Home Latest ചിന്തിക്കാൻ പോലും പറ്റും എന്ന് തോന്നുന്നില്ല… Part – 22 (അവസാനഭാഗം)

ചിന്തിക്കാൻ പോലും പറ്റും എന്ന് തോന്നുന്നില്ല… Part – 22 (അവസാനഭാഗം)

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 22 (അവസാനഭാഗം)[appbox googleplay ]

” നിനക്ക് എന്താ പറ്റിയെ ആദി ”
മായ ചോദിച്ചു ആദിയുടെ വല്യച്ഛന്റെ മകൾ ആണ് മായ കിച്ചന്റെ വിവാഹ റൈസ്പ്‌ഷന് ശേഷം ആ രാത്രി കിച്ചന്റെ വീട്ടിൽ ഒത്തു കൂടിയതാണ് കസിൻ എല്ലാവരും.കസിൻസ് പല ഇടങ്ങളിൽ ആയതു കൊണ്ടു ഇങ്ങനെ ഉള്ള അവസരങ്ങളിലെ അവർക്ക് ഒത്തു കൂടാൻ പറ്റാറുള്ളു .പകലത്തെ കല്യാണ തിരക്കുകളുടെ ഇടയിൽ ആർക്കും സംസാരിക്കാൻ പറ്റിയിരുന്നില്ല അതിന്റെ കുറവ് തീർക്കാനായി രാത്രി മുഴുവൻ ഇരുന്ന്‌ സംസാരിക്കണം എന്ന് ഉറപ്പിച്ചു കൂടിയതാണവർ

“നീ പഴയ പോലേ അല്ല ആനന്ദ് ഏട്ടന്റെ കല്യാണത്തിന് എന്ത് രസായിരുന്നു പാട്ടും ഡാൻസും ഒക്കെ ആയി എല്ലാത്തിനും മുന്നിട്ട് നിന്നത് നീയാ ഇപ്പൊ എന്താ”
ആദിക്കു എന്തോ മാറ്റം ഉണ്ടെന്ന് ആദ്യം ശ്രദ്ദിച്ചതും മായയാണ്
“ഒന്നും ഇല്ല എന്റെ ചങ്ക് കെട്ടി ഗൃഹസ്ഥൻ ആയില്ലേ അതിന്റെ വിഷമാ”
ആദി കളിയായി പറഞ്ഞു
‘കുശുമ്പാണോടാ നിനക്കു ”
അവൻ ഒന്ന് ചിരിച്ചു
“ഓഹ് അതിനു കുശുമ്പ് കുത്തിയിട്ടൊന്നും കാര്യം ഇല്ല പെട്ടന്ന് ഒരു കല്യാണം കഴിക്കണം”.
സാന്ദ്ര അവിടേക്ക് വന്നു കൊണ്ടു പറഞ്ഞു സാന്ദ്രയെ കണ്ട് എല്ലാവരും ഒരു ചിരിയോടെ ആദിയെ നോക്കി ഇവിടെ ഇനി ഇരിക്കണോ ഇറങ്ങി ഓടണോ എന്ന ഭാവം ആയിരുന്നു ആദിയുടെ മുഖത്തു സാന്ദ്ര പക്ഷേ അവന്റെ മുഖത്തു നോക്കാതെ നീതുവിന്റെ അടുത്ത് പോയിരുന്നു

“അത് സാന്ദ്ര പറഞ്ഞത് കറക്റ്റാ”
ആനന്ദ് അവളെ പിൻതാങ്ങി കൊണ്ടു പറഞ്ഞു
“പിന്നല്ലാതെ ഇനി ഇങ്ങനെ ഒരുമിക്കുന്നത് ആദിയുടെ കല്യാണത്തിന് ”
മായയും അവരുടെ കൂടെ കൂടി
“അതിനൊക്കെ ഇനിയും സമയമുണ്ട് മക്കളെ നിങ്ങള് വേറെ ആരെങ്കിലും ബലിയാടാക്കാൻ നോക്ക് ”
ആദി ആ വിഷയത്തെ അവിടെ അവസാനിപ്പിച്ചു
”നീ തിരുവനന്തപുറത്തു കുറച്ചു നാൾ ഉണ്ടായിരുന്നുന്ന് അമ്മായി പറഞ്ഞു എന്തേലും ഷൂട്ട്‌ ആയിരുന്നോ ”
മായയുടെ ഭർത്താവ് രാജീവിന്റെ വക ചോദ്യം
“നീ അവിടം വരെ വന്നിട്ടെന്താ വീട്ടിലേക്കു വരാതിരുന്നേ ”
മായ പരാതി പറഞ്ഞു
“എനിക്ക് അവിടെ കുറച്ചു പണി ഉണ്ടായിരുന്നു നിങ്ങളെ ബഡോമുട്ടിക്കണ്ടല്ലോന്ന് കരുതി അതാ”
“ഞങ്ങൾക്ക് എന്ത് ബുദ്ദിമുട്ട് ”
‘എന്നാ ഇനി അടുത്ത തവണ ആകട്ടെ ഞാൻ അവിടെ തന്നെ നിക്കാം പോരേ ”
മായ തലയാട്ടി

“എന്താണിവിടെ എല്ലാവരും കൂടെ എന്റെ ആദിയെ ചോദ്യം ചെയ്യുവാണല്ലോ ”
അവരുടെ സംസാരം കേട്ടു കൊണ്ടു ആണ്
കിച്ചനും അവന്റെ വധു ജ്യോതിലക്ഷ്മിയും അവിടേക്ക് വന്നത് കിച്ചൻ ജ്യോതിക്ക് എല്ലാവരെയും പരിചയപ്പെടുത്തികൊടുത്തു കുറച്ചു നേരം കൂടി എല്ലാവരും സംസാരിച്ചിരുന്നു കിച്ചന്റെ അമ്മ വന്നു വഴക്ക് പറഞ്ഞാണ് എല്ലാവരെയും ഉറങ്ങാൻ പറഞ്ഞയച്ചത് കിച്ചനും ജ്യോതിയും ഒഴിച്ചു ബാക്കി ഉള്ളവരൊക്കെ പിന്നെയും സംസാരിച്ചിരുന്നു പിന്നെ ഓരോരുത്തരായി എഴുന്നേറ്റു ഉറങ്ങാനായി പിരിഞ്ഞു പോയി

“ആദി നാളെ തന്നെ പോയി ചോദിക്കുവല്ലേ? ” കിച്ചൻ പോകും മുൻപ് ആദിയുടെ അടുത്ത് വന്നു ചോദിച്ചു
അവൻ അതേന്ന് തല കുലുക്കി
“അപ്പൊ ആൾ ദി ബെസ്റ്റ് ”
“നിനക്കും കിച്ചാ ”
“താങ്ക്യൂ ”
അപ്പൊ വീണ്ടും നാളെ അമൃതയെ വീണ്ടും കാണാൻ പോകുന്നു ആദി സന്തോഷത്തോടെ റൂമിലേക്ക്‌ പോയി ബാഗിലെക്ക് സദാനങ്ങൾ അടുക്കി വെച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മുറിയുടെ വാതിൽ ആരോ അടച്ചു കുററിയിടുന്ന ശബ്ദം കേട്ടത്. ആദി തിരിഞ്ഞു നോക്കി. കതകിൽ ചാരി സാന്ദ്ര നിൽക്കുന്നു
“നീയോ ?നീയെന്താ ഇവിടെ ?ഇപ്പൊ ?”
“ഇങ്ങനെ കിടന്നു പിടക്കാതെ മനുഷ്യ ഞാൻ നിങ്ങളെ ഒന്നും ചെയ്യാൻ ഒന്നും പോകുന്നില്ല ”
“നീ ആയോണ്ട് വിശ്വസിക്കാൻ പറ്റില്ല ”
“പേടിക്കേണ്ട എനിക്ക് ഇന്ന് ഒന്നിനും മൂഡില്ല ”
അവൾ ഒരു ചിരിയോടെ അത് പറഞ്ഞിട്ട് വന്നു കട്ടിലേക്ക് ഇരുന്നു ഒരു തലയണ എടുത്തു മടിയിൽ വെച്ചു
“മ്മ് ”

