Home Latest പുതിയ അന്തർജ്ജനം നേരത്തേ എഴുന്നേറ്റോ ?അതോ എന്റെ അനിയൻ ഉറക്കീല്ലെന്നുണ്ടോ…

പുതിയ അന്തർജ്ജനം നേരത്തേ എഴുന്നേറ്റോ ?അതോ എന്റെ അനിയൻ ഉറക്കീല്ലെന്നുണ്ടോ…

0

അകത്തളം 

രചന : ആര്യൻ തൃശൂർ

ഒന്നിത്തിരി നീങി കെടുന്നോളൂ ,നാളെ അമ്പലത്തിൽ ഒരു പ്രശ്നം ഉണ്ട് .കല്യാണരാത്രി അദ്ദേഹമത് പറയുമ്പോൾ അവളൊന്ന്മുറിഞ്ഞു ,ഒട്ടും ചോര പൊടിയാതെ .

പായ ചുരുട്ടി കട്ടിലില് നിന്നിറങ്ങി താഴെ കിടന്നു .നിലം മെഴുകി വടിച്ചിരുന്ന കാരണം പശും ചാണകത്തിന്റെ മണം അവളെ പൊതിഞു .പിന്നീട് എപ്പോഴോ ഉറങ്ങി പോയി .

നേരം നാലിന് തട്ടും മുട്ടും കേട്ടപോൾ കണ്ണ് തുറന്നു .അദ്ദേഹം ഈറൻ മാറുകയാണ് .ഒറ്റമുണ്ടും ഷർട്ടും ധരിചിരിക്കുന്നു .അവൾ എഴുന്നേറ്റു .ചായ വെക്കണോന്ന് ചോദിച്ചപ്പോൾ പതിവില്ലെന്ന് പറഞ്ഞു അദ്ദെഹം പുറത്തേക്ക് ഇറങ്ങി .അവളും എഴുന്നേറ്റു .അഴിഞ്ഞ മുടി മാടി ഒതുക്കി കെട്ടി .കിടന്ന പൊളി പായ മടക്കി കട്ടിൽ തലക്കൽ വച്ചു .കട്ടിലിനു ചെറിയ ഒരു ആട്ടം ഉണ്ട് .അവളതിൽ ഒന്നിരുന്നു .അതൊന്ന് ആടി .ഒപ്പം ചെറിയ ശബ്ദത്തിൽ ഒരു തേങ്ങലും .

അദ്ദേഹം ഇറങ്ങിയപ്പോൾ അവൾ അടുക്കളയിൽ ചെന്നു .സ്വിച്ചുകൾ പരതി ഇട്ടപോൾ ചുമരിൽ മങ്ങിയ മഞ്ഞച്ച ബൾബുകൾ കത്തി .വടക്കേ കെട്ടില് വെളിച്ചം കാണുന്നുണ്ട് .വടക്കേ കെട്ടിൽ അദ്ദേഹത്തിന്റെ ഏട്ടൻ ആണ് .ശ്രീ വാസൻ .ഏടത്തി കാർത്യായനി .അവർക്ക് രണ്ട് കുട്ടികളും ഉണ്ട് .

ചെറിയ ഒറ്റ തോർത്തും എടുത്ത് കുപ്പായം ഇടാതെ ഏട്ടൻ അടുക്കളയിൽ വന്നു .

പുതിയ അന്തർജ്ജനം നേരത്തേ എഴുന്നേറ്റോ ?അതോ എന്റെ അനിയൻ ഉറക്കീല്ലെന്നുണ്ടോ എന്നും പറഞ്ഞു ചിരിച്ചു .അവൾക്ക് വല്ലയ്ക തോന്നി .തേച്ചു മോറി കമിഴ്തി വച്ച ഒരു അലുമിനിയം ബക്കറ്റ് എടുത്തു അയാൾ പുറത്തോട്ട് ഇറങ്ങി .ഇല്ലത്തിൽ രണ്ട് തൊഴുത്തമ്മമാരുണ്ട് .ഒരുത്തി വാറ്റ് കറവാണ് .അയാൾ അതും പറഞ്ഞു തൊഴുത്തിലേക്ക് നടന്നു .അയാളുടെ ശബ്ദം കേട്ടപോൾ തൊഴുത്തിലെ രണ്ട് പശുക്കളും കരഞു .

പാല് വന്നിട്ടെ ചായ വയ്ക്കാൻ പറ്റൂ .അവളുടെ ഇല്ലത്തിൽ അച്ഛൻ നമ്പൂരി തന്നെയാണ് കറവ് .മൂന്ന് ഇടങഴി പാല് ദിവസം ഇല്ലത്തേക്ക് മാറ്റി വയ്ക്കും .ബാക്കി വില്‍ക്കും .കാര്യസ്ഥൻ ശങ്കുരുട്ടി എന്ന് പറയുന്ന ഒരു നായരുണ്ട് .വിറ്റു കിട്ടുന്ന പാൽ കാശ് അയാൾ അവളുടെ അച്ഛൻ നംബൂതിരിയെ എല്പിക്കും .അതാണ് അവളുടെ ഇല്ലത്തെ പതിവ് .ഇവിടെ എന്താ തരംന്ന് അവൾക്ക് പിടുത്തമില്ല .

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാദസ്വര കിലുക്കം കേട്ടു .ഏടത്തിയാണ് .കാർത്യാനി .

എന്താ ചെറിയന്തർജനം നേരത്തെ എഴുന്നേറ്റോ ?

ചോദ്യം കേട്ടപോൾ അവൾ ചിരിച്ചു .

