Home Latest നാളെ ദീപ്തിയുമായി ഉള്ള മാര്യേജ് ആണ് അതെല്ലാരും മറന്നു പോയോ… Part – 5

നാളെ ദീപ്തിയുമായി ഉള്ള മാര്യേജ് ആണ് അതെല്ലാരും മറന്നു പോയോ… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

അഷ്ടമംഗല്യം പാർട്ട്‌ -5

അവരെ കണ്ടതും ഭാമയുടെ മുഖം ചമ്മൽ കൊണ്ട് നിറഞ്ഞു..

എടി കള്ളി പെണ്ണെ ഞങ്ങളോട് കള്ളം പറഞ്ഞു അല്ലെ.

അജി അങ്ങനെ അല്ല

പിന്നെ എങ്ങിനെ…ഞങ്ങൾ എല്ലാം കണ്ടു.. മം. മ്മ്മ്…

പോടാ കീർത്തു…

എന്റെ ഏട്ടത്തി ടെ നാണം കണ്ടില്ലേ

ഏട്ടത്തി എന്ന് ഉറപ്പിച്ചോ…

ഉറപ്പിച്ചു എന്റെ ഏട്ടന്റെ പെണ്ണ് ഭാമേച്ചി തന്നെയാ…

എടി പെണ്ണെ അത് എങ്ങിനെ നടക്കും നാളെ ദീപ്തിയുമായി ഉള്ള മാര്യേജ് ആണ് അതെല്ലാരും മറന്നു പോയോ

അത് നടക്കില്ല എന്റെ പൊന്നു ഏട്ടത്തികുട്ടി…

എങ്ങനെ..

അത് ഭാമേച്ചി ആലോചിച്ചു ടെൻഷൻ ആവണ്ട ഞങ്ങൾ നല്ലൊരു പ്ലാൻ ഇട്ടിട്ടുണ്ട്….. എന്റെ പൊന്നുമോൾ ഇപ്പോ പോയി സുഖമായി ഉറങ്ങു

ദിവ്യ ഭാമയുടെ താടിയിൽ പിടിച്ചിട്ട് പറഞ്ഞു

എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു അപ്പോളും ഭാമയുടെ മനസ്സിൽ ടെൻഷൻ ആയിരുന്നു നാളെ എന്താവും സംഭവിക്കുക എന്നോർത്തു..

കിഷോർ മുറിയിൽ ചെല്ലുമ്പോൾ കൃഷ്ണൻ അവിടെ കസേരയിൽ ഇരിക്കുക ആയിരുന്നു

അച്ഛാ…. എന്താ ഇവിടെ ഉറങ്ങിയില്ലേ

ഇല്ല മോനെ കിടന്നിട് അച്ഛന് ഉറക്കം വരുന്നില്ല അച്ഛന് മോനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..

എന്താ അച്ഛാ.. അച്ഛന് എന്നോട് സംസാരിക്കാൻ ഈ ആമുഖത്തിന്റെ ആവശ്യം ഉണ്ടോ..

മോനെ നിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ മാറ്റി വച്ചത് ഈ അച്ഛന് വേണ്ടി അല്ലെ ഈ കല്യാണം പോലും..

അച്ഛാ എന്തിനാ ഇപ്പോ ഇങ്ങനെ ഒക്കെ പറയുന്നത്… അച്ഛനും അമ്മയും കീർത്തിയും ആണ് എന്റെ ലോകം.. നിങ്ങൾക് വേണ്ടി അല്ലാതെ ഞാൻ ആർക് വേണ്ടിയാ കഷ്ടപ്പെടേണ്ടത്…. ഇപ്പോ അതൊക്കെ പറയേണ്ടേ ആവശ്യം എന്താ എന്റെ അച്ഛൻകുട്ടി

മോനെ നീ ദീപ്തിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അച്ഛനറിയാം നിന്റെ മനസ്സിൽ ഭാമ ആണെന്ന് അച്ഛനറിയാം

അച്ഛാ അത്….

