Home Latest വിനു ഏട്ടാ എനിക്കൊരു അബദ്ധം പറ്റിപോയതാണ് എനിക്ക് മാപ്പ് തരണം എന്ന കൊല്ലരുത്… Part –...

വിനു ഏട്ടാ എനിക്കൊരു അബദ്ധം പറ്റിപോയതാണ് എനിക്ക് മാപ്പ് തരണം എന്ന കൊല്ലരുത്… Part – 32(അവസാനഭാഗം)

0

കാത്തു Part – 32  (അവസാനഭാഗം)

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 31

കഴിഞ്ഞ കുറെ ദിവസങ്ങളായി  എന്റെ മനസമാധാനം കെടുത്തിയ വ്യക്തി.. അതേ ആദിത്യൻ… അവനിതാ എന്റെ കണ്മുന്നിൽ.. എന്റെ ശിരസ്സിലേക്ക്  എന്തോ ഇരച്ചു കയറുന്ന പോലെ .. എന്തെക്കൊയോ പറയാൻ എനിക്ക് തോന്നി പക്ഷെ ഒന്നിനും എനിക്ക് കഴിയുന്നില്ല……അവനൊപ്പം വേറെ മൂന്നു പേരെയും അതിനുള്ളിൽ കെട്ടിയിട്ടിരിക്കുന്നു.അതിൽ രണ്ടു പേർ സ്ത്രീകളാണ്… എനിക്ക് ഊഹിക്കാൻ കഴിഞ്ഞു അതിൽ ഒരാൾ അഡ്വ ദിവ്യ ആയിരിക്കും.. മറ്റുള്ളവരെ എനിക്ക് ഒരു പരിചയവും ഇല്ല.. ഞാൻ വിനുവേട്ടനരുകിലേക്ക് ചേർന്നു നിന്നു..എന്റെ വികാരങ്ങൾ  കണ്ടു നിന്നിരുന്ന അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു……

“മോളെ കാർത്തികേ… ഇവരാണ് ഞാൻ ഇന്ന് സ്രാവ് പിടിക്കാൻ വേണ്ടി  കൊണ്ട് വന്ന പന്നികൾ.. കള്ള നായിന്റെ മക്കൾ എന്റെ മോളെ ചാവിനു കാരണം ഇവൻ ഒറ്റ ഒരുത്തനാ……”

അത്രയും പറഞ്ഞു ആഞ്ഞു ഒരു ചവിട്ടും… കൂടെ ഉണ്ടായിരുന്നവർ വാവിട്ടു കരയാൻതുടങ്ങി.. അതിൽ ഒരു സ്ത്രീ വിനുവേട്ടന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു……

“വിനു ഏട്ടാ എനിക്കൊരു അബദ്ധം പറ്റിപോയതാണ് എനിക്ക് മാപ്പ് തരണം എന്ന കൊല്ലരുത് എന്റെ മക്കളെ ആരോരും ഇല്ലാത്തവർ ആക്കരുത്….. എന്ന രക്ഷിക്കണം ഏട്ടാ…..”

“ദിവ്യയെ  നിന്നെയും ലക്ഷ്മിയെയും ഞാൻ വേർതിരിച്ചല്ല കണ്ടിരുന്നെ…. എന്നിട്ടും നീ ഇത്‌ നമ്മളോട് ചെയ്തല്ലോ.. ”

അപ്പോൾ ഇതാണ് ദിവ്യ… കാണാൻ കുറവൊന്നുമില്ല. അവളുടെ കണ്ണുകൾ എന്റെ മുഖത്തേക്ക് തിരിഞ്ഞു.. ഞാൻ അങ്കിളിന്റെ ചവിട്ടു കൊണ്ട് കിടക്കുന്ന ആദിത്യൻ എന്ന നായുടെ മുഖത്തേക്ക് ഒന്ന് നോക്കി.. തലയും കുനിച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുവാൻ തോന്നി എനിക്ക്. ആരെയും കൊല്ലുവാൻ എനിക്ക് കഴിയില്ല ആരെയും ചാവ് നോക്കിനിൽക്കാനുള്ള മനസ്സുറപ്പൊന്നും എനിക്കില്ല. ഞാൻ വിനുവേട്ടനോട് പറഞ്ഞു…

” വരു…ചേട്ടാ നമുക്ക് തിരിച്ചു പോകാം ”

