Home Latest SI എബിനെ എൻ്റെ കൺമുന്നിലിട്ടു കൊന്ന ആ സ്ത്രി രൂപത്തെ ഞാൻ കണ്ടു… Part –...

SI എബിനെ എൻ്റെ കൺമുന്നിലിട്ടു കൊന്ന ആ സ്ത്രി രൂപത്തെ ഞാൻ കണ്ടു… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 9

തൻ്റെ മുന്നിലിട്ടു
SI എബിനെ ക്രൂരമായി കൊലപ്പെടുത്തിയ അതെ സ്ത്രി രൂപം വീണ്ടും തനിയ്ക്കു മുന്നിലെത്തിയിരിക്കുന്നു.

ഈപ്പൻ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി ,സംസാരിക്കാൻ കഴിയാത്തപ്പോലെ അയാളുടെ നാവ് കുഴഞ്ഞുപോയി.

സ്വന്തം മരണത്തെ അയാൾ കൺമുന്നിൽ കണ്ടു…

അയാളെ ഉപദ്രവിയ്ക്കാതെ നിമിഷ നേരം കൊണ്ട് ആ രൂപം അവിടെ നിന്ന് മറഞ്ഞു…

ഗസ്റ്റ് ഹൗസിലെ കാഴ്ച്ചകൾ കണ്ടു ചിന്നു വരുമ്പോൾ
എന്തോ ആലോചിച്ചു നില്ക്കുന്ന ഈപ്പനെയാണ് കാണുന്നത്.

അതുകൊള്ളാം സാറീവിടെ കിനാവു കണ്ടു നില്ക്കുവാണോ? നല്ല മഴ പെയ്യുമെന്നാണ് തോന്നുന്നത്.

ചിന്നു നമ്മുക്ക് പോകാം പിന്നീട് ഒരു ദിവസമാകാം.. ഇന്ന് ശരിയാവില്ല.

എന്തുപ്പറ്റി സാറെ.? സാറിന് എന്നെ ഇഷ്ട്ടമായില്ലേ?

ചിന്നു കഴിഞ്ഞ 6 മാസമായി നമ്മളെ പേടിപ്പിയ്ക്കുന്ന, SI എബിനെ എൻ്റെ കൺമുന്നിലിട്ടു കൊന്ന ആ സ്ത്രി രൂപത്തെ ഞാൻ കണ്ടു.

സാറെ അതൊക്കെ സാറിന് തോന്നുന്നതാണ്.റഷീദ് സാറിനെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് സാർ ഒരു ധൈര്യശാലിയായിരിക്കുമെന്നാണ്. സാറിൻ്റെ ധൈര്യവും, പൗരഷവും കണ്ടാണ് ഞാൻ വന്നതും.

സാറിങ്ങനെ പേടിച്ചാൽ സാറിനോടുള്ള എൻ്റെ മതിപ്പുപോകും. പേടിച്ചു തിരിച്ചു പോയാൽ ഇന്നു വന്നതുപ്പോലെ വരാൻ ഈ ചിന്നുവിന് കഴിയില്ല..

സാറിന് എന്നോട് തോന്നിയ കൊതിയേക്കാൾ കൊതി ഇന്നു സാറിനോട് എനിയ്ക്കു തോന്നി തുടങ്ങിയിരിക്കുന്നു..

നമ്മളായിട്ടു ഈ അവസരം നഷ്ട്ടമാക്കണോ?
സാറിങ്ങനെ പേടിച്ചാലോ സാറിൻ്റെ ഈ പൗരഷമാണ് എൻ്റെ ലഹരി..

ചിന്നുവിൻ്റെ വാക്കുകൾ ഈപ്പനെ കീഴടക്കി അവളുടെ സൗന്ദര്യത്തിന് മുന്നിൽ തോറ്റു കൊടുക്കാതെ ഈപ്പന് തരമില്ലായിരുന്നു.

ഈപ്പൻ്റെ കൈപിടിച്ചു ചിന്നു റൂമിലേയ്ക്കു നടന്നു.
…………………………………………………………………..

