Home Latest ഇന്നലെ കല്യാണം കഴിഞ്ഞതേ ഉള്ളു.. പിറ്റേന്ന് ജോലിക്ക് പോകുവോ ആരെങ്കിലും.. Part – 18

ഇന്നലെ കല്യാണം കഴിഞ്ഞതേ ഉള്ളു.. പിറ്റേന്ന് ജോലിക്ക് പോകുവോ ആരെങ്കിലും.. Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Jancy John

ആകാശഗംഗ ഭാഗം : 18

“ഹലോ.. ഇതു ആരാ ” അൽപ്പം നീരസത്തോടെ ചോദിച്ചു

“ഹലോ ഗംഗ അല്ലേ ” മറു വശത്തു നിന്ന് ഒരു പുരുഷ ശബ്ദം ഗംഗയുടെ കാതിൽ പതിഞ്ഞു..

“അതേ.. ആരാ.? ”

“ഞാൻ ആരാണ് എന്ന് അറിയുന്നതിൽ ഇപ്പോൾ അർത്ഥം ഇല്ല.. ഒന്ന് മാത്രം പറയാം ആകാശിന്റെ ജീവൻ അപകടത്തിൽ ആണ്.. so be careful ” അത്രയും പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ആയി..

“ഹെലോ.. ഹലോ.. നിങ്ങൾ ആരാ.. നിങ്ങൾക്ക് എങ്ങനെ അറിയാം.. ഹലോ.. ” ഗംഗ ഫോൺ നോക്കി.. ആ നമ്പറിലേക്ക് തന്നെ തിരിച്ചു വിളിച്ചു.. എന്നാൽ ഫോൺ നോട്ട് റീച്ബിൾ എന്നാണ് റെസ്പോണ്ട് വന്നത്… ഗംഗയ്ക്ക് ആകെ ടെൻഷൻ ആയി.

‘ആരാ ഈ ഫോൺ ചെയ്തത്.. അവർക്ക് എങ്ങനെ എന്നെ അറിയാം.. നന്ദേട്ടന് എന്ത് അപകടം… കണ്ണാ ഒന്നും മനസ്സിൽ ആകുന്നില്ലല്ലോ ”

അവൾ ഡയറി എടുത്തു റൂമിൽ വച്ച് കതക് പൂട്ടി.. താക്കോൽ ടേബിളിൽ വച്ചു.. പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതും അവൾക്ക് പെട്ടന്ന് വിഷ്ണുവിന്റെ മുഖം ഓർമ വന്നു.. വേഗം ഫോണിന്റെ അടുത്തേക്ക് ഓടി.. നമ്പർ ചെക്ക് ചെയ്തു.. ദീപ്തിക്ക് അയച്ചു കൊടുത്തു..

“ദീപ്തി ഈ നമ്പർ ആരുടെ ആണ് എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ ” ഗംഗ ചോദിച്ചു

“ഞാൻ ഉണ്ണിയോട് പറഞ്ഞു നോക്കാം.. നീ കുറച്ചു കഴിഞ്ഞു വിളിക്ക് ” ദീപ്തി പറഞ്ഞു

ഗംഗ ഫോണും കൈയിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. വിഷ്‌ണു അവനാകും വിളിച്ചത്.. അല്ലാതെ എന്റെ പേരും നമ്പറും വേറെ ആർക്ക് അറിയാൻ.. അന്ന് നന്ദേട്ടൻ പറഞ്ഞതിന് പ്രതികാരം ചെയ്യുവായിരിക്കും.. കൃഷ്ണാ എന്റെ നന്ദേട്ടന് ആപത്തു ഒന്നും സംഭവിക്കാതെ കാക്കണേ..

