Home Latest കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലകുമ്പിട്ടു ഈ കോളേജ് ഗേറ്റ്  കടന്നു പോയപ്പോൾ…

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലകുമ്പിട്ടു ഈ കോളേജ് ഗേറ്റ്  കടന്നു പോയപ്പോൾ…

0

HASHTAG

രചന : ധ്വനി

women’s day സെലിബ്രേഷന് വേണ്ടി കോളേജ് അങ്കണം ഒരുങ്ങി കഴിഞ്ഞു വിവിധ നിറമുള്ള ബലൂണുകൾ കൂട്ടിക്കെട്ടി അലങ്കരിച്ച കോളേജിലേക്ക് ഒരു കാർ വന്നുനിന്നു..   കാറിൽ നിന്നും ഇറങ്ങി കാലുകുത്തിയപ്പോൾ തന്നെ കേട്ടു ചുറ്റും അലയടിക്കുന്ന കരഘോഷങ്ങൾ അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു ഒരു നിമിഷം ശ്വാസം നീട്ടിവലിച്ചു കണ്ണുതുറന്നു ഒന്നുകൂടി ചുറ്റും നോക്കി പരിഹാസങ്ങളുടെയും കളിയാക്കലുകളുടെയും സഹതാപം നിറഞ്ഞ നോട്ടങ്ങളും ഹൃദയത്തിന്റെ ഉള്ളറയിൽ ഏൽപ്പിച്ച മുറിവുകളൊക്കെയും ഇന്ന് കരിഞ്ഞുണങ്ങിയിരിക്കുന്നു ഇന്ന് തീർത്ഥയുടെ   മനസ് ശാന്തമായിരുന്നു…

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലകുമ്പിട്ടു ഈ കോളേജ് ഗേറ്റ്  കടന്നു പോയപ്പോൾ തനിക്ക് നേരെ വന്ന ചൂളമടികൾക്കും പുച്ഛവും സഹതാപം നിറഞ്ഞ നോട്ടങ്ങൾക്കും  പകരമായി ഇന്ന് മുഴങ്ങി കേൾക്കുന്നത് തന്നെ അഭിവാദ്യം ചെയുന്ന താൻ എന്ന വ്യക്തിയെ തന്നെ ഒരു പ്രചോദനമായി കണ്ടു ആരാധനയോടെ തന്നെ നോക്കുന്ന തനിക്ക് വേണ്ടി കരഘോഷമുയർത്തുന്ന ക്യാമ്പസ്‌ ആണ്…  ഒരു ചെറുചിരിയോടെ പ്രിൻസിപ്പൽ നീട്ടിയ ബൊക്ക അവൾ കൈകളിൽ ഏറ്റു വാങ്ങി ഇങ്ങനെയൊരു തിരിച്ചുവരവ് തന്നെക്കാൾ ആഗ്രഹിച്ചത് തന്റെ പ്രിയപ്പെട്ട ടീച്ചർ അമ്മ തന്നെയാവും…  ഒരു നറുപുഞ്ചിരി അവർക്ക് സമ്മാനിച്ചു തലയുയർത്തി നടക്കുമ്പോൾ തന്നോടൊപ്പം കൈകളിൽ കൈകോർത്തു ടീച്ചറമ്മയും ഉണ്ടായിരുന്നു മനോഹരമായി അലങ്കരിച്ച സ്റ്റേജിൽ നടുവിനായി വലിയൊരു ഫ്ലെക്സിൽ ഇങ്ങനെ എഴുതിയിരുന്നു  പ്രശസ്ത എഴുത്തുകാരി തീർത്ഥക്ക് സ്വാഗതം 🙏🙏🙏