അതോ ഉറങ്ങീല്ലെന്നുണ്ടോ ?

അവൾ വീണ്ടും ചിരിച്ചു .ഏടത്തി എന്നെ പേര് വിളിച്ചോളൂ എന്നും പറഞ്ഞു പീഠത്തിൽ ഇരുന്നു .

ഏടത്തി ചിരിച്ചു .അതിഥിദേവി എന്നൊക്കെ വിളിച്ചു വരാൻ വല്ല്യ പാടാണ് കുട്ടി എന്നും പറഞ്ഞുകൊണ്ട് ഏടത്തി അടുക്കളയുടെ ഇടചുമരിന് അപ്പുറത്തേക്ക് മറഞു .അൽപനേരം കഴിഞ്ഞപ്പോൾ നേര്യത് അൽപം പൊക്കി പിടിച്ചു അതിനകത്തു നിന്ന് വന്നു .അന്തര്ജനങള്‍ക്ക് പാത്താൻ ഒരു മറപുര ഉണ്ട് .അടുക്കള ചുമര് ചേർത്ത് .വെളിപുരയൊക്കെ അന്പത് മീറ്റർ മാറി പറമ്പിൽ വടക്കുണ്ട് .അവിടേം വരെ ഓടി എത്തുമ്പോഴെക്കും ഇത് മുണ്ടും തലയ്ക്കൽ കൂടേ പോകും .മൂത്രിക്കല് വല്യ ഒരു ആവശ്യം തന്ന്യാ .

പാല് കൊണ്ട് ഏട്ടൻ കേറി വന്നു .ഏതാനും പകർത്തി അടുക്കളയിൽ വച്ചു .ഏടത്തികലത്തിൽ പാൽ എടുത്തു ചായയ്ക്ക് തീ കൂട്ടി .കുളിക്കാൻ രണ്ട് കുളം ഉണ്ട് .കിഴക്കേ കുളം ആണുങ്ങൾക്ക് .പടിഞാറേത് പെണ്ണുങ്ങൾക്കും .അവളോട് ഏടത്തി കുളിച്ചോളാൻ പറഞ്ഞു .കുളത്തിന്റെ പടിയിൽ വഴുക്കല് കാണും .

അവൾ തലയാട്ടി ,തോർത്താൻ തുണിയും വാസന സോപ്പും എടുത്തു അവൾ മുറ്റത്തേക്ക്‌ ഇറങ്ങി .ഇരുട്ട് ആണ് .ഉള്ള തുണി മുഴുവൻ ഉരിയണ്ട .കുളത്തിന്റെ മണ്ടയിലെ പൊന്തയില്‍ ഒക്കെ കാലനക്കങ്ങൾ പതിവുണ്ട് .കാഴ്ചക്കാരാണേ .എന്നും കൂടി ഏടത്തി നീട്ടി പറഞ്ഞു .അവൾ മറുത്തൊന്ന് മൂളി .

അവൾ ചെന്ന് നീരാടി .മലര്ന്നും കമിഴ്ന്നും നീന്തി .കുളിച്ചു ഈറന് മാറി ചെന്നപ്പോൾ ഏടത്തി ചായ കുടിക്കുന്നു .ഇരുന്നോളൂ കുട്ട്യെ .എന്നും പറഞ്ഞു ഒരു പീഢം അവൾക്ക് ഇട്ട് കൊടുത്തു .കുളത്തിൽ ഇറങിയപോൾ എവിടെ ഒക്കെ നീറി ?കുറെ പല്ലും നഖവും ഒക്കെ ആദ്യരാത്രി കൊണ്ട് കാണുമല്ലോ ?അതും പറഞ്ഞു ഏടത്തി യക്ഷി ചിരിക്കും പോലെ ചിരിച്ചു .

അവൾക്ക് വല്ലയ്ക തോന്നി .അവൾക്ക് നീറിയത് ഉള്ളാണ് .അതാണെങ്കിൽ അവിടെ കുളത്തിലെ വെള്ളം തീണ്ടിയിട്ട് നീറിയതും അല്ല .മറിച്ചു ആദ്യ രാത്രിയെ പ്രതിയുള്ള ഒരു മോഹമരം ചില്ലയറ്റ് വീണപ്പോൾ നീറിയതാണ് .

ഏടത്തി ചായ വലിച്ചിറക്കി .അടുക്കളയിലും മറ്റ്‌ മുറികളും ഇടനാഴിയും എല്ലാം ചാന്ത് തേച്ചു കരി പൂശി തറ മിനുസപെടുത്തി ഇട്ടിട്ടുണ്ട് .അവളുടെ മുറി മാത്രമാണ് ചാണക തറ .അതെ കുറിച്ചു ചോദിച്ചപ്പോൾ ഏട്ടത്തി ശബ്ദം താഴ്ത്തി അനിയൻ കുട്ടിക്ക് അതെ പിടിക്കൂ എന്ന് പറഞ്ഞു .അമ്പലവും പൂജയും ഒക്കെ ആയി അനിയൻ പഴഞ്ചനാണ് എന്ന് പറഞ്ഞു .കുറ്റം പറഞ്ഞതല്ല വെറുമൊരു നേര് പറഞ്ഞതാണ് എന്ന് ഏടത്തി കൂട്ടി ചേർത്തു .