. മോനെ ഈ വിവാഹം നടക്കില്ലെന്നു ഞാൻ അമ്മയോട് പറയട്ടെ

വേണ്ട അച്ഛാ… ഈ വിവാഹം നടക്കില്ല എന്ന് പറഞ്ഞാൽ അച്ഛമ്മയ്ക് അത് താങ്ങാൻ കഴിയില്ല

മോനെ ഗതികെട്ട ഒരച്ഛൻ ആയി പോയി ഈ അച്ഛൻ

അച്ഛാ ഒരിക്കലും ഇങ്ങനെ ഒന്നും പറയല്ലേ എന്റെ അച്ഛനാണ് എന്റെ ഹീറോ അച്ഛനാണ് എന്നെ നടക്കാൻ പഠിപ്പിച്ചത് ഓരോ തെറ്റ് ചെയുമ്പോളും അത് ശെരി അല്ല മോനെ തെറ്റാണു എന്നു എന്നെ പഠിപ്പിച്ചത് എന്റെ അച്ഛനാണ്…. കിഷോറിന്റെ കരക്റ്റർ നല്ലതാണെന്നു എല്ലാരും പറയാറുണ്ട് അത് എല്ലാവരും പറയുമ്പോൾ എന്നെ വളർത്തിയ അച്ഛനെ ഓർത്തു ഞാൻ അഭിമാനിക്കാറുണ്ട്
. എന്റെ ജീവിതത്തിലെ എന്റെ ഹീറോ എന്റെ ഇൻസ്പിറേഷൻ അതൊക്കെ എന്റെ അച്ഛൻ മാത്രം ആണ്… ഈ അച്ഛൻ ഇല്ലെങ്കിൽ അച്ഛന്റെ കിച്ചു ഇല്ലച്ച…

മോനെ…. കൃഷ്ണൻ കിഷോരിന്റെ തോളിലേക് ചാഞ്ഞു അവൻ അച്ഛനെ ചേർത്ത് പിടിച്ചു..

ഇങ്ങനെ ഈ മകനോപ്പം എന്റെ അച്ഛൻ എപ്പോളും വേണം….
അച്ഛൻ എന്നെ ഓർത്തു വിഷമിക്കണ്ട ഈ കല്യാണം മുടങ്ങും അത് അച്ഛമ്മ വിഷമിക്കാതെ തന്നെ… അതിനുള്ള പ്ലാൻ ശിവ ചെയ്തിട്ടുണ്ട്… അച്ഛൻ സന്തോഷത്തോടെ പോയി കിടന്നുറങ്ങു നാളെ അച്ഛന്റെ മകൻ ആഗ്രഹിച്ച പെണ്ണ് അച്ഛന്റെ മരുമകൾ ആയിനമ്മുടെ വീട്ടിലേക് വലതുകൽ വച്ചു കയറി വരും ഇത് ഒരു മകൻ അച്ഛന് തരുന്ന വാക്ക് ആണ്…
.

അച്ഛൻ ഇന്ന് മോന്റെ കൂടെ കിടക്കുവാ

എന്നാ എന്റെ അച്ഛൻ കിടന്നോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം

ശെരി മോനെ…

അവൻ ബാത്‌റൂമിലേക് കയറി… ഷവർ ഓൺ ചെയ്തു തണുത്ത വെള്ളം തലയിലേക് അരിച്ചിറങ്ങി… നാളെ ജീവനുമായി ശിവ എത്തിയില്ലെങ്കിൽ… ദീപ്‌തി അവളെ സ്വീകരിക്കേണ്ടി വരും… ഭാമ അവളെ നഷ്ടപ്പെടുമോ എനിക്ക്…. അവന്റെ മനസ് ആകെ അസസ്ഥമായി…. കുറെ നേരം കൂടി വെള്ളം തലയിൽ വീണതിന് ശേഷംമാണ് അവൻ പുറത്തിറങ്ങിയത്… അച്ഛൻ ഉറങ്ങുന്നത് അവൻ കുറച്ചു നേരം നോക്കി നിന്നു അവനും കട്ടിലിലേക് കിടന്നു കൈ എടുത്തു അച്ഛനെ കെട്ടിപിടിച്ചു…. പതിയെ ഉറക്കത്തിലേക് വീണു

