Home Josbin Kuriakose Koorachundu ഈപ്പന് ലഹരി നല്കി ചിന്നു തൻ്റെ കണ്ണുകളിൽ കരിമഷിയെഴുതി അഴിച്ചിട്ട മുടിയിഴകൾ പിന്നിതുടങ്ങി… Part –...

ഈപ്പന് ലഹരി നല്കി ചിന്നു തൻ്റെ കണ്ണുകളിൽ കരിമഷിയെഴുതി അഴിച്ചിട്ട മുടിയിഴകൾ പിന്നിതുടങ്ങി… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 10

പുറത്തു ആളിപടരുന്ന അഗ്നി അയാളുടെ കണ്ണുകളിൽ കണ്ടില്ല ..

പെണ്ണിനോടുള്ള തീരാത്ത കാമമായിരുന്നു അയാളുടെ കണ്ണുകളിൽ

ചിന്നുവിനെ അയാൾ വാരി പുണർന്നു..

പ്ലീസ് സാർ ഇങ്ങനെ ആർത്തി കാണിയ്ക്കാതെ.

ഈ രാത്രി മുഴുവൻ സാറിനുള്ളതല്ലേ ഞാൻ..

എന്നെ ആദ്യമായി അനുഭവിയ്ക്കുന്ന പുരുഷനും സാറല്ലേ..

ഇത്രയുനേരം സാർ ക്ഷമിച്ചില്ലേ ഇനിയും ഒരു അരമണിക്കൂറുകൂടി സാർ ക്ഷമിയ്ക്കണം..

ഈ മുടികളിൽ മുല്ല പൂവ് ചാർത്തി സാരിയുടുത്ത് ഒരു നവവധുവിനെപ്പോലെ സാറിൻ്റെ മുന്നിൽ ഞാൻ വരും…

എനിയ്ക്കുമില്ലേ സാറെ ആഗ്രഹങ്ങൾ…

ഓഹ് നിൻ്റെ ആഗ്രഹം അതാണങ്കിൽ അങ്ങനെ.. ഈ ഈപ്പന് ബലപ്രയോഗത്തിലൂടെ ചെയ്യുന്നതിനും താത്പര്യമില്ല.

ഒരു രക്ഷയും ഇല്ലാതെ വരുമ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വരുന്നതും.

സാറെ എനിയ്ക്കു നാണം വരുന്നു സാറിങ്ങനെ എൻ്റെ മുന്നിൽ നഗ്നനായി നില്ക്കുന്നത് കാണുമ്പോൾ.. തത്കാലം സാർ ആ തുണിയെടുത്ത് ഉടുക്ക്.തുണി ഊരേണ്ട സമയമാകുമ്പോൾ ഞാൻ പറയാം…

ചിന്നു പറയുന്നത് അനുസരിച്ച് ഒരു കളി പാവയെപ്പോലെയായി തീർന്നിരിക്കുന്നു ഈപ്പൻ.

ഈപ്പന് ലഹരി നല്കി ചിന്നു തൻ്റെ കണ്ണുകളിൽ കരിമഷിയെഴുതി അഴിച്ചിട്ട മുടിയിഴകൾ പിന്നിതുടങ്ങി….

…………………………………………………………………..

ഈപ്പൻ്റെ ഗസ്റ്റു ഹൗസിന് മുന്നിൽ കാണപ്പെട്ട അഗ്നി നിമിഷ നേരം കൊണ്ട് അപ്രതീക്ഷമായിരിക്കുന്നു… എന്താണ് സംഭവിയ്ക്കുന്നതെന്ന് ADGP കുമാറിനും സംഘത്തിനും തിരിച്ചറിയാൻ കഴിയാത്തവസ്ഥ….

വിഷ്ണു നിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് Cl രാജൻ പണിക്കരെ ഈ കേസുമായി ബന്ധപ്പെട്ടു ചില നിർണായക തെളിവുകൾ കണ്ടെത്തുന്നതിന് ഒറ്റയ്ക്കുള്ള അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നത്…

നമ്മൾ കൂട്ടമായി അന്വേഷിച്ചിട്ടു കണ്ടെത്താൻ കഴിയാത്തത് രാജൻ പണിക്കർക്കു കണ്ടെത്താൻ കഴിയുമോ?

സാറെ പലരുകൂടിയാൽ പാമ്പു ചാകില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ടല്ലോ

നമ്മുക്ക് കണ്ടെത്താൻ കഴിയാത്തത് ചിലപ്പോൾ രാജൻ പണിക്കർക്കു കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം…

ഒറ്റതിരിഞ്ഞുള്ള അന്വേഷ്ണം പോലിസ് സർവ്വീസിൽ പുതുമയുള്ളതല്ലലോ.
ഒരു തെളിവുമില്ലാത്ത
കൂടതായി കേസിൻ്റെ ചുരുളഴിച്ചതും നമ്മൾ കണ്ടതല്ലേ..

