Home Latest ഇനി നീ വിചാരിച്ചാൽ കൂടി ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല പെണ്ണേ…. Part – 24

ഇനി നീ വിചാരിച്ചാൽ കൂടി ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല പെണ്ണേ…. Part – 24

1

Part – 23 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 24

രചന…. ശിവന്യ

😍 സോറി all….ഇനി ഞാൻ എത്രയും ലേറ്റ് ആക്കില്ല….പറ്റിപ്പോയി🙏🙏🙏🙏🙏🙏🙏🙏🙏ക്ഷമ മാത്രമല്ല…അഭിപ്രായങ്ങൾ കൂടി പറയണേ……….😍

 

ഞാൻ കണ്ണു തുറന്നു നോക്കിയത് അഭിയേട്ടന്റെ മുഖത്തേക്കാണ്….

ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു..അഭിയേട്ട…. ഞാൻ എവിടെയാണ്…എനിക്കെന്തു പറ്റി…

ഒന്നുമില്ലെടി പെണ്ണേ…നമ്മൾ എറണാകുളം ആണ്….നീ ട്രെയിനിൽ തല കറങ്ങി വീണു…പിന്നെ ഞാൻ ഒന്നും നോക്കിയില്ല…നിന്നേം എടുത്തുകൊണ്ടു എവിടെയങ്ങു ഇറങ്ങി..ഹോസ്പിറ്റലിൽ കൊണ്ടുവന്നു….ഇവിടെ വന്നപ്പോൾ നല്ല പനിയും ക്ഷീണവും ഉണ്ടായിരുന്നു… അതുകൊണ്ടു അവര് ടാബ്ലറ്റ് തന്നു…കുറച്ചു നേരം കിടന്നിട്ടു പോകാമെന്നു പറഞ്ഞു…

അച്ഛൻ വിളിച്ചോ…അവര് പേടിച്ചു കാണും…എന്റെ ഫോൺ ഇവിടെ അഭിയേട്ട…

ഞാൻ അങ്കിളിനെ വിളിച്ചു പറഞ്ഞു…നീ ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട…

ശരിയാണ്… വാഷ് റൂമിൽ പോകാൻ വേണ്ടി എഴുന്നേറ്റത് മാത്രമേ എനിക്കു ഓർമ്മയുള്ളു…തലകറങ്ങി വീണെന്നാണ്‌ തോന്നുന്നത്…

ഞാൻ പെട്ടെന്ന് ഫോൺ എടുത്തു അച്ഛനെ വിളിച്ചു…അച്ഛനും അമ്മയും നല്ല ടെന്ഷനിൽ ആയിരുന്നു…ഒരുവിധം അവരെ ഞങ്ങൾ രണ്ടുപേരും കൂടി പറഞ്ഞു സമാധാനിപ്പിച്ചു ഫോൺ വെച്ചു….

എന്നാലും എന്റെ ശിവാ….നിനക്കു ഇത്ര പെട്ടെന്ന് ഈ പനി എവിടെ നിന്നും വന്നു…ചുമ്മാ ഓരോന്നു ആലോചിച്ചു കൂട്ടി ഉണ്ടാക്കിയത് അല്ലെ…
നീ ഒരു ഡോക്ടർ അല്ലേ ശിവാ…എന്നിട്ടും ഈ കൈനോട്ടക്കാരും ജ്യോത്സ്യൻമാരും പറയുന്നതും വുശ്വസിച്ചു ഇങ്ങനെ ഭ്രാന്തു പിടിച്ചു നടക്കുന്നത് എന്തിനാ എന്റെ മോളേ….ശരിക്കും നിനക്കു വട്ടാണ് ശിവാ…

ചിലപ്പോൾ എന്റെ വട്ടായിരിക്കും അഭിയേട്ട…അഭിയേട്ടനുമൊന്നിച്ചുള്ള ഒരു ജീവിതം ..അതെന്റെ മനസ്സ് ഒരുപാടു ആഗ്രഹിച്ചു പോയതാണ് …ഇനി അതെങ്ങാനും നടക്കാതെ വന്നെങ്കിലോന്നുള്ള പേടിയാണ് എന്നെ ഇങ്ങനെ വാട്ടുപിടിപ്പിക്കുന്നത്.. ….എനിക്കതിനെ പറ്റിയൊന്നും ആലോചിക്കാൻ കൂടി പറ്റുന്നില്ല…അങ്ങനെ എങ്ങാനും സംഭവിച്ചാൽ ഞാൻ ശരിക്കും ഒരു ഭ്രാന്തിയായി പോകും…ഒരുപാടു മോഹിപ്പിച്ചിട്ടു ഒരു നിമിഷത്തേക്ക് പോലും എന്നെ കൈവിട്ടു കളയല്ലേ അഭിയേട്ട…..