“കാത്തു ഈ ചെറ്റകൾക്ക്‌ ഒരു മാനുഷിക പരിഗണനയും നീ കൊടുക്കേണ്ട ഇവർ അതിന് അർഹരല്ല..ഇവരെ ഇവിടെ നിനക്ക് മുന്നിൽ ജീവനോടെ കൊണ്ടുവന്നത് നിന്റെ മനസ്സിൽ ഏറ്റ മുറിവിനു കാരണക്കാർ എന്ന നിലക്കാണ് നിനക്ക് ഇവരെ എങ്ങനെ വേണോ ശിക്ഷിക്കാം എനിക്ക് നിന്നെ പഴയ കാത്തു ആയി തിരിച്ചു വേണം ”

“ഇവറ്റകളെ ഞാൻ ശിക്ഷിക്കുന്നില്ല.. ഇവനെയൊക്കെ തൊട്ടാൽ ആ അശുദ്ധിമാറാൻ  ഈ കടലിലെ മുഴുവൻ വെള്ളം വേണ്ടി വരും.. ഇവരെ എന്താന്ന് വെച്ചാൽ അങ്കിൾ ചെയ്തോട്ടെ. നമുക്ക് തിരിച്ചു പോകാം ചേട്ടാ ”

“ശോ… എന്താ കാത്തു ഇത്‌ ഇവർ ആരെല്ലാമെന്ന് അറിയേണ്ട… കാത്തുവിന് ചിലപ്പോൾ ഈ കഥകൃത്തിനെ അറിയാമായിരിക്കും …. ഒരു യുവ സാഹിത്യകാരൻ…ആദിത്യൻ . കള്ള നായ്….. നിനക്കറിയുമോ ഇവൻ സാഹിത്യകാരനു ഒരു മണ്ണാങ്കട്ടയുമല്ല ഒന്നാം നമ്പർ കൂട്ടി കൊടുപ്പുകാരൻ സ്വന്തം അമ്മയെ പോലും കൂട്ടി കൊടുത്തവൻ കണ്ടില്ല അഡ്വ ദിവ്യ അവന്റെ അയൽവാസി ആയിരുന്നു.. സാമ്പത്തികമായി പിന്നോട്ട് നിന്ന കുടുംബങ്ങൾ ആയിരുന്നു ഇവരുടേതു. ഒരിക്കൽ ഇവന്റെ അച്ഛനാൽ ചതിക്കപ്പെട്ട ഒരു പാവം സ്ത്രീ…. അവരെ വീട്ടുകാർ ഉപേക്ഷിച്ചു… വകയിൽ ഉണ്ടായിരുന്ന ഒരു കുടുബത്തോടൊപ്പം ജീവിച്ചു വരികയായിരുന്നു. കഷ്ടപാടുകൾക്കിടയിലും ഇവനെ വളർത്തി പഠിപ്പിച്ചു. അപ്പോഴാണ് ഈ ദിവ്യ മാഡവും കുടുംബവും ബോംബയിൽ നിന്നും  ഇവന്റെ അയൽ വാസിയായി അവിടെ എത്തിയത്. ഒരു തെരുവ് വേശ്യയും ലോക തരികിടയുമായിരുന്ന ഇവളുടെ അമ്മ ഈ നായുടെ സഹായത്തോടെ ആ പാവം സ്ത്രീയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചു ആ ചിത്രങ്ങളും വീഡിയോകളും വിറ്റു… അത്‌ തിരിച്ചറിഞ്ഞ ആ പാവം സ്ത്രീ ആദ്മഹത്യ ചെയ്തു. അതിന് ശേഷം ഇവൻ ഇവരൊപ്പം ചേർന്നു ഒരുപാട് പാവപെട്ട പെൺകുട്ടികളെ ഇവരുടെ കെണിയിൽ പെടുത്തി. അതിനായി പല വേഷങ്ങൾ ഇവൻ അണിഞ്ഞു അതിലൊരു വേഷം മാത്രമാണ് കഥകൃത്ത്.. ആ കഥകളും കവിതകളും ഇവന്റെ അമ്മ എഴുത്തി ശൂക്ഷിച്ചിരുന്നതാ.. അതിലൂടെ ഇവൻ എന്റെ ലച്ചുവിനെ കുടിക്കിയേ…അന്ന് രാത്രിയിൽ നമ്മുടെ വീട്ടിൽ സംഭവിച്ചതു. എന്താന്ന് കത്തിവിന് അറിയൂ… എങ്ങനെയാണ് അന്ന് അനുഷ മരിച്ചതെന്ന് അറിയണ്ടേ ?????? ”

“ഇല്ല വിനുവേട്ട അന്ന് അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല….. ഇവർ എന്തിനാണ് അനുഷ യെ കൊന്നത്?????”