സാറെ ഇന്നു ഈപ്പനെ കൊല്ലുമെന്നാണ് കൊലയാളി നമ്മുക്ക് നല്കിയിരിക്കുന്ന മുന്നറിയിപ്പ്.

വിഷ്ണു നമ്മുടെ സുരക്ഷ വലയം ഭേതിച്ചു ആ കൊലയാളിക്കു ഈപ്പനെ വധിക്കാൻ കഴിയുമോ?

സാർ സത്യമാണോന്നറിയില്ല ഈപ്പൻ ഡൽഹിയിൽ നിന്ന് വരുമ്പോൾ അയാളുടെ കൈയിൽ പത്തുകോടി രൂപയുടെ കള്ളപ്പണ മുള്ളാതായി പറയപ്പെടുന്നു.

ആ പണത്തിൻ്റെ ബാഗ് മാറ്റിയാണ് .CI ലാലിൻ്റെ മൃതദേഹം ഈപ്പൻ്റെ കാറിൽ വയ്ക്കുന്നതും.

പരമേശ്വരനോട് എത്ര ചോദിച്ചിട്ടും അയാൾ ഒന്നും തുറന്നു പറയുന്നില്ല.

പക്ഷേ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കണ്ടെത്തലിൽ കോയമ്പത്തൂരിൽ നിന്ന് കേരളത്തിലെ ചില അനാഥമന്ദിരങ്ങളിലേയ്ക്കു കഴിഞ്ഞ ദിവസങ്ങളിൽ 8 കോടി രൂപയ്ക്കടുത്ത് വന്നതായി കാണുന്നുണ്ട് പണമിട്ടിരിക്കുന്നത് രാജ്യത്ത് സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ചാരിറ്റി ട്രസ്റ്റാണ്. ആ പണം എവിടെ നിന്ന് കിട്ടിയെന്ന് അവരോട് ചോദിച്ചാൽ കൃത്യമായ മറുപടി കിട്ടണമെന്നില്ല.

പക്ഷേ പരമേശ്വരനും കോയമ്പത്തൂരുമായി ഒരു ബന്ധമുണ്ടല്ലോ

പരമേശ്വരനെ ഈ കൊലപാതകത്തിൽ സഹായിക്കാൻ വന്നവൻ തന്നെയായിരിക്കും ഈ പണം കോയമ്പത്തൂരിലെത്തിച്ചതും..

ദേവൻ ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ് എൻ്റെ വിശ്വാസം…?

ദേവൻ മരണപ്പെട്ടുവെന്ന് പരമേശ്വരൻ നമ്മളോട് നുണ പറഞ്ഞതാണ്.

Cl ലാലിൻ്റെ കൊലപാതകത്തിൽ നമുക്ക് ഈ നിമിഷം വരെ കൃത്യമായ തെളിവുകൾ നിരത്താനും കഴിഞ്ഞിട്ടില്ല. പരമേശ്വരന് വേണ്ടി നല്ലൊരു വക്കീൽ ഈ കേസ് വാദിച്ചാൽ ഈസിയായി അയാൾ രക്ഷപ്പെടും.

അയാളെ നമ്മൾ അറസ്റ്റു ചെയ്തിട്ടും നാട്ടിൽ വീണ്ടും സ്ത്രി രൂപത്തെ കണ്ടുവെന്നു പറഞ്ഞാൽ, വീണ്ടും കൊലപാതകം തുടർന്നാൽ യഥാർത്ഥ പ്രതി പരമേശ്വരൻ തന്നെയായിരുന്നോ എന്നൊരു ചോദ്യമുയരാം. ചിലപ്പോൾ ഈ കേസുകളിൽ നിന്ന് അയാൾക്കു രക്ഷപ്പെടാനും കഴിഞ്ഞേയ്ക്കാം..

ഈ കേസുമായി ബന്ധപ്പെട്ടു സത്യം പുറത്തു കൊണ്ടുവരണമെങ്കിൽ ഈപ്പനെ കൊല്ലാൻ വരുന്ന ആ കൊലയാളിയേ നമ്മുക്ക് പിടിയ്ക്കാൻ കഴിയണം. അയാളിലൂടെ ഈ കേസിൻ്റെ ചുരുളഴിക്കാൻ കഴിയും..

