Home Abhijith Unnikrishnan ആദ്യരാത്രിയായിട്ട് ഒറ്റക്ക് കിടക്കണ്ട ഞാനും താഴെ കിടക്കാം… Part – 3

ആദ്യരാത്രിയായിട്ട് ഒറ്റക്ക് കിടക്കണ്ട ഞാനും താഴെ കിടക്കാം… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പുനർവിവാഹം ( ഭാഗം -മൂന്ന് )

അയാളെ അടുത്തേക്ക് വന്നതും കുഞ്ഞ് നന്ദനയെ മുറുകെ പിടിച്ച് കരയാൻ തുടങ്ങി, അവൾ പുറകിലേക്ക് ചേർത്ത് നിർത്തി അയാളെ കൈകൊണ്ട് തടുത്തു..

നിങ്ങൾക്ക് കുഞ്ഞ് കരയുന്നത് കാണുന്നില്ലേ…

അയാൾ ദേഷ്യത്തോടെ അവളെ നോക്കി..
അതിന് കാരണം നീ തന്നെയല്ലേ, എന്നെ കുറിച്ച് മോശമായി പറഞ്ഞു കൊടുത്ത് അതിന്റെ മനസ്സ് മാറ്റിയിട്ട് ഇപ്പോൾ കുറ്റമെനിക്ക്..

നന്ദന തറപ്പിച്ചു നോക്കികൊണ്ട്..
അല്ലാതെ നിങ്ങളതിനോടും എന്നോടും ചെയ്തതിന്റെ ഫലമായിട്ടല്ല..

ആണെങ്കിലും കുഴപ്പമില്ല കുഞ്ഞിനെ താ, ബാക്കിയുള്ള കാലം ഞാൻ വളർത്തിക്കോളാം..

വേണ്ട ഞാൻ തരില്ല, പൊന്ന് പോലെ നോക്കുന്നതാ നിങ്ങൾക്ക് കൊല്ലാനെന്തായാലും തരാൻ പറ്റില്ല..

അച്ഛനും മുന്നിലേക്ക് വന്ന് തടഞ്ഞു..
മര്യാദക്ക് ഇറങ്ങിക്കോ ഇല്ലേൽ പോലീസിനെ വിളിക്കും ഞാൻ..

പോലീസോ.. പേടിപ്പിക്കാണോ… താനും തന്റെ മോളും ഇതിന് അനുഭവിക്കും ഞാൻ കാണിച്ചു തരാം..

ആയിക്കോട്ടെ എന്നാലും നിന്റെ ശല്യമില്ലാതിരുന്നാൽ മതി..

അയാളൊന്ന് ദേഷ്യത്തോടെ നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി, നന്ദന കുഞ്ഞിനെ വാരിയെടുത്തു..
മോനു പേടിച്ചോ അമ്മയില്ലേ കൂടെ..

അവൾ അകത്തേക്ക് കൊണ്ടുപോയി, രാത്രിയിൽ മുറിയിലിരിക്കുമ്പോഴാണ് നന്ദനയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങിയത്, എടുത്തപ്പോൾ മറുതലക്കൽ ശ്യാം ഹലോയെന്ന് പറഞ്ഞു, ചിരിച്ചു കൊണ്ട് ചേച്ചി..

ഉം.. അനിയത്തി അല്ലാട്ടോ ചേച്ചിയാണ്..

ശ്യാം ഒരു സെക്കന്റ്‌ നിർത്തിയിട്ട്..
ആ.. ചേച്ചി പറയൂ.. ഞാൻ പെട്ടെന്ന് അവിടെ നിന്ന് പോന്നില്ലേ, അവളെന്താ പറയുന്നത് നോക്കാൻ വേണ്ടി വിളിച്ചതാ..

അത് മനസ്സിലായി, ഒരു കാര്യം അത് കഴിഞ്ഞിട്ടും സംഭവിച്ചു..

എന്താ അത്…
ശ്യാം ആകാംക്ഷയോടെ ചോദിച്ചു..

ഇന്ന് മോനുന്റെ അച്ഛൻ വന്നിരുന്നു അവനെ കൊണ്ട് പോവണം പറഞ്ഞിട്ട്, നന്ദു തടഞ്ഞപ്പോൾ ദേഷ്യത്തിലാ ഇറങ്ങിപോയത്, ഇനി എന്തൊക്കെയാ ഉണ്ടാവാ വിചാരിച്ചു ടെൻഷനിൽ ഇരിക്കാ അവൾ..

ചേച്ചി ഫോൺ അവളുടെ അടുത്ത് കൊടുത്തേ ഞാൻ ചോദിച്ചു നോക്കട്ടെ..