ഭാമ ഉണർന്നപ്പോൾ നന്നായി നേരം വെളുത്തിരുന്നു… അവൾ ചുറ്റിനും നോക്കി അജ്മി ഫോൺ ചെയ്തുകൊണ്ട് ജനാലയകരികെ നിൽപുണ്ടായിരുന്നു…

അജി… ദിവ്യയും കീർത്തിയും എവിടെ

ഡാ അവർ അമ്പലത്തിൽ പോയി നീ നല്ല ഉറക്കം ആയിരുന്നു അതുകൊണ്ട് വിളിക്കണ്ടാന്ന് ഞാനാ അവരോട് പറഞ്ഞത്…

അയ്യോ എന്ത് പണിയ അജി ഞാനും പോവില്ലായിരുന്നോ

ദ അവർ പോയതേ ഉള് തറവാട്ടിലെ അമ്പലത്തിൽ ആണ് പോയത് നീ കീർത്തിയെ ഒന്ന് വിളിച്ചു നോക്ക

അവൾ പെട്ടന്ന് കീർത്തിയുടെ നമ്പറിലേക് വിളിച്ചു

ചേച്ചി.. എന്താ

എടി എന്നെ വിളിക്കാതെ പോയെ എന്താ

ചേച്ചി ദീപ്തിയെ കൊണ്ട് അമ്പലത്തിൽ പോകാൻ അച്ഛമ്മ പറഞ്ഞു… കിച്ചേട്ടൻ വരുന്നുണ്ട് ഞാൻ ഏട്ടനോട് പറയാം ചേച്ചി യെ കൂടി കൊണ്ട് വരാൻ

മം ശെരി ഡാ ഞാൻ റെഡിയാവട്

ഭാമ റെഡി ആയി മുറ്റത്തേക്കിറങ്ങിയതും കിഷോർ പുറത്തേക് വന്നു…. അച്ഛമ്മ മുറ്റത് നിൽപുണ്ടായിരുന്നു പണിക്കരോട് സംസാരിച്ചു കൊണ്ട്
രണ്ടുപേരെയും ഒരുമിച്ചു കണ്ടതും ചോദ്യഭാവത്തിൽ അവരെ നോക്കി

കിച്ചുട്ടാ എവിടെക്കാ നിന്നോട് ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞിട്ട് അവരോടെപ്പം പോയില്ലേ

അച്ഛമ്മേ അത് എഴുന്നേറ്റപ്പോൾ ലേറ്റ് ആയി ഞാൻ പോകാൻ ഇറങ്ങിയത് ആണ്

ഈ കുട്ടി എവിടെക്കാ..

വരുമ്പോൾ ഭാമയെ കൂടെ കൊണ്ട് വരണം എന്നു കീർത്തി പറഞ്ഞു അച്ഛമ്മേ

മം പോയിട്ട് വാ ഇന്ന് നിന്റെ കല്യാണം ആണ് ദീപ്‌തി ആണ് നിന്റെ കൂടെ വേണ്ടത് അല്ലാതെ വേറെ ആരുമല്ല
ഭാമയെ നോക്കി അച്ഛമ്മ പറഞ്ഞു

അച്ഛമ്മേ അത് ഭാമ റെഡി ആയി വന്നപ്പോളേക്കും അവർ പോയിരുന്നു അതാ

മം ശെരി… അവർ ഒന്ന് അമർത്തി മൂളി
കിച്ചു… ബൈക്കിൽ പോണ്ട കാറിൽ പോയ മതി..

