Home Josbin Kuriakose Koorachundu ആ സ്ത്രി രൂപം സാധരണ ജനങ്ങളെപ്പോലെ പോലിസിനെയും ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു… Part – 6

ആ സ്ത്രി രൂപം സാധരണ ജനങ്ങളെപ്പോലെ പോലിസിനെയും ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 6

SI എബിനെ ക്രൂരമായി കൊന്നതിന് ശേഷം ആ സ്ത്രി രൂപം ഈപ്പൻ മാനുവലിൻ്റെ വാഹനത്തിന് അടുത്തേയ്ക്കു വന്ന് വാഹനത്തിൻ്റെ ഗ്ലാസിൽ ചോരകൊണ്ട് എഴുതി എൻ്റെ അടുത്ത ഇര നീയാണ്…

നിമിഷനേരം കൊണ്ട് ആ സ്ത്രി രൂപം മാഞ്ഞു…

കൊല്ലപ്പെട്ട
SI എബിൻ്റെയും, റിട്ടേർഡ് CI ലാലിൻ്റെയും മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടത്തിനയച്ചു…

…………………………………………………………………..

നരിതൊട്ടിയിൽ ഭീതിവിതയ്ക്കുന്ന കൊലയാളിയേപ്പറ്റി കൃത്യമായ വിവരം പോലിസിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നരിതൊട്ടിയിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു…

കൂടുതൽ പോലിസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിക്കാൻ സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി..

ജനങ്ങൾക്കു കർശന നിർദ്ദേശവും നല്കി. രാത്രിയിൽ
തനിച്ചുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി.

സംശയകരമായ സാഹചര്യത്തിൽ എന്തു കണ്ടാലും പോലിസിനെ വിവരമറിയ്ക്കാൻ നാട്ടുകാർക്കു നിർദ്ദേശവും നല്കി….

…………………………………………………………………..

കൂടുതൽ പോലിസിനെ സ്ഥലത്ത് വിന്യസിച്ചിട്ടും പലരും രാത്രി കാലങ്ങളിൽ സ്ത്രി രൂപത്തെ കണ്ടിട്ടുണ്ട്..

രാത്രി ചെക്കിംങ്ങിനായി പോയ പോലിസുക്കാർ പരമേശരൻ്റെ പഴയ വീടിനടുത്ത് ഒരു സ്ത്രി രൂപം മനോഹരമായി നൃത്തം ചെയ്യുന്നത് കണ്ടു.

ആ സ്ത്രി രൂപത്തിന് അടുത്തേയ്ക്കു പോലിസ് എത്താൻ ശ്രമിയ്ക്കുമ്പോൾ അവിടെ വലിയ അഗ്നി വലയം രൂപപ്പെട്ടു ആ അഗ്നി വലയത്തിനുള്ളിൽ നിന്ന് ആ സ്ത്രി രൂപം നൃത്തം ചെയ്യുന്നു..

ആ കാഴ്ച കണ്ട് പോലിസുകാരക്കു ഭയം തോന്നി..

അതെ സ്ത്രീരൂപത്തെ
ഈപ്പൻ മാനുവലിൻ്റെ വീടിനടുത്ത് പോലിസുക്കാർക്കു കാണാനും കഴിഞ്ഞു.

ആ സ്ത്രി രൂപം സാധരണ ജനങ്ങളെപ്പോലെ പോലിസിനെയും ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു…

നാട്ടുക്കാർ പോലിസിനോട് അവരുടെ ആശങ്ക പങ്കുവച്ചപ്പോൾ അവർ പറഞ്ഞു
രാത്രിയിൽ പല വീടുകളുടെയും പുറത്ത് ചിലങ്കയുടെ ശബ്ദം കേൾക്കുന്നതായി…
ആ സ്ത്രി രൂപം കൂടുതൽ രൗദ്രഭാവം പ്രകടപ്പിയ്ക്കുന്നതായി..