ഒരു മിനിറ്റ്..
ചേച്ചി ഫോൺ നന്ദനക്ക് നേരെ നീട്ടി, അവളത് വാങ്ങി ചെവിയിൽ വെച്ചുകൊണ്ട്..
ഹലോ..

എന്തുപറ്റി… നല്ല ടെൻഷനിൽ ആണെന്ന് കേട്ടു.. എന്തെങ്കിലും ഉണ്ടായാൽ എന്നോടും കൂടി പറഞ്ഞൂടെ…

പറയാൻ പറ്റണ്ടേ, എന്റെ അവസ്ഥ എന്താണെന്ന് അറിയാവുന്നതല്ലേ, ആകെയുള്ളത് ഇവനാ..

നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല..

ആ പ്രതീക്ഷയോടെയാ ജീവിക്കുന്നത്, എനിക്കെന്തെങ്കിലും പറ്റിയാലും മോന് ഒന്നും സംഭവിക്കാതെ നോക്കണം..

രണ്ടുപേർക്കും ഒന്നുമുണ്ടാവില്ല.. ഞാനില്ലേ കൂടെ..

മതി… ആ വാക്ക് മതി..
————————————————————
പ്രശ്നങ്ങളൊന്നുമില്ലാതെ വിവാഹം ചെറിയ ചടങ്ങോടെ നടന്നു, അകത്തേക്ക് അമ്മ നിലവിളക്ക് കൊടുത്ത് സ്വീകരിച്ചു, രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നോക്കിയപ്പോഴാണ് ശ്യാം പുതപ്പെടുത്ത് താഴെ വിരിക്കുന്നത് കണ്ടത്, നന്ദന അടുത്തേക്ക് വന്നു..

എന്തുപറ്റി…?

ശ്യാം അവളെ തലയുയർത്തി നോക്കി ചിരിച്ചു..
ഏയ് ഒന്നുമില്ല, മോള് രാത്രിയിൽ കട്ടിലിൽ കിടന്നുരുളും, തൊടാൻ പോയാൽ പിന്നെ രാവിലെ വരെ ഉറങ്ങാതെ വികൃതി കാണിച്ചോണ്ടിരിക്കും, ഇപ്പോൾ മോനും നീയും കൂടി കിടന്നാൽ അവൾക്ക് ഉരുളാൻ സ്ഥലമുണ്ടാവില്ല, അതുകൊണ്ട് ഞാൻ താഴെ കിടന്നോളാം.

നന്ദന ചിരിച്ചു..
അതായിരുന്നോ… ഞാൻ വിചാരിച്ചു കട്ടിൽ അലർജിയാണെന്ന്, മോനും ഏകദേശം ഇങ്ങനെ തന്നെയാണ്, അതുകൊണ്ട് ആദ്യരാത്രിയായിട്ട് ഒറ്റക്ക് കിടക്കണ്ട ഞാനും താഴെ കിടക്കാം…

ആയിക്കോട്ടെ ആ പുതപ്പ് കൂടി എടുത്തോ, കാരണം ഞാനും ചിലപ്പോൾ റൗണ്ടടിക്കും..

ഓഹോ എന്നാൽ ഞാൻ തടുത്തോളാം..

നന്ദന പുതപ്പ് വിരിച്ച് ശ്യാമിനരുകിൽ കിടന്നു, ശ്യാം അവൾക്ക് നേരെ തിരിഞ്ഞു.
അല്ല ഒരു കാര്യം ചോദിക്കട്ടെ മോൻ രാത്രിയിൽ എഴുന്നേൽക്കോ..

ഏയ്‌ അവൻ ഉറങ്ങിയാൽ ഇനി രാവിലെ വൈകിയേ എഴുന്നേൽക്കൂ, എന്തേ ചോദിക്കാൻ..

അല്ല ഞാൻ അവന്റെ അമ്മയെയൊന്ന് കെട്ടിപിടിച്ചാൽ കുഴപ്പമുണ്ടോന്ന് അറിയാനാ..

ഹോ എന്താ മര്യാദ…
നന്ദന ശ്യാമിനെ ചേർന്ന് കിടന്നു..

ചിത്രം വരക്കുന്നത് വെറുതെയൊരു ഹോബി അല്ലാലെ..

പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ നന്ദന മുഖമുയർത്തി നോക്കി..
അതെങ്ങനെ മനസ്സിലായി, ഓ അന്ന് ആ ചിത്രം കണ്ടതിന്റെയാണോ..

