മരുമോളുടെ ജാഡ
ഒന്ന് നില്ക്കൂ…
നിങ്ങളോട് രണ്ടാളോടുമായി
എനിക്കൊരു കാര്യം പറയുവാനുണ്ട്..
ഞാനീ വീട്ടിലെ വേലക്കാരിയൊന്നുമല്ല…
ഇവിടുത്തെ മരുമകളാണ്…
ഇനി മുതല്‍ ഞാനെന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മാത്രമേ ശ്രദ്ധിക്കൂ…
മറ്റുള്ളവര്‍ക്ക് വെച്ചുണ്ടാക്കി വിളമ്പിത്തരാനും അലക്കിത്തേച്ച് തരാനും ഇനി എന്നെ കിട്ടില്ല..
മോളേ…
നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്.
അതിന് മാത്രം എന്തുണ്ടായി ഇവിടെ..?
ഒന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പറയുന്നത്…
അവള് ചവിട്ടിക്കുലുക്കി റൂമിലേക്ക് പോയി..
ഇതെല്ലാം കണ്ടും കേട്ടുമിരുന്ന അവളുടെ ഭര്‍ത്താവ് സമീറും അവളുടെ കൂടെ റൂമിലേക്ക് നടന്നു…
ഇവള്‍ക്ക് ജാഡയാണുമ്മാ….
ആ ചെക്കനോട് അന്ന് തന്നെ ഞാന്‍ പഞ്ഞതാണ് അവളെ വേണ്ടാന്ന്… പ്രേമമായിരുന്നില്ലേ…
അതും വല്ല്യ പണക്കാരി പെണ്ണും..
ഇപ്പോള്‍ കണ്ടില്ലേ അവളിത്രയൊക്കെ പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ ഒരക്ഷരം പോലും പറയാതെ അവളുടെ കൂടെ വാലും ചുരുട്ടി അവനും പോയത്..
പെണ്‍കോന്തന്‍..
ഇത് കേട്ട് കൊണ്ട് ഹസീന വീണ്ടും പുറത്തേക്ക് വന്നു…
അതേയ്…സുബൈദത്താ…
ഒരു കാര്യം പറഞ്ഞേക്കാം..
സമീര്‍ക്ക നിങ്ങളുടെ ആങ്ങളയാണെന്നത് ശരിതന്നെ.. പക്ഷേ ഇന്ന് എന്റെ ഭര്‍ത്താവ് കൂടിയാണ്..
എന്റെ ഭര്‍ത്താവിനെ കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല..
ഇക്കയുടെ കുറവ് ഞാന്‍ സഹിച്ചോളാം..
നിങ്ങള്‍ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം..
ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്..
പോകുമ്പോള്‍ ഇക്കയെയും കൊണ്ട് പോകും..
നിങ്ങള്‍ക്ക് ആകെയൊരു
ആണ്തരിയല്ലേ ഒള്ളൂ ..
അതിനെയും പറിച്ചെടുത്തോണ്ട് പോകും..
മോളേ….
നീയെന്താണിങ്ങനെ…
രണ്ട് മാസമല്ലേ ആയിട്ടൊള്ളൂ നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട്..
ഇത് വരെ നീ ഇങ്ങനെ ആയിരുന്നില്ലല്ലോ..
എന്താണ് പെട്ടൊന്ന് ഒരു മാറ്റം..
ഇനി ഞാന്‍ ഇങ്ങനെയാണ്..
നിങ്ങള്‍ക്ക് മോനും മരുമോളും ഈ
വീട്ടില്‍ തന്നെ നില്‍ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാറണം..
അല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ പാട്ടിനു പോകും…
എന്താണ് മോളേ ഞങ്ങള്‍ ചെയ്ത തെറ്റ്. അത് പറയൂ…
അത് അവസരം വരുമ്പോള്‍ ഒാരോന്നായി പറയാം..
ഒന്ന് മാത്രം പറയാം..
ഇനി മുതല്‍ സൈനബത്ത ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്യണം.. ഞാനുമുണ്ടാകും..
വീട്ടുജോലി കഴിഞ്ഞിട്ട് മതി TV കാണലും മൊബൈലിലെ തോണ്ടലും..
ഉമ്മയുടെയും ഉപ്പയുടെയും വസ്ത്രങ്ങള്‍ ഇത്ത അലക്കണം..
പറ്റില്ലെങ്കില്‍ പറയണം..
എനിക്ക് പോകാനൊരുങ്ങണം..
