Home Josbin Kuriakose Koorachundu അതിക്രൂരമായി ഈപ്പൻ കൊല്ലപ്പെടും.. ഈപ്പനിലൂടെ എൻ്റെ പ്രതികാരം ഞാൻ അവസാനിപ്പിക്കും.. Part – 8

അതിക്രൂരമായി ഈപ്പൻ കൊല്ലപ്പെടും.. ഈപ്പനിലൂടെ എൻ്റെ പ്രതികാരം ഞാൻ അവസാനിപ്പിക്കും.. Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 8

വിഷ്ണു പ്രസാദ്‌ വീണ്ടും പിൻസീറ്റിലേയ്ക്കു നോക്കി പക്ഷേ ഇപ്പോൾ ആ സ്ത്രി രൂപത്തെ കാണാനില്ല…

ഉറക്കം കുറഞ്ഞതും, ചിന്ത ഭാരവുമൂലം തൻ്റെ മനസ്സിൽ തോന്നുന്നതാകാം വിഷ്ണു പ്രസാദ് സ്വയം പറഞ്ഞു..

അല്ലങ്കിൽ തന്നെ ഈ കാറിൽ താൻ അറിയാതെ സ്ത്രി രൂപത്തിന് എങ്ങനെ കയറാൻ കഴിയും..?

കാർ സ്റ്റാർട്ടു ചെയ്യ്തു മുന്നോട്ടു
പോകുമ്പോൾ ഒരു സ്ത്രി രൂപം കാറിന് മുന്നിലൂടെ നടന്നു പോകുന്നതായി തോന്നി..

ചിന്തകൾ വിഷ്ണു പ്രസാദിൻ്റെ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു.
വീട്ടിലെത്തി കാറിൻ്റെ പിൻസീറ്റിൽ സൂക്ഷിച്ചിരുന്ന കേസിൻ്റെ ഫയൽ എടുക്കാൻ ശ്രമിയ്ക്കുമ്പോഴാണ്.

ഒരു പേപ്പർ വിഷ്ണു പ്രസാദ് കാണുത് അതിൽ രക്തം കൊണ്ട് ഇങ്ങനെയെഴുതിയിരിക്കുന്നു.

ഈപ്പൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു..
അതിക്രൂരമായി ഈപ്പൻ കൊല്ലപ്പെടും..
ഈപ്പനിലൂടെ എൻ്റെ പ്രതികാരം ഞാൻ അവസാനിപ്പിക്കും..

ഒട്ടും സമയം കളയാതെ വിഷ്ണു ADGP കുമാറിനെ ഫോണിൽ വിളിച്ചു.

സാറെ ആ കൊലയാളി എനിയ്ക്കു സന്ദേശം നല്കിയിരിക്കുന്നു. അതിൽ പറയുന്നത്
ഈപ്പൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു..
അതിക്രൂരമായി ഈപ്പൻ കൊല്ലപ്പെടും..
ഈപ്പനിലൂടെ പ്രതികാരം അവസാനിപ്പിക്കുമെന്ന്..

ആ കൊലയാളി നമ്മുടെ ചലനങ്ങൾ നിരിക്ഷിച്ചു നമ്മുക്ക് ഒപ്പമുണ്ട്. ചിലപ്പോൾ നമ്മളിലുള്ളവരുമാകാം കൊലയാളി.കാരണം നമ്മൾ സംസാരിക്കുന്നതും ചിന്തിയ്ക്കുന്നതും എത്ര കൃത്യമായാണ് കൊലയാളി മനസ്സിലാക്കുന്നത്..

ലോക്കായ എൻ്റെ കാറിൽ ഞാൻ അറിയാതെ എങ്ങനെയാണ് ഈ സന്ദേശമിടാൻ കൊലയാളിയ്ക്കു കഴിഞ്ഞത്..?