പെട്ടന്ന് ഗംഗയുടെ ഫോൺ റിങ് ചെയ്തു.. ദീപ്തി ആയിരുന്നു

“ഡാ.. നമ്പർ ട്രേസ് ചെയ്യാൻ പറ്റുന്നില്ല.. എന്തായാലും ഉണ്ണി നോക്കട്ടെ.. നീ ടെൻഷൻ ആകാതെ.. ഒന്നും സംഭവിക്കില്ല ”

“ഹമ്മ്.. നന്ദേട്ടൻ.. sry ആകാശ് സാർ വന്നോ” ഗംഗ ചോദിച്ചു

“ആഹാ.. താൻ പേരൊക്കെ മാറ്റിയോ ഞങ്ങളുടെ ബോസ്സിന്റെ ” ദീപ്തി ചിരിച്ചു കൊണ്ട് ചോദിച്ചു

“അത്…എവിടെ ഉള്ളവർ നന്ദു എന്ന വിളിക്കുന്നേ.. അതുകൊണ്ട് ഞാനും അങ്ങനെ വിളിക്കാൻ… ” ഗംഗ പറഞ്ഞു

“ഹമ്മ് നടക്കട്ടെ നടക്കട്ടെ.. നിന്റെ നന്ദേട്ടൻ എന്തിയെ.. ” ദീപ്തി ചോദിച്ചു

ഗംഗ ഞെട്ടലോടെ ചോദിച്ചു

“നന്ദേട്ടൻ അവിടെ വന്നില്ലേ? ”

“ഇവിടൊ….നീ എന്തുവാ പെണ്ണേ പറയുന്നേ.. ഇന്നലെ കല്യാണം കഴിഞ്ഞതേ ഉള്ളു.. പിറ്റേന്ന് ജോലിക്ക് പോകുവോ ആരെങ്കിലും.. എന്താ മോളെ… എൻജിൻ ഔട്ട്‌ കംപ്ലീറ്ലി… ഹമ്മ്.. hമ്മ്.. ” ദീപ്തി പറഞ്ഞു

“ഒന്നു പോ പെണ്ണേ ” അതും പറഞ്ഞു ഗംഗ ഫോൺ കട്ട്‌ ചെയ്തു.

അവൾ ആധിയോടെ ആകാശിന്റെ ഫോണിലേക്ക് വിളിച്ചു.. എന്നാൽ പരിധിക്ക് പുറത്തു എന്ന മറുപടി ആണ് വന്നത്.. ഗംഗ കുറേ തവണ ട്രൈ ചെയ്തു…എന്നാൽ ആകാശിനെ കിട്ടിയില്ല.. ഗംഗയുടെ മനസ്സിൽ പല ചിന്തകൾ കാടു കയറി

💢💢💢💢💢💢

ഇതേ സമയം മറ്റൊരിടത്തു

“ഡാ ആകാശേ നീ എന്താ ഈ പറയുന്നത്.. അവളെ എന്ത് കൊണ്ടാണ് നിന്റെ ഭാര്യ ആയി കാണാൻ പറ്റാത്തത്… അവളാണോ.. ആ മഹിമ.. ” ജെറിൻ ചോദിച്ചു

“ഡാ.. മഹിമ എന്നത് നിന്റെ ജീവിതത്തിൽ അടഞ്ഞ അധ്യായം ആണ്.. അവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ ആയി ലൈഫ് എൻജോയ് ചെയ്തു നടക്കുന്നുണ്ടാകും.. നീ ഇപ്പോഴും മനസാ മൈനേ പാട്ടും പാടി നടന്നോ ” ഹേമന്ത് പറഞ്ഞു

“പറ്റില്ലെടാ.. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അവളെ മറക്കാൻ എനിക്ക് പറ്റില്ല.. ഞാൻ ചങ്ക് പറിച്ചു കൊടുത്താണ് സ്നേഹിച്ചത്. . ” ആകാശ് പറഞ്ഞു

“എന്നിട്ട്… എന്തായി… അവൾ ആ ചങ്ക് കൊണ്ട് വേറൊരുത്തനു കൊടുത്തു . ” ജെറിൻ പുച്ഛത്തോടെ പറഞ്ഞു.

“എന്റെ ആകാശേ.. നീ ആണുങ്ങളുടെ വില കളയല്ലേ.. ദൈവത്തെ ഓർത്തു.. ” ഹേമന്ത് കൈ കൂപ്പി..

