Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 22
ഇതേ സമയം അമ്മയും ഈ വാർത്ത കാണുന്നുണ്ടായിരുന്നു.
“വിശ്വനോ “…. അമ്മ അറിയാത്ത പറഞ്ഞു പോയി ഞാനും അനുഷ യും പരസ്പരം മുഖത്തേക്ക് നോക്കി.
“അനുഷേ നിനക്ക് ഈ വിശ്വനെ എങ്ങനെയാ പരിചയം”
“അത് ചേച്ചി….പുള്ളിക്കാരനും എന്റെ ഓഫീസിലെ മാനേജറും ഫ്രണ്ട്സ് ആണ്. ഒരു ദിവസം ഞാൻ മാനേജരുടെ ഓഫീസിൽ ഉണ്ടായിരുന്ന സമയത്തു വിശ്വൻ സാർ അവിടെ വന്നിരുന്നു അന്ന് പരിചയപെട്ടതാ ഞാനും തിരുവനന്തപുരം കാരി എന്ന് അറിഞ്ഞത് കൊണ്ട്ള്ള ഒരു പരിജയപ്പെടൽ. പിന്നെ പലപ്പോഴും അവിടെ വരുമ്പോൾ വിശേഷങ്ങൾ തിരക്കുമായിരുന്നു……. നല്ല മനുഷ്യൻ, അല്ല വിശ്വൻ സാർ ഇവിടത്തെ ബന്ധുവോ മറ്റോ ആണോ???? ”
“വിശ്വന്റെ ഭാര്യ ആണ് ലച്ചു…. അങ്ങനെയുള്ള ബന്ധം “യെന്ന് അമ്മ ചെറിയ നീരസത്തോടെ പറഞ്ഞു
“അമ്മക്ക് അടുക്കളയിൽ പണിയൊന്നുമില്ലേ…. എന്റെ ബന്ധുവണോ ഭർത്താവാണോ എന്നൊക്ക ഞാൻ സൗകര്യം പോലെ അനുഷക്ക് പറഞ്ഞു കൊടുക്കാം തത്കാലം അമ്മ ബുദ്ധിമുട്ടേണ്ട ”
“ഞാൻ പറഞ്ഞത് കുറ്റമായോ….. അനുഷ മോള് ചോദിച്ചു???? ഞാൻ പറഞ്ഞു …അതിന് നീ ഇത്രയും..,. മ്മ്മ്…. ഞാൻ പോകുന്നു നീ എന്താ വെച്ചോ ആയിക്കോ .. ”
ഈ പറഞ്ഞ വിശ്വേൻ..ഞാൻ ഇപ്പോൾ ഓർക്കുന്നു….. ചേച്ചിയുടെ വിശ്വേട്ടൻ……. അയാളുടെ സഹോദരി ജ്യോതിക്ക് വേണ്ടി സ്വന്തം ജീവിതം നഷ്ട പെടുത്തിയചേച്ചിയുടെ കഥ അന്നും ചേച്ചി സഹായം ചോദിച്ചത് അഡ്വ ദിവ്യയോട് ആയിരുന്നു. ദിവ്യ ചേച്ചിയെ സഹായിച്ചതാണോ അതോ മറ്റെന്തെങ്കിലും പദ്ധതിയുമായി വന്നതാണോ??? എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.എത്ര അലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക് .
