Home Josbin Kuriakose Koorachundu നിൻ്റെ മകളുടെ പ്രായമുള്ള എന്നോട് എങ്ങനെ തോന്നി നിനക്കു കാമം.? Part – 11 അവസാനഭാഗം

നിൻ്റെ മകളുടെ പ്രായമുള്ള എന്നോട് എങ്ങനെ തോന്നി നിനക്കു കാമം.? Part – 11 അവസാനഭാഗം

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 11 അവസാന ഭാഗം

വിഷ്ണു പ്രസാദ് ചിന്നുവിൻ്റെ നമ്പറിൽ വിളിച്ചു
ചിന്നു ഫോൺ എടുക്കുന്നില്ല ഒന്നു രണ്ടു തവണ വിളിച്ചുനോക്കി ഫോൺ എടുക്കുന്നില്ല.

ഈപ്പൻ്റെ ഫോണിലേയ്ക്കു വിഷ്ണുപ്രസാദ് വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫായിരിക്കുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണു പ്രസാദിൻ്റെ ഫോണിലേയ്ക്കു ചിന്നുവിൻ്റെ കോൾ വന്നു..

ഹലോ സാർ എന്നെ വിളിച്ചായിരുന്നോ
ഞാൻ കുളിയ്ക്കുവായിരുന്നു. അതാണ് കോൾ കാണാതിരുന്നത്.

എന്താ സാറെ എന്തെങ്കിലും പ്രശ്നമുണ്ടോ?

എന്താ പ്രശ്നമെന്ന് നിനക്ക് അറിയില്ലേ ചിന്നു. നിൻ്റെ എല്ലാ നാടകവും ഇന്ന് അവസാനിക്കും.

സാറു പറയുന്നത് എനിയ്ക്കു മനസ്സിലാകുന്നില്ല സാർ ഏതു നാടകത്തിൻ്റെ കാര്യമാണ് പറയുന്നത്.

ചിന്നു ഓവർ അഭിനയം വേണ്ട.. നീ ചെയ്യുന്ന തെറ്റിൻ്റെ ഗൗരവം നിനക്കറിയാമോ?
നാടിനെ നടുക്കിയ 7 കൊലപാതകത്തിലും നിൻ്റെ സഹായമുണ്ട്. നിൻ്റെ സാമീപ്യമുണ്ട്.

സാർ പറയുന്നതൊന്നും എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാൻ എന്തു ചെയ്യ്തന്നാണ് സാർ പറയുന്നത്.

ഗോപലനും ,കൃഷണ പണിക്കരും കൊല്ലപ്പെടുന്ന ദിവസം കല്ല്യാണ വീട്ടിൽ നിന്ന് അവർക്കൊപ്പം നീയും പുറത്തേയ്ക്കു പോകുന്നത് കല്ല്യാണ വിട്ടിലെ വീഡിയോ ദൃശ്യത്തിൽ കാണുന്നുണ്ട്..

ശരിയാണ് കല്ല്യാണ വീട്ടിൽ നിന്ന് എൻ്റെ ഫ്രണ്ട് പ്രീയ വരാൻ വൈകിയപ്പോൾ ഞാൻ അവർക്കൊപ്പമാണ് പുറത്തേയ്ക്കു ഇറങ്ങിയത്. കുറച്ചു ദൂരം അവരുടെ കൂടെ ഞാനുമുണ്ടായിരുന്നു.

പ്രീയ സ്കൂട്ടിയായി വന്നപ്പോൾ ഞാൻ അവൾകൊപ്പം പോയി…

അന്ന് ഹെൽമെറ്റ് ഇല്ലാത്തതിന് പ്രീയേ പോലിസും പിടിച്ചു. പോരാത്തതിന് അവൾ ബീയറും കഴിച്ചിരുന്നു കേസാക്കുമെന്ന് പോലിസ് പറഞ്ഞപ്പോൾ ഈപ്പൻ സാറിനെ ഞാൻ വിളിച്ചു പറഞ്ഞു സാർ എബിൻ സാറിനെ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് കേസില്ലാതെ ഞങ്ങൾ രക്ഷപ്പെടുന്നതും..

നീ ഈ പറഞ്ഞത് ഞാൻ വിശ്വസിക്കാം.