നടന്നു പോകുവാ അച്ഛമ്മേ ആ ദുരം അല്ലെ ഉള്

മം… അച്ഛമ്മ അകത്തേക്കു കയറി പോയി

നീ വാ….. കിച്ചു ഭാമയുടെ കൈൽ പിടിച്ചു പുറത്തേക് നടന്നു… അവൾ ആ കൈ വിടുവിച്ചു.

എന്തേ

ഒന്നുമില്ല

പിന്നെന്താ… എനിക്ക് നിന്റെ കൈൽ പിടിച്ചുടെ

പിടികം ഇപ്പോ അല്ല കല്യാണം കഴിയട്ടെ

നിനക്ക് അപ്പോ എന്നെ വിശ്വാസം ഇല്ലേ

എനിക്കകെ പേടിയാ കിച്ചേട്ട… ആഗ്രഹിച്ചു നടക്കുമോ അറിയില്ല

നടക്കും നിന്റെ കിച്ചേട്ടനല്ലേ പറയുന്നേ… അവൾക് ഉറപ്പ് കൊടുക്കുമ്പോളും അവന്റെ മനസ് നിറയെ ആശങ്ക ആയിരുന്നു

അവർ രണ്ടുപേരും നടന്നു തറവാട് ഷേത്രത്തിൽ എത്തി… ദിവ്യയും കീർത്തിയും ശ്യാംമും മാറി നിൽപുണ്ടായിരുന്നു

എന്താ നിങ്ങൾ ഇവിടെ നില്കുനെ ദീപ്‌തി എവിടെ

ഇപ്പോ വരാന് പറഞ്ഞു വീണ്ടും ഷേത്രത്തിന് അകത്തേക്കു പോയി

എന്നാ ഞങ്ങളും തൊഴുതിട് വരാം
.. വാ ഭാമേ… കീർത്തി ശിവ വരും ഇവിടെ നില്കാൻ പറഞ്ഞ മതി അവനോട്

ശെരി ഏട്ടാ..

ഭാമയും കിഷോറും ഷേത്രത്തിനകത്തേക് പോയി

നല്ല ജോഡി അല്ലെ കീർത്തി…. ദിവ്യ കീർത്തിയോട് പറഞ്ഞു…

നമ്മളും നല്ല ജോഡിയ കെട്ടിയാലോ…
ശ്യാം ദിവ്യയെ നോക്കി പറഞ്ഞു

പോടാ

മുതിർന്നവരെ പോടാ ന്നു വിളിക്കുന്നോ

മുതിർന്നവരെ ബഹുമാനിക്കും ഇയാളെ ഇല്ല
ഈൗ….

ഡി നിന്നെ ഉണ്ടല്ലോ…

നീ പോടാ മരമാക്രി..

മരമക്രി നിന്റെ കെട്ടിയോൻ

കെട്ടിയോനെ തന്നെയാ വിളിച്ചത്

എന്താ എന്താ പറഞ്ഞത്

ഒന്നുമില്ല ഇയളൊന്നു പോയെ…

രണ്ടും കൂടെ നിർത്തു…

കീർത്തി ശ്യാമിന്റെ ചെവിയിൽ പിടിച്ചു

ഡീ വിടെടി… ദ ശിവ വന്നല്ലോ
..

കീർത്തിയുടെ മുഖം തെളിഞ്ഞു… അവൾ ശിവയുടെ മുഖത്തേക്ക് നോക്കി അവൻ അവളെ കണടച്ച് കാണിച്ചു

കിച്ചു എവിടെ ശ്യാം

ശിവേട്ടനോട് ഇവിടെ നിൽക്കൻ പറഞ്ഞു ഏട്ടൻ

അപ്പോളേക്കും ഭാമയും ദീപ്തിയും കിഷോറും പുറത്തേക് വന്നു

ശിവ…

കിച്ചു നീ ഒന്ന് വന്നേ ഒരു കാര്യം പറയട്ടെ

നിങ്ങൾ വീട്ടിലേക് പൊയ്ക്കോ ഞങ്ങൾ വന്നേക്കാം..

