Home Josbin Kuriakose Koorachundu ബാക്കി ഏഴുപേരെ കൊന്നത് മറ്റൊരാളാണ്. നിനക്കൊപ്പമുള്ള ആ സഹായി ആരാണ്.? Part – 7

ബാക്കി ഏഴുപേരെ കൊന്നത് മറ്റൊരാളാണ്. നിനക്കൊപ്പമുള്ള ആ സഹായി ആരാണ്.? Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 7

വിഷ്ണു പ്രസാദ് ADGP കുമാറിനോട് പറഞ്ഞു
സാർ
വ്യവസായി ജോയി തോമസ് അയാളുടെ ഡ്രൈവർ സുഭാഷ് ,ഈപ്പൻ മാനുവലിൻ്റെ വിശ്വസ്ഥൻ വർക്കി പോൾ ,ഗോപാലൻ, പഞ്ചായത്ത് മെമ്പർ കൃഷ്ണ പണിക്കർ, റഷീദ്, SI എബിൻ ഇവരുടെ പോസ്റ്റുമാർട്ട റിപ്പോർട്ടിൽ പറയുന്നത് ഇവരുടെ മരണത്തിന് കാരണമായത് കഴുത്തിലുള്ള മാരകമായ മുറിവാണ്.പുലിനഖം പോലുള്ള എന്തോ ഉപയോഗിച്ചാണ് കഴുത്തിൽ മാരകമായ മുറിവ് ഉണ്ടാക്കിയിരിക്കുന്നത്…

കൊല്ലപ്പെടുമ്പോൾ ഇവരുടെ ശരീരത്ത് മറ്റു മർദ്ദനമേറ്റത്തായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല..

എന്നാൽ റിട്ടേർഡ് CI ലാലിൻ്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത് ബാക്കി ഏഴു പേരും കൊല്ലപ്പെട്ടതുപ്പോലെയല്ല അയാൾ കൊല്ലപ്പെട്ടിരിക്കുന്നത്.

അയാളുടെ ശരീരത്ത് മർദ്ദനമേറ്റ പാടുകളുണ്ട്.. അയാളുടെ കഴുത്തിലുണ്ടായിരിക്കുന്ന മുറിവ് ഇരുമ്പുപ്പോലുള്ള ആയുധം ഉപയോഗിച്ചാണ്.

സാർ എൻ്റെ നിഗമനം ശരിയാണങ്കിൽ റിട്ടേർഡ് CI ലാലിനെ പരമേശ്വരനാണ് കൊന്നത് ബാക്കി ഏഴു പേരെ കൊന്ന കൊലയാളി ഇപ്പോഴും പുറത്തു തന്നെയാണ്.. പരമേശ്വരൻ്റെ വലത്തെ കൈയുടെ വിരലിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പായുധം നമ്മൾ കണ്ടതല്ലേ. ആ ആയുധം ഉപയോഗിച്ചായിരിക്കണം അയാൾ റിട്ടേർഡ് CI ലാലിനെ കൊന്നത്…

സത്യം എന്താണെന്ന്
പരമേശ്വരനിൽ നിന്നാണ് നമ്മുക്ക് ഇനി അറിയാനുള്ളത്..

………………………………………………………………….

വിഷ്ണു പ്രസാദും ADGP കുമാറും പരമേശ്വരനെ വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങി.

പരമേശ്വരൻ ദേവൻ എവിടെ ?

നീയും ദേവനും ഒന്നിച്ചു നടത്തിയ കൊലപാതകങ്ങളല്ലേ

നിങ്ങൾ രണ്ടാളും
മരണപ്പെട്ടുവെന്ന് നാട്ടുക്കാരെ വിശ്വസിപ്പിച്ചു നിങ്ങൾ നിങ്ങളുടെ പ്രതികാരം നടത്തുന്നു..

പോലിസിൻ്റെ വലയിൽ നിങ്ങൾ രണ്ടാളും കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ നീ മന:പൂർവ്വം പിടിതന്നതല്ലേ?

റിട്ടേർഡ് CI ലാലിനെ മാത്രമാണ് നീ കൊന്നത്. ബാക്കി ഏഴുപേരെ കൊന്നത് മറ്റൊരാളാണ്.
നിനക്കൊപ്പമുള്ള ആ സഹായി ആരാണ്.?

