Home Latest അങ്കിൾ ഉടനെ അവിടെ എത്തുമെന്ന് പറഞ്ഞു എന്തോ അത്യാവശ്യമുണ്ട് നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു… Part...

അങ്കിൾ ഉടനെ അവിടെ എത്തുമെന്ന് പറഞ്ഞു എന്തോ അത്യാവശ്യമുണ്ട് നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു… Part – 31

0

Part – 30 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 31

എന്റെ മുഖം കണ്ടിട്ടാവണം.. വിനുവേട്ടൻ ചോദിച്ചു????

” എന്തേ കാത്തൂ… ആരാ ഫോണിൽ?????? ”

“അത്‌  ചേച്ചിയാ ചേട്ടാ…..”

“നീ സംസാരിച്ചു കഴിഞ്ഞെങ്കിൽ ആ ഫോൺ ഇങ്ങ് തന്നേക്ക്‌.. വരുന്ന തിരക്കിൽ അവളോട് പറയാൻ വിട്ടു പോയി ”

വിനുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ… എന്റെയും ചേച്ചിയുടെയും സംഭാഷണം അവസാനിച്ചിട്ടില്ലായിരുന്നിട്ടും  ചേച്ചിയോട് ചേട്ടന് സംസാരിക്കണമെന്ന് പറഞ്ഞു കൊണ്ട് ഞാൻ  ഫോൺ വിനുവേട്ടന് കൊടുത്തു. എന്റെ മനസ്സിൽ മുഴുവൻ ആദിത്യന്റെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടതിനെ കുറിച്ചായിരുന്നു.. ഇനി അവൻ പ്രതികാരവുമായി അമ്മേയെങ്ങാനം……..

“കാത്തൂ…….നീ എന്താ അലോചിക്കുന്നെ?? ഞാൻ ലച്ചുവിനോട് പറഞ്ഞു ഞങ്ങളുടെ യാത്രയുടെ കാര്യം.. അവളും അളിയനും ഞങ്ങൾ തിരിച്ചു എത്തും വരെ അമ്മക്കൊപ്പം വീട്ടിലുണ്ടാകുമെന്നു പറഞ്ഞു.. എടാ എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു ലച്ചുവിന്റെയും അളിയന്റെയും ഒത്തു ചേരൽ, അതെന്തായാലും ദൈവനുഗ്രഹം  കൊണ്ട് സഫലമായി  …. ഇതാ ഫോൺ വരു നമുക്ക് ബോർഡിങ് പോയിന്റ്ലേക്കു  പോകാം  ”

ഞങ്ങൾ ബോർഡിങ്‌ പോയിന്റിൽ  എത്തി. അവിടെ നിന്നും നമ്മൾ കപ്പലിലേക്കും. ആ തുറമുഖത്തിൽ നിന്നും അത്‌ അകന്നു തുടങ്ങി.. തെളിഞ്ഞ  ആകാശത്തിൽ കൈയെത്തും ദൂരത്തു നിൽക്കുന്ന ചന്ദ്രൻ .. വിനുവേട്ടന്റ നെഞ്ചിൽ ചേർന്നു ആ കാഴ്ച്ച കാണുമ്പോൾ ഞാൻ  വേറേതോ ലോകത്തു എത്തിയ അനുഭൂതി….  ആടി ഉലഞ്ഞു കൊണ്ട് തിരമാലകളെ മുറിച്ചു മുന്നോട്ട് നീങ്ങികൊണ്ടിരുന്ന ആ പേടകത്തിന്റെ ഒരു മുറിയിൽ നമ്മൾ ഉറങ്ങി.കണ്ണാടി ജന്നലുകളിൽ കൂടി കടന്നു വന്ന സൂര്യ കിരണങ്ങളുടെ ഇളം ചൂട് എന്റെ  മേനിയിൽ പതിച്ചപ്പോൾ. ഞാൻ അറിയാതെ എന്റെ കണ്ണുകൾ തുറന്നുപോയി… ക്ഷീണം കൊണ്ട് മതിമറന്നുറങ്ങുന്ന  വിനുവേട്ടന്റ നെഞ്ചിൽ ഞാൻ എന്റെ ചെവികൾ ചേർത്ത് വെച്ചു. അപ്പോഴേക്കും we will be at destination in shortly… എന്ന ശബ്ദം ആ കപ്പലിലെ ഉച്ചഭഷിണിയിൽ മുഴങ്ങി… അത്‌ കേട്ട് കണ്ണുകൾ തുറന്ന വിനുവേട്ടൻ എന്ന ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….

