Home Latest ഭാമകുട്ടീനെ എന്റെ ഏട്ടന്റെ പെണ്ണായി കൊണ്ട് വരാനായിരുന്നു എനിക്കിഷ്ടം… Part – 2

ഭാമകുട്ടീനെ എന്റെ ഏട്ടന്റെ പെണ്ണായി കൊണ്ട് വരാനായിരുന്നു എനിക്കിഷ്ടം… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

അഷ്ട്ടമംഗല്യം 💫💫പാർട്ട്‌ -2

എല്ലാവരും എന്താ നോക്കികൊണ്ട്‌ നിക്കുന്നെ കയറിവാ…

കിഷോർ പറഞ്ഞു

ചേട്ടാ തറവാട് കണ്ടു നോക്കിനിന്നത തറവാടിന്റെ കാര്യം കീർത്തി പറഞ്ഞപ്പോൾ ഇത്രയും ഭംഗി പ്രതിഷിചില്ല

ദിവ്യ ചുറ്റും നോക്കി പറഞ്ഞു..

ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു വന്നപാടെ എല്ലാം കണ്ടാൽ പിന്നെ കാണാൻ ഒരു രസം കാണില്ല…. ദിവ്യയെ നോക്കി കണ്ണടച്ച് കൊണ്ട് ശ്യാം പറഞ്ഞു ദിവ്യ ദേഷ്യത്തോടെ അവനെ നോക്കി ചുണ്ട് കൊട്ടി കാട്ടി

വാ പെമ്പിള്ളാരെ…. കീർത്തി അവരെയും കൊണ്ട് അകത്തേക്കു കയറി

അവർ അകത്തുചെല്ലുമ്പോൾ കുടുംബത്തിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു…. കാര്യമായ ചർച്ച നടത്തുവായിരുന്നു അവിടെ…
എല്ലാവരുടെയും മുഖത്ത് ഗൗരവം..

അച്ചമ്മേ ഇതാ എന്റെ കുട്ടുകാർ…. കീർത്തി ഓടി അച്ഛമ്മയുടെ അടുത്ത് ചെന്ന്..

മം.. അവരുമായി അകത്തേക്ക് പോ… ഫ്രഷ് അവനുള്ള മുറി കാണിച്ചു കൊടുക്…. ഗൗരവത്തിൽ അവർ പറഞ്ഞു..

ശെരി… വാ.. അവരെ വിളിച്ചുകൊണ്ടു അവൾ അകത്തേക്കു നടന്നു… ഭാമ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛമ്മ അവളെ തന്നെ നോക്കുവായിരുന്നു… അവൾ പെട്ടന്ന് മുഖം മാറ്റി നടന്നു

ന്താടി അവിടൊരു ഗുഡാലോചന… അജ്മി ചോദിച്ചു..

ഇത്ത അത് ഈ കല്യാണം അച്ഛമ്മയുടെ ആഗ്രഹം പ്രകാരം നടത്തുന്നതാണ്… കിച്ചേട്ടൻ ഇഷ്ടപ്പെട്ടു കെട്ടുന്നതല്ല അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ല പക്ഷെ അച്ഛമ്മ പറയുന്നതാണ് അച്ഛനു വേദവാക്യം.. അച്ഛന്റെ സഹോദരിയുടെ മകളെയാ കിച്ചേട്ടൻ കെട്ടുന്നത് പുള്ളിക്കാരി മോഡൽ ആണ് ദുബായിൽ… ഇന്ന് ലാൻഡ് ചെയ്യും..

ഇഷ്ടം അല്ലാതിരിക്കാൻ കാരണം എന്താടി കുട്ടികാലം മുതൽ അറിയുന്നെയല്ലേ മുറപെണ്ണല്ലേ..

ദീപ്തി കൃഷി കാരനായ ഏട്ടനെ വേണ്ടാന്ന് പറഞ്ഞതാ ഒരിക്കൽ… പക്ഷെ ഇപ്പോ അവൾ തന്നെ അച്ഛമ്മയെ നിര്ബന്ധിക്കുവായിരുന്നു അതിനു കാരണം ഈ തറവാട് അച്ഛമ്മയുടെ പേരിൽ ആണ് അച്ഛമ്മ പറഞ്ഞേക്കുന്നത് കിച്ചേട്ടന് ആണ് തറവാട് എന്നാണ്… കിച്ചേട്ടനെ മാര്യേജ് ചെയ്ത അവർക്ക് സ്വന്തം ആവില്ലേ തറവാട് അതാ പ്ലാൻ…. അച്ഛമ്മയെ ധിക്കാരിക്കാൻ അച്ഛനും ഏട്ടനും പറ്റുന്നില്ല…. ഏട്ടന്റെ തലയിൽ എഴുതിയത് ദീപ്തിയുടെ പേരാണ്…ഭാമകുട്ടീനെ എന്റെ ഏട്ടന്റെ പെണ്ണായി കൊണ്ട് വരാനായിരുന്നു എനിക്കിഷ്ടം…

