Home Latest താരരാജാക്കന്മാർക്കു ഒപ്പം മാത്രമല്ല താരപുത്രൻ മാർക്ക് ഒപ്പവും അവസരം വന്നിട്ടും ‘യെസ്’ എന്ന വാക്ക് പറയാതിരുന്നതിന്റെ...

താരരാജാക്കന്മാർക്കു ഒപ്പം മാത്രമല്ല താരപുത്രൻ മാർക്ക് ഒപ്പവും അവസരം വന്നിട്ടും ‘യെസ്’ എന്ന വാക്ക് പറയാതിരുന്നതിന്റെ കാരണം താരപുത്രി പറയുന്നത് ഇങ്ങനെ…

0

അച്ഛന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അറിയപ്പെടുന്ന സംവിധായകന്‍.. അമ്മ അറിയപ്പെടുന്ന സൗത്ത് ഇന്ത്യന്‍ നായിക.. എന്നിട്ടും സിനിമയില്‍ വരാന്‍ ഭയമായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്ന താന്‍ വളരെ ലോലയാണെന്നാണ് താരപത്രി പറഞ്ഞത്.

സിനിമയിലേക്ക് കടക്കാന്‍ എല്ലാവരും പ്രയാസപ്പെടുമ്പോള്‍ എനിക്കത് ഒരു ‘യെസ്’ എന്ന വാക്ക് കൊണ്ട് സാധിക്കുമായിരുന്നു. പക്ഷെ സമ്മര്‍ദ്ദങ്ങളുണ്ടാവും. അതൊക്കെ കടന്ന് വന്നാലും വിമര്‍ശനങ്ങളെ ഭയമാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച കല്യാണി ഫസ്റ്റ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ചിലത് വായിക്കാം..

സിനിമ തന്നെയായിരുന്നു അന്തിമമായ ലക്ഷ്യം. പക്ഷെ ഒരു നല്ല തുടക്കത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് കല്യാണി പറയുന്നു. നല്ല കഥയും നല്ല സംവിധായകനും നല്ല നിര്‍മാതാവുമാണെങ്കില്‍ ചെയ്യാം എന്നായിരുന്നു കണക്കുകൂട്ടല്‍. ഹലോ എന്ന ചിത്രവുമായി വിക്രം കുമാര്‍ വിളിച്ചപ്പോള്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് കല്യാണി പറഞ്ഞു. അച്ഛനും അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. അഭിനേതാക്കളില്‍ നിന്ന് എന്ത് വേണം എന്ന് കൃത്യമായ ധാരണയുള്ള സംവിധായകനാണെന്നാണ് അച്ഛന്‍ പറഞ്ഞത്.

ഒരു സ്‌കൂളിലും പോയി അഭിനയം പഠിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം ലൊക്കേഷനില്‍ സമയം ചെലവഴിച്ചിട്ടുണ്ട്. എനിക്ക് ചുറ്റും സിനിമാ ലോകമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ എനിക്ക് അന്യമല്ല. അഭിനയം തന്നെയാണ് മേഖല എന്ന് ഉറപ്പിച്ച ശേഷം പോണ്ടിച്ചേരി ആദിശക്തി തിയേറ്റേഴ്‌സില്‍ പോയി ചില പാഠങ്ങള്‍ പഠിച്ചെടുത്തു. തീര്‍ച്ചയായും ഒരു തുടക്കകാരിയുടെ വെല്ലുവിളി തനിക്കുണ്ടായിരുന്നു എന്ന് കല്യാണി പറയുന്നു. ഭാഷയായിരുന്നു പ്രധാന പ്രശ്‌നം. തമിഴും മലയാളവും എനിക്കറിയാം. തെലുങ്ക് ഒരു അക്ഷരം പോലും അറിയില്ല. ഒരു ഡയലോഗ് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അറിയാത്തത് കൊണ്ട് എങ്ങിനെ പ്രതികരിക്കും എന്ന് പോലും അറിയില്ല.

മലയാളത്തിലൂടെയോ തമിഴിലൂടെയോ സിനിമയിലെത്തണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ ഹലോ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ദൈവത്തിലും വിധിയിലും വിശ്വസിക്കുന്ന ആളാണ്. പലരും സിനിമയിലെത്താന്‍ പ്രയാസപ്പെടുമ്പോള്‍ എനിക്ക് വിധിച്ചത് ഈ വഴിയാണെങ്കില്‍ ഞാനത് തിരഞ്ഞെടുക്കും. ചെന്നൈയിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിന് സിംഗപ്പൂരിലേക്ക് പോയി. പിന്നെ ഡിസൈനിങില്‍ ബിരുദം നേടാന്‍ യുഎസ്സിലേക്ക്. അപ്പോഴും സിനിമ തന്നെയായിരുന്നു എന്റെ സ്വപ്നം. എന്നാലെനിക്ക് വിമര്‍ശനങ്ങള്‍ താങ്ങില്ല. വിമര്‍ശനങ്ങളെ തികച്ചും വ്യക്തിപരമായി എടുക്കും. ആളുകള്‍ എന്ത് പറയും എന്നതിനെ കുറിച്ച് ചിന്തിക്കും. അത്രയ്ക്ക് ധൈര്യമില്ല എന്ന് തോന്നിയപ്പോള്‍ അച്ഛനും അമ്മയും എന്നെക്കൊണ്ട് പലതും സ്വയം ചെയ്യ്പ്പിച്ചു. ഉത്തരവാദിത്വങ്ങള്‍ തന്നു. അപ്പോഴാണ് ഞാന്‍ തന്നെ എന്റെ ധൈര്യത്തെ മനസ്സിലാക്കിയത്.

സിനിമയിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പലരും വിളിച്ച് ഉപദേശം തരാന്‍ തുടങ്ങി. എന്നാല്‍ അതിനൊക്കെ മുന്‍പേ എനിക്ക് എന്റെ അച്ഛനും അമ്മയും ഒരു ഉപദേശം തന്നിരുന്നു.. പലരും പലതും പറയും.. അതൊന്നും ചെവികൊടുക്കരുത് എന്ന്. ഞങ്ങള്‍ ഒരിക്കലും നിന്നെ ഉപദേശിക്കില്ല. നിനക്ക് വേണ്ട പിന്തുണകള്‍ തന്ന് കൂടെയുണ്ടാവും. സ്വന്തമായി തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകണം- എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്- കല്യാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here