Home Latest എടി പോത്തേ.. നിന്റെ ചേട്ടൻ ഫോട്ടോയിൽ കാണുന്ന പോലെ അല്ല എന്നാ ഗ്ലാമർ ആണെടി.. Part...

എടി പോത്തേ.. നിന്റെ ചേട്ടൻ ഫോട്ടോയിൽ കാണുന്ന പോലെ അല്ല എന്നാ ഗ്ലാമർ ആണെടി.. Part – 1

0

രചന : Sini Sajeev

അഷ്ട്ടമംഗല്ല്യം 💫 പാർട്ട്‌ -1

എടി ദിവ്യയെ പെട്ടന്ന് റെഡി ആയി വാ അവൾ ഇപ്പോൾ തന്നെ കുറെ തവണ വിളിച്ചു…

ഞാൻ റെഡിയായി ചേച്ചി… ഈ അജ്മി ഇത്തായ ലേറ്റ്..

പോടീ കാന്താരി… ഞാൻ പണ്ടേ റെഡിയായി…

രണ്ടും പെട്ടന്ന് ഇങ്ങോട്ട് വന്നേ..

ദാ വന്നു ദേ പോയി…

ഈ പെണ്ണിനെന്ന വട്ടായോ അജ്മി..

മിക്കവാറും ഉളൻപാറയിൽ ന്യൂ അഡ്മിഷൻ എടുക്കേണ്ടി വരും ഇവക്കു വേണ്ടി..

പോടീ ചേച്ചിമാരെ… ഞാൻ പാവം ആയോണ്ടാല്ലേ എന്നെ ഇങ്ങനെ ക്രൂശിക്കുന്നേ…

അചൂട ഒരു പാവം വന്നേക്കുന്നു..

പോടീ ഭാമ കുട്ടി ..

ഈ പെണ്ണിന് മേടിക്കും എന്തെന്ന്..

രണ്ടും വഴക്ക് ഇടാതെ ഇങ്ങോട്ട് വന്നേ ട്രെയിൻ പോയ പിന്നെ വൈകിട്ട് ആവും അടുത്ത ട്രെയിൻ അവിടെ ചെല്ലുമ്പോൾ കീർത്തി നമ്മളെ പൊങ്കാലയിടും…

ഭാമേ .. കീ ബാഗിൽ വച്ചേക്കു..

ശരി അജി..

അവര് റയിൽവേ സ്റ്റേഷനിൽ എത്തി..

ഇന്നും ട്രെയിൻ ലേറ്റ് ആണോ..

ഭാമയും ദിവ്യയും അജ്മിയും കീർത്തനയും ഒരു വീട് വാടകയ്ക്കു എടുത്തു ഒരുമിച്ചു താമസിക്കുവാന്… ബാംഗ്ലൂർ ഒരു പ്രൈവറ്റ് ഇത് കമ്പനിയിൽ ആണ് ജോലി ചെയുന്നത്..

മൂന്ന് ദിവസത്തിന് ശേഷം കീർത്തനയുടെ ചേട്ടൻ കിഷോറിന്റെ കല്യാണം ആണ്.. കല്യാണത്തിന് പങ്കെടുക്കാൻ കീർത്തനയുടെ വീട്ടിലേക് തിരിക്കുകയാണ് മൂവർസംഘം..

ദിവ്യ ഒരു കോട്ടയം അച്ചായത്തി ആണ് അപ്പന്റെയും അമ്മയുടെയും ഒറ്റ സന്താനം… അതുകൊണ്ട് കുറച്ചു കുറുമ്പും വാശിയും കൂടുതൽ ആണ്..

അജ്മി മലപ്പുറം മുസ്ലിം കുട്ടി ആണ് കല്യാണം കഴിഞ്ഞു.. കെട്ടിയോൻ ദുബായിൽ ജോലി ആണ്…

ഭാമ തൃശൂർകരി ആണ് ഗുരുവായൂരപ്പന്റെ സ്വന്തം മകൾ ഗുരുവായൂർഅപ്പനാണ് അവളുടെ ഇഷ്ടദൈവം… രണ്ടു അനിയന്മാരുടെ ഒരേ ഒരു ചേച്ചി… അച്ഛൻ lic ഏജന്റ് ആണ്…

ചേച്ചി ട്രെയിൻ ഇന്നും ലേറ്റ് ആണെന്ന് തോന്നുന്നല്ലോ..

ആവോ അറിയില്ല നമുക്ക് ഓഫീസിൽ ചോദിക്കാം…

ഭാമ ദിവ്യയോട് പറഞ്ഞു..