“നീ ഒന്ന് ഓർത്തോ.. ഗംഗയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞത് നീയാണ്… അവൾ അല്ല.. ” ജെറിൻ പറഞ്ഞു

“ഡാ അത് അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് വായിൽ വന്നത് പറഞ്ഞതാ.. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ല.. ” ആകാശ് പറഞ്ഞു..

“എന്തായാലും ഗംഗ ഇപ്പോൾ നിന്റെ ഭാര്യ ആണ്.. നിന്നെ വിശ്വസിച്ചു നിന്റെ കൂടെ… നിന്റെ പാതി ആയവളാണ്… നിന്നെ മഹിമ ചതിച്ചെങ്കിൽ നീ ഇപ്പോൾ നിന്നോട് ഒരു തെറ്റുo ചെയ്യാത്ത ഗംഗയെ ആണ് ചതിച്ചു കൊണ്ടിരിക്കുന്നത്.. അത് മറക്കരുത്.. ” ഹേമന്ത് പറഞ്ഞു..

“ഡാ.. ഗംഗേ എന്റെ ഭാര്യ ആയി അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം വേണം.. എന്റെ മൈൻഡ് അവളെ അക്‌സെപ്റ് ചെയ്യാൻ എനിക്ക് കുറച്ചു ടൈം വേണം… ” ആകാശ് പറഞ്ഞു

“നീ ഇതൊക്കെ ഞങ്ങളോട് അല്ല പറയേണ്ടത്.. അവളോടാണ്.. ഗംഗയോട് ” ജെറിൻ പറഞ്ഞു..

ആകാശ് ഒന്നും മിണ്ടാതെ നെറ്റി തടവി..

“നീ ഇപ്പോൾ വീട്ടിലേക്ക് പോ.. ലേറ്റ് ആയി.. അവിടെ നിന്നെ കാത്തു ഗംഗ നിൽക്കുന്നുണ്ടായിരിക്കും.. അവളോട്‌ എല്ലാം തുറന്നു പറ… അവൾക്ക് മനസിലാകും.. അവൾ നിന്റെ കൂടെ കാണും… ഞങ്ങൾക്ക് ഉറപ്പ് ഉണ്ട്.. ” ജെറിൻ പറഞ്ഞു..

ഹേമന്തും ജെറിനും ആകാശിനെ ഉന്തി തള്ളി വിട്ടു.. ആകാശ് മനസില്ല മനസോടെ കാർ എടുത്തു..

🔸▪️🔹🔸▪️🔹

ഗംഗ ആകാശിനെ ഫോൺ വിളിച്ചു കൊണ്ട് പുറത്തു ആധിയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

“മോളെ ഗംഗേ.. അവൻ വരും.. മോളു വന്ന് വല്ലതും കഴിക്ക്.. ചില ദിവസം അവൻ ലേറ്റ് ആയിട്ടാണ് വരാറ്.. മോളു കഴിച്ചു പോയി കിടന്നോ ” ഗൗരി പറഞ്ഞു..

“അത് സാരമില്ല അമ്മേ ഞാൻ നന്ദേട്ടൻ വന്നിട്ട് കഴിച്ചോളാം.. അമ്മ കിടന്നോ.. ” ഗംഗ പറഞ്ഞു..

ഗൗരി പോയതും ഗേറ്റിന്റെ മുന്നിൽ ആകാശിന്റെ കാർ വന്നു.. ഗംഗ ആധിയോടെ ഓടി ഗേറ്റിന്റെ അടുത്ത് എത്തിയതും ആകാശ് കാറിൽ നിന്നും ഇറങ്ങി..

“താൻ എന്താ ഇവിടെ… ഉറങ്ങില്ലേ.. ” ആകാശ് മുഖത്തു നോക്കാതെ ചോദിച്ചു.