ആദ്യമെല്ലാം
രാത്രി കാലങ്ങളിൽ മാത്രമായിരുന്നു ആ സ്ത്രി രൂപത്തെ ജനങ്ങൾ കണ്ടിരുന്നത് എന്നാൽ ക്ലാസ്സുകൾ ഒഴുവാക്കി കറങ്ങാൻ വരുന്ന കാമുകി – കാമുകന്മാർ ആ സ്ത്രി രൂപത്തെ കണ്ട് ഭയന്നോടിയ സംഭവമുണ്ട്…

ആ സ്ത്രി രൂപം വിഷ്ണു പ്രസാദിനും സഹപ്രവർത്തകർക്കും നല്കിയ തലവേദന ചെറുതായിരുന്നില്ല..

വിഷ്ണു പ്രസാദിന് ഉറക്കം നഷ്ടമായിട്ടു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു….

വിഷ്ണു പ്രസാദും സഹപ്രവർത്തകരും ആ സ്ത്രി രൂപത്തെ കണ്ടെത്തുന്നതിനായി വിലാസിനി താമസിയ്ക്കുന്ന ഇരിട്ടിയിലെ ആശ്രമത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.. ഇരിട്ടി ആശ്രമത്തിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ വിഷ്ണു പ്രസാദിനും സംഘത്തിനും ലഭിച്ചു..

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരുമായി സംസാരിച്ചു
രാത്രി വളരെ വൈകി സ്റ്റേഷനിൽ നിന്ന് വിഷ്ണു പ്രസാദ് വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ്..

ഈപ്പൻ മാനുവലിൻ്റെ വീടിന് മുന്നിൽ നിന്ന് ആ സ്ത്രി രൂപത്തെ കാണുന്നത് വാഹനം ഓഫാക്കി ആ സ്ത്രി രൂപത്തെ ലക്ഷ്യമാക്കി വിഷ്ണു പ്രസാദ് വേഗത്തിൽ
പുറത്തിറങ്ങി..

ഒരു ആക്രമമാണ് വിഷ്ണു പ്രസാദ് പ്രതീക്ഷിച്ചത് പക്ഷേ നിമിഷ നേരം കൊണ്ട് അവിടെ നിന്ന് അപ്രതീക്ഷമാകാനാണ് ആ സ്ത്രി രൂപം ശ്രമിച്ചത്..

ഈപ്പൻ്റെ വീടിനു മുന്നിലായി ആ സ്ത്രി രൂപത്തെ കണ്ടതായി സഹപ്രവർത്തകരെ വിഷ്ണു പ്രസാദ്‌ വിളിച്ചറിയിച്ചു എത്രയും പെട്ടെന്നു ഈപ്പൻ്റെ വീടിനടുത്തായി കൂടുതൽ ഫോഴ്സുമായി വരാനും പറഞ്ഞു..

ഒട്ടും സമയം കളയാതെ വിഷ്ണു പ്രസാദ് ആ സ്ത്രി രൂപത്തിന് പുറകെ പോയി..

വിഷ്ണു പ്രസാദിന് മുന്നിലായി ഒരു ഭയവുമില്ലാതെ ആ സ്ത്രി രൂപം നടന്നു നീങ്ങി.

പെട്ടെന്ന്
വിഷ്ണു പ്രസാദിൻ്റെ കണ്ണിൽ നിന്ന് ആ സ്ത്രി രൂപം മാഞ്ഞു പോയിരിക്കുന്നു.. ആ സ്ത്രി രൂപം എവിടെ പോയന്നു കണ്ടെത്താൻ ശ്രമിയ്ക്കുന്നതിനിടയിലാണ്..

നിമിഷ നേരംകൊണ്ട്
വിഷ്ണു പ്രസാദിൻ്റെ കഴുത്തിൽ പിടിമുറുക്കി ആ സ്ത്രി രൂപം..

സാറെ സാർ എൻ്റെ ഇരയായിരുന്നില്ല.. സാറിനെ കൊല്ലണമെന്ന് ഞാൻ കരുതിയിട്ടുമില്ല പക്ഷേ എനിയ്ക്കു തടസ്സമായി സാർ എന്നെ പിന്തുടരുമ്പോൾ സാറിനെ കൊല്ലാതെ എനിയ്ക്കു തരമില്ല..