പെട്ടെന്നാണ് ADGP കുമാറിൻ്റെ ഫോണിലേയ്ക്കു ഈപ്പൻ്റെ വീട്ടിൽ സെക്യൂരിറ്റി ഫോഴ്സിന് നേതൃത്വം കൊടുക്കുന്ന SI സത്യജിത്തിൻ്റെ കോൾ വന്നത്.

സാർ ഈപ്പൻ ഞങ്ങളുടെ കണ്ണുവെട്ടിച്ചു എവിടെയോ പോയിരിക്കുന്നു. അയാളുമായി സംസാരിക്കാൻ ഞാൻ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യയാണ് പറഞ്ഞത് അയാൾ പുറത്തു പോയെന്ന്.

ഒരു മണിക്കൂർ മുൻപ്പ് അയാളുടെ ഡ്രൈവർ കാറുമായി പുറത്തു പോയിരുന്നു. ഒരു പത്തു മിനിറ്റ് മുമ്പ് അയാൾ ഒരു ബൈക്കുമായി തിരിച്ചു വരുകയും ചെയ്യ്തു.

ഈപ്പൻ കാറിനുള്ളിൽ ഇല്ലെന്നു ഉറപ്പാക്കിയതിന് ശേഷമാണ് ഞങ്ങൾ ഡ്രൈവറെ പറഞ്ഞയച്ചതും.

എനിയ്ക്കു തോന്നുത്.ഞങ്ങളുടെ കണ്ണുവെട്ടിച്ചു ആ കാറിനുള്ളിൽ അയാളുണ്ടായിരിക്കാനാണ് സാധ്യത…

ഡിക്കിയിൽ ഞങ്ങൾ പരിശോധിച്ചിരുന്നില്ല.
ചിലപ്പോൾ അയാൾ ഡിക്കിയിൽ ഉണ്ടായിരിക്കണം.

ഇത്രയും അത്യാവിശ്യമായി അയാൾ പുറത്തു പോകണമെങ്കിൽ എന്തോ ദുരൂഹതയുണ്ട്.

ഷിറ്റ്.
സത്യജിത്ത് നിങ്ങളുടെ ജാഗ്രത കുറവുമൂലം സംഭവിയ്ക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്.

ഈപ്പനും കൊല്ലപ്പെട്ടാൽ നമ്മളെ എത്രമാത്രം ബാധിക്കുമെന്ന് നിനക്കറിയാലോ?

ഞാനും വിഷ്ണുവും താമസിയാതെ അവിടെയെത്തും.നിങ്ങൾ ഈപ്പനു വേണ്ടിയുള്ള അന്വേഷണം വേഗത്തിലാക്കു.. കൊലയാളി ഈപ്പനെ കീഴടക്കുന്നതിന് മുമ്പ് നമ്മുക്ക്
അയാളെ കണ്ടെത്തണം.

സത്യജിത്തുമായുള്ള ഫോൺ സംഭാക്ഷണം അവസാനിപ്പിച്ചതിന് ശേഷം ADGP കുമാറിൻ്റെ മുഖത്ത് നിരാശയായിരുന്നു.

വിഷ്ണു എല്ലാം നമ്മുടെ കൈവിട്ടു പോയിരിക്കുന്നു. കൊലയാളി ആഗ്രഹിച്ചതുപ്പോലെ ഈപ്പൻ കൊലയാളിയ്ക്കു മുന്നിലേയ്ക്കു പോയിരിക്കുന്നു.

SI
സത്യജിത്തിൻ്റെയും മറ്റു പോലിസുക്കാരുടെയും കണ്ണുവെട്ടിച്ചു ഈപ്പൻ എവിടെയോ പോയിരിക്കുന്നു.

ഒരാൾ മരിക്കണമെന്ന് ദൈവം തീരുമാനിച്ചാൽ അത് തടയാൻ കഴിയില്ലലോ സാറെ..

കൊല്ലുമെന്നറിഞ്ഞിട്ടും മരണത്തിലേയ്ക്കു ഇറങ്ങി ചെല്ലാൻ ഈപ്പനു പേടിയില്ലങ്കിൽ നമ്മളെന്തിനാണ് സാറെ നിരാശരാകുന്നത്..

