Home Latest എന്റെ ആലോചന ആണെന്ന് അറിഞ്ഞിട്ടാണോ അവൾ വേണ്ടെന്ന് പറഞ്ഞത്… Part – 21

എന്റെ ആലോചന ആണെന്ന് അറിഞ്ഞിട്ടാണോ അവൾ വേണ്ടെന്ന് പറഞ്ഞത്… Part – 21

0

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 21

അമ്മു , സുഭദ്ര പോയ വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കി. അമ്മ പറഞ്ഞോതൊക്കെയും വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല. ആദിത്യൻ തന്നെ വിവാഹം ആലോചിച്ചു , അതും ശ്രീ ഏട്ടൻ മുൻകൈ എടുത്ത്. ആദിത്യൻ അറിഞ്ഞിട്ടായിരിക്കുമോ? അതുകൊണ്ട് ആണോ ഇത്രയും നാളിന് ശേഷം അവൻ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഓരോന്ന് ചിന്തിച്ചു അവളുടെ തല പുകഞ്ഞു അവൾ കഴിച്ചു മതിയാക്കി എഴുന്നേറ്റു .പത്രം കഴുകി വെച്ചു കിടക്കാനായി റൂമിലേക്ക് എത്തി. സുഭദ്ര മരുന്ന് കഴിച്ചു കിടക്കാൻ തുടങ്ങി. അവളും അടുത്ത് വന്നു കിടന്നു അവർ പെട്ടന്ന് എഴുന്നേറ്റു ഫോൺ എടുത്തു ആരെയോ വിളിക്കാൻ തുടങ്ങി .

” ഹലോ ശ്രീകുട്ടാ ”
സുഭദ്ര ,ശ്രീയെ ആണ് വിളിച്ചത് എന്ന് മനസിലായ അമ്മു അവരുടെ സംസാരത്തിനായി കാത് കൂർപ്പിച്ചു .
“ഞാൻ സംസാരിച്ചു അവൾക്കു താല്പര്യം ഇല്ലാന്നാ പറയുന്നേ ഒന്നമത് കുടുബക്കാർക്ക് ആർക്കും താല്പര്യം ഇല്ലാത്ത ബന്ധം .വേണ്ട അത് വിട്ടേക്ക് ”
“സുഭദ്ര സംസാരം അവസാനിപ്പിച്ചു ഫോൺ വെച്ചു കട്ടിലേക്ക് കിടന്നു അമ്മു അവരെ ചേർന്നു കിടന്നു
“ശ്രീ കുട്ടൻ കൊണ്ടു വന്ന ആലോചന ആയോണ്ട് ആണോ നീ വേണ്ടന്ന് പറഞ്ഞേ?” സുഭദ്ര അവരുടെ സമാധാനത്തിനായി ചോദിച്ചു
“ഉം ”
അവൾ ഒന്ന് മൂളി കൊണ്ട് അമ്മയെ ചേർത്തു പിടിച്ചു കിടന്നു. കാരണം അറിയാതെ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

” എന്റെ ആലോചന ആണെന്ന് അറിഞ്ഞിട്ടാണോ അവൾ വേണ്ടെന്ന് പറഞ്ഞത് ”
ആദിത്യൻ ആകാംഷയോടെ ചോദിച്ചു രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ആദിത്യന് ശ്രീ യുടെ കാൾ വന്നത് . ശ്രീ ഉത്തരമില്ലാതെ പരതി
“അതറിയില്ല എന്നോട് സംസാരിക്കാൻ പോലും അവൾ തയ്യാറായില്ല
നിന്റെ ആലോചന ആണെന്ന് സുഭദ്രാമ്മ പറഞ്ഞു”
“എന്നിട്ടും വേണ്ടെന്ന് പറഞ്ഞോ ”
“മ്മ്മ് ” ശ്രീരാഗ് നിരാശയോടെ മൂളി
“അവൾക്കു താല്പര്യം ഇല്ലന്ന് പിന്നീട് സുഭദ്രാമ്മ എന്നെ വിളിച്ചു പറഞ്ഞു അവളെ പറഞ്ഞു മനസിലാക്കാൻ എനിക്ക് പറ്റുമായിരുന്നു അവളൊന്നു കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ പക്ഷെ അവൾ……….
സോറി ആദി ”