ഒട്ടും സമയം കളയാതെ പ്രതിരോധമേന്നോളം വിഷ്ണു പ്രസാദ് അതിശക്തമായി തൻ്റെ കരങ്ങൾ ഉപയോഗിച്ച് തൻ്റെ കഴുത്തിൽ മുറുകിയിരിക്കുന്ന സ്ത്രി രൂപത്തിൻ്റെ കരങ്ങൾ മോചിപ്പിക്കാൻ ശ്രമം നടത്തി.. നീണ്ട പരിശ്രമത്തിന് ശേഷം വിഷ്ണുവിന് തൻ്റെ കഴുത്തിൽ നിന്ന് സ്ത്രി രൂപത്തിൻ്റെ കരങ്ങൾ മാറ്റാൻ കഴിഞ്ഞു..

വിഷ്ണു പ്രസാദിന് പ്രതീക്ഷയ്ക്കു ഇടം നല്കാതെയുള്ള ആക്രമണമാണ് സ്ത്രി രൂപത്തിൽ നിന്നുണ്ടായികൊണ്ടിരുന്നത്..

സ്ത്രി രൂപത്തിൻ്റെ ആക്രമണം ഏതു ദിശയിൽ നിന്ന് വരുന്നതെന്ന് കണ്ടെത്താനോ പ്രതിരോധം തീർക്കാനോ പലപ്പോഴും വിഷ്ണു പ്രസാദിന് കഴിഞ്ഞിരുന്നില്ല..

അവശനായി വിഷ്ണു പ്രസാദ് നിലംപതിച്ചു.. വിഷ്ണു പ്രസാദിൻ്റെ നെഞ്ചിൽ കയറിയിരുന്നു ആ സ്ത്രി രൂപം വിഷ്ണുവിൻ്റെ കഴുത്തിലേയ്ക്കു കൈകൾ നീട്ടിയപ്പോൾ പുറകിൽ നിന്ന് ഒട്ടും പ്രതീക്ഷകാതെ ഒരാക്രമണം സ്ത്രി രൂപത്തിനുണ്ടായത്…

സ്ത്രി രൂപം
തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ADGP കുമാറിൻ്റെ നേതൃത്വത്തിലുള്ള വൻ സംഘത്തെയാണ്…

പോലിസ് സംഘത്തിന് മുന്നിൽ കീഴടങ്ങാതെ ആ സ്ത്രി രൂപത്തിന് തരമില്ലായിരുന്നു..

മുഖം വികൃതമാക്കി കാണിയ്ക്കാൻ മുഖംമൂടിയാണ് സ്ത്രി രൂപം ധരിച്ചിരുന്നത്..

മുഖം മൂടി മാറ്റിയപ്പോൾ പോലിസിന് മനസ്സിലായി സ്ത്രി വേഷം കെട്ടിയ പുരുഷനാണ് ജനങ്ങളെ പേടിപ്പെടുത്തിയ ഈ സ്ത്രി രൂപമെന്ന്.. വലത്തേ
കൈവിരലുകളിൽ നീണ്ടു നില്ക്കുന്ന മൂർച്ചയുള്ള ആയുധംഘടിപ്പിച്ചിരിക്കുന്നു.
55 നടുത്ത് പ്രായം വരുന്ന ഒരു പുരുഷൻ…

അയാളെ നോക്കി വിഷ്ണു
പ്രസാദ് പറഞ്ഞു..
മിസ്റ്റർ പരമേശ്വരൻ നീ കരുതിയോ ഞാൻ നിനക്കു മുന്നിൽ തോറ്റു തന്നപ്പോൾ ഇനി നിൻ്റെ വഴികളിൽ ആരും തടസമായി വരില്ലന്ന്..

