Home Latest ഭാമ സമ്മതിക്കുമോ…. അവൾക് എന്നെ ഇഷ്ടമാണോ എന്നൊന്നും എനിക്ക് അറിയില്ല ശിവ.. Part – 3

ഭാമ സമ്മതിക്കുമോ…. അവൾക് എന്നെ ഇഷ്ടമാണോ എന്നൊന്നും എനിക്ക് അറിയില്ല ശിവ.. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

അഷ്ടമംഗല്യം 💫💫പാർട്ട്‌ -3

ശിവാ…..

കിഷോർ വിളിച്ചു കൊണ്ട് ചാടി എഴുനേറ്റു…

നീ എന്താ ഇവിടെ ഞങ്ങൾ ഇവിടെ ഉണ്ടെന്നു നീ ഇങ്ങനെ അറിഞ്ഞു..

ഡാ കിച്ചു നിന്നെ ഞാൻ എത്ര തവണ വിളിച്ചു… ഫോൺ ബെൽ ഉണ്ട് എടുക്കുന്നില്ല പിന്നെ ഞാൻ കീർത്തിയെ വിളിച്ചു അവൾ പറഞ്ഞു നിങ്ങൾ ഇവിടെ ഉണ്ടെന്നു..

സോറി ഡാ എന്റെ ഫോൺ വണ്ടിയില

ഹായ് ഭാമ….

ശിവ ഭാമയെ കൈ പൊക്കി കാണിച്ചു..
അവൾ അവനെ നോക്കി പുഞ്ചിരിച്ചു

ശിവ കിഷോറിന്റെ അടുത്ത സുഹൃത്ത് ആണ്… കീർത്തിയും ശിവയും ഇഷ്ടത്തിൽ ആണ് അത് കിഷോറിന് പിന്നെ ദിവ്യയും അജ്മിക്കും ഭാമയ്ക്കും മാത്രം അറിയുള്ളു

ശിവ ബാംഗ്ലൂർ വരാറുണ്ട് കീർത്തിയെ കാണാൻ അങ്ങനെ ഭാമ യ്ക്ക് അവനെ അറിയാം..

ഭാമ അവരുടെ അടുത്തേക് ചെന്നു…

ശിവ സുഖമാണോ..

അതെ… ഭാമ സുഖമായിരിക്കുന്നു.
. ഭാമ കീർത്തിടെ അടുത്തേക് പൊയ്ക്കോളൂ എനിക്ക് കിഷോർ നോട്‌ കുറച്ചു സംസാരിക്കാൻ ഉണ്ട്..

അവൾ രെക്ഷപെട്ട സന്തോഷത്തിൽ കീർത്തിയുടെ അടുത്തേക് പോയി

സാർ സാരീ…. സെയിൽസ് ഗേൾ ചോദിച്ചു

അത് സെലക്ട്‌ ചെയ്തതാണ് വേറെ പാക്ക് ചെയ്തോളു

ശെരി സാർ..

കിഷോർ ശിവയുടെ നേരെ തിരിഞ്ഞു..
ഡാ ഞാൻ പറഞ്ഞ കാര്യം എന്തായി..

ഡബിൾ ok…. അത് പറയാന ഞാൻ നിന്നെ വിളിച്ചത്..

നീ ടെൻഷൻ അടിപ്പിക്കല്ലേ… കാര്യം പറയ്

ഡാ അവൾ അവിടെ ജീവിക്കുന്നത് നേരെ ചൊവ്വ ഒന്നുമല്ല..
എന്റെ ഫ്രണ്ട് സന്ദീപ് വഴി ഞാൻ അനേഷിച്ചു… ഒരു ജീവൻ ദേവ്മായി അവൾ ലിവിങ് ടുഗെതർ ആയി ജീവിക്കുകയണ് അവിടെ…. അവനെ പറഞ്ഞു പറ്റിച്ച ഇവിടെ നിന്നെ കെട്ടാൻ വന്നതാ അവൾ…. ജീവനുമായി ഒന്നു കോൺടാക്ട് ചെയ്തു തരാൻ ഞാൻ സന്ദീപിന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് അയാൾ ഇവിടെ എത്തിയാൽ നീ രക്ഷപെട്ടു അങ്ങനെ എങ്കിൽ ഭാമയെ നിനക്ക് വിവാഹം ചെയ്യാം..
.
ഭാമ സമ്മതിക്കുമോ…. അവൾക് എന്നെ ഇഷ്ടമാണോ എന്നൊന്നും എനിക്ക് അറിയില്ല ശിവ..

