Home Latest പെട്ടന്ന് കല്യാണമാണ്ഡപതിനരികെ നിൽക്കുന്ന ആളെ കണ്ടു ദീപ്‌തി ചാടി എഴുനേറ്റു… Part – 6

പെട്ടന്ന് കല്യാണമാണ്ഡപതിനരികെ നിൽക്കുന്ന ആളെ കണ്ടു ദീപ്‌തി ചാടി എഴുനേറ്റു… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

അഷ്ടമംഗല്യം പാർട്ട്‌ – 6

മോനെ ഇനി എന്താ ചെയുക എന്നാ ഭാവത്തിൽ കൃഷ്ണൻ കിഷോരിന്റെ മുഖത്തേക്ക് നോക്കി.. അവനും അറിയില്ലായിരുന്നു എന്ത് വേണം എന്ന്..

പെട്ടന്ന് കല്യാണമാണ്ഡപതിനരികെ നിൽക്കുന്ന ആളെ കണ്ടു ദീപ്‌തി ചാടി എഴുനേറ്റു… എല്ലാവരും അമ്പരപോടെ അവളെ നോക്കി..

ജീവൻ….. ദീപ്തിയുടെ ചുണ്ടുകൾ മന്ത്രിച്ചു..

എന്താ മോളെ എന്തുപറ്റി ഇളയമ്മ ദീപ്തിയെ തട്ടി ചോദിച്ചു

അവൾ അതൊന്നും അറിഞ്ഞില്ല അവളുടെ കണ്ണുകൾ ജീവനിലായിരുന്നു..

. മോൾ ഇവിടെ ഇരിക്ക മുഹൂർത്തം ആയി..

അവൾ പതിയെ ഇരുന്നു അവന്റെ നീക്കം എന്താവും എന്ന് അവൾക്കറിയില്ലായിരുന്നു

കിഷോർ ശിവയെ കണ്ടു… ശിവ കണ്ണുകൾ കൊണ്ട് ജീവനെ കാണിച്ചു അപ്പോളാണ് കിഷോറിനു സമാദാനം ആയത്..

കിച്ചു എന്താ നോക്കികൊണ്ടിരിക്കുന്നേ താലിക്കെട്ട്..

ശെരി അച്ഛമ്മേ… അവൻ താലി അവളുടെ കഴുത്തിലേക് വയ്ക്കാൻ തുടങ്ങിയപ്പോൾ വാതിലിനു പിന്നിൽ മറഞ്ഞു നിന്ന ഭാമ കണ്ണുകൾ ഇറുക്കി അടച്ചു…

നിർത്ത്…

പെട്ടന്ന് ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരുടെയും കണ്ണുകൾ ചെന്ന്

കിഷോർ താലി മാറ്റി..

നീയാരാ… ശരത് ജീവനരികിലേക് ചെന്ന്

ദീപ്തിക് എന്നെ നന്നായി അറിയാം അല്ലെ ദീപ്‌തി..
ദീപ്തി എന്നെ കല്യാണം വിളിച്ചില്ല എന്നിട്ടും ഞാൻ വന്നു വരാതിരിക്കാൻ പറ്റില്ലല്ലോ..

ജീവ…നീ ഇങ്ങു വന്നേ ഞാൻ പറയട്ടെ.. രാഹുൽ ജീവന്റ കൈൽ പിടിച്ചു

ആഹാ.. നീയും ഇവിടെ ഉണ്ടായിരുന്നോ..

ജീവ ഒന്ന് വാ

ഞാൻ നിന്റൊപ്പം വന്നാൽ എനിക്ക് പറയാൻ ഉള്ളത് ആരു കേൾക്കും..

ജീവ പ്ലീസ്..

എല്ലാവരും കേൾക്കണം… ഈ നിൽക്കുന്നവളും ഞാനും 2 വർഷമായി ഭാര്യ ഭർത്തകമാരായി ജീവിക്കുവായിരുന്നു ദുബായിൽ.. പെട്ടന്ന് നാട്ടിലേക്കു വന്നതാണ് ഇവൾ അത് മുറച്ചെറുക്കനെ കല്യാണം കഴിച്ചു സ്വത്തിനാവകാശി അവനായിരുന്നു എന്ന് അറിയില്ലായിരുന്നു ഇപ്പോ മനസിലായി..