പക്ഷേ റഷീദ് കൊല്ലപ്പെടുമ്പോൾ കൂടെയുള്ളത് നീയാണ്.അതിൽ നിന്ന് നിനക്കു കൈയൊഴിയാൻ കഴിയില്ല.

സാറെ അന്നു സംഭവിച്ചത് ഞാൻ സാറിനോട് പറഞ്ഞതല്ലേ?അന്നു സാറു തന്നെയല്ലേ എന്നോട് പറഞ്ഞത് അന്ന് സംഭവിച്ചത് മറ്റാരോടും പറയരുതെന്ന്..

ചിന്നുവായി കൂടുതൽ സംസാരിച്ചപ്പോൾ. നിരാശയും ഭയവുമാണ് വിഷ്ണു പ്രസാദിന് അനുഭവപ്പെട്ടത്…

വിഷ്ണുപ്രസാദ് ADGP കുമാറിനോട് പറഞ്ഞു.ഈ കേസിൽ നമ്മൾ തോല്ക്കും സാറെ.. ആ കൊലയാളി സ്വയം കൊലപാതകം അവസാനിപ്പിക്കാതെ നമ്മുക്ക് കൊലപാതകങ്ങൾ തടയാനും കഴിയില്ല. നമ്മുടെ പ്രതീക്ഷകൾക്കു ചിന്തകൾക്കു അപ്പുറമാണ് ഈ കേസ്.
…………………………………………………………………..

ഒരു പാമ്പിനെപ്പോലെ
ഈപ്പൻ്റെ ശരീരത്തിലൂടെ
ചിന്നു ഇഴഞ്ഞു കയറി

ഈപ്പൻ്റെ നെറ്റിയിലും കവിളിലും ചിന്നുവിൻ്റെ കരങ്ങൾ സ്പർശിച്ചു കൊണ്ടിരുന്നു..

ചുംബനങ്ങൾ കൊണ്ട് ചിന്നു ഈപ്പന് ലഹരി നല്കി.

ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേയ്ക്കു പരസ്പരം ചുംബനങ്ങൾ കൈമാറി..

സുഖത്തിൻ്റെ മായ ലോകത്ത് ഈപ്പനെത്തിയിരിക്കുന്നു..

അയാൾ കണ്ണുകളടച്ചു ശരീരത്തിലനുഭവപ്പെടുന്ന സുഖത്തിൽ ലയിച്ചു.

പരസ്പരം ഉമ്മിനീരുകൾ കൈമാറുമ്പോഴാണ്..
ഈപ്പൻ്റെ വായിലേയ്ക്കു ചിന്നുവിൻ്റെ വായിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയത്..

ആ രക്തം ഈപ്പൻ്റെ ശരീരത്തിലൂടെ ഒലിച്ചിറങ്ങി…

ശരീരത്തിൽ തണുപ്പനുഭവപ്പെട്ടപ്പോൾ ഈപ്പൻ കണ്ണു തുറന്നു..

തൻ്റെ ശരീരത്തിൽ കിടക്കുന്ന ആ സ്ത്രി രൂപത്തെ കണ്ട് ഈപ്പൻ്റെ ശരീരം വിറച്ചു.നാവുകൾ കൂഴഞ്ഞു..

ചിന്നുവിൻ്റെ രൂപം മാറിയിരിക്കുന്നു….

ഈപ്പൻ ആ സ്ത്രി രൂപത്തെ നോക്കി വിളിച്ചു.
ദുർഗ്ഗ.. നീ

അതെ ഞാൻ ദുർഗ്ഗയാണ്…
നീ കടിച്ചുകീറിയ ദുർഗ്ഗ…

എൻ്റെ സ്വപ്നങ്ങളാണ്, എൻ്റെ ആഗ്രഹങ്ങളാണ് നീ നഷ്ട്ടമാക്കിയത്..

വേട്ടക്കാരനു വേണ്ടി നീതിയും നിയമങ്ങളും തോറ്റു തരുമ്പോൾ വേട്ടക്കാരനു വിധി നല്ക്കാൻ ഇര തന്നെ വരേണ്ടി വരും..

നീ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ എന്നെ..?

