Home Latest ഞാൻ സമ്മതിക്കില്ല… എന്റെ മകന്റെ വിവാഹ കാര്യത്തിൽ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്… Part – 27

ഞാൻ സമ്മതിക്കില്ല… എന്റെ മകന്റെ വിവാഹ കാര്യത്തിൽ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്… Part – 27

0

Part – 26 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 27

രചന: ശിവന്യ

അരുന്ധതി…..

ഞാൻ സമ്മതിക്കില്ല… എന്റെ മകന്റെ വിവാഹ കാര്യത്തിൽ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്…അതു ഞാൻ അമ്മാവനോട്

(മുത്തച്ഛൻ അരുദ്ധതിയുടെ അമ്മാവൻ ആണെ…ഞാൻ നേരത്തെ പറഞ്ഞിരുന്നു)

പറഞ്ഞിരുന്നു.എൻ്റെ മകന്റെ കാര്യത്തിൽ എന്റെ ഇഷ്ടം അതുമാത്രമേ നടക്കുകയുള്ളൂ…എന്റെ മകന്റെ ഭാവിയാണ് എനിക്ക് വലുത്…

അവന്റെ നന്മയാണ് അവന്റെ നല്ല ഭാവി മാത്രമാണ് നിന്റെ ഉദേശമെങ്കിൽ അവന്റെ ഇഷ്ടമാണ് നീ നടത്തി കൊടുക്കേണ്ടത്…

അവൻ കുഞ്ഞാണ്… ശരിയും തെറ്റും അവനറിയില്ല…അവൻ ജീവിതംകണ്ടിട്ടില്ല…അതുകൊണ്ടു അവനിപ്പോൾ തോന്നും ഇതാണ് നല്ലതെന്ന്….അവനെ അവന്റെ തെറ്റ് മനസ്സിലാക്കി കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്… അല്ലാത്ത നമ്മൾ അവന്റെ താളത്തിനൊത്ത് തുള്ളുന്ന പാവയാകേണ്ട യാതൊരു ആവശ്യവും ഇല്ല…

അമ്മ….ഞാൻ അമ്മയ്ക്കു മാത്രമാണ് കുഞ്ഞായിട്ടുള്ളൂ…ശരിയുംതെറ്റും മനസ്സിലാക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്…പിന്നെ ശിവയെ എനിക്കിഷ്ടമാണ്…അവൾ അല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല…

അപ്പോൾ ഗായത്രിയോ….നീ തന്നെ അല്ലെ അവൾക്കു ആഗ്രഹങ്ങളും പ്രതീക്ഷയും ഒക്കെ കൊടുത്തത്..?എന്നിട്ടിപ്പോൾ നിനക്കെങ്ങനെ അവളെ വേണ്ടെന്നു വെയ്ക്കാൻ പറ്റുന്നു…

ആര് ആർക്കു എന്തു കൊടുത്തുന്നാണ് ‘അമ്മ പറയുന്നത്…അമ്മയ്ക്കിതു പറയാൻ നാണമില്ലേ…എനിക്ക് ഗായുവും അപ്പുവും തമ്മിൽ എന്താണ് വിത്യാസം…രണ്ടുപേരും എനിക്ക് എന്നും ഒരുപോലെയാണ്. അല്ല. അച്ഛാ…നിങ്ങൾ എല്ലാവരും ചേർന്ന് എന്നോട് എന്റെ പെങ്ങളെ വിവാഹം കഴിക്കാൻ പറയുവാണോ… .ഞാൻ ഇതു സമ്മതിക്കില്ല…ഒരിക്കിലും സമ്മതിക്കില്ല…എന്നെകൊണ്ടത് പറ്റുകയും ഇല്ല…

അവൾ എങ്ങനെയാടാ നിന്റെ പെങ്ങൾ ആകുന്നത്….

എന്റെ മനസ്സിൽ എന്നും അവളെന്റെ പെങ്ങള് തന്നെയാ…അല്ലെങ്കിൽ തന്നെ ഞങ്ങൾ തമ്മിൽ എത്ര വയസ്സിന്റെ വിത്യാസം തന്നെയുണ്ട്…അതെങ്കിലും അമ്മയ്ക്കു ഒന്നോർക്കാമായിരുന്നില്ലേ ..

മതി….രണ്ടാളും നിർത്തൂ…

മുത്തച്ഛ….അമ്മ പറയുന്നത് കേൾക്കുന്നില്ലേ….എനിക്കെങ്ങനെ ഗായുവിനെ എന്റെ ഭാര്യയായി കാണാൻ പറ്റു…..

