Home Latest അമ്മ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കും ഒരു പേടി തോന്നി തുടങ്ങി.. എന്തിനാകും വിനുവേട്ടൻ… Part...

അമ്മ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കും ഒരു പേടി തോന്നി തുടങ്ങി.. എന്തിനാകും വിനുവേട്ടൻ… Part – 26

0

Part – 25 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 26

എന്റെ മനസ്സിലെ സംശയങ്ങൾ കൂടിക്കൊണ്ടേയിരുന്നു.. ചേച്ചി പറയുന്ന തോമസ് അങ്കിളിനെയും എനിക്ക്   സംശയമുണ്ടെന്നു പറഞ്ഞാൽ. മിക്കവാറും ചേച്ചി എന്നെ വല്ല ഭ്രാന്ത് ആശുപത്രിയിലും കൊണ്ട് പോകും.. വല്ലാത്തൊരവസ്‌ഥ ഒന്നും ചോദിക്കാനും മേല ഒന്നുമൊട്ടും പറയാനും പറ്റുന്നില്ല. ഇനി വിനുവേട്ടൻ തിരിച്ചു വീട്ടിൽ എത്തുന്ന വരെ കാത്തിരിക്കെ വഴിയുള്ളു.. മ്മ്മ്മ്മ്മ്മ്….. ഇതെല്ലാം ഓർത്തു ഞാൻ ആറിയാതെ മൂളിപ്പോയി.

” എന്ത് പറ്റി കാത്തു…. ഒരു മൂളൽ ” ചേച്ചിയുടെ ഈ ചോദ്യം കേട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും മോചിത ആയത്

“ഏയ് ഒന്നുമില്ല ചേച്ചി എന്തോ ഓർത്തു മൂളിപോയതാ ”

” ഹഹഹ…..എടീ കാന്താരി നീ ഇങ്ങനെ ചിന്തിച്ചു ജീവിച്ചാൽ വല്ല ചിന്തകയും ആയിപ്പോകും.. തത്കാലം നീ അനാവശ്യ ചിന്തകൾ ഒഴിവാക്കി, എന്നെ ഒന്ന് ബസ്‌ സ്റ്റോപ്പ്‌ വരെ ഡ്രോപ്പ് ചെയ് ”

അനുഷ ഇത്‌ എന്നോട് പറഞ്ഞുവെങ്കിലും മറുപടി കൊടുത്തത് ചേച്ചിയായിരുന്നു…

“ഇത്‌ എന്താ അനുഷേ… പെട്ടെന്ന് ഒരു പ്ലാൻ ചേഞ്ച്‌ എന്തായാലും ഇനി രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി. ഒരു  കണക്കിന് ഇയാൾ കാരണമാ ഞാൻ എനിക്ക് നഷ്ടപ്പെട്ടു എന്നോർത്ത പലതും എനിക്ക് തിരിച്ചു കിട്ടിയത്. എന്ത് സംഭവിച്ചാലും അനുഷ യെ ഇവിടെന്ന് പോകാൻ  ഞാൻ സമ്മതിക്കില്ല ”

“ചേച്ചി…… പ്ലീസ്  ഒന്ന് മാറാൻ ഒരു ഡ്രെസ് പോലുമില്ല ”

“അതാണോ കാര്യം അനുഷ ക്ക് എന്ത് ഡ്രസ്സ്‌ വേണോ …. ഞാൻ തരാം അഥവാ അത്‌ പകമായില്ലെങ്കിൽ ഞാൻ ഇപ്പോൾ ഞാൻ പോയി  വാങ്ങിക്കൊണ്ടു വരും”

“അതല്ലാ….. ചേച്ചി ”

“ഇന്നർ വെയർ ആണോ അനുഷ്‍ക്ക് വേണ്ടത്???  രണ്ടു പെൺകുട്ടികൾ താമസിക്കുന്ന വീടല്ലേ എന്തെകിലും പുതിയത് സ്റ്റോക്ക് കാണാതിരിക്കു… അനുഷ ക്ക് പകമാകുന്ന ബ്രാ യും പാന്റീസ് മൊക്കെ എന്റെ പക്കൽക്കാനും അല്പം ലൂസോകാണെ ചാൻസ്ഉള്ളു.. എന്തായാലും ഞാൻ എടുത്തിട്ട് വരാം ”

