Home Latest ലച്ചുവിനെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയെ. ഇനി ഇവൾ ഇവിടെ നിന്ന് കരഞ്ഞു കാത്തു വിനെക്കൂടി...

ലച്ചുവിനെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയെ. ഇനി ഇവൾ ഇവിടെ നിന്ന് കരഞ്ഞു കാത്തു വിനെക്കൂടി പേടിപ്പിക്കും… Part – 28

0

Part – 27 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 28

ആ ശബ്ദം കേട്ട പാടേ അകത്തു നിന്ന് ചേച്ചിയും അമ്മയും മുൻവശത്തേക്ക് വന്നു. നമ്മൾ മൂവരും ഗേറ്റിനു അടുത്തേക്ക് ഓടി ചെന്നു. തുറന്നു കിടക്കുന്ന ഗേറ്റിനു അരുകിൽ കിടക്കുന്ന അനുഷ …… അവൾ കൈകൾ ഉയർത്തി എന്തോ നമ്മളെ കാണിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച്ച കണ്ടു ഞാൻ സ്തംഭിച്ചു നിന്നുപോയി… ഈ കാഴ്ചകൾ കണ്ടു എന്തെക്കൊയോ പറഞ്ഞ് കൊണ്ട് അമ്മ ആ വഴിയിലേക്ക് വീഴുന്നത് ഇരിക്കുന്നത്  പോലെ എനിക്ക് തോന്നി….. എന്റെ കണ്ണുകളിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് പോലെ …. എനിക്കൊന്നും കാണുവാനോ കേൾക്കുവാനോ കഴിയാത്ത അവസ്ഥ ഞാൻ പുറകിലേക്ക് മറിഞ്ഞു വീണു ……. ഒരു നീണ്ട ഉറക്കത്തിലേക്കു ആഴ്ന്നുത്  പോലെ….. എന്ന അനുഷ കൈയാട്ടി വിളിക്കുന്നു…എന്റെ കണ്ണുകൾ തുറക്കുമ്പോൾ    ഞാൻ ഒരു ഹോസ്പിറ്റലിൽ ഉള്ളിലാണെന്നു എനിക്ക് ബോദ്യം വന്നു അവിടെ അനുഷ യെ കാണുന്നില്ല.. എല്ലാം എന്റെ തോന്നലുകൾ മാത്രം .ഞാൻ ആ ബെഡിൽ നിന്നും എഴുനേൽക്കാൻ ഒരു ശ്രമം നടത്തി അതിനിടയിൽ പിന്നിൽ  ആരോ എന്റെ തോളിൽ കൈ വെച്ചത് പോലെ .ഞാൻ മെല്ല മുഖം തിരിച്ചു നോക്കി…എന്റെ അമ്മ..എനിക്ക് എന്റെ വികാരങ്ങളെ അടക്കി നിർത്താൻ കഴിഞ്ഞില്ല.ഞാൻ പൊട്ടികരഞ്ഞു കൊണ്ട് ചോദിച്ചു?????

“അമ്മേ….  അനുഷ?????..  ഞാൻ എങ്ങനെ ഇവിടെത്തി….എനിക്ക് അനുഷ യെ  ഇപ്പോൾ കാണണം ”

“അനുഷ  അപ്പുറത്തെ മുറിയിലുണ്ട്…. മോൾ കിടന്നോ ഞാൻ അവളെ വിളിക്കാം രണ്ടു ദിവസമായി മോള് ഇവിടെ അഡ്മിറ്റ്‌ ചെയ്‌തിട്ട്‌  എല്ലാരുമുണ്ട് പുറത്ത്  വിനു ഇത്രയും നേരം ഇവിടുണ്ടായിരുന്നു…  ഞാൻ വന്നപ്പോളാണ് അവർ പുറത്തേക്കു പോയത് ഞാൻ ഇപ്പോൾ വിളിച്ചു കൊണ്ട് വരാം ”

അത്രയും പറഞ്ഞു കൊണ്ട് എന്റെ അമ്മ ആ മുറിയിൽ നിന്നും പുറതേക്കിറങ്ങി.അപ്പോൾ രണ്ടു ദിവസമായി എന്ന ഇവിടെ അഡ്മിറ്റ് ചെയ്‌തിട്ട്‌   അന്ന് രാത്രിയിൽ നടന്ന കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ ഉള്ള ശ്രമങ്ങൾ ഞാൻ നടത്തി… കൂടുതൽ ഒന്നും എന്റെ ഓർമകളിൽ വരുന്നില്ല . എന്റെ തലയിലേക്ക് രക്തയോട്ടം കൂടുന്ന പോലെ എനിക്ക് തോന്നി എന്റെ കൈകൾ ഉയർത്തി തലയിൽ തൊട്ടപ്പോളാണ് എനിക്ക് മനസ്സിലായെ. എന്റെ തലയ്ക്കു ചുറ്റും എന്തോ ചുറ്റി കെട്ടിയിരിക്കുന്നു.. ഞാൻ അതിൽ സ്പർശിക്കുവാൻ ശ്രമിച്ചു.. എനിക്ക് വേദനയും മരവിപ്പും അനുഭവപ്പെടുന്നു.. ആ മുറിയുടെ വാതിൽ തുറന്നു വിനുവേട്ടൻ എന്റെ അരികിലേക്ക് വന്നു

“മോളെ കാത്തു……നീ നമ്മളെ എല്ലാവരെയും പേടിപ്പിച്ചു..”

