Home Latest വിശ്വേട്ടൻ ഒരു പോലീസകാരനെയും എന്റെ സ്റ്റേറ്റ്മെന്റ് വാങ്ങാൻ അയച്ചിട്ടില്ലത്രെ… Part – 25

വിശ്വേട്ടൻ ഒരു പോലീസകാരനെയും എന്റെ സ്റ്റേറ്റ്മെന്റ് വാങ്ങാൻ അയച്ചിട്ടില്ലത്രെ… Part – 25

0

Part – 24 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 25

പതിവുപോലെ ഉച്ച ഭക്ഷണം കഴിഞ്ഞു അമ്മ ഉച്ച ഉറക്കത്തിനായി മുറിയിലേക്ക് പോയി. നമ്മൾ മൂവരും മുൻവശത്തെ മുറിയിലെക്കും. ചേച്ചിയോട് വിശ്വേട്ടൻ എന്ത് പറഞ്ഞുവെന്ന് അറിയാനുള്ള എന്റെ  ആഗ്രഹം കൂടി കൂടി വന്നു.. ചേച്ചിയാണേൽ അതേ കുറിച്ചു ഒന്നും പറയുന്നതുമില്ല സഹികെട്ട ഞാൻ ചേച്ചിയോട് ചോദിച്ചു?????

“ചേച്ചി വിശ്വേട്ടനെ വിളിച്ച വിശേഷമൊന്നും പറഞ്ഞില്ല???? ”

“എന്ത് വിശേഷം കാത്തു…… എല്ലാം എന്റെ തെറ്റുകൾ… ഈ ജോലി തിരക്കുകൾക്കിടയിലും  ഞാൻ എല്ലാം പറഞ്ഞു തീരുന്നതു വരെയും ക്ഷേമയോടെ കാത്തിരുന്നു…അദ്ദേഹത്തിന്റെ എന്നോട് ചോദിച്ചു?? എന്നെ ഒരു ഭാര്യയിൽ ഉപരി സുഹൃത്തായിട്ടാണ് കണ്ടിരുന്നെ  എന്നിട്ടും ഈ നിസാര കാര്യത്തിനായി ഞാൻ എന്തേ നമ്മുടെ ജീവിതത്തിന്റെ വിലപ്പെട്ട രണ്ടു വർഷം…….”

“എനിക്കിപ്പോൾ ഒരു ആശ്വാസമായി എന്റെ ചേച്ചി എന്തായാലും ഈ കോലാഹലങ്ങൾക്ക്‌ ഓടിവിൽ ചേച്ചിയും വിശ്വേട്ടനും ഒന്നിച്ചല്ലോ ”

“ഒന്നിക്കും കാത്തു പക്ഷെ നമ്മൾക്ക് പിന്നിൽ ആരോ കളിക്കുന്നുണ്ട്… കാരണം വിശ്വേട്ടൻ ഒരു പോലീസകാരനെയും എന്റെ സ്റ്റേറ്റ്മെന്റ് വാങ്ങാൻ അയച്ചിട്ടില്ലത്രെ ?????”

അത്‌ കേട്ടു ഞാനും അനുഷ യും അമ്പരന്നു!!!! ഞാൻ ഉച്ചക്ക് കഴിച്ച ഭക്ഷണം ഒരു ഒറ്റ വാർത്തത്കൊണ്ട് ദഹിച്ചു പോയപോലെ തോന്നി.. അനുഷ ചേച്ചിയോട് ചോദിച്ചു????

” അപ്പോൾ പിന്നെ അവർ പോലീസ് കരല്ലായിരുന്നോ??? അവരെ അയച്ചത് ആരായിരിക്കും??? ”

“അതൊന്നും എനിക്കും അറിയില്ല അനുഷേ…. വിശ്വേട്ടൻ പറഞ്ഞത് ആരോടും ഒന്നും ചോദിക്കാനും പറയാനും പോകേണ്ട.. നാളെ ജ്യോതി നെടുംബശ്ശേരിയിൽ എത്തും അവളയും കൂട്ടി വരുമെന്നാണ്… പിന്നെ അവളെ ഇപ്പോൾ അത്യാവശ്യമായി ഇങ്ങോട്ടു വരുത്തുന്നത് ഈ സംഭവങ്ങളുമായി ഒരു ബന്ധവും ഉണ്ടായിട്ടല്ല..”

