Home Latest എന്റെ കാത്തു നിന്റെ അമ്മായി അമ്മക്ക് ഇടക്ക് കിളി പോകും കുറച്ചു നാൾ ഈ അസുഖം...

എന്റെ കാത്തു നിന്റെ അമ്മായി അമ്മക്ക് ഇടക്ക് കിളി പോകും കുറച്ചു നാൾ ഈ അസുഖം ഇല്ലാതിരിക്കുവായിരുന്നു… Part – 27

0

Part – 26 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 27

“ഒരു അബദ്ധവും പറ്റിയില്ല എന്റെ മോളെ….. ഈയിടെ എനിക്ക് മാട്രിമോണി നിന്നുംപ്രൊപോസൽ വന്നിരുന്നു… പയ്യൻ കാനഡയിൽ, അച്ഛനു മായാണ് അയാൾ   ആദ്യം സംസാരിച്ചേ വലിയ പ്രദീക്ഷകളോടെ അച്ഛൻ എന്നോട് പറഞ്ഞു ; നല്ല കൂട്ടർ ആണെന്ന് തോന്നുന്നു പയ്യൻ വളർന്നതും പഠിച്ചതും കാനഡയിൽ ആണ്,പയ്യന് എന്നോട് സംസാരിക്കണം അത്‌ കൊണ്ട് അച്ഛൻ എന്റെ നമ്പർ കൊടുത്തുവെന്നും പിറ്റേ ദിവസം എന്ന അയാൾ വിളിച്ചു എന്നോട് നല്ല രീതിയിൽ സംസാരിച്ചു എന്ന കാണണമെന്ന് പറഞ്ഞു വാട്ട്സപ്പ് വീഡിയോ കാൾ ചെയ്തു അതെല്ലാം കഴിഞ്ഞു അതേ ദിവസം വൈകുന്നേരം എന്നെ വിഡിയോ കാൾ ചെയ്തു പറയുവാ അവന് വീഡിയോ സെക്സ് ചെയ്യണമെന്ന് …… അത്‌ കേട്ടതും ഞാൻ കൊടുങ്ങല്ലൂർ ഭരണി പാട്ട് തുടങ്ങി.. പാടി നിർത്തിയപ്പോഴേക്കും ആള് എന്ന ബ്ലോക്ക്‌ ചെയ്തു സ്ഥലം വിട്ടു ”

” ഹഹഹ……. എന്റെ ആണു….. ഇതുമാതിരിയുള്ള ചെറ്റകളുടെ സാധനം ചെത്തി പട്ടിക്കു കൊടുക്കണം ” യെന്ന് ഞാൻ പറഞ്ഞു തീർന്നപ്പോഴേക്കും ചേച്ചി അവിടേക്ക് വന്നു

“ആരെ പട്ടിക്ക് കൊടുക്കാൻ പോകുന്നു കാത്തു….”

“അത്‌ ഈയിടെ അനുഷ യെ ഒരു നരമ്പ് രോഗി വിളിച്ച കഥ പറയുവായിരുന്നു, അവനെ പട്ടിക്കു കൊടുക്കുന്ന കാര്യമാ ചേച്ചി…. പിന്നെ അമ്മ എന്നോട് പറഞ്ഞു ചേച്ചിയെയും കൂട്ടി പൂജ മുറിൽ  ചെല്ലണമെന്ന് ”

“എന്റെ കാത്തു നിന്റെ അമ്മായി അമ്മക്ക് ഇടക്ക് കിളി പോകും കുറച്ചു നാൾ ഈ അസുഖം ഇല്ലാതിരിക്കുവായിരുന്നു വീണ്ടും തുടങ്ങിയോ?????”

“എന്തായാലും ഇന്ന് നല്ലൊരു ദിവസമല്ലേ അത്‌ കൊണ്ട് ഒന്ന് പോയേക്കാം ചേച്ചി ”

“അത്‌ എന്താ കാത്തു നല്ലൊരു ദിവസം?????? ഇന്ന് എന്താ പ്രേത്യേകത?????”

