Home Latest നീ ആ പാവത്തിനേം കൊണ്ടു ഹോട്ടലിൽ ഒരു രാത്രി താമസിച്ചു അല്ലേ…. Part – 25

നീ ആ പാവത്തിനേം കൊണ്ടു ഹോട്ടലിൽ ഒരു രാത്രി താമസിച്ചു അല്ലേ…. Part – 25

0

Part – 24 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 25

രചന: ശിവന്യ

ആ വിളി കേട്ടു ഞങ്ങൾ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി…..

കുട്ടേട്ടൻ….അഭിയേട്ടൻ പിറുപിറുത്തു….

അഭി….നീ എന്താടാ ഇവിടെ….ഏതാ അഭി ഈ കുട്ടി…നിങ്ങൾ എന്താ ഇവിടെ…

കുട്ടേട്ടാ…ഇതു എനിക്ക് പരിചയമുള്ള കുട്ടിയാണ്…ട്രെയിനിൽ വെച്ചു സുഖം ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഇവിടെ ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങിയതാണ്… ടാബ്ലറ്റ് തന്നു അവരു പോയ്ക്കോളാൻ പറഞ്ഞു…പക്ഷെ ഈ ഹര്ത്താല് കാരണം എങ്ങോട്ടും പോകാനായില്ല…അതുകൊണ്ട് ഇവിടെ റൂം എടുക്കേണ്ടി വന്നു…

ശരി….അതിനു നീ എന്തിനാ നിന്നു വിയർക്കുന്നത്….കാര്യം പറഞ്ഞാൽ പോരെ…
അല്ല എനിക്ക് ഈ കുട്ടിയെ നല്ല പരിചയം ഉണ്ടല്ലോ…

ഇല്ല…കുട്ടേട്ടനു അറിയാൻ വഴിയില്ല…

അല്ല അഭി….എനിക്കറിയാം….

മോള്…സജീവൻ സാറിന്റെ മകൾ അല്ലെ…. നമ്മുടെ വില്ലേജ് ഓഫീസർ സജീവൻ സാർ….

എന്റെ മുഖം വിളറി വെളുത്തു…. ശബ്ദം പുറത്തേക്കു വന്നില്ല….

അല്ലേ മോളേ….മോള് പറ…

അല്ല…കുട്ടേട്ടാ….എനിക്കും ട്രെയ്നിൽ കണ്ട പരിചയം മാത്രമേ ഉള്ളു…ട്രെയ്നിൽ തലകറങ്ങി വീണപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി…അപ്പോഴാണ് അറിഞ്ഞത് ഈ കുട്ടി നമ്മുടെ നാട്ടുകാരിയാണെന്നു….

അഭി….മിണ്ടരുത്…മോള് പറയട്ടെ…

അവനു നിന്റെ അച്ഛനെ മാറ്റി പറയാൻ പറ്റുമായിരിക്കും….നിനക്കു പറ്റുമോ കുട്ടി..

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

അല്ലാ…..സ്റ്റുഡന്റും സാറും കൂടി ഹോട്ടലിൽ റൂം എടുത്തു പഠിക്കാൻ വന്നതാണോ…

കുട്ടേട്ടാ….ഒന്നു വിശ്വസിക്ക്….ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല…അവൾക്കു വയ്യാതെ വന്നപ്പോൾ ഇവിടെ ഇറങ്ങേണ്ടി വന്നു പോയതാണ്…..അല്ലാതെ മനപ്പൂർവ്വം അവളേം കൂടി ഇവിടെ വന്നു റൂം എടുത്തതൊന്നും അല്ല…

മോനെ …അഭി….ഞാൻ ഏതാണ് വിശ്വസിക്കേണ്ടത്….നിനക്കു ഇവളെ അറിയില്ലാ എന്നല്ലേ നീ ആദ്യം പറഞ്ഞത്….