ചെയ്യ്ത തെറ്റിൻ്റെ ശിക്ഷയിൽ നിന്ന് അയാൾക്കു രക്ഷപ്പെടാൻ കഴിയുമോ?

ജീവിച്ചപ്പോൾ ഒത്തിരി കുടുംബത്തിനും പാരയായിരുന്നു കണ്ണിരായിരുന്നു മരിയ്ക്കുമ്പോൾ നമ്മൾ പൊലിസുക്കാർക്കും പാരയാകുവാണ് അയാൾ.

നീയമത്തേയും നീതിയേയും ഭയമില്ലാത്ത
സത്യത്തിന് വില നല്ക്കാത്ത
ഈപ്പനെപ്പോലുള്ളവർ കൊല്ലപ്പെടണം.

വിഷ്ണു നിൻ്റെ പ്രയാസം എനിയ്ക്കു മനസ്സിലാകും പക്ഷേ അയാൾ കൊല്ലപ്പെട്ടാൽ നമ്മുക്ക് എങ്ങനെ ഈ കേസിൻ്റെ ചുരുളഴിക്കാൻ കഴിയും.?
………………………………………………………………….
ഈപ്പൻ അയാളുടെ ഗസ്റ്റ് ഹൗസിലുണ്ടെന്നുള്ള വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ

ADGP കുമാറിൻ്റെയും വിഷ്ണുപ്രസാദിൻ്റെയും നേതൃത്വത്തിലുള്ള സംഘം ഈപ്പൻ്റെ ഗസ്റ്റ് ഹൗസിലേയ്ക്കു യാത്ര തിരിച്ചു..

അവരുടെ യാത്രയ്ക്കു വെല്ലുവിളിയായി
റോഡു നന്നായി കാണാൻ കഴിയാത്തപ്പോലെ കോട മഞ്ഞും അതിശക്തമായ മഴയും,കാറ്റും

കാറ്റത്തു റോഡിലേയ്ക്കു ഒടിഞ്ഞു വീണ മരങ്ങൾ മൂലം പോലിസ് സംഘത്തിൻ്റെ യാത്ര മന്ദഗതിയിലായി..

അതിശക്ത്തമായ മഴയിൽ പലയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.

ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ. ശരിയ്ക്കും ആ രാത്രി നരി തൊട്ടിയിൽ ഭികരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു…

അര മണിക്കൂറിനുള്ളിൽ
മഴയുടെ ശക്തി കുറഞ്ഞു.. യാത്രയ്ക്കുടനീളം സംഭവിച്ച
പ്രതിസന്ധികളെ തരണം ചെയ്ത് ADGP കുമാറും സംഘവും ഈപ്പൻ്റെ ഗസ്റ്റ് ഹൗസിന് അടുത്തായി നിലയുറപ്പിച്ചു..

ഒരു പെൺക്കുട്ടി ഈപ്പനൊപ്പമുണ്ടെന്നു SI സത്യജിത്ത് ADGP കുമാറിനോട് പറഞ്ഞു.
ഞാൻ ഈപ്പനെ പോയി കണ്ടിരുന്നു അയാൾ പറയുന്നത് അയാളുടെ കാര്യം നോക്കാൻ അയാൾക്കറിയാമെന്നാണ്…

നമ്മുക്ക് അത്ര നിർബന്ധമാണെങ്കിൽ ഇവിടെ പുറത്തു അയാൾക്കു സെക്യുരിറ്റി കൊടുത്തോളാൻ.

കൂടെയുള്ള പെൺക്കുട്ടിയാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അയാൾക്കു പെണ്ണും, പണവും ലഹരിയാണ്.

അല്ലങ്കിൽ ഇത്രയും പ്രശ്നങ്ങളുണ്ടാകുമ്പോൾ
കൂടെയുള്ളവർ കൊല്ലപ്പെട്ടപ്പോൾ ഇങ്ങനെയൊരു സാഹസത്തിന് അയാൾ തയ്യാറായത്…

അയാളും പെൺക്കുട്ടിയും മാത്രമേ അകത്തുള്ളു. ഗസ്റ്റ് ഹൗസിൻ്റെ നാലു ദിക്കിലും പോലിസിൻ്റെ ശക്ത്തമായ കാവലുണ്ട്.