സാറുമാരുടെ കണ്ടെത്തൽ ശരിയാണ്. 7 പേരെ കൊല്ലാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. 7 പേരെയും കൊന്നിട്ട് ആ കേസിൽ നിന്ന് രക്ഷപ്പെടാനും, നാട്ടുക്കാരെ ഭയപ്പെടുത്താനുമാണ് ഞാൻ സ്ത്രി രൂപം തിരഞ്ഞെടുത്തതും.

പക്ഷേ ഞാൻ ചിന്തിയ്ക്കുന്നതിനും പ്രവൃത്തിക്കുന്നതിനു മുൻമ്പ് മറ്റൊരാൾ എനിയ്ക്കായി കൊലപാതകങ്ങൾ നടത്തുന്നു… നിങ്ങളെപ്പോല അയാൾ ആരാണെന്ന് എനിയ്ക്കുമറിയില്ല.

പക്ഷേ ലാലിനെ ആ കൊലയാളിയിക്കു ഞാൻ വിട്ടു കൊടുത്തില്ല.ലാലിനെ കൊന്നത് ഞാൻ തന്നെയാണ് എൻ്റെ മനസ്സിൽ ഏറ്റവും പക തോന്നിയ രണ്ടു പേരിൽ ഒരാളായിരുന്നു ലാൽ.ലാലിനോടും ഗോപാലനോടും പൊറുക്കാൻ എനിയ്ക്കു കഴിയില്ല.

ഗോപാലനെ ഈ കൈകൊണ്ട് കൊല്ലാൻ എനിയ്ക്കു കഴിഞ്ഞില്ല…

ഗോപാലനെ
അച്ഛനെപ്പോലെ സ്നേഹിച്ച എൻ്റെ മോളെ ആ പട്ടികൾക്കു കടിച്ചു കീറാനിട്ടു കൊടുത്തത് ഗോപാലനായിരുന്നു അവനോട് ക്ഷമിക്കാൻ ഈ അച്ഛന് കഴിയുമോ?

സ്വന്തം കൺമുൻ താലികെട്ടിയ പെണ്ണിനെ ഒരുത്തൻ കയറി പിടിക്കാൻ ധൈര്യം കാണിച്ചത് എൻ്റെ പൗരഷത്തേ ചോദ്യം ചെയ്യുന്നതിന് തുല്ല്യമല്ലേ?

എൻ്റെ ഭാര്യ എന്നിൽ അർപ്പിച്ച വിശ്വാസം ധൈര്യമെല്ലാമായിരുന്നു. അന്ന് ലാലിലൂടെ എനിയ്ക്കു നഷ്ട്ടമായത്…

നിയമം സംരക്ഷിക്കേണ്ട ലാൽ നടത്തിയത് നിയമ ലംഘനമല്ലായിരുന്നോ?

എൻ്റെ ഭാര്യയുടെ മാനത്തിന് വില പറഞ്ഞ് എൻ്റെ മോൾക്കു ലഭിയ്ക്കേണ്ട നീതി നഷ്ടമാക്കിയത് ഈ ലാലാണ്..

ലാലിനെ കൊന്നത് അതിക്രൂരമായി മർദ്ദിച്ചു തന്നെയാണ്.. എൻ്റെ ഭാര്യയുടെ എൻ്റെ കുഞ്ഞിൻ്റെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച അവൻ്റെ വിധി ഈ കൈകളാൽ ഞാൻ നടപ്പിലാക്കി…

സാറെ ഞാൻ പറഞ്ഞില്ലേ ഈപ്പൻ കൊല്ലപ്പെടും.കാരണം 7 കൊലപാതകം നടത്തിയ യഥാർത്ഥ കില്ലർ പുറത്താണ്..

കഴിഞ്ഞ മൂന്നു വർഷമായി ദേവനെ ഞാൻ കണ്ടിട്ടില്ല.. ദേവനോട് ഞങ്ങൾ ദുർഗ്ഗയ്ക്കുണ്ടായ ദുരന്തം പറഞ്ഞിട്ടുമില്ല.

മറ്റാരെങ്കിലും പറഞ്ഞ് അവൻ ദ്വർഗ്ഗയ്ക്കുണ്ടായ ദുരിതം അറിഞ്ഞിരിക്കുമോന്നറിയില്ല…

പരമേശ്വരൻ നിങ്ങൾ സർക്കസ്സിൽ നിന്ന് നേടിയ അറിവുകൾ നിങ്ങളുടെ മക്കൾക്കു പറഞ്ഞു കൊടുത്തിരുന്നോ?