നീ ആ കാര്യം വിടു അത് ഞാനും കീർത്തിയും ഏറ്റു… ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നിനക്ക് അച്ഛമ്മയോട് പറഞ്ഞൂടെ ദീപ്‌തി ശെരി അല്ലെന്നു..

പറഞ്ഞിരുന്നു ശിവ ഞാൻ പക്ഷെ അച്ഛമ്മ വിശ്വസിച്ചില്ല എന്റെ കൈൽ തെളിവും ഇല്ലായിരുന്നു..

എന്താ കൂട്ടുകാരനു കൂട്ടുകാരനുo തമ്മിൽ ഒരു ഗുഡാലോചന…. അവരുടെ സംസാരം മുറിച്ചുകൊണ്ട് കീർത്തിയും ഭാമയും ദിവ്യയും അജ്മിയും വന്നു…

ശ്യാം മ് ശരത്തും എവിടെ..

അവർ താഴേക്കു പോയി കിച്ചേട്ടാ.. നമുക്കും താഴേക്കു പോകാം…

ദീപ്തി വന്നില്ല… ഞാൻ ഒന്ന് നോക്കിയിട്ട് വരാം… കിഷോർ പറഞ്ഞിട്ട് സ്റ്റെപ് കയറി മുകളിലേക്കു പോയി
.

നമുക്ക് പോകാം… ദിവ്യ താഴേക്കു പോകാൻ തുടങ്ങി… ദിവ്യ അജ്മി താഴേക്കു പൊയ്ക്കോ ഞാനും കീർത്തിയും ഭാമയോട് കുറച്ചു സംസാരിച്ചോട്ടെ..

എന്താ ഞങ്ങൾ അറിയാത്ത കാര്യം… ദിവ്യ കണ്ണുരുട്ടി..

നിങ്ങൾ അറിയാത്ത കാര്യം ഒന്നുമില്ല… നിങ്ങളോട് പറയാം ഇപ്പോ ഭാമയോട് പറയട്ടെ…

വാ പെണ്ണെ ഇങ്ങോട്ട് അജ്മി ദിവ്യയുടെ കൈ പിടിച്ചു കൊണ്ട് പോയി

എന്താ ശിവ..
.
ഭാമ യുടെ മനസ്സിൽ കിഷോർ എന്നാ പേര് എഴുതിചേർത്തത് കീർത്തി ആണ്… മനസ്സിൽ ചേർത്തത് തന്റെ പേരിന്റെ കൂടെ ചേർത്തുടെ

നിങ്ങൾ എന്താ പറഞ്ഞു വരുന്നത് എനിക്കൊന്നും മനസിലായില്ല
.
ചേച്ചി കിച്ചേട്ടനെ സ്വീകരിക്കുമോ…

കീർത്തി നിന്റെ ചേട്ടന്റെ കല്യാണം ആണ് നാളെ കഴിഞ്ഞു… ആ ആളെയണ് മാര്യേജ് ചെയ്യാമോ എന്ന് എന്നോട് ചോദിക്കുന്നത്…

ചേച്ചി സ്നേഹിച്ചത് അല്ലെ എന്റെ കിച്ചേട്ടനെ..