ആദി അവളെ ചോദ്യ ഭാവത്തിൽ നോക്കി
“ഇരിക്ക് എനിക്ക് ഒന്ന് സംസാരിക്കണം പകൽ മുഴുവൻ സാർ എന്നെ ഒളിച്ചു നടക്കുവായിരുന്നല്ലോ അതാ ഇപ്പൊ ഞാൻ ഇവിടേയ്ക്ക് വന്നത് ”
“മ്മ്മ് പറ എന്താ ?
ആദി ബാഗ് കട്ടിലിൽ നിന്ന് എടുത്തു മാറ്റി അവിടെ ഇരുന്നു കുറച്ചു നേരം രണ്ടു പേരും മിണ്ടിയില്ല
“പറയടോ നിനക്ക് എന്താ ഒരു സ്റ്റാർട്ടിങ് ട്രെബിൾ ”
“ആദിയേട്ടന് ഇപ്പോഴും എന്റെ ചേട്ടനോട് ദേഷ്യം ആണോ ”
“ദേഷ്യം …അങ്ങനെ ദേഷ്യം ഒന്നും ഇല്ല സന്ദീപിന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ അവൻ പറഞ്ഞതൊക്കെ ശെരിയായ കാരണങ്ങൾ അല്ലെ അപ്പൊ ദേഷ്യം എന്തിനാ കേട്ടപ്പോൾ ഒരു വിഷമം ”
“അത് കൊണ്ടാണോ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ ചേട്ടനോട് ഉള്ള ദേഷ്യം എന്തിനാ എന്നോട് കാണിക്കുന്നേ ”
ആദി വല്ലാതായി അവൻ മറുപടി ഒന്നും പറഞ്ഞില്ല
“ചേട്ടന്റെ മനസൊക്കെ ചെറുതായിട്ട് ഞാൻ മാറ്റി എടുത്തിട്ടുണ്ട് പണ്ട് പറഞ്ഞപ്പോലെ അമ്മക്ക് സമ്മതമാണെങ്കിൽ എനിക്കും സമ്മതം എന്ന മനസാണ് ഇപ്പോഴും എങ്കിൽ ?
അവരൊക്കെ പറഞ്ഞപോലെ നെക്സ്റ്റ് …”
അവൾ പാതിയിൽ നിർത്തി അവനെ നോക്കി അവളുടെ കണ്ണുകളിലെ പ്രതീക്ഷാ ഭാവം കണ്ടപ്പോൾ ആദിക്കു വിഷമം തോന്നി
“ഞാൻ ….ഞാൻ പറയാം സാന്ദ്ര എനിക്ക് കുറച്ചു ആലോചിക്കണം ”
“ആലോചിച്ചോളൂ എത്ര സമയം വേണമെങ്കിലും എടുത്തു ആലോചിച്ചോളൂ ”
അവൾ കട്ടിലേക്ക് പതിയെ ചാഞ്ഞു
“എന്നാ പോയി കിടന്നു ഉറങ്ങ് ഗുഡ് നൈറ്റ്‌ ”
“ഗുഡ് നൈറ്റ് ”

അവൾ പില്ലോ എടുത്തു കെട്ടിപ്പിടിച്ചു കിടക്കാൻ തുടങ്ങി
ഇതെന്താ ഞാൻ ഇനി എവിടെ കിടക്കും
ഇത്രയും സ്ഥലം പോരേ കട്ടിലിന്റെ ഒഴിഞ്ഞ ഭാഗം ചൂണ്ടി കാട്ടി അവൾ പറഞ്ഞു
“എന്റെ പൊന്ന് സാന്ദ്രേ നീ ഒന്ന് പോയേ ”
ഇന്ന് രാത്രി തന്നെ ആലോചിച്ചു തീരുമാനം “എടുത്താൽ ചൂടോടെ അറിയാല്ലോ എന്ന് ഓർത്താണ് ഞാൻ ഇവിടെ തന്നെ കിടക്കാന്നു വെച്ചേ അല്ലാതെ ”
അവൾ ചുണ്ട് കൂർപ്പിച്ചു എഴുന്നേറ്റു ഇരുന്നു
അവളുടെ മറുപടി കേട്ട് പൊട്ടി വന്ന ചിരി മറച്ചു പിടിച്ചു അവൻ കപട ദേഷ്യത്തിൽ അവളെ നോക്കി
” എത്ര ദിവസം വേണ്ടി വരും ആലോചിക്കാൻ” അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവനു അവളോട് വളത്സല്യം തോന്നി
” നാളെ അല്ലെങ്കിൽ മറ്റന്നാൾ പറയാം ”
“ഉറപ്പ് ”
“മ്മ് ഉറപ്പ് ”
“ഓക്കേ എന്നാ ഗുഡ് നൈറ്റ്‌ ”

അവൾ കട്ടിൽ നിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടന്നു കതകിന്റെ കുറ്റി എടുത്ത് പുറത്തേക്കു ഇറങ്ങും മുൻപ് ഒന്ന് കൂടി തിരിഞ്ഞു നോക്കി ആദിയുടെ നേർക്കു ഒരു ഫ്‌ളൈയിങ് കിസ് പറത്തി വിട്ടിട്ട് ചിരിയോടെ നടന്നു പോയി അവൾ പോയി കഴിഞ്ഞു ആദി ആലോചനയോടെ കട്ടിലേക്ക് ഇരുന്നു സാന്ദ്രയുടെ ആലോചന

ആദ്യം വന്നപ്പോൾ പ്രതേകിച്ചു അവളോട് ഒരു ഇഷ്ടമോ ഇഷ്ടക്കുറവോ തോന്നിയിരുന്നില്ല നടന്നാൽ നടക്കട്ടെ എന്നേ ഉണ്ടായിരുന്നുള്ളു അത്
കൊണ്ട് തന്നെ ആണ് സന്ദീപിന് താല്പര്യം ഇല്ല എന്ന് കേട്ടപ്പോൾ പ്രതേകിച്ചു ഒന്നും തോന്നാത്തിരുന്നത് പക്ഷേ ഇപ്പൊ അമൃതയുടെ സ്ഥാനത്തു മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റും എന്ന് തോന്നുന്നില്ല ആദി ആലോചനയോടെ കിടന്നു അമൃതയെ കാണാൻ പോകുന്ന സന്തോഷത്തിൽ അവനു ഉറങ്ങാൻ കഴിഞ്ഞില്ല

