Home Latest നിനക്ക് എന്റെ വിഷമം പറഞ്ഞാൽ മനസിലാക്കില്ല. ചെയ്യാതെ കുറ്റത്തിന് ശിക്ഷ  അനുഭവിക്കാൻ പോകുവാ ഞാൻ… Part...

നിനക്ക് എന്റെ വിഷമം പറഞ്ഞാൽ മനസിലാക്കില്ല. ചെയ്യാതെ കുറ്റത്തിന് ശിക്ഷ  അനുഭവിക്കാൻ പോകുവാ ഞാൻ… Part – 21

0

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 21

ഞാൻ ചേച്ചിയുടെ മുറിയിൽ തിരിച്ചെത്തി…. എന്റെ വിഷമം എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. എന്റെ വിങ്ങൽ കേട്ടിട്ടാവണം അനുഷ എഴുനേറ്റത്

” എന്താടി എന്ത് പറ്റി….. നീ എന്തിനാ കരയുന്നെ??????? ”

“ഏയ് ഒന്നുമില്ലടി ”

“ഒന്നുമില്ലാതെ കരയാൻ നിനക്ക് വല്ല ഭ്രാന്ത്‌മുണ്ടോ???  ഞാൻ ഇവിടെ വന്നതിൽ ഇവിടെ നിന്റെ അമ്മായി അമ്മ വല്ലതും പറഞ്ഞോ ”

“അയ്യേ പൊടീ… എന്തുവാടി ഇങ്ങനെ എല്ലാം സംസാരിക്കുന്നെ. ഇവിടെ ഉള്ളത് എന്റെ അമ്മായി അല്ലാ എന്റെ അമ്മയാണ്.. എന്നെയും ചേച്ചിയെയും അമ്മ സ്വന്തം മക്കളെ പോലെയാ കാണുന്നെ. മകളെന്നോ മരുമകൾ എന്നോ വേർതിരിവില്ലാതെ ”

“പിന്നെ എന്താ നിന്റെ കണ്ണിൽ പൊടി വല്ലതും വീണോ?? ഇങ്ങനെ കണ്ണീർ വരാൻ ”

“അത്‌….. അത്‌.. എന്നോട് വിനുവേട്ടൻ ആദ്യമായി  ഹാർഷ് ആയി സംസാരിച്ചു. അതെനിക്ക് സഹിക്കാൻ പറ്റിയില്ല ”

“അയ്യേ എടീ കാന്താരി .. അതിനാണോ നീ കരയുന്നെ. ഇതൊക്ക വിവാഹ ജീവിതത്തിൽ സാധരണയാടി … take it easy, ഞാൻ വെറുതെ എന്തൊക്കയോ ചിന്തിച്ചു കൂട്ടി, എടീ കെട്ടിയോൻ ഒരു കൊട്ട് തന്നാലോ ഒന്ന് ചൂടായല്ലോ divorce പോകുന്ന ഒരുമാതിരി ചീപ്പ്‌ പെൺകുട്ടി ആകരുത്. കല്യാണത്തിന് മുന്നേ ഭയങ്കര തള്ളലായിരുന്നല്ലോ യഥാർത്ഥ ജീവിതത്തിൽ വന്നപ്പോൾ എല്ലാം തീർന്നോ മോളു ”

“ഒന്ന് പൊടി ആണു നിനക്ക് എന്റെ വിഷമം പറഞ്ഞാൽ മനസിലാക്കില്ല. ചെയ്യാതെ കുറ്റത്തിന് ശിക്ഷ  അനുഭവിക്കാൻ പോകുവാ ഞാൻ ”

“എനിക്ക് ഒന്നും മനസിലാകുന്നില്ല എന്റെ കാത്തു… രാവിലെ എന്നെ വട്ടക്കല്ലേ എന്തെകിലും ഉണ്ടെകിൽ ഒന്ന് തെളിച്ചു പറ”

ഞാൻ അന്ന് വിനുവേട്ടൻ പറഞ്ഞ അപരിചിതന്റെ ഫോൺ കോൾ മുതൽ കുറച്ചു മുന്നേ നടന്ന സംഭവം വരെ അവൾക്കു വിവരിച്ചു അത്‌ കേട്ട ശേഷം അവൾ പറഞ്ഞു

“നിനക്കെ വട്ടാണ് അല്ലാതെ ഇങ്ങനെയൊക്കെ ആരെങ്കിലും ചിന്തിച്ചു കൂട്ടുമോ??  ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി ഫ്രഷ് ആയിക്കോട്ടെ… വെറുതെ മനുഷ്യന്റെ ഉറക്കവും കളഞ്ഞു ”

അത്രയും പറഞ്ഞു കൊണ്ട് അനുഷ ബെഡിൽ നിന്നും എഴുനേറ്റു .. അപ്പോഴേക്കും ചേച്ചി മുറിയിൽ വന്നു….

