നമ്മുക്ക് നമ്മുടെ ചുറ്റുപാടുകളിൽ ജീവിക്കാൻ പഠിക്കണം .
നമ്മളെ നമ്മളല്ലാതെ വേറെ അരും സ്‌നേഹിക്കില്ല …ഉറപ്പ് .

എൻ്റെ കണക്കു കൂട്ടൽ എല്ലാം തെറ്റിച്ച അവൾ പക്ഷെ വിൺടും വിളിച്ചു .!!
ഞാൻ വരട്ടെ നിന്റെ മണ്ണിലേയ്ക്ക് ….
നീ എപ്പോഴും പറയാറുള്ളതു പോലെ ….
തേരട്ടകൾ ഇഴയുന്ന ..നിൻ്റെ മണ്ണിലേയ്ക്ക് ….!!

LEAVE A REPLY

Please enter your comment!
Please enter your name here