“ഇവൾ ഇങ്ങനെയാ ചേച്ചി.. ഭയങ്കര നാണക്കാരിയാ  പണ്ട് സ്കൂലിൽ നിന്നും ടൂറും മറ്റും പോകുമ്പോൾ സമപ്രായക്കാരും പെൺകുട്ടികളുമായ ഞങ്ങൾക്കൊപ്പം  ഡ്രസ്സ്‌ മാറാൻ പോലും ഇവൾക്ക് നാണമാ…. ഹഹഹ… ”

” ചേച്ചി ഈ കാന്താരി പറയുന്നത് വിശ്വസിക്കല്ലേ…..ഒരു ലൈസൻസ് ഇല്ല ഇവൾക്ക്  അന്ന് കുറെ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റാത്തത് കൊണ്ടാ ചേച്ചി  അന്ന് അവരെല്ലാം അതും മിതും പറഞ്ഞു  ബോയ്സ്ന്റെ മുന്നിൽ വെച്ചും കളിയാക്കും അത്‌ കേൾക്കാൻ വയ്യാഞ്ഞിട്ടാ ചേച്ചി. കല്യാണമൊക്കെ കഴിഞ്ഞിട്ടും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോടി കാന്താരി കാത്തു…. ”

“ഒന്ന് പൊടി മാറ്റം വരാനാണോ കല്യാണം കഴിക്കുന്നേ?? ”

“നിങ്ങൾ രണ്ടാളും അടികൂടിയിരിക്കു ഞാൻ പോയി അനുഷ്‍ക്കുള്ള ഡ്രസ്സ്‌ എടിത്തിട്ട് വരാം……..വിളക്ക് വെക്കാൻ സമയമായി ചെടികൾ നനച്ചിട്ടു അമ്മ ഇപ്പോൾ തിരിച്ചു വരും. അമ്മ വന്നു ഡയലോഗ് പറയുന്നതിന് മുന്നേ ഞാൻ കുളിച്ച് റെഡിയായിക്കോട്ടേ ”

അത്രയും പറഞ്ഞു കൊണ്ട് ചേച്ചി അവിടെ നിന്നും മുറിയിലേക്ക് പോയി. അല്പ സമയങ്ങൾക്ക് ശേഷം അനുഷ ക്കുള്ള ഡ്രസ്സ്‌മായി ചേച്ചി തിരിച്ചു വന്നു

“അനുഷ ഇത്‌ പകമാവു  ഒന്ന് നോക്കിയേ ”

“ആ ഇത്‌ കറക്റ്റ് സൈസ് ആണ് ചേച്ചി.. എന്തായാലും ചേച്ചിയെ സമ്മതിച്ചു ആണുങ്ങളെക്കാളും ബെറ്റർ സ്കാനിംഗ്  ഹഹഹ…..”

“ഹഹഹ…… ഇപ്പോളത്തെ ആണ്പിള്ളേർ…. മ്മ്മ്മ്മ്….. പെണ്ണുങ്ങളുടെ മൂടും മുലയും നോക്കി കുറെ നിലവാരം കുറഞ്ഞ കമന്റ്സ് പറയും അല്ലാതെ അവനെയൊക്കെ എന്തിന് കൊള്ളാം.. ഏതോരു പെണ്ണിനെ കണ്ടാലും രമിക്കാനുള്ള  ഒരു ഭ്രമം… ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കുന്നില്ല  വായ്‌നോക്കികൾ…..ആ പറഞ്ഞിട്ട് ഒരു കാര്യവുമില്ല കലികാലം അല്ലാതെ എന്ത് പറയാൻ  ”  യെന്ന് പറഞ്ഞു ചേച്ചി മുറിയിലേക്ക് പോയി.