സാറിനോട് പറഞ്ഞാൽ വിശ്വസിക്കുമോന്നറിയില്ല..
ഞാൻ വീട്ടിലേയ്ക്കു വരുന്ന വഴിയ്ക്കു ഈപ്പൻ്റെ വീടിനു മുന്നിൽ പോലിസുകാരുമായി സംസാരിച്ചു.
അവിടെ നിന്നു പോരുമ്പോൾ എൻ്റെ കാറിൻ്റെ പിൻസീറ്റിലാരോ ഉള്ളതായി തോന്നി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല. കാർ മുന്നോട്ടു പോകുംതോറും ആരോ പുറകിലുള്ളതായി എനിയ്ക്കു തോന്നി.

പിന്നിലേയ്ക്കു നോക്കിയപ്പോൾ ഒരു തവണ എൻ്റെ കണ്ണുകളിൽ ആ സ്ത്രി രൂപത്തെ ഞാൻ കണ്ടു. പക്ഷേ പിന്നിടു കാണാൻ കഴിഞ്ഞില്ല..

ഒരു കാര്യമുറപ്പാണ് കൊലയാളി നിസാരനല്ല…

വിഷ്ണു കേസിൻ്റെ ഭാരം കാരണം തനിയ്ക്കു തോന്നുന്നതാകാം താൻ നന്നായി വിശ്രമിയ്ക്കു… നാളെ രാവിലെ നമ്മുക്കു സ്റ്റേഷനിൽ നിന്ന് സംസാരിക്കാം നാലഞ്ചു ദിവസമായി ഞാനും നന്നായിയുറങ്ങീട്ടു.

ഓക്കെ സാർ..

ഫോൺ വച്ചതിന് ശേഷം വീടു തുറന്ന് അകത്തു കയറി വിഷ്ണു പ്രസാദ് കാണുന്നത്…

ജോയി തോമസടക്കം കൊല്ലപ്പെട്ട ഏഴുപേരുടെ ഫോട്ടോ തൻ്റെ ഓഫിസ് മുറിയിൽ കിടക്കുന്നു. ആ ഫോട്ടോയിൽ അവരുടെ മുഖം വരുന്ന ഭാഗത്ത് രക്തംകൊണ്ട് ‘X’ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നു..
റിട്ടേർഡ് CI ലാലിൻ്റെ ഫോട്ടോ മാത്രം കാണാൻ കഴിഞ്ഞില്ല.
പക്ഷേ
തൊട്ടടുത്ത് ഈപ്പൻ്റെ ഫോട്ടോ അതിൽ ‘അടുത്ത ഇര’ എന്നെഴുതിയിരിക്കുന്നു..

കേസിൻ്റെ മുന്നോട്ടുള്ള ഗതി നിർണ്ണയ്ക്കാൻ കൊലയാളിയെ കണ്ടെത്താൻ കഴിയാത്തതിൽ വിഷ്ണു പ്രസാദ് നിരാശനായി..

ഒരു തെളിവുമില്ലാത്ത എത്ര കേസുകൾ തൻ്റെ ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയിരിക്കുന്നു.

പക്ഷേ ഈ കേസിൽ താൻ തോറ്റു പോയിരിക്കുന്നു. ഓരോ കൊലപാതകത്തിനു മുൻമ്പും കൊലയാളി തനിയ്ക്കു നിർദ്ദേശം നല്ക്കുന്നു പക്ഷേ ആ കൊലപാതകം തടയാൻ തനിയ്ക്കു കഴിയുന്നില്ല..

നിരാശയും, മടുപ്പും സഹിക്കാൻ കഴിയുന്നില്ല. ക്ഷീണിതനായി കുളിക്കാനായി ബാത്ത് റൂമിലേയ്ക്കു പോയി ഷവറിൽ നിന്ന് വീഴുന്ന ജലം അയാളുടെ ശരീരത്തിൻ്റെ ക്ഷീണമകറ്റാൻ സഹായിച്ചു.

ഒരു നിമിഷം അയാളുടെ കണ്ണുകൾ ബാത്ത് റൂമിൻ്റെ ജനലിലുടക്കി… മനുഷ്യ രൂപത്തോട് സാദൃശ്യമുള്ള ഒരു നിഴലിനെ ജനൽ ഗ്ലാസ്സിൽ കാണാൻ കഴിഞ്ഞു.