“ഉം “ആദിത്യൻ ഒന്ന് മൂളുക മാത്രം ചെയ്തു ഇനി ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാതെ അവൻ കാൾ കട്ട്‌ ചെയ്തു പിന്നെ ബാക്കി കഴിക്കാൻ തോന്നിയില്ല ബില്ല് പേ ചെയ്തു അവിടന്ന് ഇറങ്ങി നേരെ താമസിക്കുന്ന ഹോട്ടലിൽ പോയി റൂം ചെക്ക് ഔട്ട്‌ ചെയ്തു സാധനങ്ങളുമായി ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കി ഡിസ്പ്ലേയിൽ ആദിയുടെ അമ്മയുടെ മുഖം തെളിഞ്ഞു. അതു കണ്ടപ്പോൾ അവനു ഒരു ആശ്വാസം തോന്നി. ആൾക്കൂട്ടത്തിനിടക്ക് ഒറ്റപ്പെട്ടു പോയ കുട്ടിക്ക് അമ്മയെ തിരികെ കണ്ടു കിട്ടിയ ആശ്വാസം പോലെ. അവൻ കാൾ അറ്റൻഡ് ചെയ്തു
” മോനെ ആദി ..”
ആ ശബ്ദം അവന്റെ ഉള്ളം നിറച്ചു .

“ഞാൻ വരുവാ അമ്മേ ”
അത്ര മാത്രം പറഞ്ഞു അവൻ കാൾ കട്ട്‌ ആക്കി
“ആദി എഴുന്നേൽക്ക് ദേ കിച്ചു വന്നിരിക്കുന്നു” ആദിയുടെ അമ്മ പദ്മ അവനെ കുലുക്കി വിളിച്ചു ഉണർത്താൻ നോക്കി പുലർച്ചയോടെ ആണ് അവൻ വീട്ടിൽ എത്തിയത്.അവൻ എഴുന്നേറ്റു ഇരുന്നു മുഖം അമർത്തി തുടച്ചു കോട്ടുവാ ഇട്ടു
“എഴുന്നേറ്റ് വാ കിച്ചു വന്നിട്ട് കുറച്ചായി ”
“എന്നിട്ട് എന്താ അവൻ ഇങ്ങോട്ട് കയറി വരാത്തേ ”
ആദി തന്റെ പ്രോസ്തെറ്റിക് ലെഗ് ഫിറ്റ്‌ ചെയ്തു കൊണ്ട് ചോദിച്ചു
“കഴിച്ചോണ്ടിരിക്കുവാ നീ ഫ്രഷ് ആയിട്ട് വാ ”
പത്മ പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ആദി അവരുടെ കയ്യിൽ പിടിച്ചു നിർത്തി അവർ തിരിഞ്ഞു ചോദ്യഭാവത്തിൽ അവനെ നോക്കി

“അമ്മ എന്തിനാ രാവിലെ കിച്ചനെ വിളിച്ചു വരുത്തിയെ ”
“ഞാൻ വിളിച്ചു വരുത്തിയതൊന്നും അല്ല അവൻ വെറുതേ വന്നതാ ”
കള്ളം പിടിക്കപ്പെട്ട ഭാവം മുഖത്തു വരാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവർ പറഞ്ഞു
“അമ്മേ ….ഒന്ന് മുഖത്തേക്ക് നോക്കിയേ ”
ആദി ഒരു ചിരിയോടെ അമ്മയുടെ താടിയിൽ പിടിച്ചു മുഖം അവന്റെ നേർക്ക് തിരിച്ചു
“നീ ഫ്രഷായി വരാൻ നോക്കടാ ചെക്കാ ”
അവർ അവന്റെ കൈ പിടിച്ചു മാറ്റികൊണ്ട് മുറി വിട്ടു പോയി വന്നപ്പോഴുള്ള തന്റെ മുഖം കണ്ടിട്ടായിരിക്കും അമ്മ രാവിലെ കിച്ചനെ വിളിച്ചു വരുത്തിയതെന്നു ആദിക്ക് തോന്നി ആദി ഫ്രഷ്‌ ആയി ചെല്ലുമ്പോൾ കിച്ചൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു
“വന്ന ഉടനെ തുടങ്ങിയാ ”
ആദി അവനെ കളിയാക്കി കൊണ്ട് ചോദിച്ചു

