Home Latest ഞാൻ എന്താ ഭ്രാന്തിയാണോ… എന്ന കെട്ടി പൂട്ടിയിടാൻ???? വിനുവേട്ടൻ എന്റെ കൈകളിലെ കേട്ട് ഒന്നാഴിക്കു.. Part...

ഞാൻ എന്താ ഭ്രാന്തിയാണോ… എന്ന കെട്ടി പൂട്ടിയിടാൻ???? വിനുവേട്ടൻ എന്റെ കൈകളിലെ കേട്ട് ഒന്നാഴിക്കു.. Part – 29

0

Part – 28 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 29

വിനുവേട്ടന്റെ ആശ്വാസവാക്കുകൾ  എന്റെ കണ്ണുനീർ ശമിപ്പിച്ചുവെങ്കിലും മനുഷ്യന്റെ ജന്മ വാസനയിൽ ഒന്നായ വൈരാഗ്യം  പുനർ ജനിക്കുവായിരുന്നു.എന്റെ ചിന്തകൾ മറ്റെങ്ങോട്ടോ സഞ്ചരിക്കാൻ തുടങ്ങി ഞാൻ അലറി വിളിക്കുന്നു… എന്താക്കയോ പിച്ചും പേയും പറയുന്നു.. ഞാൻ അവിടെ നിന്നും എഴുനേറ്റു വാതിൽക്കൽ വരെ ഓടി.. പക്ഷെ ആരെക്കെയോ ചേർന്ന് എന്ന പിടിച്ചു നിർത്തി… ആ ഉന്മാദത്തിൽ നിന്നും ഉണർന്നപ്പോൾ എന്റെ അരുകിൽ ആരെയും കാണുന്നില്ലായിരുന്നു. എന്റെ കൈകൾ ബന്ധിചിരിക്കുന്നു.. ആ കിടപ്പിൽ കിടന്നു കൊണ്ട് ഞാൻ വിളിച്ചു….

“വിനുവേട്ടാ… ”

അടുത്ത നിമിഷം ആ മുറിയുടെ വാതിലുകൾ തുറന്നു… വിനുവേട്ടനും എന്റെ അച്ഛനും അതിനുള്ളിലെക്ക് പ്രവേശിച്ചു

“ഞാൻ എന്താ ഭ്രാന്തിയാണോ…..എന്ന കെട്ടി പൂട്ടിയിടാൻ???? വിനുവേട്ടൻ എന്റെ കൈകളിലെ കേട്ട് ഒന്നാഴിക്കു ”

“കാത്തു മോളെ  നീ ഉറക്കത്തിൽ പിന്നെയും ഡ്രിപ് വലിച്ചെടുത്തു കളയാതിരിക്കാൻ വേണ്ടിയാ ഡോക്ടർ ആ കൈ ഒന്ന് ഉടക്കി വെയ്ക്കാൻ പറഞ്ഞെ.. ഇത് ചേട്ടൻ ഇപ്പോൾ തന്നെ അഴിച്ചു മാറ്റാം ”  യെന്ന് പറഞ്ഞു കൊണ്ട് വിനുവേട്ടൻ എന്റെ കൈകളിലെ കെട്ടഴിച്ചു

“ചേട്ടാ….. എനിക്ക് എന്റെ മനസ്സിലെ വികാരങ്ങളെ  കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല വല്ലാത്തൊരു ഷോക്ക് ആയിപ്പോയി ഞാൻ ഒരിത്തിയാ…. അനുഷ യെ ഇതിലേക്ക് പിടിച്ചിട്ടേ……”

“എന്റെ കാത്തു കഴിഞ്ഞത് കഴിഞ്ഞു… മോള്‌ ഒരു തെറ്റും ചെയ്തിട്ടില്ല… എല്ലാം വിധിയെന്ന് ഓർത്തു സമധാനിക്കാം… അന്ന് അവർ വന്നത് അനുഷ യെ തേടി അല്ലാ… അവർക്കു വെണ്ടിയിരുന്നത്  നമ്മളെ  എല്ലാവരെയും  ആയിരുന്നു…എന്തോ കൊണ്ട് അത്‌ അനുഷ ക്ക് ശേഷം അവർക്കു പിന്തിരിയേണ്ടി വന്നു അന്ന് വന്നവർ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു ബാക്കിയുള്ളവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് ”