എന്നാലും എന്റെ കുട്ടി….അച്ഛനെ വില കളയാൻ ആയിട്ടാണോ ഈ പണിക്കു വന്നത്…
നീ ഇത്രയ്ക്കും മോശമായിരുന്നോ…പക്ഷെ കണ്ടാൽ പറയില്ല കേട്ടോ….മിണ്ടാ പൂച്ച കലം ഉടയ്ക്കും എന്നാലേ പറയാറ്…പുളീം കൊമ്പിൽ തന്നെയാണല്ലോ പിടിച്ചത്…മുടുക്കിയണല്ലോ മോളേ നീ…..

കുട്ടേട്ടാ….നിർത്തൂ…മതി പറഞ്ഞത്…ഇനി ഒരക്ഷരം അവളെ പറ്റി പറഞ്ഞാൽ ഞാൻ എന്തു ചെയ്യുമെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല…
അഭിയേട്ടൻ എന്നെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു…

ഇവൾ എന്റെ പെണ്ണാണ്….ചെമ്പകശ്ശേരിയിലെ അഭിനവ് മേനോന്റെ പെണ്ണ്….അതിൽ കൂടുതൽ എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല….
അതും പറഞ്ഞു അഭിയേട്ടൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പുറത്തേക്കു ഇറങ്ങി….

അഭിയേട്ട…അതാരാണ്‌…എനിക്ക് കണ്ടു പരിചയം ഉണ്ട്…

പരിചയം കാണും…നമ്മുടെ നാട്ടുകാരൻ തന്നെയാ….പിന്നെ അമ്മയുടെ കസിന്റെ മോൻ ആണ്..

അഭിയേട്ട…അവരു വീട്ടിൽ പറയുമോ…..

കാണണം….ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞു കാണും…അല്ലെങ്കിൽ തന്നെ നമ്മുടെ കാര്യം ഞാൻ തന്നെ ഇപ്രാവശ്യം വീട്ടിൽ പറയണമെന്നു വിചാരിച്ചതാണ്…അതിപ്പോൾ ഇങ്ങനെ അറിഞ്ഞു….അത്രയേ ഉള്ളു…നീ ചുമ്മാ പേടിക്കണ്ട ….ഇത്‌ എന്നായാലും വീട്ടിൽ പറഞ്ഞല്ലേ പറ്റൂ….

അഭിയേട്ടൻ ടാക്‌സി വിളിച്ചു..ഞങ്ങൾ റയിൽവേസ്റ്റേഷനിലേക്കു പോയി……എനിക്ക് നല്ല പേടിയുണ്ടായിരുന്നു…അച്ഛൻ അറിഞ്ഞാൽ ആ പാവം തകർന്നു പോകും…എന്നെ അത്രയ്ക്കും വിശ്വാസമാണ്…അഭിയേട്ടനും ടെന്ഷനിൽ തന്നെയായിരുന്നു….വീട്ടിൽ അറിയുന്നതിനെക്കാൾ കൂടുതൽ നാട്ടുകാർ അറിഞ്ഞാൽ എനിക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഭയം ആയിരുന്നു.

ഞാൻ എങ്ങനെയെങ്കിലും അച്ഛനെ ഒന്നു കണ്ടാൽ മതിയെന്ന അവസ്ഥയിൽ ആയിരുന്നു ..ഒരുപാട് ആഗ്രഹിച്ചു ഞങ്ങൾക്ക് കിട്ടിയ ആ യാത്ര ശരിക്കും കുളമായെന്നു പറഞ്ഞാൽ മതിയല്ലോ…..

എന്നെ കൊണ്ടുപോകാനായി അച്ഛൻ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു….അഭിയേട്ടനെ കൂട്ടാനായി ജിത്തു ഏട്ടനും…സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ഞാൻ അച്ഛനെ കണ്ടു…കണ്ടപാടെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു…അച്ഛനും സങ്കടം വന്നു.. .