“വിനുവേട്ടാ അനുഷ എവിടെ??? അന്ന് അവിടെ എന്താ സംഭവിച്ചേ?? ”

” അവിടെ ഒന്നും സംഭവിച്ചില്ല എന്റെ കാത്തു… നീ എന്തോ കണ്ടു പേടിച്ചു വീണത് കരിങ്കൽ കെട്ടിന് മുകളിലേക്കായിരുന്നു.. നിന്റെ തല ചെറുതായി മുറിഞ്ഞു.. ലച്ചു നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചു ദാ  ഇപ്പോളാ നിനക്ക് ബോധം വന്നേ.. അത്രേയുള്ളൂ ”

“അല്ല ഇതല്ല അവിടെ സംഭവിച്ചതു ഓർഡർ ചെയ്ത ഫുഡ്‌ വാങ്ങാൻ ഗേറ്റിന് അരികിലേക്ക് അനുഷ പോയി മുറിയിൽ നിന്നും പൈസയുമായി ഞാൻ വാതിലിനു അടുത്തെത്തിയപ്പോഴേക്കും ഒരു വെടി ശബ്ദം കേട്ട് ഞാനും ചേച്ചിയും ഗേറ്റിനു അടുത്തേക്ക് ഓടി ചെന്നപ്പോഴേക്കും കാണുന്ന കാഴ്ച തറയിൽ വീണ് കിടക്കുന്ന അനുഷ യെ ആയിരുന്നു.. അതിന് ശേഷം എന്ത് സംഭവിച്ചു എന്നെനിക്ക് അറിയില്ല.. അനുഷ എവിടെ എന്ന് ഞാൻ എന്റെ അമ്മയോട് ചോദിച്ചു?? അപ്പോൾ അമ്മ പറഞ്ഞു അവൾ അപ്പുറത്തുണ്ടാന്ന്.. എനിക്ക് അവളെ ഇപ്പോൾ കാണണം വിനുവേട്ടാ……”

“അതിനെന്താ മോളെ നമുക്ക് പോയി  കാണാം ഡോക്ടർ ഒന്ന് വന്നോട്ടെ ബോധം വരുമ്പോൾ അറിയിക്കണം എന്ന് ഡോക്ടർ പറഞ്ഞു ലച്ചുവും അളിയനും ഡോക്ടറെ അറിയിക്കാൻ പോയിരിക്കുവാ. ഡോക്ടർ ഒന്ന് വന്നു കണ്ടിട്ട് നമുക്ക് അനുഷ യെ പോയി കാണാം ”

ആ വാക്കുകൾ വിനുവേട്ടനിൽ നിന്നും കേട്ടപ്പോൾ മനസ്സിന് ചെറിയൊരു സമാധാനം തോന്നി.. എന്തായാലും അനുഷ ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ഡോക്ടർ വന്നതിനു ശേഷം എന്നെ അങ്ങോട്ടു കൊണ്ട് പോകുമല്ലോ. ഞാൻ വിനുവേട്ടന്റെ കൈകളിൽ അമർത്തി പിടിച്ചു.. വിനുവേട്ടന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ സ്പർശിച്ചു.. അപ്പോഴേക്കും ചേച്ചി ആ മുറിയിൽ എത്തി. ഞാൻ ചേച്ചിയുടെ കണ്ണുകൾ ശ്രദ്ധിച്ചു… കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരു വിങ്ങുന്ന ശബ്ദത്തോടെ എന്നോട് പറഞ്ഞു……

“കാത്തു നീ പേടിപ്പിച്ചു കളഞ്ഞല്ലോ ”

” ആ സമയത്തു എനിക്ക് എന്ത് പറ്റിയെന്നു അറിയില്ല ചേച്ചി കണ്ണിൽ പെട്ടന്ന് ഒരു ഇരുട്ട് കയറി പിന്നെ എന്ത് സംഭവിച്ചു എന്ന് ഓർമയില്ല… എന്തായാലും അനുഷ ക്കും കുഴപ്പമില്ലല്ലോ.. അവൾ തറയിൽ കിടക്കുന്നത് കണ്ടു ഞാൻ ആകെ പേടിച്ചു പോയി ”

എന്റെ വാക്കുകൾ കേട്ട് ചേച്ചി പിന്നെയും പൊട്ടി കരയുന്നുണ്ടായിരുന്നു. അത്‌ കണ്ടു കൊണ്ടാകും വിനുവേട്ടൻ പറഞ്ഞു…..