ഇരിട്ടി ആശ്രമത്തിൽ വിലാസിനിയെ ഇടയ്ക്കു കാണാൻ വരുന്ന മധ്യവയസ്കൻ അത് നീയായിരിക്കുമെന്ന് ഞങ്ങൾ സംശയിച്ചിരുന്നു.. നിന്നെ കുടുക്കാൻ ഞങ്ങൾ പ്ലാനുകൾ റെഡിയാക്കുമ്പോഴാണ് ഇന്ന് നീയായിട്ട് എൻ്റെ മുന്നിൽ വരുന്നത്..

നിൻ്റെ പ്രതികാരത്തിൻ്റെ കഥ ഇവിടെ അവസാനിക്കുന്നു.. നരിതൊട്ടിയേ പേടിപ്പിച്ച ആ സ്ത്രി രൂപം ഇവിടെ അവസാനിച്ചിരിക്കുന്നു..

വിഷ്ണു കഴിഞ്ഞ ആറുമാസമായി നമ്മുടെ ഉറക്കംകെടുത്തിയ ഇവനെ നമ്മുക്ക് ചാനലിന് മുന്നിൽ ഹാജരാക്കണം.. ഇനി കുറച്ചു ദിവസത്തേയ്ക്കു ഇവൻ നമ്മുടെ കസ്റ്റഡിയിലല്ലേ.

ADGP കുമാറും വിഷ്ണുവും പരമേശ്വരനെ ചാനലുകാർക്കു മുന്നിൽ ഹാജരാക്കി..

നരിതൊട്ടിയെ വിറപ്പിച്ച ,കേരളത്തെ വിറപ്പിച്ച സ്ത്രിരൂപം ധരിച്ച് കൊലപാതക പരമ്പര നടത്തിയ പരമേശ്വരനായിരുന്നു. ചാനലുകളിൽ മുഴുവൻ…

കൊലയാളിയേ കണ്ടെത്തിയതിനെക്കാൾ ഈ കൊലപാതകം നടത്തിയത് പ്രേതമല്ലെന്നുള്ള പോലിസിൻ്റെ കണ്ടെത്തൽ നരിതൊട്ടി വാസികൾക്കു ആശ്വാസമായി..

കോടതിയിൽ ഹാജരാക്കിയ
പരമേശ്വരനെ 14 ദിവസത്തേയ്ക്കു പോലിസ് കസ്റ്റഡിയിൽ വിട്ടു…

ADGP കുമാറിൻ്റെ നേതൃത്വത്തിൽ പരമേശ്വരനെ ചോദ്യം ചെയ്യാൻ തുടങ്ങി..

പരമേശ്വരൻ എത്ര സാഹസികമായാണ് ജനങ്ങളെയും ഞങ്ങളെയും നീ വിഢിയാക്കിയത്..

ഈ 8 കൊലപാതകം നടത്തിയപ്പോൾ നിൻ്റെ മനസ്സു പതറിയില്ലേ? നിനക്കു ഭയം തോന്നിയില്ലേ?

എന്തിനായിരുന്നു ഇത്രയും കൊലപാതകങ്ങൾ?

അയാൾ മറുപടി പറഞ്ഞു
എൻ്റെ മകൾക്കു വേണ്ടി..

നിങ്ങൾക്ക് അറിയാനുള്ളതെല്ലാം ഞാൻ പറയാം…

വിലാസിനിയെ വിവാഹം കഴിക്കുന്നതിന് മുൻമ്പ് ഞാൻ സർക്കസ്സിലായിരുന്നു.. അത്യാവിശ്യം നൃത്തവും ചെയ്തിരുന്നു..

വിലാസിനിയേ വിവാഹം ചെയ്തതിന് ശേഷം പഴയപ്പോലെ സർക്കസ്സിൽ പരിപാടികിട്ടാതെയായി.. സാഹസം നിറഞ്ഞ അഭ്യാസങ്ങളിൽ നിന്ന് അവൾ എന്നെ തടഞ്ഞു.

