Home Latest വിശ്വൻ സാറിന്റെ ഭാര്യ ആയതു കൊണ്ട് മാത്രം  മാന്യതയുടെ ഭാഷയിൽ ഞാൻ ഒരു ആവശ്യം അറിയിച്ചു...

വിശ്വൻ സാറിന്റെ ഭാര്യ ആയതു കൊണ്ട് മാത്രം  മാന്യതയുടെ ഭാഷയിൽ ഞാൻ ഒരു ആവശ്യം അറിയിച്ചു അത്‌ നിങ്ങളുടെ പണമോ പ്രതാപമോ കണ്ടിട്ടല്ല… Part – 23

0

Part – 22 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 23

വീടിന്റെ ഗേറ്റിൽ ആരോ തട്ടി വിളിക്കുന്നത്‌ പോലെ എനിക്ക്  തോന്നി.ചേച്ചി വീടിന്റെ മുൻവതലിലേക്ക് വന്നു. ചേച്ചിയുടെ മുഖ ഭാവത്തിൽ നിന്നും വീടിന്റെ മുന്നിൽ ആരോ നിനൽക്കുണ്ടെന്നു മനസിലായി. ചേച്ചി പടികൾ ഇറങ്ങിക്കൊണ്ട് എന്നോട് പറഞ്ഞു…….

“കാത്തു ആ ഗേറ്റിന്റെ താക്കോൽ ഇങ്ങേടുക്ക്… അവിടെ ആരോ നിൽപ്പുണ്ട് ഞാൻ പോയി നോക്കിട്ട് വരാം… ചിലപ്പോൾ ഏട്ടന്റെ ഓഫീസിൽ നിന്നും വല്ലവരും വന്നതാകും ”

“ചേച്ചി അങ്ങോട്ട്‌ നടന്നോ…. ഞാൻ ഗേറ്റിന്റ താക്കോലുമായി പിന്നാലെ വരാം ”

” ശെരി കാത്തു…… ”

ചേച്ചി ഗേറ്റിന് അടുത്തേക്ക് നടന്നു, ഞാൻ താക്കോൽ എടുക്കുവാനായി വീടിനുള്ളിലേക്കും നടന്നു. ഞാൻ താക്കോലുമായി തിരിച്ചു ഗേറ്റിന് അരുകിൽ എത്തിയപ്പോൾ കണ്ടത് ചേച്ചിയോട് വെൽ ഡ്രസ്സ്ഡ് ആയ ഒരു പുരുഷനും സ്ത്രീയും സംസാരിക്കുന്നതായിരുന്നു. ചേച്ചിയോട് അവർ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ആ പുരുഷൻ അവർ വന്ന കാറിൽ കയറി. ഗേറ്റ് തുറന്നപ്പോൾ ആ കാർ  വീടിനുള്ളിലേക്ക് കയറ്റി, കൂടെ ഉണ്ടായിരുന്ന സ്ത്രീ ഞങ്ങൾക്കൊപ്പം  വീടിനടുത്തേക്ക്  നടന്നു….

“ആരാ ചേച്ചി??????”

“പോലീസ് സ്റ്റേഷനിൽ നിന്നുമാണ് എന്തോ ഇൻക്യുറിക്കാണെന്നു പറഞ്ഞു.. ”

അത്‌ കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു തീ ഗോളം പതിച്ചത് പോലെ അനുഭവപെട്ടു..ഞാൻ ആ സ്ത്രീയുടെ മുഖത്തേക്ക് ഒന്ന് നോക്കി… അവർ എന്റെ മുഖത്തേക്ക് നോക്കി ഒരു പുച്ഛഭാവത്തിൽ ചിരിച്ചു. അപ്പോഴേക്കും നമ്മൾ വീടിന്റ മുൻവശത്തു എത്തിയിരുന്നു.ആ പുരുഷൻ കാറിൽ നിന്നും ഇറങ്ങി നമുക്കൊപ്പം വീടിനുള്ളിലേക്ക് നടന്നു. അനുഷ യും അമ്മയും ഫ്രന്റ് റൂമിൽ ഉണ്ടായിരുന്നു. വന്നവരെ കണ്ട പാടെ അമ്മ ചോദിച്ചു??

“ആരാ മനസിലായില്ല???

അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് ചേച്ചിയായിരുന്നു…

“അമ്മേ ഇവർ പോലീസ് സ്റ്റേഷനിൽ  നിന്നുമാണ് .. എന്തോ ഇൻക്യുറി ഭാഗമായി വന്നതാ.. അമ്മ പോയി സാറിനും മാഡത്തിനും  കുടിക്കാൻ എന്തെകിലുമെടുക്കു ”

“എന്ത് ഇൻക്യുറിയാ ലച്ചു ???? ഞാൻ വിനുവിനെ വിളിക്കാം ”

“അയ്യോ!!!!അമ്മ ആരെയും വിളിക്കേണ്ട ഈ ലക്ഷ്മി മാഡത്തിന്റെ ഒരു സ്റ്റേറ്റ്മെന്റ് വേണം ഒരു കേസ്‌ ആവശ്യത്തിനയാണ്… ബുദ്ധിമുട്ട് ആകില്ലങ്കിൽ അമ്മ നങ്ങൾക്കായി നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കാമോ???? ”

ആ മറുപടി അമ്മക്ക് അത്ര തൃപ്തി ഇല്ലായിരിട്ടും ഒരു സർക്കാർ  ഉദ്യോഗസ്ഥൻ എന്ന്  മാനിച്ചു കൊണ്ടാകും  അടുക്കളയിലേക്ക് പോയിത്. എന്നോടും അനുഷ യോടും അവിടെ നിന്നും മാറിനിൽക്കുവാൻ  അയാൾ ആവശ്യപ്പെട്ടു. പക്ഷെ  ചേച്ചി  ആ അയാളുടെ ആവശ്യത്തിൽ ഇടപെട്ടുകൊണ്ട്  പറഞ്ഞു……..

“ഇവർ അറിയാത്ത ഒരു രഹസ്യവും എനിക്കില്ല. എന്ത് ചോദ്യവും ഇവർക്ക്  മുന്നിൽ സാറിന് എന്നോട് ചോദിക്കാം ”

“മാഡത്തിന് ബുദ്ധിമുട്ടില്ലങ്കിൽ  നമുക്ക് ഒരു പ്രശ്നവുമില്ല  എങ്കിൽ പിന്നെ നമുക്ക് ആരംഭിക്കാം ”
“യെസ് … സാറിന് ചോദിക്കാം????”

“ഓക്കേ… മാഡം മുഖവിരയില്ലാതെ കാര്യത്തിലേക്കു കടക്കാം.. വിശ്വൻ സാർ പറഞ്ഞിട്ട് വന്നതാ ഞങ്ങൾ  ദാ ഈ പെട്ടീഷൻ ഒന്ന് വായിച്ചു നോക്കിയിട്ട് ഒപ്പിടാമെങ്കിൽ ഒപ്പിട്ടു തരണം  ”

അത്രയും പറഞ്ഞു അയാൾ ഒരു പേപ്പർ ചേച്ചിക്ക് നേരെ നീട്ടി…. അത്‌ വാങ്ങി ചേച്ചി വായിച്ച ശേഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട്, ആ കടലാസ് എനിക്ക് നേരെ നീട്ടി.വളരെ ആകാംഷയോടെ ഞാൻ ആ പേപ്പർ ചേച്ചിയുടെ കൈയിൽ നിന്നും വാങ്ങി വായിച്ചു. അതിന്റെ ഉള്ളടക്കം ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു ; ലക്ഷ്മി എന്ന എന്റെ ജീവനും സ്വത്തിനും ആദിത്യൻ എന്ന വ്യക്തിയിൽ നിന്നും ഭീഷണി ഉണ്ടെന്നും ആയതിനാൽ നിയമസഹായം അഭ്യർത്ഥിച്ചു കൊണ്ടു ജില്ല പോലീസ് സുപ്രണ്ട്ന് കൊടുക്കുന്ന പരാധി… അത്‌ വായിച്ചപ്പോൾ എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഏകദേശം ഉത്തരം കിട്ടി. ഞാൻ ചേച്ചിക്ക് ആ പേപ്പർ തിരിച്ചു നൽകി അത്‌ കൈയിൽ വാങ്ങിയ ശേഷം ചേച്ചി ആ പോലീസ്കാരനോട് ചോദിച്ചു?????

“ഞാൻ ഇതിൽ ഒപ്പിടാൻ  ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ എനിക്ക് അറിയില്ല….. എന്നെ  ആരും അപായപെടുത്താൻ ശ്രമിച്ചിട്ടുമില്ല .അഥവാ  നിങ്ങളെ ഇവിടെ അയച്ച വിശ്വൻ സാറിന്റ ആവശ്യമനുസരിച്ചു  ഈ പരാധിയിൽ ഒപ്പിട്ടാൽ . ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തി എന്നെ അപയപെടുത്തില്ല എന്നതിൽ  എന്ത് ഉറപ്പാണ് നിങ്ങളുടെ ഡിപ്പാർട്ടമെന്റന് എനിക്ക് നൽകാൻ കഴിയുക”