മോളെ ദുർഗ്ഗ എന്നെയൊന്നും ചെയ്യല്ലേ..

നീ ഓർക്കുന്നില്ലേ അന്നു നിൻ്റെ കാലിൽ വീണ് ഞാൻ കരഞ്ഞത്.
എൻ്റെ മാനം നശിപ്പിക്കരുതെന്ന് നിന്നോട് യാചിച്ചു.

ഒന്നും നീ കേട്ടില്ല. നിൻ്റെ കാമത്തിനു വേണ്ടി നീ ഇല്ലാതാക്കിയത് എൻ്റെ സ്വപ്നങ്ങളാണ് എൻ്റെ ജീവിതമാണ്. നിൻ്റെ മകളുടെ പ്രായമുള്ള എന്നോട് എങ്ങനെ തോന്നി നിനക്കു കാമം.?

എൻ്റെ സ്വപ്നമായിരുന്നു മറ്റുള്ളവർ അംഗീകരിക്കുന്ന ഒരു നർത്തകിയാകുകയെന്നത് അതിനു വേണ്ടിയാണ് നിൻ്റെ ചതി തിരിച്ചറിയാൻ കഴിയാതെ ഞാൻ ഞാൻ നിൻ്റെ മുന്നിൽ വന്നത്.

എന്നോട് തോന്നിയ വികാരം നിനക്കു നിൻ്റെ മകളോട് തോന്നിയിട്ടുണ്ടോ?

നിങ്ങൾ പുരുഷന്മാർക്കു അറിയില്ല ഒരു സ്ത്രി അനുഭവിയ്ക്കുന്ന വേദന.. ഒരു അമ്മയാകാൻ ഒരു സ്ത്രി അനുഭവിക്കുന്ന ത്യാഗത്തോളം മറ്റെന്തുണ്ട് ഈ ലോകത്തിൽ.?

എൻ്റെ അച്ഛൻ്റെ, അമ്മയുടെ ഏട്ടൻ്റെ സ്നേഹം പൂർണ്ണമാക്കാൻ കഴിയാതെ .ഒരു ജന്മത്തിന് ജന്മം നല്കാൻ കഴിയാതെ നീ കാരണം പാതിവഴിയിൽ മുറിച്ചു മാറ്റേണ്ടി വന്നു എനിയ്ക്കു എൻ്റെ ജീവിതം…

ഈ കൈകൾ കൊണ്ടു തന്നെയാണ് നിൻ്റെ 7 വിശ്വസ്ഥന്മാരെയും കൊന്നത്.

നിൻ്റെ ഉറ്റ ചങ്ങാതി ജോയി തോമസും അയാളുടെ ഡ്രൈവർ സുഭാഷുമായിരുന്നു എൻ്റെ ആദ്യ ഇര.

അവരെ എൻ്റെ കെണിയിൽ വീഴ്ത്താൻ ഞാൻ സ്വീകരിച്ച രൂപം നിൻ്റെ മകളുടെ രൂപമാണ്.

രാത്രിയിൽ നിൻ്റെ മകളുടെ രൂപം സ്വീകരിച്ചു ജോയി തോമസിൻ്റെ വണ്ടിയ്ക്കു ലിഫറ്റു ചോദിച്ചു.

അവരെ കൊല്ലാൻ വേണ്ടി അവർക്കൊപ്പം ആ യാത്രയിൽ ഞാനും പങ്കാളിയായത്..

നിന്നെപ്പോലെ തന്നെ പെണ്ണെന്നാൽ ജോയി തോമസിനും ലഹരിയാണ്.
വാഹനം നിർത്തി ജോയി തോമസ് പുറകിലെ സീറ്റിൽ എൻ്റെയടുത്തായി ഇരുന്നു..
അയാൾ ബലപ്രയോഗത്തിലൂടെ എന്നെ കീഴടക്കാൻ ശ്രമിച്ചു.

ഇതെല്ലാം കണ്ടു കൊണ്ട് അയാളുടെ ഡ്രൈവർ സുഭാഷും…

നിൻ്റെ ഉറ്റ ചങ്ങാതിയ്ക്കു നിൻ്റെ മകളുടെ രൂപം സ്വികരിച്ച എന്നോട് കാമമായിരുന്നു.