നിനക്ക് എന്താ പെണ്ണെ…. നീ ഈ പറയുന്നത് ആരും കേൾക്കണ്ട…. ഭാമ കീർത്തിയെ ശ്വാസിച്ചു…

നിങ്ങൾ റെഡി ആയി വാ കഴിക്കാനുള്ള ഫുഡ്‌ ഇങ്ങോട്ട് കൊടുത്തുവിടാം….

റെഡി ആയി food കഴിച്ചു അവർ താഴേക്കു ചെന്നു..

വാ അച്ഛമ്മ നിങ്ങളെ വിളിക്കുന്നു

അവർ ചെല്ലുമ്പോൾ കിഷോർ അച്ഛമ്മയുടെ അടുത്ത് നിൽപ്പുണ്ട്…
മോനെ കിച്ചു ദീപ്‌തി നേരെ ടെക്സ്റ്റയിൽ ഇറങ്ങും അവൾ വന്നിട്ട് ദീപു മോൾക് ഡ്രസ്സ്‌ എടുത്ത മതീന്ന് പറഞ്ഞിരുന്നു നീ പോകുമ്പോൾ ഇവരെ കൂടി കൊണ്ട് പോണം ഈ കുട്ടികൾക്ക് കൂടി ഡ്രസ്സ്‌ എടുത്തു കൊടുക്കണം..

അയ്യോ അച്ചമ്മേ ഞങ്ങൾക്ക് ഒന്നും വേണ്ടാ..

എതിര് പറയണ്ട ഇതു ഇവിടുത്തെ ഒരു കിഴ്വഴക്കം ആണ്… കീർത്തി പറഞ്ഞത് കേട്ടോ നീയും ഇവരോടെപ്പം ചെല്ലു..

ശെരി അച്ചമ്മേ…

അവളെ മൂവർ സംഘവും കീർത്തിയും കിഷോറും ശ്യാം ശ്യാമിന്റെ അനുജൻ ശരത്തും ടെസ്റ്റിൽസ് ലേക്ക് പോകാൻ കാറിലേക് കയറി

നിങ്ങൾ കയറു ഞാനിപ്പോൾ വരാം…. പറഞ്ഞിട്ട് കിഷോർ അകത്തേക്ക് പോയി..

അവൻ തിരിച്ചു വന്നപ്പോൾ എല്ലാവരും കാറിൽ കയറിയിരുന്നു… ബാക്ക് ഡോർ തുറന്നു ഭാമയുടെ അരികിലായി അവൻ ഇരുന്നു 4 പേര് അവർ തന്നെ ഉണ്ടായിരുന്നു കിഷോർ കൂടി ഇരുന്നപ്പോൾ എല്ലാവരും അഡ്ജസ്റ്റ് ചെയ്തു ഇരിക്കേണ്ടി വന്നു… ഭാമയോട് ചേർന്നിരുന്നപ്പോൾ കിഷോറിന് തന്റെ ആരോ ആണ് അവൾ എന്ന് തോന്നി ഒരിക്കലും ആരോടും തോന്നാത്ത ഒരു അനുഭൂതി… ഭാമയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു…. എങ്ങനെയും കാറിൽ നിന്നിറങ്ങിയ മതി എന്നാ പ്രാത്ഥന ആയിരുന്നു അവൾക്…

കീർത്തി…

എന്താ ഭാമച്ചി…

നീ ഇവിടെ ഇരിക്ക

അതെന്താ..

ഇതുകേട്ട് കിഷോർ പറഞ്ഞു

എന്റെ കൊച്ചേ അടുത്തിരുന്നെന് പറഞ്ഞു ഞാൻ ആരെയും കടിച്ചു തിന്നില്ല…

അയ്യോ അതല്ല

യെതല്ല..

ഒന്നുമില്ല..

അതാ നല്ലത്…
അവൾ പിന്നെ ഒന്നുമ മിണ്ടിയില്ല

ഷോറൂമിൽ ദീപ്തിയും അവളുടെ കുറച്ചു ഫ്രണ്ട്സും കാത്തു നില്പുണ്ടായിരുന്നു..