ടർക്കിയുടുത്ത് അയാൾ പുറത്തിറങ്ങി. വീടിനു ചുറ്റും പരിശോധന നടത്തി ആരെയും കാണാൻ കഴിഞ്ഞില്ല….

ബാത്ത് റൂമിലേയ്ക്കു മടങ്ങി വന്ന വിഷ്ണു കാണുന്നത്. ബാത്ത് റൂമിൻ്റെ ചുമരിൽ “അടുത്ത ഇര ഈപ്പൻ ” എന്നെഴുതിരിക്കുന്നത് കണ്ടു.

എന്താണ് സംഭവിയ്ക്കുന്നതെന്ന് നിശ്ചയ്ക്കാൻ കഴിയാതെ പെട്ടെന്നു കുളിച്ചു പുറത്തിറങ്ങി
ഉറങ്ങാൻ കിടന്നിട്ടു ഉറക്കം വരുന്നില്ല.

പാപത്തിൻ്റെ ശിക്ഷ മരണമാണെന്ന് ആരോ കാതിൽ പറയുന്നപ്പോലെ….വിഷ്ണുവിന് തോന്നി.. അയാളുടെ കണ്ണുകളടഞ്ഞു തുടങ്ങി..
…………………………………………………………………..
ആ രാത്രി നരിതൊട്ടിയിൽ പോലിസിന് വിശ്രമിക്കാൻ കഴിയാത്ത ജോലിയായിരുന്നു.

നാട്ടുകാരെ പേടിപ്പിച്ചു പലയിടങ്ങളിൽ ആ സ്ത്രി രൂപത്തെ കാണപ്പെട്ടു….

ചിലയിടങ്ങളിൽ അഗ്നി രൂപത്തിലാണെങ്കിൽ
ചിലയിടങ്ങളിൽ വായിൽ നിന്ന് തീ തുപ്പുന്ന വികൃതമായ സ്ത്രി രൂപം..

നാട്ടുകാർക്കും പോലിസിനും ആ രാത്രി നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല….

രാവിലെ ADGP കുമാറിൻ്റെ നേതൃത്വത്തിൽ നരിതൊട്ടി പോലിസ് സ്റ്റേഷനിൽ കേസിൻ്റെ ചർച്ചകൾ ആരംഭിച്ചു.

വിഷ്ണു നീ ഇന്നലെ രാത്രിയിൽ ആ സ്ത്രി രൂപത്തെ കണ്ടെന്നു പറഞ്ഞപ്പോൾ എനിയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാൽ ഇന്നലെ രാത്രി ജോലിക്കുണ്ടായിരുന്ന പോലിസുക്കാർക്കു ഒന്നു വിശ്രമിയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ആ സ്ത്രി രൂപം നാട്ടുകാർക്കും, നമ്മൾ പോലിസിനും വല്ലാത്ത തലവേദനയായി തീർന്നിരിക്കുന്നു…

പരമേശ്വരനെ അറസ്റ്റു ചെയ്തപ്പോൾ ആശ്വാസമായിരുന്നു. പക്ഷേ ഇപ്പോൾ വലിയ ആശങ്കയാണ് മനസ്സിനെ അലട്ടുന്നത്..

പോലിസിനെയും ജനങ്ങളെയും ഇത്രയും മുൾമുനയിൽ നിർത്തുന്ന ഒരു കേസും ഇതുവരെയുണ്ടായിട്ടില്ല.

ഒരു തെളിവുമില്ലാത്ത എത്ര കേസുകൾ നമ്മൾ കണ്ടെത്തിയിരിക്കുന്നു.. പക്ഷേ ഇവിടെ നമ്മുടെ കണ്ടെത്തലുകൾ ലക്ഷ്യത്തിലേത്തുനില്ല…

സാർ എൻ്റെ സംശയം ഈപ്പൻ്റെ വീട്ടിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിയ്ക്കാനാണ് ആ കൊലയാളി ജനങ്ങൾക്കിടയിൽ കാണപ്പെടുന്നത്.കൊലയാളിയുടെ അടുത്തയിര ഈപ്പനാണ്. പോലിസിൻ്റെ ശക്തമായ കാവലിൽ ആ കൊലയാളിക്കു ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ കൊലയാളി നടത്തുന്ന തന്ത്രമാണ് പലയിടത്തും കാണപ്പെടുന്നത് .