ഇന്നിതെന്തു പറ്റി അച്ഛന്റെ കാന്താരിമുളകിന്….കരയുന്നോ…അയ്യേ…കഷ്ടം…അച്ഛൻ എന്നെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ തന്നു… അപ്പോൾതന്നെ എന്റെ പകുതി വിഷമം മാറിയതുപോലെ തോന്നി….അഭിയേട്ട ൻ ഞങ്ങളുടെ സ്നേഹപ്രകടനം ഒക്കെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു….അപ്പോഴേക്കും ജിത്തു ഏട്ടനും എത്തി….

അഭി….മോനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. മോനില്ലായിരുന്നെങ്കിൽ എന്റെ കുട്ടി അറിയാത്ത ഏതോ ഒരു സ്ഥലത്തു തനിച്ചായി പോയേനെ…ഓർക്കാൻ കൂടി പേടിയാകുന്നു. …

ഈ നന്ദി പറയേണ്ടതിന്റെ ഒന്നും ഒരാവിശ്യവും ഇല്ല അങ്കിൾ..പക്ഷെ അവള് നന്നായി പേടിച്ചിട്ടുണ്ട്….

അച്ഛനറിയില്ലല്ലോ ഞാൻ എന്റെ അഭിയേട്ടനു എത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന്….

ഞാൻ നോക്കിക്കോളാം മോനെ….ശരി ഞങ്ങൾ ഇറങ്ങട്ടെ….അവിടെ ഇറൽ അധി പിടിച്ചിരിക്കുന്നുണ്ട്….മോളേ കാണാതല്ലാതെ അവൾക്കിനി ഒരു സമാധാനവും കിട്ടില്ല. ഞങ്ങൾ കാറിൽ കയറി…അഭിയേട്ടനും ജിത്തുവേട്ടനും കൂടി എന്റെ ബാഗ്സ് എല്ലാം എടുത്തു കാറിൽ വെച്ചു തന്നു….അഭിയേട്ടൻ കണ്ണുകൊണ്ട് യാത്ര പറഞ്ഞു…കാറിൽ കയറിപ്പോൾ പ്രിയപ്പെട്ട എന്തോ ഒന്നിനെ കളഞ്ഞു പോയതുപോലെ മനസ്സു വേദനിച്ചു…കഴിഞ്ഞുപോയ ഈ രണ്ടു ദിവസങ്ങൾ എനിക്കെന്റെ ജീവിതത്തിൽ ഒരിക്കിലും മറക്കാൻ സാധിക്കില്ല….അത്രത്തോളം പ്രിയപ്പെട്ട ദിവസങ്ങൾ ആണ്….

വീട്ടിൽ എല്ലാം അറിഞ്ഞിട്ടുണ്ടാകുമോ എന്നോർത്തായിരുന്നു ഞങ്ങൾക്കു എറ്റവും കൂടുതൽ ടെന്ഷൻ …എന്തായാലും അച്ഛൻ അറിഞ്ഞിട്ടില്ല….ജിത്തു ഏട്ടന്റെ മുഖത്തും ഒന്നുംഅറിഞ്ഞ ഭാവം ഇല്ലായിരുന്നു…

അതു മനസിലനൊരു പേടിയായി കിടന്നെങ്കിലും വീട്ടിൽ എത്തിയ സന്തോഷത്തിൽ ഞാൻ അതു മറന്നു പോയിരുന്നു.

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ജിത്തു….അഭി പതുക്കെ വിളിച്ചു..
വീട്ടിൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ…

ഇല്ല…എന്താ അഭിയേട്ട..

ഒന്നും ഇല്ല…ഞാൻ ചുമ്മാ ചോദിച്ചതാ…

ഏട്ടൻ കാര്യം പറയു…എന്തെകിലും പ്രശനം… ശിവയെ കൂട്ടി ഹോസ്പിറ്റലിൽ പോയതിനു വലിയമ്മ വിളിച്ചു വഴക്കു വല്ലതും പറഞ്ഞോ…

അല്ലെടാ

പിന്നെന്ത

പിന്നെന്താ ഏട്ടൻ ആകെ ടെന്ഷനിൽ ആണല്ലോ…

ഞാൻ കുട്ടേട്ടനെ എറണാകുളത്തു വെച്ചു കണ്ടു…

അതിനെന്താ….

