Home Latest വിശ്വേട്ടനെ വിളിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്…. എന്നെ കൊണ്ടതിനു സാധിക്കില്ല… Part – 24

വിശ്വേട്ടനെ വിളിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്…. എന്നെ കൊണ്ടതിനു സാധിക്കില്ല… Part – 24

0

Part – 23 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 24

എന്തയാലും ദിവ്യ ചേച്ചിയോട് സംസാരിക്കുന്നത് അത്ര സുഖകരമായ കാര്യങ്ങൾ അല്ലെന്നു ചേച്ചി അവർക്കു കൊടുക്കുന്ന മറുപടിയിൽ നിന്നും മുഖഭാവത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. അധികം നീണ്ടുനിൽക്കാതെ ആ ഫോൺ സംഭാഷണം അവസാനിച്ചു.ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ആ മുഖത്തിൽ ഒരു ഭയം നിറഞ്ഞിരിക്കുന്നു. അത്‌ കണ്ടു ഞാൻ ചേച്ചിയോട് ചോദിച്ചു??????

“എന്താ അവൾ പറഞ്ഞത്….. ചേച്ചി എന്തേ കരയുന്നെ”

“എന്നെ ഭീഷണിപെടുത്തുന്നു ആ നാറി.. ഇപ്പോൾ അവൾ പറയുകയാ രാജേഷ് ആക്‌സിഡന്റിൽ മരിച്ചതല്ല വിശ്വേട്ടൻ പ്ലാൻ ചെയ്തു കൊന്നതാണെന്ന്….. എന്നെയും എന്റെ കുടുംബത്തിനെയും എന്ത് വിലകൊടുത്തും വകവരുത്തുമെന്നും പറഞ്ഞു. ഞാൻ കാരണം എല്ലാവർക്കും………. ”

“ചേച്ചി എന്ത് ചെയ്തു??? അവൾ ഇപ്പോൾ അനുഭവിക്കുന്നത് ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം. ചേച്ചി ധൈര്യമായിരിക്ക് എന്ത് വന്നാലും നമുക്ക് ഒരുമിച്ചു നേരിടാം ”

ഞാനും ചേച്ചിയും പറയുന്നത് കേട്ടുകൊണ്ടിരുന്ന  അനുഷ ഞങ്ങൾ രണ്ടാളോടും കൂടി പറഞ്ഞു……

“ഇതിനു എല്ലാത്തിനും കാരണം ഞാനാണ് …. എന്നോട് എന്റെ മാനേജർ ചോദിച്ചപ്പോൾ എന്തെകിലും കള്ളങ്ങൾ പറഞ്ഞു  ഒഴിഞ്ഞു മാറേണ്ടതായിരുന്നു…. പക്ഷെ എനിക്ക് അതിന് സാധിച്ചില്ല ഞാൻ ഒരിക്കലും പ്രദീക്ഷിച്ചില്ല ഇത്‌ ഇത്രയും വഷളാകുമെന്ന്. അയാൾക്ക്‌ ഒരു സഹോദരിയുണ്ടായിരുന്നു എന്നും  ആ കുട്ടി ആദ്മഹത്യ ചെയ്തതിനു കാരണം ഇവരൊക്കെ ആണെന്ന് സ്വപ്നത്തിൽ പോലും പ്രദീക്ഷിച്ചില്ല. ഞാൻ കരുതുന്നു അന്ന് ഞാൻ ആ അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോൾ സാറിന് അലെർട് വന്നു കാണും അതിന് ശേഷമാകും സാർ ആ അക്കൗണ്ട്‌ പരിശോധിക്കുന്നതും അതിലെ വിവരങ്ങൾ കാണുന്നതും.അതേ തുടർന്നു സാർ മിക്കവാറും വിശ്വൻ സാറിനെ അറിയിച്ചിരിക്കും. ഇനി വിനുവേട്ടൻ കൊച്ചിയിൽ ആരെയോ കാണണം എന്ന് പറഞ്ഞത് വിശ്വൻ സാറിനെ ആകുമോ?????ഇനി ദിവ്യ പറഞ്ഞപോലെ ഇന്നലെ മുതലുള്ള സംഭവങ്ങൾ ഇതിൽ  ആരെങ്കിലും പ്ലാൻ ചെയ്തത് ആകുമോ???????”

“ഒരിക്കലുമില്ല വിശ്വേട്ടൻ അങ്ങനെ ഒരിക്കലും ചെയ്യില്ല അനുഷേ….. കുറച്ചു നാളുകളെ ഒരുമിച്ചു താമസിച്ചു  എങ്കിലും ആ വ്യക്തിത്വം എനിക്കറിയാം.”