അയാളെയും ആ പെൺകുട്ടിയേയും കസ്റ്റഡിയിൽ എടുത്താലും കാര്യമില്ല പ്രായപൂർത്തിയായ സ്ത്രിയ്ക്കും പുരുഷനും സമ്മതമാണെങ്കിൽ ഒന്നിച്ചു താമസിക്കുന്നത് തെറ്റല്ലലോ. കോടതിയുടെ വിധിയുമുണ്ട്.

വേണമെങ്കിൽ അയാളുടെ രാഷ്ട്രീ ഭാവി കളയാൻ കഴിയും. ഈ പെൺക്കുട്ടിയ്ക്കൊപ്പം അയാളെ നമ്മൾ കണ്ടെത്തിയെന്നു ചാനലുകാരോട്‌ പറഞ്ഞാൽ ഇവിടെ തീരും ഈപ്പൻ്റെ സ്ഥാനമാനങ്ങൾ.

സത്യജിത്ത് അയാളുടെ രാഷ്ട്രീയ ഭാവി എവിടെയാണ് നഷ്ട്ടമാകുന്നത്?

നഷ്ട്ടം ആ പെൺക്കുട്ടിയ്ക്കു മാത്രമായിരിക്കും. അയാൾ ഈസിയായി ഇതിൽ നിന്ന് രക്ഷപ്പെടും. കൊണ്ടും കൊടുത്തും, കൊന്നും അയാൾ നേടിയതാണ് ഈ കാണുന്നതെല്ലാം…

………………………………………………………………….

സാറെ പുറത്തു മുഴുവൻ പോലിസാണല്ലോ
ഇനിയെന്തങ്കിലും പ്രശ്നമാകുമോ?

എന്തു പ്രശ്നം. അവര് നമ്മുക്ക് കാവൽ നിക്കട്ടെ പെണ്ണേ.

എന്നാലും സാറെ എനിയ്ക്കൊരു പേടി.

ഇപ്പോളാണ് എൻ്റെ പേടി പോയത്.

ഇനി ഒരു കൊലയാളിയ്ക്കും നമ്മളെ പേടിപ്പിക്കാൻ കഴിയില്ല.

സാറെ ഞാൻ ഒന്നു ഫ്രഷായിട്ടു വരാം.

വേഗം വാ എനിയ്ക്കു സഹിയ്ക്കാൻ കഴിയുന്നില്ല നിൻ്റെ ഈ സൗന്ദര്യം കാണുമ്പോൾ.

അലമാരിയിൽ നിന്ന് മദ്യ കുപ്പിയെടുത്ത് ചിന്നുവിനോട് അയാൾ ചോദിച്ചു
നീ മദ്യപിക്കാറുണ്ടോ?

ഇതുവരെയില്ല. ‘

ഇതുവരെയല്ലേ ഇനിയാകാലോ.

നീ വേഗം ഫ്രഷായി വാ.

ചിന്നു ഫ്രഷാവാനായി ബാത്ത് റൂമിലേയ്ക്കു പോയ നേരത്ത് അയാൾ മദ്യപിക്കാൻ തുടങ്ങി..

പ്രഷായി പുറത്തിറങ്ങിയ ചിന്നുനെ കണ്ടയാൾ തൻ്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി തൻ്റെ മകളുടെ പ്രായം വരുന്ന അവളുടെ അടുത്തേയ്ക്കു ചെന്നു..

ഗസ്റ്റ് ഹൗസിന് പുറത്ത് കാവൽ നിന്നിരുന്ന ADGP കുമാറും സംഘവും ഗസ്റ്റ് ഹൗസിന് അടുത്തായി അഗ്നിവലയം രൂപപ്പെടുന്നതായി കണ്ടു.. ഗസ്റ്റ് ഹൗസിനുള്ളിലേയ്ക്കു അവർക്കു പ്രവേശിക്കാൻ കഴിയാത്തപ്പോലെ അഗ്നിപടർകൊണ്ടിരിക്കുന്നു!

തുടരും…..

ജോസ്ബിൻ കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here