“ചേച്ചി ഇപ്പോൾ എന്താണ് നടക്കുന്നെ??? മരിച്ചു പോയ ദിവ്യയുടെ ഭർത്താവുമായി വിശ്വേട്ടനു മുൻപരിചയമുണ്ടോ????കാരണം വേറൊന്നുമല്ല രണ്ടു ദിവസം മുൻപ് ചേച്ചി പറഞ്ഞു ദിവ്യ ഇടപെട്ടാണ് ജ്യോതിയെ ആ നീചൻ ആദിത്യ യുടെ കൈയിൽ നിന്നും രക്ഷിച്ചതെന്നു ……അന്ന് ഞാൻ കരുതി ദിവ്യയെ വിശ്വേട്ടനും അറിയാമായിരിക്കും ”
” അതേ വിശ്വേട്ടനും അറിയാം ദിവ്യ എന്റെ ഫ്രണ്ട് ആണെന്ന്.അന്ന് അവൾ സഹായിച്ചതോ അതോ……….ദിവ്യ എന്നെ അവളുടെ വഴിക്ക് നടത്തുവായിരുന്നൊ????¿ ഞാൻ അവളെ അതിരു കവിഞ്ഞു വിശ്വസിച്ചു. എന്റെയും വ്ശ്വേട്ടന്റെയും കുടുംബ ജീവിതം തകർത്തത്തിന് പിന്നിലും അവളാകും അന്ന് ഞാൻ പൈസ ട്രാസ്ഫെർ ചെയ്തതിനെ കുറിച്ചു വിശ്വേട്ടൻ എന്നോട് ചോദിച്ചായിരുന്നു????????ഞാൻ പലപ്പോളും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു, ഞാൻ ഇകാര്യം ദിവ്യ യോടും പറഞ്ഞു അന്ന് അവൾ എന്നെ ഉപദേശം കേട്ടു അവസാനം എന്റെ ജീവിതം……..മ്മ്മ്മ്മ്മ്….. അവൾ എന്നെ ഉപയോഗിക്കുവായിരുന്നുയെന്ന് എനിക്കിപ്പോൾ തോന്നുന്നു. ഇപ്പോളും കാത്തു നീ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും എനിക്കവളെ തിരിച്ചറിയാൻ കഴിയില്ലായിരുന്നു…….. അനുഷേ നിനക്കു ഇന്ന് വീട്ടിൽ പോകാൻ ദൃതിയുണ്ടോ രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ ”
“എന്തേ ചേച്ചി എന്ത് പറ്റി… ഞാൻ ഇവിടെ നിന്നിട്ടു….എന്നിൽ നിന്നും എന്തെകിലും സഹായം.. ഞാൻ ഇവിടെ എത്തിയ കാര്യം ഇതുവരെയും ഞാൻ വീട്ടിൽ അറിയിച്ചിട്ടില്ല ”
” അതേ എനിക്ക് അനുഷ യുടെ സഹായം വേണം അത്യാവശ്യമായി ഇയാൾ വിശ്വേട്ടനെ ഒന്ന് കാണണം.. നമുക്ക് ഇന്ന് തന്നെ കൊച്ചിയിലേക്ക് പോകണം ????? ”
“കാത്തുവിനോട് വിനു വേട്ടൻ വീട്ടിൽ നിന്നും പുറത്ത് പോകരുതെന്നല്ലേ രാവിലെ പറഞ്ഞെ ഇനിയിപ്പോൾ നമ്മൾ കൊച്ചിയിൽ പോയാൽ അതിനു പ്രശ്നം വല്ലതും?????? ”
” അങ്ങനെയെങ്കിൽ …..കാത്തു ഇവിടെ അമ്മക്കൊപ്പം നിൽക്കട്ടെ… നമുക്ക് രണ്ടു പേർക്കും കൂടി പോകാം . എന്തേ കാത്തു നമ്മൾ വരും വരെ അമ്മക്കൊപ്പം ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതിൽ വിഷമം ഒന്നുമില്ലല്ലോ ”