അതിന് മറുപടി പറയുന്നതിന് മുൻപായി അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആ പുരുഷനെ കൈയിൽ കിട്ടിയ ഒരു ഇരുമ്പ് വടി കൊണ്ട് അയാളുടെ തോളിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.. അത്‌ കണ്ടു ഭയന്ന ഞാൻ വിനുവേട്ടന്റ കൈയിൽ പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു….

“എന്റെ വിനുവേട്ടാ വേണ്ട ചേട്ടൻ ആരെയും കൊല്ലണ്ട  ഒന്ന് നിർത്തു പ്ലീസ്……” യെന്ന് യാചിച്ചു അത്‌ കണ്ടു നിന്നെ അങ്കിൾ അടുത്തേക്ക് വന്നു പറഞ്ഞു ….

” എടാ മോനെ ഈ പന്നികളെ എനിക്ക് വിട്ടേരെ ഈ നായിന്റെ മക്കളെ ചോര കറ മോന്റെ  കുടുംബത്തിൽ ആരുടേയും കൈയിൽ പുരളരുത് അതെനിക്ക് നിർബന്ധമാ.. അത്‌ ഞാൻ ഭദ്രൻ സാറിന് കൊടുത്ത വാക്കാ…. ”

അത്രയും പറഞ്ഞു വിനുവേട്ടന്റെ കൈയിൽ ഇരുന്ന ആ ഇരിമ്പു ദണ്ട് അങ്കിൾ വാങ്ങി ദൂരേക്കിട്ടു..

“കാത്തു ഇവനെയാ അന്ന് നമ്മുടെ കുടുംബത്തെ കൂട്ടത്തോടെ കൊല്ലുവാൻ ഈ നായിന്റെ മോൾ കൊട്ടേഷൻ കൊടുത്തയച്ചത് അതിനുള്ള പദ്ധതിയുമായി  ഇവനും ദാ അവൾ ഇവന്റെ കാമുകിയും കൂടി നമ്മുടെ വീട്ടിൽ എത്തി പക്ഷെ അവിടെ അവർ ഒട്ടും പ്രദീക്ഷിക്കാതെയാണ് അനുഷ യെ കണ്ടത് . അനുഷ ക്ക് ഇവളെ നേരത്തെ പരിചയമുണ്ടായിരുന്നു. അത്‌ തിരിച്ചറിഞ്ഞു ഇവൻ ആ പാവത്തിനെ വെടിവെച്ചു കൊന്നു..” യെന്ന് വിനുവേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു പല്ലുകൾ കൂട്ടി കടിച്ചു കൈകൾ മുറുക്കി പിന്നെയും മുന്നോട്ട് അയാൻ ശ്രമിക്കുന്നു. അത്‌ കണ്ടു ഞാൻ വിനുവേട്ടനെ കെട്ടിപിടിച്ചു ആ മുഖത്തേക്ക് നോക്കി നിറഞ്ഞ കണ്ണുകളോടെ വേണ്ട യെന്ന് ആഗ്യത്തിൽ പറഞ്ഞു. ഒരു ദീർഘശ്വാസം എടുത്തുകൊണ്ടു ആ കണ്ണുകൾ തുടച്ചു

“അങ്കിളെ.. ഞാനും കാത്തുവും തിരിച്ചു പോകുന്നു.. ഇവരെ എന്താ വേണം അങ്കിൾ ചെയ്തോ പിന്നെ അഡ്വ ദിവ്യ മേഡത്തിനെയും ഈ നായിന്റെ മോന്റെ കാമുകിയെയും കൊല്ലണ്ട അവരെ ഒരു ഹണിമൂൺ ട്രിപ്പ്‌ന് ഈ കാപ്പിരികൾക്കൊപ്പം അയച്ചേക്കു.. ഇവളുമാരും അറിയട്ടെ പീഡന സുഖം … ഇവന്റെ യൊന്നും ചോര ഈ കടലിൽ കലരാണ്ടാ മീനും തിന്നണ്ട അത്രയും ദുഷിച്ച വർഗ്ഗങ്ങൾ.. ലച്ചു ഡിസ്പോസ് ചെയ്യാൻ അയച്ച HF ൽ ജീവനോടെ അലിയിച്ചേരെ.. ”

“ഹഹഹ…. മോനെ ഇവളുമാരുടെ ആയിസ്സ് കൂട്ടണോ ഹണി മൂൺ ട്രിപ്പ്പിങ് അയക്കണോ?????”