“മോളെ ഡ്രസ്സ്‌ ചെയ്തോ നമ്മക്ക് ഉടനെ ഇറങ്ങണം.. പിന്നെ നമ്മൾ  കൊണ്ട് വന്ന സാധനങ്ങൾ ഒന്നും ഇവിടെ വിട്ടുപ്പിക്കരുതേ മോളെ……….  ”

ഒരു ചുംബനം എന്റെ നെറ്റിയിൽ നൽകികൊണ്ട് വിനുവേട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു, പിന്നാലെ ഞാനും.. ഞങ്ങൾ റെഡിയായി  പുറത്തിറങ്ങാനുള്ള വഴിയുടെ അരികിലേക്ക് വന്നു. അല്പസമയം കൊണ്ട് ആ കപ്പൽ ആ  സമുദ്ര സുന്ദര  ദീപിലെക്കു ചേർന്നു. ഞങ്ങൾ പുറതെത്തിയപ്പോഴേക്കും ഞങ്ങളെയും കാത്തു നിന്നിരുന്ന തോമസ് അങ്കിലിന്റെ ജോലിക്കാരിൽ ഒരാൾ ചേട്ടനെ ഫോണിൽ വിളിച്ചു.. അതുകൊണ്ട്  അധികം ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഞങ്ങൾ അയാളെ കണ്ട് പിടിക്കാനും കഴിഞ്ഞു. അയാളോടൊപ്പം നമ്മൾ അങ്കിലിന്റെ റിസോർട്ടിൽ എത്തി. അവിടെ ഉണ്ടായിരുന്നവർ വലിയ ബഹുമാനതോടും ആദരവോടും ഞങ്ങളെ സ്വീകരിച്ചു ആനയിച്ചു.മുറിയിലെത്തി ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് കഴിഞ്ഞപ്പോൾ, അവിടെ ഉണ്ടായിരുന്ന ജോലിക്കാരിൽ ഒരാൾ വിനുവേട്ടനോട് ചോദിച്ചു????

” സാർ ഇന്ന് ഇത്‌ അടുത്തുള്ള കുറെ കുഞ്ഞു ദീപുകളിലേക്ക് ഒരു യാത്ര പോകാൻ താല്പര്യം മുണ്ടോ??? ”

“അതിനെന്താ പോകാല്ലോ…… നിങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തികൊ.. ഞങ്ങൾ ഒരു അര മണിക്കൂറിനുള്ളിൽ ബോട്ട് ജെട്ടിയിൽ എത്താം ”

“എല്ലാം റെഡിയായി സാർ… We are waiting for your  confortable time ”

” എങ്കിൽ ഞങ്ങൾ ഇതാ വരുന്നു ”

അത്രയും പറഞ്ഞു ഞങ്ങൾ റൂമിലേക്ക്‌ പോയി ഡ്രസ്സ്‌ ചെയിൻജ് ചെയ്തു ബോട്ട് ജെട്ടിയിലേക്ക് പോയി. ഞാൻ ആദ്യമായായിരുന്നു കടലിലൂടെ ഒരു സ്പീഡ് ബോട്ടിൽ യാത്ര ചെയുന്നത്. എന്റെ രണ്ടു കൈകളും വിനുവേട്ടനെ ചേർത്ത് പിടിച്ചിരുന്നു.. നല്ല നീല നിറമായിരുന്നു ആ കടലിനു. അധികം താമസിക്കാതെ ഞങ്ങൾ ഒരു ദീപിലെത്തി.. അവിടെയും ഞങ്ങളെ സ്വീകരിച്ചു ആനയിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു. ആ മനോഹര മായ സമുദ്ര തീരത്തിലൂടെ കുറെ ദൂരം നടന്നു.. ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അയാൾ ആ ഫോൺ ആൻസർ ചെയ്തു..ശേഷം  വിനുവേട്ടനോട് പറഞ്ഞു….