പടിഞ്ഞാറെ കെട്ടിലെ ഒറ്റ ബൾബും മിന്നി .പടിഞ്ഞാറേ കെട്ടിൽ ആത്തോലമ്മയാണ് .നല്ല വയസുണ്ട് .വാർദ്ധക്യം അടുക്കെ ആണത്രേ അഞ്ചു മക്കളേം പെറ്റു കൂട്ടിയത് .നാല് ആണും ഒരു പെണ്ണും .മൂത്ത മകൻ വകീൽ ആണ് .കേരളം വിട്ട് പോയി .രണ്ടാമത്തേത് ഏട്ടൻ .മൂന്നാമത്തേത് അവളുടെ നമ്പൂരി .നാലാമത്തേത് ഒരു പെണ്ണ് .കല്യാണം കഴിഞ്ഞു .കിഴക്ക് ഒരു ഇല്ലത്തേക്ക് .അഞ്ചാമന് സുഖം ഇല്ല .എന്ന് വച്ചാൽ ഭ്രാന്ത് .താഴെ പറമ്പിലെ കിണറ്റിലെ യക്ഷിയെ ചെറുപ്പത്തിൽ കണ്ട് ഭ്രാന്ത് ആയതാണ് എന്നാണ് കേൾവി .പറമ്പിൽ കറുക പറിക്കാൻ പോയതാത്രേ .നേരം ഒട്ടും കാണാതെ ആയപ്പോൾ ചെന്ന് നോക്കിയപ്പോൾ നിലത്തു കിടക്കുന്നു .കണ്ണ് തുറന്നപ്പോൾ മുതല് ശരിക്കും തലയ്ക്ക് വെട്ടം ഇല്ല .ബാധയ്ക്ക് കുറെ പൂജയും കർമവും ചെയ്തു .എവിടെ ?പിന്നെ മൂത്ത ഏട്ടൻ വക്കീല് ആവാൻ പോയപ്പോൾ ഡോക്ടറെ കാണിചു .ചികിൽസിച്ചു മാറ്റാൻ ഉള്ള സമയം കഴിഞ്ഞു ത്രേ .ഇപ്പോൾ വല്യ ശല്യം ഒന്നും ഇല്ല .അകത്തു ഇരിക്കും .ഇടയ്ക്കിടെ വെട്ടൊഴിയില്‍ പോയി ഒരു നസ്റാണിയുടെ കടയിൽ നിന്ന് കണക്കിനു സോഡ കുടിക്കും .പറ്റു പുസ്തകത്തിൽ എഴുതും .നിന്റെ നമ്പൂരിയേക്കാളും എന്റെ നമ്പൂരിയെക്കാളും കാണാൻ ഒത്ത മല്ലനാണ് .ഏടത്തി കഥ പറഞ്ഞു നിർത്തി ചിരിച്ചു .

ഇഡ്‌ലിക്കുള്ളചെമ്പ് അടുപ്പിൽ കയറ്റി ഏടത്തി .തിണ്ണയിലെ പാത്രത്തിൽ കൂട്ടി വച്ച മാവ് എടുത്ത് തട്ടില് ഒഴിച്ച് വേവിച്ചു വച്ചു .പിന്നെ ഏടത്തി കുളിക്കാൻ പോയി .കുറച്ചു കഴിഞ്ഞപ്പോൾ ആത്തോലമ്മ വന്നു .കാതിൽ ഒരു പൂ തോട .പിന്നെ സ്വർണം പോലെ ചുളിവ് വീണ മുഖവും .പീഠത്തിൽ ഇരുന്നപ്പോൾ ചായയും ഇഡലിയും അവൾ വിളംബി കൊടുത്തു .അവർ ചിരിച്ചു .തനിക്ക് ഏറ്റവും പ്രിയമുള്ള മകനെ വേട്ട പെണ്ണാണ് എന്നും പറഞ്ഞു കൊണ്ട് അവർ അവളെ നോക്കി .

ഏടത്തി കുളിച്ചു മാറി വന്നു .നേരം വെളുത്തു വന്നു .ഏട്ടൻ ഷര്ടും മുണ്ടും മാറി വന്നു പരിഷ്‌കാരിയെ പൊലെ അകത്തിരുന്നു ഇഡലിയും ചായയും കഴിച്ചു .ഏട്ടന് പട്ടണത്തിൽ നമ്പൂതിരി ചിടീസിന്റെ കണക്ക് എഴുതുന്ന പണിയുണ്ട് .ആവശ്യം ശമ്പളം ഉണ്ട് .പിന്നെ ഇല്ലത്തിന്റെ അഞ്ചാറ് ഏക്കർ ഭൂമിയിൽ ഉള്ള തേങ്ങയും വിറകും വിറ്റാലും എല്ലാവർക്കും സമൃദി ആയി ജീവിക്കാം .എന്നാലും ഏട്ടൻജോലിക്ക് പോകും .കാശ് കിട്ടിയാൽ പുളിക്കോ .മക്കളെ രണ്ടു പേരെയും വല്യ ഉദ്യോഗസ്ഥർ ആക്കണം .പൂജയും തെങ്ങും ഒന്നും എല്ലാ കാലവും ഉണ്ടായെന്ന് വരില്ല .നാല് അക്ഷരം പഠിച്ചാൽ തന്നെ ജീവിക്കാൻ പറ്റൂ .ഏടത്തി ഭാവി പറഞ്ഞു .

