Home Latest ചേട്ടാ….. അനുഷ അവിടെ നിൽക്കുന്ന പോലെ എനിക്ക് തോന്നുന്നു, നമുക്ക് തിരിച്ചു പോകാം… Part –...

ചേട്ടാ….. അനുഷ അവിടെ നിൽക്കുന്ന പോലെ എനിക്ക് തോന്നുന്നു, നമുക്ക് തിരിച്ചു പോകാം… Part – 30

0

Part – 29 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 30

ദിവസങ്ങൾ കഴിഞ്ഞു പോയി, തലയിലെ മുറിവിന്റെ വേദന കുറഞ്ഞു വന്നു കൊണ്ടിരുന്നു .. ഇതിനിടയിൽ ചേച്ചിയും ദീപ്തിയും ഒരുപാട് തവണ ആശുപത്രിയിൽ എന്ന കാണാൻ വന്നിരുന്നു… തോമസ് അങ്കിൾ വന്ന കാര്യമോ കണ്ട കാര്യമോ ഞാൻ അവരോടൊന്നും പറഞ്ഞില്ല. അനുഷ യെ കുറിച്ചുള്ള ഓർമകൾ കുറഞ്ഞു കുറഞ്ഞു…….അവസാനം  എന്നെ  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയുന്ന ദിവസം വന്നു….ഞാൻ വിനുവേട്ടനോട് പറഞ്ഞു……..

“ചേട്ടാ.. എനിക്ക് അനുഷ യുടെ വീട്ടിൽ പോകണം, അവളുടെ അമ്മയെയും അച്ഛനെയും ഒന്ന് കാണണം…..”

“അതിനെന്താ കാത്തു പോകാല്ലോ…. പക്ഷെ അവരുടെ ഇമോഷൻസിന് മുന്നിൽ മോള്‌ തകർന്നു പോകരുത്.. ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ…..”

” മ്മ്മ്മ്മ്മ്മ്……. ” ഞാൻ ഒന്ന് മൂളി.. ഇന്നലെ ഡോക്ടർ പറഞ്ഞായിരുന്നു മെന്റൽ സ്‌ട്രെസ്  കുറച്ചു. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെ മറക്കണമെന്ന്. അല്ലങ്കിൽ അത്‌ ഇനി എന്റെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന്.. എത്ര ശ്രമിച്ചിട്ടും മസസ്സിൽ നിന്നും മായ്ക്കാൻ കഴിയാത്ത ഒരവസ്ഥ. അധികം താമസിക്കാതെ ഞാനും വിനുവേട്ടനും ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു യാത്ര തിരിച്ചു. ഞങ്ങൾ നേരെ പോയത് അനുഷ യുടെ വീട്ടിലേക്കായിരുന്നു. ഞങ്ങളുടെ കാർ ആ വീട്ടു പടിക്കൽ എത്തി. ഞാൻ കാറിനുള്ളിൽ നിന്നും  പടിവാതലിന്  അകത്തേക്ക് നോക്കി. അതിനുള്ളിൽ  അനുഷ  നിൽക്കുന്ന പോലെ തോന്നി… എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുവാൻ തുടങ്ങി. ഞാൻ പതിയെ വിനുവേട്ടന്റെ നെഞ്ചിലേയ്ക്ക് മുഖം ചായ്ച്ചു….

“എന്താടാ.. കൊച്ചു കുട്ടികളെ പോലെ.. മോൾക്ക്‌ പറ്റത്തില്ലങ്കിൽ നമുക്ക് ഇപ്പോൾ ഇറങ്ങേണ്ട നമുക്ക് വീട്ടിലേക്കു പോകാം ഈ ചൂടെല്ലാം ഒന്ന് കേട്ടടങ്ങി വേറൊരു  ഒരു ദിവസം വരാം ”

ഞാൻ ആ നെഞ്ചിൽ ചാഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു…….

“ചേട്ടാ….. അനുഷ അവിടെ നിൽക്കുന്ന പോലെ എനിക്ക് തോന്നുന്നു, നമുക്ക് തിരിച്ചു പോകാം ”

വിനുവേട്ടൻ കാർ അവിടെ നിന്നും തിരിച്ചു വീട്ടിലേക്കു പോകാൻ തുടങ്ങി.

