Home Latest ഇവനു ഒരു പണിയും ഇല്ലേ….ഇപ്പോൾ നോക്കിയാലും ശിവാ ശിവാ ന്നും പറഞ്ഞു നടക്കുവാ… Part –...

ഇവനു ഒരു പണിയും ഇല്ലേ….ഇപ്പോൾ നോക്കിയാലും ശിവാ ശിവാ ന്നും പറഞ്ഞു നടക്കുവാ… Part – 26

0

Part – 25 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 26

രചന: ശിവന്യ

ശിവക്കു ഒരുപാട് നാളുകൂടി വീട്ടിൽ വന്നതിന്റെ സന്തോഷം ആയിരുന്നു…കുളിച്ചു അമ്പലത്തിൽ പോയി തൊഴുതു വന്നു. ദേവി ശിവക്കു ഇഷ്ടം ഉള്ളതെല്ലാം ഉണ്ടാക്കി വെച്ചിരുന്നു…അവരോന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു… .സിദ്ധുവിന്റെ കൂടെ അവന്റെ സ്കൂളിലെ കഥകൾ എല്ലാം കേട്ടുകൊണ്ട് അമ്മയുടെ മടിയിൽ കിടന്നു…

അപ്പോഴാണ് അപ്പു വിളിച്ചത്…അവളോട്‌ സംസാരിച്ചു വെച്ചപ്പോൾ ഷേർളി ആന്റിയും അങ്കിളും റോഷനും കൂടി വന്നു…റോഷൻ ഒരുപാട് മാറിപോയത് പോലെ തോന്നി…എന്നോടിപ്പോൾ ആ പഴയ സ്നേഹം ഒന്നും ഇല്ലാത്തതു പോലെ…..

അവർ സംസാരിച്ചു ഇരുന്നപ്പോൾ റോഷൻ പതുക്കെ പുറത്തേക്കു ഇറങ്ങി പോകുന്നത് ഞാൻ കണ്ടു..ഞാനും പിറകെ ചെന്നു…

റോഷു ….നീ എന്താ എന്നോടൊന്നും മിണ്ടാത്തത്…

ഞാൻ എന്തു മിണ്ടാൻ ആണ്…

നിനക്കു ഇപ്പോൾ എന്നോടൊന്നും പറയാൻ ഇല്ലേ…പണ്ടൊക്കെ എത്ര സമയം സംസാരിച്ചാലും നമുക്ക് പിന്നേം പിന്നേം പറയാൻ ഉണ്ടായിരുന്നല്ലോ…

അവൻ എന്നെ തിരിഞ്ഞു നോക്കി…

ശരിയായിരിക്കാം…പക്ഷെ എനിക്കിപ്പോൾ നിന്നോട് സംസാരിക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…

റോഷു….നീ എന്തിനാ എന്നോടിങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്നത്…

എനിക്കാരോടും ഒരു ദേഷ്യവും ഇല്ല…

നിന്റെ സംസാരം കേൾക്കുമ്പോൾ എനിക്കതു മനസ്സിലാകില്ലേ റോഷു…

ശിവാ…നിനക്കിപ്പോൾ മിണ്ടാനും പറയാനുമൊക്കെ ഇഷ്ടം പോലെ ആൾക്കാരുണ്ടല്ലോ…പിന്നെ ഞാൻ എന്തു പറയാനാണ്…ഞാൻ വിളിച്ചാൽ പലപ്പോഴും നിനക്കു കാൾ അറ്റൻഡ് ചെയ്യാൻ പോലും സമയം ഇല്ലായിരുന്നല്ലോ…

റോഷു….നീ ചുമ്മാ പറയല്ലേ…നീ അല്ലെ വിളിച്ചാൽ ഫോൺ എടുക്കാത്തത്….

അതു എന്തുകൊണ്ടാണെന്ന് നീ അയാളോട് ഒന്നു ചോദിച്ചു നോക്ക്… അവന്റെ മുഖം ദേഷ്യം കൊണ്ടു ചുമന്നു…

ശിവാ…. നീ ഇപ്പോൾ എന്റെ പഴയ ശിവാ അല്ല…എന്റെ ആ പഴയ ശിവക്കു ആരോടും ഒരു കൊച്ചു കള്ളം പോലും പറയാൻ അറിയില്ലായിരുന്നു…ഇപ്പോൾ നീ മുഴുവനായും മാറി ശിവാ…അച്ഛനോടും അമ്മയോടും വരെ കള്ളം പറഞ്ഞു ഓരോ ദിവസവും അവരെ പറ്റിച്ചുകൊണ്ടിരിക്കുവാണ്…നിനക്കിതൊക്കെ എങ്ങനെ കഴിയുന്നു ശിവാ… അയാളാണ് എല്ലാത്തിനും കാരണം…എനിക്കിപ്പോൾ നിന്നെ കാണുമ്പോൾ നിന്നോട് സംസാരിക്കുമ്പോഴൊക്കെ നിന്നോട് ഒരു വെറുപ്പ് തോന്നുവാ ശിവാ….