“നിനക്ക് നേരം പുലർന്നില്ലന്ന് വെച്ച് എല്ലാവർക്കും അങ്ങനെ അല്ലല്ലോ ”
“മ്മ് നടക്കട്ടെ നടക്കട്ടെ ”
“നീ ഡ്രസ്സ്‌ മാറി വാ നമ്മക്കൊരിടം വരെ പോണം”
“എവിടെ? ”
“നീ വാ പറയാം എനിക്ക് സമയം ഇല്ല പെട്ടന്ന് വേണം ”
ആദി റെഡി ആകാൻ മുറിയിലേക്ക് പോയി
(കിച്ചു ആദിയുടെ അച്ഛൻപെങ്ങളുടെ മകൻ അവർ രണ്ടു പേരും ഒരേ പ്രായം ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചു വളർന്നവർ ആദിയോടൊപ്പം എന്തിനും എല്ലായിപ്പോഴും ഉണ്ടായിരുന്ന സുഹൃത്ത് സഹോദരൻ വഴികാട്ടി അങ്ങനെ എല്ലാം.ഒരു സമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ മടിച്ചിരുന്ന ആദിത്യനെ ഇന്നത്തെ സിലിബ്രിറ്റി വ്ലോഗെർ ആദി സത്യ ആയി മാറാൻ സഹായിച്ചത് അവനാണു ആദിയുടെ സ്വന്തം കിച്ചൻ എന്ന ഡോക്ടർ കൃഷ്ണാനന്ദ്) ആദി ഡ്രസ്സ്‌ മാറി വന്നപ്പോഴേക്കും അവൻ പോകാനായി ഇറങ്ങി

“വാ പോകാം”
“അമ്മേ പോയിട്ട് വരാം”
ആദി അമ്മയോട് യാത്ര പറഞ്ഞു
“ആദി ചായ പോലും കുടിച്ചില്ല”
പദ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു
“കുടിച്ചോളാം ”
കിച്ചനാണ് മറുപടി പറഞ്ഞത്
കിച്ചന്റെ കാറിൽ അവർ പുറപ്പെട്ടു കുറച്ചു നേരം രണ്ടു പേരും സംസാരിച്ചില്ല
“എന്താടാ കാര്യം”
ആദി തന്നെ സംസാരിച്ചു തുടങ്ങി
“അതാ ഞാൻ ചോദിക്കുന്നെ എന്താ കാര്യം ”
“എന്ത് ”
“അമ്മായി രാവിലെ വിളിച്ചിരുന്നു നീ വെളുപ്പിനാ വന്നു കയറിയെ എന്തോ വിഷമം ഉണ്ട്‌ അമ്മായി ശെരിക്കും ടെൻഷൻ ആയ വിളിച്ചേ അതാ ഞാൻ രാവിലെ തന്നെ ഓടി വന്നേ …,ആദി എന്താടാ പ്രശ്നം ”