“ചേട്ടാ…… അന്ന് പറഞ്ഞിരുന്നല്ലോ എന്ന ഒരു ലോങ്ങ്‌ ട്രിപ്പിന് കൊണ്ട് പോകാമെന്നു അത്‌ സീരിയസ് ആയി പറഞ്ഞതാണോ ”

“അതെന്താ സീരിയസ് ആണോന്ന് ചോദിച്ചേ????? മോൾക്ക്‌ ഇപ്പോൾ പോകണോ ”

“ഇപ്പോൾ പോകണ്ട ഇന്ന് ആശുപത്രിയിൽ നിന്നും വന്നതല്ലേയുള്ളൂ. പക്ഷെ എനിക്ക് കുറച്ചു മാറിനില്ക്കാൻ തോന്നുന്നു ഒരു ചേഞ്ച്‌ ”

അടുത്ത നിമിഷം വിനുവേട്ടൻ കാർ സൈഡിൽ ഒതുക്കി എന്റെ മുഖത്തേക്ക് ഒരു പുഞ്ചിരിയോടെ  നോക്കി.. എന്നിട്ട് പറഞ്ഞു…….

“എന്റെ മോളെ….  ഒരു ട്രിപ്പ്പിലോടെ നിനക്ക് ഒരു ചേഞ്ച്‌ കിട്ടുമെങ്കിൽ എല്ലാം ഒന്ന് മറക്കാൻ കഴിയുമെങ്കിൽ അത്‌ ദാ ഇവിടെ നിന്നും തുടങ്ങുന്നു.. നമുക്ക് ഒരു ലോങ്ങ്‌ ലോങ്ങ്‌ ട്രിപ്പ്‌ പോയേച്ചും വരാം.. ഒരു മിനിറ്റ് ഞാൻ ഒന്ന് വീട്ടിലേക്കു വിളിച്ചോട്ടെ ”

അത്രയും പറഞ്ഞു വിനുവേട്ടൻ ഫോണിൽ എന്റെ അച്ഛനെയും വിനുവേട്ടന്റെ അമ്മയെയും  അറിയിച്ചു. അവിടെ നിന്നും നമ്മുടെ യാത്ര ആരംഭിച്ചു. എങ്ങാട്ട് പോകുന്നെന്നോ എന്തിന് പോകുനെന്നോ അറിയില്ല. പക്ഷെ ഞാൻ സുരക്ഷിതമായ കരങ്ങളിൽ ആണെന്ന് മാത്രമറിയാം ആ യാത്രക്കിടയിൽ എപ്പോളോ അറിയാതെ മയങ്ങിപ്പോയി ഞാൻ എന്റെ  കണ്ണുകൾ തുറക്കുമ്പോൾ കൊച്ചിയിൽ ആയിരുന്നു…  വിനുവേട്ടൻ കാറിനു പുറത്തു നിന്നുകൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.പുറകിലെ സീറ്റിൽ വിനുവേട്ടൻ ഈ യാത്രക്കിടയിൽ വാങ്ങിയ ഡ്രസ്സ്‌ മറ്റും സാധനങ്ങളും നിറച്ച ബാഗ് ആയിരുന്നു.. ഞാൻ എന്റെ കണ്ണുകൾ പുറത്തേക്കൊന്നു പായിച്ചു. ഞങ്ങൾ ഇപ്പോൾ കൊച്ചി തുറമുഖംതാണെന്നു മനസ്സിലായി. അപ്പോഴേക്കും വിനുവേട്ടൻ കറിനുള്ളിൽ കയറി…

“കാത്തു ഉണർന്നോ… നല്ല ഉറക്കമായതു കൊണ്ട് പർച്ചേസ് എല്ലാം ഞാൻ ഒറ്റയ്ക്ക് നടത്തി…ഷാൾ വീ ഹാവ് എ കോഫി ”

“ചേട്ടാ….. നമ്മൾ എങ്ങോട്ടു പോകുന്നു..എന്തിനാ തുറമുഖത്ത് വന്നേ…..????”