അവൾ അതൊക്കെ കഴിഞ്ഞു പാത്രങ്ങൾ കഴുകി വച്ചു .ശേഷം മുറ്റവുംഅകങ്ങളും നടന്ന് കണ്ടു .കിഴക്കേ കെട്ടിൽ ആണ് വയ്യാത്ത അനിയന് ചെക്കൻ .അവൾ നടന്ന് അവിടെയും എത്തി .അകത്തു കയറിയപ്പോൾ അനിയൻ നമ്പൂരി മലർന്ന് കിടക്കുന്നു .പരിപൂർണ നഗ്നൻ .ആദ്യമായിട്ടാണ് ഒരു പുരുഷന്റെ നഗ്നത കാണുന്നത് .ഒന്ന് നോക്കി നിന്നു .അവൾ തിരികെ അകത്തേക്ക് ചെന്നു .ഏടത്തി ഓലൻ വയ്ക്കാൻ കുമ്പളംഅരിയുന്നുണ്ടായിരുന്നു .വീടൊക്കെ നടന്ന് കണ്ടോ എന്ന് ചോദിചു .ഊവ് ,എന്ന് അവൾ മറുപടിയും പറഞ്ഞു .അനിയൻ നംബൂരിടെ മുറിയിൽ രാവിലെ പോകരുത് ,പോയാൽ വല്ലോം കണ്ടുന്ന് വരും കുട്ട്യെ എന്നും ഏടത്തി കൂട്ടി ചേർത്തു .

കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള കെട്ടിലെ തിണ്ണയിൽ പാത്രങ്ങളുടെ ഒച്ച കേട്ടു .പാല് മേടിക്കാൻ പെണ്ണുങ്ങൾ വന്നിരിക്കുന്നു .ഇന്ന് അധികം ആളുണ്ട് .പുതിയ അന്തര്ജനത്തെ കാണാലൊ .ഏടത്തി ഉരി ഗ്ലാസും , ഓടിന്റെ ലോട്ടയും ,നാഴിയും അവൾക്ക് കൊടുത്തു .
‘പാല് അളന്ന് കൊടുത്തോളൂ ….അളവിൽ കൂടുതൽ ഒഴിച്ച് കൊടുക്കണം .’അവൾ തലയാട്ടി .തിണ്ണയിൽ നിന്ന് പാത്രങ്ങൾ എല്ലാം എടുത്തു ,പറഞ്ഞ അളവുകളിൽ നിറച്ചു വീണ്ടും ഇറയത്തു കൊണ്ട് ചെന്ന് വച്ചു .ചിലർ അവളുടെ പേരും ഊരും ഒക്കെ ചോദിച്ചു .അവൾക്ക് സന്തോഷം തോന്നി .

സന്ധ്യ ആയപ്പോൾ ഏട്ടൻ വന്നു .വസ്ത്രം മാറി കുളത്തിൽ പോയി കുളിച്ചു വന്നു .അവളുടെ നമ്പൂതിരി മാത്രം വന്നില്ല .അവൾ അത്താഴം കഴിക്കാതെ ഇരുന്നപ്പോൾ ഏടത്തി വഴക്ക് പറഞ്ഞു .അനിയന് നമ്പൂരി നേദ്യ ചോറ് ഉണ്ടിട്ടെ വരൂ എന്ന് പറഞ്ഞു .ആത്തോലമ്മ വയ്ക്കണ ചോറ് തന്നെ പതിവില്ല .അപ്പഴാ ഒരു കാത്തിരിപ്പ് എന്ന് പറഞ്ഞു .ഒന്ന് നേര്യത് ഒക്കെ കുടഞെടുത്തോളൂ അഥിതി കുട്ടീ ,രണ്ടാം രാത്രി അല്ലെ എന്നും പറഞ്ഞു ഏടത്തി ചിരിച്ചു .ഏടത്തിയേ ഏട്ടൻ ഏഴു നാളു ഉറക്കീട്ടില്ലത്രേ .അതും പറഞ്ഞു ഓർമയിൽ നിന്ന് നനഞ്ഞ ഒരു ചിരി ചിരിച്ചു ഏടത്തി .അപ്പോൾ അവൾക്ക് ഉള്ള് നൊന്ത് പൂത്തു .

പടിക്കല് ശബ്ദം കേട്ടപോൾ എത്തി നോക്കി .നമ്പൂതിരിയാണ് .അവസാന പൂജ അടുത്ത ഒരു അമ്പലത്തിലെയാണ് .അദേഹത്തിനു പിറകെ അവൾ അകത്തേക്ക്നടന്നു .മുറിയിൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് നഗ്നത മറച്ചു കൊണ്ട് അദ്ദേഹം വസ്ത്രം മാറീ .എന്തെ ഇത് വരെ ഉറങ്ങാതെ ഇരുന്നു എന്ന് അവളോട് ചോദിചു കൊണ്ട് കട്ടിലിൽ കയറി കിടന്നു .നേദ്യ ചോറ് പശും നെയ്യ് കൂട്ടി ഉണ്ടത് കൊണ്ട് ഉറക്കം വരുന്നു എന്ന് പറഞ്ഞു .അവൾ നേര്യത് ഊരി തഴെയിട്ട് അദ്ദേഹത്തിനു അരികിൽ കിടന്നു .വശം ചേർന്ന് കിടന്നപ്പോൾ അവൾ പിറകിൽ നിന്നും അദ്ദേഹത്തെ പുണർന്നു .ഒന്ന് ഉറങ്ങാൻ അനുവദിക്കൂ എന്നും പറഞ്ഞു അദ്ദെഹം നീങി കിടന്നു .അവളുടെ നമ്പൂരിക്ക് തേവരെയും തേവിയെയും കുളിപ്പിച്ചു ചന്ദനം ചാർതാനെ അറിയൂമായിരുന്നുള്ളൂ .കട്ടിലിന്റെ കാല് ഒന്ന് ഉലഞ്ഞു തേങ്ങി .