പെട്ടന്നാണ് വിഷ്ണുപ്രസാദിൻ്റെ ഫോണിലേയ്ക്കു CIരാജൻ പണിക്കരുടെ കോൾ വരുന്നത്.

സാറെ
രാജൻ പണിക്കർക്കു നല്ല ആയുസാണ് അയാളാണ് വിളിയ്ക്കുന്നത്…

ഹലോ രാജൻ പറയു എന്തായി തൻ്റെ അന്വേഷണം..

സാറെ ഈപ്പൻ്റെ നഷ്ടമായതായി കരുതുന്ന 10 കോടി രൂപയിൽ 8 രൂപ കോയമ്പത്തൂര് ചാരിറ്റബിൾ ട്രസ്റ്റിൽ കൊടുത്തത് ഒരു പുരുഷനാണ് ആ പുരുഷനൊപ്പം ഒരു സ്ത്രിയേയും കണ്ടതായി അവർ പറയുന്നു…

കേരളത്തിലെ അനാഥമന്ദിരങ്ങൾക്കു ഈ പണം നല്ക്കണമെന്ന് അവർ ആവിശ്യപ്പെട്ടതായും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

അതുപ്പോലെ തന്നെ
പരമേശ്വരൻ പറഞ്ഞതുപ്പോലെ ഒരു സർക്കസ്സ് മന്ദിരം കോയമ്പത്തൂരില്ല.

ജോയി തോമസും ,ഡ്രൈവർ സുഭാഷും കൊല്ലപ്പെട്ട സ്ഥലത്തിന് സമീപമുള്ള
നരിതൊട്ടിയിലെ ഷാരോൺ ജ്വല്ലറിക്കരോട്
6 മാസം മുമ്പത്തെ CCTV ദൃശ്യങ്ങൾ ആവിശ്യപ്പെട്ടപ്പോൾ

ജീവനക്കാരും ഓണറും ആദ്യം കാണിയ്ക്കാൻ മടിച്ചങ്കിലും പോലിസ് ഭാഷയിൽ രണ്ടു ചീത്ത വിളിച്ചപ്പോൾ
അവർ കാണിച്ചു.
CCTV ദൃശ്യം
പരിശോധിച്ചപ്പോൾ

ജോയി തോമസിൻ്റെയും അയാളുടെ ഡ്രൈവർ സുഭാഷിൻ്റെയും കൊലപാതകത്തിന് തൊട്ടു മുൻമ്പ് ജ്വല്ലറിയ്ക്കു മുന്നിൽ നിന്ന്
ഒരു പെൺക്കുട്ടി അവരുടെ വണ്ടിയിൽ കയറുന്നതായി കാണുന്നുണ്ട്… ആ പെൺക്കുട്ടിയുടെതെന്നു സംശയിക്കുന്ന ഒരു സ്കൂട്ടിയും CCTV യിൽ കാണാവുന്നതാണ്.

CCTV – യിൽ കാണിയ്ക്കുന്ന സ്കൂട്ടിയുടെ ഓർണർ ഈപ്പൻ്റെ മകളാണ്.അതുകൊണ്ടുതന്നെയാവണം. ഇതുവരെയും ആ CCTV ദൃശ്യങ്ങൾ പുറത്തു വിടാതിരുന്നതും.കാരണം ഷാരോൺ ജ്വല്ലറിയുടെ ഒരു പാർടണർ ഈപ്പനാണ്.

CCTV ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ജോയി തോമസിൻ്റെയും ,സുഭാഷിൻ്റെയും മരണത്തിൽ ഈപ്പൻ്റെ മകളെ പോലിസിന് ചോദ്യം ചെയ്യേണ്ടയവസ്ഥ വന്നേനെ.

അതുപ്പോലെ വർഡുമെമ്പർ കൃഷ്ണ പണിക്കർ, ഗോപാലനും അവസനാനമായി പങ്കെടുത്ത വിവാഹ പാർട്ടിയുടെ വീഡിയോ പരിശോധിച്ചപ്പോൾ ആ വീട്ടിൽ നിന്ന് അവർക്കൊപ്പം ചിന്നുവും പോകുന്നതായി കാണാം..

ഗോപലനെയും ,കൃഷണ പണിക്കരെയും കൊന്ന കൊലയാളി
എന്തുകൊണ്ട് ചിന്നുവിനെ കൊന്നില്ല..?

ജോയി തോമസിനെയും ,സുഭാഷിനെയും കൊന്ന കൊലയാളി എന്തുകൊണ്ട് അവരുടെ വണ്ടിയിൽ കയറിയ പെൺക്കുട്ടിയേ കൊന്നില്ല.?