“വേണം അങ്കിൾ ഇവളുമ്മാര് നരകിച്ചു ചാവണം.. ഇവള് മാരുടെ ആദ്യം കണ്ട ഒരുത്തിയും ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ തുനിയരുത്…”

“എങ്കിൽ പിന്നെ നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ… ഞാൻ ഈ രണ്ടു പന്നി കുട്ടികളെയും ലക്ഷ്മി മോൾക്ക്  ഡോക്ടറെറ്റു കിട്ടിയ പുണ്യ വെള്ളത്തിൽ ലായിപ്പിച്ചേച് വരാം…”

അങ്കിൾ അത്രയും ഞങ്ങളോട് പറഞ്ഞത്തിന് ശേഷം. അവിടെ ഉണ്ടായിരുന്ന കാപ്പിരി വർഗ്ഗക്കാരോട് വേറേതോ ഭാഷയിൽ  എന്തോ പറഞ്ഞു അവർ കൂട്ടത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടവർ ആ കപ്പലിന്റെ ഒരു അറയിൽ നിന്നും കുറെ ഡ്രമുകൾ പുറത്തേക്കു എടുത്തു.. അപ്പോഴേക്കും ഞാനും വിനുവേട്ടനും അതിൽ നിന്നും താഴേക്കിറങ്ങി, ചെറിയ ഒരു ബോട്ടിൽ റിസോർട്ടിലേക്കു യാത്ര തിരിച്ചു…  ഞാൻ റൂമിൽ എത്തിയ ശേഷം വിനുവേട്ടനോട് ചോദിച്ചു?????

“ചേട്ടാ…. ചേട്ടൻ എന്ത് ഉദേശിച്ച അവരെ ഹണിമൂണി അയക്കാൻ പറഞ്ഞെ?????”

“ഹഹഹ…. മോളെ കാത്തു…. നീ ഉദ്ദേശിക്കുന്ന ഹണിമൂൺ അല്ല.. ആ കപ്പലിലെ ജോലിക്കാർ കാപ്പിരി വർഗ്ഗങ്ങളാ  ഇനി മുതൽ ദിവ്യയും അവളുടെ കൂട്ടുകയിയും അവന്മാരുടെ കാമ ദാഹം തീർക്കാനുള്ള വെറും ഉപാധികൾ. അവരുടെ ആവശ്യം കഴിഞ്ഞാൽ അവർ അവളുമാരെ വേറെ ആർകെങ്കിലും വിൽക്കും അവളുമാർ മരിക്കും വരെയും നല്ലത് പോലെ സുഖിച്ചു ജീവിക്കും. ”

“ഇത് ഒരുപാട് ക്രൂരത ആയിപ്പോയി… ഇതിനേക്കാൾ നല്ലത് കൊല്ലുന്നതായിരുന്നു ”

“കൊന്നാൽ അവൾ ചെയ്ത പാപങ്ങൾക്ക് പരിഹാരമാകില്ല…. അവൾ ഒറ്റ ഒരിത്തി കാരണമാ എന്റെ അച്ഛൻ മരിച്ചേ…നിനക്കറിയുമോ അന്ന് ലച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോൾ രഹസ്യമായി അച്ഛൻ ഒരു അന്വേഷണം നടത്തി കാര്യങ്ങൾ അടുത്തെത്തിയപ്പോഴേക്കും അവർ അങ്കിളിന്റെ മോളെ വെച്ചു വില പേശി അവർ ചോദിച്ച പണവും കൊടുത്തു പക്ഷെ ആ കുട്ടിയെ കൊൽക്കട്ടയിലെ ഒരു വേശ്യാലയത്തിൽ ഇവർ എത്തിച്ചു അവിടെ നിന്നുതിരിച്ചു ശവമായിട്ടാണ് അങ്കിലിനു അവളെ കിട്ടിയേ …. അവൾ അനുഭവിക്കണം ”