ചുരുട്ടി വച്ച പായയും എടുത്തു അവൾ താഴെ കിടന്നു .പശും ചാണകത്തിന്റെ മാത്രം മണം അവൾക്ക് അനുഭവപെട്ടു .നംബൂരിയുടെ വിയര്പ്പിന്റെ ഒരു തുണ്ട് അവളുടെ ചുണ്ടിൽ തട്ടിയിരുന്നു .അതിന് ഒരു പുരുഷന്റെ മണം തോന്നിയില്ല .മറിച്ചു അത് അമ്പലത്തിലെ തീർഥം മണത്തു .

പിറ്റേന്ന് പതിവ്പോലേ നമ്പൂതിരി പുലര്ചെ കുളിച്ചു പുറത്തു പോയി .ഏട്ടൻ ഒറ്റ തോർത്തും ചുറ്റി പശുവിനെ കറന്നു .പാല് അളന്ന് കൊടുത്തു .അടുക്കളയിൽ ഏടത്തിക്ക് പാചകതിനു സഹായിച്ചു .തലേന്ന് രാത്രി വെള്ളം എടുക്കാൻ അടുക്കളയിൽ പോയപ്പോൾ ഏടത്തി അവളുടെ മുറിയിലേക്ക് കാതോർത്തുത്രേ .ഒരു ഉറുമ്പ് അനങ്ങുന്ന ഒച്ച പോലും കേട്ടില്ല എന്ന് പറഞ്ഞു .അനിയന് കുട്ടിയുടെ കട്ടിലിന്റെ കാലിന് ഒരു ആട്ടമുണ്ട് .ഏടത്തി അടിച്ചു കോരാൻ മുറിയിൽ വരുമ്പോൾ ആ കട്ടിലിൽ ഒന്ന് തൊട്ടാൽ പോലും അത് ശബ്ദത്തോടെ ആടുമത്രേ .ഇതിപ്പോൾ രണ്ടാം രാതിയിൽ രണ്ട് പേര് അതിൽ കിടന്നത് പോലും കട്ടിൽ അറിയാത്ത പോലെയായി .അവൾക്ക് ഏടത്തിയുടെ സംശയത്തിൽ വല്ലായ്ക തോന്നി .അനിയൻ നമ്പൂരി സത്യത്തിൽ നിന്റെ ദേഹത്ത് തൊടുന്നില്ലേ? ഏടത്തി അങ്ങനേം കൂടി ഒരു ചോദ്യം ചോദിയ്ക്കാൻ ധൈര്യപെട്ടു .

അവൾ പതിയെ ചിരിച്ചു .അയ്യേ ! എന്ന് മറുപടി പറഞ്ഞു .

ആണിനെ അറിഞ്ഞ പോലെ ഒന്നും നിന്റെ ചുണ്ടും നെഞ്ചും കാണുമ്പോൾ തോന്നുന്നില്ല എന്ന് ഏടത്തി വീണ്ടും പറഞ്ഞു .

ഈ പെണ്ണുങ്ങൾക്ക് അസാധാരണമായ ഒരു ബുദ്ധിയുണ്ട് .അല്ലെങ്കിൽ എങ്ങനെ തിരിയാൻ ആയിരുന്നു ഇതെല്ലം .അവൾ അതാണ് ഓർത്തു കൂട്ടിയത് .

ഞാനും നമ്പൂതിരിയും വെളുപ്പിന് ആണ് ഉറങ്ങിയതെന്ന് ഏടത്തിയോട് അവൾ കള്ളം പറഞ്ഞു .

കുറച്ചു കഴിഞ്ഞപ്പോൾ ആത്തോലമ്മ വന്ന് പ്രാതല് കഴിചു .അവളാണ് ആതോലിന് വിളംബി കൊടുത്തത് .പണ്ട് ഏറ്റവും താഴെ ഉള്ള നമ്പൂരിക്ക് ദീനം വന്നപ്പോൾ ആണ് അവളുടെ നമ്പൂരി പൂജയും കര്മ്മവും ഒക്കെ പഠിച്ചതത്രേ .തേവര് പ്രസാദിചു അനിയൻ നമ്പൂതിരിടെ ദീനം മാറും എന്നാണ് കണക്ക് കൂട്ടൽ .അന്ന് തൊട്ട് എന്റെ കുട്ടി അംബലവാസി ആയി എന്ന് പറഞ്ഞുകൊണ്ട് ആതോല് എണീറ്റ് പോയി .ഏടത്തി ചിരിച്ചു .ഭഗവാനില് വിശ്വാസം ഉണ്ട് എന്നാലും അനിയൻ ചെക്കന്റെ ഭക്തി ഭ്രാന്ത് ആണ് .അസ്സല് മുഴുത്ത ഭ്രാന്ത് .ഏട്ടത്തി അതും പറഞ്ഞു പാത്രങ്ങൾ അടക്കി പെറുക്കി വച്ചു .

അനിയൻ നമ്പൂതിരിക്ക് വേളി ഇഷ്ടം ഉണ്ടാര്ന്നില്ല്യ .ആത്തോലമ്മയ്ക്ക് വേളി കണ്ടേ ഒക്കൂ .പെണ്ണുങ്ങൾടെ നേരേ നോട്ടൊം ചായ്‌ വും ഒന്നും അനിയൻ നമ്പൂരിക്ക് ഇല്ലെന്ന് ഏട്ടൻ മുന്നേ തന്നെ പറഞ്ഞിരുന്നു .ചെറുപ്പത്തിലേ ആണുങ്ങളുടെ കുസൃതിക്ക് ഒന്നും അനിയൻ കൂടാറില്ലത്രേ .ആത്തോലമമ്മയോട് അത്രെം ഒക്കെ പറയാൻ പറ്റോ .പറ്റാവുന്നിടത്തോളം പറഞ്ഞു .ഒടുക്കം നിനക്ക് വീണു നറുക്ക് . ഏട്ടത്തി കഥ പറഞ്ഞു കൊണ്ട് അവളെ നോക്കി നിന്നു .