“പിന്നെ എന്തിനാ ചേച്ചി… ജ്യോതി ചേച്ചിയെ വിളിച്ചു കരയുകയും മറ്റും ചെയ്തെ ” യെന്ന് ഞാൻ ചോദിച്ചു????

“അത്‌ മറ്റൊന്നുമല്ല കാത്തു.. അവളോട് തിരിച്ചു വരാൻ പറഞ്ഞതിന്റെ കാരണം എത്രയും പെട്ടന്ന് അവളുടെ വിവാഹം നടത്താനാണ്. വിശ്വേട്ടന്റെ അമ്മക്ക് കൂടെ കൂടെ വന്നുകൊണ്ടിരിക്കുന്നു ഒരു വയർ വേദന… കഴിഞ്ഞ  മാസം RCC  നിന്നും റിപ്പോർട്ട്‌ വന്നു അമ്മക്ക് കാൻസറാണ്. പക്ഷെ ആ കാര്യം ഇത്‌ വരെയും ജ്യോതിയ അറിയിച്ചില്ല, അമ്മക്ക് ഒരേയൊരു ആഗ്രഹം അവളുടെ കല്യാണം നടന്നു കാണണം, കല്യാണ കാര്യമാണെൽ അവൾ ഒട്ടും വരാത്തുമില്ല….അത്‌ കൊണ്ട് വിശ്വേട്ടൻ കുറെ കുടുംബകാര്യങ്ങൾ മുന്നിൽ നിർത്തി അവളോട്  വരാൻ പറഞ്ഞിരിക്കുവാ… അവൾ വന്നാലേ എന്റെ യും ചേട്ടന്റെയും തുടർ ജീവിതത്തെ കുറിച്ചു ഒരു തീരുമാനം ഉണ്ടാകു എന്നോ മറ്റോ അവളോട് പറഞ്ഞു.. അത്‌ കേട്ട പാടെ ഇനി അവൾ കാരണം ആകും നമ്മുടെ ജീവിതം ഇങ്ങനെയൊക്ക ആയതേന്നുള്ള അവളുടെ തെറ്റിദ്ധരണ കൊണ്ടാകും അവൾ എന്നെ  വിളിച്ചേ.. നമ്മൾ മൂവരും അത്‌ വേറെയെതോരീതിയിൽ മാറ്റി മറിച്ചു അത്രേയുള്ളൂ.. അന്ന് ജ്യോതി എന്നോട് ചോദിച്ചത് ; അവൾ എന്ത് ചെയ്യ്തിട്ടാണ് ഞാനും വിശ്വേട്ടനും പിരിഞ്ഞെതെന്നും.. അവൾ വന്നാലേ ഞങ്ങളുടെ ജീവിതത്തെ പറ്റി ഒരു തീരുമാനം ആകുകയുള്ളു എന്ന് വിശ്വേട്ടൻ അവളോട് പറഞ്ഞതിന്റെ കാരണമാണ് .അപ്പോൾ ഞാനും കരുതി അനുഷ യുടെ സാർ മുഖേന എല്ലാം വിശ്വേട്ടൻ അറിഞ്ഞിരിക്കുമെന്ന് ”

“അപ്പോൾ ഈ കഥയിലെ യഥാർത്ഥ  നായകൻ ഇപ്പോളും പുറത്ത് വന്നിട്ടില്ല അല്ല ചേച്ചി ” യെന്ന് അനുഷ ചേച്ചിയോട് പറഞ്ഞു. അത്‌ കേട്ടപ്പോൾ എന്റെ കൂർമ ബുദ്ധി വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി.എന്റെ മനസ്സിൽ പിന്നെയും കുറെ സംശയങ്ങൾ പൊട്ടിമുളച്ചു.. ഞാൻ പറഞ്ഞു….

