Home Health ശരീരഭാരം കുറക്കാന്‍ ദൃഢനിശ്​ചയവും ക്ഷമയും ​വേണം…

ശരീരഭാരം കുറക്കാന്‍ ദൃഢനിശ്​ചയവും ക്ഷമയും ​വേണം…

0

അമിതവണ്ണം അലട്ടുന്നുവോ? അഞ്ചിനം ജ്യൂസുകള്‍ നിങ്ങള്‍ക്ക്​ ആശ്വാസമാകും

ശരീരഭാരം കുറക്കാന്‍ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. ഇൗ ആഗ്രഹ പൂര്‍ത്തീകരണത്തിന്​ എന്ത്​ ചെയ്യണമെന്ന അറിവും പ്രധാനമാണ്​. ശരിയായ ജ്യൂസുകള്‍ നിങ്ങളെ ഇതിന്​ സഹായിക്കും. ഖരരൂപത്തിലുള്ള ഭക്ഷണങ്ങളുടെ സ്​ഥാനത്ത്​ ജ്യൂസുകള്‍ പരീക്ഷിക്കുന്നത്​ പുതിയ കാര്യമല്ല. എന്നാല്‍ എല്ലാവിധ ഖരഭക്ഷണവും നിര്‍ത്തി ജ്യൂസ്​ കഴിക്കുന്നത്​ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ശരീരത്തെ ദുര്‍ബലപ്പെടുത്താനുമേ സഹായിക്കുകയുള്ളൂ.

പൂര്‍ണമായും ദ്രവഭക്ഷണത്തിലേക്ക്​ മാറുന്നതിന്​ പകരം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഏതാനും ജ്യൂസുകള്‍ ഉള്‍പ്പെടുത്താം. ഫ്രഷ്​ ജ്യൂസ്​ കഴിക്കുന്നത്​ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും ഫൈബറും ശരീരത്തില്‍ നേരിട്ട്​ എത്താനുള്ള എളുപ്പവഴിയാണ്​. ഇത്​ നിങ്ങളുടെ പോഷണ​പ്ര​ക്രിയയെ ഉണര്‍ത്തുകയും കൂടുതല്‍ കലോറി ഉൗര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരേ സമയം ശരീരത്തിന്​ ഗുണകരവും എന്നാല്‍ നിങ്ങളുടെ ശരീര ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്ന അഞ്ച്​ തരം ജ്യൂസുകള്‍ ഇവയാണ്​:

കാരറ്റ്​ ജ്യൂസ്​

കലോറിയുടെ അളവില്‍ കുറവും ഫൈബര്‍ കൂടുതലുമുള്ള കാരറ്റ്​ ഭാരം കുറക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണം വരെ പിടിച്ചുനില്‍ക്കാന്‍ ഒരു ഗ്ലാസ്​ കാരറ്റ്​ ജ്യൂസ്​ നിങ്ങളെ സഹായിക്കും. കാരറ്റ്​ ജ്യൂസ്​ പിത്തരസം ഉല്‍പ്പാദനത്തിന്​ സഹായിക്കുകയും അതുവഴി മതി കൊഴുപ്പ്​ ഇല്ലാതാക്കാനും സഹായിക്കും. കാരറ്റ്​ ജ്യൂസിന്‍റെ സ്വാദ്​ വര്‍ധിപ്പിക്കാന്‍ ഇതില്‍ ആപ്പിള്‍, ഒാറഞ്ച്​, ഇഞ്ചി ഇവയില്‍ ഏതെങ്കിലും ഒന്ന്​ കുറഞ്ഞ അളവില്‍ ചേര്‍ക്കാം.

ഒാറഞ്ച്​ ജ്യൂസ്​

പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്​ഥാനത്ത്​ എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ്​ ഒാറഞ്ചി​ന്‍റേത്​. നെഗറ്റീവ്​ കലോറി ജ്യൂസ്​ ആയാണ്​ ഒാറഞ്ച്​ ജ്യൂസ്​ പരിഗണിക്കപ്പെടുന്നത്​.

ബീറ്റ്​റൂട്​

കൊളസ്​ട്രോളും കൊഴുപ്പും ഇല്ലാത്തതാണ്​ പോഷക ഗുണമുള്ള ബീറ്റ്​റൂട്​ ജ്യൂസ്​. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത്​ സഹായിക്കും. ഏതാനും തുള്ളി ചെറുനാരങ്ങാ നീരോ അല്‍പ്പം ഉപ്പോ വറുത്ത ജീരകത്തി​ന്‍റെ പൊടിയോ ബീറ്റ്​റൂട്​ ജ്യൂസില്‍​ ചേര്‍ക്കുന്നത്​ കൂടുതല്‍ രുചികരമാക്കും.

തണ്ണിമത്തന്‍

ഭാരം കുറക്കാനുള്ള ശ്രമത്തിനിടയില്‍ ശരീരത്തില്‍ ജലാംശം വേണ്ടത്ര അളവില്‍ നിലനിര്‍ത്തല്‍ പ്രധാനമാണ്​. തണ്ണിമത്തന്‍ ജ്യൂസ്​ ജലാംശം നിലനിര്‍ത്താനും അമിനോ ആസിഡി​ന്‍റെ സാന്നിധ്യം കാരണം ഉയര്‍ന്ന കലോറി ഉൗര്‍ജോല്‍പ്പാദനത്തിനും സഹായിക്കുന്നു. നൂറ്​ മില്ലി ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസില്‍ ഏകദേശം 100 ക​ലോറി അടങ്ങിയിരിക്കും.

നെല്ലിക്ക ജ്യൂസ്​

ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ്​ അത്യുത്തമമാണ്​. വേഗത്തിലുള്ള പോഷണം കൊഴുപ്പ്​ ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു തുള്ളി തേന്‍ സഹിതം രാവിലെ ഒരു ഗ്ലാസ്​ ​നെല്ലിക്ക ജ്യൂസ്​ കഴിക്കുന്നത്​ ശരീരഭാരം കുറക്കാനുള്ള ശ്രമത്തെ ഫലപ്രദമാക്കും.

– അറിവ് പങ്കിടുക

LEAVE A REPLY

Please enter your comment!
Please enter your name here