തീർത്ഥയുടെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു വർഷങ്ങൾക്ക് മുന്നേ ഈ കോളേജിൽ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ആയി കാലുകുത്തിയ ആ 18കാരിയുടെ മുഖം പറന്നു നടക്കാൻ ആഗ്രഹിച്ച കുഞ്ഞു തീർത്ഥ സീനിയർസ്ന്റെ റാഗിങ്ങിൽ പേടിച്ചു നിൽക്കുന്ന കൂട്ടുകാരികൾക്കിടയിൽ  തലയുയർത്തി എന്തും നേരിടാനായി നിൽക്കുന്ന തീർത്ഥ എല്ലാവർക്കും അത്ഭുതമായിരുന്നു ചുണകുട്ടിയായി പഠനത്തിലും കലാകായിക മേഖലകളിലും കഴിവ് തെളിയിച്ചു പെട്ടെന്ന് തന്നെ തന്റേതായ ഒരു പേര് അവൾ കോളേജിനുള്ളിൽ നേടിയെടുത്തു ഒപ്പം ടീച്ചേഴ്‌സിനും ക്ലാസ്സ്‌മേറ്റ്സ് നും എല്ലാം അഭിമാനം ആയി മാറിയ മികച്ച വിദ്യാർത്ഥി…..  എല്ലാംകൊണ്ടും സന്തോഷമെന്തെന്നറിഞ്ഞ കുറെ നല്ല നാളുകൾ ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിലൊതുക്കാൻ അച്ഛൻ എന്നുമവൾക്ക് കൂട്ടായിരുന്നു അമ്മയില്ലാത്ത തീർത്ഥയെ അമ്മയുടെ സ്നേഹം തന്നു ചേർത്തു നിർത്തിയ ടീച്ചറമ്മ….  കോളേജിലെ തരംഗമായി മാറിയ ജൂനിയർ പെൺകുട്ടിയെ ആരാധനയോടെ നോക്കിയ ഒരുപാട് കണ്ണുകളിൽ ഒന്നിൽ മാത്രം അവളൊരു പ്രേത്യേക തിളക്കം കണ്ടറിഞ്ഞു…  അതായിരുന്നു ദക്ഷേന്ത് …  അവനിലൂടെ പ്രണയം എന്തെന്നവൾ അറിഞ്ഞു…  പൊസ്സസീവ്നെസ്സ് കൊണ്ട് മറ്റൊരു പുരുഷനുമായി മിണ്ടാൻ പോലും അനുവദിക്കാത്ത കാമുകന്മാർക്കിടയിൽ തന്റെ സ്വപ്നങ്ങൾക്ക് ചിറകുനല്കി തന്നെ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ അവൻ കൂട്ടായി നിന്നു..  കൂട്ടിലടച്ച കിളിയെപോലെ തന്നെ തളച്ചിടാതെ  സ്വാതന്ത്ര്യമായി ആഗ്രഹങ്ങളെല്ലാം നിറവേറ്റാൻ  അനുവദിച്ച കൂടെനിന്ന  തന്റെ മാത്രം ദക്ഷ്… തീർത്ഥയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തിയ aa ദിവസത്തിന്റെ ഓർമയും അവളുടെ ഉള്ളിലേക്ക് അലയടിച്ചു  ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ചിന്തകളിൽ നിന്നും തന്നെ ഉണർത്തിയത് ചുറ്റും അലയടിക്കുന്ന കരഘോഷമാണ് പതിയെ എഴുന്നേറ്റ് സ്റ്റേജ്ന് ഒത്ത നടുക്കായി തീർത്ഥ നിന്നു ടീച്ചറമ്മ നീട്ടിയ മൈക്ക് കൈനീട്ടി വാങ്ങി