“എനിക്ക് ഒരു വിഷമവുമില്ല ചേച്ചി… പക്ഷെ വിനുവേട്ടൻ പറഞ്ഞത് നമ്മൾ രണ്ടാളോടും പുറത്ത് പോകരുതെന്നാണ്. അമ്മായോട് രാവിലേ ചേട്ടൻ എന്താ പറഞ്ഞിട്ടുള്ളതെന്ന് എങ്ങനെ അറിയാം. അമ്മ അതേ കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കഴിയുമെങ്കിൽ ചേച്ചി അതാണോന്നു അമ്മയോട് ചോദിക്ക്???? ”
“മ്മ്മ്മ്മ്മ്മ്മ്…… എന്തായാലും ഞാൻ ഒന്ന് ട്രൈ ചെയ്യാം… ഇപ്പോൾ ഒരു ഉടക്ക് കഴിഞ്ഞു പോയതേ യുള്ളു എന്റെ ഇന്ദിരാമ്മ ”
“അത് ചേച്ചിയും അമ്മയും സ്ഥിരമായുള്ള കാര്യമല്ലേ .. അതുകൊണ്ട് അമ്മ അത് വലിയ കര്യമാക്കില്ല ”
“അതെനിക്കും അറിയാം ഞാനും അമ്മയും അടിവെക്കാറുണ്ട്… അതിൽ മാറ്റാരെയും ഇടപെടുത്താറില്ല.. ഞങ്ങൾ തന്നെ പറഞ്ഞു തീർക്കാരാണ് പതിവ്, ഞാൻ ഒന്ന് അടുക്കളയിലേക്ക് ചെല്ലട്ടെ…. എന്റെ ഇന്ദിരാമ്മ യുടെ മൂഡ് എങ്ങനെയെന്നു നോക്കിയേച്ചും വരാം “…..യെന്നും പറഞ്ഞു ചേച്ചി ഒരു പുഞ്ചിരിയോടെ അടുക്കയിലേക്ക് പോയി
ഞാനും അനുഷ യും മാത്രമായി ഫ്രന്റ് റൂമിൽ. നമ്മുടെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അത് അറ്റൻഡ് ചെയ്യാനായി ഞാൻ അതിനരികിലേക്ക് നടന്നു. ഞാൻ അത് ആൻസർ ചെയ്തു
“ഹലോ ” യെന്ന് പറഞ്ഞു.. മറുവശത്തുനിന്നും കണ്ണീരിൽ കുതിർന്ന ഒരു സ്ത്രീ ശബ്ദം..
“ഹലോ…….ചേച്ചി……. ഞാൻ ജ്യോതിയാണ് ”
“ഞാൻ ….. കാർത്തിക യാണ് .. ലക്ഷ്മി ചേച്ചി അടുക്കളയിൽലാണ് ഞാൻ വിളിക്കാം”
“മ്മ്മ്മ്മ്മ്മ്……..” യെന്ന് പറഞ്ഞു.
ഞാൻ അടുക്കളയിലേക്ക് നടന്നു….. “ചേച്ചിക്കൊരു ഫോൺ വന്നിട്ടുണ്ട് ”
“ആരാ വിളിച്ചേ കാത്തു…”
“ജ്യോതി…..യെന്ന് പറഞ്ഞു…..”
ആ പേര് കേട്ടതും ഒരു അമ്പരപ്പോടെ ചേച്ചി അടുക്കളയിൽ നിന്നും ഫ്രന്റ് റൂമിലേക്ക് പോയി, ഫോണിൽ സംസാരിക്കാൻ തുടങ്ങി ഞാനും അനുഷ യും ഫ്രന്റ് റൂമിൽ സോഫയിൽ ഇരിന്ന് ചേച്ചിയുടെ സംസാരം ശ്രദിച്ചു. അവർ സംസാരിക്കുന്നത് അത്ര സന്തോഷമുള്ള കാര്യമല്ലന്ന് ചേച്ചിയുടെ മറുപടികളിൽ നിന്നും മനസിലാക്കാൻ കഴിയുമായിരുന്നു. കുറെ നേരത്തെ സംസാരത്തിനു ശേഷം ജ്യോതിക്കു ചേച്ചിയുടെ മൊബൈൽ നമ്പർ നൽകികൊണ്ട് സംഭാഷണം അവസാനിപ്പിച്ചു. അത് കഴിഞ്ഞു ചേച്ചി നമുക്കരികിലേക്ക് നടന്നു. ആ സംഭാഷണം കേട്ടു അടുത്തെവിടയോ നിന്ന അമ്മ ചേച്ചിയോട് ചോദിച്ചു????
