Home Latest നിങ്ങടെ ചേട്ടത്തിയുടെ ഒറ്റ നിർബന്ധം ആണ് ആദ്യരാത്രി സെറ്റ് സാരി മാത്രമേ ഉടുക്കാവൂ എന്ന് പിന്നെ...

നിങ്ങടെ ചേട്ടത്തിയുടെ ഒറ്റ നിർബന്ധം ആണ് ആദ്യരാത്രി സെറ്റ് സാരി മാത്രമേ ഉടുക്കാവൂ എന്ന് പിന്നെ ഞാൻ എന്ത് ചെയ്യാനാ…

0

രചന : Sanal SBT

വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ തന്നെ നവവധുവിനെ ബിക്കിനിയിട്ടൊന്ന് കാണണം എന്ന് എൻ്റെ ഏറെ നാളത്തെ ആഗ്രഹമാണ്. വീണ്ടും ആ ആഗ്രഹം മനസ്സിൽ മുള പൊട്ടിത്തുടങ്ങിയപ്പോൾ പിന്നെ വെറെ ഒന്നും ആലോചിച്ചില്ല നേരെ അലമാര തുറന്ന് പണ്ട് ഞാൻ കരുതി വെച്ച രണ്ടെണ്ണം എടുത്ത് ഞാൻ ബെഡിലേക്ക് വലിച്ചിട്ടു . നല്ല കളർ ഫുള്ളായ രണ്ടെണ്ണം തന്നെ അതും കായയും പൂവും ഒക്കെ ഉള്ളത്. അല്പസമയത്തിന് ശേഷമാണ് അവൾ റൂമിൻ്റെ വാതിലും തള്ളിത്തുറന്ന് അകത്തേക്ക് ഒരു ഗ്ലാസ് പാലുമായി വന്നത്. അവളെ കണ്ടപാടെ ഞാനൊന്ന് ഞെട്ടി.

, “അയ്യേ ഇതെന്താ ഈ വേഷത്തില്.”

“അതിനെന്താ കുഴപ്പം ഇത് നല്ലതല്ലേ. ”

“ങ്ങേ ഈ സെറ്റ് സാരിയോ? ”

“ങ്ങാ. ”

“നീ എന്താ രാത്രി വല്ല തിരുവാതിര കളിക്കും പോകുന്നുണ്ടോ സെറ്റ് സാരി ഒക്കെ ഉടുത്ത്. ?”

“ഇതിപ്പോ എല്ലാവരും ഉടുക്കുന്നതല്ലേ. പിന്നെ എന്താ പ്രശ്നം ഞാൻ ബിക്കിനിയിട്ടൊന്നും അല്ലല്ലോ ഇങ്ങോട്ട് കയറി വന്നത്.”

സുഭാഷ് . കുടിച്ച പാല് കുറച്ചെൻ്റെ നെറുകയിൽ കയറി.

” അതെ ഞാൻ സാധാരണ ചുരിദാറാണ് രാത്രി ഇടാറ്. ഇന്ന് കുളി കഴിഞ്ഞിട്ട് അത് തന്നെയാണ് എടുത്ത് ഇട്ടതും നിങ്ങടെ ചേട്ടത്തിയുടെ ഒറ്റ നിർബന്ധം ആണ് ആദ്യരാത്രി സെറ്റ് സാരി മാത്രമേ ഉടുക്കാവൂ എന്ന് പിന്നെ ഞാൻ എന്ത് ചെയ്യാനാ.”

“ശ്ശെടാ ഇതിലും ഭേദം ചുരിദാറായിരുന്നു. ”

സെറ്റ് സാരിയും ഉടുത്തോണ്ട് വന്ന ഇവളെ ഞാൻ ഇനി എങ്ങനെ ബിക്കിനിയിടിയിക്കും എന്നതായി എൻ്റെ ചിന്ത .അവൾ കാണാതെ ഞാനത് ഇടതു കൈ കൊണ്ട് എൻ്റെ പുറകിലേക്ക് തള്ളി മാറ്റി. .

” എന്താ മനുവേട്ടൻ ആലോചിക്കണേ.”