“പ്രശ്നം ഒന്നും അല്ലടാ ഞാൻ പറഞ്ഞിട്ടില്ലേ അമൃതയുടെ കാര്യം ”
“ഉം പറഞ്ഞിട്ടുണ്ട് അതൊരു പ്രൊപോസൽ ആയി മുന്നോട്ടു പോയതാണല്ലോ ”
“അത് ….അത് ഇന്റെരെസ്റ്റ്‌ ഇല്ലന്ന് പറഞ്ഞു”
“ആര് അവൾടെ വീട്ടുകാരോ? ”
“അല്ല അമൃത ”
“നിന്നോട് അങ്ങനെ പറഞ്ഞോ നീ ചോദിച്ചോ? ”
“ഞാൻ ചോദിച്ചില്ല വീട്ടിൽ സംസാരിച്ചപ്പോൾ അവൾ അമ്മയോട് പറഞ്ഞുന്നു ശ്രീരാഗ് വിളിച്ചു പറഞ്ഞതാ”
കിച്ചൻ അത് കേട്ട് കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു
“നീ അവളെ കണ്ടതും സംസാരിച്ചതും ഒക്കെ പറഞ്ഞത് വെച്ച് നോക്കുമ്പോ അവൾക്കു നിന്നോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട് പെട്ടന്നൊരു നോ പറയാൻ സാധ്യത ഇല്ല ”

“ശെരിക്കും”
ആദി വിശ്വസിക്കാൻ ആവാതെ അവനെ നോക്കി
“പിന്നല്ലാതെ നീ ചോദിക്ക് അവൾ നിന്നോട് അങ്ങനെ ആണ് പറയുന്നതെങ്കിൽ അപ്പൊ ഈ നിരാശ കാമുകന്റെ വേഷം കെട്ടിയാൽ പോരേ ”
ആദി ചിരിച്ചു
“ഇപ്പൊ വിളിച്ചു നോക്കട്ടെ ”
“വേണ്ട അവൾടെ മനസ്സിൽ നിനക്കുള്ള സോഫ്റ്റ്‌ കോർണർ എന്താന്ന് അവൾക്കു മനസിലാക്കി എടുക്കാൻ പറ്റട്ടെ അത് വരെ അവൾക്ക് ടൈം കൊടുക്ക് ”
“മ്മ്മ് ”

“നിനക്കറിയാല്ലോ 20 ദിവസം കൂടെ കഴിഞ്ഞാൽ എന്റെ കല്യാണമാ എനിക്ക് ലീവ് തീരെ ഇല്ല നീ കൂടെ നിക്കണം ”
“മ്മ് തീർച്ചയായും ”
“അതു കഴിഞ്ഞു നേരിട്ട് പോയി മുഖത്തു നോക്കി ചോദിച്ചിട്ട് വാ അവൾ നോ പറയില്ല അവൾക്കു പറയാൻ കഴിയില്ല ” അവൻ തറപ്പിച്ചു പറഞ്ഞു ആദിത്യന്റെ മനസിലും ആത്മവിശ്വാസം നിറഞ്ഞു
” അല്ല ഇനി അവൾ നോ പറയുവാണെങ്കിൽ അത് വിട്ടേക്ക് നമുക്ക് സാന്ദ്രയുടെ പ്രൊപോസൽ ഒന്ന് കൂടി പുതുക്കാം ”
“സാന്ദ്രയോ അത് വേണ്ടന്ന് വെച്ചതല്ലേ ”
കിച്ചൻ അത് കേട്ട് ഒന്ന് ചിരിച്ചു
” അവള് വീട്ടിൽ പട്ടിണി സമരം ഒക്കെ നടത്തി. സന്ദീപ് ഇപ്പൊ ഒന്ന് അയഞ്ഞു നിൽക്കുവാ ”
“നിന്നോട് ആരാ ഇതൊക്കെ പറഞ്ഞേ ”
“കല്യാണം വിളിക്കാൻ പോയപ്പോ സന്ദീപ് തന്നെ പറഞ്ഞതാ ”
“അതൊന്നും ഇനി ശെരി ആകില്ലടോ”
ആദി താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
ഞാൻ പറഞ്ഞുന്നേ ഉള്ളു നീ ആലോചിക്ക് ”