ഞാൻ അനുഷ ക്ക് എന്റെ മുറിയിലെ ബാത്‌റൂമിൽ അവൾക്കു ഫ്രഷ് ആകാനുള്ള സൗകര്യം ഒരുക്കി കൊടുത്ത ശേഷം ഞാൻ താഴേക്കു വന്നു. ഞാൻ അവിടെ എത്തിയോപ്പോഴേക്കും അവിചാരികമായി അമ്മ പുറത്ത് നിന്നും അകത്തേക്കും വരുകയായിരുന്നു. എന്നെ കണ്ട പാടേ അമ്മ ചോദിച്ചു??????

” മോളെ കാത്തു… ലച്ചു വും അനുഷ യും എവിടെ???? ”

“അവർ രണ്ടാളും കുളിക്കുവാൻ പോയിരിക്കുവാ അമ്മേ ”

“മ്മ്മ്മ്മ്….. ഇന്ന് രാവിലെ മുതൽ നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടുവാൻ നോക്കിയിരിക്കുവായിരുന്നു ഞാൻ… എനിക്ക് മോളോട് കുറച്ചു സംസാരിക്കാനുണ്ട് ”

എന്താവും അമ്മക്ക് എന്നോട് മാത്രമായി പറയാനുള്ളത്?????    ഇനി അനുഷ ഇവിടെ നിൽകുന്നതിൽ വല്ല നീരസവും അമ്മക്കുണ്ടോ??? എന്തായാലും അമ്മയോട് ഒന്ന് ചോദിച്ചേക്കാം എന്ന് കരുതി ഞാൻ അമ്മയോട് ചോദിച്ചു???????

“എന്താ അമ്മേ എന്നോട് മാത്രമായി  പറയുവാനുള്ളത് ??????   ഇപ്പോൾ ഇവിടെ വേറെ ആരുമില്ലല്ലോ?? ”

“മോളെ കാത്തു….. ഈ വീട്ടിൽ എന്താ നടക്കുന്നെ?? ഞാൻ വിനു പോയത് മുതൽ ശ്രദിക്കുന്നു നീയും ലച്ചുവും എന്തൊക്കെയോ കാട്ടി കൂട്ടുന്നു.. ഇത്രയും നാൾ വീടിനു പുറത്ത് ഉറങ്ങാതെയിരുന്ന ലച്ചു ഇപ്പോൾ സാദാസമയവും പുറത്തുപോകണം തറവാട്ടിൽ പോകണം… അങ്ങനെ പലതും., ഞാൻ എല്ലാം നന്നായി എന്ന് കരുതിയിരിക്കുവായിരുന്നു. പക്ഷെ ഇന്ന് കാലത്ത് വിനു എന്നോട് പറഞ്ഞു ഈ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്ന് അതിന് തൊട്ടു പിന്നാലെ ലച്ചു വിനെ ജ്യോതി വിളിച്ചു അതും വർഷങ്ങൾക്കു ശേഷം.. കുറച്ചു മുന്നേ നിങ്ങൾ തോമസ് അച്ചായനെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു ”

” ചേച്ചി എന്നെ തറവാട് കാണിക്കാൻ പോകും വഴിയിൽ ഒരു ഫോൺ വാങ്ങിച്ചു. അതിന് എന്തോ കോൺപ്ലൈന്റ് പറ്റി അങ്ങനെ ഞങ്ങൾ അതിനെ റിപ്പർ ചെയ്യാൻ ഇന്നലെയും കടയിൽ പോയിരുന്നു അങ്ങനെ അതിന്റെയൊക്കെ പുറകെ ആയിരുന്നു. അല്ലാതെ വേറൊന്നുമില്ല. പിന്നെ അനുഷ വന്നു അവളോട് മിണ്ടിയും പറഞ്ഞും ഇരിക്കുന്ന കൂട്ടത്തിൽ വന്നതാ ആ തോമസ് എന്നുള്ള പേര് ”