” തോമസ് സാറിന് സാറിനോട് സംസാരിക്കണമെന്ന്….. ” യെന്ന് പറഞ്ഞു കൊണ്ട് അയാൾ ആ ഫോൺ വിനുവേട്ടന് നേരെ നീട്ടി… ആ ഫോൺ വാങ്ങി വിനുവേട്ടൻ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഞാൻ അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടു കൊണ്ട് മുന്നോട്ട് നടന്നു. അല്പം മുന്നോട്ട് എത്തിയപ്പോൾ വിനുവേട്ടൻ എന്ന പുറകിൽ നിന്നും വിളിച്ചു

“കാത്തൂ…… വരു നമുക്ക് തിരിച്ചു റിസോർട്ട്ലേക്ക് പോകാം….അങ്കിൾ ഉടനെ അവിടെ എത്തുമെന്ന് പറഞ്ഞു എന്തോ അത്യാവശ്യമുണ്ട് നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു.”

“ഇന്നലെ വൈകുന്നേരം വിളിക്കുമ്പോൾ അങ്കിൾ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരിനില്ലല്ലോ ചേട്ടാ… ഇത്‌ എന്ത് പറ്റി ഇത്ര പെട്ടന്ന്…”

“അങ്കിളിന്റെ കാര്യങ്ങൾ അങ്ങനെയാ ഒരു മുന്നറിയിപ്പും കാണില്ല എല്ലാം ശടെന്നു തീരുമാനിക്കും.. എന്തായാലും നീ വാ ഇനി ഉച്ചഭക്ഷണം അവിടെ ചെന്നിട്ടാവാം ”

“മ്മ്മ്മ്മ്…… എന്നാൽ ശെരി തിരിച്ചു പോകാം” യെന്ന് ഞാൻ പറഞ്ഞു

ഞാൻ ഒന്ന് ഈ പ്രകൃതി സൗദര്യം രസിച്ചു വരുകയായിരുന്നു.ആ കിളവന് വരാൻകണ്ട നേരം.  അയാളുടെ പേരു കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ  ഒരു ഭയമാ…എന്തായാലും ഒന്ന് പോയി നോക്കാം.. ഞങ്ങൾ വന്ന ബോട്ടിൽ തന്നെ തിരിച്ചു റിസോർട്ട്ലേക്ക് പോയി. ബോട്ട് ജെട്ടി അടുക്കാറായപ്പോൾ ഒരു വലിയ ബോട്ട് ജെട്ടിക്ക് കുറച്ചു അകലെയായി കിടക്കുന്നതു കണ്ടു കൊണ്ട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആൾ വിനുവേട്ടനോട് പറഞ്ഞു…..

“സാറെ ആ കാണുന്ന ഫിഷിങ് ബോട്ട് തോമസ് സാർ പുതുതായി വാങ്ങിയത് .പക്ഷെ അതിലെ പണിക്കാരെല്ലാം വേറേതോ നാട്ടുകാരണ്‌.. സാറിന് വേണ്ടി കൊല്ലാനും ചാകാനും പേടിയില്ലാത്തവർ. സാർ ഈ റിസോർട്ട് ലീസ് എടുത്തപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു…അതെല്ലാം ഒന്ന് കണ്ട്രോൾ ചെയ്യാൻ  സാറ് ഒരുപാട് ശ്രമിച്ചു പക്ഷെ ഈ നാട്ടുകാർ അടങ്ങിയില്ല.. അങ്ങനെ ഒരു ദിവസം ഈ ബോട്ട് ഇവിടെ നാക്കൂരമിട്ടു ഒരാഴ്ച കഴിഞപ്പോൾ കുഴപ്പക്കാരായിരുന്ന കുറെ പേരെ ഈ നാട്ടിൽ നിന്നും കാണറായി.. ഇവിടെ ഉള്ള ആൾക്കാർ പറയുന്നേ അവരെ എല്ലാം തോമസ് സാർ കടലിൽ കെട്ടി താഴ്ത്തിയെന്ന അതിന് ശേഷം ഈ ബോട്ട് ഇവിടെ വരുന്നത് ഇന്നാണ്.. ഇനി പിന്നെയും വല്ല പ്രശ്നക്കാരെയും പൊക്കാൻ വന്നതാണോ ”