മക്കളായതിന് ശേഷം സർക്കസ്സ് പൂർണ്ണമായും ഞാൻ ഉപേക്ഷിച്ചു..
വീടിനടുത്തായി ചെറിയ നൃത്ത സ്കൂൾ തുടങ്ങി ദേവനും ദുർഗ്ഗയും എൻ്റെ കീഴിലാണ് നൃത്തം അഭ്യസിച്ചതും..

എൻ്റെ രണ്ടു മക്കളും മനോഹരമായി നൃത്തം ചെയ്തിരുന്നു..

ഓരോ കലാകാരൻ്റെയും ആഗ്രഹമാണ് നേടിയ കഴിവ് മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിയ്ക്കുന്നത്..

ആ ഒരു ആഗ്രഹത്തിനാണ് എൻ്റെ മോൾ എൻ്റെ ഉറ്റ ചങ്ങാതി ഗോപലൻ മുഖാന്തിരം ജോയി തോമസിനെ കാണാൻ പോയത്.. ജോയി തോമസിൻ്റെ സഹായത്താൽ നാലാൾക്കു മുന്നിൽ എൻ്റെ മകളുടെ കഴിവുകൾ അറിയപ്പെടാൻ തുടങ്ങുമെന്ന് ഗോപാലൻ പറഞ്ഞപ്പോൾ ഞാനും എൻ്റെ മോളും ഒത്തിരി സ്വപ്നം കണ്ടു.. അവളെയും അവളുടെ നൃത്തത്തേയും ഈ ലോകമറിയാൻ പോകുന്നതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു..

അച്ഛന് കൊടുക്കുന്ന സ്നേഹമാണ്
ഗോപാലന് എൻ്റെ മോൾ നല്കിയിരുന്നത്. അതുകൊണ്ട് അവൻ എൻ്റെ മോളെ ചതിക്കില്ലെന്നു ഞാൻ വിശ്വസിച്ചു.. ധൈര്യപൂർവ്വമാണ് അവൻ്റെയൊപ്പം ഞാൻ എൻ്റെ മോളെ പറഞ്ഞയച്ചത്.എന്നാൽ വേട്ട പട്ടികൾക്കു കടിച്ചുമുറിക്കാൻ എൻ്റെ മോളെ അവൻ ഇട്ടുകൊടുത്തു..

അവനെ അച്ഛനെപ്പോലെ കണ്ട എൻ്റെ മോളെ
മകളായി കാണാതെ കാമത്തിൻ്റെ കണ്ണിലാണ് അവൻ കണ്ടത്….

ഒരു സ്ത്രിയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്ത് തൊടുന്നത് തെറ്റല്ലേ സാറെ..

ഇഷ്ടമില്ലാത്ത രീതിയിൽ സാറിൻ്റെ ശരീരത്ത് ആരെങ്കിലും സ്പർശിച്ചാൽ സാറിന് സഹിയ്ക്കുമോ?

എൻ്റെ മോളെ പിച്ചിചീന്തിയവരെ കൊല്ലാനുറച്ചു തന്നെയാണ് കഴിഞ്ഞ 15 വർഷമായി ഞാൻ കാത്തിരുന്നത്…

എൻ്റെ മോൾക്കു നീതി കിട്ടാൻ
കാക്കിയിട്ട ഏമാൻമാരോടു അപേക്ഷിച്ചപ്പോൾ എൻ്റെ ഭാര്യയേ എൻ്റെ കൺമുന്നിൽ വച്ചു കയറി പിടിച്ച പോലിസുക്കാരനെയാണ് ഞാൻ കണ്ടത്..

പണത്തിൻ്റെ ബലത്തിൽ എൻ്റെ മകളുടെ ആന്മഹത്യയിൽ ദുരൂഹതയില്ലെന്ന് പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ടും വന്നപ്പോൾ എനിയ്ക്കു മനസ്സിലായി നീതി ലഭിയ്ക്കേണ്ട സ്ഥലത്തു നിന്ന് എൻ്റെ മോൾക്കു നീതി ലഭിക്കില്ലെന്ന്..