” ഹേയ് ഒന്നൂല്ല ഞാൻ വിചാരിച്ചു നീ കുറച്ചു കൂടി മോഡേൺ ആയിരിക്കും എന്ന്. ”

“എന്താ മോഡേൺ പെൺകുട്ടികളെയാണോ മനുവേട്ടന് ഇഷ്ട്ടം. ”

“ഹേയ് അങ്ങിനെ ഒന്നൂല്ല.,”

“പിന്നെ .”

“അതല്ല ഞാൻ നീ കുറച്ചു കൂടി പ്രാക്‌ടിക്കൽ ആണെന്ന് വിചാരിച്ച് കുറെ നൈറ്റ് ഡ്രസ്സ് ഒക്കെ മേടിച്ച് വെച്ചായിരുന്നെ അതാ.”

” നൈറ്റ് ഡ്രസ്സ് എന്ന് പറയുമ്പോൾ മനുവേട്ടൻ എന്താ ഉദ്ദേശിച്ചത്.”

” അല്ല ഈ നൈറ്റിയും ബനിയനും ത്രീ ഫോർത്ത് അതൊക്കെ തന്നെ.”

ഞാൻ അവളുടെ മുഖത്ത് വല്ല ഭാവ വ്യത്യാസം ഉണ്ടോന്ന് അറിയാൻ വേണ്ടി ഒന്ന് പരുങ്ങി.

” അതെ. നൈറ്റി ഒക്കെയാണേൽ ഞാൻ ഇടും ഇമ്മാതിരി ബനിയനും ത്രീ ഫോർത്തും പാൻ്റും ഒന്നും ഞാൻ ഉപയോഗിക്കില്ല ട്ടോ മനുവേട്ടാ ആദ്യമേ പറഞ്ഞേക്കാം.”

” ഹേയ് ഞാൻ ചുമ്മാ പറഞ്ഞു എന്നൊള്ളൂ നീ സെറ്റ് സാരി തന്നെ കണ്ടിന്യൂ ചെയ്തോ നോ പ്രോബ്ലം. ”

കോപ്പ് ഇതെതോ ഓണം കയറാമൂലയിൽ നിന്ന് കയറി വന്നതാണ് എന്ന് തോന്നുന്നു. ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഹാ എന്തായാലും കയറി വന്നപാടെ എടുത്ത് വെച്ച രണ്ടെണ്ണം കാണാത്തത് നന്നായി എന്നാൽ ഇപ്പോ ഞാൻ ആകെ നാറിയെനെ .അങ്ങിനെ മനസ്സിൽ ഉണ്ടായിരുന്ന ആ ആഗ്രഹം എട്ടായി മടക്കി മടിയിൽ വെയ്ക്കാൻ തന്നെ അങ്ങ്ട് തീരുമാനിച്ചു. ഇനിയെങ്ങാനും അത് ബഡിൽ കിടക്കുന്നത് കാണണ്ട എന്ന് കരുതി ഞാനത് കൈ കൊണ്ട് തള്ളി താഴെയിട്ടതും അവള് തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു.

“എന്താത് മനുവേട്ടാ ‘”

“ഹേ എന്ത് ”

“ആ പുറകിലോട്ട് മാറ്റിയിട്ട സാധനം ”

“ഹേയ് ഒന്നൂല്ലാന്നെ. ”

“അല്ല എന്തോ ഉണ്ട് ഞാനൊന്ന് നോക്കട്ടെ. ”

“ദൈവമേ പണി പാളി. ”

കട്ടിലിനടിയിൽ കിടക്കുന്ന സംഭവം അവൾ കണ്ടതും അതുവരെ ശാന്തസ്വരൂപിണിയായിരുന്ന അവളുടെ മുഖം അങ്ങ് ചുവന്നു തുടന്നു. എന്നിട്ട് മണിചിത്രത്താഴിലെ ശോഭന നോക്കുന്ന പോലെ ഒരു ദഹിപ്പിക്കുന്ന നോട്ടവും .

” നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് താലി കെട്ടിയ അന്ന് തന്നെ സ്വന്തം ഭാര്യയെ ബിക്കിനിയിട്ട് കാണണം പോലും. പ്ഫാ…”

നീട്ടി ഒരാട്ടും പിന്നെ ഒരു ലോഡ് പുഛവും അവൾ വാരി വിതറി.

” എൻ്റെ പൊന്ന് ആതീ നീ ചതിക്കല്ലേ ഒരു കൈയ്യബന്ധം നാറ്റിക്കരുത്.”