“അപ്പോൾ ചേച്ചി ഇതിനെ പറ്റി ഒന്നും വിനുവേട്ടനോട് പറഞ്ഞില്ല ”

“ഇല്ല എന്നോട് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല ”

“എനിക്ക് ചേച്ചിയെ കാണണം വിനുവേട്ടൻ ഒന്ന് വിളിക്കുമോ ”

“അവൾ ഇപ്പോൾ ഇവിടില്ല അളിയന്റെ കൂടെ  വീട്ടിൽ പോയിരിക്കുവാ ”

” ചേട്ടാ…. എനിക്ക് ചേച്ചിയോട് സംസാരിക്കണം ഒന്നുകിൽ എന്ന ഇപ്പോൾ ചേച്ചിയുടെ അടുത്തേക്ക് കൊണ്ട് പോകണം അല്ലങ്കിൽ ചേച്ചിയെ ഇവിടെ വരുത്തണം ”

എന്റെ വാക്കുകളിലെ കഠിന്യം കേട്ടുകൊണ്ട് എന്റെ അച്ഛൻ പറഞ്ഞു……

“കാത്തു മോളെ ഈ അവസ്ഥയിൽ നിന്നെ ഇവിടെ നിന്നും എങ്ങോട്ടും കൊണ്ട് പോകാൻ പറ്റില്ല നാളെ നേരം വെളുക്കുമ്പോൾ ലക്ഷ്മി യെ ഇവിടെ വരുത്താം ”

” നേരം വെളുക്കുമ്പോൾ നിങ്ങൾ എല്ലാവരും കൂടി എന്നെ പിന്നെയും മയക്കികിടത്തും.. എനിക്ക് മടുത്തു എനിക്ക് ഇനിയും എല്ലാം കടിച്ചമർത്തി ജീവിക്കാൻ പറ്റില്ല. എനിക്ക് എന്റെ അനുഷ യെ നഷ്ടമായി ഇനിയും ഓരോരുത്തരായി പൊഴിയും അത്‌ കണ്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് എല്ലാം തുറന്നു പറയണം അതിന് എനിക്ക് ചേച്ചിയുടെ സാന്നിദ്യം കൂടിയേ തീരു… ”

“കാത്തു നീ അച്ഛൻ പറയുന്നത് ഒന്ന് മനസിലാക്കാൻ നോക്ക് കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കാതെ ” യെന്ന് വിനുവേട്ടൻ പറഞ്ഞു…

” വിനുവേട്ട…. ഞാൻ കൊച്ചു കുട്ടിയല്ലേ… എനിക്ക്  മാനസിക വിഭ്രാതവും ഇല്ല… എല്ലാം എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും എന്ന അഹങ്കാരം അതാണ് ഇന്ന് എന്റെ ഈ അവസ്ഥക്ക് കാരണം നിങ്ങൾ എല്ലാം അറിയണം”

ഞാൻ ഇത്രയും പറഞ്ഞു തീർന്നപ്പോൾ വാതിൽ പടിയിൽ നിന്നും ഗംഭീര്യമായൊരു ശബ്ദം…..