“അളിയാ…. ലച്ചുവിനെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയെ. ഇനി ഇവൾ ഇവിടെ നിന്ന് കരഞ്ഞു കാത്തു വിനെക്കൂടി പേടിപ്പിക്കും ”

അപ്പോളാണ് ഞാൻ  ശ്രദ്ധിച്ചേ…ചേച്ചിയുടെ കൂടെ വിശ്വേട്ടനും ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന്. ആ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു. അത്‌ കണ്ടു വിശ്വേട്ടൻ പറഞ്ഞു……

“കാർത്തിക  എന്ന ആദ്യമായിട്ടാകും കാണുന്നത്.. എന്തായാലും  വിശദമായ പരിജയപ്പെടലൊക്കെ ഈ തീരെക്കെല്ലാം ഒന്ന് കഴിഞ്ഞിട്ടാകാം. തത്കാലം കാത്തു റസ്റ്റ്‌ എടുത്തോളൂ ഡോക്ടർ ഇപ്പോൾ വരും ”
ഞാൻ ചെറു പുഞ്ചിരിയോടെ “മ്മ്മ്മ്മ്മ്മ് ” യെന്ന് മൂളി. അപ്പോഴേക്കും ഡോക്ടർ ആ മുറിൽ എത്തിയിരുന്നു. വന്ന പാടേ ഡോക്ടർ പറഞ്ഞു…..

“കാർത്തിക കണ്ണു തുറന്നപ്പോൾ തന്നെ എല്ലാരും എത്തിയല്ലോ. വേദന എങ്ങനെയുണ്ട് കാർത്തിക്കെ ”

“വേദന യുണ്ട് ഡോക്ടർ… വല്ലാത്ത തല പേരിപ്പ് ”

“വേദന കാണും കുറച്ചു കൂടുതൽ സ്റ്റിച് ഉള്ളതല്ലേ തത്കാലം റസ്റ്റ്‌ എടുത്തോ ഞാൻ പെയിൻ കില്ലർ ഒരു ഡോസ് കൂടി തരാം ”

“എനിക്ക് അനുഷ യെ കാണണം ഡോക്ടർ ഇപ്പോൾ പൈൻ കില്ലർ തന്നാൽ ഞാൻ ഉറങ്ങിപോകും ”

“അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല കാർത്തികേ ആദ്യം പൈൻ കില്ലറും മെഡിസിനും അത്‌ കഴിഞ്ഞു അനുഷ യെ കാണാൻ പോകാം അഥവാ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ വീൽ ചെയർ എടുക്കാൻ നേഴ്സിനോട് പറയാം ഓക്കേ….നിങ്ങളിൽ ആരെങ്കിലും ഒരാൾ ഇവിടെ നിന്നാൽ മതി ബാക്കിയുള്ളവർ ഒന്ന് പുറത്തു പോകു പ്ലീസ്  ”

ഡോക്ടർ അത്രയും പറഞ്ഞപ്പോൾ വിശ്വേട്ടനും ചേച്ചിയും പുറത്തേക്കിറങ്ങി. ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്സ് എന്തോ മെഡിസിൻ സിറിഞ്ചിൽ നിറക്കുന്നുണ്ടായിരുന്നു. വിനുവേട്ടൻ ചെറിയ പരുക്ക് എന്ന് പറഞ്ഞു പക്ഷെ ഡോക്ടർ പറയുന്നു ഒരുപാട് സ്റ്റിച്ചു ഉണ്ടന്ന്. ഇക്കണക്കിനു അനുഷ യെ കുറിച്ചു വിനുവേട്ടൻ പറഞ്ഞത് സത്യമാകുമോ??? ഇത്രയും ഞാൻ ചിന്തിച്ചു തീരും മുൻപേ നഴ്സിന്റെ കൈകളിൽ ഇരുന്ന സിറിഞ്ച് എന്റെ ശരീരത്തിൽ പതിച്ചു. ഞാൻ അല്പല്പമായി ഉറക്കത്തിലേക്കു പോകുന്നുണ്ടായിരുന്നു. ഡോക്ടറോഡ് വിനുവേട്ടൻ സംസാരിക്കുന്നത് എനിക്ക് കേൾക്കാൻ കഴിയുമായിരുന്നു…..