“അത്… ഞാൻ നന്ദേട്ടനെ കാണാതെ വന്നപ്പോൾ.. ” ഗംഗയുടെ വിക്കി വിക്കി പറയുമ്പോഴും അവളുടെ ഉള്ളിൽ ആകാശിനെ കണ്ടതിന്റെ ആശ്വാസം ആയിരുന്നു.

“ഞാൻ പറഞ്ഞായിരുന്നാലോ വൈകുമെന്ന്..”

ആകാശിന്റെ ഉള്ളിൽ കുറ്റബോധം തല പൊക്കി.. എങ്കിലും അത് പുറത്തു കാട്ടാതെ അവൻ കാർ ഓടിച്ചു ഉള്ളിലേക്ക് പോയി.. പോകുന്ന വഴിക്ക് സൈഡ് മിററിലൂടെ ആകാശ് ഗംഗയെ നോക്കി.. എന്തോ ആകാശിന്റെ ഉള്ളിൽ മഹിമയുടെയും ഗംഗയുടെയും മുഖം മാറി മാറി തെളിഞ്ഞു..

കാർ പാർക്ക്‌ ചെയ്തു അവൻ റൂമിലേക്ക് പോയി.. കൂടെ ഗംഗയും..

“നന്ദേട്ടൻ കഴിച്ചായിരുന്നോ.. ” ഗംഗ ചോദിച്ചു

“ഹമ്മ് ” മൂളിട്ട് ആകാശ് ബാത്റൂമിലേക്ക് പോയി..

ഗംഗ താഴേക്കു വന്നു ഫുഡ്‌ എല്ലാം അടച്ചു വച്ചു മുകളിലേക്ക് ചെന്നപ്പോഴേക്കും ആകാശ് കിടന്നു..

ഗംഗ തറയിൽ ബെഡ് വിരിക്കാൻ തുടങ്ങിയപ്പോൾ ആകാശ് തലയുർത്തി നോക്കിട്ട് പറഞ്ഞു..

“താൻ എന്തിനാ തറയിൽ കിടക്കുന്നത്.. ബെഡിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ.. ”

“അത്.. ഞാൻ വിചാരിച്ചു.. നന്ദേട്ടന് ഇഷ്ട്ടം ആകില്ല എന്ന്.. ” ഗംഗ പറഞ്ഞു.

“തനിക്കു ബെഡിൽ കിടക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ദേ അവിടെ സോഫ ഉണ്ട് അവിടെ പോയി കിടന്നോ.. ” ആകാശ് പറഞ്ഞു.. എന്നിട്ട് പുതപ്പ് എടുത്തു തല വഴി മൂടി..

ഗംഗ പുതപ്പും എടുത്ത് കട്ടിലിന്റെ മറുവശത്തു വന്നു കിടന്നു.. അവൾക്ക് ഉള്ളിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി..

✨️✨️✨️✨️✨️✨️

പിറ്റേന്ന് ഉറക്കം ഉണർന്നപ്പോൾ
ഗംഗ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് ആകാശിന്റെ മുഖം ആയിരുന്നു… അവൾ കുറേ നേരം ആകാശിന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കി കിടന്നു..
ഗംഗ മനസ്സിൽ പറഞ്ഞു

‘നന്ദേട്ടൻ… എന്റെ സ്വന്തം ആണ്… ആ ഹൃദയത്തിൽ എനിക്ക് സ്ഥാനം ഞാൻ ഉണ്ടാക്കി എടുക്കും… എല്ലാവരുടെയും പഴയ ആകാശ് ആക്കി മാറ്റും ഞാൻ.. ഈ നിമിഷം മുതൽ എന്റെ ഏക ലക്ഷ്യം അതാണ്.. ‘
പെട്ടന്ന് ആകാശ് കണ്ണ് തുറന്നു.. തന്നെ തന്നെ നോക്കി കിടക്കുന്ന ഗംഗയുടെ മുഖത്തേക്ക് ആകാശ് നോക്കി കിടന്നു.. ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ പരസ്പരം കലർന്നു..