എങ്ങനെ എനിക്കു മനസിലായില്ല…കണ്ടിട്ടൊ കേട്ടിട്ടോ ഇല്ലാത്ത ഏതെങ്കിലും ഒരു കൈനോട്ടക്കാരി പറഞ്ഞാൽ നമ്മൾ സ്വപനം കണ്ട നമ്മുടെ ജീവിതം ഇല്ലാതെ ആകുമോ…ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ അതിനു ഞാനോ നീയോ വിചാരിക്കണം….ഇനി നീ വിചാരിച്ചാൽ കൂടി ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല പെണ്ണേ….എന്റെ മനസ്സിൽ ഈ ജന്മം എന്നല്ല ഒരു ജന്മത്തിലും നീ അല്ലാതെ മറ്റൊരു പെണ്ണും ഉണ്ടാക്കില്ല… ആ ഉറപ്പ് എനിക്കുണ്ട്…പിന്നെ നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്…ഇനി ഇതും പറഞ്ഞു നീ എന്റെ മുന്പിലെങ്ങാനും വന്നാൽ…..പൊന്നു മോളേ നീ എന്റെ കയ്യിൽനിന്നും മേടിക്കും…പറഞ്ഞേക്കാം…

അഭിയേട്ടനു നല്ല ദേഷ്യം വന്നതുപോലെ തോന്നി…എന്തായാലും അഭിയേട്ടൻ പറഞ്ഞത്‌ കേട്ടപ്പോൾ ഒരു സമാധാനം ഒക്കെ വന്നെക്കിലും മനസ്സു വല്ലാതെ കിടന്നു പിടയ്ക്കുന്നത് പോലെ തോന്നി….ഏതോ വരാൻ പോകുന്നതിനുള്ള ഒരു മുന്നറിയിപ്പ് പോലെ…?..

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴാണ് അടുത്ത പ്രശ്നം….അന്ന് ഹർത്താൽ ആണ്…24 മണിക്കൂർ…രാവിലെ 6 മണിക്ക് തുടങ്ങും…ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ 6 മണി ആയി….ഇനി എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ പറ്റാതെ ഞങ്ങൾ നിന്നു…’അമ്മ ആണെങ്കിൽ ഫോൺ വിളച്ചു കരയാനും തുടങ്ങി…അച്ഛനും നല്ല ടെന്ഷനിൽ തന്നെയാണ്…അവർക്ക് അവരുടെ മോള് അറിയാത്ത ഒരു നാട്ടിൽ അവരാരും കൂടെയില്ലാതെ…. അതും സുഖമില്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ എങ്ങനെ സമാധാനം കിട്ടും..

എങ്ങനെയെങ്കിലും നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോകാൻ അച്ഛൻ പറയുന്നുണ്ടായിരുന്നു… പക്ഷെ നാളെയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്റ്ചാർജ് കിട്ടുകയുള്ളുവെന്നു അഭിയേട്ടൻ അവരെ പറഞ്ഞു വിശ്വസിപ്പിച്ചു….ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ നിൽക്കുന്നതാണ് സുരക്ഷിതമെന്ന് അവർക്കും തോന്നിക്കാണണം..

ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പോകാമെന്ന് വെച്ചാൽ എങ്ങനെ അവിടെ ചെല്ലും എന്നൊരു ഐഡിയയും ഇല്ലായായിരുന്നു…ട്രെയിൻ ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല…എനിക്കാണെങ്കിൽ നല്ല പനിയും…

അവസാനം അഭിയേട്ടൻ ഒരു ഹോട്ടലിൽ റൂം എടുക്കാൻ തീരുമാനിച്ചു…..