എന്തായിരിക്കും അവളുടെ മറുപടി എന്നതിനേക്കാൾ ആദി ടെൻഷൻ ആയതു തനിക്ക് പറയാനുള്ളത് അവളോട്‌ എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തിലാണ് പറയാനുള്ള കാര്യങ്ങൾ മനസ്സിൽ പലവട്ടം പറഞ്ഞു നോക്കി എങ്കിലും അവളുടെ മുഖത്തു നോക്കി പറയാൻ സാധിക്കുമോ എന്ന കാര്യത്തിൽഅവനു ഇപ്പോഴും സംശയമാണ് പ്ലാറ്റഫോമിലെ ടി ഷോപ്പിൽ അവളെയും നോക്കി നിൽക്കുകയായിരുന്നു ആദി
“ആദി യു ക്യാൻ ടു ഇറ്റ് യു വിൽ ‘
അവൻ സ്വയം മോട്ടിവേറ്റ് ചെയ്തു കൊണ്ടിരുന്നു ഓവർ ബ്രിഡ്ജ് പടിക്കെട്ടുകൾ ഇറങ്ങുന്ന അവളെ കണ്ടു ആദിയുടെ ഹൃദയം വേഗത്തിൽ മിടക്കാൻ തുടങ്ങി അവളും അവനെ കണ്ടു ഒരു നിമിഷം അവിടെ തന്നെ നോക്കി നിന്നു അമ്മുവിന്റെ കണ്ണുകൾ വിടരുകയും ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയുകയും ചെയ്തു അവൾ വേഗത്തിൽ ആദിയുടെ അടുത്തേക്ക് നടന്നു വേഗത ഒരോ നിമിഷവും കൂടി അവന്റെ അടുത്തു എത്തി നിന്നു കിതച്ചു അമൃതയുടെ കണ്ണുകൾ അവനോട് പരിഭവം പറഞ്ഞു ചോദിക്കാൻ ഓർത്തു വെച്ചതൊക്കെ മറന്ന് ആദിത്യൻ ആ കണ്ണുകളിൽ നോക്കി ഒരു മാത്ര നിന്നു
“എവിടെയായിരുന്നു ഇത്രേം ദിവസം ” ആത്മാവിൽ നിന്നു വന്നപോലെ അവളുടെ ശബ്ദം ആ നിമിഷം സ്വപ്നത്തിൽ നിന്ന് എന്ന പോലെ ആദി ഉണർന്നു
“ചായ വേണോ അതോ തണുത്തതെന്തേലും മതിയോ ഓടി വന്നതല്ലേ”
അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു അവൾ ജാള്യതയോടെ നിന്നു അവളുടെ പ്രവൃത്തിയിൽ അവൾക്കു ഒരു വല്ലായ്മ തോന്നി അവന്റെ മുഖത്തു നോക്കാതെ അവൾ കണ്ണുകൾ വെട്ടിച്ചു നിന്നു
ആദി പോയി ചായ വാങ്ങി വന്നു ഒന്ന് അമൃതക്ക് കൊടുത്ത് കൊണ്ടു അവർ ഒരുമിച്ച് നടന്നു അടുത്തുള്ള സ്റ്റോൺ ബഞ്ചിൽ പോയി ഇരുന്നു കുറച്ചു നേരം രണ്ടു പേരും സംസാരിച്ചില്ല
അവൾക്ക് ആദിയുടെ മുഖത്തു നോക്കാൻ പ്രയാസം തോന്നി ഇപ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ ആ ചായ കപ്പിൽ ആണെന്ന് തോന്നിക്കുമാറു അവൾ അതിലേക്ക് നോക്കി ഇരുന്നു
“കസിന്റെ കല്യാണം ആയിരുന്നു അതിന്റെ തിരക്കിലായിരുന്നു”
ആദി സംസാരത്തിനു തുടക്കമിട്ടു
“ഉം “അവൾ ഒന്ന് മൂളി വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി പറയാൻ ഓർത്തു വെച്ച വാചകങ്ങൾ ഒക്കെ ആദിയും മറന്നു പോയിരുന്നു
“ആദിത്യാ….. അന്ന്…”
“ഉം ”
വാക്കുകൾ കിട്ടാത്തത് പോലെ അവൾ നിശബ്ദയായി
“അത് ആദിത്യനാണെന്ന് ഞാൻ…..ഞാൻ അറിഞ്ഞിരുന്നില്ല”
“അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കുമായിരുന്നോ? ”
അവൻ മറു ചോദ്യം ചോദിച്ചു
അവൾ അന്ധിച്ചു ആദിയെ നോക്കി അവൻ അവളെ നോക്കാതെ മുന്നിൽ കിടക്കുന്ന ട്രെനിലേക്ക് നോക്കി ഇരുന്നു
“അല്ല…. അന്ന് ശ്രീയേട്ടൻ എനിക്ക് വേണ്ടി കല്യാണം ആലോചിക്കുവാന്ന് വിജാരിച്ചാ ഞാൻ… ”
“അപ്പൊ ശ്രീ കൊണ്ടു വന്ന ആലോചന അല്ലെങ്കിൽ സമ്മതിച്ചേനെ? ”
അവൾ ഞെട്ടി വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ അവനും തലതിരിച്ചു അവളെ നോക്കി അവരുടെ തമ്മിലിടഞ്ഞു അവൾ പെട്ടന്ന് മുഖം മാറ്റി ആദിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു
“അതല്ല ഞാൻ പറയാൻ വന്നത് ആദിത്യന് എന്നോട് ദേഷ്യം ഒന്നും തോന്നരുത് അതു പറയാനാ ഞാൻ…”
“ഉം ”
“അന്ന് മുതൽ ആദിത്യനെ കാണാതായപ്പോ ഞാൻ കരുതി എന്നോട് ദേഷ്യം ആയിരിക്കുംന്ന് ”
വീണ്ടും ഒന്നും പറയാനില്ലാത്ത പോലെ അവൾ മൗനിയായി
“മറ്റന്നാൾ വിഷു അല്ലേ എന്തൊക്കെയാ പരിപാടികൾ ”
ആദി വിഷയം മാറ്റാനായി ചോദിച്ചു
” അങ്ങനെ ഒന്നും ഇല്ല ”
“അന്ന് എനിക്കൊരു ചെറിയ വിശേഷം ഉണ്ട്‌ ഒരു പെണ്ണുകാണൽ ”
ആദി അവളെ ശ്രദ്ദിക്കാതെ പറഞ്ഞു തുടങ്ങി
“തമ്മിൽ അറിയുന്നവരാ പിന്നെ പെൺകുട്ടിയുടെ ബന്ധുക്കൾക്കൊക്കെ കാണാൻ വേണ്ടി ജസ്റ്റ്‌ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ഒരു പെണ്ണുകാണൽ ”
പറഞ്ഞു കഴിഞ്ഞാണ് അവളെ ആദി ശ്രദ്ദിച്ചത് ആശ്ചര്യമാണോ വിഷമാണോ ദേഷ്യമാണോ എന്ന് വേർതിരിച്ചു അറിയാൻ കഴിയാത്ത ഭാവത്തോടെ ആദിയെ തന്നെ നോക്കി ഇരിക്കുകയാണവൾ പെട്ടന്ന് എഴുന്നേറ്റ് യാത്ര പോലും പറയാതെ തിരിഞ്ഞു ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നു ട്രെനിലേക്ക് കയറി ആദി അവൾ പോകുന്നതും നോക്കി നിന്നു ഫോൺ എടുത്തു സാദ്രയുടെ നമ്പർ ഡയൽ ചെയ്തു . അനുസരണയില്ലാതെ നിറഞ്ഞു ഒഴുകുന്ന കണ്ണുകളെ തുടയ്ക്കാൻ മറന്ന് അമ്മു ട്രെയിനിൽ ഇരുന്നു എന്താണ് താൻ ആഗ്രഹിക്കുന്നത് എന്ന് അവൾക്ക് മനസിലാക്കാൻ ആയില്ല തനിക്കു താല്പര്യം ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു .അവൻ മാറ്റാരെയെങ്കിലും വിവാഹം കഴിക്കുകയോ കഴിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ .അതിനു താൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. പക്ഷേ ആദിയെ ഇനി ഒരിക്കലും തമ്മിൽ കാണാതെ അയാൽ .അങ്ങനെ ആണെങ്കിൽ തന്നെ എന്താ അവളുടെ മനസ് രണ്ടു ചേരി തിരിഞ്ഞു വടംവലി നടന്നു ഒരേ സമയം ആദിത്യനെ ഉൽക്കൊള്ളാനും ഉപേക്ഷിക്കാനും ആകാതെ അവൾ തളർന്നു വീടിന്റെ പടികൾ കയറുമ്പോൾ യാത്രികമായി താൻ എങ്ങനെ ഇവിടെ വരെ വന്നെത്തി എന്ന് അവൾ ഒരുവേള ഓർത്തു
“അപ്പു വിളിച്ചിരുന്നു അവനുംശ്രുതിയും നാളെ എത്തും വിഷു അല്ലേ ”
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഭദ്ര പറഞ്ഞു അമ്മു അതിനൊന്നു തലയാട്ടി അവൾ ഭക്ഷണം കഴിക്കാൻ അമ്മക്ക് കൂട്ടിരുന്ന പോലെ വെറുതെ പ്ലേറ്റിൽ ഇരിക്കുന്ന ചപ്പാത്തിയിൽ വിരലോടിച്ചു കൊണ്ട് ഇരുന്നു
“ശ്രുതിക്കു വിശേഷം ഉണ്ട്‌ കുറച്ചു നാളത്തേക്ക് ജോലിക്ക് പോണില്ലന്ന് ഇനി ഇവിടെ തന്നെ ഉണ്ടാകും”
അപ്പു തന്നോട് ഈ കാര്യം പറഞ്ഞില്ലല്ലോ എന്ന് അവൾ ഓർത്തു
“നീ എന്താ കഴിക്കാതെ ?”
സുഭദ്ര അവളുടെ ഇരുപ്പ് കണ്ടു ചോദിച്ചു
കഴിക്കാൻ തോന്നുന്നില്ല ”
“സുഖമില്ലേ”
സുഭദ്ര അമ്മുവിന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി
“ചൂടൊന്നും ഇല്ല”
“എന്തോ ഒരു ക്ഷീണം പോലെ”
നിറഞ്ഞു വരുന്ന കണ്ണുകൾ അമ്മയിൽ നിന്നും മറച്ചു കൊണ്ട് പറഞ്ഞു
“നാളെ എന്നാ ലീവ് എടുക്ക് ”
“അതൊന്നും വേണ്ട”
“ഉം പിന്നെ ഒരു വയറ്റുകണ്ണി പെണ്ണ് വരുമ്പോ എന്തേലും രുചിയുള്ളതു വെച്ച് കൊടുക്കണ്ടേ
നീ നാളെ വരുമ്പോൾ കുറച്ചു സാധനങ്ങളും കൂടി വാങ്ങി വരണം ”
“ഉം ”