കിഷോർ കീർത്തിയോട് പറഞ്ഞു

ശ്യാം നീ ഞങ്ങടെ കൂടെ വാ

എന്താ കിച്ചു

വാ പറയാം അവർ 3 പേരും ശിവയുടെ കാറിനടുത്തേക് നടന്നു

വാ നമുക്ക് പോകാം…

ദീപ്‌തി ഡ്രൈവിംഗ് സിറ്റിലേക് കയറി…
.

വീട്ടിലെത്തിയപ്പോൾ കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു… തറവാട്ടിൽ വച്ചു തന്നെ വിവാഹം നടത്തണമെന്ന് അച്ഛമ്മയ്ക് നിർബന്ധം ആയിരുന്നു… ദീപ്തി ആഭരണങ്ങൾ അണിഞ്ഞു പട്ടുസരീയിൽ അതീവ സുന്ദരി ആയിരുന്നു..

ദീപു… എന്തേലും പ്രശ്നം ആവുമോ
ജീവൻ അറിഞ്ഞാൽ…

ഏയ്യ്.. നീ ടെൻഷൻ ആവാതെ നിമ്മി..

രാഹുൽ നിമിഷയോട് പറഞ്ഞു ഒരു പ്രശ്നം ഉണ്ടാവില്ല ഈ കല്യാണം നടക്കും

കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ കിഷോറിനു നല്ല ടെൻഷൻ ഉണ്ടായിരുന്നു… ഈ ശിവ എവിടെ കാണുന്നില്ലല്ലോ.. അവൻ ചുറ്റും നോക്കി കണ്ണുകൾ ഭാമയിൽ ഉടക്കി അവൻ വാങ്ങി കൊടുത്ത സാരീ ആയിരുന്നു അവൾ ഉടുത്തത് അതവളുടെ ഭംഗി വർധിപ്പിച്ചു…. അവരുടെ കണ്ണുകൾ ഉടക്കി… അവളുടെ ടെൻഷൻ അവനു മനസിലായി… അവൻ കണ്ണുകൊണ്ട് പേടിക്കണ്ട എന്ന് കണടച്ച് കാണിച്ചു… അവൾ ചെറുതായി പുഞ്ചിരിച്ചു ഒരു സന്തോഷം ഇല്ലാത്ത പുഞ്ചിരി ആയിരുന്നു അത്…

കതിർ മണ്ഡപത്തിലേക് കിഷോറിനരികിലായി ദീപ്തി ഇരുന്നു… കിഷോർ ആകെ വിയർക്കാൻ തുടങ്ങി…. ദൈവമേ ഈ ശിവ യെ കാണുന്നില്ലല്ലോ… ആൾക്കൂട്ടത്തിൽ അവൻ ശിവയെ തിരഞ്ഞു..

അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി അയാൾ ചുറ്റിനും നോക്കുന്നത് അവൻ കണ്ടു…

മുഹൂർത്തം ആയി പൂജാരി പറഞ്ഞു

കൃഷ്ണ…. താലി എടുത്തു കിച്ചുട്ടാന് കൊടുക്കു

അയാൾ താലി കൈൽ എടുത്ത് കിഷോറിനു നേരെ നീട്ടി…. അവൻ താലി കൈൽ വാങ്ങി ഭാമ നിന്ന സ്ഥലത്തേക്ക് നോക്കി അവിടെ അവൻ അവളെ കണ്ടില്ല..

തുടരും….

കല്യാണo മുടങ്ങുമോ???? അതോ നടക്കുമോ???

ഫോൺ പണി തന്നതാ കേട്ടോ എഴുതിയ സ്റ്റോറി ഒക്കെ പോയി മോന്റെ സ്കൂൾ msg വന്നു സ്റ്റോറേജ് ഫുൾ ആയി ഫോൺ ഫുൾ ഇറസ് ചെയേണ്ടി വന്നു അതാ ലേറ്റ് ആയത് സോറി കേട്ടോ 😍😍😍

സിനി സജീവ് 💛💛

LEAVE A REPLY

Please enter your comment!
Please enter your name here