ദീപ്‌തി.. എന്താ മോളെ ഇത്

അച്ഛമ്മേ ഇയാളെ ദുബായിൽ വച്ചു എന്റെ പുറകെ നടന്നതാണ് ഒരു വിധത്തിലും എന്നെ കിട്ടില്ല എന്നറിഞ്ഞപ്പോൾ പുതിയ ഉടായിപ്പ് ആയി വന്നതാണ്..

ഉഡായിപ് ആണേൽ അവിടുന്ന് ഇവിടെ വരെ വരേണ്ട കാര്യം ഉണ്ടോ ദീപ്‌തി..

ശിവ… ഇത് ഞങ്ങടെ കുടുമ്പക്കാര്യം ആണ് നീ ഇടപെടേണ്ട..

ദീപ്തിയുടെ അമ്മ വസുമതി ശിവയുടെ നേരെ കയർത്തു

ശിവ ഞാൻ ചോദിക്കം എനിക്ക് അവകാശം ഉണ്ടല്ലോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചുള്ള അപവാദം അല്ലെ

Mr. കിഷോർ ഇത് അപവാദം പ്രെചരണം അല്ല ഇവളും ഞാനും ഒരുമിച്ചു ജീവിച്ചു എന്നതിന് തെളിവാണ് ഈ ഫോട്ടോസും വീഡിയോസും..

ജീവൻ കൈൽ ഇരുന്ന കവർ മണ്ഡപത്തിലേക് ഇട്ടു

അച്ഛമ്മേ ഇത് വിശ്വാസികല്ല് ഇതൊക്കെ മോർഫ് ചെയ്ത വീഡിയോ ഫോട്ടോസ് ആണ്..
ദീപ്തി അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു..

മോൾ കരയണ്ട.. ശരത്തെ ഇവനെ പിടിച്ചു വെളിയിൽ അക്കു.. ഞാൻ വളർത്തിയ മക്കൾ ഒരിക്കലും നശിക്കില്ല..

കിച്ചു മണ്ഡപത്തിൽ പോയി ഇരിക്… മോളെ നീയും ചെല്ല്

സോറി അച്ഛമ്മേ ഇനി ഇവളെ സ്വീകരിക്കാൻ എനിക്ക് പറ്റില്ല
ഇതൊക്കെ മോർഫ് ചെയ്തത് ആണെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം ഉണ്ട്..

കിച്ചു നീ ഞാൻ പറഞ്ഞ അനുസരിക്കില്ലേ

ഇതൊഴിച്ചു മറ്റെന്തും അനുസരിക്കും ഇത് ഇല്ല

അമ്മേ എന്റെ മോനെ ഇവളെ കൊണ്ട് കെട്ടിക്കാൻ എനിക്ക് പറ്റില്ല എനിക്ക് മരുമകൾ ആയി വേണ്ടത് പരിശുദ്ധി ഉളൊരു മോളെ ആണ് ഇവളെ പോലെ ഉള്ള പെണ്ണിനെ അല്ല

കൃഷ്ണ….

ഞാൻ ആദ്യമായി അമ്മയെ ധികരിക്കുവാ..

മോനെ കിച്ചു…

അച്ഛാ..

ഭാമ മോളുടെ കഴുത്തിൽ നീ ഈ താലി കേട്ടു…
കൃഷ്ണൻ കൈലിരുന്ന താലിയും മാലയും കിഷോറിന്റെ കൈൽ കൊടുത്ത്

കീർത്തി… ഭാമ മോളെ വിളിച്ചോണ്ട് വാ

വ ചേച്ചി

ഇല്ല കീർത്തി എന്റെ അച്ഛനും അനിയന്മാരും ഇല്ലാത്ത ഒരു വിവാഹം എനിക്ക് ചിന്തിക്കാൻ കഴിയില്ല

മോളെ…

അപ്പ…

അപ്പ ഇവിടെ ഉണ്ട്
അച്ചുവും അപ്പുവും ഉണ്ട് മോളേബ്

അപ്പ..