“വർഷങ്ങക്കു ശേഷം ചേച്ചിക്ക് ഒരു സന്തോഷമുണ്ടായ ദിവസം…. അതാ ഞാൻ ഉദ്ദേശിച്ചത് ”

“ഓഹ്ഹ്… അങ്ങനെ…. അത്‌ കാത്തു പറഞ്ഞത് ശരിയാണ് ഞാൻ ഒരിക്കലും എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇത്രയും സിംപിൾ ആയി കൈകാര്യം ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല… എന്തോ ഒരു ഭാഗ്യം ഇങ്ങനെയൊക്കെ ആയിത്തീർന്നു… കാത്തു പറഞ്ഞ സ്ഥിക്കു വാ നമുക്ക് പൂജ മുറിയിലേക്ക് പോകാം… ദൈവങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം എനിക്ക് നശിച്ചതായിരുന്നു എന്നാലും എന്റെ അമ്മയെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും എനിക്ക് പൂജ മുറിയിൽ പോയി പ്രാർത്ഥിക്കണം ”

അത്രയും പറഞ്ഞു കൊണ്ട് നമ്മൾ മൂവരും താഴേക്കിറങ്ങി പൂജമുറിയിൽ പോയി പ്രാർത്ഥിച്ചു. മനസ്സിൽ നിറയെ  അമ്മ കുറച്ചു മുന്നേ എന്നോട് പറഞ്ഞ കഥകൾ ആയിരുന്നു. ആർക്കും ഒരാപത്തും വരുത്തല്ലേ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ എനിക്കില്ലായിരുന്നു. പൂജ മുറിയിൽ നിന്നും പുറത്തിറങ്ങിയ ചേച്ചി അമ്മയോട് പറഞ്ഞു……

“അമ്മേ…..ഇന്ന് രാത്രിയിലെ ഭക്ഷണം നമുക്ക് പുറത്തുന്നു ഓർഡർ ചെയ്യാം ”

” അതിനെന്താ നിങ്ങൾക്കു എന്താ വെച്ച ഓർഡർ ചെയ്തോ…. ഞാൻ അല്പം കഞ്ഞി ഉണ്ടാക്കി കഴിച്ചോളാം പുറത്തെ ഭക്ഷണം എനിക്ക് പറ്റത്തില്ല ലച്ചു ”

“ഇന്നലെത്തെ വയറുവേദന അമ്മക്ക് ഇപ്പോഴുമുണ്ടോ????”

“വയറുവേദന ഒന്നും മില്ല ലച്ചു രാത്രിൽ കുറച്ചു കഴിക്കാമെന്നു കരുതി…..”

“മ്മ്മ്മ്മ്മ്മ്മ്മ്……. എന്നാൽ പിന്നെ ഞാൻ നമ്മൾ മൂന്നുപേർക്കും ഭക്ഷണം ഓർഡർ ചെയ്യാം. അമ്മക്കുള്ള കഞ്ഞി ഞാൻ ഉണ്ടാക്കികൊള്ളാം, തത്കാലം അമ്മ ഇവിടെ സീരിയലൊക്കെ കണ്ടിരുന്നോ ”

അത്രയും പറഞ്ഞു ചേച്ചി ടൗണിലെ ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്തു. എന്നിട്ട് അടുക്കളയിലേക്ക് പോയി. ചേച്ചിയെ ഒറ്റയ്ക്ക് കഷ്ടപ്പെടുത്തുന്നത് ശെരിയല്ലല്ലോ എന്നോർത്ത് ഞാനും അനുഷ യും കൂടി അടുക്കളയിലേക്ക് ചെന്നു. ഞങ്ങളെ കണ്ട പാടേ ചേച്ചി പറഞ്ഞു……..

“നിങ്ങൾക്കു അവിടെ ഇരുന്നാൽ പോരായിരുന്നോ. ഇത്‌ ഒരു പത്തു മിനിറ്റ് കൊണ്ട് റെഡിയാക്കി ഞാൻ അങ്ങ് വരുമായിരുന്നല്ലോ ”

“അത്‌ സാരമില്ല ചേച്ചി.ഒറ്റയ്ക്ക് ബോറടിക്കാതിരിക്കാനാണ് നമ്മൾ ഇങ്ങോട്ട് വന്നേ ”

“ഇപ്പോൾ എന്ത് ബോറടി അനുഷേ???? അത്‌ കുറച്ചു നാൾ മുൻപായിരുന്നു ….കാത്തു ഈ വീട്ടിൽ വരുന്നവരെയും  ഞാൻ ഒറ്റക്കായിരുന്നു. ശെരിക്കും അകപ്പെട്ടുപോയ അവസ്ഥ. അന്നൊക്കെ ഒരു ദിവസം തീരാൻ പെടുന്ന പാട്…. ഓഹ്ഹ്   ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു ”

“അല്ല ചേച്ചി വിശ്വേട്ടനെ പിന്നെ വിളിച്ചോ??”