എൻ്റെ മോളെ നശിപ്പിച്ചവന്മാർക്കു, അവരുടെ ഭീക്ഷണിയ്ക്കു മുന്നിൽ എല്ലാം നഷ്ടമായി ഞാൻ ഈ നാടുപേക്ഷിച്ചു പോകുമ്പോൾ അവർ പ്രതീക്ഷിച്ചില്ല എൻ്റെ ഈ മടങ്ങിവരവും പ്രതികാരവും…

എൻ്റെ മകളുടെ ദുരൂഹ മരണം അവളുടെ കൂടപിറപ്പിനു മുന്നിൽ ഞാനും വിലാസിനിയും മറച്ചുവച്ചു… കാരണം അവരോട് പൊറുക്കാൻ അവന് കഴിയില്ല..

പക്ഷേ അവരെ തകർക്കാനുള്ള ശക്തി ശാരീരികമായും സാമ്പത്തികമായും എൻ്റെ മകനില്ലന്നുള്ള ബോധ്യത്തിൽ ഒന്നും അവനോടു ഞങ്ങൾ പറഞ്ഞില്ല. പറഞ്ഞാൽ എൻ്റെ മോളെപ്പോലെ മോനെയും ഞാങ്ങൾക്കു നഷ്ട്ടമാകും..

എൻ്റെ ചികിത്സക്കായി ഞാനും മകനും കോയമ്പത്തൂരിൽ പോകുകയും അവിടെ നിന്ന് സർക്കസ്സിൽ എനിയ്ക്കൊപ്പമുണ്ടായിരുന്ന വേണുവിനെ ഞാൻ കാണുന്നതും.

അവിടെയടുത്തായി വേണുവിൻ്റെ നേതൃത്വത്തിൽ സർക്കസ്സ് നടക്കുന്നുണ്ട്
പഴയ സഹപ്രവർത്തകരെ കാണാനുള്ള എൻ്റെ ആഗ്രഹവും, അവൻ്റെ വീട്ടിൽ ചെല്ലണമെന്ന
വേണുവിൻ്റെ ആവിശ്യത്തിനും വഴങ്ങി
ഞാൻ അവൻ്റെ വീട്ടിലേയ്ക്കു പോയി..

നാട്ടിൽ വിലാസിനി തനിച്ചായതിനാൽ നേരത്തെ ബുക്കു ചെയ്യ്ത ടിക്കറ്റിൽ ദേവൻ നാട്ടിലേയ്ക്കു പോയി..

വേണുവിൻ്റെ വീട്ടിലിരിക്കുമ്പോഴാണ് ആ ദുരിന്ത വാർത്ത ഞാനറിയുന്നത്.

കോയമ്പത്തൂരിൽ നിന്ന് ദേവൻ നാട്ടിലേയ്ക്കു പോയ ബസ് അപകടത്തിൽപ്പെട്ടുവെന്നും മുഴുവൻ യാത്രകാരും മരിച്ചുവെന്നും വേണു പറയുമ്പോൾ അത് വിശ്വസിക്കാൻ എനിയ്ക്കു കഴിഞ്ഞില്ല… അണ്ണാ അണ്ണനും മരിച്ചതായാണ് ന്യൂസിൽ കാണിയ്ക്കുന്നത്…

ദേവൻ്റെ മരണ വാർത്ത എനിയ്ക്കു നല്കിയ ഷോക്കു പറയാൻ കഴിയുന്നതായിരുന്നില്ല..

അന്ന് ദൈവത്തോട് ഞാൻ ഒരു ചോദ്യം ചോദിച്ചു
ദൈവമേ നീ എന്തിനാണ് എന്നോട് ഈ പരീക്ഷണം നടത്തുന്നത്.. ഞാനെന്തു തെറ്റാണ് ചെയ്തത്…?

ഒരു തെറ്റും ചെയ്യാതെ നീ എന്നെ പരീക്ഷിക്കുമ്പോൾ..

ഈ നിമിഷം മുതൽ നീ വെറുക്കുന്ന ചെകുത്താനാണു ഞാൻ.. തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്കു സഞ്ചരിക്കുന്ന ചെകുത്താൻ..