“നമ്മൾ ആരും പൊട്ടന്മാരല്ല…… കാർത്തി കേ …. വിനുമോൻ എന്റെ ഭദ്രൻ സാറിന്റെ മകനാണ്. മീൻ മാർക്കറ്റിൽ തെണ്ടി പിറക്കി  ഗുണ്ടായിസം കാണിച്ചു നടന്ന എന്നെ  ഇന്ന് കാണുന്ന തോമസ് മുതലാളി ആക്കിയത്  ഭദ്രൻ സാറ… അത്‌ കൊണ്ട് എന്റെ ജീവന്റെ അവസാന തുടിപ്പുവരെയും ഈ കുടുബത്തിനൊപ്പം കാണും… പിന്നെ അനുഷ ആ കൊച്ചിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അന്ന് കാലത്തും വിനുമോൻ വിളിച്ചു പറഞ്ഞതല്ലേ പുറത്തു പോകണ്ടന്ന്.. നിങ്ങളുടെ എല്ലാം സുരക്ഷ ഉറപ്പാക്കിയിട്ട ഞാൻ ഈ കളികൾ തുടങ്ങിയെ പക്ഷെ ഞാൻ ഒരിക്കലും പ്രദീക്ഷിച്ചില്ല അനുഷ നിങ്ങൾ ക്കൊപ്പം ആ വീട്ടിൽ ഉണ്ടാകുമെന്നു….. മോൾക്കറിയുമോ എന്റെ മോള് സ്റ്റെല്ല അവളെ കൊന്നവന്മാരെ കാത്തിരിക്കൂ വായിരുന്നു ഞാൻ. സ്റ്റെല്ലയുടെ അമ്മയെ ഞാൻ കല്യാണം കഴിച്ചപ്പോൾ വീടു വിട്ടു ഇറങ്ങിയതാ എന്റെ മോൻ അവനാണ് അനുഷ യുടെ മാനേജർ…. അന്ന് അനുഷ ഈ കാര്യങ്ങൾ നിങ്ങൾക്കു വേണ്ടി തിരഞ്ഞു പിടിച്ചപ്പോൾ അവൻ കണ്ടതാ എന്റെ മോളും ആ അക്കൗണ്ടിൽ പൈസ ട്രാസ്‌ഫെർ ചെയ്തു വെന്ന്. എന്റെ മകൻ നിയമപാലകൻ  അവൻ നിയമത്തിന്റെ വഴിയേ പോയി എനിക്ക് നിയമത്തിന്റെ കനിവിനായി കാത്തിരിക്കാൻ കഴിഞ്ഞില്ല തീർക്കാൻ തീരുമാനിച്ചു പക്ഷെ പിഴച്ചു അതിൽ അവൾ രക്ഷപെട്ടു. എന്റെ മകൻ കൊടുത്ത കേസിന്റെ അടിസ്ഥാനത്തിൽ ആ ആദിത്യൻ എന്ന നായെ  പോലീസ് കോസ്റ്റഡിയിലായി. എല്ലാം തുടങ്ങുന്നതിനു മുന്നേ എന്റെ ഭദ്രൻ സാറിനെയും കുടുംബത്തിനെയും സുരക്ഷിതമാക്കാൻ വേണ്ടിയാ  അന്ന് അത്യാവശ്യമായി വിനുവിനെ ബോബയിൽ നിന്നും നാട്ടിൽ എത്തിച്ചേ. വിനുവിനോട് ഞാൻ എല്ലാം പറഞ്ഞു പിറ്റേന്ന് ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരതെക്ക് വരുകയും ചെയ്തു പക്ഷെ ഞാൻ എത്തും മുന്നേ അവർ ഇവിടെ… മ്മ്മ്  ആ കൊച്ചിന് അത്‌ സംഭവിച്ചതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട്. ഇപ്പോൾ ഞാൻ ലക്ഷ്മിയെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് കാരണം  വിശ്വൻ അയാൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ്. ഇതിന്റെ എല്ലാം പിന്നിൽ ഞാനാണ് എന്ന് അറിഞ്ഞാൽ ആദ്യം അറസ്റ്റ് ചെയ്യുന്നതു എന്ന ആയിരിക്കും. ഞാൻ ജയലിൽ കിടക്കാനോ തൂക്കി കൊല്ലുമെന്നോ ഭയപ്തെടുന്നില്ല പക്ഷെ  എനിക്ക് ഇനി ഒരു ആദിത്യനോ ദിവ്യ യൊ ഉണ്ടാകാൻ പാടില്ല അത്രയും ക്രൂരമായ  ഒരു ശിക്ഷ ഞാൻ അവർക്കു വേണ്ടി കരുതി വെയ്ച്ചിട്ടുണ്ട്.  അത്‌ നടത്തും വരെയും മോള് ഇതൊന്നും ആരോടും പറയാൻ തുണിയേണ്ട . ഇതിപ്പോൾ മോളോട് പറഞ്ഞത് ഒന്ന് അറിയിക്കാനാണ് കാരണം മോള്‌ കരുതുന്നുണ്ടാകും നമ്മൾക്കൊന്നും അറിയില്ലെന്ന്.  അനുഷ യെ കൊന്നവന്മാരെ ഓരോരുത്തരെയും  അങ്കിൾ ദൈവനാമത്തിൽ ശിക്ഷിക്കും. മോൾ ധൈര്യമായി ഉറങ്ങിക്കോ ”