അതെ… സ്നേഹിച്ചിരുന്നു… ഇല്ലെന്നു ഞാൻ നിഷേധിക്കില്ല.. നിന്റെ ഓരോ വാക്കിലും നിന്റെ കിച്ചേട്ടൻ ആയിരുന്നു… നിന്നിലൂടെ നിന്റെ കിച്ചേട്ടൻ എന്റെ മനസ്‌ കിഴപെടുത്തിയതാ പക്ഷെ നിന്റെ ചേട്ടൻ മറ്റൊരാളുടെ ആണെന്നറിഞ്ഞ ദിവസം എനിക്ക് തോന്നിയ സ്നേഹം തെറ്റാണെന്നു തിരിച്ചറിഞ്ഞു..

ചേച്ചി കിച്ചേട്ടൻ ചേച്ചിയെ സ്നേഹിക്കുന്നു..

ദീപ്തിയെ ഒഴിവാക്കാൻ ഒരു പെണ്ണ് വേണം അതിനു എന്നെ സ്നേഹിക്കുന്നു

ചേച്ചി… അങ്ങനെ അല്ല..

പ്ലീസ് കീർത്തി നമുക്ക് ഇതു വിടാം….

കീർത്തി നീ വന്നേ ശിവ കീർത്തിയുടെ കൈ പിടിച്ചു താഴേക്കു പോയി..

ഭാമയുടെ കണ്ണുകൾ നിറഞ്ഞു അവൾ ആരും കാണാതെ കണ്ണുകൾ തുടച്ചു… കീർത്തിയെ കണ്ട നാൾ മുതൽ അവളുടെ വാക്കുകൾ കിച്ചേട്ടൻ എന്നായിരുന്നു… അവൾ കിഷോറിനെ പറ്റി പറയുന്നത് കേട്ടു കിഷോർ തന്റെ മനസ്സിൽ കയറി പറ്റിയിട്ടുണ്ട്… ആ സ്നേഹം തന്റെ മനസ്സിൽ നിന്നു കീർത്തിയെ അറിയിച്ചപ്പോൾ അവൾ തിരികെ പറഞ്ഞത് കിച്ചേട്ടന്റെ മാര്യേജ് ഉറപ്പിച്ചു എന്നണ് അന്ന് മനസിലാക്കിയത് ആണ് അർഹത ഇല്ലാതെ ഒന്നുo മോഹിക്കരുത് എന്ന്..അവൾക്കു അപ്പയെ ഓർമ വന്നു.. ഫോൺ കൈയിലെടുത്ത അവൾ അപ്പയെ വിളിച്ചു..

ഹലോ അപ്പ..

അമ്മുട്ടി… മോളെ

അപ്പ എവിടെയാ.. വീട്ടിലാണോ

അല്ല മോളെ… അച്ചുന്റെ ഹോസ്റ്റൽ പോയിട്ട് വരുവാ അവനെ കൂട്ടാൻ…

എന്നാ ഞാൻ പിന്നെ വിളിക്കാം അപ്പ

എന്റെ അമ്മുട്ടി ക് എന്ത് പറ്റി.. അപ്പ പറഞ്ഞതല്ലേ ആ മാര്യേജ്നു പോവണ്ട എന്ന്.

ഒന്നുമില്ല അപ്പ ഞാൻ വെറുതെ വിളിച്ചത് ആണ്..