“അനുഷേ.. നായകനോ????? അതോ വില്ലാനോ???? എന്തായാലും ഒരു കാര്യം ഉറപ്പാ

.

Niണ് നമ്മളെ വ്യക്തമായി അറിയാവുന്ന ഒരാളാണ് വിശ്വേട്ടൻ അല്ലാത്തസ്ഥിതിക്ക് പിന്നെ വിനുവേട്ടൻ ആകാം.. പക്ഷെ ആരെയും കൊല്ലിക്കാനുള്ള മനസ്സൊന്നും എന്റെ വിനുവേട്ടന് ഇല്ല.. പിന്നെ ദിവ്യ യെയും ആദിത്യനെയും കൊണ്ട് നമ്മളെക്കാൾ വേദന അനുഭവിച്ച ഒരു വ്യക്തി.എന്തായാലും ഒരു കാര്യം ഉറപ്പു നമ്മളിൽ ആരെയോ വ്യക്തമായി അറിയാവുന്ന ഒരാൾ ചിലപ്പോൾ ജോൺ സാർ ആകാം അല്ലങ്കിൽ ”

“അല്ലങ്കിൽ പിന്നെ ആരാകും കാത്തു… നീ യൊന്നു തെളിച്ചു പറ എന്റെ കാത്തു വെറുതെ എന്റെ ടെൻഷൻ കൂട്ടാതെ ” യെന്ന് ചേച്ചി എന്നോട് പറഞ്ഞു

” ചേച്ചി ഇനി വിശ്വേട്ടനെ വിളിക്കുമ്പോൾ ഒരു കാര്യം വ്യക്തമായി ചോദിച്ചു അറിയണം ”

“എന്താണ് അറിയേണ്ടത് കാത്തു ”

“അത്‌ വേറൊന്നുമല്ല വിശ്വേട്ടനാണോ വിനുവേട്ടനെ അറിയിച്ചതെന്നു ”

“ഇത്‌ ഞാൻ വിശ്വേട്ടനോട് ചോദിക്കണമെന്ന് കരുതി ഇരുന്നതാ.. പക്ഷെ വിട്ടുപോയി.. ഇനി വിളിക്കുമ്പോൾ തീർച്ചയായും ഞാൻ  ചോദിക്കാം ”

“മ്മ്മ്മ്മ്മ്മ്മ്മ് ഒരു പക്ഷെ വിശ്വേട്ടൻ അല്ല വിനുവേട്ടനെ അറിയിച്ചത് എങ്കിൽ… ആരേയണോ വിനുവേട്ടൻ കൊച്ചിയിൽ കാണാൻ വന്നേ ആ വ്യക്തിയാണ്  ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ ….. എങ്കിൽ ആ വ്യക്തിക്ക്  ദിവ്യ യോട് ഇത്രയും പക വരാനുള്ള കാരണവും കാണും???? അതറിയണമെങ്കിൽ ഒന്നുകിൽ വിനുവേട്ടൻ വരണം അല്ലങ്കിൽ വിനുവേട്ടൻ പറയണം…. ഇത്‌ രണ്ടായാലും നമ്മൾ കാത്തിരിക്കേണ്ടി വരും ”

“കാത്തു  നീ പറയും പോലെ അങ്ങനെ ഒരു ആളുണ്ടങ്കിൽ എന്തുകൊണ്ട് പുറത്ത് വരുന്നില്ല?? എന്തായാലും ആ വ്യക്തിയും മിക്കവാറും നമ്മളെപ്പോലെ ഡി കമ്പനിയാൽ (ദിവ്യ &ആദിത്യൻ ) പറ്റിക്കപെട്ടവരാകും ”

“അല്ല ചേച്ചി ആ വ്യക്തി ചിലപ്പോൾ ഈ ഡി കമ്പനി യാൽ ഒരുപാട് വേദനിച്ച ആൾ ആയിക്കൂടെ??? ചേച്ചിയുടെ അറിവിൽ വിനുവേട്ടന്റെ ഫ്രണ്ട്സിൽ അങ്ങനെ ഒരാളുണ്ടോ???”