“ഉം ”
ആദി ഒന്ന് മൂളി അവൻ സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകൾ അടച്ചു ഓർമയിൽ സാന്ദ്രയെ ആദ്യമായി കണ്ട നാൾ തെളിഞ്ഞു വന്നു
കിച്ചന്റെ മൂത്ത സഹോദരൻ ആനന്ദിന്റെ കല്യാണ നാളിൽ ആണ് ആദി സാന്ദ്രയെ ആദ്യമായി കാണുന്ന ആനന്ദിന്റെ വധു നീതുവിന്റെ കസിൻ അവരുടെ വിവാഹം തീരുമാനിച്ച അന്ന് മുതൽ നീതുവും ആനന്ദും ഏതു വിഷയത്തെ കുറച്ചു സംസാരിക്കുമ്പോൾ ഒക്കെയും അത് സാന്ദ്രയിൽ ആണ് വന്നു അവസാനിക്കുക. ആനന്ദ് പറഞ്ഞു കേട്ട് കിച്ചനും ആദിയും ഉൾപ്പെടെ അവരുടെ വീട്ടുകാർ എല്ലാവരുംഅവളെ കാണാൻ കാത്തിരുന്നു ബസ്സിൽ സ്റ്റുഡന്റസ് കൺസക്ഷൻ കിട്ടാത്തത് കൊണ്ട് ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയ ,ലോക്കൽ ട്രെയിനിൽ വെച്ച് തോണ്ടാൻ നിന്ന ഞരമ്പന്റെ മുഖം അടിച്ചു പൊളിച്ച, പ്രതികരണ ശേഷി കൂടി പോയത് കൊണ്ട് മാത്രം വീട്ടുകാർക്കിടയിലും കുടുബക്കാർക്കിടയിലും തെറിച്ച പെണ്ണെന്നു പേര് സമ്പാദിച്ച ആ കക്ഷിയെ കാണാൻ അവരെല്ലാം ആകാംഷയോടെ കാത്തിരുന്നു പക്ഷെ കണ്ടപ്പോഴോ ഇതായിരുന്നോ ആ മുതൽ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി വെളുത്തു മെലിഞ്ഞു ഉയരം കുറഞ്ഞ ഒരു ചെറിയ പെൺകുട്ടി കുഞ്ഞു ഓവൽ ഷേപ്പ്
മുഖം മനോഹരമായ ചിരി തോളുവരെ മാത്രം നീളമുള്ള സിൽക്ക് നാരുകൾ പോലുള്ള മുടി ഇരു കൈകളിലും കഴുത്തിലുമൊക്കെ റ്റാറ്റൂ ചെയ്തിട്ടുണ്ട് യാതൊരു പരിചയ കുറവും ഇല്ലാതെ എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന സ്വഭാവം ആദ്യ കാഴ്ച്ചയിൽ അയ്യോ പാവം കൊച്ചു എന്ന് മനസ്സിൽ തോന്നുന്ന ഇമ്പ്രഷൻ ഒക്കെ അഞ്ചു മിനിറ്റത്തെ സംസാരം കൊണ്ട് തകർത്ത് തരിപ്പണമാക്കുന്ന പെണ്ണ് ആദിയുടെ വ്ലോജുകൾ കണ്ടുള്ള ഇഷ്ടം ആണ് ആനന്ദ് വഴി ഒരു പ്രൊപോസൽ ആയി ആദിയുടെ വീട്ടിലേക്കു വന്നത് വന്നപോലെ തന്നെ അത് മുടങ്ങുകയും ചെയ്തു സാന്ദ്രയുടെ സഹോദരൻ സന്ദീപിന് ആദിയെ ഇഷ്ടമായില്ല കാരണം അവനു രണ്ടു കാലുകൾ ഇല്ല .