അഭി….നിന്നോടാണ് നിർത്താൻ പറഞ്ഞത്…..ഇനി ഞാൻ എന്റെ തീരുമാനം പറയാം…

എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു…

ഞാനിന്നു സജീവിനെ വിളിക്കും….നാളെ നമ്മൾ അങ്ങോട്ട് പോകുന്നു…കാര്യങ്ങൾ തീരുമാനിക്കുന്നു…

അച്ഛാ….ഞങ്ങൾ ജയന് വാക്ക് കൊടുത്തതാണ്…ഇനി എങ്ങനെയാണ് അതൊക്കെ തിരുത്തി പറയുന്നത്…അച്ഛൻ ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനം എടുക്കുന്നതല്ലേ നല്ലത്‌……

മാധവാ….എനിക്കിനി ഒന്നും ആലോചിക്കാനും പറയാനും ഇല്ല…മറ്റാരുടെയും വാക്കിനെക്കാൾ എനിക്ക് വലുത് എന്റെ കുഞ്ഞിന്റെ ഇഷ്ടം തന്നെയാണ്….

അഭിക്കു മുത്തച്ഛനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി……

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അഭി അപ്പോൾ തന്നെ ശിവയെ വിളിച്ചു….

ഡി…പെണ്ണേ …നിന്നെ കാണാൻ തോന്നുന്നു…

ഞാൻ വീട്ടിലല്ലേ എന്റെ അഭിയേട്ട…..

ഞാൻ അപ്പുവിനെകൊണ്ടു വിളിപ്പിക്കട്ടെ…എനിക്കൊരു കാര്യം പറയാൻ ഉണ്ട്…ഒരു സർപ്രൈസ് ന്യൂസ്…..ഞാൻ വരും…നീ റെഡി ആയിട്ടിരിക്കു കേട്ടോ….

ഞാൻ ഫോൺ വെച്ചു റൂമിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അപ്പു വിളിച്ചു..L അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുവായിരുന്നു…

ശിവാ.. .നിന്നെ അപ്പു വിളച്ചു…പുറത്തു പോകാനാണ്…നിന്നെ വിടുമോന്നു ചോദിച്ചു…ഒരുപാട് നാളായില്ലേ നിങ്ങൾ തമ്മിൽ കണ്ടിട്ടു…പോയിട്ടു വേഗം വന്നാൽ മതി..അവളിപ്പോൾ വരും…വേഗം റെഡി ആയിക്കോ…

മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു… അഭിയേട്ടനെ കാണാൻ പറ്റുമെന്നുള്ള സന്തോഷമുണ്ടെങ്കിലും റോഷൻ പറയുന്നപോലെ ഞാൻ എന്റെ അച്ഛനേം അമ്മയെയും അവർക്ക് എന്നോടുള്ള വിശ്വാസത്തെയും തകർക്കുവാണല്ലോന്നുള്ള കുറ്റബോധവും മനസ്സിൽ നിറഞ്ഞു…

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അപ്പു…മോളേ ഒന്നു വേഗം വാടാ ചക്കരേ….

അയ്യോടാ…എന്തൊരു സ്നേഹം….

അല്ലേലും നീ എന്റെ പൊന്നുമോളല്ലേടി…

ശിവയെ സമ്മതിക്കണം…കാട്ടുപോത്തിന്റെ സ്വാഭാവം ആയിരുന്ന എന്റെ ഏട്ടനെ ഇങ്ങനെ മാറ്റിയെടുത്തില്ലേ…

മുല്ലപൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൗന്ദര്യം….അങ്ങനെയല്ലേഏട്ടാ…

നിങ്ങൾ രണ്ടാളും കൂടി ഏതു എങ്ങോട്ടാണ് യാത്ര….ഞാനും വരുന്നു…. ജിത്തു ആണ്

നീ എങ്ങോട്ടു വരുന്നെന്നാ… ഞങ്ങൾ പുറത്തു പോകുവാ…

എങ്ങിട്ടയാലും ഞാനും ഉണ്ട്…ഏട്ടൻ വാ ഇറങ്ങാം…സമയം കളയണ്ട…

അവർ മൂന്നുപേരും പുറത്തേക്കു ഇറങ്ങിയപ്പോൾ അരുന്ധതി കണ്ടു…

എങ്ങോട്ടാ ….