അമ്മു ഒന്ന് മൂളുക മാത്രം ചെയ്തു സുഭദ്ര കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു അമ്മ എഴുന്നേറ്റ ഉടൻ അവളും എഴുന്നേറ്റു പണികൾ ഒക്കെ ഒതുക്കി കിടക്കാൻ ആയി റൂമിലേക്ക് വന്നു സുഭദ്ര മരുന്ന് കഴിച്ചു കിടക്കാൻ തുടങ്ങിയിരുന്നു അവളും അമ്മയോട് ഒപ്പം കിടന്നു
“വിഷുന് അപ്പൂന്റെ കൂട്ടുകാർ ആരോ ഉച്ചക്ക് ഉണ്ണാൻ ഉണ്ടാകുംന്ന് പറഞ്ഞു അപ്പൊ ചെറിയൊരു സദ്യ ഒരുക്കണ്ടേ ”
“മ്മ് ”
“അതിനും കൂടി വേണ്ടത് കണക്കാക്കി വാങ്ങാണെ അമ്മു”
“ഉം ”
“പച്ചക്കറി ഒക്കെ ഇവിടുന്ന് വാങ്ങാം ”
ഉം ”
സുഭദ്ര പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു അമ്മു തിരിഞ്ഞ് കിടന്നു കണ്ണടച്ചു കിടന്നിട്ട് ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു ആദിത്യനെ കാണാതെ ഇരുന്നപ്പോൾ ഉള്ളു നീറിയതിനേക്കാൾ ഇപ്പോൾ ആണ് കൂടുതൽ നീറി പുകയുന്നതെന്നു അവൾ ഓർത്തു ഫോൺ എടുത്തു അവന്റെ വീഡിയോ പ്ലേ ചെയ്തു കാണാൻ തുടങ്ങി കണ്ണു നിറഞ്ഞു കാഴ്ച മറച്ചു
പിറ്റേന്നും പതിവ് പോലെ വൈകുന്നേരം ആദി അമ്മുവിനെയും കാത്തുനിൽപ്പുണ്ടായിരുന്നു അകലെ നിന്നെ അവനെ കണ്ടെങ്കിലും കാണാത്ത മട്ടിൽ അമൃത നടന്നു ട്രെയിനിലേക്ക് കയറാൻ തുടങ്ങി
“അമൃത ”
അവന്റെ വിളി കേട്ട് അവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നു അവൻ അവളെ നോക്കി ചിരിച്ചു അവളും തെളിച്ചമില്ലാത്ത ഒരു ചിരി അവനു സമ്മാനിച്ചു
“എന്താ അമൃത കാണാത്ത മട്ടിൽ പോകുന്നെ”
“ഞാൻ .. ഞാൻ വേറെ എന്തോ ആലോചിച്ചു നടന്നപ്പോൾ കണ്ടില്ല ”
“മ്മ്മ് ചായ ?”
“വേണ്ട നല്ല തലവേദന ”
“ആണോ തലവേദന ആണെങ്കിൽ ചായ ബെസ്റ്റാ കുടിച്ചാൽ ഓക്കേ ആകും താൻ വാ ”
“അല്ല ചിലപ്പോ പനിടെ ലക്ഷണം ആകും ”
“അത് കൊണ്ടെന്താ ചായ കുടിക്കാൻ പാടില്ലേ
ഇനി ഒരിക്കലും ഇങ്ങനെ നിന്നു ചായകുടിക്കാൻ പറ്റിയില്ലെങ്കിലോ ”
അമൃത നിസ്സഹായയായി അവനെ നോക്കി വേറെ നിവർത്തി ഇല്ലാതെ അവൾ അവനോടൊപ്പം ടീ ഷോപ്പിനു മുന്നിലേക്ക്‌ നടന്നു
“നാളത്തെ കാര്യം ഓർത്തു ഒരു ടെൻഷൻ ”
ആദി അവളെ പാളി നോക്കി കൊണ്ടു പറഞ്ഞു അമൃത മുഖമുയർത്തി അവനെ നോക്കി
“അല്ല കണ്ടിട്ടുള്ള ആൾക്കാർ ആണെങ്കിലും പെണ്ണുകാണൽ ചടങ്ങ് എന്നൊക്കെ പറയുമ്പോൾ …”
അമൃത താല്പര്യം ഇല്ലാത്ത പോലെ മുഖം തിരിച്ചു
“അമൃത പെൺകുട്ടിയെ കുറിച്ച് ഒന്നും ചോദിച്ചില്ല ”
“ഞാൻ എന്ത് ചോദിക്കാൻ ?”
“അത് കൊള്ളാം എന്തൊക്കെ ചോദിക്കാം പേരെന്താ എവിടെ ഉള്ളതാ പഠിക്കുവാണോ ജോലി ഉണ്ടോ അങ്ങനെ എന്തെല്ലാം ചോദിക്കാം ”
“ആദി പറഞ്ഞാൽ മതി ഞാൻ കേട്ടോളാം ”
ആദി സാന്ദ്രയെ കുറച്ചു വർണ്ണിക്കാൻ തുടങ്ങി അവളുടെ ഭംഗി ,ക്യാറക്ടർ ,ധൈര്യം അങ്ങനെ അങ്ങനെ അത് നീണ്ടു പോയി അതൊക്കെ കേൾക്കെ ട്രെയിൻ പുറപ്പെടാനുള്ള സൈറൺ പെട്ടന്ന് കേട്ടെങ്കിൽ എന്ന് ചെവിയോർത്തു അമൃത നിന്നു .അവളുടെ പ്രാർത്ഥന കേട്ടപോലെ സൈറൺ മുഴങ്ങി അമൃത ആദിയെ നോക്കി യാത്ര പറഞ്ഞു പെട്ടന്ന് തന്നെ നടന്നു ട്രെയിനിലേക്ക് കയറി ആദി അവൾ പോകുന്നതും നോക്കി നിന്നു

സുഭദ്ര പറഞ്ഞ സാധനങ്ങളും വാങ്ങി അമ്മു വീട്ടിൽ എത്തിയപ്പോൾ അപ്പുവും ശ്രുതിയും ഒരുമിച്ചിരുന്നു ടീവി കാണുകയായിരുന്നു ഓട്ടോയിൽ നിന്നു സാധങ്ങൾ എടുത്തു ഇറക്കി വെച്ചപ്പോൾ അപ്പുവും കൂടി വന്നു അവളെ സഹായിച്ചു
“എന്നും ചേച്ചി എന്നും ഇത്രേം വൈകോ ? ‘ ശ്രുതി ചോദിച്ചു
“ഇല്ല ഇന്ന് സാധനങ്ങൾ ഒക്കെ വാങ്ങാൻ നിന്നോണ്ടാ ”
“നീ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യേ ചായ കുടിക്കേ ചെയ്യ് ഇതൊക്കെ ഞാൻ എടുത്തു വെക്കാം'”
അപ്പു വന്നു സാധനങ്ങളും എടുത്തു നടന്നു കൊണ്ട് പറഞ്ഞു
“നിങ്ങൾ എപ്പോഴാ എത്തിയെ”
അമ്മു ശ്രുതിയോട് ചോദിച്ചു
“വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു ”
അവർ ഒരുമിച്ചു സംസാരിച്ചു കൊണ്ട് അകത്തേക്ക് നടന്നു ടീവി ടെ മുന്നിൽ സുഭദ്രയെ കണ്ടില്ല .അമ്മു ബാഗ് കൊണ്ടു റൂമിൽ വെച്ച് ബാത്‌റൂമിൽ കയറി കയ്യും മുഖവും കഴുകി ഡ്രസ്സ്‌ മാറി അടുക്കളയിലേക്ക് ചെന്നു വിറകടുപ്പിൽ അടുപ്പിൽ അരി കിടന്ന് തിളക്കുന്നു അടുക്കളയിലെ ബഞ്ചിലിരുന്നു സുഭദ്ര മാങ്ങ അരിയുകയാണ്
” ഇന്നെന്താ സീരിയൽ ഒന്നും കാണുന്നില്ലേ? ” അമ്മു അവരെ കളിയാക്കി ചോദിച്ചു
“നീ ചായ കുടിച്ചിട്ട് ആ പയർ ഒന്ന് അരിഞ്ഞു വെച്ചേ ”
പത്രത്തിൽ കഴുകി വെച്ചിരിക്കുന്ന പയറിലേക്കു ചൂണ്ടി സുഭദ്ര പറഞ്ഞു
“ഇന്നെന്താ ഇപ്പൊ ചോറ് കറികളും ഒക്കെ” “ചപ്പാത്തി ഉണ്ടാക്കണ്ടേ ”