അവൾ അത് ഗൗനിക്കാത്ത മട്ടിൽ നിന്നു .ശേഷം ചവിട്ട് ഇറങ്ങി ഇടവഴി കയറി കിഴക്കേ കെട്ടിൽ എത്തി .രണ്ട് പാളി വാതിലിന്റെ വിടവിലൂടെ ദീനം ഉള്ള അനിയൻ തിരുമേനി കിടന്ന് ഉറങുന്നത് കണ്ടു .കട്ടിൽ നിറയെ ഒരു പുരുഷൻ .അതും പരിപൂർണ നഗ്നൻ .അവൾ അവിടെ നിന്നും ഓടി അടുക്കളയിൽ എത്തി .

എന്താ കിഴക്കേ കെട്ടിലെക്ക് ഒരു പോക്ക് ?എന്ന് ഏടത്തി ചോദിചു .ഒന്നുമില്ല എന്ന് അവൾ ഉത്തരം പറഞ്ഞു .സ്വന്തം നമ്പൂരിയെ ആ വേഷത്തിൽ അങനെ കണ്ടില്ലെ എന്നും ചോദിചു കളിയാക്കി .കല്യാണം കഴിഞ്ഞു എട്ടാം നാൾ ഏടത്തിയുടെ കാതിന്റെ തട്ട് വരെ ഏട്ടന്റെ പല്ല് കൊണ്ട് മുറിഞിരുന്നുത്രേ .ഏടത്തി കഥകൾതുടങ്ങി .മനസ് വെറുതെ പിടയാൻ തുടങ്ങിയപ്പോൾ അവൾ മുറ്റത്തേക്ക്‌ ഇറങ്ങി .

മുറ്റത്തു തെങ്ങു കയറ്റം നടക്കുന്നുണ്ട് .വീഴുന്ന നാളികേരത്തിന്റെ കണക്ക് എഴുതാൻ ഒരു ചെക്കനെ നിർത്തിയിട്ടുണ്ട് .തന്റെ ഇല്ലത്തിലെ പോലെ ശങ്കുരുട്ടിയേ പോലെ സ്‌ഥിരമായ ഒരു കാര്യസ്ഥൻ ഇവിടെയില്ല .ഓരോരോ ആവശ്യങ്ങൾക്ക് ഓരോരുത്തരെ വിളിക്കും .അകം പണിക്ക് നായര് സ്ത്രീകളും പുറം പണിക്ക് വേറെ ആളുകളും .എട്ടനും ഏടത്തിയും പോലെ തന്നെ അവൾക്ക് തീണ്ടാരിയൊന്നും ഇല്ല .അവള് പണ്ടേ മാറ്റിയ ഓരോരോ ചട്ടങൾ ആണ് അതെല്ലാം .ആത്തോലമ്മക്ക് ആ ചിട്ട ഒക്കെ വേണ്ടുവോളം ഉണ്ട് .ഏടത്തി കല്യാണം കഴിഞ്ഞു വരുമ്പോൾ ആത്തോലമ്മ അകത്തു ബ്ലൗസ് ധരിക്കാറില്ല .മേൽമുണ്ട് മേലെക്കുടെ ഒന്നിടും .വക്കീല് ഏട്ടൻ നാട്ടിൽ വന്നപ്പോൾ ബ്ലൗസ്കൾ തൈപ്പിചു നിര്ബന്ധിചു ഇടീച്ചു .വക്കീല് ഏട്ടന്റെ വേളി ഒരു നായരചി ആയിരുന്നു .സ്നേഹിച്ചു ഓടി പോയതാണ് .അവൾ ഏടത്തി പറഞ്ഞ കഥകൾ ഒക്കെ മനസ്സിൽ ഓർത്തു മുറ്റത്ത് വെറുതേ നടന്നു . .പിന്നിൽ ആരോ വിളിച്ചപ്പോൾ ആണ് തിരിഞ്ഞു നോക്കിയത് .തേങ്ങയുടെ കണക്ക് പിടിക്കാൻ വന്ന ചെക്കനാണ് .ഇരുപതോളം വരും പ്രായം .കുടിക്കാൻ വല്ലോം കിട്ടൊ ആതോലെ എന്ന് ചോദിച്ചു .എന്നിട്ട് ഉഴിഞു ഒരു നോട്ടവും ചുണ്ട്‌ നനച്ചുള്ള ചിരിയും .അവൾക്ക് കാര്യം മനസിലായി .ഇറയത്തു വച്ചിരിക്കുന്ന മൺ കൂജയുംഗ്ലാസും ചൂണ്ടി കാണിച്ചു അവൾ അകത്തേക്ക്നടന്നു .