ഞാൻ ജീവിച്ചിരിക്കുന്ന കാര്യം പുറത്തു പറയരുതെന്നും… എൻ്റെ മകൾക്കുണ്ടായ ദുരിന്ത കഥ വേണുവിനോട് പറഞ്ഞു എൻ്റെ മോളെ പിച്ചിചീന്തിയവരെ എനിയ്ക്കു കൊല്ലണമെന്ന് പറഞ്ഞപ്പോൾ.. മറുത്തൊന്നും പറയാൻ വേണുവിന് കഴിഞ്ഞില്ല.

വേണുവും ഭാര്യയും വിലാസിനിയെ കാണാൻ ശശിപാറയിൽ പോയി അവർ ഞാൻ ജീവിച്ചിരിക്കുന്ന കാര്യം അവളോട് പറഞ്ഞില്ല..
അവരാണ് അവളെ ഇരിട്ടി ആശ്രമത്തിലാക്കിയതും.

വേണുവിൻ്റെ സർക്കസ്സിൽ ഞാനും പങ്കാളിയായി.. പഴയതുപ്പോലെ എൻ്റെ ശരീരം അഭ്യാസങ്ങൾക്കു വഴങ്ങാൻ തുടങ്ങി..

രണ്ടു ,മൂന്നു വർഷത്തെ സർക്കസ്സിലെ സാഹസിക പ്രകടനങ്ങൾക്കൊണ്ട്.. എതിരാളികളെ നേരിടാൻ എൻ്റെ ശരീരവും മനസ്സും തയ്യാറായി..

എൻ്റെ മകളുടെ നീതിയ്ക്കായി, എൻ്റെ മകളെ പിച്ചിചീന്തിയവന്മാരുടെ വധശിക്ഷ നല്ക്കുന്ന ആരാച്ചാരായി വേഷം ധരിയ്ക്കുന്നതിന് മുൻമ്പ് ഞാൻ ഇരിട്ടി ആശ്രമത്തിൽ പോയി വിലാസിനിയേ കണ്ടു.. ഞാൻ ജീവിച്ചിരിപ്പുണ്ടെന്നു ബോധ്യപ്പെടുത്തി..

നിറഞ്ഞ കണ്ണുകളോടെയാണ് അവൾ എന്നെ സ്വീകരിച്ചത്.. ഇത്രയും നാൾ അവൾക്കു മുന്നിൽ വരാതിരുന്നത് മോൾക്കു നഷ്ടമായ നീതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പായിരുന്നുവെന്ന് പറഞ്ഞപ്പോൾ..

മകളെ പിച്ചിചീന്തിയവരോട് പ്രതികാരം ചെയ്യണമെന്നായിരുന്നു.. അവളുടെ മറുപടി..

എല്ലാവരും എല്ലാം മറന്നു തുടങ്ങിയപ്പോൾ..
പതുങ്ങിയിരുന്ന് പുലി വേട്ടയ്ക്കു ഇറങ്ങിയേപ്പോലെ ഞാൻ വേട്ടയ്ക്കു ഇറങ്ങി!

നിങ്ങൾ എത്ര തടഞ്ഞാലും ഈപ്പൻ മാനുവലും കൊല്ലപ്പെടും… തടയാൻ പറ്റുമെങ്കിൽ നിങ്ങൾക്കു തടയാം പക്ഷേ എത്ര തടഞ്ഞാലും ഈപ്പൻ ക്രൂരമായി കൊല്ലപ്പെടും..!

പരമേശ്വരനെ ചോദ്യം ചെയ്യുന്ന മുറിയിലേയ്ക്കു കയറി വന്ന വിഷ്ണുപ്രസാദ് അസ്വസ്ഥനായിരുന്നു… കാരണം ഡിട്ടേർഡ് CI ലാലിൻ്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടു നരിതൊട്ടി കൊലപാതക പരമ്പരയ്ക്കു പുതിയ മാനങ്ങൾ നല്ക്കുന്നതായിരുന്നു…

തുടരും…

ജോസ്ബിൻ കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here