അഭിയേട്ട….അതു വേണ്ട…നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോകാം…അവിടെ ഇരിക്കാം…ഇനി ഹോട്ടലിൽ ഒക്കെ പോയി റൂം എടുക്കാൻ എനിക്കെന്തോ ഒരു പേടി പോലെ.. നമുക്കറിയാത്ത സ്ഥലം അല്ലേ…..

അറിയാത്ത സ്ഥലം ആയതുകൊണ്ട് നമുക്ക് ഒട്ടും പേടിക്കേണ്ട ആവിശ്യം ഇല്ല…പിന്നെ നമ്മൾ ഏതെങ്കിലും സ്റ്റാർ ഹോട്ടലിൽ താമസിക്കാം…അപ്പോൾ കുഴപ്പമില്ല…

പിന്നെ എന്റെ പെണ്ണേ ഈ പനിയും വെച്ചോണ്ടു നമ്മൾ എങ്ങനെ അവിടെ പോയിരിക്കും..നീ ഓക്കേ ആയിരുന്നെങ്കിൽ നമുക്ക് പോകമായിരുന്നു…ഇവിടെ നിന്നും സ്റ്റേഷൻ വരെ നടക്കണം…ഇനി എപ്പോഴാണ് ട്രെയിൻ എന്നുമാത്രമല്ല…..ഇനി ട്രെയിൻ ഉണ്ടോന്നു പോലും നമുക്ക് അറിയില്ല..പിന്നെ ടിക്കറ്റ് ഇല്ല…നല്ല തിരക്കും ആയിരിക്കും…അവിടെ വരെ നീ ഈ അവസ്ഥയിൽ എങ്ങനെ നിന്നു പോകും… ഇപ്പോൾതന്നെ ഞാൻ എടുത്തോണ്ട് പോകേണ്ട അവസ്ഥ ആണ്….

നീ എന്റെ കൂടെയല്ലേ മോളേ വരുന്നത്… പിന്നെന്തിനാ നീ ഇങ്ങനെ പേടിക്കുന്നത്…

അഭിയേട്ടൻ തന്നെ അച്ഛനെ ഫോണിൽ വിളിച്ചു പറഞ്ഞു… ശിവക്കു നല്ല പനിയാണ്‌ അങ്കിൾ….അവളേം കൂടി ഞാൻ എങ്ങനെയാ ട്രെയിനിൽ ഈ അവസ്ഥയിൽ അങ്ങോട്ടു വരുന്നത്..ട്രെയിനിൽ നല്ല തിരക്കായിരിക്കും.. ഏതായാലും അവർ ഇന്നു കൂടി ഇവിടെ കിടക്കാൻ പറഞ്ഞിട്ടുണ്ടല്ലോ…അപ്പോൾ ഇന്നിവിടെ ഹോസ്പിറ്റലിൽ കിടന്നിട്ടു നാളെ വരുന്നതല്ലേ സേയ്ഫ് അങ്കിൾ…..

അച്ഛന് അതു സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു….മനസ്സില്ലാ മനസ്സോടെ അച്ഛൻ അതു സമ്മതിച്ചു..

മോളേ…ശ്രദ്ധിക്കണേ…അച്ഛന് ഒരു സമാധാനവും ഇല്ല…എന്റെ കുട്ടി ചെറിയ മോളൊന്നും അല്ലല്ലോ…അച്ഛൻ പറയാതെ തന്നെ അറിയാമല്ലോ….

ആ വാക്കുകളിൽ നിന്നും അവരുടെ മനസിന്റെ ടെൻഷൻ എത്രത്തോളം ഉണ്ടെന്നു എനിക്കു മനസിലാകുമായിരുന്നു……

ഞങ്ങൾ ഹോട്ടലിൽ റൂം എടുത്തു…എനിക്ക് എവിടേതെങ്കിലും ഒന്നു ക

ആ വാക്കുകളിൽ നിന്നും അവരുടെ മനസിന്റെ ടെൻഷൻ എത്രത്തോളം ഉണ്ടെന്നു എനിക്കു മനസിലാകുമായിരുന്നു……

ഞങ്ങൾ ഹോട്ടലിൽ റൂം എടുത്തു…എനിക്ക് എവിടേതെങ്കിലും ഒന്നു കിടന്നാൽ മതേയെന്നെ ഉണ്ടായിരുന്നുള്ളു….ഞാൻ വേഗം പോയി ബെഡിൽ കിടന്നു….