“അയ്യോ.. അത്‌ ഞാൻ മറന്നു കാത്തു നീ ഈ അരിയൊന്നു കഴുകി ആ കുക്കേറിൽ ഇട്ടേ.. ഞാൻ വിശ്വേട്ടനെ വിളിച്ചേട്ട് ഇപ്പോൾ വരാം ”

“ചേച്ചി പതുക്കെ വന്നാൽ മതി… ഇവിടത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം ”

” എന്നാൽ ശെരി കാത്തു ” യെന്നു പറഞ്ഞു ചേച്ചി അടുക്കളയിൽ നിന്നും മുറിയിലേക്ക് നടന്നു. എനിക്കൊപ്പം കിച്ചണിൽ ഉണ്ടായിരുന്ന അനുഷ അവളുടെ ഫോൺ എടുക്കുവാനായി ഫ്രന്റ് റൂമിലേക്ക്‌ നടന്നു.ഇതിനിടയിൽ ചേച്ചി തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു……

“കാത്തു   ഫുഡ്‌ ഓർഡർ ചെയ്തത് ഒരു അരമണിക്കൂർ ഉള്ളിൽ വരുമെന്ന പറഞ്ഞെ ആ ഗേറ്റിന്റ അടുത്ത് വരെ പോയി നിൽക്കാമോ ”

“നോ പ്രോബ്ലം ചേച്ചി ദാ ഇതിൽ രണ്ടു വിസ്സിൽ വന്നാൽ ഓഫ്‌ ചെയ്തു ഞാനും അനുഷ യും ഗേറ്റിനു അടുത്തേക്ക് പോയി നിൽക്കാം ”

ഞാനും അനുഷ യും എന്തെക്കെയോ തമാശകൾ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിൽക്കുവായിരുന്നു . അമ്മ മുൻവശത്തെ മുറിയിൽ നിന്നും അടുക്കയിലേക്ക് വന്നു പറഞ്ഞു…..

“കാത്തു മോളെ നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം എത്തിയെന്ന് തോന്നുന്നു.. ആരോ ഗേറ്റിൽ തട്ടുന്നു ”

” ഞാൻ  ഇപ്പോൾ പോകാം അമ്മേ…ചേച്ചി പറഞ്ഞു അരമണിക്കൂർ ആകുമെന്ന്. ഇത്‌ ഇത്ര പെട്ടന്നു വന്നോ.. എടീ അനുഷേ നീ ആ ഗേറ്റിനു അടുത്തേക്ക് ചെന്നെ ഞാൻ പൈസയും എടുത്തു നിന്റെ പുറകെയുണ്ട്  ”

ഞാനും അനുഷ യും മുൻവശത്തെ മുറിയിലേക്ക് നടന്നു നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു???

“എന്താണ് ഓർഡർ ചെയ്തത്… അവർ വല്ലതും ചോദിക്കുമോ???”

“ഒരു ഫോര്മാലിറ്റിക്കു ലക്ഷ്മി മാഡം ആണോ എന്ന് ചോദിക്കും??? നീ അതെന്നു പറഞ്ഞാൽ മതി അപ്പോഴേക്കും ഞാൻ പൈസ എടുത്തിട്ട് അവിടെ എത്താം ” ഞാൻ അത്രയും പറഞ്ഞു കൊണ്ട് എന്റെ പേഴ്‌സ് എടുക്കാൻ മുകളിലെ മുറിയിലേക്ക് പോയി. അവിടെ നിന്നും പൈസയുമെടുത്തു തിരിച്ചു താഴെ എത്തിയപ്പോഴേക്കും പുറത്ത് നിന്നും ഒരു വെടിയൊച്ചയാണ് ഞാൻ കേൾക്കുന്നത്……

തുടരും……….

LEAVE A REPLY

Please enter your comment!
Please enter your name here