” കാത്തു….. ഏട്ടന്റെ ഫ്രണ്ട്‌സിനെ പറ്റി അത്രക്ക് ഒന്നും എനിക്കറിയില്ല പിന്നെ വേണേൽ കൊച്ചിയിൽ അച്ഛന്റെ ഒരു സുഹൃത്തുണ്ട് . അത്‌ നമ്മുടെ ഫാമിലി ഫ്രണ്ട് കൂടി ആയിരുന്നു..തോമസ് അങ്കിൾ…., അച്ഛൻ മരിച്ചതിൽ പിന്നെ അങ്ങോട്ടുള്ള പോക്കും കുറഞ്ഞു പിന്നെ നമ്മൾ വല്ലപ്പോളും കൊച്ചിയിൽ പോയാൽ ആ വീട്ടിൽ പോകും ഒന്ന് കാണും. മൂത്ത മകനും പുള്ളിയുമായി ചേരത്തില്ല അത്‌ കൊണ്ട് മകനും കുടുംബവും മറ്റെവിടയോ ആണ് താമസം. പിന്നെയുള്ളതു ഒരു മകളാണ് അതും അങ്കിലിന്റെ രണ്ടാം വിവാഹത്തിൽ ഉള്ളതാ ആ കൊച്ചു ഇപ്പോൾ കാനഡയിലോ അമേരിക്കയിലോ ആണ്. നമ്മൾ കോൺടാക്ട് ഒന്നുമില്ല. അങ്കിലിനു പ്രായവുമായി അതുകൊണ്ട് കാത്തു പറഞ്ഞ ഡി കമ്പനി യോട് വൈരാഗ്യമൊള്ള വ്യക്തി ആകാൻ സാധ്യതയില്ല ”

അപ്പോഴേക്കും ഒരു ഉച്ച മയക്കം കഴിഞ്ഞു അമ്മ അവിടേക്ക് വന്നു…………

“എന്താ ലച്ചു അനുഷ യുടെ ജോലി സ്ഥലം തോമസ് അച്ചായന്റെ വീടിനടുത്തേങ്ങാണമാണോ ”

ചേച്ചി പറയുന്ന കെട്ടിരിക്കും അതുകൊണ്ടാകും അമ്മ തോമസ് അങ്കിനെ ചോദിച്ചേ?????

“അല്ല നമ്മൾ വെറുതെ ഒരാന്നു പറഞ്ഞ കൂട്ടത്തിൽ ആ പേര് വന്നതാ… അല്ലാ വിനുവേട്ടൻ തോമസ് അങ്കിലിനെ കാണുമോ??”

“അതിനു വിനു തോമസ് അച്ചായനെ കാണാനല്ലേ കൊച്ചിയിൽ വന്നേ….. പിന്നെങ്ങനെ കാണാതിരിക്കാൻ.. വിനു നാളെ രാവിലെ അവിടെന്നു തിരിക്കും. ഇന്ന് കാലത്ത് അങ്ങനെയാ പറഞ്ഞെ.. വിനുവിനോട് അത്യാവശ്യമായി എന്തോ സംസാരിക്കാൻ അച്ചായനാ വിനുവിനെ വിളിച്ചേ.. ഞാൻ ചോദിക്കക്കൂടി ചെയ്തു ഫോണിൽ പറയാൻ പറ്റാത്ത എന്ത് അത്യാവശ്യമെന്ന്..”

“എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു ”

“നിന്റെ അല്ലേ ഏട്ടൻ…. എന്നോട് അനാവശ്യ കാര്യങ്ങൾ ചോദിക്കേണ്ട അറിയേണ്ട എന്ന് പറഞ്ഞു ഫോണും കട്ട്‌ ചെയ്തു പോയി…”

അത്രേയും പറഞ്ഞു അമ്മ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. നമ്മൾ മൂവരും പരസ്പരം മുഖത്തേക്ക് നോക്കിയിരുന്നു…..

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here