ഇരുവരും ഞെട്ടി അകന്നു മാറി.. ഗംഗ വേഗം ബെഡിൽ നിന്നും എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി..
ഫ്രഷ് ആയി താഴെ വന്നപ്പോൾ ഗൗരി പറഞ്ഞു

“മോളെ നന്ദു എവിടെ ”

“എന്താ അമ്മേ ” സ്റ്റെയർ ഇറങ്ങി വരുന്ന വഴി ആകാശ് ചോദിച്ചു..

“നിങ്ങൾ രണ്ടു പേരും കൂടെ അമ്പലത്തിൽ പോയി തൊഴുതു വാ.. കല്യാണം കഴിഞ്ഞു നിങ്ങൾ എങ്ങും പോയില്ലല്ലോ.. ” ഗൗരി പറഞ്ഞു

ആകാശ് ശരി എന്ന് തലയാട്ടി റൂമിലേക്ക് പോയി..

“മോളെ മനസറിഞ്ഞു പ്രാർത്ഥിക്കണം കേട്ടോ.. എല്ലാം നല്ലതു പോലെ ആക്കി തീർക്കാൻ ” ഗൗരി പറഞ്ഞു
ഗംഗയും റൂമിലേക്കു പോയി..

💞💞💞💞💞

സെറ്റ് സാരിയും ഉടുത്തു മുല്ലപ്പൂ ചൂടി വരുന്ന ഗംഗയെ ആകാശ് നോക്കി നിന്നു.. പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“നന്നായിട്ടുണ്ട് ”

ആകാശിന്റെ വാക്കുകൾ ഗംഗയുടെ ഉള്ളിൽ ലഡുവിന്റെ മാല പടക്കം പൊട്ടി… അവൾക്ക് സന്തോഷം കൊണ്ട് തുള്ളി ചാടണം എന്ന് തോന്നി.. എന്നാൽ സന്തോഷം ഉള്ളിൽ ഒതുക്കി ചെറിയ ചിരിയോടെ പറഞ്ഞു

“താങ്ക്സ് ”

രണ്ടുപേരും കാറിൽ പോകുന്ന കണ്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.. എല്ലാം ശരി ആകും എന്ന് അവരുടെ മനസ് പറഞ്ഞു

———

അമ്പലത്തിൽ..

“കണ്ണാ… എന്റെ നന്ദേട്ടനെ മാറ്റി എടുക്കാൻ ഉള്ള യജ്ഞം ഞാൻ ഇന്ന് മുതൽ തുടങ്ങുവാ… എനിക്ക് ഉറപ്പുണ്ട്..നന്ദേട്ടനെ പഴയ നന്ദേട്ടൻ ആക്കി എടുക്കാൻ എനിക്ക് സാധിക്കും.. അതിനു നീയും എന്റെ ഒപ്പം ഉണ്ടാകണേ…. ഞാൻ തളരുന്നു എന്ന് തോന്നുമ്പോൾ ശക്തി നൽകാൻ എന്റെ ഒപ്പം കാണണേ കണ്ണാ… ” ഗംഗ മനം ഉരുകി പ്രാർഥിച്ചു..

കണ്ണ് തുറന്നപ്പോൾ ആകാശിനെ അവിടെ കണ്ടില്ല…അവൾ അവിടെ എല്ലാം നോക്കി..ഒടുവിൽ കാറിന്റെ അടുത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നത് കണ്ടു.. അങ്ങോട്ടേക്ക് ചെന്നു..

നന്ദേട്ടൻ എവിടെ നിൽക്കുവായിരുന്നോ… ഞാൻ അവിടെ എല്ലാം നോക്കി… കണ്ടില്ല.. ”

“ആഹാ എനിക്ക് ഒരു കാൾ വന്നു.. ഞാൻ നോക്കിയപ്പോൾ താൻ ഭയങ്കര പ്രാർത്ഥന. അതുകൊണ്ട് തന്നെ ഡിസ്ട്രബ് ചെയ്യണ്ട എന്ന് വച്ചു..പോകാം ” ആകാശ് ചോദിച്ചു

പോകാം എന്ന അർത്ഥത്തിൽ ഗംഗ തലയാട്ടി..