എനിക്കു പെട്ടന്ന് സങ്കടം വന്നു…ഞാൻ കരഞ്ഞു കൊണ്ട് വീട്ടിലേക്കു കയറി പോയി…അങ്കിൾ ദേഷ്യത്തോടെ റോഷനെ വിളിച്ചു…

റോഷൻ…നീ എന്തിനാ ശിവയോട് വഴക്കിട്ടത്…

ഞാൻ ഒന്നും പറഞ്ഞില്ല പപ്പാ…

റോഷു….എന്താ മോനെ നിങ്ങൾ തമ്മിലുള്ള പ്രശ്‌നം….

ഒന്നുമില്ല അങ്കിൾ….അവൾക്കു വലിയ ഡോക്ടർ അകാൻ പോകുന്നതിന്റെ കുറച്ചൊരു അഹങ്കാരം ഉണ്ടോന്ന് ഒരു സംശയം….ഞാൻ അതിനു ചുമ്മാ ഒരു ഡോസ് കൊടുത്തത് അല്ലെ…

ശിവ മോൾക്കല്ല റോഷൻ നിനക്കാണ് ഇപ്പോൾ അഹങ്കാരം…അന്നും ഇന്നും ശിവക്കു ഒരു മാറ്റവും ഇല്ല…മാറ്റങ്ങൾ മുഴുവൻ നിനക്കാണ് റോഷൻ…

മോളേ…ശിവാ…നീ നാളെ വീട്ടിലേക്കു വരണമെന്ന് പറഞ്ഞു അവർ ഇറങ്ങി….

സിദ്ധു…ഇപ്പോൾ തനിച്ചു കിടക്കാൻ തുടങ്ങിയിരുന്നു….ഞാൻ റൂമിൽ ചെന്നു ഫോൺ നോക്കുമ്പോൾ 10 മിസ്സ്ഡ് കാൾ…അഭി ഏട്ടൻ ….

ഞാൻ തിരിച്ചു വിളിച്ചു….

മോളേ………

അഭിയേട്ട…. എന്തിനാ വിളിച്ചത്….

ചുമ്മാ….എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ തോന്നുന്നു….

അയ്യടാ….വൃത്തികേട് പറയല്ലേ….

അതെങ്ങനാടി പെണ്ണേ വൃത്തികേടാകുന്നേ

അതുപറയാനാണോ അഭിയേട്ടൻ വിളിച്ചത്…ഞാൻ വീട്ടിൽ ആണെന്ന് മറക്കരുതേ…

നീ എന്താ ഇത്രയും നേരം ഫോൺ എടുക്കാഞ്ഞത്

റോഷൻ വന്നിരുന്നു…അവനോടു സംസാരിച്ചിരുന്നു…

ഇവനു ഒരു പണിയും ഇല്ലേ….ഇപ്പോൾ നോക്കിയാലും ശിവാ ശിവാ ന്നും പറഞ്ഞു നടക്കുവാ…അവൻ വിളിച്ചാൽ ഉടനെ അവളും പിറകെ ഇറങ്ങിക്കോളും…

അല്ലാ.. അഭിയേട്ട….നിങ്ങൾ തമ്മിൽ എന്താ പ്രശ്നം…

അവൻ ഒന്നും പറഞ്ഞില്ലേ…

ഇല്ല….

ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്റെ മോളേ…

അങ്ങനെ പറഞ്ഞു ഒഴിയാൻ നോക്കേണ്ട…അവനു എന്നോട് നല്ല ദേഷ്യം ആണ്..അഭിയേട്ടൻ അവനോടു എന്തെകിലും പറഞ്ഞോ…

പറഞ്ഞു….അതു പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ…

ഇല്ല…അഭിയേട്ടൻ പറ…

ഒരു ദിവസം നമ്മൾ പുറത്തു പോയ ദിവസം അവൻ നിന്റെ ഫോണിൽ വിളിച്ചിരുന്നു…..ഞാൻ ആദ്യം രണ്ടു പ്രാവശ്യം വിളിച്ചപ്പോൾ കോൾ ഓൾ
എടുത്തില്ല…പിന്നേം പിന്നേം വിളിച്ചപ്പോൾ ഞാൻ എടുത്തു എന്തിനാണ് വിളിച്ചതെന്നു ചോദിച്ചു…അപ്പോൾ അവനു അഹങ്കാരം…പേടിപ്പിക്കുന്നത് പോലെ അവൻ എന്നോട് ഫോൺ ശിവയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു…

ഞാൻ പറഞ്ഞു ശിവ കുളിക്കുവാണെന്നു….

അവൻ ആകെ വല്ലാതെ ആയെന്നു തോന്നി…വല്ലാതെ ഒരു പരിഭ്രമത്തോടെ നിങ്ങൾ അപ്പോൾ എവിടെയാണെന്ന് ചോദിച്ചു…

ഞങ്ങൾ എന്റെ റൂമിൽ ആണ്…ശിവാ ഇന്നലെ വന്നതാ…ഇപ്പോൾ പോകാൻ റെഡി ആകുവാണ്…നീ പിന്നെ വിളിക്കാൻ പറഞ്ഞു ഫോൺ വെച്ചു….

എന്റെ ഈശ്വരാ….അഭിയേട്ടൻ എന്തൊക്കെയാ അവനോടു പറഞ്ഞത്…ചുമ്മാതല്ല അവനു എന്നോട് ഇത്രയും ദേഷ്യവും വെറുപ്പും…

എന്തിനാ അഭിയേട്ട അവനോടു അങ്ങനെ പറഞ്ഞത്…അവൻ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിലോ…

അവൻ ആരോടും പറയില്ലെന്നു എനിക്ക് നല്ല ഉറപ്പാണ്…അതുകൊണ്ടല്ലേ പറഞ്ഞത്…

എനിക്കവനെ പണ്ടേ ഇഷ്ടം അല്ല ശിവാ…അതിനു കാരണവും നീ തന്നെയാ.. മറ്റൊരാൾ നിന്റെ വിരൽ തുമ്പിൽ പോലും പിടിക്കുന്നത് എനിക്കിഷ്ടം അല്ലെന്നു നിനക്കറിയില്ലേ…അപ്പോഴാണ് അവന്റെ കൂടെ ബൈക്കിൽ കറങ്ങി നടക്കുന്നത്…അതു കാണുമ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കൂടി പറ്റുമായിരുന്നില്ല…

അതിനാണ് കുശുമ്പ് എന്നു പറയുന്നത്…എന്നാലും ഇതു കുറച്ചു കൂടി പോയി അഭിയേട്ട…

നീ അതൊക്കെ വിട്ടേ പെണ്ണേ…..എനിക്ക് വേറൊരു കാര്യം പറയാൻ ഉണ്ട്
….ഇന്നു ഞാൻ മുത്തച്ഛന്റെ അടുത്തു നമ്മുടെ കാര്യം പറഞ്ഞു…

എന്നിട്ടോ…എനിക്ക് ആകാംക്ഷ അടക്കാനായില്ല…

മുത്തച്ഛന് കുഴപ്പമൊന്നും ഇല്ല…സന്തോഷം മാത്രമേ ഉള്ളു…പക്ഷെ പ്രശ്നം ‘അമ്മ ആണ്
..അമ്മയോട് പറയാമെന്നു മുത്തച്ഛൻ പറഞ്ഞിട്ടുണ്ട്…

‘അമ്മ സമ്മതിച്ചില്ലെങ്കിലോ….

‘അമ്മ സമ്മതിക്കും….നീ കിടന്നുറങ്ങാൻ നോക്കെടി പെണ്ണേ….

ഗുഡ് നൈറ്റ്…..

പിന്നെ….മോളേ…..😍😍 ശിവകുട്ടി😍😍😍😍 താ….