എന്താണ് സാറെ ഇങ്ങനെ ചോദിക്കാൻ
ചില അഭ്യാസങ്ങൾ മക്കളേയും ഞാൻ പഠിപ്പിച്ചിരുന്നു.?

മക്കളെ അഗ്നിയിൽ നൃത്തം ചെയ്യാൻ പഠിപ്പിച്ചത് നിങ്ങളാണോ?

അതെ സാറെ. സർക്കസ്സിൽ എൻ്റെ ഐറ്റമാണ് അഗ്നിയിൽ നൃത്തം ചെയ്യുന്നത് അത് ഞാൻ എൻ്റെ മക്കളെയു പഠിപ്പിച്ചിരുന്നു. എന്നെക്കാൾ മനോഹരമായി ദേവൻ അഗ്നിയിൽ നൃത്തം ചെയ്യുമായിരുന്നു. ദുർഗ്ഗയെ അധികനേരം അഗ്നിയിൽ നൃത്തം ചെയ്യിക്കാൻ എനിയ്ക്കു പേടിയായിരുന്നു.. ദേവൻ്റെയത്ര കഴിവ് ദുർഗ്ഗയ്ക്കു ഉണ്ടായിരുന്നില്ല. എന്നാൽ അവളും അഗ്നിയിൽ നൃത്തം ചെയ്യ്തിരുന്നു.

പരമേശ്വരൻ ഞങ്ങളുടെ നിഗമനം ശരിയാണെങ്കിൽ ദേവൻ മരിച്ചിട്ടില്ല. കൂടപിറപ്പിൻ്റെ മരണത്തിന് കാരണക്കാരയവരെ ദേവനാണ് വകവരുത്തുന്നത്…
………………………………………………………………… തൻ്റെ വീട്ടിലേയ്ക്ക് വരുന്ന അഥിതിയേ കണ്ട് ഈപ്പൻ്റെ കണ്ണുകളിൽ പ്രകാശം നിറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി തന്നെ വല്ലാതെ മോഹിപ്പിയ്ക്കുന്ന മീനാക്ഷിയുടെ മകൾ ചിന്നു…

ഹായ് സാർ,

ആരിത് ചിന്നുവോ അച്ഛന് എങ്ങനെയുണ്ട് ?

ഒന്നും പറയണ്ട സാറേ അച്ഛന് തീരെ സുഖമില്ല അച്ഛൻ്റെ ചികത്സയുടെ കാര്യം പറയാനാണ് ഞാൻ സാറിനെ കാണാൻ വന്നത്.

മോള് ഇങ്ങനെ പുറത്തു നിന്നാലോ വീടിൻ്റെ അകത്തിരുന്ന് നമ്മുക്ക് സംസാരിക്കാം

ചേച്ചിയില്ലേ ഇവിടെ?

ഇല്ല അവളും മോളും പുറത്തു പോയിരിക്കുവാണ് കുറച്ചു കഴിയുമ്പോൾ വരും..

ചേച്ചിയുണ്ടങ്കിലേ നീ വീടിനുള്ളിൽ കയറത്തുള്ളോ ?എടി പെണ്ണേ ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നുമില്ല. നീയിങ്ങനെ പേടിച്ചാലോ?

എൻ്റെ സാറെ എനിയ്ക്കു ഒരു പേടിയുമില്ല.

എന്നാൽ കയറി വാ പെണ്ണേ…

ഈപ്പനും ചിന്നുവും വീടിനകത്തേയ്ക്കു പോയി.അവർ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു..

സംസാരത്തിനിടയിൽ ചിന്നുവിൻ്റെ ശരീരത്തിലൂടെ ഈപ്പൻ്റെ കണ്ണുകൾ സഞ്ചരിച്ചു.

എൻ്റെ സാറെ ഇങ്ങനെ നോക്കാതെ..

എൻ്റെ പെണ്ണേ നിൻ്റെ ഈ സൗന്ദര്യം കാണുമ്പോൾ നോക്കാതിരിരിയ്ക്കാൻ കഴിയുന്നില്ല.