അല്ലെടാ എന്നെയും ശിവയെയും ഒരുമിച്ചു ഹോട്ടലിൽ വെച്ചാണ് കണ്ടത്…

ഏട്ടാ………..പെട്ടനുള്ള ടെന്ഷനിൽ അവന്റെ കയ്യിൽ നിന്നും കാർ ഒന്നു പാളിപ്പോയി….പിന്നെ അവൻ റോഡിന്റെ സൈഡിലേക്ക് ചേർത്തു കാര് നിർത്തി…

അഭിയേട്ടൻ എന്താ പറഞ്ഞതു ….നിങ്ങൾ ഒരുമിച്ചു ഒരു റൂമിൽ…😮😮
എന്താ ഏട്ടാ….ഇതിനെ എന്തിനാ ഹോട്ടലിൻ ഒക്കെ കൊണ്ടുപോയത്…

പിന്നെന്തു ചെയ്യാനാണ്.. വയ്യാത്ത അവളേയും കൊണ്ട് ഈ ഹർത്താൽ സമയത്ത് ഞാൻ എന്തു ചെയ്യണമായിരുന്നു….പക്ഷേ കറക്റ്റ് ചെക്ക് ഔട്ട് ചെയ്യാനായി റൂം അടച്ചു ഇറങ്ങുമ്പോൾ തന്നെ അയാളുടെ മുന്നിൽ ചെന്നു പെട്ടു….
അമ്മ എന്തായാലും അറിഞ്ഞു കാണണം… ആ ടെന്ഷൻ ഉണ്ടെടാ…

ഇല്ലല്ലോ…വലിയമ്മക്കു കുഴപ്പം ഒന്നുമില്ല…നീ വരുന്ന സന്തോഷത്തിൽ തന്നെയാണ്…ഇതു എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ അവിടെ ഒരു ഭൂമികുലുക്കം തന്നെ നടക്കില്ലേ…അറിഞ്ഞിട്ടില്ലെന്നാണ്. എനിക്ക് തോന്നുന്നത്…

പകുതി സമാധാനം…പക്ഷെ താമസിക്കാതെ അറിയും…

എന്നാലും എന്റെ ഏട്ടാ…നീ ആ പാവത്തിനേം കൊണ്ടു ഹോട്ടലിൽ ഒരു രാത്രി താമസിച്ചു അല്ലേ….

താമസിച്ചു…അതിനു നിനക്കെന്താ

എനിക്കൊന്നും ഇല്ലേ…..

ഡാ…നീ ഉദ്ദേശിച്ചത്‌ മനസ്സിലായി….പക്ഷെ .ഞാൻ എന്റെ ശിവയുടെ കൂടെയാണ് താമസിച്ചത്….ഇനി നിന്റെ ഏട്ടന്റെ കണ്ട്രോൾ പോയാൽ കൂടി പ്രശ്‌നം ഇല്ല…..കാരണം ശിവന്യയാണ് എന്റെ കൂടെയുണ്ടായിരുന്നത്….
പിന്നെ നിയിതു ഇനി ആരോടും കൊട്ടിഘോഷിക്കണ്ട…

ഞാൻ പറയണ്ട ആവിശ്യം ഇല്ല…കുട്ടേട്ടൻ അല്ലെ സാക്ഷി…..ഇനി ആരെങ്കിലും അറിയാത്തവർ ഉണ്ടോന്ന് അനേഷിച്ചാൽ മതി…പാവം ശിവാ…..