വിഷ്ണു നിൻ്റെ നിഗമനം ശരിയാകാം.പക്ഷേ കൊലയാളിയാര്? ദേവനാണോ?

എൻ്റെ നിഗമനത്തിൽ ഇത് ദേവനായിരിക്കണം കാരണം പരമേശ്വരൻ പറഞ്ഞല്ലോ അയാൾ അഭ്യാസങ്ങൾ മക്കളെ പഠിപ്പിച്ചിരുന്നുവെന്ന്.

അസാമാന്യമായ അഭ്യാസമാണ് കൊലയാളിയ്ക്കുള്ളത്.നമ്മൾ ചിന്തിയ്ക്കുന്ന സമയത്തിനുള്ളിൽ കൊലയാളി പ്രവർത്തിച്ചു തുടങ്ങുന്നു…

ചിലപ്പോൾ അഗ്നിയിൽ, വാഹനത്തിൽ ,കൂളായി നമ്മുക്ക് മുന്നിലൂടെ നടന്നുപോകാൻ ആ കൊലയാളിക്കു കഴിയുന്നു…

എൻ്റെ നിഗമനത്തിൽ ദേവനാണ് പക്ഷേ ഇത്രയും കൊലപാതകം ദേവന് ഒറ്റയ്ക്കു നടത്താനും കഴിയില്ല.

ദേവനും, പരമേശ്വരനും ഒന്നിച്ചാണ് കൊലപാതകങ്ങൾ നടത്തിയിരിക്കുക പോലിസിൻ്റെ പിടിയിലാകുമെന്ന് തോന്നിയപ്പോൾ മകനെ രക്ഷിക്കാൻ, മകനീലൂടെ വീണ്ടും കൊലപാതകം നടത്താൻ മന:പൂർവ്വം പരമേശ്വരൻ നമ്മുക്ക് പിടി തന്നതാണ്.

ദേവനെ കണ്ടെത്തണം. ദേവനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും കൊലപാതകമുണ്ടാകാം. ജനകളുടെ പേടിയും വർദ്ധിച്ചേക്കാം.
…………………………………………………………………..

ഈപ്പൻ സാറെ ഞാൻ
ചിന്നുവാണ്..

സാറിനെ ഞാൻ രാവിലെ എത്ര തവണ വിളിച്ചു..
സാറിന് ഒന്നു തിരിച്ചുവിളിക്കാൻ തോന്നിയോ?
വീട്ടിൽ സ്പെഷ്യൽ ക്ലാസ്സുണ്ടന്നു പറഞ്ഞാണ് ഞാൻ രാവിലെ വാരാൻ നോക്കിയത്…

സാർ ഫോൺ എടുക്കാത്തപ്പോൾ ഞാൻ വിചാരിച്ചു സാർ എന്നെ പറ്റിച്ചതാണെന്ന്.

സാറിന് ഇന്ന് വരാൻ പറ്റില്ലെങ്കിൽ ഇന്നലെ പറയത്തില്ലായിരുന്നോ?

എൻ്റെ പെണ്ണേ ഞാൻ രാവിലെ ഇറങ്ങാനിരുന്നതായിരുന്നു ആ സമയത്താണ് ഒരു മുന്നറിയിപ്പുമില്ലാതെ ജില്ലാ സെക്രട്ടറിയും MLA യും എന്നെ കാണാൻ വരുന്നത്.പഞ്ചായത്തു തിരഞ്ഞെടുപ്പല്ലേ വരുന്നത്. സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളും തിരഞ്ഞെടുപ്പു തന്ത്രങ്ങളും പ്ലാൻ ചെയ്യുവായിരുന്നു. ഇപ്പോളാണവർ പോയത്..

നിനക്കിപ്പോൾ വരാൻ കഴിയുമോ?

ഈ രാത്രിയിലോ?

രാത്രിയാണ് സെയിഫ് ഒരുത്തൻ്റെയും ശല്ല്യപ്പെടുത്തലുണ്ടാകില്ല.