എന്റെ പ്രിയകൂട്ടുകാർക്ക് നമസ്കാരം,,
womens ഡേ സെലിബ്രേഷനുമായി ബന്ധപെട്ടു സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഘോരം ഘോരം വാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…  പകരം ഒരു breakup ലൂടെ പോലും സ്വന്തം ജീവൻ ഇല്ലാതാക്കാൻ ശ്രെമിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളോട് നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കാനായി നിങ്ങൾ തോറ്റുപോയിട്ടില്ല എന്നു ബോധ്യപ്പെടുത്താനായി ഞാൻ  രണ്ടുവാക്കുകൾ പറഞ്ഞുകൊള്ളട്ടെ
ഇന്ന് ഈ വേദിയിലേക്ക് ഞാൻ വരുന്നതിനു മുൻപ് ജില്ലാ ആശുപത്രി വരെ ഞാൻ ഒന്ന് പോയി എന്റെ ഒരു സുഹൃത്തിന്റെ മകളെ കാണാനായി ഞരമ്പ് മുറിച്ചു രണ്ടുദിവസം ബോധമില്ലാതെ അവൾ ICU വിൽ ആയിരുന്നു സൂയിസൈഡ് attempt അഥവാ ആത്മഹത്യ ശ്രമം…  ഇന്നത്തെകാലത്തെ ആത്മഹത്യകളുടെ പിന്നിലെ പതിവ് കാരണം തന്നെയാണ് ഈ കുട്ടിയുടെയും കാര്യത്തിൽ സംഭവിച്ചത് പ്രണയനൈരാശ്യം നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ lovefailure / breakup ..കണ്ണുതുറന്ന ആ കുട്ടിയോട് ഞാൻ ചോദിച്ചു എന്തിനാണ് മോളെ ഒരു നിമിഷം നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും ഓർത്തുകൂടായിരുന്നോ കണ്ണുനീരോടെ രണ്ടുദിവസമായി നിന്റെ പ്രാണനുവേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന നിന്റെ അച്ഛനെയും അമ്മയെയും ഒന്ന് ഓർത്തിരുന്നെങ്കിൽ നീ ഇത് ചെയ്യില്ലായിരുന്നു…
നിറകണ്ണുകളോടെ അവളെന്നോട് പറഞ്ഞു ഒരുപാട് ഇഷ്ട്ടപെട്ടുപോയി ഞാൻ അവനെ ഒരു പെണ്ണിനെ സംബന്ധിച്ചു ഏറ്റവും വിലപെട്ടതെല്ലാം ഞാൻ അവൻ നൽകി കഴിഞ്ഞിരുന്നു ആ എന്നെ അവൻ വേണ്ടെന്ന് വെച്ചപ്പോൾ ഞാൻ തകർന്നുപോയി എന്ന്.. ഇന്നിവിടെ കൂടിയിരിക്കുന്നതിൽ 100ൽ ഒരു 75 പേർക്കും ഒരു പ്രണയം ഉണ്ടായിരിക്കും അല്ലെങ്കിൽ ഒരു പ്രണയനഷ്ടം അനുഭവിച്ചവരായിരിക്കും.ആ നിങ്ങളോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു . ഒരു പ്രണയം നഷ്ടം കൊണ്ട് ഇല്ലാതാവുന്നതാണോ നമ്മുടെ ജീവിതം അവിടം കൊണ്ട് എല്ലാം അവസാനിക്കുന്നതെങ്ങനെയാണ് ഒരു പ്രണയവും പ്രണയനഷ്ടവും ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും

മറക്കാൻ കഴിയാതെ നെഞ്ചിലൊരു വിങ്ങലായി പറ്റിച്ചേർന്നു കിടക്കുന്ന നോവിനെ ചിരി കൊണ്ട് മറയ്ക്കാൻ മിഴികൾക്കാണ് പ്രയാസം….
പക്ഷേ….. ആ നോവിന്റെ പര്യവസാനം    തോൽക്കാൻ മനസ്സില്ലെന്ന ഉറച്ച തീരുമാനമാണ് സ്വീകരിച്ചതെങ്കിൽ പൊഴിച്ച കണ്ണുനീർ അത്രയും അഗ്നി ശരങ്ങളായി തന്നെ കരുതണം…
ആണായാലും പെണ്ണായാലും കരയാൻ തോന്നിയാൽ കരയണം… കരഞ്ഞ് കരഞ്ഞൊടുവിൽ നെഞ്ചില് കത്തിയമർന്ന ചിന്തകൾക്ക് ചിതയൊരുക്കണം….
ശേഷിപ്പ്‌ ഒരു ചിരിയായിരിക്കണം…. പുതിയ തുടക്കത്തിന് ദീപം തെളിയിക്കാൻ ഉതകുന്ന പ്രഭ ആ ചിരിക്കുണ്ടായിരിക്കും….(കടപ്പാട് )