“ഹഹഹ…… നിങ്ങളും ഈ നാട്ടുകാർ പറയുന്ന കഥ വിശ്വസിക്കുന്നോ… എന്തായാലും ഇപ്പോൾ എന്നോട് പറഞ്ഞത് പോലെ വേറെ ആരോടും പറയേണ്ട അതങ്ങാണം  അങ്കിൾ അറിഞ്ഞാൽ ബ്രോ യും മിസ്സ്‌  ആകും ”

“അയ്യോ സാറെ ഇതൊന്നും പറഞ്ഞേക്കല്ലേ… ആ ബോട്ട് കണ്ടപ്പോൾ അറിയാതെ വായിൽ നിന്നും വന്നതാ ”

“ഹഹഹ….. ഇല്ലെടോ ഞാൻ ഇയാളെ വെറുതെ ഒന്ന് പേടിപ്പിച്ചതല്ലേ……”

അപ്പോഴേക്കും ഞങ്ങൾ ആ ജെട്ടിയിൽ എത്തി കഴിഞ്ഞു.. അവിടെ നിന്നും ഞങ്ങൾ റിസോർട്ട്ലേക്ക് നടന്നു.ദൂരത്തു നിന്നെ  ആ റിസെപ്ഷൻ ലോൺചിൽ ഞങ്ങളെയും കാത്തിരിക്കുന്ന തോമസ് അങ്കിളിനെ കണ്ടു. ഞങ്ങൾ അടുത്ത് എത്തിയോപ്പോഴേക്കും അങ്കിൾ ഞങ്ങളെയും കണ്ടു..

“എങ്ങനെയുണ്ട്  കാർത്തിക മോളെ.. ലക്ഷദീപ്…. മോൾക്ക്‌ ഇഷ്ടപ്പെട്ടോ??? ഇന്നലെ വിനു പറഞ്ഞു അവൻ മോളുമായി ഒരു ദൂര യാത്ര പോകുന്നുവെന്ന് അപ്പോൾ ഞാനാ പറഞ്ഞെ ഇങ്ങോട്ടു പോകാൻ. അപ്പോൾ തന്നെ ഞാൻ നിങ്ങൾക്കുള്ള ടിക്കറ്റ് അറേഞ്ച് ചെയ്തു  ആദ്യം  ഫ്‌ളൈറ്റ്ലെക്കാ നോക്കിയേ അത്‌ കിട്ടാത്തത് കൊണ്ടാ ഷിപ്പിലേക്കു എടുത്തേ. എനിക്കും നിങ്ങൾക്കൊപ്പം വരണമെന്ന് ഉണ്ടായിരുന്നു പക്ഷെ കുറച്ചു ജോലിതിരക്ക്മൂലം രാവിലത്തെ ഫ്‌ളൈറ്റ് ഇങ്ങ് പൊന്നു ”

“ലക്ഷദീപ് സൂപ്പർ അല്ലേ അങ്കിൾ അത്‌ കണ്ടുതുടങ്ങിയപ്പോഴേക്കും അങ്കിളിന്റെ ഫോൺ വന്നു… എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കപ്പലിൽ യാത്ര ചെയ്യുന്നേ. ആദ്യം ഒരു പേടിയൊക്കെ ഉണ്ടായിരുന്നു പിന്നെ ആ പേടികൊണ്ടാണോ  ക്ഷീണം കൊണ്ടൊന്നു അറിയില്ല ഉറങ്ങിപ്പോയി അതുകൊണ്ട് കൂടുതൽ കാഴ്ച്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല ”

“മോൾക്ക്‌ ഇവിടെ എല്ലാം ചുറ്റികണ്ടു തൃപ്തി ആകുമ്പോൾ പറഞ്ഞാൽ  മതി.. അങ്കിൾ റിട്ടേൺ ടിക്കറ്റ് പകൽ ടൈമിലുള്ള ഷിപ്പിൽ അറേഞ്ച് ചെയ്യാം.. എന്താ ”