എത്ര നേരമായി കാത്തു നിൽകുവാ… ദുബായ് കിടന്ന ഞാൻ പറഞ്ഞ ടൈമിൽ എത്തി… നിങ്ങൾ എന്താ താമസിച്ചേ..

ദീപേച്ചി സുഗാണോ… കീർത്തി ഓടി അവളുടെ അരികിലെത്തി…
എന്നാൽ അവളെ ദീപ്തി മൈൻഡ് ചെയ്യാതെ കിഷോറിനോട് ദേഷ്യപ്പെട്ടു

ഇനി വഴക്ക് ഒന്നുമ വേണ്ട വാ എല്ലാരും ശ്യാം ലിഫ്റ്റിൽ കയറി ദീപ്തി ഫ്രണ്ട്‌സ് കൂടെ കേറി അജ്മിയും ശരത്തും കീർത്തി യും കേറിയപ്പോ ലിഫ്റ്റ് ഫുൾ ആയി.. നിങ്ങൾ പൊയ്ക്കോ ഞങ്ങൾ സ്റ്റെപ് വഴി വരാം കിഷോർ പറഞ്ഞു

എന്നാ ഞാനും ഇറങ്ങാം..

കീർത്തി പുറത്തിറങ്ങാൻ തുടങ്ങി.

വേണ്ട നീ പൊയ്ക്കോ..

മം

ഭാമയും ദിവ്യയും കിഷോറും സ്റ്റെപ് കയറി..

കിച്ചേട്ടാ…..ചോദിക്കുന്ന കൊണ്ട് ഒന്നുമ തോന്നല്ലേ..

എന്താ ദിവ്യ

ചേട്ടന് നാട്ടിൽ പെമ്പിള്ളാരെ കിട്ടഞ്ഞിട്ട് ആണോ അങ്ങ് ദുഫായിന്നു ഈ ഇറക്കുമതിയെ ഇറക്കിയേ

പെമ്പിള്ളേർ അല്ലാ ഒരു പെണ്ണ്..

ആ ഒരു പെണ്ണ്… സമ്മതിച്ചു

ഡീ മിണ്ടാതിരിക്കാൻ… ഭാമ ദിവ്യ യെ നുള്ളി

ആ നുള്ളാതെ പെണ്ണെ നോവുന്നു…

കിഷോർ അതുകണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു..

ദാ ഈ ഭാമയെ കുറച്ചു കൂടി മുന്നേ കണ്ടിരുന്നെങ്കിൽ ആരു എതിർത്തയാല് ഞാൻ കിട്ടിയേനെ..

ചേട്ടാ ഇനിയും സമയം ഉണ്ട് ആ പെണ്ണിനേക്കാൾ ഞങ്ങടെ ഭാമ കുട്ടി സൂപ്പറാ..

അവൻ ഭാമയെ നോക്കി

ഡി നിനക്ക് വേടിക്കും മിണ്ടാതിരിക്ക..

അവർ മുകളിൽ എത്തിയപ്പോൾ ദീപ്‌തിക് സാരീ നോക്കുവായിരുന്നു അവർ എല്ലാരും…
ദാ കിച്ചേട്ടൻ വന്നു സാരീ സെലക്ട്‌ ചെയ്യാൻ ഏട്ടനെ കഴിഞ്ഞേ ഉള് ആരും

കീർത്തി പറഞ്ഞു

കിഷോർ… ദാ ഇതു എങ്ങനെ ഉണ്ട് ഒരു സാരീ എടുത്തു കാണിച്ചു കൊണ്ട് ദീപ്തി ചോദിച്ചു..

അത് കളർ കുറച്ചു കൂടുതൽ അല്ലെ ലൈറ്റ് അല്ലെ കുറച്ചു കൂടി ഭംഗി… അവൻ അവളോട്‌ ചോദിച്ചു

രാഹുൽ നീ പറ എങ്ങിനെ ഉണ്ട്… ദീപ്തി അവളുടെ ഫ്രണ്ട് നോട്‌ ചോദിച്ചു

വൗ… സൂപ്പർ ഡീ നിനക്ക് നന്നായി ചേരും..

ഇതു സെലക്ട്‌ ചെയ്തു.. സെയിൽസ് ഗേൾ നോട്‌ ദീപ്‌തി പറഞ്ഞു..
കിഷോറിന്റെ മുഖം വല്ലാതെ ആയി
കീർത്തികും ദേഷ്യം വന്നു

നിങ്ങൾ സെലക്ട്‌ ചെയ്ത മതിയെങ്കിൽ എന്റെ ഏട്ടനോട് എന്തിന് ചോദിച്ചു…

കീർത്തി… ശാസനയോടെ കിഷോർ വിളിച്ചു പിന്നെ അവൾ ഒന്നും മിണ്ടിയില്ല..