“എങ്കിൽ പിന്നെ എന്തിനാ ചേച്ചി അദ്ദേഹം ആ പോലീസ്കാരെ വിട്ടു അവനെതിരെയുള്ള സ്റ്റേറ്റ്മെന്റ് ചേച്ചിയെ കൊണ്ട് സൈൻ ചെയ്യിച്ചേ??? എന്റെ മാനേജർ ജോൺ സാറിന്റെ സുഹൃത്താണ് വിശ്വൻ സാർ അപ്പോൾ ഇന്നലെ ജോൺ സാർ ആ അക്കൗണ്ട് ഡീറ്റെയിൽസ് കണ്ടപ്പോൾ സ്വാഭാവികമായും വിശ്വൻ സാറുമായി അവന്റെ അക്കൗണ്ടിലെ  സംഭവവികാസങ്ങൾ എല്ലാം പങ്കുവെച്ചിരിക്കും അതിനെ തുടർന്നു   അവർ വല്ല പദ്ധതികളും പ്ലാൻ ചെയ്തതിന്റെ ഭാഗമാണോ ഇന്നത്തെ പോലീസും ഇൻക്യുയർയുമൊക്കെ??? ഇതിനൊക്കെ ശെരിയായ ഉത്തരം നൽകാൻ ഞാൻ നോക്കിയിട്ട് ഒരാൾ മാത്രമേയുള്ളു……..”

“അത് ആരാ അനുഷേ ആ ഒരാൾ…… നീ ആരെയാ ഉദേശിച്ചത്‌ ”

“മറ്റാരും അല്ല….. ചേച്ചിയുടെ ഭർത്താവ് വിശ്വൻ ”

“വിശ്വേട്ടനെ വിളിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്…. എന്നെ കൊണ്ടതിനു സാധിക്കില്ല ”

“എന്ത് കൊണ്ട് സാധിക്കില്ല???? ചേച്ചി എന്നോടും കാത്തുവിനോടും ഇതുവരെ പറഞ്ഞത് അനുസരിച്ചു ചേച്ചി സ്വന്തം ഇഷ്ട പ്രകാരമെടുത്ത തീരുമാങ്ങൾ ആണ് ഇതുവരും… പിന്നെ എനിക്ക് തോന്നുന്നില്ല ഇങ്ങനെ ഒരു ആപത്തു കട്ടത്തിൽ അദ്ദേഹത്തെ ചേച്ചി വിളിക്കുന്നതിൽ തെറ്റുണ്ടെന്നു…. കുറച്ചു മുന്നേ ചേച്ചി സ്വയം പഴിക്കുന്നുണ്ടായിരുന്നല്ലോ അന്ന് ഈ പ്രശ്നങ്ങളുടെ തുടക്കത്തിൽ ചേച്ചിയുടെ അച്ഛനോടോ ഏട്ടനോടോ പറഞ്ഞിരുന്നുവെങ്കിൽ ഇത്‌ ഇത്രക്കും വഷളാക്കില്ലായെന്നു. ഇത്‌ ഇനിയും കൂടുതൽ വഷളാകാതിരിക്കാൻ ഇപ്പോൾ ചേച്ചിയുടെ അച്ഛന്റെയും ഏട്ടന്റെയും സ്ഥാനത് ചേച്ചിയുടെ ഭർത്താവാനുള്ളത് ചേച്ചിക്ക് ചിന്തിച്ചു തീരുമാനിക്കാം”

അത്രയും പറഞ്ഞു അനുഷ സോഫയിൽ  നിന്നും എഴുനേറ്റു ചേച്ചി അവളുടെ കൈകൾ പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു………

“എനിക്കറിയില്ല അനുഷേ വിശ്വേട്ടൻ എങ്ങനെ പ്രതികരിക്കുമെന്നും ഞാൻ എന്ത് അദ്ദേഹത്തോട് ചോദിക്കുമെന്നും ”

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… അത്‌ കണ്ടപ്പോൾ എനിക്കും വല്ലയിക തോന്നി പക്ഷെ അനുഷ ചേച്ചിക്ക് ധൈര്യം പകർന്നു കൊണ്ട് പറഞ്ഞു……

“ചേച്ചി അതോർത്തു വിഷമിക്കേണ്ട  .. ആദ്യം ആ കണ്ണൊക്കെ തുടച്ചേ… സമാദാനത്തിൽ റൂമിലേക്ക്‌ പോയി വാതിലൊക്കെ അടച്ചു ഫോൺ ചെയ്താൽ മതി എന്നിട്ട് തുടക്കം മുതൽ ഇതുവരെയുള്ള  സംഭവികസങ്ങൾ വിവരിച്ചു പറയുക യാതൊന്നും ഒളിക്കേണ്ട. പുള്ളി എന്താ വെച്ചാൽ ചെയ്തോട്ടെ പറഞ്ഞോട്ടെ അഥവാ രണ്ടു ചീത്ത വിളിച്ചാലും നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇതോട് കൂടി അവസാനിക്കുമെങ്കിൽ അത്രയും നന്നായില്ല….”

“മ്മ്മ്മ്മ്മ്മ്……. ശെരി അനുഷ പറഞ്ഞത് പോലെ ഞാൻ ചെയ്യാം. ഞാൻ ഇപ്പോൾ തന്നെ വിശ്വേട്ടനെ വിളിക്കാം ” യെന്ന് പറഞ്ഞു കൊണ്ട് ചേച്ചി സോഫയിൽ നിന്നും എഴുനേറ്റു മുറിയിലേക്ക് നടന്നു പിന്നിൽ നിന്നും അനുഷ ചേച്ചിയോട് പറഞ്ഞു….