” മ്മ്മ്മ്മ്മ്മ്മ്….,…. “ഞാൻ ഒന്ന് നീട്ടി മൂളി കൊണ്ട് കാട്ടിലിലേക്ക് കിടന്നു.വിനുവേട്ടൻ കാണുന്ന പോലെ പാവമല്ലേന്ന് എനിക്ക് മനസിലായി… എല്ലാം മനുഷ്യരിലും ഉണ്ട് വാശിയും വൈരാഗ്യവുമുള്ള ഒരു രാക്ഷസൻ. മ്മ്മ്മ്മ്മ്മ്…… ഒന്നും പറഞ്ഞിട്ട് കാര്യമില്ല… ഈ പാവങ്ങൾ എന്ന് തീരുമോ ആവോ???ആ രാത്രി കൂടി അവിടെ താങ്ങിയ ശേഷം പിറ്റേന്ന് ഞങ്ങൾ ലക്ഷദീപിനോട് വിടപറഞ്ഞു കൊച്ചിയിൽ എത്തി. ഞാൻ വിനുവേട്ടനോട് പറഞ്ഞു….
“ചേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”

“എന്താ കാത്തു… എന്ത് കാര്യമാ ഇത്ര ഗൗരവമായി പറയാനുള്ളെ ”

” അത്‌ വേറൊന്നുമല്ല…….ചേട്ടാനൊപ്പം എനിക്ക് ഒരു തീർത്ഥാടനത്തിന് പോകാൻ ആഗ്രഹമുണ്ട്… അതിൽ ചേട്ടന്  വല്ല ബുദ്ധിമുട്ടണ്ടോ ????”

ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…., ” ഹഹഹ..ഇല്ല  കാത്തു യാതൊരു ബുദ്ധിമുട്ടും എനിക്കില്ല  എനിക്കറിയാം  നീ വെറുതെ ഭയക്കുന്നു നമ്മൾ എന്തോ വലിയ പാവം ചെയ്ത പോലെ. കാത്തു അവർ മരിക്കേണ്ടവർ ആയിരുന്നു പിന്നെ അവരെ ദൈവം ശിക്ഷിക്കും വരെ കാത്തിരുക്കാൻ ക്ഷേമ ഇല്ലാത്തതിനാൽ ദൈവരൂപത്തിൽ അങ്കിൾ അത്‌ നടപ്പിലാക്കി .. ഇനി ഇപ്പോൾ ഒരു തീർത്ഥാടനം കൊണ്ട് അതിൽ നിന്നും നിന്റെ മസ്സിന് ശാന്തി കിട്ടുമെങ്കിൽ തീർച്ചയായും കാത്തുവിനെ ഞാൻ കൊണ്ട് പോയിരിക്കും ”

അത്രയും പറഞ്ഞു വിനുവേട്ടൻ എന്ന തോളോട് ചേർത്ത് നിർത്തി. എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. അമ്മയെയും ചേച്ചിയെയും തീർത്ഥാടനത്തിന്  പോകുന്ന വിവരം അറിയിച്ച ശേഷം  അവിടെ നിന്നും ഞങ്ങൾ ഒരു യാത്രതിരിച്ചു. ഒരുപാട് ദിവസങ്ങൾ പല പുണ്യ സ്ഥാലങ്ങളിലും ഞങ്ങൾ പോയി. എല്ലായിടത്തും എന്റെ പ്രാത്ഥന അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾ പൊറുക്കണേ എന്നായിരുന്നു . ഇതിനിടയിൽ ചേച്ചിയും അമ്മയും ഞങ്ങളെ ഫോൺ വിളിക്കുമായിരുന്നു. പലപ്പോഴും  ചേച്ചി ദിവ്യ യെ ആദിത്യനും വല്ല ഉപദ്രവം ചെയ്യുമെന്ന ഭയത്തോടെ ജീവിക്കുന്നു  എന്നോട് പറയുന്നണ്ടായിരുന്നു. അത്‌ കേൾക്കുമ്പോൾ അവരെല്ലാം ഒരു കടങ്കഥ ആയിത്തീർന്നു എന്ന് പറയാൻ കഴിയാത്ത വിമ്മിഷ്ടം എന്ന അലട്ടിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം ഞാൻ വിനുവേട്ടന്റെ നെഞ്ചിൽ തലചായ്ക്കുമായിരുന്നു. ഞങ്ങൾ നാട്ടിൽ എത്തിയപ്പോഴേക്കും. എല്ലാം എല്ലാവരും മറന്നു .