“കാത്തു എന്നെ വിനുവിന്റെ അച്ഛൻ എന്നെ കല്യാണം കഴിക്കുമ്പോൾ എനിക്ക് ഇരുപതു വയസ്സ്. ചെറുപ്പക്കാരൻ……. ആവശ്യത്തിന് അധികം പണം നല്ലൊരു തെമ്മാടിയും ചങ്കുഊറ്റം ഉള്ളവനായിരുന്നു വിനുവിന്റെ അച്ഛൻ. വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞും കുട്ടികൾ ആകാത്തത്തിലുള്ള വിഷമം കൊണ്ട് ക്രമേണ ആ മനുഷ്യൻ മാറി. ഞങ്ങൾ പോകാതെ അമ്പലങ്ങളും നടത്താത്ത ചികിത്സയും ഇല്ലയിരുന്നു അവസാനം നമുക്ക് വിനു മോൻ പിറന്നു. ഒരു അച്ഛൻ ആയപ്പോൾ പുലി ആയിരുന്ന എന്റെ ഭർത്താവ് ഏലിയായി. അന്ന് അദ്ദേഹമായിരുന്നു ഈ ജില്ലയിലെ ഏറ്റവും വലിയ അഭ്കാരി മധ്യ കച്ചവടം വെടെന്നു  മനസാന്ദര പെട്ടു  അതെല്ലാം അന്ന് അദ്ദേഹത്തിന്റെ വിശ്വസ്ഥൻ ആയിരുന്ന തോമസ് അച്ചായനെ ഏല്പിച്ചു. അതിൽ പിന്നെ ലക്ഷ്മി ഫർമസുട്ടിക്കൽ എന്നെ പ്രസ്ഥാനവുമായി ജീവിച്ചു പോയി, പക്ഷെ വിനുവിന്റെ അച്ഛനു ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു. സ്വാഭാവികമായും ഒരു മനുഷ്യൻ നന്നാകുബോൾ ആണല്ലോ അവരെ ഓരോരുത്തരും ചൊറിയാൻ തുടങ്ങുന്നത് അത്‌ ഇവിടേയും സംഭവിച്ചു. അതിൽ പിന്നെ  എന്നൊക്ക  തോമസ് അച്ചായന്റെ പേര് ഈ വീട്ടിൽ കേൾക്കുന്നുവോ അത്‌ എതെങ്കിലും  പ്രശ്നങ്ങൾ തീർക്കുവാൻ ആയിരിക്കും. അവസാനം അച്ചായന്റെ പേര് കേൾക്കുന്നത് രണ്ടു മൂന്നു വർഷം മുൻപാണ്. അതിൽ പിന്നെ ആ പേര് കേൾക്കുന്നത് ഇന്നാണ്. എനിക്കിപ്പോൾ  ആ പേര് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു. ബിസിനസ്‌ അല്ലെ ഒരുപാട് ശത്രുക്കാളും മിത്രങ്ങളും ഉണ്ടാകും. വിനു എല്ലാം ഏറ്റെടുത് നടത്തിതുടങ്ങിയതിൽ പിന്നെയാണ്  ആ പേര് കേൾക്കുന്നത് ഇല്ലാതായെ.. ഇപ്പോൾ വീണ്ടും മ്മ്മ്മ്മ്മ്മ്മ്മ്……. ”

അമ്മ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കും ഒരു പേടി തോന്നി തുടങ്ങി.. എന്തിനാകും വിനുവേട്ടൻ ഇപ്പോൾ അയാളെ കാണാൻ പോയത്???? ഞാൻ എന്റെ മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ അമ്മയോട് പറഞ്ഞു……..

“അമ്മ ഭയപ്പെടേണ്ട…. വിനുവെട്ടാന് ശത്രുക്കൾ ആരാ.. ചിലപ്പോൾ അച്ഛന്റെ ഫ്രണ്ട് എന്ന നിലയിൽ കാണാൻ പോയാതാകും.. അമ്മ ഓരോന്ന് ആലോചിച്ചു മനസ്സ് വിഷമിക്കണ്ട ”