“അതോ തോമസ് അങ്കിൾ ഒരു റിസോർട് ലക്ഷദീപിൽ വാങ്ങിട്ടുണ്ട്…. നമുക്ക് അവിടെ കുറച്ചു ദിവസം പോയി സ്റ്റേ ചെയ്യാം മോൾക്ക്‌ ഒരു ചേഞ്ച്‌ ആകും പിന്നെ പിതുയൊരു അഡ്മോസ്പിർ അല്ലേ അത്‌ കൊണ്ട് ഞാൻ കരുതി ഈ ട്രിപ്പ്‌ അങ്ങോട്ടക്കമ്മെന്നു.. എന്താ മോൾക്ക്‌ ഇഷ്ടമായില്ല?????”

“എനിക്ക് ഇഷ്ട കുറവൊന്നുമില്ല… നരകമാണെങ്കിലും  വിനുവേട്ടൻ കൂടെയുണ്ടെങ്കിൽ എനിക്ക് സ്വർഗമായിരിക്കും ”

“എന്റെ മോളെ… ലൗ യു ഡാ……” യെന്ന് പറഞ്ഞു വിനുവേട്ടന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിച്ചു. അതിനിടയിൽ വിനുവേട്ടന്റെ ഫോൺ റിങ് ചെയ്തു.,

” അങ്കിളാ  വിളിക്കുന്നെ…. ഞാൻ മുന്നേ വിളിച്ചപ്പോൾ കിട്ടിയില്ല അത്‌ കൊണ്ടാകും ഇപ്പോൾ വിളിക്കുന്നെ???? ”  അത്രയും പറഞ്ഞു ചേട്ടൻ ആ ഫോൺ ആൻസർ ചെയ്തു ലൗഡ് സ്‌പീക്കർലിട്ടു

“ഹലോ അങ്കിൾ….. ഇന്ന് 4 30 ഉള്ള ഷിപ്പിൽ നമ്മൾ തിരിക്കും.. അവിടെ നമ്മളെ റെസിവ് ചെയ്യാൻ ആരെങ്കിലും വരുമൊ?????”

“ഇതു എന്ത് ചോദ്യമാ മോനെ??????? നിങ്ങളെ സ്വീകരിക്കാൻ അവിടെ ആളില്ലങ്കിൽ ഈ തോമസ് ജീവിച്ചിരിന്നിട്ട് കാര്യമുണ്ടോ????  മോന്  അവിടെ എത്തുമ്പോഴേക്കും എല്ലാം മനസ്സുലാകും… ഞാൻ നാളെ കഴിഞ്ഞു അവിടെ എത്തും  അതിന് മുന്നേ കുറെ മണ്ണിരികളുമായി  ഒരു  ഫ്യൂഷിങ് പോകുവാ…ഹഹഹ…. മക്കൾ അവിടെ എന്തിയെച്ചു എനിക്ക് ഒരു മെസ്സേജ് അയച്ചാൽ മതി ചിലപ്പോൾ വിളിച്ചാൽ കിട്ടിലെന്നു വരും ”

“ഹഹഹ അല്ലാ അങ്കിൾ മണ്ണിരയുമായി കടലിൽ മീൻപിടിക്കാൻ പറ്റുമോ??? ഹഹഹ എന്തായാലും അവിടെ എത്തിയിട്ട് അങ്കിളിനെ ഞാൻ മെസ്സേജ് ചെയ്യാം ”

“ആഹ്ഹ് മോനെ കാർത്തിക മോൾക്ക്‌ എങ്ങനെയുണ്ട് ഇപ്പോൾ… മോളോട് പറയണം അവിടെ സ്റ്റേ ചെയ്തു മോളുടെ ആഗ്രഹം പോലെ ഡേയ്‌വിങ് എല്ലാം കഴിഞ്ഞു വന്നാൽമതിയെന്ന് … പിന്നെ സൈലിംഗ് മെല്ലാം ഞാൻ അവിടെ അറേഞ്ച് ചെയ്തിട്ടുണ്ട്.. പിന്നെ മോൾക്കുള്ള വല്ല മെഡിസിനും വേണമെങ്കിൽ ഇവിടെന്നെ കരുതിക്കോ അവിടെ കിട്ടാൻ ബുദ്ധിമുട്ട് ആകും ”

