Home Latest എന്റെ മോന്റെ ഒരിഷ്ടം എങ്കിലും തനിക്കു നടത്തി കൊടുക്കണം… Part – 4

എന്റെ മോന്റെ ഒരിഷ്ടം എങ്കിലും തനിക്കു നടത്തി കൊടുക്കണം… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

അഷ്ടമംഗല്യം 💫💫 പാർട്ട്‌ – 4

അവൻ അവളെ നെഞ്ചിലേക് പിടിച്ചിട്ടു… ഡീ പെണ്ണെ നിന്നെ എനിക്കിഷ്ടം ആണ് നാളത്തെ കല്യാണം അത് നടക്കത്തില്ല പകരം നമ്മൾ തമ്മിലുള്ള കല്യാണം ആവും നടക്കുക..

അവൾ മുഖം ഉയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ ആ നിലാ വെളിച്ചത്തിൽ കണ്ടു.. പെട്ടന്ന് ഭാമയുടെ ഫോൺ റിങ് ചെയ്തു..

അപ്പ കാളിങ്…

അവൾ അവനിൽ നിന്നും അകന്ന് മാറി.. പെട്ടന്ന് അവൻ അവളുടെ കൈൽ നിന്നു ഫോൺ പിടിച്ചു വാങ്ങി പുറത്തെ ഇരുട്ടിൽ മറഞ്ഞു..

എന്റെ ഫോൺ… പറഞ്ഞു കൊണ്ട് ഭാമ പിറകെ ചെന്നു… പക്ഷെ അവനെ കണ്ടില്ല അവൾ.. എന്താവും തന്റെ ജീവിതത്തിൽ ഇനി നടക്കുക.. ദീപ്‌തി ഒരിക്കലും കിഷോർനു ചേരില്ല… അവളുടെ ക്യാരക്ടർ അറിഞ്ഞത് കൊണ്ട് ഇനി കിഷോർനെ ഞാൻ വിട്ടുകൊടുക്കില്ല… മനസ്സ് കൊണ്ട് അവൾ ഉറപ്പിച്ചു… പതിയെ മുറിയിലെക്ക് നടന്നു..
@@@@@@@@@@

സാവിത്രി….

എന്താ കൃഷ്ണേട്ട…

കിച്ചു ന്റെ കാര്യത്തിൽ നമുക്ക് തെറ്റുപറ്റി എന്ന് തോന്നുന്നു.

എന്താ ഇപ്പോ അങ്ങനെ തോന്നാൻ..

ദീപ്തിയെ നമുക്ക് നന്നായി അറിയാം എന്നുള്ള ധാരണ തെറ്റായി എന്ന് തോന്നുന്നു…
നമ്മുടെ മോന്റെ ജീവിതം വച്ചു കളിക്കാൻ ഞാനില്ല സാവിത്രി..

എന്തുപറ്റി കൃഷ്ണേട്ട..

മോൾടെ കൂടെ വന്ന കുട്ടി എങ്ങനെ ഉണ്ട് സാവിത്രി

ആരാ ഭാമ മോൾ ആണോ കൃഷ്ണേട്ടൻ അമ്മയ്ക്ക് വാക്ക് കൊടുത്തില്ല എങ്കിൽ ഞാനും കീർത്തിയും കൃഷ്ണേട്ടനോട് പറയാൻ ഇരിക്കുവായിരുന്നു ഭാമയുടെ കാര്യം

നിനക്ക് അത് എന്നോട് പറഞ്ഞൂടെ…. ഇപ്പോ നമുടെ കിച്ചുന്റെ ജീവിതം ഇങ്ങനെ പോവില്ലല്ലോ..

എനിക്കൊന്നും മനസിലായില്ല കൃഷ്ണേട്ടൻ പറയുന്നത്

ഞാൻ വടക്കേ മുറ്റത്തെക്ക് പോയപ്പോൾ ഭാമ അവിടെ നിൽക്കുന്ന കണ്ടു.. അവൾ അടിച്ചു നോക്കിയ ടോർച് ലൈറ്റ് വെളിച്ചത്തിൽ മറ്റൊരു കാഴ്ച്ചയും… ദീപ്തി…

ദീപ്തിക് ന്താ..

ഏയ്യ് ഒന്നുമില്ല നീ കിടന്നോ… എനിക്ക് ഇന്നിനി ഉറക്കം വരില്ല..
അയാൾ എഴുനേറ്റു പുറത്തേക്കിറങ്ങി

സാവിത്രിക് ഒന്നും മനസിലായില്ല പക്ഷെ വലിയ എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ അവർക്ക് അനുഭവ പെട്ടു..

കൃഷ്ണൻ നേരെ പോയത് അമ്മയുടെ മുറിയിലെക്കായിരുന്നു
അവിടെ ചെന്നപ്പോൾ കൃഷ്ണന്റെ പെങ്ങളും ദീപ്തിയുടെ അമ്മയും ആയ വസുമതി ഉണ്ടായിരുന്നു അവിടെ..
അവരെ കണ്ടതും അയാൾ തിരികെ പോകാൻ തുടങ്ങി…

കൃഷ്ണ….

അമ്മയുടെ വിളികേട്ടു അയാൾ തിരിഞ്ഞു നിന്നു

നീ ഇങ്ങോട്ട് വന്നതല്ലേ..

അല്ല അമ്മേ ഇതുവഴി പോയപ്പോൾ അമ്മ ഉറങ്ങിയോ എന്നറിയാൻ നോക്കിയതാ
.