അപ്പോൾ അനുഷ യുടെ ജോൺ സർ ഇദ്ദേഹതിന്റെ മകനാണ് അങ്ങനെയാകും ഇയാൾ ഇതെല്ലാം അറിഞ്ഞേ.അന്ന് അമ്മ പറഞ്ഞത് പോലെ ഇയാളുടെ മക്കൾ കാനഡയിൽ അല്ലാ ആ കുട്ടിയാകും പോലീസ്കാരൻ പറഞ്ഞ ആദ്മഹത്യ ചെയ്ത കുട്ടി…. എന്നാലും എന്ത് കൊണ്ടാകും ഇയാൾ  …..അമ്മയോട് അയാളുടെ മക്കൾ മരിച്ച വിവരം അറിയിക്കാതിരുന്നേ???? മ്മ്മ്മ്മ്മ്മ്….. അതിനു പിന്നിൽ എന്താണോ ആവോ?????അന്ന് അമ്മ  പറഞ്ഞത് എത്ര ശെരിയായിരുന്നു തോമസ് എന്ന പേര് ശെരിക്കും കാലൻ തന്നയാ…ചന്തയിൽ ആട് മടിനെ കൊല്ലുന്ന ലാഘവത്തോടെ എത്ര നിസ്സാരമായാണ് മനുഷ്യനെ കൊല്ലുന്ന കാര്യങ്ങൾ വിവരിക്കുന്നെ… രാജേഷ്നെ  മനുഷ്യൻ ആയി കൂട്ടാൻ   പറ്റില്ല പിന്നെ ഇനിയുള്ള ചെന്നായിക്കളെ കൊല്ലുക തന്നെ വേണം. കേട്ടതിലും ക്രൂരത നിറഞ്ഞ മുഖമായിരുന്നു ആ മനുഷ്യന്റേത്. ഒന്നുകിൽ അയാൾക്കുള്ളിലെ മകളെ കൊന്നവരോടുള്ള  വൈരാഗ്യം  അയാളെ ഈ  രൂപത്തിൽ ആക്കിയതാകും. എപ്പോളോ ഒരു നിമിഷം ഞാൻ ചിന്തിച്ചിരുന്നു ആ പിശാശുക്കൾ ഒന്ന് ചത്തു തുലഞ്ഞുരുന്നെങ്കിലെന്നു.. ഞാൻ  അയാളുടെ മുഖത്തേക്ക് നോക്കി. നീട്ടി വളർത്തിയ താടി മീശകൾക്കിടയിൽ ഒരു ചിരി തെളിഞ്ഞു നിന്നിരുന്നു.. അയാൾ  പറഞ്ഞു……

“മോള് ഒന്നും ഓർത്തു ഭയപ്പെടേണ്ട നിങ്ങളിൽ ആർക്കും ഒരു ബുദ്ധിമുട്ട്കളും തോമസ് അങ്കിൾ ഉണ്ടാകില്ല.. കാരണം അത്രക്ക് കടപ്പാടുണ്ട് എനിക്ക് ഈ കുടുംബത്തോട്. ഇതെല്ലാം ഒന്ന് തീരും വരെയും ഞാൻ ഇപ്പോൾ പറഞ്ഞത് മനസ്സിൽ ഇരുന്നാൽ മതി ”

“മ്മ്മ്മ്മ്മ്മ്മ്……ഞാൻ ഒന്ന് നീട്ടി മൂളി

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here