അതൊന്നുമല്ല, ഞാൻ അന്വേഷിച്ചറിഞ്ഞു ഏതൊക്കെയോ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ട് കുറേ സമ്മാനമൊക്കെ വാരികൂട്ടിയിട്ടുണ്ടെന്ന്…

അത് സത്യമാട്ടോ… അച്ഛൻ നല്ല സപ്പോർട്ടായിരുന്നു, പിന്നെ കല്യാണം കഴിഞ്ഞപ്പോൾ തീർന്നു, എന്നെ ചിത്രം വരയ്ക്കാൻ പോയിട്ട് നിവർന്നു നിൽക്കാൻ സമ്മതിച്ചിരുന്നില്ല..

ശ്യാമൊന്ന് അവളെ നോക്കി..
അതെന്താ ഈ ദുബായിൽ നടക്കുന്ന മത്സരം..

നന്ദന അത്ഭുതത്തോടെ..
അതെങ്ങനെ അറിഞ്ഞു.. ഞാൻ ആദ്യമൊക്കെ കുറെ ട്രൈ ചെയ്തതാ.. പക്ഷെ അറിയാലോ സെലെക്ഷൻ കിട്ടി അവിടെ പോയാലും എന്നെ കൊണ്ട് അത് ജഡ്ജസിന് മുന്നിൽ വിശദീകരിക്കാൻ പറ്റില്ല, അതോടെ ശ്രമം ഉപേക്ഷിച്ചു, ഇന്റർനാഷണൽ അവാർഡൊക്കെ കിട്ടും പക്ഷെ യോഗം വേണം..

ശ്യാം അവളുടെ കവിളിലൂടെ തലോടി..
നമ്മുക്ക് ഇപ്രാവശ്യം പോയാലോ..

ഭ്രാന്തുണ്ടോ… എന്നെ കൊണ്ട് ഇല്ലാത്ത കാശ് മുടക്കി അത്രയും ദൂരം പോയിട്ട് ഒരു കാര്യവുമില്ല, വേണമെങ്കിൽ നമ്മുക്ക് ഫാമിലിയായിട്ട് ഹണിമൂൺ പോവാം മതിയോ..

ശ്യാം അവളെ അരികിലേക്ക് ചേർത്തു..
അതും കൊള്ളാം ഹണിമൂണും അവാർഡും ഒരുമ്മിച്ച്..

നന്ദന വല്ലാതെയായി..
എന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്, ഞാൻ പറയുന്നത് ശ്യാമിന് തന്നെ പെട്ടെന്ന് മനസ്സിലാവുന്നില്ല പിന്നെ അവർക്കെങ്ങനെ മനസ്സിലാവും, അവിടെയൊക്കെ പോയാൽ നിറയെ ആളുണ്ടാവും, അതിന്റെ ഇടയിൽ അത് നാണക്കേടാവും അതുകൊണ്ടാ വേണ്ടാ പറയുന്നത്..

അത്രേയുള്ളോ പ്രശ്നം… നമ്മുക്ക് രജിസ്റ്റർ ചെയ്ത് വെക്കാം, എത്രയാ ചാർജ് വരുന്നത്…

അത് ഏകദേശം 1 ലക്ഷം വരുമായിരിക്കും..

1 ലക്ഷമോ… സമ്മാനത്തുക പോലും അത്ര വരില്ലല്ലോ…

ആര് പറഞ്ഞു.. പ്രൈസ് മണി 20 ലക്ഷത്തിൽ കൂടുതൽ കിട്ടും..

സത്യം..?
ശ്യാം വിശ്വാസമാവാതെ ചോദിച്ചു..

പിന്നല്ലാതെ വേണമെങ്കിൽ അന്വേഷിച്ചു നോക്കിക്കോ..

അതുവേണ്ട എനിക്ക് വിശ്വാസമാ നിന്നെ, അപ്പോൾ നാളെ പോവുന്നു..

വേണോ..?

വേണം..നിന്റെ ഒരു ആഗ്രഹമെങ്കിലും നിറവേറട്ടെ..

നന്ദന ശ്യാമിനെ ഇറുക്കി പിടിച്ചു..

പിറ്റേദിവസം രാവിലെ അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ വെക്കുകയായിരുന്നു, നന്ദനയുടെ കയ്യിൽ ചായ കൊടുത്തിട്ട് അവളെ നോക്കി..

നീ അവന് ചായ കൊടുത്തേക്ക്.. മോള് കുറച്ച് കഴിഞ്ഞാൽ എഴുന്നേൽക്കും അവളെ കുളിപ്പിച്ചിട്ട് കഴിക്കാൻ കൊടുക്കണം..