മം… നീ വാ ഇവിടിരിക്

അയാൾ അവരുടെ അടുത്തിരുന്നു…

കൃഷ്ണ ന്തുപറ്റി… മുഖം വല്ലാതെ.. വസുമതി ചോദിച്ചു

ഒന്നുമില്ല ചേച്ചി… കല്യാണ ജോലീടെ ആവും
അമ്മേ ഞാൻ കിടക്കാൻ പോകുവാ

മം മോൻ പോയി കിടന്നോ

അയാൾ എഴുനേറ്റു മുറിയിലേക്കു നടന്നു.. എന്തെങ്കിലും ചെയ്തു ഈ കല്യാണം മുടക്കിയെ പറ്റു… എന്റെ മോന്റെ ഒരിഷ്ടം എങ്കിലും തനിക്കു നടത്തി കൊടുക്കണം… കഴിവില്ലാത്ത ഒരു അച്ഛൻ ആണ് താൻ… അവൻ എനിക്ക് വേണ്ടി മാത്രം ആണ് പഠിത്തം ഉപേക്ഷിച്ചു കൃഷി പണിക് ഇറങ്ങിയത്.. ഇന്ന് വരെ ഞങ്ങൾക്ക് വേണ്ടി മാത്രം ആണ് എന്റെ കിച്ചു ജീവിച്ചത്… അവൻ ആഗ്രഹിച്ചത് ഒരിക്കൽ എങ്കിലും എനിക്ക് സാധിച്ചു കൊടുക്കണം… അത് ഒന്നിനും കോളത്ത താൻ മരിച്ചിട്ട് ആണെങ്കിലും ഈ കല്യാണം മുടക്കണം…

കിഷോർന്റെ അച്ഛനു ഹൃദയവാൽവിനു കട്ടി കുറവാണു ദേഹം അനങ്ങി ഒരു ജോലിയും ചെയ്യാൻ കഴിയില്ല…. കുടുമ്പത്തിന് വേണ്ടി തന്റെ ആഗ്രഹം എല്ലാം ഉപേക്ഷിച്ചു പറമ്പിൽ കൃഷി പണിക്ക് ഇറങ്ങിയത് ആണ് കിഷോർ… പൊന്നു വിളയുന്ന മണ്ണാക്കി മാറ്റി അവൻ…
തറവാട് വീതം വയ്ക്കുന്ന സമയം വസ്തുക്കൾ എല്ലാവർക്കും നൽകി അച്ഛമ്മ തറവാട് മാത്രം ബാക്കി ആയി കോടികൾ വിലയുള്ള വസ്തുവിൽ ആണ് തറവാട്… അത് കിഷോർനു നൽകാൻ ആണ് അച്ഛമ്മയുടെ തീരുമാനം… 😊😊😊😊

കിഷോർ ഫോണുമായി കീർത്തിയുടെ റൂമിന്റെ ഡോർ മുട്ടി

ഭാമ ആണ് വാതിൽ തുറന്നത്

ദാ തന്റെ ഫോൺ

അവൾ ഫോൺ തട്ടി പറിച്ചു

എന്റെ അപ്പയുടെ അടുത്ത് ഇയാളെന്താ പറഞ്ഞത്…

ഇയാളോ… മരിയദക്കു ചേട്ടാ എന്ന് വിളിക്കേഡി നാളെ നിന്റെ കെട്ടിയോന ഞാൻ..

ഓ അത് ഇയാളെ തീരുമാനിച്ച മതിയോ…

പോരാ ഞാനും എന്റെ അമ്മായിഅപ്പനും അളിയൻമാരും കൂടി തീരുമാനിച്ചു…

എന്താ….

ഒന്നുമില്ല പോയികിടന്നു ഉറങ്ങു പെണ്ണെ…

അവൻ മുറിയിലേക്കു പോകാൻ തുടങ്ങി…

ഏയ്യ്…

മം എന്താ..

എന്നെ അത്രയ്ക്കു ഇഷ്ടാണോ..

ആണെങ്കിൽ…

ആണെങ്കിൽ പോയി ആ ദീപ്തി ഇല്ലേ അവളെ കേട്ടു..

ഡീ നിന്നെ ഉണ്ടല്ലോ…

അവൻ അവളെ പിടിക്കാൻ വന്നതും അവൾ ചിരിച്ചുകൊണ്ട് ഓടി വാതിൽ അടച്ചു തിരിഞ്ഞതും
മുന്നിൽ തടസം പോലെ ദിവ്യയും അജ്മിയും കീർത്തിയും നില്കുന്നു.. ഭാമയുടെ മുഖം ആകെ ചമ്മൽ നിറഞ്ഞു…

തുടരും….

ഇന്നത്തെ പാർട്ട്‌ ലെങ്ത് കൂട്ടി എഴുതാൻ പറ്റിയില്ല കേട്ടോ… നിങ്ങളെ നിരാശ പെടുത്താൻ കഴിയാത്ത കൊണ്ട് ഓടിച്ചെഴുതിയത് ആണ്… അമ്മായിഅമ്മ bp കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു… അമ്മയുടെ പിറകേ നടക്കുന്ന കൊണ്ട് ശെരിക് എഴുതാൻ സാധിച്ചില്ല എല്ലാവരും സഹകരിക്കണം…

ഈ സൂപ്പർ,, സ്റ്റിക്കർ… ഒഴിവാക്കി ഒരു അഭിപ്രായം പറയണം എല്ലാവരും അടുത്ത പാർട്ട്‌ നാളെ തന്നെ ലെങ്ത് കൂട്ടി ഇട്ടേക്കാം സ്നേഹത്തോടെ

സിനി സജീവ് 💛💛💛

LEAVE A REPLY

Please enter your comment!
Please enter your name here