നിൻ്റെ മകൾ ജോയി തോമസിനെ ഒരു അങ്കിളിൻ്റെ സ്ഥാനത്തല്ലേ കണ്ടിരിക്കുക?
എന്നിട്ടും അയാൾ കാണിച്ചതോ?

അയാളുടെ പ്രവർത്തിയേ ഞാൻ തടയാൻ ശ്രമിച്ചില്ല അയാൾ എൻ്റെ കാതിൽ പറഞ്ഞു പല തവണ ഈപ്പൻ്റെ കൂടെ വീട്ടിൽ വന്നപ്പോൾ നീ എൻ്റെ ശരീരത്തിന് ലഹരിയായി തീർന്നിരിക്കുന്നു..

ഇന്ന് ഇവിടെ സംഭവിക്കുന്നതൊന്നും മോൾ ഈപ്പനോട് പറയില്ല. ഇനിയും അങ്കിളിന് കൊതി തോന്നുമ്പോൾ മോൾ ഇതുപ്പോലെ വരുകയും ചെയ്യും..

അതെ ആരും ഒന്നും അറിയില്ല. ഞാൻ ഇനിയും വരും.. ഞാനായാളെ കെട്ടിപിടിച്ചു കഴത്തിലേയ്ക്കു ഈ കൂർത്ത പല്ലുകൾ കടിച്ചിറക്കി..

എന്നിട്ട് അയാളുടെ ശരീരത്തിൽ ‘D’ എന്നെഴുതി ഞാൻ
അവസാന ശ്വാസം അയാളിൽ നിന്ന് വേർപ്പെടുന്നതിന് മുൻമ്പ് അയാൾക്കു എൻ്റെ യഥാർത്ഥ രൂപം ഞാൻ കാണിച്ചു കൊടുത്തു.. എൻ്റെ മുഖത്ത് നോക്കി അയാൾ അവസാനമായി വിളിച്ചു ദുർഗ്ഗ.

അയാളുടെ തെറ്റിന് സഹയാത്രികനായി കൂടെയുണ്ടായിരുന്ന സുഭാഷിൻ്റെ കഴുത്തിലും ആഴ്ന്നിറങ്ങിയത് ഈ പല്ലുകൾ തന്നെയാണ്. അവൻ്റെ ശരീരത്തിലും ഞാൻ D എന്നെഴുതി…

നിനക്കു വിരിച്ച അതെ വലതന്നെയാണ് കൃഷ്ണ പണിക്കർക്കും., ഗോപാലനും വിരിച്ചത്.അന്ന് കല്ല്യാണ വീട്ടിൽ നിന്ന് ചിന്നുവിനൊപ്പമാണ് അവർ പുറത്തേയ്ക്കു പോയത്. കുറച്ചു കഴിഞ്ഞ് ചിന്നുവിൻ്റെ ഫ്രണ്ട് വന്നു അവളെ കൂട്ടികൊണ്ടും പോയി..

എന്നാൽ ഞാൻ ചിന്നുവിൻ്റെ രൂപത്തിൽ അവരുടെ മുന്നിൽ കാണപ്പെട്ടു.. അവരെ വശികരിച്ചു എൻ്റെ വലയിൽപ്പെടുത്താൻ അവർ എൻ്റെയടുത്തേയ്ക്കു വരുമ്പോൾ ഞാൻ ശരീര ഭാഗങ്ങൾ കാണിച്ചുകൊണ്ട് അഴിച്ചിട്ട സാരി നേരെയാക്കി കൊണ്ടിരുന്നു. എൻ്റെ ശരീരം കണ്ടപ്പോൾ അവർക്കു കാമം നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

രണ്ടാളും എന്നെ കയറിപിടിച്ചു.നിമിഷ നേരം കൊണ്ടു ഞാൻ എൻ്റെ യാഥാർത്ഥ രൂപം അവർക്കു മുന്നിൽ പ്രകടമാക്കി.

എന്നെ കണ്ടതും അവരുടെ കണ്ണുകളിൽ ഞാൻ ഭയം കണ്ടു. ഞങ്ങയൊന്നും ചെയ്യരുതെന്ന് അവർ എന്നോട് യാചിച്ചു..