വർക്കി പോൾ മിസ്സാകുന്നതിന് മുമ്പ് അയാളുടെ കാറിൽ ഒരു പെൺക്കുട്ടിയേ കണ്ടതായി പറയപ്പെടുന്നു…

റഷീദ് കൊല്ലപ്പെടുമ്പോൾ അയാൾകൊപ്പമുള്ളതും ചിന്നുവാണ്..

ഈ കൊലപാതകങ്ങളുമായി ചിന്നുവിന് ബന്ധമുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്.

പക്ഷേ ഒരിയ്ക്കലും ചിന്നുവിന് ഇത്രയും കൊലപാതകങ്ങൾ ഒറ്റയ്ക്കു നടത്താൻ കഴിയില്ല. അവളെ സഹായിക്കാൻ ഒരാളുണ്ട്.

കൊല്ലപ്പെട്ടവരിൽ എബിനൊഴികെ ബാക്കിയുള്ളവർ സ്ത്രി വിഷയത്തിൽ താത്പര്യമുള്ളവരാണ്.

ആ കെണിയിലൂടെ തന്നെയാവണം ചിന്നുവിനെ ഉപയോഗിച്ച് യഥർത്ഥ കൊലയാളി കൊലപാതകങ്ങൾ നടത്തുന്നത്.

സാറെ ഈപ്പൻ്റെ ഗസ്റ്റ് ഹൗസിലുള്ള പെൺക്കുട്ടി ചിന്നുവായിരിക്കണം…

പരമേശ്വരനും കുടുംബവും നരിതൊട്ടിയിൽ താമസിച്ചിരുന്ന കാലത്ത് ചിന്നുവിൻ്റെ അമ്മ
മീനാക്ഷിയമ്മയും പരമേശ്വരൻ്റെ കുടുംബവും തമ്മിൽ നല്ല ബന്ധമായിരുന്നു.

അന്ന്
അങ്കണവാടിയിൽ പഠിച്ചിരുന്ന ചിന്നുവിനെ ദുർഗ്ഗയും ദേവനും ഒത്തിരി ഇഷ്ട്ടമായിരുന്നു.

കുഞ്ഞു ചിന്നുവിന് നൃത്തം പഠിപ്പിച്ചതും ദേവനും ദുർഗ്ഗയുമായിരുന്നു.

റിട്ടേർഡ് CI ലാൽ കൊല്ലപ്പെട്ട പിറ്റേന്നാണ്
മിനാക്ഷിയമ്മയുടെ ഭർത്താവിനെ ചികത്സയ്ക്കായി ചെന്നൈയിലേയ്ക്കു കൊണ്ടുപോയതും…

അയാളെ അഡ്മിറ്റ് ചെയ്യതിരിക്കുന്നത് പേരുക്കേട്ട ഹോസ്പിറ്റലിലാണ് ചികത്സയ്ക്കു നല്ല ചിലവു വരും.

ഈപ്പൻ്റെ നഷ്ടപ്പെട്ട പത്തുകോടി രൂപയുടെ ഒരു പങ്കു മിനാക്ഷിയമ്മയ്ക്കും ലഭിച്ചിരിക്കണം…

ചിന്നുവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ മിനാക്ഷിയമ്മയുടെ വീട്ടിൽ പോയ പോലിസുക്കാരാണ് പറഞ്ഞത് മിനാക്ഷിയമ്മ ഭർത്താവിനൊപ്പം ചെന്നൈയിലും.

കോളേജിലെ
അസൈൻമെൻ്റിൻ്റെ ആവിശ്യത്തിനായി
ചിന്നു ഫ്രണ്ടിനൊപ്പം മംഗലാപുരത്ത് പോയതായി അറിയാനും കഴിഞ്ഞു.

പക്ഷേ ചിന്നുവിൻ്റെ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല. എൻ്റെ നിഗമനത്തിൽ ദേവനും ചിന്നുവും ചേർന്നാണ് ഇതുവരെയുള്ള കൊലപാതങ്ങൾ നടത്തിയിട്ടുള്ളത്.

ചിന്നുവാണ് ഈപ്പനൊപ്പമുള്ള പെൺക്കുട്ടിയെങ്കിൽ
അവിടെ ദേവനുമുണ്ടാകും..