ശെരി മോളെ അപ്പ വീട്ടിൽ ചെന്നിട് വിളിക്കാം

അച്ഛനും അനിയന്മാരും അറിയാത്തത് ഭാമയുടെ ജീവിതത്തിൽ ഒന്നുമില്ല… കിഷോർനോട്‌ തോന്നിയ ഇഷ്ടം അവൾ ആദ്യം അവളുടെ അപ്പയെ ആണ് അറിയിച്ചത്… അവൾക്കു 4 വയസ് ഉള്ളപ്പോൾ ആണ് ഇളയ രണ്ട് അനിയമാരെ പ്രസവിച്ച ശേഷം അമ്മ മരണപെട്ടു… അതിനു ശേഷം 3 മക്കളെയും അമ്മ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ആണ് ഭദ്രൻ വളർത്തിയത്.. ഇളയ രണ്ട് പേരും ഇരട്ടകൾ ആണ് അവരെ വളർത്താൻ ഭദ്രൻ ഒരുപാട് കഷ്ടപ്പെട്ട്… അച്ഛനെ അറിയുന്ന ബഹുമാനിക്കുന്ന മക്കളായി അവർ 3 പേരും വളർന്നു ഇന്ന് ഭാമയ്ക്ക് ഒരു ജോലി ഉണ്ട് അനിയന്മാർ ഭാരത്., ഭഗത് അപ്പു എന്ന് വിളിക്കുന്ന ഭഗത് ഡിഗ്രി 2rd ഇയർ… മറ്റൊരാൾ മെഡിക്കൽ ഫീൽഡ് ആണ് തിരഞ്ഞെടുത്തത് കോഴിക്കോട് മെഡിക്കൽ കോളേജിൽ bsc ചെയുകയണ് അച്ചു എന്ന് വിളിക്കുന്ന ഭാരത്… 3 മക്കളാണ് ഭദ്രന്റെ ലോകം… അവർക്ക് അച്ഛൻ മാത്രമല്ല നല്ലൊരു കൂട്ടുകാരൻ കൂടിയാണ് അയാൾ…. മറ്റൊരു വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചിട്ടും അയാൾ അതിനു തയാറായില്ല….
💫💫💫💫💫💫

കിഷോർ ചെല്ലുമ്പോൾ നിമിഷ മാത്രം പുറത്തു ഉണ്ടായിരുന്നു..

ദീപ്തി എവിടെ…

ഡ്രസിങ് മുറിയിൽ ആണ് ഡ്രസ്സ്‌ ഇട്ടു നോക്കുവാ

കഴിഞ്ഞില്ലേ ഇതുവരെ

കഴിഞ്ഞു ലാസ്റ്റ് സെക്ഷൻ ആണ്

അവൻ നോക്കി നിൽക്കേ രാഹുലും ദീപ്‌തിയും ഡ്രസിങ് റൂമിൽ നിന്നിറങ്ങി വന്നു

ദീപ്തി എന്താ നീ ഡ്രെസ് ഇടാൻ പോയപ്പോൾ ഇവനും…

കിഷോറിന് വല്ലാത്ത ദേഷ്യം വന്നു

കിഷോർ നിമിഷ ഡ്രസിങ് സെൻസ് ഇല്ല രാഹുൽ സൂപ്പർ ആയി സെലക്ട്‌ ചെയ്യും അതാ അവനെ കൂട്ടിയത്
..
ദീപ്തി ഇതൊക്കെ മോശമാണ്

കിഷോർ നീ ഏത് ലോകത്താണ് ജീവിക്കുന്നത് ദുബായ് യിൽ ഇതൊക്കെ സാദാരണ ആണ്

ഇതു ദുബായ് അല്ല…
.
ഏയ്‌ കിഷോർ chear up boy

You.. കിഷോർ രാഹുലിന് നേരെ വിരൽ ചൂണ്ടി..

കിഷോർ ഞാൻ തന്റെ ഭാര്യ ആയിട്ടില്ല ആവാൻ ഇനിയും 2 ഡേ കൂടി ഉണ്ട് അത് കഴിഞ്ഞു മതി ഈ നിയന്ത്രണം ok… mind it

രാഹുൽ നീ വാ… അവൾ കിഷോറിന്റെ മുന്നിൽ കൂടി രാഹുലിന്റെ കൈൽ പിടിച്ചു..

ഡീ… നീ പോടീ… ചേ… മുഖം വെട്ടിച്ചു കിഷോർ അവരെ കടന്നു പോയി….

ദീപു പ്രശ്നം ആകുമോ… നിമിഷ അവളുടെ കൈൽ പിടിച്ചു..