മാസങ്ങൾ കഴിഞ്ഞു പോയി  പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു. ചേച്ചിയുടെ ആഗ്രഹം പോലെ ഒരു രസതന്ത്ര പ്രൊഫസർ ആയി യൂണിവേഴ്സിറ്റി കോളേജിൽ ജോലി കിട്ടി …ഇന്ദിരാമ്മ ക്ക് രണ്ടു ലോട്ടറി ഒരുമിച്ചടിച്ച പോലെയായി ഞാനും ചേച്ചിയും അമ്മമാരായി എന്നറിഞ്ഞപ്പോൾ.. വിനുവേട്ടൻ വീടും ബിസ്സിനെസ്സ്മായി വലിയ തിരക്കിൽ പഴയ  ജീവിതം തുടർന്നു… വിശ്വേട്ടന്റെ അമ്മയുടെ ആഗ്രഹം പോലെ ജ്യോതിയുടെ കല്യാണം അടിപൊളിയായി നടന്നു….  ഞാറാഴ്ചകളിൽ തറവാട് വീട്ടിൽ എല്ലാവരുടെയും ഒത്തു ചേരൽ ഒരു പതിവായി, അതോടെ സത്യൻമാമൻ ഹാപ്പിയുമായി……. അഡ്വ ദിവ്യ ഭർത്താവിനെ കൊലപെടുത്തി  കാമുകനോപ്പം വിദേശതെക്ക് കടന്നു എന്ന വാർത്തയായിമാറി രാജേഷിന്റെ കൊലപാതകം. അവരുടെ ഹണിമൂൺ ട്രിപ്പ്നെ കുറിച്ചു പുറം  ലോകം ഒരിക്കലും  അറിയത്തില്ല എന്ന് വ്ശ്വസിക്കുന്നു… വിനുവേട്ടൻ പറഞ്ഞത് സത്യമാണെകിൽ സ്വന്തം മക്കളെ ഉപേക്ഷിച്ചു കാമുകനോട്‌ ഒപ്പം ഒളിച്ചോടുന്ന  കാമ ദഹികൾക്ക് കാമം തീർക്കാൻ ദിവ്യ യും കൂട്ട് കരിയും പോയിരിക്കുന്നെ സ്ഥലത്തേക്ക് അയക്കണം . എന്റെയും ചേച്ചിയുടെയും ex ബോയ്ഫ്രഡ്‌ ഇപ്പോൾ കടലിന്റെ ഭാഗമായി തീർന്നു കാണും. തന്ത്ര പരമായ  കലാസൃഷ്ടികൾ മാത്രം സോഷ്യൽ മീഡിയയിൽ അവശേഷിക്കുന്നു .അങ്കിൾ  മകനും മരുമകളും കൊച്ചു മക്കളുമായി ഒരുമിച്ചു പുതിയൊരു മനുഷ്യനായി സുഖമായി കൊച്ചിയിൽ തുടരുന്നു….ആരുടേയും ജീവിതത്തിലേക്കു ഒരു ആദിത്യ നും വരരുതേ എന്ന പ്രാർത്ഥനയോടെ

ശുഭം 🙏🙏🙏🙏🙏

ഞാൻ നിങ്ങളെയെല്ലാം ഒരുപാട് ബോറടിപ്പിച്ചു…ഈ കഥ തുടങ്ങിയപ്പോ ഒരിക്കലും കരുതിയില്ല ഞാൻ  ഇത്ര അധികം തിരക്കാവുമെന്ന്  നിങ്ങൾ എല്ലാവരും എന്നോട് ക്ഷെമിക്കണം ഇനി ഒരു തുടർകഥ എഴുതുമെങ്കിൽ ഒരിക്കലും ഇതുപോലെ ഒരു ബുദ്ധിമുട്ട് നിങ്ങൾക്കാർക്കും ഉണ്ടാകാൻ ഇടവരുത്തില്ല. ഈ കഥ ഞാൻ പ്രദീക്ഷിച്ച രീതിയിൽ എഴുതുവാൻ എനിക്ക് കഴിഞ്ഞില്ല എല്ലാം സഹിച്ചു സപ്പോർട്ട് നൽകിയതിന് ഒരായിരം നന്ദി

എസ്  സുർജിത് 🙏🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here