ശിവാ….പോയി പല്ലുതേക്കെടി…

അഭിയേട്ട…..പ്ളീസ്…ഞാൻ കിടക്കട്ടെ….

പല്ലു തേച്ചിട്ടു ആ ഫുഡ് കൂടി കഴിച്ചിട്ട് കിടന്നു ഉറങ്ങിക്കോ….എഴുന്നേറ്റില്ലെങ്കിൽ ഞാൻ ഇപ്പോൾ പൊക്കി എടുത്തു ബാത്ത്‌റൂമിൽ കൊണ്ടുപോകും കേട്ടോടി ഉണ്ടകണ്ണി….

ഞാൻ എഴുന്നേറ്റോളം….അതും പറഞ്ഞു ഞാൻ ബ്രെഷ് എടുത്തുകൊണ്ടു ബാത്റൂമിൽ കയറി…മിററിലേക്കു നോക്കിയപ്പോൾ എനിക്കെന്തോ വീണ്ടും ഒരു പേടി പോലെ തോന്നി…എന്തോ തെറ്റു ചെയ്യുന്നത് പോലെ മനസ്സ്‌ പറയുന്നു…

എന്റെ ഭഗവാനെ….എനിക്കിതെന്തു പറ്റി….ഒരിക്കിലും ഇല്ലാത്തതു പോലെ പെട്ടന്നൊരു പനി…പെട്ടന്നൊരു ഹർത്താൽ…പിന്നെ അഭിയേട്ട ന്റെ കൂടെ ഈ റൂമിൽ തനിച്ചു….ഭഗവാനെ തെറ്റായത് ഒന്നും സംഭവിക്കല്ലേ….

ഞാൻ പല്ലു തേച്ചു ഇറങ്ങിയപ്പോൾ അഭിയേട്ട ൻ ഫുഡ് എല്ലാം എടുത്തു വെച്ചിരുന്നു… ഞങ്ങൾ ഇറങ്ങിയപ്പോൾ ഹോസ്പിറ്റൽ കാന്റീനിൽ നിന്നും ഫുഡ് ഒക്കെ വാങ്ങി വന്നിരുന്നു…

അഭിയേട്ട ൻ പോയി ഫ്രഷ് ആയിട്ടു വാ..
.നമുക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാം…

ഒക്കെ…ഞാൻ ഇപ്പോൾ കാരം…അപ്പു നിന്നോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്…ഒന്നു വിളിക്കു …പിന്നെവിഅവളോട്‌ നമ്മൾ ഹോട്ടലിൽ ആണെന്ന് പറയണ്ടാട്ടോ…അതും പറഞ്ഞു അപ്പുവിന്റെ നമ്പർ ഡയൽ ചെയ്തു തന്നു…

ഫോൺ എടുത്തപാടെ അവൾ ശിവാ…കുറവുണ്ടോ… എന്നു ചോദിച്ചു….

ഉണ്ടെടാ….ഇപ്പോൾ കുഴപ്പമൊന്നുമില്ല..

അല്ലെങ്കിലും നിന്നെ പൊന്നുപോലെ നോക്കാൻ എന്റെ ഏട്ടൻ ഉള്ളപ്പോൾ നിനക്കു എന്തു കുഴപ്പം വരാനാണ്…..നീ എന്റെ ഏട്ടന്റെ പ്രാണൻ അല്ലേ മോളേ….

ഞാൻ ചിരിച്ചു….

ശരിയെടാ….നീ റെസ്റ്റ് എടുത്തോ…ഞാൻ പിന്നെ വിളിക്കാം…

അവൾ വെച്ചപ്പോൾ ഞാൻ വെറുതെ അഭിയേട്ട ന്റെ ഫോൺ നോക്കി…അതിൽ മുഴുവൻ ഞങ്ങളുടെ ഫോട്ടോസ് ആയിരുന്നു…അപ്പോഴേക്കും അഭിയേട്ട ൻ വന്നു…

എന്താ…എന്റെ ഫോണിൽ ഒരു ചെക്കിങ്…

ഞാൻ അപ്പു വെച്ചപ്പോൾ ചുമ്മാ നോക്കിയതാ….
ഈ ഫോണും ഈ മനസ്സിലും എത്രവചൂഴ്ന്നു നോക്കിയാലും ഞാൻ മാത്രം അല്ലെ ഉണ്ടാകു എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു അഭിയേട്ട നെ നോക്കി..