ആ യാചന പോലെ ഉള്ള ചോദ്യം കേട്ട് എനിക്ക് ചിരി വന്നു….ഞാൻ മനസ്സിലാകാത്തത് പോലെ ചോദിച്ചു…

എന്താ അഭിയേട്ട…..😍😍

താട്ടെടാ മുത്തേ….അല്ലെങ്കിൽ ഞാൻ തരാം…😍😍

ഇല്ലല്ലോ…..😍

അല്ലെകിൽ പൊന്നിന്റെ അഭിയേട്ട നു ഉറക്കം വരില്ലാട്ടോ….😍😍😍

വരണ്ട….😍

പിന്നെ അവളുടെ ഒരു ഡിമാന്റ്…ഇന്നലെ നീ എന്നാ ഉറക്കം ആയിരുന്നെടി പെണ്ണേ….ഞാൻ നിന്റെ രണ്ടു കവിളിലും ചുണ്ടിലും എല്ലാം ഉറങ്ങാതെ രാവിലെ വരെ ഉമ്മ വെച്ചോണ്ടിരുന്നിട്ടു പോലും നീ അറിഞ്ഞില്ല….

പിന്നെ പൊന്നിന്റെ ആ നുണക്കുഴിയിൽ ഉമ്മ വെക്കുന്നതിനെക്കാൾ എനിക്കിപ്പോഴിഷ്ടംആ തേൻ ചുണ്ടുകൾ ആയിരുന്നു….🤣🤣🤣

അഭിയേട്ട….ദുഷ്ടൻ…സത്യം ആന്നോ….നിന്നെ വിശ്വസിച്ചല്ലേ ഞാൻ ഉറങ്ങിയത്….എന്നിട്ടു എന്നോടെന്തിനാ അങ്ങനെ ചെയ്തത്…എന്നോടിനി മിണ്ടണ്ട…😡

വെക്കല്ലേ….ഉമ്മ😘😘😘😘😘 കവിളിൽ അല്ലാട്ടോ…ഇനി വെച്ചോ

ഞാൻ ദേഷ്യപ്പെട്ടു ഫോൺ വെച്ചെങ്കിലും മനസ്സിൽ പറയുവാൻ അറിയാത്ത എന്തോ ഒരു സന്തോഷം നിറഞ്ഞിരുന്നു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മുത്തച്ഛൻ എല്ലാവരോടുമായി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു….നിങ്ങൾക്ക് എല്ലാവർക്കും എപ്പോഴാണ് സമയം കിട്ടുന്നതെന്ന് വെച്ചാൽ പറഞ്ഞാൽ മതി…

അഭി മുത്തച്ഛനെ നോക്കി….

ഇപ്പോൾ എല്ലാവരും ഉണ്ടല്ലോ…അച്ഛൻ പറഞ്ഞോളൂ….മാധവൻ ( അഭിയുടെ അച്ഛൻ)ആണ് പറഞ്ഞതു

ശരി…എനിക്ക് അഭിയുടെ കാര്യം ആണ്‌ പറയുവാനുള്ളത്….അഭിക്കു ഒരു കുട്ടിയെ ഇഷ്ടം ആണ്…അവനു അവളെ വിവാഹം കഴിക്കണമെന്നുണ്ടു…ആ കുട്ടിയെ നിങ്ങൾ എല്ലാവരും അറിയും….എനിക്കും അവളെ ഇഷ്ടമാണ്…

അഭിയുടെയും അപ്പുവിന്റേം ജിത്തുവിന്റെയും ഒഴികെ ബാക്കി എല്ലാവരുടെ മുഖത്തും ആകാംഷ നിറഞ്ഞു…

കുട്ടി ആരാണെന്ന് അച്ഛൻ പറഞ്ഞില്ല…

പറയാം ഹരി….നിങ്ങൾക്ക് എല്ലാവർക്കുംഅവളെ ഇഷ്ടമാണ്‌…പക്ഷെ അവളെ അഭിയുടെ ഭാര്യയായി നിങ്ങൾക്ക് അംഗീകരിക്കാനാകുമോ എന്നെനിക്കറിയില്ല…

മുത്തച്ഛൻ ഒന്നു നിർത്തി…പിന്നെ പതുക്കെ എല്ലാവരോടുമായി പതുക്കെ പറഞ്ഞു..

അഭിക്കു ….. അഭിക്കു ശിവയെ ആണ് ഇഷ്ടം….

എല്ലാവരുടെയും മുഖത്തു ഒരു അമ്പരപ്പ് നിറഞ്ഞു….

നടക്കില്ല….ആരു എന്തൊക്കെപറഞ്ഞാലും ഇത്‌ നടക്കില്ല…

എല്ലാവരും തിരിഞ്ഞു നോക്കി….

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here