എനിക്ക് കുറച്ചു മോഡൽ ഡ്രസ്സ്‌ എടുക്കണം… രാഹുൽ നിമിഷ വാ… നിങ്ങൾ ഇവിടെ നിന്നോ ഞങ്ങൾ വന്നേക്കാം

മോഡൽ ഡ്രസ്സ്‌ ഒക്കെ ഏത് ഫ്ലോർ ആണ്…

Mam 4 th . ഫ്ലോർ

Ok

ദീപ്‌തി ഫ്രണ്ട്സ് മായി ലിഫ്റ്റ് കയറി പോയി

ഇതിപ്പോ ആ കൂടെ വന്നവനാണോ അവളെ കെട്ടുന്നേ ദേഷ്യത്തോടെ കീർത്തി ചോദിച്ചു..

നിങ്ങൾക്ക് എന്താ എടുക്കേണ്ടത് സാരീ ആണോ…

പെട്ടന്ന് കിഷോർ വിഷയം മാറ്റി

ഏട്ടാ ഞങ്ങൾക്ക് ദാവണി മതി… കീർത്തി പറഞ്ഞു… ഭാമ ചേച്ചി സാരീ മതീന്ന് പറഞ്ഞിരുന്നു ഏട്ടൻ സെലക്ട്‌ ചെയ്യാമോ ഞങ്ങൾ ദാവണി സെക്ഷനിൽ പോട്ടെ… ശ്യമേട്ട ശരത്തെ ഞങ്ങടെ കൂടെ വാ..

ഭാമയും കിഷോറും മാത്രമായി അവിടെ..

സാർ റേറ്റ് എത്ര വേണമെന്ന് പറഞ്ഞാൽ നന്നായിരുന്നു..

ഒരു 1000 താഴേ മതി
അവൻ പറയുന്നതിന് മുന്നേ അവളെ ചാടി പറഞ്ഞു

സോറി mam 1000 താഴെ 1st ഫ്ലോർ ആണ് ഇവിടെ 10000 തൗസൻഡ് മുകളിലേക്കു ആണ്..

മം ശെരി അവൾ എഴുനേറ്റു..

അവൻ പെട്ടന്ന് അവളുടെ കൈൽ പിടിച്ചു അവിടെ ഇരുത്തി..

അവൾ കൈ വലിച്ചു

നിങ്ങൾ റേറ്റ് നോക്കണ്ട കുറച്ചു നല്ല സാരീസ് എടുത്തിട്

Ok സാർ..

പിങ്ക് l ഗോൾഡൻ ബോർഡർ സാരീ അവൻ സെലക്ട്‌ ചെയ്തു… ഇതു മതി ഭാമ ഇഷ്ടപ്പെട്ടോ

അവൾ അതിലേക് നോക്കി prize ടാഗ് നോക്കി 16890
അയ്യോ ഇതു വേണ്ട ഇത്രയും കാശിന്റെ എനിക്ക് വേണ്ട

അവൾ അങ്ങനെ പറയും നിങ്ങൾ ഇതൊന്നു വച്ചു കാണിക്കു

ശെരി സാർ

അവർ അവളെ ആ സാരീ ഉടുപ്പ്ച്ചു..

അവൻ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാൻ തോന്നിയില്ല ആ സാരിയിൽ അതീവ സുന്ദരി ആയിരുന്നു ഭാമ…

സാർ ഈ മാഡത്തെയാണോ mrg ചെയ്യുന്നത് നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആണ്..

അവന്റെ മുഖം വിടർന്നു…

അയ്യോ അല്ല… അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു…

അതെ….. ഉറച്ച ശബ്‌ദം കേട്ടു കിഷോർ തിരിഞ്ഞു നോക്കി…

തുടരും…..

കിഷോറും ഭാമയും ഒന്നിക്കുമോ അതോ ദീപ്തിയെ കെട്ടുമോ കിഷോർ

നിങ്ങളുടെ അഭിപ്രായം പ്രേതിഷിക്കുന്നു സൂപ്പർ നന്നായിട്ടുണ്ട് എന്നാ കമന്റ്‌ ഒഴിവാക്കി ഒരു അഭിപ്രായം പറഞ്ഞ നന്നായിരുന്നു…

സിനി സജീവ് 💛💛

LEAVE A REPLY

Please enter your comment!
Please enter your name here