റഷീദ് പറഞ്ഞിരുന്നു എന്നോട് സാറിനെപ്പറ്റി.
ആദ്യം എനിയ്ക്കു ദേഷ്യമാണ് തോന്നിയത്.. പിന്നീട് ആലോചിച്ചപ്പോൾ റഷീദ് പറഞ്ഞതായിരുന്നു ശരിയെന്ന് തോന്നി.

എടി കോച്ചേ നിന്നോട് എന്താണ് റഷീദ് പറഞ്ഞത്.?

സാറിന് എന്നെ ഭയങ്കര ഇഷ്ടമാണെന്നും പിന്നെ…

പിന്നെ എന്താണ് കോച്ചേ?

എനിയ്ക്കു പറയാൻ നാണമാണ് സാറെ.ഞാൻ പറയില്ല.

പെണ്ണുക്കളായാൽ നിന്നെപ്പോലെയാവണം. ബാക്കിയുള്ളവരുടെ മനസ്സ് തിരിച്ചറിഞ്ഞു പെരുമാറാൻ കഴിയണം.

ചിലയവൾമാരുണ്ട് മനുഷ്യനെ വല്ലാതെ മോഹിപ്പിക്കും എന്നിട്ട് അവളുടെ മുന്നിൽ ചെല്ലുമ്പോൾ നമ്മളെ അപമാനിച്ചുവിടും…

എൻ്റെ സാറെ ഞാൻ സാറിനെ അപമാനിച്ചു വിടില്ല.

റഷീദ് പറഞ്ഞതുപ്പോലെ ഞങ്ങൾ ചെറിയ മീനുകളല്ലേ സാറിനേപ്പേലുള്ള വലിയ മീനുകൾക്ക് ഭക്ഷണമാകേണ്ടവർ…

സാറ് എൻ്റെ കുടുംബത്തെ സഹായിക്കുമ്പോൾ സാറിൻ്റെ ഇഷ്ട്ടത്തിന് ഞാൻ തയ്യാറായില്ലങ്കിൽ അത് നന്ദികേടല്ലേ ?

സാറിൻ്റെ ഏതീഷ്ട്ടത്തിനും എനിയ്ക്കു സമ്മതമാണ്..

എൻ്റെ ദൈവമേ തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥയാണല്ലോ…

അച്ഛൻ്റെ കാര്യം മാത്രം പറയാനല്ല ഞാൻ വന്നത് ഇതുകൂടി പറയാനാണ് വന്നത്.

എന്നാൽ ഞാൻ പോക്കോട്ടേ സാറെ..

നീ ഇവിടെ വന്ന് എനിയ്ക്കു സന്തോഷം നല്ക്കുന്ന വാർത്തയും പറഞ്ഞു പോകുമ്പോൾ നിനക്കു ഞാൻ എന്തെങ്കിലും തരണ്ടേ?

ഇത് പതിനായിരം രൂപയുണ്ട് ഇത് നിനക്കുള്ള പോക്കറ്റ് മണിയാണ് അച്ഛൻ്റെ ചികത്സയ്ക്കുള്ള പണം വെറെ ഞാൻ തരുന്നുണ്ട്..

സാർ ഇങ്ങനെ സഹായിക്കുമ്പോൾ സാർ വിളിച്ചാൽ എവിടെയും ഞാൻ വരും.

നാളെ നീ ഫ്രീയാണോ പെണ്ണേ?

നാളെ ഞാൻ ഫ്രീയാണ്. എന്തെ
നാളെ വരണോ ഞാൻ ഇവിടെയ്ക്കു..

അയ്യോ ഇവിടെ വേണ്ട.

പിന്നെ.?

ഏതെങ്കിലും ഹോട്ടൽ പോരേ?

അയ്യോ സാറെ ഹോട്ടലിൽ പോയാൽ സെയിഫല്ല സാർ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവല്ലേ സാറിനോപ്പം എന്നെ കണ്ടാൽ സാറിൻ്റെ രാഷ്ട്രീയ ഭാവി നഷ്ടമാകും…

എന്നാൽ ആരും വരാത്തൊരു ഇടമുണ്ട് എൻ്റെ ഗസ്റ്റ് ഹൗസ് അവിടെ കൂടാം നമ്മുക്ക് നാളെ..

സാറിൻ്റെ ഇഷ്ട്ടം..