കുളി കഴിഞ്ഞു മുണ്ട് ഉടുത്തു ടർക്കി വെച്ചു തല തോർത്തികൊണ്ടു അഭിയേട്ട ൻ മുൻപിൽ വന്നു നിന്നു…

എന്താടി ഉണ്ടകണ്ണി നോക്കുന്നെ…

അഭിയേട്ടൻ ഒന്നു പോയി ഡ്രസ്സ്‌ ഇട്ടിട്ടു വരനുണ്ടോ….

നീ പറയുന്ന കേട്ടാൽ തോന്നും ഞാൻ ഡ്രസ്സ്‌ ഇടാണ്ടാണ് നില്ക്കുക്കുന്നതെന്ന്….

ഒന്നു പോയി ഷർട്ട് എടുത്തിട് അഭിയേട്ട…..

അതെന്നാ..എന്നെ ഇങ്ങനെ കാണുമ്പോൾ എന്റെ പെണ്ണിനു എന്തെകിലും………

അഭിയേട്ട…..😡😡😡😡0
എനിക്ക് ദേഷ്യം വരുന്നുണ്ടേ….

അഭിയേട്ടൻ പോയി ഷർട്ട് ഇട്ടു വന്നു….ഞങ്ങൾ ചായ കുടിച്ചു… ഞാൻ ടാബ്ലറ്റ് കഴിച്ചു കിടന്നു..അഭിയേട്ടൻ ലാപ്ടോപ്പ് എടുത്തു അതിൽ എന്തോ ചെയ്യുന്നുണ്ടായിരുന്നു….

പനിയുടേം മരുന്നിന്റെയും എല്ലാം കൂടിയാകണം….നല്ല ക്ഷീണം ഉണ്ടായിരുന്നു…കിടന്നപാടെ ഉറങ്ങി പോയി…

ആ ഉറക്കത്തിൽ അന്ന് വീണ്ടും ഞാൻ അവരെ സ്വപനം കണ്ടു…കണ്ണുകളിൽ എന്നെ ദഹിപ്പിക്കാനുള്ള അഗ്നിയുമായി അവർ നിൽക്കുന്നു.. ഞാൻ ഓടുമ്പോൾ മുൻപിൽ മുഴുവൻ തീ പടരുന്നു.ഞാൻ ഉറക്കത്തിൽ പേടിച്ചു അലറിക്കരഞ്ഞുകൊണ്ടു എഴുനേറ്റു….

ശിവാ….എന്താ മോളേ…എന്തു പറ്റി…..
അഭിയേട്ടൻ പെട്ടന്ന് എൻ്റെ അടുത്തേക്ക് വന്നു..

അഭിയേട്ട… അവരെന്നെ …..അവരെന്നെ കൊല്ലാൻ വരുന്നു….

ആരാ എന്റെ ശിവാ…ഞാൻ ഉള്ളപ്പോൾ നിന്നെ ആരു കൊല്ലാൻ വരുമെന്നാണ് പറയുന്നത്….മോളു ഉറങ്ങിക്കോ….ഞാൻ ഇവിടെ നിന്റെ അടുത്തു തന്നെയുണ്ടല്ലോ

അഭിയേട്ട…..നമുക്ക് വീട്ടിൽ പോകമായിരുന്നു…

എങ്ങനെ പോകും ശിവാ….അതുകൂടി നീ പറ മോളേ….

എനിക്ക് വീട്ടിൽ പോണം അഭിയേട്ട….
..

അവസാനം അഭിയേട്ടനു ദേഷ്യം വന്നു…എന്നെ വഴക്കും പറഞ്ഞു..

പക്ഷെ എനിക്ക് കണ്ണടക്കാൻ കൂടി പറ്റുന്നില്ല….ഏതൊക്കെയോ ദുസ്വപനങ്ങളുടെ ഹോഷയാത്രയായിരുന്നു..അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ അവിടെ താമസിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ….

രാവിലെ തന്നെ പോകാൻ റെഡി ആയി റൂം ലോക്ക് ചെയ്തു ഇറങ്ങുമ്പോൾ ആരോ പിറകിൽ നിന്നുറക്കെ വിളിച്ചു….

അഭി………

തുടരും…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here