ഏയ്യ് ഇല്ലെടാ അച്ഛമ്മ എന്റെ കൂടെ ഉണ്ട്… അവർ എന്റെ അമ്മയുടെ കണ്ട്രോൾ ളിൽ ആണ്… ഈ മണ്ണിന്റെയും ചേറിന്റെയും മണം ഉള്ളവനെ ആരു കെട്ടാൻ… അവന്റെ പേരിലുള്ള തറവാട് അതാ എന്റെ സ്വപ്നം… അത് വിറ്റാൽ കോടി കണക്കിന് ക്യാഷ് കിട്ടും പിന്നെ എന്റെ മുന്നിൽ വരും എല്ലാവരും…

നീ വിചാരിക്കുന്ന പോലെ നടക്കുമോ…
രാഹുൽ സംശയം പ്രേകടിപ്പിച്ചു

നടക്കും…. നടത്തിയിരിക്കും ഈ ദീപ്തി….

അവളുടെ ശബദം ഉറച്ചതായിരുന്നു..

തിരികെ ഉള്ള യാത്രയിൽ ആരും ഒന്നുമ മിണ്ടിയില്ല… തറവാട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു.. എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ മുറികളിലേക്ക് പോയി…

ഭാമ വീട്ടിൽ വിളിച്ചോ നീ..

ഇല്ല അജി.. വിളിക്കണം
.
ഡീ മോളെ നീ കീർത്തി പറഞ്ഞത് ആലോചിച്ചിട്ട് എന്ത് കിട്ടി..

അജി… ഒരിക്കലും അതൊന്നു നടക്കില്ല എല്ലാവരെയും ധിക്കാരിച്ചു അത് ചെയ്താൽ മുതിർന്നവരുടെ ശാപം വെറുതെ വിടില്ല..

ചേച്ചി പ്ലീസ്..

ദിവ്യ, അജി നിങ്ങൾ രണ്ടുപേരും എന്നെ നിര്ബന്ധിക്കില്ല എന്നി ഞാൻ വിശ്വസിക്കുന്നു… അപ്പയെ ഒന്ന് വിളിക്കട്ടെ ഞാൻ..
ഭാമ ഫോണുമായി പുറത്തേക്കിറങ്ങി…

പെട്ടെന്ന് അവൾ ഇരുളിൽ ഒരു നിഴൽ അനങ്ങുന്നത കണ്ടു…

രണ്ടു പേർ ഇരുട്ടിൽ പരസ്പരം പുണർന്നു നില്കുന്നു…

അവൾക്കു മനസിലായില്ല അതാരാണ് എന്ന് അവൾ ഫോണിൽ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി..

രാഹുലും ദീപ്തിയുo.. അവളെ കണ്ടതും അവർ അകന്നു മാറി…

നീ ഇവിടെ കണ്ടത് ആരോടേലും പറഞ്ഞാൽ… നിന്നെ പിന്നെ വച്ചേക്കില്ല ഞാൻ…

ദീപ്തി എന്ത ഇതു….

പോടീ…. നിന്റെ നാവ് ശബ്ദിച്ചാൽ നിന്നെ കൊല്ലും ഇവൻ ഞാൻ ഒന്ന് മൂളിയാൽ മതി ഇവൻ അത് ചെയ്യും… അവൾ അകത്തേക്കു പോയി

മൈ ഡിയർ സ്വീറ്റി…. ന്ത്‌ ബ്യൂട്ടിഫുൾ ആ നീ ഈ നൈറ്റ്‌ നമുക്ക് ഒന്നിക്കാൻ പറഞ്ഞത് ആണ്..

നാണമില്ലേ നിനക്ക് പോടാ… ഡീ വാടി… അവൻ അവളുടെ കൈൽ പിടിച്ചു വലിച്ചു

വിടെടാ അവളെ…. കിഷോർ അവന്റെ കൈ പിടിച്ചു മാറ്റി ചെവിക്കൽ തീർതു ഒന്ന് കൊടുത്തു…

ഡാ നീ എന്നെ… രാഹുൽ കിഷോറിന്റെ ഷിർട്ടിന്റെ കോളർ പിടിച്ചു..