“അതെല്ലാം റെഡിയാ അങ്കിൾ… എന്തായാലും കാത്തു വിന്റെ ഒരാഗ്രഹമായ സീ ഡേയ്‌വിങ് കഴിഞ്ഞെ വരു…. പിന്നെ sheri അങ്കിൾ ടൈം ആകുന്നു നമ്മൾ ബോർഡിങ്‌ പോകുന്നു ”

“ഓക്കേ മോനെ ഇനി നേരിൽ കാണാം ”  അത്രയും പറഞ്ഞു ആ ഫോൺ സംഭാഷണം അവസാനിച്ചു

“ചേട്ടാ…… ഞാൻ എന്റെ ഒരു ആഗ്രഹം അന്ന് ചേട്ടനോട്  പറഞ്ഞതാ ഈ ഡിവിങ് നെ പറ്റി അത്‌ ഇത്രക്കും പബ്ലിസിറ്റി ചെയ്തോ??????”

“ഒന്ന് പോടാ…. ഞാൻ നീ പറഞ്ഞപ്പോൾ തന്നെ പ്ലാൻ ചെയ്തതാ നമ്മുടെ ഹണി മൂൺ വല്ല തുർക്കിയിലോ മറ്റോ വേണമെന്ന് പിന്നെ തിരക്കുകൾ കാരണം മാറ്റിവെച്ചു പിന്നെ എന്റെ ആഗ്രഹമായി മാറി അത്‌. ഒരിക്കൽ ഞാൻ ഒരു റിസോർട് തുടങ്ങു്ന്ന കാര്യം അങ്കിലിനോട് പറഞ്ഞു. പുള്ളിക്കാരൻ അതിന് വേണ്ടി ഒരു റിസോർട് വാങ്ങി അതും ഞാൻ അറിയുന്നത് കഴിഞ്ഞ ആഴ്ചയിലാണ്.. ഒരു തോന്നൂറ്റി ഒൻപതു കൊല്ലത്തെ ലീസ്…. അപ്പോഴേക്കും ഒരു സയറാൻ മുഴങ്ങി. വിനുവേട്ടൻ പറഞ്ഞു…

“കാത്തു ബോർഡിങ്‌ ടൈം ആയി…… നമുക്ക് അങ്ങോട്ട്‌ പോയല്ലോ???? ”

“ശെരി ” യെന്നും പറഞ്ഞു ഞാൻ പിൻ സീറ്റിൽ ഇരുന്ന സാധനങ്ങൾ ഒരു ബാഗിനുള്ളിൽ ആക്കി. കാർ പാർക്കിങ്ങിൽ കൊണ്ട് പാർക്ക് ചെയ്ത ശേഷം നമ്മൾ ബോർഡിങ്‌ പോയിന്റ്ലേക്ക് നടന്നു..  എന്റെ ഫോണിൽ ചേച്ചിയുടെ കാൾ വരുന്നുണ്ടായിരുന്നു.. എന്റെ കൈയിലെ ബാഗ് ചേട്ടന് കൊടുത്തുകൊണ്ട് ഞാൻ ആ ഫോൺ ആൻസർ ചെയ്തു…

“ഹലോ  ചേച്ചി….”

“കാത്തു നീ എവിടെയാ????”

” ഞങ്ങൾ ഇപ്പോൾ കൊച്ചിയിലാ ചേച്ചി ”

” നിങ്ങൾ അവിടെ എന്തെടുക്കുവാ….. ആ  ആദിത്യൻ പോലീസ് കോസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു… ”

ഒരു നിമിഷം ഞാൻ അന്താളിച്ചു നിന്ന് പോയി…..

തുടരും…,

LEAVE A REPLY

Please enter your comment!
Please enter your name here