“ഡോക്ടർ കാർത്തിക ക്ക് ഭക്ഷണം ഒന്നും കൊടുത്തില്ല ”

“തത്കാലം ഒരു ഡ്രിപ് കൂടി കൊടുക്കാം മുന്നേ കൊടുത്ത പോലെ എന്തെകിലും കൊടുക്കാൻ പറയു.. ഈ കണ്ടിഷനിൽ ആ കുട്ടിയുടെ കാര്യം പറഞ്ഞാൽ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല ”

“അതാണ് ഡോക്ടർ എന്റെയും പ്രശ്നം.. ഇപ്പോൾ തന്നെ അനുഷ യെ കുറിച്ചു എന്നോടും എന്റെ സിസ്റ്റർ ലക്ഷ്മി യോടും ചോദിച്ചു??? അപ്പുറത്തുണ്ട് എന്ന് പറഞ്ഞു സമദനിപ്പിച്ചു ”

“Mr വിനു എന്തായാലും കാർത്തിക യെ അറിയിക്കണം പക്ഷെ അത്‌ എന്നൊക്ക ഇവിടത്തെ കൗണ്സിലിങ് സ്‌പെഷ്യലസ്റ്റിനെ കോൺസൾട് ചെയ്ത ശേഷം മതി കാർത്തിക എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ലല്ലോ??? പോലീസ് ഇൻക്യുറിയിൽ നിന്നും ഈ കുട്ടിയെ മാക്സിമം അവോയ്ഡ് ചെയ്യാൻ പറയണം,. ആ കുട്ടിയുടെ കാര്യം കഷ്ടമായിപ്പോയി വളരെ ക്ലോസിൽ നിന്നുള്ള ഗൺ ഷോട്ട് ആയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറയുന്നത് എങ്ങനെ ഇത്രയും ക്ലോസിൽ വന്നു യെന്നണ് ”

“അന്ന് രാത്രിയിൽ ഇവർ എന്തോ ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു എന്ന് എന്റെ സിസ്റ്റർ പറഞ്ഞു മിക്കവാറും അവരാകും എന്ന് തെറ്റിദ്ധരിച്ചു പോയതാകും ”

“ആഹ്ഹ് ഓക്കേ  എന്തായാലും വിധി   അത്രയെ പറയാനുള്ളു. എന്റെ ഡ്യൂട്ടി കഴിയാറായി എന്നാലും എന്തെകിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട ”

” ഓക്കേ ഡോക്ടർ.. താങ്ക്സ് എ ലോട്ട ”

ഇതെല്ലാം കേട്ട് ജീവശവം പോലെ കിടക്കാനല്ലാതെ ഒന്ന് വായിട്ടു കരയുവാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല… എന്റെ അനുഷ അവളെ ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ചത് ഞാൻ ഒരുത്തിയാണ്.. ഞാൻ കാരണമാ അവൾക്കു ഈ ഗതികേട്… നിന്നെ ഒരു നോക്ക് കാണുവാൻ പോലും പറ്റിയില്ലല്ലോടാ…. ദൈവമേ എന്ന എന്തിന് നീ ഇങ്ങനെ ദ്രോഹിക്കുന്നു. ഞാൻ നല്ല മയക്കത്തിലേക്ക് ആഴ്ന്നു….

ഒരു നീണ്ട ഉറക്കത്തിനു ശേഷം ഞാൻ എന്റെ കണ്ണുകൾ തുറന്നു എനിക്കരികിൽ വിനുവേട്ടൻ ഇരുപ്പുണ്ടായിരുന്നു… എന്റെ കണ്ണുകൾ തുറക്കുന്നത് കണ്ടിട്ടാവണം വിനുവേട്ടൻ ഒരു പുഞ്ചിരിയോടെ  പറഞ്ഞു…

“കാത്തു…. വേദന വല്ലതും…..ഡോക്ടറെ വിളിക്കാം ”

” വേണ്ട വിനുവേട്ടാ എന്റെ വേദന ഡോക്ടർ വന്നാലോ ഇവിടെയുള്ള മുഴുവൻ പെയിൻ കില്ലർ കുത്തി കയറ്റിയാലോ തീരില്ല ”     എനിക്കെന്റെ വികാരം അടക്കി പിടിക്കാൻ കഴിഞ്ഞില്ല എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. വാവിട്ടു തേങ്ങലടിച്ചു കരയുവാൻ തുടങ്ങി. എന്റെ കണ്ണുനീർ കണ്ടു സഹിക്കാൻ കഴിയാതെ വിനുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. എന്നെ ആ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു….,..

“മോളെ കാത്തു…. എല്ലാം വിധിയാടാ നമ്മൾ ആരും ഒരു തെറ്റും ചെയ്തില്ല ആ കൊച്ചിന് ദൈവം അത്രയേ ആയിസ്സ് നൽകിയിട്ടുള്ളു എന്ന് കരുതി നീ സമാദാനിക്കണം കാത്തു..”

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here