ചുമ്മാ പുറത്തു പോകുവാ വലിയമ്മ….ഏട്ടന്റെ കൂടെ പുറത്തു പോയിട്ടു എത്ര നാളായി..

ഹമ്മം…..അഭി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…

എനിക്ക് അമ്മയോട് കൂടുതലായി ഒന്നും പറയാനില്ല….ഞങ്ങൾ പോയിട്ടു വരാം….

അവർ ഇറങ്ങി

ഏട്ടാ…പോകുന്ന വഴിക്ക് എനിക്കൊരു ഡയറി മിൽക്ക് വേണം..

അതാർക്കാടി ഇപ്പോൾ ഡയറി മിൽക്ക്. …

എന്റെ ബോയ് ഫ്രണ്ടിനു കൊടുക്കാൻ….

നിനക്കു ബോയ്ഫ്രണ്ടോ….

എന്താ എനിക്ക് പാടില്ലേ….

കുഴപ്പമില്ല..പക്ഷെ മോളുടെ കയ്യും കാലും പിന്നെ കാണില്ല….

കണ്ടോ ജിത്തു ഏട്ടാ…ഏട്ടനും എന്തും ആകാം… എനിക്കൊരു ബോയ്ഫ്രണ്ടും ഇല്ലേ…സിദ്ധുവിനു വേണ്ടിയാണ്… ശിവക്കു ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു…കയ്യും കാലുമൊക്കെ പോകുന്നത്‌ അരുടെയാണെന്നു…

കയ്യും കാലും ഒന്നുമല്ല അപ്പു…തല തന്നെ എടുത്തേനെ….അതുപോലത്തെ…..

ജിത്തു…മതിയാക്കിക്കോ….വീടെത്തി…അപ്പു നീ പോയി അവളെ വിളിച്ചോണ്ടു വാ….

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അപ്പു….നിങ്ങൾ എങ്ങോട്ടാ പോകുന്നത്…

എങ്ങോട്ടും ഇല്ല അങ്കിൾ…..ഏതെങ്കികും ഒരു കൂള്ബാറിൽ കയറി ഒരു ഐസ്ക്രീം കഴിക്കും..കുറച്ചു നേരം കത്തി വെക്കും…ഏട്ടൻ തിരിച്ചു കൊണ്ടുവിടാമെന്നു പറഞ്ഞിട്ടുണ്ട്…

ശരി…മക്കൾ പോയിട്ടു വാ….

അപ്പു വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അമ്പലത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു…

എന്റെ ഭഗവാനെ ആ പാവങ്ങളെ പറ്റിക്കുന്നതിനു എന്നോട് പൊറുക്കണേ…

അതുകൂടി കേട്ടപ്പോൾ എനിക്

അതുകൂടി കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി വിഷമം ആയി…

എന്റെ മോളെ

ഞാൻ ചുമ്മാ ഒരു ജോക്ക് അടിച്ചതല്ലേ…അപ്പോഴേക്കും വിഷമം ആയോ…ഒന്നു വേഗം വാടി…അവിടെ ഒരാൾ നിന്നെ കാണാതെ ക്ഷമ നശിച്ചിരുപ്പുണ്ട്…

ടൗണിൽ ചെന്നു ഞങ്ങൾ ഒരു കൂൾ ബാറിൽ കയറി….

ഞങ്ങളുടെ പ്രൈവസിക്കു വേണ്ടിയാകണം ജിത്തു ഏട്ടനും അപ്പുവും എന്തോ വാങ്ങാനുണ്ട് നിങ്ങൾ ഓർഡർ ചെയ്യുമ്പോഴേക്കും വരാമെന്നു പറഞ്ഞു പുറത്തേക്കു പോയി….

എനിക്കാദ്യം അഭി ഏട്ടനോട് ചോദിക്കാനുണ്ടായിരുന്നത് കുട്ടേട്ടൻ വീട്ടിൽ പറഞ്ഞോ ഇല്ലയോ എന്നായിരുന്നു…

ഇല്ല..കുട്ടേട്ടൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നു തോന്നുന്നു…
പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ഞാൻ എല്ലാവരോടും പറഞ്ഞു.. മുത്തച്ഛൻ വില്ലേജ് ഓഫീസറെ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്…എന്നിട്ടു ഞങ്ങൾ എല്ലാവരുംകൂടി ഒഫീഷ്യൽ പെണ്ണുകാണൽ ചടങ്ങിനായി അങ്ങു വരുന്നുണ്ട്…

ഇപ്പൊ സന്തോഷമായോ എന്റെ പെണ്ണിന്….