ഇനി പെണ്കുട്ടികളോടായി ഞാൻ പറയട്ടെ പ്രണയിക്കാം അതിൽ തെറ്റൊന്നുമില്ല പക്ഷെ aa പ്രണയം സത്യമാണെന്നു തെളിയിക്കാനായി ഒരിക്കലും ആർക്കുമുന്നിലും ആത്മാഭിമാനം പണയം വെക്കാതെയിരിക്കുകനിങ്ങളുടെ വിശ്വാസം തെളിയിക്കാനായി നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്ന ഒരാൾ ഒരിക്കലും സ്നേഹിക്കുന്നത് നിങ്ങളെയല്ല അവൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ ശരീരം മാത്രമാണ് അത് പ്രണയമല്ല മറിച് കാമമാണ് .ഇനി ആണ്കുട്ടികളോടായി ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് എല്ലാം അവൾ നിന്നേ വിശ്വസിച്ചു നിനക്ക് തന്നിട്ടുണ്ടെങ്കിൽ അവൾക്ക് നിന്നോടുള്ള വിശ്വാസം തകർക്കാതെയിരിക്കുക അവളെ ചതിക്കില്ല എന്നൊരുറപ്പ് അതിനി എന്തൊക്കെ സംഭവിച്ചാലും ഏതു സാഹചര്യത്തിലും അവളെ നഷ്ടപെടുത്തില്ല എന്നൊരുറപ്പ് നിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ നീ അവളെ സ്പർശിക്കുക പോലും ചെയ്യാവൂ..   ഇനി അഥവാ അങ്ങനൊരു തെറ്റ് സംഭവിച്ചാൽ തന്നെ നിങ്ങളുടെ ജീവിതം അതോടെ ഇല്ലാതാവുന്നതെങ്ങനെയാ??ഒരു പ്രണയം നഷ്ടപ്പെട്ടു എന്നുകരുതി  എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ചു ജീവിതം അവസാനിപ്പിക്കാൻ മുതിരുന്നതിനു മുന്നേ ഒരുനിമിഷം ഒന്ന് തിരിഞ്ഞു നോക്കുക ശകാരങ്ങളേറെ ചൊരിഞ്ഞാലും തല്ലിയാലും  ഒടുക്കം നിങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിക്കാൻ നിങ്ങളുടെ അച്ഛനും അമ്മയുമുണ്ടാവും…  സംഭവിച്ചുപോയ ഒരു തെറ്റിന്റെ പേരിൽ നിങ്ങളുടെ ജീവിതം അവസാനിക്കുന്നില്ല പെണ്ണിന്റെ പരിശുദ്ധി അവളുടെ കാലുകൾക്കിടയിൽ അല്ല എന്ന് ചിന്തിക്കുന്ന ഒരാളെങ്കിലും നിങ്ങളെ മനസിലാക്കും ഹാഷ്ടാഗുകളുടെ എണ്ണം ഇന്ന് വളരെ കൂടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടിലോ അല്ലെങ്കിൽ സൗഹൃദവലയത്തിലോ ഒരാളെങ്കിലും ഉണ്ടാവും രാത്രിയുടെ ഇരുട്ടിൽ നീറുന്ന ഓർമകളുമായി  കരഞ്ഞു തലയിണ കുതിർക്കുന്ന, ജീവിതം നഷ്ടപ്പെട്ടെന്ന് വിശ്വസിച്ചു എല്ലാം അവസാനിപ്പിക്കാനായി തയ്യാറെടുക്കുന്ന ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ഒന്ന് ചേർത്തുപിടിച്ചാൽ ഒരുവാക്കുകൊണ്ടെങ്കിലും അവരെ ഒന്ന് ആശ്വസിപ്പിച്ചാൽ ലോകത്ത് ഏറ്റവും വിലപ്പെട്ടതെന്ന് വിശ്വസിക്കുന്ന  ഒരു മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കാം… എല്ലാത്തിനുമപ്പുറം നമ്മളെ കാത്ത് മറ്റൊരു ലോകമുണ്ട് പ്രതീക്ഷയുടെ ഒരു പുതിയലോകം അവിടെ ചിറകുകണ്ടിക്കാൻ ആരെയും അനുവദിക്കാതിരിക്കുക എല്ലാവരുടെയും ജീവിതത്തിലുണ്ടാവും ഓരോ പ്രതിസന്ധികൾ ഓരോ പരീക്ഷണങ്ങൾ അവയിൽനിന്നും ഓടിയൊളിക്കാതെ അതിനെ മറികടക്കാനുള്ള മനക്കരുത്ത് നേടിയെടുക്കുക നിങ്ങളെ നഷ്ട്ടപെടുത്തിയവർക്ക് സ്വയം കുറ്റബോധം തോന്നും വിധം ഉയരുക നിങ്ങൾ നിങ്ങളായിരിക്കുക പെണ്ണിനും ആണിനും രണ്ട് രീതികൾ ഇരുവരെയും രണ്ടുതട്ടിലിരുത്തുന്ന സമൂഹത്തെ കുറിച്ചോർത്ത് ആകുലപ്പെടാതെ just fly high and catch ur dreams   ഇതാവട്ടെ ഇന്ന് നിങ്ങൾക്കുള്ള എന്റെ സന്ദേശം നമസ്കാരം

പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒരു വലിയ കരഘോഷം ആ സ്റ്റേജിൽ മുഴങ്ങിക്കേട്ടു ആ വാക്കുകൾ ഏറ്റെടുത്തെന്നപോലെ എഴുന്നേറ്റ് നിന്ന് തനിക്കായി കൈകൾ അടിക്കുന്ന അവരെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു തന്റെ ടീചറമ്മയോട് യാത്ര പറഞ്ഞു തീർത്ഥ പുറത്തേക്ക് ചുവടുവെച്ചു

പോകുന്ന വഴിയിൽ ലൈബ്രറിയുടെ അടുത്തെത്തിയപ്പോൾ അവളുടെ കാലടികൾ നിലച്ചു അവളുടെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസത്തിലേക്ക് എഴുതാനും വായിക്കാനും ഒരുപാടിഷ്ടപ്പെട്ട തീർത്ഥയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു കോളേജിലെ ലൈബ്രറി അന്ന് കലോത്സവത്തിന് കുട്ടികളുടെ ആർപ്പുവിളികൾ ഉയർന്നു സ്റ്റേജിൽ കലാപരിപാടിയും ബഹളങ്ങളും മുറുകിയപ്പോൾ പുസ്തകങ്ങൾക്കിടയിലെ തന്റെ ലോകത്തിൽ മുഴുകി ഇരിക്കുകയായിരുന്നു അവൾ തന്നിലേക്ക് നടന്നടുത്ത ആ നിഴൽരൂപം ഈശ്വര തുല്യനായ തന്റെ അധ്യാപകൻ…. തന്നെ പിച്ചിച്ചീന്തിയ ആ ഓർമ്മകൾ അവളിലേക്ക് അലയടിച്ചു…  കണ്ണുതുറന്ന താൻ കാണുന്നത്  തന്റെ ടീച്ചറമ്മയുടെ മുഖമാണ് ആ നെഞ്ചിലേക്ക്  ചാഞ്ഞുകൊണ്ട് അങ്ങനെ തന്നെ അവൾ ഏറെനേരം നിന്നു ആശുപത്രിവിട്ടു  പുറത്തിറങ്ങുമ്പോൾ കാതിലേക്ക് ഓടിയെത്തിയത് തന്റെ അച്ഛന്റെ മരണവർത്തയാണ്..  അപ്പോഴേക്കും അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു..  എല്ലാംകൊണ്ടും ഒറ്റപ്പെട്ടുപോയ എല്ലാം നഷ്ടപെട്ടന്നു വിശ്വസിച്ച  ആ 18വയസുകാരി ഒരുനിമിഷം എല്ലാം അവസാനിപ്പിക്കാനായി തയ്യാറെടുത്തു കൈകളിലെ ഞരമ്പുകളിലേക്ക് ബ്ലേഡ് അമർന്ന നിമിഷം അത് തട്ടിമാറ്റി തന്റെ കൈകളിൽ കൈചേർത്തു തനിക്ക് മുന്നിൽ പ്രതീക്ഷയുടെ പുതുകിരണങ്ങൾ വിരിയിച്ചുകൊണ്ട് താൻ കാണാത്ത ലോകത്തിലെ വാതിൽ തനിക്ക് മുന്നിൽ ടീച്ചറമ്മ തുറന്നുതന്നു അന്ന് മുതൽ തീർത്ഥ ജീവിച്ചുതുടങ്ങി അവളുടെ സ്വപ്നങ്ങളുടെ പിന്നാലെ പറന്നുയർന്നു…… ഒന്ന് ദീർഘ നിശ്വാസം എടുത്ത് അവൾ കണ്ണുകൾ തുറന്നു
തോളിൽ ഒരു കരതലം അമർന്നപ്പോൾ അവൾ തിരിഞ്ഞുനോക്കി എല്ലാവരും തന്നെ വേണ്ടെന്ന് വെച്ചപ്പോൾ തന്നെ ചേർത്തുപിടിച്ച രണ്ടമത്തെ വ്യക്തി തനിക്കായി ഹൃദയം പകുത്തുവെച്ച  തന്റെ പ്രാണൻ..  ഇന്നവൻ എന്റെ താലിയുടെ ക അവകാശിയാണ് അവന്റെ തോളിൽ ചാഞ്ഞുറങ്ങുന്ന ആർദ്രമോളെ അവൾ എടുത്ത് നെഞ്ചോടു ചേർത്തു ദക്ഷിന്റെ കൈകളിൽ കൈകോർത്തു അവർ പുറത്തേക്ക് നടന്നു ഇനിയുള്ള തീർത്ഥയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുവാനും അവളുടെ സ്വപ്നങ്ങളെ നേടിയെടുക്കാനുള്ള യാത്രയിൽ ദക്ഷ് എന്നും കൂടെയുണ്ടാവട്ടെ അവർ പോകുന്നത് കണ്ടുനിന്ന ടീച്ചറമ്മ മനസുകൊണ്ട് മൗനമായി പ്രാർത്ഥിച്ചു