“ഓക്കേ അങ്കിൾ….. ഞാൻ ഒന്ന് മുറിയിലെക്ക് പോയിട്ട് വരാം  ”

അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും മുറിയിലെക്ക്  പോയി..
➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️

ഒന്ന് ഫ്രഷായി തിരിച്ചു വന്നപ്പോഴേക്കും ചേട്ടനും അങ്കിളും എന്തോ സംസാരിച്ചിരിക്കുവായിരുന്നു. എന്ന കണ്ടതും അവർ സംസാരിച്ചു കൊണ്ടിരുന്ന വിഷയം അവസാനിപിച്ചു കൊണ്ട് ലഞ്ചിനു എന്ത് ഓർഡർ ചെയ്യാമെന്നും മറ്റുമുള്ള വിഷയത്തിലേക്കു കടന്നു. അവസാനം ഒരു വിഭവ സമർദ്ധമായ ഉച്ച ഭക്ഷണം ആ മേശയിൽ നിറഞ്ഞു.. അത്‌ കഴിക്കുന്നതിനിടയിൽ വിനുവേട്ടൻ എന്നോട് പറഞ്ഞു….

” കാത്തു…. നമ്മൾ ജെട്ടിയിൽ കണ്ട ഫിഷിങ് ബോട്ട അത്‌ അങ്കിൾ സ്രാവിനെ പിടിക്കാൻ വേണ്ടി വാങ്ങിയതാണത്രേ.. ഞാൻ പറയുവായിരുന്നു സിനിമയിൽ അല്ലാതെ നേരിട്ടു ഇതുവരെയും ഒരു വലിയ സ്രാവിനെ ഞാൻ കണ്ടിട്ടില്ലയെന്ന് ”

“ഹഹഹ…… മോളെ വിനു മോൻ പറയുന്നത് കേട്ടാൽ തോന്നും സിനിമയിലെ സ്രാവ് പിടിത്തം പോലെ ആയാസമാകും ജീവിതത്തിലെ സ്രാവ് പിടിത്തം…. മോളെ ടൈഗർ ഷർക്  എന്ന് കേട്ടിട്ടുണ്ടോ ”

” കേട്ടിട്ടുണ്ട് അങ്കിൾ.. ഏറ്റവും അപകടകാരിയായ സ്രാവ് അല്ലേ….. ”

” അതെ മോളെ വലിയ അപകടകാരിയായ സ്രാവ് രക്തത്തിന്റെ മണം കിട്ടിയാൽ കിലോമീറ്റർ അകലെ നിന്നും പാഞ്ഞു എത്തും അവൻ. അതിനെ പിടിക്കാനായി ആദ്യം ഡോഫിനെ ചൂണ്ടയിൽ പിടിക്കും പിന്നെ അതിന്റെ മാംസം ഉപയോഗിച്ചാണ് ടൈഗർ ഷർക്കിനെ പിടിക്കുന്നെ ”

“കഷ്ടം അങ്കിൾ ഡോഫൻ ഒരു സദു ജീവി അല്ലേ???? അത്‌ ആരെയും ഉപദ്രവിക്കാറില്ല മാന്യഷ്യനുമായി ഇണങ്ങുന്ന ജീവിയെന്നു കേട്ടിട്ടുണ്ട് ”

“അതൊക്ക സത്യമാ മോളെ.. ഡോൾഫിൻ വേട്ട അന്താരാഷ്ട്ര തലത്തിൽ ഒരു വലിയ കുറ്റവുമാണ്… പിന്നെ ഇതെല്ലാം നടക്കും.. ഇവറ്റകളെ പിടിക്കുന്നത് നമ്മുടെ സമുദ്രഅതിർത്തിയും കടന്നു അങ്ങ് പാകിസ്ഥാന് അടുത്താ.
എന്തായാലും ഈ പ്രാവശ്യം ഞാൻ ഡോഫിനെ ഒഴിവാക്കി.. പകരം കുറച്ചു പന്നികളെ കൊടുത്തു വിടുന്നുണ്ട്.. ഭക്ഷണം കഴിഞ്ഞു നമുക്ക് ആ ബോട്ടൊക്കെ ഒന്ന് കണ്ടു കളയാം… എന്താ മോളെ ”

ഈ സ്രാവ് പിടിത്തം കേട്ടപ്പോൾ തന്നെ എനിക്ക് അറപ്പു തോന്നി. പിന്നെങ്ങനെയാ ആ ബോട്ട് കാണാൻ പോകുന്നെ എനിക്ക് ഒട്ടും മനസിലായിരുന്നു എന്നിട്ടും അങ്കിളിനെ മുഷുവിപ്പിക്കേണ്ട എന്ന് കരുതി ഞാൻ സമ്മതിച്ചു.

➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️

ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം ഞങ്ങൾ മൂവരും ബിസ്സിനെസ്സിനെ കുറിച്ചും കുടുബത്തെ കുറച്ചും സംസാരിച്ചിരുന്നു. ഇതിനിടയിൽ എന്നെയും ചേട്ടനെയും രാവിലെ കറങ്ങാൻ കൊണ്ട് പോയിരുന്ന ആ സ്പീഡ് ബോട്ട് ഡ്രൈവർ അവിടേക്ക് വന്നു അങ്കിളിനോട്  പറഞ്ഞു…..

“സാർ ഇന്ന് നാലു മണി മുതൽ  വേലി ഇറക്കമാണ് അത്‌ കൊണ്ട് ബോട്ട് ഇന്ന് പോകുന്നുണ്ടെങ്കിൽ അതിന് മുന്നേ തിരിക്കണം ”

“എങ്കിൽ താൻ നമ്മെളെ ഒന്ന് ബോട്ട് വരെ എത്തിക്കാൻ  ആ ചെറിയ ബോട്ട് ഒന്ന് റെഡിയാക്കിക്കോ… കുട്ടികൾ ഒന്ന് ചുറ്റി കാണട്ടെ ആ ഫ്യൂഷിങ് ബോട്ട് ”

“ഓക്കേ സാർ ഞാൻ ഇപ്പോൾ അറേഞ്ച് ചെയ്യാം ” മെന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും പോയി

“നിങ്ങൾ റെഡി അല്ലേ വാ നമുക്ക് st മേരി ( ബോട്ടിന്റ പേരാണ് ) ഒന്ന് ചുറ്റി കണ്ടു കളയാം ”  എന്ന് പറഞ്ഞു അങ്കിൾ അവിടെ നിന്നും എഴുനേറ്റു കൂടെ വിനുവേട്ടനും. ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അവർക്കൊപ്പം ഞാനും അങ്ങോട്ട്‌ പോയി. കുറച്ചു ദൂരം ആ ചെറിയ വല്ലാത്തിലും പിന്നെ ഒരു കോണി പടിയിലൂടെ ആ ബോട്ടിലേക്കും നമ്മൾ കയറി.. ഒത്തിരി വലുപ്പമുള്ള ബോട്ടിലെ ജോലിക്കാർ മുന്നേ പറഞ്ഞ പോലെ വേറേതോ നാട്ടുകാർ ആയിരുന്നു.. ഏതോ നരഭോജി സിനിമയിൽ കണ്ട അതേ രൂപങ്ങൾ. കുറച്ചു ചുറ്റി കറങ്ങിയതിനു ശേഷം അങ്കിൾ എന്നോട് ചോദിച്ചു?????

” മോൾക്ക്‌ ഈ ട്രിപ്പിന് സ്രാവിനെ പിടിക്കാൻ കൊണ്ടുവന്ന പന്നികളെ കാണണ്ടേ????? ”

“അയ്യോ എനിക്ക് കാണണ്ട…. എനിക്ക് തിരിച്ചു റൂമിൽ എത്തിയാൽ മതി ”

“അത്‌ പറ്റില്ല മോളെ… ഈ ലോകത്തു വേറെ ആര് കണ്ടില്ലെങ്കിലും മോള്‌ ഈ പന്നികളെ കാണണം ” യെന്ന് പറഞ്ഞു കൊണ്ട് ആ വാതിൽ വലിച്ചു തുറന്നു.. അതിനുള്ളിലെ കാഴ്ച്ച കണ്ടു ഞാൻ അമ്പരന്ന് നിന്നു………

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here