സുഭദ്രക്ക് ഷുഗർ ഉള്ളത് കൊണ്ടു എന്നും രാത്രി ചപ്പാത്തി ആണ് അത്താഴത്തിനു രാവിലെ ഉണ്ടാക്കുന്ന എന്തേലും കറി കൂട്ടി അവർ അമ്മയും മകളും അത് കഴിക്കും അതാണ് പതിവ്
“അപ്പുനും ശ്രുതിക്കും ചോറ് മതിന്ന് നീയും ചോറ് കഴിക്കില്ലേ എനിക്ക് വേണ്ടി മാത്രം ഇനി ചപ്പാത്തി ഉണ്ടാക്കാൻ നിക്കണ്ട ”
അതും പറഞ്ഞു സുഭദ്ര വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു അവൾ അമ്മയുടെ മാറ്റം നോക്കുകയിരുന്നു അച്ഛൻ പോയതോടെ ഒന്നിനും താല്പര്യം ഇല്ലാതെ ഒതുങ്ങി കൂടിയതായിരുന്നു അവർ സംസാരം പോലുമില്ലാതെ റൂമിൽ തന്നെ വിഷമിച്ചിരുന്നത് മാസങ്ങൾ ആണ്.അമ്മു ഓർത്തു
“എന്നെ ഒരു കൈ സഹായിക്കാത്ത ആളാ മരുമോൾ വന്നപ്പോ എന്താ ഒരു ആവേശം ”
അവൾ കളിയാക്കി അമ്മയൊന്നു ചിരിച്ചു
“അപ്പുന്റെ മോനായിട്ട് അച്ഛനാ വരുന്നെന്നു ഒരു തോന്നൽ”
പറഞ്ഞു കഴിഞ്ഞു അമ്മ കണ്ണു തുടച്ചു അവൾക്കും സങ്കടമായി
“മോനോ മോളാണെങ്കിലോ”
അമ്മു വിഷയം മാറ്റാനായി ചോദിച്ചു
“മോളാണെങ്കിലും അതു അച്ഛന്റെ ആത്മാവ് തന്നെ ആയിരിക്കും”
കണ്ണീരിനിടയിലും ചിരിച്ചുകൊണ്ട് സുഭദ്ര പറഞ്ഞു അങ്ങനെ ആകട്ടെ എന്നു അവളും ആഗ്രഹിച്ചു. ചോറും മോര്കറിയും മാങ്ങാ ചമ്മന്തിയും പയറു തോരനും പപ്പടവും ആണ് അത്താഴത്തിനായി തയ്യാറാക്കിയത് അത്താഴം കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചിരുന്നു ശ്രുതിയോടു സംസാരിച്ചിരുന്നപ്പോൾ വല്ലാത്ത അടുപ്പം അമ്മുവിന് തോന്നി ഒരുപാടു നാളായി കൂടെ ഉണ്ടായിരുന്ന പോലെ എല്ലാം കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോഴാണ് ആദിത്യനെ ഓർമ വന്നത് നാളെ അവന്റെ പെണ്ണുകാണൽ ആണെന്ന് ഓർമ്മ വരുമ്പോൾ ഒരു അസ്വസ്ഥത തന്നെ വന്നു പൊതിയുന്നതായി അവൾക്ക് തോന്നി കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു അവൾക്ക് തല ചുറ്റുന്ന പോലേ തോന്നി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വെളുപ്പിന് 2മണികഴിഞ്ഞപ്പോഴും ഉറക്കം ഇല്ലാത്തത് കൊണ്ട് ഇനി ഉറങ്ങണ്ട എന്നു കരുതി അവൾ എഴുന്നേറ്റു മുറികൾ അടിച്ചു വാരി തുടച്ചു പല്ല് തേച്ചു മുഖം കഴുകി അടുക്കളയിൽ കയറി സദ്യക്കു വേണ്ട ഒരുക്കങ്ങൾ തുടങ്ങി 4 മണിയോടെ പോയി

4 മണിയോടെ പോയി കുളിച്ചു കണി ഒരുക്കി വിളക്ക് തെളിച്ചു 5 മണിയോടെ എല്ലാവരെയും വിളിച്ചു ഉണർത്തി കണി കാണിച്ചു സുഭദ്ര അതു കഴിഞ്ഞു അവളോടൊപ്പം അടുക്കളയിലേക്ക് വന്നു അവളെ സഹായിക്കാൻ തുടങ്ങി അപ്പു ടീവിയും ഓൺ ചെയ്തു ഇരിപ്പായി ശ്രുതിയോട് കുറച്ചു നേരം കൂടെ കിടന്നോളാൻ പറഞ്ഞു അവളെ റൂമിലേക്ക്‌ വിട്ടു ഏഴു മണിയോടെ പണികൾ ഒന്നോതുക്കി അവൾ അമ്പലത്തിൽ പോകാൻ ഇറങ്ങി അപ്പുവും ശ്രുതിയും അവളുടെ കൂടെ അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി ശ്രുതിക്ക് നാടൊക്കെ കാണിച്ചു കൊണ്ട് അപ്പുവും അവളും ചിരിയോടെ നടന്നു അതിനു പിന്നിലായി അമ്മുവും നടന്നു വിഷു ആയതു കൊണ്ട് അമ്പലത്തിൽ ആൾക്കാർ കൂടുതൽ ആയിരുന്നു അമ്മു തൊഴു കയ്യോടെ ഭഗവാന്റെ തിരുമുന്നിൽ നിന്നു.തൊഴുതു ഇറങ്ങി ആൽത്തറക്ക് മുന്നിൽ ശ്രുതിയെയും അപ്പുവിനെയും നോക്കി നിന്നു
“ഞങ്ങൾ വന്നോളാം നീ നടന്നോ ”

അവിടേക്ക് വന്നുകൊണ്ടു അപ്പു പറഞ്ഞു അവൾ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു വീട്ടിൽ ചെന്ന് വീണ്ടും പണികളിൽ മുഴുകി
12 മണിയോടെ സദ്യ ഒരുക്കി കഴിഞ്ഞു വിയർത്തു കുളിച്ചത് കൊണ്ടു അമ്മു ഒന്ന് കൂടി കുളിച്ചു പുറത്തിറങ്ങിയപ്പോൾ റൂമിൽ ശ്രുതി നിൽക്കുന്നുണ്ടായിരുന്നു
“ചേച്ചിക്ക് വേണ്ടി കൊണ്ടു വന്നതാ ”
അവൾ ഒരു പാക്കറ്റ് അമ്മുവിന്റെ നേർക്കു നീട്ടി
“അയ്യോ ഞാൻ ശ്രുതിക്ക് വേണ്ടി ഒന്നും വാങ്ങില്ല ”
“ഓഹ് അത്തിനൊന്നും കുഴപ്പമില്ല ചേച്ചി ”
ശ്രുതി ആ പാക്കറ്റ് അമ്മുവിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു അമ്മു അതു തുറന്നു നോക്കി ബ്ലാക്കും വെള്ളി കസവും കൂടി ബോർഡർ ഉള്ള ഒരു സെറ്റ്മുണ്ട് ആയിരുന്നു
“ഇതിനു മാച്ചിങ് ബ്ലൗസ് ഇല്ലേ ചേച്ചിടെ കയ്യിൽ ”
“ഉം ഉണ്ട്‌ എന്നാലും ഞാൻ ശ്രുതിക്ക് വേണ്ടി ഒന്നും വാങ്ങില്ലല്ലോ”
അങ്ങനെ ഒരു കാര്യം ഓർമയിൽ പോലും വന്നില്ലല്ലോ എന്ന് ഓർത്തു അവൾക്കു നിരാശ തോന്നി
“അതു ചേച്ചി പിന്നെ എന്നെങ്കിലും വാങ്ങി തന്നാൽ മതി ഇപ്പൊ ഇതു ഉടുക്കണം”
“ഇപ്പോഴോ ”
“ഉം ഇപ്പൊ ”
അമ്മു മടിച്ചു നിന്നു ശ്രുതി നിർബന്ധിച്ചു അവളെ ഉടുക്കാൻ സഹായിക്കാൻ തയ്യാറായി നിന്നു അങ്ങനെ അതവൾക്ക് ഉടുക്കേണ്ടി വന്നു
“ഈ ഡ്രെസ്സിനു മാച്ച് ഈ കമ്മലാ”
ശ്രുതി വൈറ്റ് മെറ്റലിന്റെ ഒരു ജോഡി ജുമുക നീട്ടി കൊണ്ടു പറഞ്ഞു ”
“ഇതൊക്കെ ഇപ്പൊ എന്തിനാ”
“ചുമ്മാ സെൽഫി എങ്കിലും എടുക്കാല്ലോ” അവൾ തന്നെ അത് അമ്മുവിനെ അണിയിച്ചു
“ഇതാരുടേതാ”
” എന്റേത് കൊള്ളാമോ ”
അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു

“മ്മ് കൊള്ളാം”
“കണ്ണെഴുതുന്നില്ലേ”
അവൾ ഐ ലൈനർ നീട്ടി
“വേണ്ട എനിക്ക് ഇഷ്ടമല്ല ”
“അപ്പൊ ചെറിയൊരു പൊട്ടു വെക്കാം”
ഒരു ചെറിയൊരു കറുത്ത പൊട്ടു അവൾ അമ്മുവിന്റെ നെറ്റിയിൽ ഒട്ടിച്ചു
“ഇപ്പൊ സുന്ദരിയായി”
ശ്രുതി പിന്നിലേക്ക് മാറി നിന്ന് നോക്കി തൃപ്തി പെട്ടു പറഞ്ഞു.ആ മുറിയിൽ വെച്ചു തന്നെ ശ്രുതിയും അമ്മുവും കുറച്ചു സെൽഫിസ് എടുത്തു പുറത്തു ഒരു കാർ വന്നു നിക്കുന്ന ശബ്ദം കേട്ടാണ് അമ്മുവും ശ്രുതിയും ഉമ്മറത്തേക്ക് ഇറങ്ങിയതു മുറ്റത്തു വന്നു നിൽക്കുന്ന കാറിൽ നിന്നും ആദിത്യനും അമ്മയും കിച്ചനും കൂടി ഇറങ്ങി അകത്തേക്ക് വരുകയായിരുന്നു അപ്പുവും സുഭദ്രയും അവരെ സ്വീകരിച്ചു ഇരുത്തുന്ന തിരക്കിൽ ആയിരുന്നു ഇതെന്താ സംഭവം എന്ന് മനസിലാക്കാതെ അമ്മു കണ്ണു മിഴിച്ചു നിന്നു ആദി അവളെ നോക്കി മനോഹരമായി ചിരിച്ചു ബ്ലു നിറത്തിലുള്ള ഷർട്ടുംവെള്ളി കസവിന്റെ മുണ്ടും ആയിരുന്നു അവന്റെ വേഷം അതിൽ അവൻ കൂടുതൽ സുന്ദരനായി തിളങ്ങി
“ഇതാണ് അമൃത”

വാതിൽ പടിയിൽ അമ്മുവിനെ ചൂണ്ടി ആദിത്യൻ അമ്മയോട് പറഞ്ഞു 60വയസ് തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു സ്ത്രീ നരക്കാത്ത കറുത്ത മുടിയിഴകൾ അവർക്കു ഭംഗി കൂട്ടി അവരെ പണ്ടെന്നോ കണ്ട ഓർമ അവളിൽ തെളിഞ്ഞു അവർ അമ്മുവിനെ നോക്കി ചിരിച്ചു അവളും ചിരിച്ചു ആദിത്യൻ അമ്മയെ പോലേ ആണെന്ന് അവൾ ഓർത്തു അതേ നിറവും ഛായയും
ആദിയുടെ അമ്മ അടുത്ത് വന്ന് അമ്മുവിന്റെ കയ്യിൽ പിടിച്ചു
“ആദി പറഞ്ഞിട്ടുണ്ട് മോളെ പറ്റി ഞാൻ മനസ്സിൽ കണ്ട പോലേ തന്നെയാ കാണാനും” അവർ സന്തോഷത്തോടെ പറഞ്ഞു അവൾ എന്ത് പറയണം എന്നറിയാതെ നിന്നു
“കുടിക്കാൻ എന്തേലും എടുക്കട്ടെ”
സുഭദ്ര ചോദിച്ചു
“ഇത്രേം സമയമായില്ലേ ഊണ് കഴിക്കാം
അതു കഴിഞ്ഞു സംസാരിക്കാം ”
അപ്പു പറഞ്ഞു
“അമ്മു പോയി എല്ലാം എടുത്തു വെക്കു ”
അമ്മ അമ്മുവിനോടായി പറഞ്ഞു
അവൾ അടുക്കളയിലേക്കു നടന്നു ആദിയും അമ്മയും എന്താ ഇവിടെ എന്ന് ആലോചിക്കുകയായിരുന്നു അപ്പോഴും അവൾ .അമ്മു വിളമ്പാനായി ഉള്ള പത്രങ്ങളിലേക്കു ഓരോ വിഭവങ്ങളും പകർന്നു വെക്കാൻ തുടങ്ങി ആദിത്യന്റെ കല്യാണം ഉറപ്പിച്ചിട്ടാണ് അവർ ഇവിടേയ്ക്ക് വന്നത് എന്ന് ഓർത്തു അവൾക്കു ദേഷ്യം വരുന്നുണ്ടായിരുന്നു ആ ദേഷ്യം സാമ്പാർ ഇളക്കുന്നതിൽ തീർത്തു കൊണ്ടിരുന്നപ്പോഴാണ് ആദിത്യൻ അവിടേക്ക് വന്നത്
“ഹായ് അമൃത ഹാപ്പി വിഷു ”
“ഉം ”

“തിരിച്ചൊന്നു വിഷ് ചെയ്യടോ ”
“ഹാപ്പി വിഷു ”
“അമൃതക്ക് പല്ല് വേദന ഉണ്ടോ? ”
പകർന്നു വെച്ച മാങ്ങാ അച്ചാർ എടുത്തു ടേസ്റ്റ് ചെയ്തു കൊണ്ടു ആദിത്യൻ ചോദിച്ചു
“ഐവാ കൊള്ളാല്ലോ അച്ചാർ ”
“പല്ലുവേദനയോ ഇല്ല ”
“പിന്നെന്താ മുഖം വീങ്ങി ഇരിക്കുന്നെ ”
ആ ചോദ്യം കേട്ട് അവൾക്കു ദേഷ്യം വന്നു ചോറ് പകർന്നു വെച്ച പാത്രം ശബ്ദത്തോടെ മേശയിലേക്ക് വെച്ചു
‘”അങ്ങനെ ഒന്നും ഇല്ല ”
അവൾ ദേഷ്യം മറച്ചു കൊണ്ടു പറഞ്ഞോപ്പിച്ചു
“ഇന്ന് പെണ്ണ് കാണാൻ പോയില്ലേ ”
അവൾ അവന്റെ നേർക്കു നോക്കാതെ ചോദിച്ചു
“പോയി അത് രാവിലെ അല്ലെ അത് കഴിഞ്ഞാ ഇങ്ങോട്ട് വന്നത് ”
അവൾ അന്തിച്ചു അവനെ നോക്കി
“അനൂപ് (അപ്പു ) എന്നെ വിളിച്ചിരുന്നു വിഷൂനു വന്നു വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കണം എന്ന് അവനു ഒരേ നിർബന്ധം എന്റെ ഏറ്റവും അടുത്ത ഫാനിന്റെ ആഗ്രഹം അല്ലേ എന്ന് വെച്ച് ഞാനും ഓക്കേ പറഞ്ഞു ”
അവൻ പറഞ്ഞത് കേട്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അമ്മു വീണ്ടും ജോലി തുടർന്നു
“അവിടെ എല്ലാവരും എന്റെ കല്യാണകാര്യങ്ങൾ സംസാരിക്കുവാ അമൃതക്ക് കേക്കണ്ടേ ”
“ഞാൻ അതു കേൾക്കാൻ നിന്നാൽ ഇതാര് ചെയ്യും”
അവൾ ചോറെടുത്തു വച്ച പത്രം പൊക്കി കാണിച്ചു കൊണ്ടു ചോദിച്ചു
“അപ്പൊ അമൃതക്ക് അറിയേ… വേണ്ട ”
വേണ്ട ”
“ശെരിക്കും അറിയണ്ട ഇന്നെന്താ നടന്നെന്നു ”
അവൾക്ക് അറിയണം എന്നുണ്ടായിരുന്നു എങ്കിലും വേണ്ട എന്ന് പറയാനാണ് തോന്നിയത്
“വേണ്ട”