“ഡാ നീ സ്വപ്നം കാണുവാണോ ?”
കിച്ചൻ ആദിയെ തട്ടി വിളിച്ചു ആദി കണ്ണു തുറന്നു നോക്കി കിച്ചന്റെ വീട്ടു മുറ്റത്തു അവർ എത്തിയിരുന്നു
“ആലോജിച്ചു ഇരിക്കാതെ ഇറങ്ങു് നിന്നെ കുറച്ചു പണികൾ ഏൽപ്പിക്കാൻ ഉണ്ട് ”
കിച്ചൻ ഡോർ തുറന്നു ഇറങ്ങിക്കൊണ്ട് പറഞ്ഞു ആദിയും അവന്റെ പിന്നാലെ പോയി
അന്നു മുതൽ കിച്ചന്റെ കല്യാണ തിരക്കുകളുമായി ആദി ഓടിനടന്നു പകൽ മുഴുവൻ തിരക്കിലാണെങ്കിലും രാത്രിയിൽ അമ്മുവിന്റെ ഓർമ്മകൾ അവനെ ഉറങ്ങാൻ അനുവദിക്കാതെ ശ്വാസം മുട്ടിച്ചു.

അമ്മു പ്ലാറ്റഫോം നമ്പർ നാലിലേക്കുള്ള ഓവർ ബ്രിഡ്ജ് പടികൾ ഇറങ്ങുമ്പോൾ കണ്ടു ആദിത്യനെ അവൻ ആരോടോ സംസാരിച്ചു കൊണ്ട് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു അവൾ അവന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു അടുത്ത് എത്തി എത്തിയില്ല എന്നെ അവസ്ഥയിൽ കണ്ടു അത് ആദിത്യനല്ലാന്നു പെട്ടന്ന് കണ്ടപ്പോൾ അവൾക്ക് അത് ആദി ആണെന്ന് തോന്നിയതാണെന്ന് അവളുട മുഖം വാടി അവൾ ആ പ്ലാറ്റഫോമിൽ ആകമാനംഅവനെ നോക്കി നടന്നു എവിടെയും കണ്ടില്ല അവൾക്ക് ആരോട് എന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു ആ ദിവസത്തിനു ശേഷം അപ്രത്യക്ഷനായതാണ് ആദിത്യൻ .ഇപ്പൊ രണ്ടാഴ്ച l കഴിഞ്ഞു അവനെ ഒരു വട്ടം എങ്കിലും ഒന്ന് കാണണം എന്ന് അമ്മുവിന് വല്ലാത്ത മോഹം തോന്നി പത്തു പതിനഞ്ചു ദിവസം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും ഫോൺ നമ്പർ കൈമാറിയിട്ടില്ല അതു കൊണ്ടു വിളിക്കാനും വഴിയില്ല ആദിത്യന്റെ വീഡിയോകൾ കാണുമ്പോൾ ഒക്കെ കണ്ണുകൾഅനുസരണയില്ലാതെ നിറഞ്ഞൊഴുകും ഇപ്പോൾ അച്ഛന്റെ ഓർമയിൽ അല്ല കണ്ണുകൾ നിറയുന്നത് ആദിയുടെ ഓർമയിൽ ആണ് എന്നതാണ് വ്യത്യാസം .

അമ്മയുടെ കയ്യിൽ നമ്പർ ഉണ്ടാവും എന്നു കരുതി കഴിഞ്ഞ ദിവസം അവൾ അമ്മയുടെ ഫോൺ മുഴുവൻ പരിശോദിച്ചു ഒന്നും കണ്ടെത്തിയില്ല .ഇങ്ങനെ കിടന്നു വെപ്രാളം പിടിക്കാൻ തനിക്കു എന്താന്ന് അവൾ പലവട്ടം തന്നെ തന്നെ ശകാരിക്കാറുണ്ട് പക്ഷെ പലപ്പോഴും മനസ് അവളുടെ പിടി വിട്ടു പോകുന്നു ആരോടൊക്കെയോ ഉള്ള ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി എന്തിനാ ദേഷ്യം എന്നു ചോദിച്ചാൽ അറിയില്ല അമ്മു നിരാശ യോടെ പ്ലാറ്റഫോമിലെ സ്റ്റോൺ ബഞ്ചിലേക്ക് ഇരുന്നു .

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here