“വിശ്വന്റ സഹോദരിയാണോ നിന്നെ വിളിച്ചത് ”
“ഹ്മ്മ്മ്മ്മ്മ്….. അതേ…..…..”
“ഒഹ്ഹ്ഹ് അവൾക്കു നിന്നെ ഇപ്പോളും ഓർമ്മയുണ്ടോ????? ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടു കൂടിയും ഒരു വാക്ക് വിളിച്ചു തിരക്കിട്ടില്ല.. നീ ജീവിച്ചിരിപ്പുണ്ടോയെന്ന്….നിന്റെ അച്ഛൻ മരിച്ചിട്ട് പോലും അവൾ ഒന്ന് വിളിക്കുകയോ അന്വഷിക്കുകയോ ചെയ്തിട്ടില്ല… എന്നിട്ട് എന്ത് പറ്റി അവൾക്കിപ്പോൾ ഒരു നാത്തൂൻ സ്നേഹം?????? ”
“അമ്മേ ജ്യോതി എന്റെ ഭർത്താവിന്റെ സഹോദരിയാണ്. പല കാരണങ്ങൾ കാണും അവൾ വിളിക്കാത്തത്തിലും അന്വേഷണം നടത്താതിരുന്നതിലും. എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളത് സഹായം അഭ്യർത്ഥിച്ചു വരുന്നവരെ സഹായിച്ചില്ലങ്കിലും ദ്രോഹിക്കരുത് എന്നാണ്. ഇക്കാര്യം ഞാൻ നോക്കിക്കൊള്ളാം അമ്മ ഇതേ കുറിച്ചു ആലോചിച്ചു വിഷമിക്കേണ്ട ”
“ഒരു പെറ്റ വയറിന്റെ വേദന എത്രയാന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. നീ ഈ വീട്ടിൽ തിരിച്ചു കയറി വന്നപ്പോൾ ഇവിടെ ആരും ഇതുവരെയും ചോദിച്ചിട്ടില്ല എന്താണ് നിന്റെ ജീവിതത്തിൽ സംഭവിച്ചെത്തെന്നു . പക്ഷെ ഇന്ന് വിനു എന്നോട് പറഞ്ഞു നിന്നെ നമ്മൾ സ്നേഹിച്ചത് കൂടിപ്പോയി…നിനക്ക് നമ്മളോട് ഒരു ആദ്മാർത്ഥയുമില്ലന്ന് . ഇന്ന് വരെ നിന്റെ കാര്യത്തിലൊന്നും ആരും ഇടപെട്ടില്ല ഇനി വീട്ടിൽ നീ നിന്റെ ഇഷ്ടത്തിന് ഒരു തീരുമാനവും എടുക്കേണ്ട.”
“ഞാൻ എന്ത് ചെയ്യണമായിരുന്നു ഈ നാട്ടിൽ നോട്ടീസ് അടിച്ചു വിതരണം ചെയ്യണമായിരുന്നോ ”
“നീ നോട്ടീസ് ഒന്നും അടിക്കേണ്ട….. ആരെയും സഹായിക്കാനായി നീ തുനിയണ്ട…. നീ നിന്റെ കാര്യം നോക്കി വീട്ടിലിരിക്കാൻ നോക്ക്… ഒരു ജ്യോതി പ്രേമം ”
“ഞാൻ എങ്ങും പോണില്ല അമ്മേ ഇവിടെത്തന്നെ ഇരുന്നോളാം ”