നന്ദന തലയാട്ടി, മറുപടിയൊന്നും കേൾക്കാത്തപ്പോൾ അമ്മ കുറച്ച് ഉച്ചത്തിൽ..
നിനക്ക് മനസ്സിലാവുന്നില്ലേ…?

ഉണ്ട്..
അവൾ വീണ്ടും തലയാട്ടി.

എന്നാൽ പോയി ചായ കൊടുത്തിട്ട് മോള് എഴുന്നേറ്റോ നോക്ക്..

നന്ദന മുറിയിലേക്ക് നടന്നു, ശ്യാമിനരുകിൽ ഇരുന്ന് കുലുക്കി വിളിച്ചു, അവൻ കണ്ണ് തുറന്നു..
രാവിലെയായോ..?

ഇല്ല നട്ടപാതിര..

അവൻ ചുറ്റിലും നോക്കി..
തമാശ പറഞ്ഞതാണല്ലേ..

കളിക്കാതെ എഴുന്നേറ്റ് ചായ കുടിക്ക്.. ഞാൻ മോള് ഉറങ്ങാണോ നോക്കട്ടെ..

അവൾ എഴുന്നേൽക്കാൻ വൈകും, നീ കുറച്ച് കഴിഞ്ഞിട്ട് നോക്കിയാൽ മതി..

അതേയ് ഒരു കാര്യം ചോദിക്കട്ടേ..
നന്ദന അരികിലായിരുന്നു

ശ്യാം അവളെ നോക്കി..
ചോദിക്ക്..

അല്ല അമ്മയ്ക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ…

അതെന്താ അങ്ങനെ ചോദിച്ചത്..?

രാവിലെ തന്നെ ചൂടിലാണ് അതുകൊണ്ട് ചോദിച്ചതാ..

അത് അമ്മയുടെ സ്ഥിരം സ്വാഭാവം… കാര്യമാക്കണ്ട..കുറച്ച് കഴിയുമ്പോൾ…

നന്ദന ഇടയിൽ കയറി..
ശരിയാവുമെന്നല്ലേ…

അല്ല ശീലമായിക്കോളുമെന്ന്…

സംസാരത്തിനിടയിലാണ് അമ്മ കയറി വന്നത്, നന്ദനയെ കണ്ടപ്പോൾ..
ഇടയ്ക്ക് കുഞ്ഞിനേയും നോക്കാട്ടോ..

നന്ദന എഴുന്നേറ്റു, അമ്മ തടഞ്ഞുകൊണ്ട്..
ഇനി വേണ്ടാ ഞാൻ എടുത്തോളാം, രാത്രിയിൽ വന്ന് അങ്ങനെ കിടന്നതാ, രാവിലെ നേരത്തെ എഴുന്നേൽപ്പിച്ച് മൂത്രമൊഴിപ്പിക്കണമെന്ന് വല്ലോം അറിയോ..

ഞാൻ ഉറങ്ങല്ലേ വിചാരിച്ചിട്ടാ അമ്മേ എഴുന്നേൽപ്പിക്കാതിരുന്നത്, വാശി പിടിച്ചാലോ..

അങ്ങനത്തെ ചീത്ത സ്വഭാവമൊന്നും കുഞ്ഞിനില്ല..
അമ്മ മോളെ എഴുന്നേൽപ്പിച്ച് കയ്യിലെടുത്തു, ശ്യാമിനെയൊന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി, ശ്യാം നന്ദനയുടെ അരികിൽ വന്ന് തോളിൽ തട്ടി…
അത് കാര്യമാക്കണ്ട, എന്നോടും രാവിലെ എഴുന്നേറ്റാൽ ഇങ്ങനെ തന്നെയാ…

നന്ദനയൊന്ന് ചിരിച്ചു..
അത് കുഴപ്പമില്ല..

എന്നാൽ നീ ബാക്കി പരിപാടികളൊക്കെ നോക്കിക്കോ, ഞാനൊന്ന് അത്യാവശ്യമായി പുറത്ത് പോയിട്ട് വരാ, അത് കഴിഞ്ഞ് നമ്മുക്ക് രജിസ്റ്റർ ചെയ്യാൻ പോവാം… ഓക്കേ..

നന്ദന തലയാട്ടി, ശ്യാം പുറത്ത് പോയപ്പോൾ പണിയെല്ലാം ഒരുക്കി നന്ദന മോനെയും കുളിപ്പിച്ച് റൂമിലേക്ക് വരുകയായിരുന്നു, അമ്മ മോളെയെടുത്ത് ഡൈനിംഗ് ടേബിളിന് മുകളിലിരുത്തി, നന്ദന മുറിയിലേക്ക് കയറിയപ്പോൾ മോൻ tv ഓണാക്കി, ഹാളിലെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ അമ്മ മോളെ ടേബിളിൽ തന്നെ ഇരുത്തി ഫോണെടുക്കാനായി നടന്നു, കട്ടാകുന്നതിനു മുമ്പേ എടുത്തു ചെവിയിൽ വെച്ചു…
ഹലോ..

പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ അമ്മ ഫോൺ താഴെയിട്ട് അകത്തേക്കോടി, പ്രതീക്ഷിച്ചതു പോലെ തന്നെ ടേബിളിൽ നിന്ന് മോള് താഴെ വീണു കിടക്കുന്നു, വേഗത്തിൽ അലറി കരയുന്ന കുഞ്ഞിനെ എടുത്തു തോളത്തേക്കിട്ടു, നന്ദന മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ കുഞ്ഞു കരയുന്നത് കണ്ട് അരികിലേക്ക് വന്നു, അമ്മ ദേഷ്യത്തോടെ..
ഒന്ന് നോക്കിക്കൂടെ, ഇതിനും കൂടി വേണ്ടിയല്ലേ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…

നന്ദന കുഞ്ഞിനെ നോക്കുമ്പോഴാണ് തലയിൽ നിന്ന് ചോര വരുന്നത് കണ്ടത് അവൾ കയ്യിലിരുന്ന തുണിയെടുത്ത് ചുറ്റി, അമ്മ അത് കണ്ടപ്പോൾ ആകെ വല്ലാതെയായി..
അയ്യോ നല്ലോം മുറിഞ്ഞല്ലോ…

അമ്മ ഓടി ശ്രീധരനരുകിലെത്തി..
വേഗം വണ്ടിയെടുക്ക് മനുഷ്യാ, കുഞ്ഞിന്റെ തലയിൽ മുറിഞ്ഞിരിക്കുന്നു, ശ്രീധരൻ വേഗത്തിൽ ചാവിയെടുത്ത് കാർ സ്റ്റാർട്ടാക്കി ഹോസ്പിറ്റലിലേക്ക് വിട്ടു, ശ്യാം വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തുമ്പോൾ എല്ലാവരും പുറത്ത് നിൽക്കായിരുന്നു, അമ്മയുടെ അരികിലെത്തിയപ്പോൾ..
എന്താ ഉണ്ടായത്, ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു കുഞ്ഞിനെ വാങ്ങിയിട്ട് അതിനെ എടുത്തു താഴെയിട്ടോ..

അമ്മ ശ്യാമിനെ നോക്കി..
നീ ഒന്നിനെ കൊണ്ട് വന്നിട്ടുണ്ടല്ലോ, അവളെ നോക്കാൻ ഏൽപ്പിച്ചപ്പോൾ സംഭവിച്ചതാ, ഇത്രേം കാലം ഞാൻ തന്നെയല്ലേ നോക്കികൊണ്ടിരുന്നത് ഇത് വരെ വല്ല തെറ്റും ഉണ്ടായിട്ടുണ്ടോ, വിശ്വാസം വരുന്നില്ലേൽ അവളോട് തന്നെ ചോദിച്ചു നോക്ക്..

ശ്യാം തല താഴ്ത്തി നിന്നിരുന്ന നന്ദനയുടെ അരികിലേക്ക് ചെന്നു..
അമ്മ പറഞ്ഞത് സത്യമാണോ..?

നന്ദന തലയുയർത്തി നോക്കി..
അല്ല, എന്റെ ഭാഗത്ത്‌ തെറ്റൊന്നും വന്നിട്ടില്ല..

പിന്നെ കുഞ്ഞിനെന്താ പറ്റിയത്…?

നന്ദന എങ്ങനെ പറയണമെന്നറിയാതെ വിയർക്കാൻ തുടങ്ങി, ശ്യാം വല്ലാത്ത ഭാവത്തിൽ നോക്കുന്നത് കണ്ടപ്പോൾ..

പ്ലീസ് അങ്ങനെ നോക്കല്ലേ, എന്നെകൊണ്ട് സത്യമായിട്ടും അത് പറയാൻ പറ്റുന്നില്ല..

അങ്ങനെയാണെങ്കിൽ ഞാൻ അമ്മ പറഞ്ഞത് വിശ്വസിച്ചോട്ടെ..

നന്ദന കരച്ചിലിന്റെ വക്കിലെത്തി..
പ്ലീസ്.. സത്യമായിട്ടും എനിക്ക് അത് പറയാൻ കിട്ടുന്നില്ല..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here