“ഹഹഹ….. മാഡം നിങ്ങൾ ഇപ്പോളും വിശ്വൻ സാറിന്റെ ഭാര്യയെന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ നിങ്ങളെ സ്റ്റേഷനിൽ വിളിക്കാതെ വീട്ടിൽ വന്നു ഇക്കാര്യം പറയുന്നത്. ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപെട്ടു അവന്റെ അക്കൗണ്ട് പരിശോധിക്കാൻ ഇടയായി അതിൽ നിങ്ങളുടെ പേരും ഉണ്ടായിരുന്നു.. അവന്  നിങ്ങൾ  കാശു കൊടുക്കാൻ അവൻ മേഡത്തിന്റെ അമ്മാവന്റെ മാക്കാനൊന്നും അല്ലല്ലോ. അതോ  നിങ്ങളും അവൻ ഓപ്പറേറ്റ് ചെയുന്ന രാക്കറ്റിന്റെ കണ്ണിയാണോ???  പിന്നെ തികച്ചും unofficial ആയുള്ള ഒരു കാര്യം കൂടി നിങ്ങളോട് പറയാം ഇതിൽ പറഞ്ഞിരിക്കുന്ന ആദിത്യൻ ഇന്നലെ മുതൽ പോലീസ് കോസ്റ്റഡിയിൽ ആണ് ആ അപ്ലിക്കേഷനിലെ ഡേറ്റ് മാഡം ശ്രദിച്ചോ. നിയമത്തിന്റെ ഊരകുരുക്കിൽ ഒരാളെ പെടുത്താൻ ഞങ്ങൾക്ക് ആയിരം വഴികൾ ഉണ്ട്. ഈ കേസിൽ നിങ്ങളെ പ്രതി ചേർക്കാനും വാധിയാക്കാനും ഞങ്ങൾക്ക് സാദിക്കും. നിങ്ങൾ വിശ്വൻ സാറിന്റെ ഭാര്യ ആയതു കൊണ്ട് മാത്രം  മാന്യതയുടെ ഭാഷയിൽ ഞാൻ ഒരു ആവശ്യം അറിയിച്ചു അത്‌ നിങ്ങളുടെ പണമോ പ്രതാപമോ കണ്ടിട്ടല്ല, അവനാൽ വഞ്ചിച്ചക്കപ്പെട്ട നൂറിൽ ഒരാൾ മാത്രമാണ് നിങ്ങൾ  അത്‌ മാന്യമായി അനുസരിച്ചാൽ നമുക്ക് ഇവിടെ വെച്ചു പിരിയാം അല്ല നിങ്ങളുടെ പണത്തിന്റെയും പ്രധാപത്തിന്റെയും ഹുങ്ക് കാണിക്കണമെങ്കിൽ ഞാൻ ഇപ്പോൾ പോകാം പിന്നെ തിരികെ വരും അത്‌ ഇതുപോലെ ഒരു മാന്യമായ കൂടികഴ്ച്ചക്ക്  വെടിയാകില്ലന്ന്  മാത്രം.  ഇനി നിങ്ങക്ക് തീരുമാനിക്കാം ഒപ്പുടാണോ വേണ്ടയോന്ന് ”

അയാൾ ഇത്രയും പറഞ്ഞതും ചേച്ചി മറുത്തൊരു അക്ഷരം മിണ്ടാതെ ആ പേപ്പറിൽ ഒപ്പുട്ടു അയാൾക്ക്‌ കൊടുത്തു. അത്‌ കൈ പറ്റിയ ശേഷം അയാൾ പറഞ്ഞു……..

“ഇത്‌മാതിരിയുള്ള ക്രിമിനൽസിനെ വളർത്തുന്നത് കൂടുതലും വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകൾ ആണ്.. ഇവനെപ്പോലെ ഒരായിരം ആദിത്യൻമാർ ഞങ്ങൾക്ക് ചുറ്റിലുമുണ്ട് , കുറെ ഫെമിനിസ്സം പറയാമെങ്കിലും ഇത്തരം സന്ദർഭം വരുമ്പോൾ ഒരു ആണിന്റെ തുണ അനിവാര്യമാണ് അത്‌ അച്ഛനാകാം സഹോദരനകാം ഭർത്താവുമാകാം…. മുളയിലേ നുള്ളേണ്ടത് നുള്ളി എറിയുക തന്നെ വേണം അല്ലേൽ അത്‌ വളർന്നു പന്തലിക്കും  അപ്പോൾ വെട്ടി മാറ്റാൻ കുറച്ചു പണികൂടുതൽ വരും… ഹഹഹ… അത്തരം ഒരു പാടു വൃക്ഷമാണ് ഇന്ന് ഈ ആദിത്യനും അതുകൊണ്ട് കുറച്ചു പണി കൂടി അതുകൊണ്ടാ ബുദ്ധിമുട്ടിക്കേണ്ടി വന്നത്…എന്നാൽ ശെരി മാഡം ഞങ്ങൾ ഇറങ്ങുന്നു നിങ്ങളുടെ സഹായ സഹകരണത്തിന് നന്ദി ”