എന്നാൽ ഞാൻ പോകുവാട്ടോ ഒത്തിരി വൈകിയാൽ അമ്മച്ചി വഴക്കു പറയും..

നടന്നു പോകുന്ന ചിന്നുവിനെ നോക്കി അയാൾ സിറ്റ് ഔട്ടിൽ നിന്നു…

നാളെ തനിയ്ക്കു ലഭിയ്ക്കുന്ന ഭാഗ്യമോർത്ത് അയാൾ ഒത്തിരി സന്തോഷിച്ചു….

…………………………………………………………………..
ADGP കുമാറിൻ്റെ നേതൃത്വത്തിൽ
നരിതൊട്ടി പോലിസ് സ്റ്റേഷനിൽ രാത്രി വളരെ വൈകിയും കേസിൻ്റെ ചർച്ചകൾ നടന്നു….

നൈറ്റ് ട്യൂട്ടിയ്ക്കു പോയ പോലിസുക്കാർ മടങ്ങി വന്നപ്പോൾ ADGP കുമാറിനോട് അവർ പറഞ്ഞു. നാട്ടുക്കാർ ആ സ്ത്രി രൂപത്തെ വീണ്ടും കണ്ടതായി പറയുന്നു.

സഹപ്രവർത്തകരോട് കുമാർ പറഞ്ഞു
പരമേശ്വരൻ നമ്മുടെ കസ്റ്റഡിയിലുള്ളപ്പോൾ പിന്നെയാരാണ്?

വിഷ്ണു പരമേശ്വരൻ്റെ അറസ്റ്റിലൂടെ നമ്മുക്ക് നാട്ടുക്കാരുടെ ഭയം ഇല്ലാതാകാൻ കഴിഞ്ഞതാണ് എന്നാൽ വീണ്ടും ആ സ്ത്രി രൂപത്തെ ജനങ്ങൾ കണ്ടുവെന്ന് പറയുമ്പോൾ ഇനി നമ്മുക്ക് എന്താണ് ചെയ്യാൻ കഴിയുക.?

സാർ നമ്മൾ സംശയ്ക്കുന്നപ്പോലെ ഇത് ദേവനായിരിക്കണം.ഈപ്പൻ്റെ വീടിനു മുന്നിൽ പോലിസിൻ്റെ ശക്തമായ സെക്യൂരിറ്റി വേണം നമ്മളറിയാതെ ഈപ്പൻ ഇനി എവിടെയും പോകാൻ പാടില്ല.

ADGP കുമാറിൻ്റെ നിർദ്ദേശപ്രകാരം ശക്തമായ സെക്യൂരിറ്റിയാണ് ഈപ്പൻ്റെ വീടിനു മുന്നിലോരുക്കിയത്….

കേസിൻ്റെ ചർച്ചകൾ അവസാനിച്ച്
നരിതൊട്ടി പോലിസ് സ്റ്റേഷനിൽ നിന്ന്. അർധ രാത്രിയോടെയാണ് വിഷ്ണുപ്രസാദ് തൻ്റെ കാറിൽ വീട്ടിലേയ്ക്കു പോയത്.വീട്ടിലേയ്ക്കു പോകും വഴി ഈപ്പൻ്റെ വീടിനു മുന്നിലുള്ള പോലിസുകാർക്കു നിർദ്ദേശങ്ങൾ നല്കാനും അയാൾ മറന്നില്ല.

ഈപ്പൻ്റെ വീടു കഴിഞ്ഞ് 200 മീറ്റർ മുന്നോട്ടു പോയപ്പോൾ വിഷ്ണുവിന് തൻ്റെ വാഹനത്തിൻ്റെ പുറകിലേ സീറ്റിൽ ആരോ ഇരിയ്ക്കുന്നതായി തോന്നി.കാർ നിർത്തി വിഷ്ണു പുറകിലേയ്ക്കു നോക്കി.. ആരെയും കാണുന്നില്ല.

തനിയ്ക്കു തോന്നിയതാകമെന്ന് കരുതി അയാൾ കാറുമായി മുന്നോട്ടു പോയി. ഇടയ്ക്കു തിരിഞ്ഞു നോക്കിയ അയാൾ ഒരു സ്ത്രി രൂപത്തെ കാറിൻ്റെ പിൻസീറ്റിൽ കണ്ടു..

തുടരും…

ജോസ്ബിൻ കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here