“അതെന്താ അമൃതേ”
“ഒന്നും ഇല്ല വേണ്ട അത്രതന്നെ ”
ആദിത്യൻ അവളുടെ അടുത്തേക്ക് നടന്നു
“ശെരിക്കും വേണ്ട ”
“വേണ്ടാന്ന് പറഞ്ഞില്ലേ’
ആദിത്യൻ അവളുടെ അടുത്ത് വന്നു കയ്യും കെട്ടി നിന്നു
“അമൃത എന്തിനാ കരയുന്നെ”
അവൾ തന്റെ കവിളുകളിൽ തൊട്ട് നോക്കി
അനുസരണയില്ലാതെ നിറയുന്ന കണ്ണുകളെ തുടച്ചു കൊണ്ടു അവൾ പറഞ്ഞു
“ഞാൻ കരഞ്ഞതല്ല”
അവനെ നോക്കാൻ ആകാതെ കണ്ണുകൾ താഴ്ത്തി നിന്നു അവൻ ഒന്നും മിണ്ടാതെ നിക്കുന്നത് കൊണ്ട് ഒന്ന് കൂടി അവൾ കണ്ണുകൾ ഉയർത്തി ആദിയെ നോക്കി
“ഓഹ് ഇങ്ങനെ നോക്കല്ലേ പെണ്ണേ ”
അവന്റ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു അവൾ വല്ലാതായി തലതാഴ്ത്തി
” സമ്മതിച്ചു തരാൻ വല്യ പ്രയാസാ അല്ലേ ?”
“എന്ത് ”
“എന്നെ ഇഷ്ടമാണെന്നു ”
അവൾ കള്ളം പിടിക്കപ്പെട്ട പോലേ നിന്നു മുഖമുയതി അവന്റെ കണ്ണുകളെ നേരിടാൻ അവൾക്ക് ഭയം തോന്നി
“അന്ന് അത്രേം ദിവസത്തിന് ശേഷം എന്നെ കണ്ടപ്പോ ഓടി വന്ന വരവും എവിടെ ആയിരുന്നുന്ന് ഉള്ള ചോദ്യവും അപ്പൊ തന്റെ കണ്ണിൽ മിന്നിയ ഭാവവും എനിക്ക് അപ്പൊഴെ മനസിലായി തനിക് എന്നെ ഇഷ്ടമാണെന്നു
പിന്നെ താൻ സോറി പറഞ്ഞപ്പോ ഒരു കൺഫ്യൂഷൻ ആയി അതാ പെണ്ണ് കാണലാണ് എന്നൊക്ക പറഞ്ഞെ അപ്പൊ പെണ്ണിന്റെ മുഖത്തു വിരിഞ്ഞ ദേഷ്യവും വിഷമവും ഒക്കെ കണ്ടപ്പോ ഉറപ്പായി ഇപ്പൊ ഈ നിറഞ്ഞ കണ്ണുകൾ കൂടി ആയപ്പോ നൂറുശതമാനം ഉറപ്പായി അങ്ങനല്ലേ എന്റെ അമ്മൂട്ടീ” ആദിത്യൻ പ്രണയത്തോടെ അവളെ നോക്കി നിന്നു
അവന്റേ മുഖത്തേക്ക് നോക്കാനാകാതെ അവൾ നിന്നു

“എനിക്കറിയില്ല”
എങ്ങനെയോ പറഞ്ഞൊപ്പിച്ചു വിലങ്ങനെ തലയാട്ടി
“എന്തിനാ എന്റെ അമ്മൂട്ടി കള്ളം പറയണേ ” അവൻ കുസൃതി ചിരിയോടെ ചോതിച്ചു അവന്റെ കണ്ണുകളിലെ പ്രണയം കാണുമ്പോൾ താൻ ആശക്തയാകുന്ന പോലെ അവൾക്ക് തോന്നി
‘ആദിത്യൻ എന്റെ കൂടെ ഉണ്ടാവുമ്പോ എന്റെ അച്ഛൻ എന്റെ കൂടെ ഉള്ള പോലെ എന്റെ തെറ്റുകൊണ്ടാ എനിക്ക് അച്ഛനെ നഷ്ടപ്പെട്ട അതു തിരുത്താൻ ദൈവം കൊണ്ടു വന്നതാ ആദിത്യനെന്നു എനിക്ക് തോന്നിട്ടുണ്ട് നഷ്ടപ്പെടുത്തരുതെന്നും തോന്നിയിട്ടുണ്ട് ‘ ഉച്ചത്തിൽ വിളിച്ചു പറയണം എന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല വിങ്ങി കരയുന്നതിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു “എനിക്കറിയല്ല എനിക്കറിയില്ല ”
കരഞ്ഞു കൊണ്ടിരുന്ന അവളെ ആദിത്യൻ ചേർത്തു പിടിച്ചു നെറുകയിൽ തലോടി കൊണ്ടിരിന്നു അമ്മു അവന്റ നെഞ്ചിൽ ചേർന്നു നിന്നു കരഞ്ഞു അവളുടെ കരച്ചിലൊന്നു അടങ്ങി എന്ന് തോന്നിയപ്പോ അവളെ ദേഹത്ത് നിന്നു അടർത്തി മാറ്റി കൊണ്ടു ചോദിച്ചു
“,ഓക്കേ അപ്പൊ തനിക്കു എന്നെ ഇഷ്ടമേ അല്ല മനസിന്റെ ഒരു കോണിൽ പോലും ഞാൻ ഇല്ലേ അമ്മൂട്ടീ

” അവൾ മുഖമുയർത്തി ആദിത്യനെ നോക്കി അവൻ പരാജിതന്റെ കണ്ണുകളോടെ അമ്മുവിനെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അതു കൺകെ അവളുടെ ഉള്ളം തളർന്നു .അവർ പരസ്പരം കണ്ണുകളിലേക്കു നോക്കി നിന്നു അമ്മു തന്റെ ആത്മാവിൽ ഒളിപ്പിച്ച പ്രണയം ആദി അവളുടെ കണ്ണുകളിലൂടെ കണ്ടെത്തി തന്നോടുള്ള പ്രണയം പറയാതെ പറയുന്ന അവളുടെ കണ്ണുകൾ ആ പ്രണയത്തിലേക്ക് കൂപ്പു കുത്തി വീഴാൻ ആദി കൊതിച്ചു ആ നിമിഷത്തിൽ തന്റെ സ്നേഹമുദ്രണം ആദി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് പതിപ്പിച്ചു അമ്മു കണ്ണുകൾ അടച്ചു അവന്റെ നെഞ്ചോടു ചേർന്നു നിന്നു ഉള്ളിൽ അച്ഛന്റെ മുഖം തെളിഞ്ഞപ്പോൾ അമ്മു മുഖമുയർത്തി അവനെ നോക്കി തന്നെ ഈ നിമിഷം അച്ഛൻ അനുഗ്രഹിച്ചതാണോ എന്ന് അവൾക്ക് തോന്നി ആദി അവളുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു അവളുടെ ചുണ്ടുകളിലും നാണത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു അവന്റെ കണ്ണുകളെ നേരിടാൻ ആകാതെ അവൾ നാണിച്ചു തലതാഴ്ത്തി ആദി അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു
“ഓക്കേ കട്ട്‌ കട്ട്‌ മതി മാറിക്കോ ”
അടുക്കള വാതിലിനടുത്തു അപ്പുവും ശ്രുതിയും കിച്ചനും
“രണ്ടു മിനിറ്റ് കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ നിങ്ങൾക്ക്”
ആദിത്യൻ നിരാശയോടെ പറഞ്ഞു
” മതി മതി ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട് ”
കിച്ചൻ പറഞ്ഞു അമ്മുവിന് അവരെ ഒക്കെ നോക്കാൻ ഒരു ചമ്മൽ തോന്നി
“അമൃത ഇതു കിച്ചു എന്റെ കസിനാണു ” ആദിത്യൻ പരിചയപ്പെടുത്തി കിച്ചൻ അവളെ നോക്കി ചിരിച്ചു തിരികെ അവളും
“വാ അമ്മമാര് അവിടെ തീയതി തീരുമാനിച്ചു കാണും വാ പോയി നോക്കാം ”
അപ്പു അവരോടായി പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് നടന്നു ശ്രുതി അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ടു അപ്പുവിന്റെ പിന്നാലെ പോയി
“രണ്ടും കൂടി ഇനിയും ഇവിടെ നിന്ന് താളം തുള്ളരുത് പെട്ടെന്ന് വന്നേക്കണം”
കിച്ചൻ അവരെ കളിയാക്കി പറഞ്ഞു അതിന് മറുപടിയായി ആദി ഒന്ന് ചിരിച്ചു കാണിച്ചു അമ്മു നാണിച്ചു മുഖം താഴ്ത്തി കിച്ചൻ ഒന്നു കൂടി അവരെ നോക്കി ചിരിച്ചു തലയാട്ടി കോണ്ട് അവിടുന്ന് നടന്നകന്നു
“അപ്പൊ പോയി നോക്കാം അവിടെ എന്തായിന്ന് ”
ആദി അമ്മുവിനെ ചേർത്ത് പിടിച്ചു ചോദിച്ചു