ഭാമ .. ദാ ട്രെയിൻ വന്നു അജ്മി പറഞ്ഞു

അവർ ട്രെയിൻലേക്ക് കയറി..

പാലക്കാട്‌ സ്റ്റേഷനിൽ കീർത്തനയും കിഷോറും ശ്യാമും ഉണ്ടായിരുന്നു .. ശ്യാം കീർത്തനയുടെ വല്യച്ഛന്റെ മകനാണ്..
അവരെ കണ്ടതും കീർത്തന ഓടി ചെന്നു..

എന്താ പെമ്പിളരെ താമസിച്ചേ..

ട്രെയിൻ ലേറ്റ് ആയിരുന്നു മണ്ടി..
ദിവ്യ അവളുടെ തലയിൽ കൊട്ടി…

എടി പോത്തേ.. നിന്റെ ചേട്ടൻ ഫോട്ടോയിൽ കാണുന്ന പോലെ അല്ല എന്നാ ഗ്ലാമർ ആണെടി.. കല്യാണം ആയി പോയൊണ്ട് വെറുതെ വിട്ടേകുന്നു.. അടുത്ത് നിൽക്കുന്ന ആരഡി

അതും എന്റെ ചേട്ടന

കല്യാണം ആയ ആളാണോ

അല്ലേടി..

അപ്പോൾ എനിക്ക് അയാളെ മതി..

ഈ പെണ്ണിന് അടി കിട്ടും എവിടുന്നു എങ്കിലും..

വാ.. പോകാം
കിഷോർ പറഞ്ഞു

അവർ കാറിലേക്ക് കയറി

ശ്യാം ദിവ്യയെ നോട്ടമിട്ടിരുന്നു… ഗ്ലാസ്സിലൂടെ അവൻ പിറകിലേക് നോക്കി..

കീർത്തന ഇത് കണ്ടു..

കിച്ചേട്ടാ…. കോഴി പണി തുടങ്ങി.

അവൻ ശ്യാമിനെ നോക്കി ചിരിച്ചു..
എന്താ കോഴി ഇങ്ങനെ നോക്കുന്നെ.. കോഴിടെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..

കോഴി നിന്റെ കെട്ടിയോൻ..

കെട്ടിയോൻ ആവട്ടെ അപ്പോൾ വിളിക്കാം..

ദൈവമേ ആ ഭാഗ്യദോഷയ് എവിടെ ആണോ എന്തോ.. അവൻ നെഞ്ചിൽ കൈ വച്ചു

പോടാ..

നീ വീട്ടിലേക് വാ ശെരിയാക്കി തരാം..

പോടാ കോഴി..

കീർത്തി…. ശാസനയോടെ കിച്ചു വിളിച്ചു..

നിർത്തി കിച്ചേട്ടാ…

കിച്ചേട്ടാ എപ്പോളും എന്റെ ഭാമനെ പറ്റി പറയാറില്ലേ ഇതാണ് എന്റെ ഭാമ

അവൾ ഭാമയെ ചേർത്ത് പിടിച്ചു..

അവൻ ഗ്ലാസ്സിലൂടെ ഭാമയുടെ മുഖത്തേക്ക് നോക്കി… കണ്ണുകൾ തമ്മിൽ ഉടക്കി..

അവളുടെ കണ്ണുകളിൽ വല്ലാതെ ഒരു ആകർഷണം തോന്നി അവനു.. പെട്ടന്ന് അവൻ കണ്ണുകൾ മാറ്റി..

അപ്പോൾ ഞങ്ങൾ നിന്റെ അരുമല്ലെടി…

അജ്മിയും ദിവ്യയും പരിഭവം പറഞ്ഞു

നിങ്ങൾ എന്റെ മുത്തുമണികൾ ആണേ പക്ഷെ ഭമാകുട്ടി അതുക്കും മേലെ…

കാർ പെട്ടന്ന് നിന്നു..

എല്ലാരും ഇറങ്ങു ഇതാണെന്റെ വീട്..

പഴയൊരു തറവാട് ആയിരുന്നു അത്… പഴമ വിളിച്ചോതുന്ന തറവാട്.. കുളവും പടിപ്പുര വാതിലും കാവും ഒക്കെയുള്ള തറവാട്…

ആ.. വീട്ടിൽ അവരെ തേടിയിരിക്കുന്നത് എന്താവും…

തുടരും…

ഇതിലെ കഥാനായിക… കഥാനായകൻ ആരാവും പറയാമോ…

എല്ലാവരുടെയും സപ്പോർട്ട് പ്രേതിഷിക്കുന്നു…… നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി ഇടണേ

സിനി സജീവ് 💛💛

LEAVE A REPLY

Please enter your comment!
Please enter your name here