ഗോപാലൻ്റെ മുന്നിലിട്ടു. കൃഷ്ണ പണിക്കരെ ഞാൻ മൃഗീയമായാണ് കൊന്നത്..

കാരണം കൃഷ്ണ പണിക്കരുടെ മരണം കണ്ട് ഗോപലനെ ഭയപ്പെടുത്തുകയായിരുന്നു എൻ്റെ ലക്ഷ്യം..

പാതി മരിച്ച കണ്ണുകളോടെ ,ഭയത്തോടെ എൻ്റെ മുന്നിൽ ജീവനായി അയാൾ യാചിച്ചു.

അയാളെയും മൃഗീയമായി കൊന്നു ഞാൻ.

രണ്ടാളിൻ്റെയും ശരീരത്തിൽ D എന്നെഴുതി….

എൻ്റെ അടുത്ത ഇര വർക്കി പോളായിരുന്നു..
അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു പെൺക്കുട്ടിയുമൊത്ത് സുഖവാസത്തിന് പോകാൻ തീരുമനിച്ച അയാൾക്കൊപ്പം
ആ പെൺക്കുട്ടിയുടെ രൂപം ധരിച്ചു പോയതു ഞാനാണ്.
അയാളെയും മൃഗീയമായാണ് കൊന്നത്.
അയാളുടെ ശരീരത്തിലും D എന്നെഴുതി ഞാൻ.

എൻ്റെ മൃതശരീരം പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറായിരുന്നു അടുത്തയിര.കാരണം എൻ്റെ മരണത്തിൽ എനിയ്ക്കും എൻ്റെ കുടുംബത്തിനും കിട്ടേണ്ടിയിരുന്ന നീതി അയാളെ ഉപയോഗിച്ചാണ് നിങ്ങൾ നഷ്ട്ടമാക്കിയത്.

ക്രൂര പീഡനത്തിന് ഞാൻ ഇരയായെന്ന് അയാൾ മനസ്സിലാക്കിയിട്ടും നിങ്ങൾക്കു വേണ്ടി അയാൾ പോസ്റ്റുമാർട്ടം റിപ്പോർട്ടു തിരുത്തി.. അയാളുടെ ശരീരത്തിലും ഞാൻ Dഎന്നെഴുതി.

ഇത്രയും കോലപാതകങ്ങൾ അതും ഏതു കേസുമായി ബന്ധപ്പെട്ടതാണെന്നു നിനക്കറിയായിരുന്നു.പക്ഷെ ആരോടും നീ ഒന്നും പറഞ്ഞില്ല.

എബിനും, റഷീദും ഞാൻ പ്രതീക്ഷിക്കാതെ എനിയ്ക്കു മുന്നിലേയ്ക്കു വന്ന ഇരകളാണ്.

നിങ്ങൾ 8 പേരുടെ ജീവൻ ലക്ഷ്യമാക്കിയാണ് ഞാൻ വന്നത്. അതിൽ ലാലിനെ അച്ഛൻ മൃഗീയമായി കൊല്ലുന്നത് ഞാൻ കണ്ടു.

എന്നെക്കാൾ അയാളെ കെല്ലാൻ അച്ഛനാണ് അർഹൻ. താലിക്കെട്ടിയ പെണ്ണിനെ കൺമുന്നിലിട്ടു കയറി പിടിച്ചവനുള്ള വിധി അച്ഛൻ്റെതായിരുന്നു..

എൻ്റെ പ്രതികാരത്തിൻ്റെ അവസാന ഇര നീയാണ്.

മോളെ ദുർഗ്ഗ എന്നെയൊന്നും ചെയ്യരുത്. ഈപ്പൻ അവളുടെ മുന്നിൽ തൻ്റെ ജീവനായി യാചിച്ചു..

ദുർഗ്ഗയുടെ അട്ടഹാസം റൂമിന് പുറത്തേയ്ക്കു മുഴങ്ങാൻ തുടങ്ങി.

ഈപ്പൻ്റെ ഗസ്റ്റ് ഹൗസിന് പുറത്ത് രൂപപ്പെട്ട അഗ്നി വലയം അപ്രതീക്ഷമായിരിക്കുന്നു.