അവള് വീണ്ടും അകത്തേക്ക് പോയി..
ഉമ്മാ…
എന്നെക്കൊണ്ടാവില്ല ഇതൊന്നും ചെയ്യാന്‍…
അതിനാണെങ്കില്‍ എനിക്ക് എന്റെ കെട്ട്യോന്റെ വീട്ടില്‍ തന്നെ നിന്നാല്‍ പേരേ..
മോളേ….സൈനബാ…
നമ്മുടെ വീട്ടിലെ ജോലികള്‍ നമ്മള്
തന്നെ ചെയ്യേണ്ടി വരും..
ഭര്ത്തിവിന്റെ വീട്ടില്‍ ജോലിയെടുക്കാന്‍ മടിച്ചാണ് നീ ഒാരോ കാരണങ്ങളുണ്ടാക്കി ഇങ്ങോട്ട് പോരുന്നത്..
ഇനി നീ എന്ത് ചെയ്യും.
ഉമ്മക്ക് ഒന്ന് മാത്രമെ പറയാനൊള്ളൂ..
അവനും അവളും ഇവിടെ നിന്ന് പോകരുത്….
അത്രമാത്രം..
സൈനബ തല ചൊറിഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് പോയി…
പിറ്റേ ദിവസം രാവിലെ തന്നെ പുറത്ത് പോകാനിറങ്ങിയ ഉപ്പയെ ഹസീന പിറകില്‍ നിന്ന് വിളിച്ചു..
ഉപ്പ എങ്ങോട്ടാ…?
ഞാന്‍ കവല വരെ..
ചായ കുടിക്കുന്നില്ലേ…?
എനിക്ക് വേണ്ട..
ഞാന്‍ പുറത്ത് നിന്ന് കഴിച്ചോളാം…
എന്നാല്‍ ശരി..
പിന്നേയ് ഉപ്പാ… നാളെ മുതല്‍ രാവിലെ ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല.. ഞങ്ങള്‍ക്കുള്ളതും ഹോട്ടലില്‍ നിന്ന് പാര്‍സല്‍ കൊണ്ട് വന്നാല്‍ മതി..ട്ടോ…
അതെന്താ മോളേ അങ്ങനെ…
ഇനി അങ്ങനെയാ…
കഷ്ടപ്പെട്ട് ഒാരോന്ന് ഉണ്ടാക്കിയിട്ടെന്ത് കാര്യം.. നിങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണമല്ലേ പിടിക്കൂ…
മോളേ…. ഞാന്‍ പോകുന്നില്ല..
എന്റെ പേരും പറഞ്ഞ് ഇനി ഇവിടെ ആരും പട്ടിണി കിടക്കണ്ട..
നീ ഭക്ഷണം എടുത്ത് വെക്ക്..
കല്ല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനിടയില്‍ ആദ്യമായി ഒരു ടേബിളില്‍ വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുന്ന അവരെ ഹസീന മാറിമാറി നോക്കി…
കോളിങ് ബെല്‍ കേട്ട് എഴുന്നേല്‍ക്കാനൊരുങ്ങിയ ഹസീനയെ തടഞ്ഞുകൊണ്ട് സുബൈദ ചാടിയെഴുന്നേറ്റു…
ഞാന്‍ നോക്കിക്കോളാം.
അതെന്റെ കെട്ട്യോനാകും..
ഞാനിന്നലെ വിളിച്ച് വരാന്‍ പറഞ്ഞിരുന്നു .
ഞാന്‍ അവരുടെ കൂടെ പോവുകയാണ്..
ഇനി ഇവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ…
അവിടെയായാലും ഇവിടെയായാലും വീട്ടിലെ ജോലിയെടുക്കണം.
ഇനി അവിടുത്തെ ജോലിയെടുത്ത് ഭര്‍ത്താവിന്റെ കൂടെ സുഖമായി കഴിയാം..
ഇത് കേട്ട് ഉമ്മയും ഉപ്പയും
മുഖത്തോട് മുഖം നോക്കി…
രാത്രി പതിനൊന്ന് മണിയായിട്ടും വരാന്തയില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ഉപ്പയുടെ അടുത്ത് വന്ന് ഹസീന ചോദിച്ചു…
ഉപ്പ കിടക്കുന്നില്ലേ…?
ഉം… കിടന്നോളാം..
നീ പൊയ്ക്കോ…
ഞാന്‍ പൊയ്ക്കോളാം..