അകത്തു ഏടത്തി ഊണ് കാലാക്കി കൊണ്ടിരുന്നു .നല്ല പച്ച മത്തങ്ങ തോല് കളയാതെ അരിഞ്ഞു വച്ചു .എരിശ്ശേരിക്ക് ആണ് .നാളികേരം ചിരവാൻ അവളും കൂടി .മനസ് മുഴുവൻ കണക്ക് എഴുതാൻ വന്ന ചെക്കന്റെനോട്ടം തറഞ്ഞു നിന്നു .നല്ല പെണ്ണുങ്ങളെ കാണുമ്പോൾ ആണുങ്ങൾ ഒക്കെ ഇതേപടി തന്നെ .തന്റെ നമ്പൂരിക്ക് മാത്രം ഒന്നും ഇല്ല . നാളികേരം അല്പം കൂടുതൽ ചിരകിക്കൊ ചെറിയോളെ എന്ന് ഏട്ടത്തി പറഞ്ഞു .പെണ്ണ് കുഴയണ പോലെ കുഴയണം എരിശ്ശേരി എന്നാലേ ഏട്ടൻ കഴിക്കൂ .അവൾ തലയാട്ടി .അവളുടെ നമ്പൂരിക്ക് തീർത്ഥത്തിന്റെ മണമുള്ള നേദ്യചോറ് മതി .

ഏടത്തി പയർ വേവിച്ചു കലത്തിൽ ചെരിഞ്ഞു .ഏട്ടത്തിടെ വയറിലൊരു അടയാളം .ചോദിച്ചപ്പോൾ ഏട്ടത്തി ചിരിച്ചു .അത് ഏട്ടൻ നമ്പൂരി കടിച്ചതല്ല ,പ്രസവപാടാണേ എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു .അവളും ചിരിച്ചു . ആദ്യത്തെ പ്രസവം സുഖപ്രസവം ആയിരുന്നു .രണ്ടാമത്തെ പെണ്കുട്ടി ഒരു തരത്തിലും പുറത്തേക്ക് വന്നില്ല .കൊടുവള്ളി ചുറ്റി പിടിച്ചു കിടന്നു .ഏടത്തീടെ പ്രസവമുക്ക് ആശുപത്രി ചുമരിനു അപ്പുറം കേട്ടിരുന്നുത്രേ .അത്രെം മുക്കിയിട്ടും പെറാതെ ആയപ്പോൾ വയറ് കീറി എടുത്തു .എന്നാലും ആ വേദയും വിയര്പ്പും ഒക്കെ ഒന്ന്അറിയേണ്ടത് തന്നെയാണ് .’അനിയൻ നമ്പൂരിയോട് പറയു ഇനി വൈകിപ്പിക്കണ്ടാന്ന് .തേവരെ ഉഴിഞാല് ഇല്ലത്തു ഉള്ളവൾ പെറില്ല’ .അവൾക്ക് അത് കേട്ടപോൾ ദേഷ്യവും സങ്കടവും തോന്നി .

മുറ്റത്തെ അനക്കം കേട്ടപോൾ ചെന്ന് നോക്കി .പുറം പണിക്കാർ ആണ് .നാളികേരം കണക്ക് കൂട്ടുന്ന ചെക്കനും ചെറിയ കചെട്ടി ചുറ്റിയ തെങ്ങു കയറുന്ന പുരുഷന്മാരും,വേറെ പെണ്ണുങ്ങളും .പറഞ്ഞ തുക ഏടത്തി പെട്ടിയിൽ നിന്നും എടുത്ത് കൊടുത്തു .അവളത് അതിൽ ഒരു സ്ത്രീക്ക് കൈമാറി പങ്ക് വച്ചെടുക്കാൻ പറഞ്ഞു അകത്തേക്ക് പോയി .

സുഖം ഇല്ലാത്ത അനിയൻ സോഡയും കുടിചു വന്ന് തിണ്ണയിൽ കയറിയിരുന്നു .ഉടുത്ത മുണ്ട് പോലും സ്ഥാനത്തു കിടക്കാത്തത് കൊണ്ട് അനിയൻ നമ്പൂരിയെ നോക്കി സംസാരിക്കാൻ തന്നെ അവള് മടിചു .

സന്ധ്യക്ക് വിളക്ക് കൊളുത്തലും ആരാധനയും കഴിഞ്ഞപ്പോൾ ഏടത്തി പഴയ വിശേഷങ്ങൾ പറഞ്ഞു .എല്ലാം ഏട്ടന്റെ കൂടേ ഉള്ള പായയിലെ കഥകൾ .ഏടത്തിക്ക് എന്തോ തിരിഞേക്കണു .അവളെ മൊഹിപ്പിക്കുക എന്നതാണ് ലക്ഷ്യം .അത്താഴത്തിനു മുൻപ് അടുക്കള ഭഗവതിക്ക് അത്താഴം നേദിച്ചു .ചെറിയ വാതില് അടക്കുമ്പോൾ വാതിൽ പൊളിയിലെ ഒരു ഓട്ടു മണി കാണാനില്ല .കുറെ തിരഞ്ഞു .പിന്നെ ഏടത്തിയെ ധരിപ്പിച്ചു .അത് കൊഴിഞ്ഞെങ്ങാനും പോയി കാണും എന്നു പറഞ്ഞു അവർ അത്താഴം കഴിച്ചു .

ആത്തോലമ്മ വന്നുണ്ടു .ഏട്ടൻ നേരത്തെ തന്നെ കഴിചു മുറിയിലേക്ക് പോയി .ഏടത്തി അകത്തളത്തില് വിരിഞ മുല്ലയിൽ നിന്ന് രണ്ട് പൂ നുള്ളി മുടിയിൽ തിരുകി .അതിന്റെ മണം കൂടി കേട്ടാൽ ഏട്ടൻ കട്ടിലില് മദമിളകിയ ആനയാണ് എന്ന് പറഞ്ഞു അകത്തേക്ക് പോയി .അവൾ തലയാട്ടി .ഏട്ടത്തി അകത്തു പോയെന്ന് ഉറപ്പായപോൾ അവളും രണ്ട് പൂ നുള്ളി മുടിയിൽ വച്ചു .