അവൾ അതേ എന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ടു തലയാട്ടി ആദിത്യൻ അമൃതയുടെ കയ്യും പിടിച്ചു ഉമ്മറത്തേക്ക് നടന്നു ഉമ്മറത്തു രണ്ടമ്മമാരുംകൂടി സംസാരിച്ചിരിക്കുകയായിരുന്നു സുഭദ്രാമ്മയുടെ താല്പര്യം അനുസരിച്ചു അവരുടെ കുടുംബക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തണം നല്ല നാൾ ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിട്ട് അറിയിക്കാം എന്ന് തീരുമാനം ആയി.

*********************************************
പൊള്ളാച്ചി പൊണ്ണുക്കുള്ള പതിക്കിച്ച
വാനം താൻ പൊണ്ണോട കണ്ണം മേല പത്തികിച്ചി നാനും താൻ
നേരുപ്പാ നീ….. ഇവളെ ഒരസാ..
റോസാ മണമാ മൂച്ചിൽ കലരാ
നാഥസ്വരമാ കാതിൽ നുഴഞ്ചാ
ഇവള്ക്കുൾ ഉക്കാദ് മേളത്തൈ വാസിക്ക
വായ്യാ വായ്യാ വായ്യാ യോഹേയ്
മാല വന്ദാ ഇങ്ക നെഞ്ചേല്ലാം കൊണ്ടാട്ടം
സോഡി സേർന്താ ഇന്ത ഊരെല്ലാം കൊണ്ടാട്ടം
ഭൂമിയെല്ലാം ഓഹോ തോരണമേ ഓഹോ തേവായില്ല ഇനി കാരണമേ
കൊണ്ടാട്ടം താൻ കൊണ്ടാട്ടം താൻ
കൊണ്ടാട്ടം താൻ ഇതു കാതൽ കൊണ്ടാട്ടം കൊണ്ടാട്ടം താൻ കൊണ്ടാട്ടം താൻ കൊണ്ടാട്ടം താൻ ഇതു കാതൽ കൊണ്ടാട്ടം
( മനിതൻ തമിഴ് മൂവി സോങ് )

ആദിത്യന്റെയും അമൃതയുടെയും വിവാഹ റിസപ്ഷൻ നടക്കുകയാണ് ഓർക്കിഡ് പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്റ്റേജിൽഒരു ഭാഗത്തു വിശിഷ്ടാധിതികളായി അമൃതയും ആദിത്യനും ഇരുന്നു സ്റ്റേജിൽ രണ്ടു ദമ്പദിമാരുടെ ഡാൻസ് തകക്കുകയാണ് കിച്ചനും ജ്യോതിലക്ഷ്മിയും ആനന്ദും ഭനീതുവും ആണ് ഡാൻസേഴ്സ് . ഡാൻസ് പുരോഗമിക്കുമ്പോൾ വേറെ രണ്ടു ദമ്പതിമാർ കൂടി

സ്റ്റേജിനു ഇരു വശത്തു കൂടി ഉള്ള പടിക്കെട്ടുകൾ കയറി വരുകയും ഒപ്പം ഡാൻസ് ചെയ്യുകയും ചെയ്തു ഒന്ന് അപ്പുവും ശ്രുതിയും ആയിരുന്നു പിന്നൊന്നു ശ്രീരാഗും പവിത്രയും ആയിരുന്നു അവരെ കണ്ടപ്പോൾ അമൃത അത്ഭുതപ്പെട്ടു അവരുടെ ഡാൻസ് കണ്ടപ്പോൾ അവർ പ്രാക്ടീസ് ചെയ്യാനും മറ്റും മുൻപേ ഇവിടെ ഉണ്ടായിരുന്നു എന്ന് അവൾക്ക് മനസിലായി വിവാഹ സമയത്തു പോലും ശ്രീയെയും ഭാര്യയെയും കണ്ടില്ലല്ലോ എന്ന് ഓർക്കുകയായിരുന്നു അവൾ പാട്ടവസാനിക്കുന്ന സമയത്തു അവർ ആദിത്യനെയും അമൃതയെയും കൂടെ ഡാൻസിൽ ഉൾപ്പെടുത്തി ഡാൻസ് അവസാനിപ്പിച്ചു
“ഹാപ്പി മാരീഡ് ലൈഫ് അമ്മു’ ശ്രീ ആശംസിച്ചു അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു
“ഇതു ഞങ്ങളുടെ നാലു കൂട്ടരുടെയും കൂടി ഗിഫ്റ്റ് ആണ് Auli യിലേക്ക് ഒരു ഹണിമൂൺ പാക്കേജ്‌ ”
ബുക്ക്‌ ചെയ്ത പേപ്പറുകൾ ആദിത്യന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് കിച്ചൻ പറഞ്ഞു
“സംഭവ ബഹുലമായ ഒരു ജീവിതം ആശംസിക്കുന്നു”
കിച്ചൻ അമൃതയുടെ കൈപിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു
“പിന്നെ ചെറിയൊരു പ്രശ്നം ഉണ്ട്‌”
പോകാൻ തുടങ്ങിയ അവർ തിരികെ വന്നു പറഞ്ഞു
“എന്താടാ ”
“ഞങ്ങളും എന്നു വെച്ചാ എന്റെ ഫാമിലിയും ശ്രീയിടെ ഫാമിലിയും നിങ്ങളുടെ കൂടെ ഉണ്ട്‌ യാത്രക്ക്”
ബാക്കി പറഞ്ഞത് ശ്രീരാഗാണ്
“കാരണം ഞങ്ങൾക്ക് ഇതു വരെയും ഒരു ഹണിമൂൺ യാത്ര ഉണ്ടായിട്ടില്ല ”
ശ്രീ പവിത്രയെ പ്രണയപൂർവ്വം നോക്കി അവളും തിരിച്ചൊരു നോട്ടം കൈമാറി
“ഞങ്ങൾ വരുന്നത് ഫേമസ് വ്ലോഗെർ ന്റേ കൂടെ ഒരു യാത്ര എക്സ്പീരിയൻസിനാണ് അല്ലേടി ജ്യോതി ”

കിച്ചൻ ജ്യോതിയെ നോക്കി പറഞ്ഞു
“പിന്നല്ലാതെ “അവൾ പിന്താങ്ങി
“അപ്പൊ പോവല്ലേ Auli ”
ആദിത്യൻ പ്രണയത്തോടെ അമൃതായെ നോക്കി ചോദിച്ചു
അവൾ അതേ എന്ന് തലയാട്ടി
അവസാനിച്ചു

കുറച്ചുകൂടി ഒക്കെ എഴുതണം എന്ന് കരുതിയതാ പക്ഷേ പറ്റിയില്ല .ഇതു വരെയും എനിക്കായി ഒരു വരി എഴുതാത്തവർ അഭിപ്രായം അറിയിക്കാൻ ശ്രമിക്കുക

സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here