“ഇല്ല മോളെ നീ കരുതുന്ന പോലെ അല്ല കാര്യങ്ങൾ വിനുവിന്റെ അച്ഛൻ മരിക്കുന്നതിനു മുൻപ് എന്നോട് ഒരു കാര്യം പറഞ്ഞു   ; എത്രയൊക്കെ ചെയ്തിട്ടും എന്റെ മോളുടെ ജീവിതം നശിക്കുന്നല്ലോടി…… പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല അച്ഛൻ മരിച്ചു കിടന്നപ്പോൾ തോമസ് അച്ചായൻ ആ ജീവനറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരഞ്ഞു പറയുന്ന വാക്കുകൾ ഇന്ന് ഒരു സ്വപ്നം പോലെ എന്റെ മനസ്സിൽ വന്നു അത്‌ കണ്ടു ഞെട്ടി ഉണർന്ന് ഇവിടെ എത്തിയപ്പോൾ നിങ്ങൾ പറയുന്ന പേരും അച്ചായന്റെ തായിരുന്നു. ഇവിടെ എന്തെക്കെയോ നടക്കുന്നു… മ്മ്മ്മ്മ്മ്മ്…. എല്ലാം എന്റെ ആറ്റുകാൽ അമ്മയെ ഏല്പിക്കുന്നു അമ്മേ നാരായണ…. ഞാൻ വിളക്ക് കത്തിക്കാൻ പോണു മോളെ നീയും കുളിച്ച് റെഡിയായി പൂജ മുറിയിൽ വാ കൂട്ടത്തിൽ ലച്ചു വിനെയും വിളിച്ചോ. എനിക്ക് ഒരു മനസമാധാനവും കിട്ടുന്നില്ല …. എന്റെ അമ്മേ കാത്തു കൊള്ളേണമേ….. മോളെ ഞാൻ പറഞ്ഞതോന്നും ലച്ചു വിനോട് ചോദിക്കണ്ട അല്ലേലും അവൾക്ക് ഭയങ്കര വിഷമമാ ; അവൾ കാരണമാ അച്ഛൻ ഇത്ര പെട്ടന്ന് പോയതെന്നും പറഞ്ഞു   ”

അത്രയും പറഞ്ഞു അമ്മ മുറിയിലേക്ക് നടന്നു. മനസ്സിൽ നിറയെ തീരാത്ത ചിന്തകളും അവ്യൂയൂഹങ്ങളും. ഞാൻ പതിയെ അവിടെ നിന്നും മുകളിൽ എന്റെ മുറിയിലെക്കു നടന്നു. അനുഷ കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ ചെയ്തു മുറിയിൽ ഉണ്ടായിരുന്നു എന്ന കണ്ടേ പാടേ പറഞ്ഞു

“ഒരുപാട്  കാലം കാത്തു വെച്ചിരുന്ന സ്വപ്‌നങ്ങൾ പൂവണിഞ്ഞ നിന്റെ റൂം അല്ലെ ”

“എന്റെ റൂമിന് എന്താടി ഒരു കുഴപ്പം ”

“ഒന്നും മില്ലടി നിന്റെ കല്യാണ ഫോട്ടോ കണ്ടപ്പോൾ നിന്റെ പണ്ട് പറയുന്ന വാക്കുകൾ ഞാൻ ഓർത്തു പോയി ”

“എന്ത് വാക്കുകളാടി  ആണു……”

“എന്റെ ശരീരം ഒരാണിനു കീഴ്പ്പെടുമെങ്കിൽ അത്‌ എന്റെ കഴുത്തിൽ താലി കെട്ടിയവന് മാത്രം.. എന്ന നിന്റെ വാക്കുകൾ ”

“അതേ…….അതിൽ എന്താടി ഒരു തെറ്റ് ”

“ഒരു തെറ്റുമില്ലടി എന്റെ കാന്താരി നിനക്ക് അത്‌ സാക്ഷാൽ കരിക്കാൻ പറ്റിയല്ലോ   അതിൽ നിനക്ക് അഭിമാനിക്കാം ”

“നീ എന്താടി ഇപ്പോൾ…. ഇങ്ങനെയൊക്കെ സംസാരിക്കുന്നെ വല്ല അബദ്ധവും പറ്റിയോ ”

തുടരും…,..

LEAVE A REPLY

Please enter your comment!
Please enter your name here