പരമേശ്വരൻ പഠിപ്പിച്ച അഭ്യാസങ്ങളിലൂടെ ദേവൻ പോലിസിന് മുന്നിൽ മായാജാലം തീർത്തേയ്ക്കാം നിങ്ങളുടെ ശ്രദ്ധ ആ അഭ്യാസ പ്രകടനങ്ങളിലേയ്ക്കു തിരിച്ചു ഈപ്പനെയും അവർ വകവരുത്തും…

സാറെ ഈപ്പനെ വിളിച്ചു കൂടെയുള്ള പെൺക്കുട്ടിയാരാന്ന് ചോദിയ്ക്കു. ചിന്നുവാണെങ്കിൽ അയാളുടെ ജീവൻ അപകടത്തിലാണെന്നു പറയു…

ഞാൻ പറഞ്ഞെതൊന്നുമല്ല സത്യമെങ്കിൽ മറ്റൊന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റെന്തോ കാര്യം കൂടി രാജൻ പണിക്കർ വിഷ്ണുവിനോട് പറഞ്ഞു…
………………………………………………………………….

നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഈപ്പൻ്റെ മുന്നിൽ വന്ന ചിന്നുവിനെ കണ്ട ഈപ്പന് സ്വയം നിയന്ത്രിക്കാൻ കഴിയാത്തയവസ്ഥ…

സാറെന്തിനാണ് മടിച്ചു നില്ക്കുന്നത്. ഇനി സാർ എനിയ്ക്കു മാത്രമുള്ളതാണ്.

തൻ്റെ മകളുടെ പ്രായമുള്ള ചിന്നുവിനെ അയാൾ വാരി പുണർന്നു. ചുംബനങ്ങൾ കൊണ്ടു മൂടി.

അയാളെ കട്ടിലിലേയ്ക്കു തളളിയിട്ടു.
അവളും അയാൾക്കൊപ്പം കിടന്നു.

അയാളുടെ ശരീരത്തിലൂടെ അവളുടെ കരങ്ങൾ ചലിച്ചുകൊണ്ടിരുന്നു..

ഈ നടക്കുന്നത് സ്വപ്നമാണോ സത്യമാണോയെന്ന് തിരിച്ചറിയാൻ കഴിയാത്ത മാനസികസ്ഥയിലായിരുന്നു ഈപ്പൻ.

പെട്ടെന്ന് ഈപ്പൻ്റെ ഫോണിലേയ്ക്കു വിഷ്ണുപ്രസാദിൻ്റെ കോൾ വന്നു.

മനസ്സില്ലാ മനസ്സോടെ ഈപ്പൻ കോളെടുത്തു.

ഈപ്പൻ ഞാൻ ക്രൈം ബ്രാഞ്ച് SP വിഷ്ണു പ്രസാദാണ്

നിങ്ങളുടെ കൂടെയുള്ള പെൺക്കുട്ടി ചിന്നുവാണോ?

എൻ്റെ കൂടെ പല പെൺക്കുട്ടികളും കാണും അതു നിങ്ങളെ ബോധ്യപ്പെടുത്തണ്ടയാവിശ്യമില്ല.

ഈപ്പൻ നിങ്ങളുടെ ജീവൻ അപകടത്തിലാണ് ഞങ്ങളുമായി നിങ്ങൾ സഹകരിക്കുന്നതാണ് നല്ലത്. ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാം.

ചിന്നുവിൻ്റെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിന് മുന്നിൽ വിഷ്ണു പ്രസാദ് പറഞ്ഞതു മുഴുവൻ കേൾക്കാതെ ഈപ്പൻ ഫോൺ കട്ടാക്കി.

കുറച്ചുമുമ്പ് കാണപ്പെട്ട അഗ്നി വലയം വിണ്ടും ഈപ്പൻ്റെ ഗസ്റ്റ് ഹൗസിന് മുന്നിൽ കാണപ്പെടാൻ തുടങ്ങി….

ചിന്നുവൊത്ത് സ്വാകര്യ നിമിഷത്തിലേയ്ക്കു കടക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ഈപ്പൻ ചുമരിലെഴുതിയത് കാണുന്നത്.. ഈപ്പൻ നിൻ്റെ നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു….

പാപത്തിൻ്റെ ശിക്ഷ മരണമാണ്….
എത്ര മായിച്ചാലും നിൻ്റെ പാപങ്ങൾ മായിക്കപ്പെടില്ല…

ഇനി നിൻ്റെ മുന്നിൽ നീ കാണുന്നത് നിൻ്റെ മരണമായിരിക്കും …

ചുമരിലെ എഴുത്തു വായിച്ചു അസ്വസ്ഥനായ ഇപ്പൻ്റെ ശരീരത്തിലേയ്ക്കു ചിന്നു ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞു കയറി.

പെണ്ണിൻ്റെ ലഹരിയിൽ ഈപ്പൻ എല്ലാം മറന്നു!

തുടരും…

ജോസ്ബിൻ കുര്യാക്കോസ്.

LEAVE A REPLY

Please enter your comment!
Please enter your name here