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…

സങ്കടം കൊണ്ടായാലും ഇനി സന്തോഷം കൊണ്ടായാലും ശരി എന്റെ പെണ്ണിന്റെ കണ്ണു നനയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലാട്ടോ….

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അപ്പു…………..

വിളികേട്ട് അവൾ തിരിഞ്ഞു നോക്കി….

പ്രശാന്ത് ഏട്ടൻ….

എന്താ …പ്രശാന്ത് ഏട്ടാ…

അല്ല അപർണ്ണ….നീ എന്താ ആ മാൻ കുട്ടിയെ സിംഹത്തിന്റെ മുൻപിൽ തനിച്ചു ഇട്ടു കൊടുത്തിട്ട് ഇത് എങ്ങോട്ടു പോയി….

എന്തു മാൻ കുട്ടി…എന്തു സിംഹം🤔🤔

ഞാൻ അവിടെ അഭി സാറിനേയും ശിവയെയും കണ്ടു…അവളോട്‌ ഒന്നു മിണ്ടണമെന്നു ഉണ്ടായിരുന്നു….പക്ഷെ നിന്റെ ഏട്ടന്റെ മുൻപിൽ പോകാൻ ധൈര്യമില്ല… .അതുകൊണ്ടു ചോദിച്ചതാ…

ഓ…..അതാണോ കാര്യം…എനിക്കൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു….അതുകൊണ്ടു ഞാനും ജിത്തു ഏട്ടനും കൂടി ജസ്റ് ഒന്നു പുറത്തേക്കു പോയതാ…ഏട്ടൻ വരുന്നുണ്ട്….ശിവാ തനിച്ചായതുകൊണ്ടു ഞാൻ വേഗം തിരികെ പോന്നു…….അല്ല ഒരു സീനിയറിന് ജൂനിയറിനോട്‌ മിണ്ടാൻ ആരുടെ എങ്കിലും പെർമിഷൻ വേണോ…..

അതേ…അതേ…നിന്റെ ഏട്ടന്റെ മുൻപിലേക്ക്….ചുമ്മാ എന്തിനാ ഞാൻ മേടിച്ചു കൂട്ടുന്നത്….പിന്നെ എപ്പോഴാണ് ശ്വാസം നേരെ വീണത്….അവരെ രണ്ടാളെയും അവിടെ കണ്ടപ്പോൾ ചുമ്മാ ഒരു ടെൻഷൻ….

അവരു അവിടെ ഇരിക്കുന്നതിന് പ്രശാന്ത് ഏട്ടനു എന്തിനാ ടെൻഷൻ…

ഒന്നുമില്ലേ….പണ്ട് സ്കൂൾ പ്രോഗ്രാമിന് റിഹേഴ്‌സലിനും സ്കോഡ് മീറ്റിംഗിനും അവളെ വിളിക്കുന്നതിതു ഞങ്ങളോട് എന്തൊരു ദേഷ്യം ആയിരുന്നു…

എത്ര പ്രാവശ്യം അവളെ വിടാണ്ടിരുന്നു…. നിന്റെ ഏട്ടന്റെ മുൻപിൽ വെച്ചങ്ങാനും അവളോട്‌ മിണ്ടിയാൽ കൂടി പിന്നെത്തെ കാര്യം പോക്കായിരുന്നു….

ഗായത്രിയുടെ കാര്യം അറിയുന്നതുവരെ ഞങ്ങൾ വിചാരിച്ചത് നിന്റെ ഏട്ടന് അവളോട്‌ മുടിഞ്ഞ പ്രേമം ആണെന്നാണ്….
ചുമ്മാ…പറഞ്ഞതാനേ..താനിനി ഇതൊന്നും അവിടെ പോയി പറയണ്ട.. ….പിന്നെ എന്തുണ്ട് വിശേഷം…

നല്ല വിശേഷം… പ്രശാന്ത്‌ ഏട്ടാ…

ശരി…എന്നാൽ ഞാൻ ഇറങ്ങുവാന്നേ…

ശരി…

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

വീണ്ടും സോറി….വീട് ഷിഫ്റ്റിംഗ് ആയിരുന്നു ലാസ്റ് week…നിന്നു തിരിയാൻ സമയം കിട്ടിയില്ല…

 

LEAVE A REPLY

Please enter your comment!
Please enter your name here