പക്ഷേ ഉപ്പ ആദ്യം പോയി കിടക്ക്…
ഉപ്പ അവളെയൊന്ന് നോക്കി..
ദേഷ്യത്തോടെ എഴുന്നേറ്റ് റൂമിലേക്ക് പോയി..
റൂമിലേക്ക് കയറിയതും അവിടെ ഭാര്യയെ കണ്ടതും അയാളൊന്ന് പതറി..
പുറത്ത് നിന്നും ഉപ്പയെ തള്ളിക്കയറ്റി ഹസീനയും റൂമിലേക്ക് കയറി..
അന്ധാളിച്ച് നില്ക്കുന്ന ഉപ്പയേയും തല താഴ്ത്തി നില്ക്കുന്ന ഉമ്മയേയും പിടിച്ച് കട്ടിലില്‍ അവളുടെ രണ്ട് സൈഡിലായി പിടിച്ചിരുത്തി..
ഇനി നിങ്ങള്‍ കിടക്കേണ്ടത് രണ്ട് റൂമുകളിലല്ല…
ഈ മുറിയിലാണ്..
രണ്ട് മാസമായി ഞാന്‍ ശ്രദ്ധിക്കുന്നു..
ഇത് വരെ നിങ്ങളൊന്ന് സ്നേഹത്തോടെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല…
എനിക്ക് പേടിയാകുന്നു സമീറിക്കയും ഇത് കണ്ട് പഠിക്കുമോ എന്ന്..
അവളുടെ ശബ്ദം വിറച്ചു..
കണ്ണുനീര് ചാലിട്ടൊഴുകി…
ഞാനിതൊന്നും ഇത് വരെ കണ്ടിട്ടില്ല..
ഇങ്ങനെയും ആളുകള്‍ ജീവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.. കുട്ടിക്കാലം മതല്‍ സ്നേഹത്തോടെയല്ലാതെ എന്റെ ഉപ്പയേയും ഉമ്മയേയും ഞാന്‍ കണ്ടിട്ടില്ല..
അവരുടെ സ്നേഹം കണ്ടാണ് ഞാന്‍ വളര്‍ന്നത്..
പക്ഷേ ഇവിടെ എത്തിയപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി..
തമ്മില്‍ സംസാരിക്കാതെ രണ്ട്
മുറിയില്‍ അന്യരെപോലെ ജീവിക്കുന്ന ഉപ്പയും ഉമ്മയും..
എന്നും ഒാരോ കാരണങ്ങളുണ്ടാക്കി ഭര്‍ത്താവിനോട് വഴക്കുണ്ടാക്കി സ്വന്തം വീട്ടില്‍ വന്ന് മുഴുവന്‍ സമയവും TV യുടെ മുന്നിലിരിക്കുന്ന നാത്തൂന്..
ഇനി എനിക്ക് വയ്യ ഇങ്ങനെ വീര്‍പ്പ് മുട്ടി ജീവിക്കാന്‍…
എന്റെ ഇക്കയും ഇത് കണ്ട് പഠിക്കരുത്..
മരണം വരെ ഞങ്ങള്‍ക്ക് സ്നേഹത്തോടെ ജീവിക്കണം.. അവള് പൊട്ടിക്കരഞ്ഞു …
മോളേ..
നീ കരയല്ലേ… നീ ഞങ്ങളുടെ മരുമോളല്ല..
മോളല്ലേ….
തെറ്റ് ഞങ്ങളുടെ അടുത്ത് തന്നെയാണ്.
ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല…
മോള് ക്ഷമിക്ക്..
രക്ഷിതാക്കളാണ് മക്കളുടെ പാഠപുസ്തകമെന്നത് ഞങ്ങള്‍ മറന്നു പോയി.
മോള് ക്ഷമിക്ക്..
നീ റൂമിലേക്ക് പൊയ്ക്കോ..
അവനവിടെ കാത്ത് നില്ക്കുകയാകും..
ഹസീന പുറത്തേക്കിറങ്ങി വാതില്‍ ചാരി..
പുറത്തേക്കിറങ്ങിയതും സമീര്‍ അവളെ വാരിയെടുത്തു…
കള്ളീ…. നീ തകര്‍ത്തല്ലോ…
എല്ലാം ഇക്കയുടെയും സഹകരണം കോണ്ടല്ലേ…
അവളവന്റെ കവിളില്‍ ഒന്ന് നുള്ളി.
അവന്റെ തോളിലേക്ക് ചാഞ്ഞു…
രചന : അസ് മാസ്.
A good.fact.and good story