യാത്രയ്ക്ക് ഇടയിൽ ആകാശ് പറഞ്ഞു..

“ഇന്ന് വൈകുന്നേരം നമ്മുക്ക് കടയിൽ പോകണം.. തനിക്കു ഡ്രസ്സ്‌ ഒന്നും വാങ്ങിട്ടില്ല.. ആവിശ്യം ഉള്ളത് വാങ്ങിക്കോ..” ആകാശിന്റെ ഓരോ വാക്കുകളും ഗംഗയ്ക്ക് ഞെട്ടൽ ആയിരുന്നു സമ്മാനിക്കുന്നത്…

“എന്നെ ഭാര്യ ആയിട്ട് കാണാൻ പറ്റില്ല എന്ന് പറഞ്ഞ ആളു എന്റെ ആവിശ്യങ്ങൾ അറിഞ്ഞു നിൽക്കുന്നു.. ഇതിന്റെ ഒക്കെ അർത്ഥം മനസിലാക്കാൻ പറ്റുന്നില്ലല്ലോ..ഇനി നന്ദേട്ടന് എന്നെ ഇഷ്ട്ടം ആണോ.. ഹേ… അല്ല.. പിന്നെ..ഇതിന്റെ ഒക്കെ അർത്ഥം ”

ഗംഗയുടെ ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് ആകാശ് പറഞ്ഞു.

“അമ്മ രാവിലെ പറഞ്ഞിരുന്നു തനിക്കു പാകം ആകുന്ന ഡ്രസ്സ്‌ ഒന്നും ഇല്ലാന്ന്.. ”

അതോടെ ഗംഗയുടെ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടി.. തിരുപ്പതി ആയി..

✨️✨️✨️✨️✨️✨️

ഷോപ്പിംഗിന് വേണ്ടി രണ്ടുപേരും മാളിൽ കയറി… ഗംഗ ലേഡി സെഷനിലേക്ക് പോയി..
ആവിശ്യം ഉള്ള ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്തു..ആകാശിനെ നോക്കിയപ്പോൾ ഫോണിൽ കുത്തികൊണ്ട് സോഫയിൽ ഇരിക്കുന്നു . അവൾ സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ പാക്ക് ചെയ്യാൻ കൊടുത്തു… ആകാശ് ഇരിക്കുന്നിടത്തേക്ക് നടന്നു. എന്നാൽ ആകാശ് അവിടെ ഉണ്ടായിരുന്നില്ല.. അവൾ അവിടെ എല്ലാം നോക്കി…. കാണാഞ്ഞിട്ട് ഗംഗ മൊബൈലിൽ വിളിച്ചു കൊണ്ട് തിരിഞ്ഞതും അവളുടെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഷോക്ക് ആയി..

“വിഷ്ണു… ഇവിടെ.. ” ഗംഗ ചിന്തിച്ചു..

“എന്താടി ഇങ്ങനെ നോക്കുന്നേ.. കാണാത്തതുപോലെ.. നീ എവിടെ പോയാലും ഞാൻ കാണും നിന്റെ പുറകേ.. എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു എന്ന് നീ വിശ്വസിക്കണ്ട.. ” അത്രെയും പറഞ്ഞു വിഷ്ണു ഗംഗയുടെ കൈയിൽ പിടിച്ചു വലിച്ചതും ആകാശ് വിഷ്ണുവിന്റെ കൈയിൽ പിടുത്തം ഇട്ടു..

(തുടരും )

കുട്ടുകാരെ കഥ നിർണായക ഘട്ടങ്ങളിലേക്ക് കടക്കാൻ പോവുന്നു.. അതുകൊണ്ട് അതൊന്ന് എഴുതി ഫലിപ്പിക്കാൻ കുറച്ചു ടൈം വേണം.. അൽപ്പം തിരക്കിലാണ്…. ♥️♥️❣️

LEAVE A REPLY

Please enter your comment!
Please enter your name here