” അറിയട്ടെ വീട്ടിലുള്ള എല്ലാവരും അറിയട്ടെ അമ്മയും ഏട്ടത്തിയും ഏട്ടനും ഒക്കെ അറിയട്ടെ നിങ്ങടെ കയ്യിലിരിപ്പ് ഇതാണെന്ന്. ”

“ഒച്ച വെക്കല്ലേ അവർ ഒന്നും ഉറങ്ങിയിട്ടില്ല. ”

“ആ എല്ലാവരും കേൾക്കാൻ വേണ്ടി തന്നെയാ പറയുന്നത്.”

” ആതീ ഞാൻ കല് പിടിക്കാം ഇന്ന് ഇതെച്ചൊല്ലി ഒരു പ്രശ്നം ഉണ്ടാക്കല്ലേ.”

” ഹും എന്താലും ഇതെങ്ങനെ തോന്നി’? ഹോ കണ്ടാൽ എന്തൊരു മാന്യൻ കയ്യിലിരുപ്പ് തനി കൂതറയും.”

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു.

“ദാ ഇവിടെ മുഖത്തോട്ട് നോക്ക്.”

” അല്ല നീ ജീൻസും ലെഗിൻസും ഒക്കെ ഇടുന്നതല്ല. അപ്പോ ഞാൻ വിചാരിച്ചു.”

” ശ്ശെടാ ഈ ജീൻസും ലെഗിൻസും ഒക്കെ ഇടുന്ന പൊലെയാണോ ഇത്. അല്ല അത് ഇടുന്നവർ എല്ലാം എന്താ ബിക്കിനിയിട്ടോളണം എന്ന് നിർബന്ധം ഉണ്ടോ? ഇവിടെ എന്താ രാത്രി വല്ല ഫേഷൻ പരേഡും നടക്കുന്നുണ്ടോ?”

” ശ്ശോ മതി നിർത്ത് ഞാൻ സോറി പറഞ്ഞില്ലേ.”

” ങ്ങാ ഇല്ലെങ്കിൽ ഇപ്പോൾ കാണായിരുന്നു. രാത്രി തന്നെ ഞാൻ പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയെനെ.”

” ഉം. ശരി ഇനി ഇങ്ങനെയൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം.”

” എന്നാൽ നിങ്ങൾക്ക് കൊള്ളാം.”

” ആ ശ്ശേ ആദ്യരാത്രിയായിട്ട് ഉള്ള മൂഡും പോയി. ബാ എന്തായാലും കിടക്കാം .”

” ആ കിടക്കുന്നതൊക്കെ കൊള്ളാം ഒരു മാസത്തേക്ക് എൻ്റെ ദേഹത്ത് തൊട്ട് പോകരുത്.”

” ങ്ങേ അതെന്തിന്.”

” അത് ഇതിനുള്ള പണിഷ്മെൻ്റ് ആണ് ഇല്ലെങ്കിൽ ഈ കാര്യം ഞാൻ വീട്ടിൽ എല്ലാരോടും പറയും നോക്കിക്കോ”

” എൻ്റെ സിവനെ സമ്മതിച്ചു. ഏത് നേരത്താണാവോ. ”

” അത് അന്നേരം ഓർക്കണമായിരുന്നു. ഇനി പൊന്ന് മോൻ കുറഞ്ഞ് പച്ചവെള്ളം കുടിച്ച് കമഴ്ന്ന് അങ്ങ് കിടന്നോ .ഹും”

എന്നും പറഞ്ഞ് അവൾ അങ്ങ് തിരിഞ്ഞ് കടന്നു. ചുരിക്കി പറഞ്ഞാൽ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലായി ഞാൻ. ഇതാണ് പണ്ടത്തെ കാരണവൻമാർ പറയുന്നത് പയ്യേ തിന്നാൽ പനയും തിന്നാം എന്ന്. ഇപ്പം ഞാൻ ആരായി ശശി നല്ല റോക്ക് ശശിയായി .അത് അല്ലേലും ചെറുപ്പം മുതൽ ഞാൻ ഇങ്ങനാ (കൗതുകം ലേശം കൂടുതലാണേയ് )

രചന: സനൽ SBT

LEAVE A REPLY

Please enter your comment!
Please enter your name here