“ഗുഡ് ലക്ക്  ചേച്ചി ” അത്‌ കേട്ട് മുഖം തിരിക്കാതെ  പകുതി കൈ ഉയർത്തിൽ 👍 കാണിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഞാനും അനുഷ യും സോഫയിൽ ചേച്ചി യുടെ തിരിച്ചു വരവും കാത്തിരിന്നതിനിടയിൽ ഞാൻ അവളോട് അടങ്ങിയ ശബ്ദത്തിൽ ചോദിച്ചു????

“എടീ അനുമോളെ എന്തായാലും ചേച്ചിയും വിശ്വേട്ടനുമായുള്ള പ്രശ്നങ്ങൾ ഇന്നത്തോടെ അവനിക്കും. ഇനി എനിക്കും കൂടി വല്ല ടിപ്സ് പറഞ്ഞു താടി ”

“ഹഹഹ…… എടീ കാന്താരി നിന്റെ പ്രശ്നം നീ തന്നെ നിന്റെ വിനുവേട്ടനോട് പറഞ്ഞു തീർത്താൽ മതി കേട്ടോ… എനിക്കെ കൗണ്സിലിംഗ് അല്ല ജോലി ”

“ഒന്ന്  പൊടി… എനിക്ക് അറിയാം എങ്ങനെ സോൾവ് ചെയ്യണമെന്ന്… വെറുതെ നിന്നോട് ഒന്ന് ചോദിച്ചതാ????”

“അങ്ങനെ മോളിപ്പോൾ വെറുതെ ഒന്നും കേട്ടു സുഖിക്കണ്ട… തൽക്കാലം നമുക്ക് അടുക്കളയിലേക്ക് ചെല്ലാം അമ്മ അവിടെ ഒറ്റക്കല്ലേ ഉള്ളു.. വല്ല കൈ സഹായവും ചെയ്യാം ”

“അയ്യോ. ഈ പ്രശ്നങ്ങൾക്കിടയിൽ ഞാൻ അത്‌ മറന്നു.. വാടി നമുക്ക് അടുക്കളയിൽ പോകാം ”

അത്രയും പറഞ്ഞു ഞാനും അനുഷ യും ഫ്രന്റ് റൂമിൽ നിന്നും അടുക്കളയിലേക്ക് നടന്നു. അവിടെ അമ്മ ഉച്ച ഭക്ഷണം ഉണ്ടാകുന്ന തിരക്കിലായിരുന്നു.നമ്മളെ കണ്ടതും അമ്മ ചോദിച്ചു???

“കാത്തു മോളെ  ലച്ചു എവിടെ??????”

“ചേച്ചി റൂമിലേക്ക്‌ പോയി..ഉടനെ വരാമെന്ന്  പറഞ്ഞു. അല്ല അമ്മേ പച്ചക്കറികൾ അരിയാനൊന്നും മില്ലേ ”

“അതെല്ലാം തീർന്നു ഒരുവിധമായി മോള് ആ തേങ്ങ ഒന്ന് തിരുകി എടുത്തേ ”

“ശെരിയമ്മ ” യെന്നും പറഞ്ഞു കൊണ്ട് ഞാൻ തേങ്ങ മുറിയുമായി ചിരകക്ക് അരികിലേക്ക് നടന്നു. ഇതിനിടയിൽ ചേച്ചി അടുക്കളയിൽ വന്നു നമുക്കൊപ്പം കൂടി. ഒരവസരം കിട്ടിയപ്പോൾ ഞാൻ ചേച്ചിയുടെ കാതിൽ ചോദിച്ചു????

“എന്തായി ചേച്ചി… വിശ്വേട്ടൻ എന്ത് പറഞ്ഞു???”

“മ്മ്മ്……. അതെല്ലാം ഇനി ഭക്ഷണം കഴിഞ്ഞിട്ട് സമാദാനമായി പറയാം ”

ആ മൂളലും ചേച്ചിയുടെ മറുപടിയും എന്റെ നെഞ്ചിടിപ്പ് കൂട്ടി.. അനുഷ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവൾ അവളുടെ തോൾ കൊണ്ട് അറിയാത്ത ഭാവത്തിൽ എന്നെ തട്ടി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്താ യെന്ന് ആഗ്യം കാണിച്ചു ചോദിച്ചു?? ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ അടച്ചു കാണിച്ചു. ദൈവമേ ചേച്ചിക്ക് പറയാനുള്ളത് നല്ല വാർത്ത ആയിരിക്കേണമേ….. എന്നെ പ്രാത്ഥനകളോടെ ഞാൻ എന്റെ ജോലികളിൽ മുഴുകി……..

തുടരും………

LEAVE A REPLY

Please enter your comment!
Please enter your name here