പ്രതികാര ജ്വാലയിൽ ദുർഗ്ഗ ഈപ്പനു മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി.. ഉള്ളിൽ ധൈര്യം സംഭരിച്ച് ഈപ്പൻ കട്ടിലിൽ നിന്ന് ഏഴുന്നേറ്റ് പൂർണ്ണ നഗ്നായി പുറത്തേയ്ക്കു ഓടി..

അയാൾക്കു പുറകേ നൃത്ത ചുവടുകളുമായി ദുർഗ്ഗയും…

പൂർണ്ണ നഗ്നായി അയാൾ പോലിസിനു മുന്നിലേയ്ക്കു ഓടി.. പക്ഷേ അയാൾക്കു മുന്നിൽ ദുർഗ്ഗ അഗ്നി വലയം തീർത്തു..

ഒന്നും ചെയ്യാൻ കഴിയാതെ
ADGP – കുമാറും, വിഷ്ണുവും ആ ഭയാനക കാഴച്ച കണ്ടു നിന്നു.

പണ്ട് മുത്തശ്ശി പറഞ്ഞു തന്ന യക്ഷി കഥകളാണ് വിഷ്ണു പ്രസാദിൻ്റെ മനസ്സിലേയ്ക്കു കടന്നു വന്നത്…

മുത്തശ്ശി പറഞ്ഞു തന്ന യക്ഷി കഥകൾ നുണകളയായിരുന്നില്ലെന്ന് വിഷ്ണു പ്രസാദിന് ബോധ്യമായി..

അഗ്നി വലയത്തിനുള്ളിൽ ദുർഗ്ഗ നൃത്തം തടർന്നു… ഈപ്പൻ്റെ നിലവിളി പുറത്തേയ്ക്കു കേട്ടുകൊണ്ടിരുന്നു…

ആ അഗ്നിയിൽ വലയത്തിൽ ADGP – കുമാറും സംഘത്തിനുമായി ഒരു ദൃശ്യം പ്രകടമായി ആ ദൃശ്യത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.ഇത് ഒരു പെണ്ണിൻ്റെ നീതിയാണ്

ഒറ്റപ്പെട്ടുപോയ ഇരകളുടെ വിധിയാണ്..

നീയമവും നീതിയും വേട്ടക്കാരനു മുന്നിൽ തോറ്റു പോകുമ്പോൾ വേട്ടക്കാരനെ തേടി ഇര വരും..

പാപത്തിൻ്റെ ശിക്ഷ മരണമാണ്.. എൻ്റെ പ്രതികാരം ഇവിടെ അവസാനിക്കുന്നു..

ഇരയ്ക്കു നീതി കിട്ടാത്ത കാലത്തോളം വേട്ടക്കാരനെ തേടി ഇര വരും…

ആ അഗ്നി വലയത്തിൽ ഈപ്പൻ ചാരമായി തീരുന്നത് കാണാൻ ADGP കുമാറിനും സംഘത്തിനും കഴിഞ്ഞുള്ളു..

പെണ്ണിൻ്റെ
പ്രതികാരാഗ്നിയിൽ കത്തി തീരും ഈ ഭൂമിതന്നെ… ഇവിടെ കത്തി തീർന്നത് അവളുടെ പ്രതികാരത്തിൻ്റെ ജ്വാലകളാണ്.. നിഷേധിക്കപ്പെട്ട നീതിയാണ്, വിധിയാണ്..

ഇരയുടെ നീതിയ്ക്കായി ശബ്ദമുയരാതെ വരുമ്പോൾ ചിലയവതാരങ്ങൾ ഇരയ്ക്കായി പിറവിയെടുക്കും..


ഭൂമിയിൽ ഒരു പോസ്റ്റീവ് ശക്തിയുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നെഗറ്റീവ് ശക്ത്തിയിലും വിശ്വസിക്കേണ്ടി വരും….

കാലത്തിൻ്റെ ക്രൂരതയിൽ വലിച്ചെറിയപ്പെട്ട അനേകം ദുർഗ്ഗമാർ വീണ്ടും വരും.. ഇരയായല്ല വേട്ടക്കാരനായി..!

ജോസ്ബിൻ കുര്യാക്കോസ്.

LEAVE A REPLY

Please enter your comment!
Please enter your name here