എന്റെ പൊന്നുമോനെ പറമ്പിൽ കിളച്ചു തഴമ്പയാ കൈ ആണ് ഒന്നൂടി കിട്ടിയ നീ താങ്ങില്ല..

നിന്നെ ഞാൻ എടുത്തോളാം..

ഓ ആയിക്കോട്ടെ… പോടാ..

നീ എന്താ ഇവിടെ നിനക്ക് ആകാതിരുന്നാൽ എന്താ

ഞാൻ വീട്ടിൽ വിളിക്കാൻ
..

എന്നിട് വിളിച്ചോ

ഇല്ല.

എന്നാൽ റൂമിൽ പോയി വിളിക്ക്..

മം..

അവൾ തിരിഞ്ഞ് നടന്നു..

ഭാമേ… അവൻ വിളിച്ചു

അവൾ തിരിഞ്ഞു നോക്കി

ഇവിടെ നടന്നത് ആരോടും പറയണ്ട

മം ഇല്ല..

ഭാമേ ഒരു മിനിറ്റ്..

എന്താ..

നീ എന്താ കീർത്തിയോട് പറഞ്ഞത്

ന്ത്‌..

ദീപ്തി വേണ്ടഞ്ഞിട്ടു ആണ് നിന്നെ കെട്ടണം എന്ന് പറഞ്ഞത് എന്നോ… കീർത്തി ലീവ്നു വരുമ്പോൾ അവൾക്കു പറയാനുള്ളത് ഭാമയെ പറ്റി മാത്രം ആയിരുന്നു… നിന്നെ കാണാൻ ഞാൻ ബാംഗ്ലൂർ വന്നപ്പോൾ നീ വീട്ടിൽ പോയിരുന്നു അന്ന് നമ്മൾ കണ്ടിരുന്നു എങ്കിൽ ഇപ്പോ ഈ കല്യാണം നമ്മുടെ ആകും ആയിരുന്നു.. അച്ഛമ്മയെ ധിക്കാരിക്കാൻ പറ്റാത്ത കൊണ്ട ദീപ്തിയെ കെട്ടാൻ ഞാൻ സമ്മതിച്ചു..
ഡീ പെണ്ണെ അത്രയ്ക്കു നിന്നെ എനിക്കിഷ്ടം ആണ്… നിനക്കും എന്നെ ഇഷ്ടം ആണെന്ന് എനിക്കറിയാം..

അങ്ങനെ ഇല്ല..

ഇല്ലേ

ഇല്ല..

അങ്ങനെ ആണോ.. അവൻ പതിയെ അവളുടെ അടുക്കലേക്ക് ചെന്നു… അവന്റെ നീശാസം അവളുടെ മുഖത്തു അടിച്ചു… അവൾ തിരിഞ്ഞു പോകാൻ തുടങ്ങി… പെട്ടന്ന് അവൻ അവളെ നെഞ്ചിലേക് പിടിച്ചിട്ടു… ഇതു കണ്ടുകൊണ്ട് ഒരാൾ അവിടെ ഉണ്ടായിരുന്നു…. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ തിരികെ നടന്നു….

തുടരും…..

കല്യാണം നടക്കുമോ…… ശിവ ജീവനെ കൊണ്ട് വരുമോ.. നോക്കാം അല്ലെ..

എല്ലാവരുടെയും കമന്റ്‌ കാണുന്നുണ്ട് റിപ്ലൈ തരാൻ സാധിക്കത്തിൽ ഒരുപാട് സോറി… തരുന്ന സപ്പോർട്ട് നും സ്നേഹത്തിനും സ്നേഹം ❤️❤️അഭിപ്രായം ആയി പറയണേ നിങ്ങൾഅഭിപ്രായം പറയുമ്പോൾ പെട്ടന്ന് നെക്സ്റ്റ് എഴുതാൻ ഇന്ട്രെസ്റ് കുടും
🌹🌹🌼🌼

സിനി സജീവ് 💛💛

LEAVE A REPLY

Please enter your comment!
Please enter your name here