“മോളെ അനുഷേ നീ മറ്റൊന്നും വിചാരിക്കരുത് കഴിഞ്ഞ രണ്ടു വർഷമായി ലച്ചു ഈ വീട്ടിലുണ്ട് അതിനിടയിൽ എന്റെ ഭർത്താവ് മരിച്ചു…….എന്റെ മോന്റെ കല്യാണം നടന്നു എന്നിട്ടൊന്നും ഒരു വാക്ക് വിളിച്ചു ചോദിക്കാത്തവളാ ഇപ്പോൾ വിളിച്ചു സഹായം അഭ്യർത്ഥിക്കുന്നെ.. എനിക്ക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല വേറൊന്നും തോന്നരുത് ”
“അങ്ങനെ ഒന്നും തോന്നില്ല അമ്മേ എനിക്ക് അമ്മയെ പോലെ ഒരു അമ്മമ്മയുണ്ട് ”
അനുഷ യുടെ മറുപടി കേട്ടു ഒന്ന് ചിരിച്ചെങ്കിലും നിറഞ്ഞ കണ്ണുകളോടെ അമ്മ അടുക്കയിലേക്ക് പോയി. ചേച്ചി നമ്മൾക്കരികിലേക്ക് വന്നു പറഞ്ഞു
“ജ്യോതി യെ എമർജൻസി നാട്ടിൽ വരാൻ വിശ്വേട്ടൻ പറഞ്ഞുവത്രേ അവൾക്കു നെക്സ്റ്റ് വീക്ക് ഒരു എക്സാം കൂടിയുണ്ട് അതിനു നിൽക്കാതെ പെട്ടെന്ന് വരാൻ പറഞ്ഞുവെന്ന് പറഞ്ഞു”
“അതിന് ജ്യോതി ചേച്ചിയെ വിളിക്കുന്നത് എന്തിനാ?????”
“അത് കാത്തു വിശ്വേട്ടൻ അവളോട് പറഞ്ഞു എന്റെ കാലുപ്പടിച്ചു മാപ്പ് പറഞ്ഞാലേ അവൾക്കു ശപമോക്ഷം കിട്ടുവെന്ന് അതിനുള്ള പാപം അവൾ എന്ത് എന്നോട് ചെയ്തു എന്നാ അവൾ ചോദിക്കുന്നെ??????”
“ചേച്ചി നമുക്ക് ചുറ്റും നമ്മൾ അറിയാതെ എന്തെക്കെയോ നടക്കുന്നു. ഇപ്പോൾ അമ്മ പറഞ്ഞില്ല വിനുവേട്ടൻ എന്തോ പറഞ്ഞുവെന്നു അതും ഇന്നലത്തെ ആക്സിഡന്റ് ഇവളുടെ സസ്പെൻഷൻ ഇപ്പോൾ ജ്യോതി… ഒരാഴ്ച ടൂർ പോയ വിനുവേട്ടൻ പകുതി വഴിയിൽ നിർത്തി വരുന്നു….. എല്ലാം ഏതോ മുൻ കൂട്ടി തീരുമാനിച്ചത് പോലെ.. അനുഷേ വേറെ ആരോടെങ്കിലും വിശ്വേട്ടൻ ഓഫീസിൽ വന്നിട്ടുണ്ടോ എന്ന് തിരക്കുവാൻ കഴിയു ”
“ഞാൻ ആരെ വിളിക്കും.. എല്ലാം കുറെ സീനിയർ ചേച്ചിമാരാ….. അവരോട് എങ്ങനെ ചോദിക്കാനാ അത് നടക്കുമെന്ന് തോന്നുന്നില്ല…….. കാത്തു നിനക്കിപ്പോൾ ഇങ്ങനെ ഒരു സംശയം തോന്നാൻ കാരണം??? ഒന്ന് തെളിച്ചു പറയുമോ???”
എനിക്ക് ഉള്ളിലുണ്ടായ തോന്നൽ അതെങ്ങനെ വിവരിക്കും… വിനുവേട്ടൻ ആരെയോ കാണാൻ കൊച്ചിയിൽ വന്നു അത് ആരായിരിക്കും???? എന്തിനാവും???? ഇന്ന് അമ്മയോടും എന്നോടും കയർത്തു സംസാരിച്ചു.,….ജ്യോതി യോട് വിശ്വേട്ടൻ ചേച്ചിയോട് മാപ്പ് പറയാൻ പറഞ്ഞു..,…. എന്തിന്??????
തുടരും……