കിഷോർ അപ്പയെ വിളിച്ചിരുന്നു അപ്പയ്ക് മോളുടെ ഇഷ്ടം ആണ് വലുത്… അപ്പയുടെ ജീവനും ശ്വാസവും ഒക്കെ നിങ്ങൾ മൂന്ന് പേരാണ് നിങ്ങളുടെ സന്തോഷം ആണ് അപ്പയുടെ ജീവിതം

അപ്പാ… ഭാമ ഭദ്രന്റെ നെഞ്ചിലേക് വീണു

മോളു വാ..
ഭാമയുടെ കൈ പിടിച്ചു കിഷോറിനരികെ നിർത്തി അയാൾ…. കിഷോർ ഭാമയുടെ കഴുത്തിൽ താലി കെട്ടി.. ഭാമ കൈകൾ കൂപ്പി അമ്മയെ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

എന്റെ മകളുടെ വിവാഹത്തെ പറ്റി ഒരുപാട് സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നു… നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ സംഭവിക്കുന്നത്… എന്റെ മകളുടെ ഇഷ്ടം.. അത് നിറവേറി… ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.. അയാൾ മകളുടെ കൈ പിടിച്ചു കിഷോറിന്റെ കൈലേക് നൽകി… മകളെ അച്ഛൻ കന്യാധാനം ചെയ്തു… ഒരച്ഛൻ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷം
😍😍😍😍😍😍

(എന്റെ അച്ഛനെ ഈ നിമിഷം ഞാൻ ഓർക്കുവാ അച്ഛൻ അനുഭവിച്ച ആ സന്തോഷം 😍😍😍😘😘😘)

അച്ഛമ്മേ ഞാൻ പറഞ്ഞില്ലേ ഇവർ കരുതിക്കുട്ടി പ്ലാൻ ചെയ്ത നാടകം ആണ് ഇവിടെ നടന്നത്.. എന്നെ ഒഴിവാക്കി ധാ അവളെ ഈ തറവാട്ടിലെ കെട്ടിലമ്മ ആക്കാൻ ഒരിക്കലും സമ്മതിക്കല്ല് അച്ഛമ്മേ അവരെ ഇവിടെ നിർത്താൻ എന്റെ കണ്ണീർ അച്ഛമ്മ കാണീലെ… ഞാൻ ആഗ്രഹിച്ച കല്യാണം ആഗ്രഹിച്ച പുരുഷൻ എല്ലാം എനിക്ക് നഷ്ടമായി….

അച്ഛമ്മയുടെ നെഞ്ചിലേക് വീണു ദീപ്തി പൊട്ടികരഞ്ഞു…. അവളുടെ ക്രൂരമായ ചിരി അച്ഛമ്മ കണ്ടില്ല

ഭാമയും കിഷോറും അച്ഛമ്മയുടെ മുന്നിൽ നിന്നു..

അച്ഛമ്മ ഞങ്ങളെ അനുഗ്രഹിക്കണം… ഞങ്ങൾ ഇവിടെ ഇനി നിൽക്കില്ല ചെറുതെങ്കിലും ചെറിയ വീട് ഞാനും വച്ചിട്ടുണ്ട്… എന്നെങ്കിലും ഈ തറവാട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്ന് അറിയാം അതുകൊണ്ട് കരുതിയതാ ആ വീട് അമ്മയെയും അച്ഛനെയും കീർത്തിയെയും കൊണ്ട് ഒരിക്കൽ റോഡിലേക്ക് ഇറങ്ങേണ്ടി വരുമെന്നു ചിന്തിച്ചിരുന്നു ഇത്ര വേഗം നടക്കുമെന്നു കരുതിയില്ല… ഞങ്ങള്ക്ക് അച്ഛമ്മയുടെ അനുഗ്രഹം വേണം.

കിഷോറും ഭാമയും അച്ഛമ്മയുടെ കൽക്കലേക്കിരുന്നു.. പെട്ടന്ന് അവർ പിന്നിലേക്ക് മാറി.. അവരുടെ കണ്ണുകൾ അടഞ്ഞു… പിറകിലേക് മറിഞ്ഞു… പെട്ടന്ന് ദീപ്തി അവരെ താങ്ങി…

തുടരും….

എന്താവും ഇനി നടക്കുക????

അഭിപ്രായം പറയാൻ പിശുക് കാണിക്കല്ലേ ആരും…. ലെങ്ത് കുറവാണെന്നു അറിയാം.. കൂട്ടി എഴുതാൻ ശ്രെമിക്കാം..
സ്നേഹത്തോടെ

സിനി സജീവ് 😍😍

LEAVE A REPLY

Please enter your comment!
Please enter your name here