( ഒരുപാട് വിഷമം തോന്നുന്ന കുറെ വാർത്തകൾ എന്റെ ഫോണിന്റെ ഡിസ്‌പ്ലേയിൽ നിന്നും എന്റെ മനസിനെ കുത്തി നോവിച്ചപ്പോൾ എഴുതണമെന്നു കരുതിയ വരികളാണ് ഒരു കഥയായി ഞാൻ നിങ്ങളിലേക്ക് എത്തിച്ചത്..   സത്യത്തിൽ ഇതൊരു കഥയാണോ എന്നുപോലും എനിക്കറിയില്ല എന്റെ മനസിൽ സങ്കർഷം സൃഷ്‌ടിച്ച കാര്യങ്ങളിൽ നിന്നും ഞാൻ പങ്കുവെക്കുന്ന ഒരു കുഞ്ഞു കുറിപ്പായി ഇതിനെ കാണുക ഒരു തുടർകഥയുടെ തിരക്കുകളിൽ ആയിരുന്നതിനാൽ എഴുതാൻ വൈകിയതാണ് ഇത്…  നമ്മുടെ സമൂഹത്തിൽ ഇന്ന് മാറിമാറി വരുന്ന # ഹാഷ്ടാഗുകൾ അതിലെന്നെ ചിന്തിപ്പിച്ച ചിലതാണ് ഇതെഴുതാൻ പ്രേചോതനമായത് ഇത് വായിക്കുമ്പോൾ ചിലരില്ലെങ്കിലും വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്..  എങ്കിൽ ഞാൻ ഇതിൽ പരാമർശിച്ച പോലെ ജീവിതത്തിലെ ഒരു പ്രണയനഷ്ടം അല്ലെങ്കിൽ എന്തെങ്കിലും ഒരു വേദന നിങ്ങളെ വേട്ടയാടുന്നുവെങ്കിൽ ഒരു പരിധിവരെയെങ്കിലും ആ വേദനക്ക് ഒരു മുറിവാകാൻ എന്റെ എഴുത്തിനു സാധിച്ചെങ്കിൽ ഒന്ന് മാറിചിന്തിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ ഇനിയും ഒരു ജീവിതം എനിക്കുമുന്നിലുണ്ട് എന്നൊരു പ്രതീക്ഷ നിങ്ങളിൽ ഉടലെടുക്കാൻ എന്റെ വരികൾ നിങ്ങളെ സഹായിച്ചുവെങ്കിൽ  എനിക്കായി രണ്ടുവരി കുറിക്കുക അത് മാത്രമാണ് എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം വിമർശകർക്കും  കമന്റ്‌ ബോക്സിലേക്ക് സ്വാഗതം )

LEAVE A REPLY

Please enter your comment!
Please enter your name here