അഭിയുടെ മുഖത്തും ആ വിഷമം നിറഞ്ഞു നിന്നിരുന്നു…

അവർ വീട്ടിൽ എത്തി…അഭി മുത്തഛന്റെയും അമ്മുമ്മയുടെയും കാലു തൊട്ടു തൊഴുതു… അരുന്ധതിയെ കെട്ടിപിടിച്ചു…ഞാൻ കുളിച്ചിട്ടു വരാമെന്ന് പറഞ്ഞു റൂമിലേക്ക് പോയി….

അഭി കുളി ഒക്കെ കഴിഞ്ഞു അപ്പച്ചിയുടെ അടുത്തു ചെന്നു….ലക്ഷ്മി ഇത്രയും ദിവസം അവനെ കാണാഞ്ഞതിന്റെ പരിഭവം എല്ലാം പറഞ്ഞു.. അഭി അവരെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു…ആ ഒരു ഉമ്മ മതി ലക്ഷ്മിക്ക് അവനോടുള്ള എല്ലാ പരിഭവവും മാഞ്ഞു പോകാൻ…..

അത്താഴം കഴിച്ചു അഭി മുത്തച്ഛന്റെ റൂമിൽ പോയി….

മുത്തച്ഛ….എനിക്കൊരു കാര്യം മുത്തച്ഛനോട് പറയുവാൻ ഉണ്ട്…

മോൻ പറഞ്ഞോ….

മുത്തച്ഛ…എനിക്ക് ശിവയെ ഇഷ്ടമാണ്‌…അവൾക്കു എന്നെയും….അതുകൊണ്ടു തന്നെ എനിക്കവളെ വിവാഹം കഴിക്കണം…ഒരു ഇൻട്രൊഡക്ഷനോ അപേക്ഷയോ ഒന്നുമില്ലാതെ അവൻ അതു പറഞ്ഞു…

അഭി മുത്തച്ഛന്റെ മുഖത്തു പ്രത്യേകിച്ചു ഒരു ഭാവ വിത്യാസം ഒന്നും കണ്ടില്ല…

അഭി.. നിന്റെ ‘അമ്മ സമ്മതിക്കുമോ…അവളുടെ മനസ്സിൽ മറ്റു പല ആഗ്രഹങ്ങളും ഉണ്ട്…അവളത് എന്നോട് സൂചിപ്പിച്ചിരുന്നു…

മുത്തച്ഛ….ഞാൻ അല്ലെ ജീവിക്കേണ്ടത്…എന്റെ ഇഷ്ടം അല്ലെ പ്രധാനം….എനിക്കിനി ശിവയെ മറക്കാൻ കഴിയില്ല.. അവളില്ലാതെ എനിക്കൊരു ജീവിതവും ഇല്ല മുത്തച്ഛ…

എനിക്ക് മുത്തച്ഛന്റെ അനുവാദം മാത്രം മതി…

അഭി…എനിക്കു മാത്രമായി അങ്ങനെ പ്രത്യേകിച്ചു ഒരു അനുവാദം തരാൻ എങ്ങനെ പറ്റും മോനെ…പിന്നെ…ശിവാ…അവളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്…അവളെ പോലെ വേറെ ഒരു പെണ്കുട്ടിയെ എത്ര ജന്മം തപസ്സു ചെയ്താലും വേറെ കിട്ടില്ല മോനെ… ഈ കുടുംബത്തിന്റെ മൂത്ത മരുമകൾ അകാൻ ഏറ്റവും യോഗ്യത ഉള്ള പെണ്കുട്ടിയാണ് അവൾ…പക്ഷെ നിന്റെ അമ്മയ്ക്കു മനസ്സിന് നന്മ ഉള്ളവട്ടെ ഒന്നും പിടിക്കില്ലല്ലോ….

ഞാൻ ഒന്നു ആലോചിക്കട്ടെ മോനെ…നീ ഇപ്പോൾ പോയിക്കിടന്നു ഉറങ്ങിക്കോ.

മുത്തച്ഛനോട് എല്ലാം തുറന്നു പറഞ്ഞ സമാധാനത്തിൽ അഭി പോയി കിടന്നു…

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here