അമ്മ അപ്പോഴേക്കും ചായയുമായി അവിടെയെത്തി

“അല്ല നിങ്ങൾ ഇറങ്ങുവാനോ… ഇതാ ചായ ”

“ഇപ്പോൾ വേണ്ട അമ്മേ……  തൽക്കാലം ലക്ഷ്മി മേഡത്തിന് കൊടുത്തേക്കു…..അടുത്ത പ്രാവശ്യം വരുമ്പോൾ ഊണും കഴിച്ചേ ഞാൻ പോകത്തുള്ളൂ. ഹഹഹ ”
ഒരു പരിഹാസ ചിരിയുമായി അവർ വീട്ടിൽ നിന്നുമിറങ്ങി.അമ്മ ആ ചായയുമായി തിരികെ  അടുക്കളയിലേക്ക് പോയി. ചേച്ചി നന്നേ മൂഡി ആയിരുന്നു എങ്ങനെ സമദനിപ്പിക്കണം എന്ന് അറിയാതെ ഞാനും അനുഷ യും ചേച്ചിയുടെ അരികിലേക്ക് ചെന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു…….

“ചേച്ചി വിഷമിക്കണ്ട… അയാൾ ഒരു വിവരദോഷിയാണ്  അതാ കുറെ അനാവശ്യങ്ങൾ പറഞ്ഞെ….ചേച്ചി അതോന്നും  കാര്യമാക്കേണ്ട ”

“അല്ല കാത്തു……. അയാൾ പറഞ്ഞത് സത്യമാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ എനിക്ക് എന്റെ അച്ഛനോടോ ഏട്ടനോടെ പറയാമായിരുന്നു.. പക്ഷെ അന്ന് ഞാൻ അത്‌ ചെയ്തില്ല… എല്ലാം എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുമെന്നുള്ള ഒരു അഹങ്കാരം.. അതിപ്പോൾ ഇതുവരെ ആയി. എല്ലാം ഇതോട് കൂടി തീർന്നാൽ മതിയായിരുന്നു. എന്തായാലും ഞാൻ പറയാതെ തന്നെ എല്ലാ കാര്യങ്ങളും അറിയേണ്ടവർ അറിയുന്നു. അതും ഒരു കണക്കിന് നന്നായി. ഇനി വരുന്നിടത്തു വെച്ചു കാണാം”

ചേച്ചി ഉദ്ദേശിച്ചത് വിശ്വേട്ടൻ അറിയുന്നു എന്നായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും എന്നെ സാമ്പത്തിക ചൂഷണം ചെയ്യാൻ ആ ചെറ്റ ആദിത്യന് ഒരു അവസരം കൊടുക്കാതിരുന്നത് നന്നായി. അല്ലേൽ ഇപ്പോൾ വന്ന പോലീസ്കാരൻ എന്റെ കൈയിൽ നിന്നും സ്റ്റേറ്റ്മെന്റ് വാങ്ങിക്കുമായിരുന്നു. നാളെ ഇനി വിനുവേട്ടൻ വരുമ്പോൾ അറിയാം എന്റെ ഭാവി ജീവിതം. ആയുഷ്കാലം ഈ പഴിയും കേട്ടു ജീവിക്കേണ്ടി വരുമോ……ആഹ്ഹ്ഹ്ഹ്ഹ്ഹ്…… എന്തായാലും വരുന്നിടത്തു വെച്ചു കാണാം. ചേച്ചിയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അത്‌ ആരാന്നു നോക്കിയ ശേഷം ചേച്ചി എന്നോട് പറഞ്ഞു……….

“ദാ നോക്കിയേ ദിവ്യ യാ വിളിക്കുന്നെ… അവൾ ഇതെല്ലാം അറിഞ്ഞിട്ടാകുമോ വിളിക്കുന്നെ?? ആൻസർ ചെയ്യണോ കാത്തു.. അവൾ വല്ലതും ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും…..”

“ചേച്ചി എന്തിനാ പേടിക്കുന്നെ????ധൈര്യമായി ആൻസർ ചെയ്ച്ചേച്ചി അവൾ കുറ്റക്കാരി ആണങ്കിൽ അനുഭവിക്കണം  ”

ചേച്ചി ഒന്ന് നീട്ടി മൂളികൊണ്ട് പറഞ്ഞു……….,.

“മ്മ്മ്മ്മ്മ്മ്മ്മ്……ഞാൻ അവൾക്കൊന്നും കൊടുക്കാനില്ല അവളെ പറ്റിച്ചിട്ടുമില്ല കാത്തു പറയുംപോലെ എന്തിന് പേടിക്കണം ഇവളെയൊക്ക “. യെന്നും പറഞ്ഞു ഫോൺ ആൻസർ ചെയ്തു  ” ഹലോ…”

തുടരും….,…

LEAVE A REPLY

Please enter your comment!
Please enter your name here