നേരം ഒരു പാട് ചെന്നപ്പോൾ പടിക്കല് നിഴലാട്ടം കണ്ടു .അവളുടെ നമ്പൂരിയാണ് .അദേഹം കയറി വന്നു വാഴയിലയില് ഉള്ള നിവെദ്യം തിണ്ണയിൽ വച്ചു .അതില്നിന്നു ഒരു കദളി പഴം കഴിചു കൊണ്ട് അദേഹത്തിന്റ പിന്നാലെ അവളും അകത്തേക്ക് പോയി .അദ്ദേഹം തിരിഞ്ഞു നിന്നു കൊണ്ട് നഗ്നത മറച്ചു വസ്ത്രം മാറി .ശേഷം കട്ടിലില് കയറി കിടന്നു .ആ കട്ടിൽ പതുക്കെ ഒന്ന് തേങ്ങി .അവൾ അവിടെ ഇരിക്കും മുൻപ് തന്നെ അയാൾ കട്ടിൽ തലയ്ക്കൽ ചുരുട്ടി വച്ചിരുന്ന പാ എടുത്തു താഴെക്ക് ഇട്ട് കൊടുത്തു .

അഴിക്കാന്‍ തുടങ്ങിയ നേര്യത് തോളിൽ പുതചു അവൾ പായ വിരിച്ചു .താഴെ കിടക്കുമ്പോഴാണ് കട്ടിലിന്റെ അടിയിൽ നേര്യതിന്റെ കര കീറി ഒരു ഓട്ടു മണി കെട്ടി ഇട്ടിരിക്കുന്നത് കണ്ടത് .ആ ഓട്ടു മണി അടുക്കള ഭഗവതിയുടെതായിരുന്നു .നേര്യതിന്റെ കര ,ഏടത്തിയുടേതും .

അവൾക്ക് നോവ് തോന്നി .പറയാൻ അറിയാത്ത ഒരു വേദന .അവൾ പായയിൽ ചുരുണ്ടു കിടന്നു .തന്റെ ശരീരം സ്വയം തടവി നോക്കി അതിലെ ജീവനെ തിരഞ്ഞു .

ഏറെ നേരം ആയപൊൾ ,ആ ഇല്ലത്തിലെ എല്ലാവരും ഉറങ്ങി .അവളൊഴികെ .പുറത്തു ഒരു പാദസ്വരമണി കിലുങി .ഏടത്തി തന്നെ .അവൾ കിടന്ന് കൊണ്ട് കാലുകൾ നീട്ടി ആ ഓട്ടു മണി പതിയെ താളത്തിൽ ആട്ടി .അത് ശബ്‌ദിച്ചു .ലാസ്യത്തോടെ വശ്യമായി .പിന്നെ വേഗത്തിൽ .അവളുടെ നമ്പൂരിക്ക് ആ മണിയൊച്ച ശല്യമല്ല .ശേഷം പുറത്തെ പാദസ്വരശബ്ദം ഓടി അകന്ന് പോയി .

അവൾ കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിചു .വരണ്ട ചുണ്ടുകൾ സ്വയം കടിചു പൊട്ടിച്ചു .

പിറ്റേന്ന് അവള് അഞ്ചിന് മുൻപ് എഴുന്നേറ്റു .അടുക്കളയിൽ ചെന്നു .ഏട്ടൻ നമ്പൂരി കുഞ്ഞി തോർത്തും ചുറ്റി അലുമിനിയ ബക്കറ്റും എടുത്ത് തൊഴുത്തിലേക്ക്നടന്നു .പോകും മുൻപ് സ്വന്തം നെഞ്ചിൽ തടവിഒന്നിരുത്തി ചിരിച്ചു .

മുടി വാരി കെട്ടി വച്ചു ഏട്ടത്തി വന്നു .അവൾ ചിരിച്ചു .ചുണ്ടിലെ മുറിവ് കണ്ടപ്പോൾ അനിയൻ നമ്പൂരി ഇത്രെം ദുഷ്ടനാണോ എന്നും ചോദിച്ചു ഏടത്തി പുഞ്ചിരിച്ചു .

അവൾ ചിരിച്ചു .അല്പം നാണത്തോടെ .എന്നും ഏടത്തിയെ പറ്റിക്കാൻ ഒരു ഓട്ടു മണി മതി .വയറിന്റെ ഉള്ളിൽ ഒരു ജീവൻ കൊരുക്കണമെങ്കിൽ അത് പോരാ .അനിയൻ നമ്പൂരിയും ഏട്ടൻ നമ്പൂരിയും നാളികേരത്തിന്റെ കണക്ക് എഴുതാൻ വരുന്ന ചെക്കനും മനസിന്റെ വാതിൽ പടിയോളം വന്ന് എത്തി നോക്കി പോയി .

എന്താ ആലോചിച്ചു നില്ക്കണേ കുട്ടി ,പോയ് കുളിച്ചു വരൂ എന്ന് ഏടത്തി പറഞ്ഞു .

അവൾ തലയാട്ടി ചിരിച്ചുകൊണ്ട് തോർത്തും എടുത്തു കുളത്തിലേക്ക് നടന്നു .അന്ന് കുളിചപ്പൊഴും അവൾക്ക് വെള്ളം തട്ടി എവിടെയും നീറിയില്ല .മനസ്സ് മാത്രം നീറി .അവിടെയ്ക്ക് ഇല്ലത്തെ അടുക്കളതളം പൊലെ മറ്റ്‌ ആര്ക്കും പ്രവേശനം ഇല്ല എന്ന് ഉറപ്പിചു എഴുതി വച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here