പകൽ സീനാണ് പോലിസിൻ്റെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങാൻ കഴിയില്ല. പുറത്തിറങ്ങിയാലും എൻ്റെ പുറകെ അവരുണ്ടാകും…

ഈ സമയത്താകുമ്പോൾ പോലിസിൻ്റെ കണ്ണുവെട്ടിച്ചു എനിയ്ക്കു വരാൻ കഴിയും.

വരുന്നതിന് എനിയ്ക്കു പ്രശ്നമില്ല പക്ഷേ വീട്ടിലെന്തു പറയും?

നീ എന്തെങ്കിലും നുണ പറഞ്ഞു വരാൻ നോക്കു പെണ്ണേ…

ഒരു അഞ്ചു മിനിറ്റു സാറിനെ ഞാൻ തിരിച്ചുവിളിയ്ക്കാം…

ഫോൺ വച്ചപ്പോൾ ഈപ്പൻ്റെ മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു.. ഒത്തിരി നാളത്തെ സ്വപ്നമാണ് ഇന്ന് സഫലമാകാൻ പോകുന്നത്…

അഞ്ചു മിനുറ്റ് കഴിഞ്ഞ് ചിന്നു തിരിച്ചുവിളിച്ചു
സാറെ അസൈൻമെൻ്റ് ചെയ്യാൻ പ്രീതിയുടെ വീട്ടിൽ പോകുവാന്നു പറഞ്ഞാണ് ഞാൻ വിട്ടിൽ നിന്നിറങ്ങുന്നത്.

അര മണിക്കൂറുനുള്ളിൽ ഞാൻ കൊള്ളൻപാറ ബസ് സ്റ്റോപ്പിലുണ്ടാകും..
സാർ വേഗം വരാൻ നോക്കു…
ശരി പെണ്ണേ ഞാനിപ്പേൾ ഇവിടെ നിന്ന് ഇറങ്ങും..

കൊള്ളൻപാറ ബസ് സ്റ്റോപ്പിൽ നിന്ന് ചിന്നുവിനെയും കൂട്ടി തൻ്റെ ഗസ്റ്റ് ഹൗസിലേയ്ക്കു ഈപ്പൻ്റെ ഇന്നോവ പോയി..

ഡ്രൈവിംങ്ങിനിടയിൽ അവളുടെ ശരീരത്തിലൂടെ അയാളുടെ കൈകൾ ചലിച്ചുകൊണ്ടിരുന്നു.

എൻ്റെ സാറെ എന്തിനാണ് ഈ ആർത്തി.?

ഇന്നു ഈ രാത്രി മുഴുവൻ ഞാൻ സാറിനോപ്പമില്ലേ.?

എൻ്റെ പെണ്ണേ നിൻ്റെ സൗന്ദര്യം കാണുമ്പോൾ എനിയ്ക്കു അടങ്ങിയിരിക്കാൻ കഴിയുന്നില്ല..

പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ
ഗസ്റ്റ് ഹൗസിലെത്തി ഈപ്പൻ ചിന്നുവിന് റൂം കാണിച്ചു കൊടുത്തു…

നി വിളിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഞാനൊന്നു ഫ്രഷാവാം..

കൂടെ നീയും വരുന്നോ പെണ്ണേ?

ഒന്നു പോ സാറെ..

ബാത്ത് റൂമിൽ നിന്ന് കുളിച്ചു ഫ്രഷായി വന്ന ഈപ്പൻ ചിന്നുവിനെ റൂമിൽ കണ്ടില്ല…

റൂം തുറന്നു കിടക്കുന്നു.. അയാൾ റൂമിൻ്റെ പുറത്തിറങ്ങി…

വരാന്തയിൽ തനിയ്ക്കു അടുത്തായി നില്ക്കുന്ന ആ രൂപത്തെ കണ്ട് പേടിച്ച ഈപ്പന് സംസാരിക്കാൻ കഴിയാത്തപ്പോലെ അയാളുടെ നാവ് കുഴഞ്ഞുപോയി….!

തുടരും….

ജോസ്ബിൻ കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here