“കാത്തു നീ ഇന്നലെ ചോദിച്ചില്ല ദിവ്യ രാജേഷും അഡ്വ ദിവ്യ യും ഒന്നാനൊന്നു.. അത്‌ അവളുടെ ഭർത്താവാണ്..ഇതാ ഇപ്പോൾ ഒരു ഫ്ലാഷ് ന്യൂസ്‌ വന്നു  ഇന്നലെ കൊച്ചിയിൽ ഉണ്ടായ ഒരു വാഹന അപകടത്തിൽ  കൊല്ലപ്പെട്ട ആളുകളുടെ പേര് വിവരങ്ങൾ നൽകിയപ്പോൾ ബിൽഡർ രാജേഷ് അഡ്വ ദിവ്യയുടെ ഭർത്താവെന്ന് പറഞ്ഞു. അതിന്റെ അർത്ഥം അവളാണ് ഈ കഥകളിലെ സൂത്രധാരാ.. ”

ചേച്ചിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ  ചേച്ചിക്ക് ധൈര്യം പകർന്നു നൽകിയിരുന്ന ഞാൻ എന്ത് ചെയ്യണം മെന്ന് അലോചിച്ചിരിക്കെ അനുഷ പറഞ്ഞു

“ചേച്ചി അവളെ ദൈവം ശിക്ഷിച്ചു… ഇനി അവൾ ഒന്നടങ്ങും. എല്ലാം ഇങ്ങനെയൊക്കെ ഒന്ന് കലാശിമായിരിക്കും… നിങ്ങളാരും  വിഷമിക്കേണ്ട  എല്ലാം ശെരിയാകും… ചേച്ചി പറയുന്ന അഡ്വ ദിവ്യയുടെ ഫോട്ടോ വല്ലതുമുണ്ടോ??  നിങ്ങൾ ഈ പറഞ്ഞ പേര് വിവരങ്ങൾ ഉള്ള ഫാമിലിയുമായി അടുപ്പമുള്ള ഒരു കുട്ടിയെ എനിക്കറിയാം എന്നോടൊപ്പം കൊച്ചിയിലെ ഹോസ്റ്റലിൽ ആയിരുന്നു പിന്നെ പുള്ളിക്കാരി വാർഡനുമായി എന്തോ ഇഷ്യൂ ഉണ്ടാക്കി അവിടെ നിന്നും മാറിയായിരുന്നു… അന്ന് അവൾ പറഞ്ഞായിരുന്നു അവളുടെ കസിൻ അഡ്വകേറ്റാണെന്നും അവരുടെ ഭർത്താവ് ബിൽഡർ ആണെന്നും മറ്റും. അത്‌ കൊണ്ട് ചോദിച്ചതാ ”

“എന്റെ കൈയിൽ അവളുടെ പിക്ചർ ഒന്നുമില്ല… അആഹ് അവളുടെ വാട്സപ്പ് പ്രൊഫൈൽ ഫാമിലി പിക്ചർ ആണെന്ന് തോന്നുന്നു ”

അത്രയും പറഞ്ഞു ചേച്ചിയുടെ ഫോണിലെ ദിവ്യയുടെ വാട്സാപ്പ് പ്രൊഫൈൽ പിക്ചർ അനുഷ യെ കാണിച്ചു കൊടുത്തു അത്‌ കണ്ടതും

“എന്റെ കൃഷ്ണാ നീ എന്നെ രക്ഷിച്ചു….. ഇവൾ തന്നെയാ എന്റെ ഫ്രണ്ട്ന്റെ കസിൻ. അവൾ എന്നെ ഒരുപാട് പ്രാവശ്യം നിർബന്ധിച്ചു ആ വീട്ടിൽ പോകാനും മറ്റും എനിക്ക് ഒരു ഇന്ട്രെസ്റ് ഇല്ലാത്തതു കൊണ്ട് ഞാൻ പലപ്പോഴും ഒഴിഞ്ഞുമാറി… ഒരു പക്ഷെ ഞാനും അന്ന് പോയിരുന്നുവെങ്കിൽ എനിക്കും പണികിട്ടിയേനെ. ഞാൻ ഇന്നും ഓർക്കുന്നു അന്ന് അവളെ ഹിസ്റ്റലിൽ നിന്നും പുറത്താക്കുമ്പോൾ ഞാനും വാർഡനോട് കയർത്തു സംസാരിച്ചിരുന്നു. അന്ന് അവർ പറഞ്ഞു ആ പെൺകുട്ടി ശെരിയായ വഴിയിൽ അല്ല എന്നും മറ്റും അന്ന് ഞാൻ കരുതി അവർ ചുമ്മാ മെനയുന്ന കഥകൾ ആകുമെന്ന്. ഇപ്പോൾ ബോദ്യമായി ആ വാർഡൻ ചേച്ചി പറഞ്ഞത് ശെരിയാണെന്നു ”

ഞാനും ചേച്ചിയും പരസ്പരം നോക്കി,  ചേച്ചി ചെറുതായി ഒന്ന് തല കുലിക്കി എന്നിട്ട് പറഞ്ഞു

“കാത്തു ഇനി എന്താണ് അടുത്ത പരിപാടി ”

“എന്ത് പരുപാടി ചേച്ചി.. എല്ലാം അവസാനിപ്പിക്കേണ്ടി വരും  ഇന്ന് വിനുവേട്ടൻ ചേച്ചിയോട് എന്തെങ്കിലും സംസാരിച്ചോ ”

“ഇല്ല എന്തേ?????  കാത്തു അങ്ങനെ ചോദിച്ചേ??? ”

“മ്മ്മ്മ്മ്മ്മ്….. എന്നോട് ഈ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്ന് പറഞ്ഞു ”

“അത്‌ എന്തേ അങ്ങനെ പറഞ്ഞെ… ഇതൊക്ക എപ്പോൾ സംഭവിച്ചു കാത്തു അമ്മക്ക് ഫോൺ കൊടുത്തപ്പോൾ അവർ അമ്മയും മകനും തമ്മിൽ എന്തോ argument നടക്കുന്നിണ്ടായിരുന്നു. ഞാൻ അത്‌ മൈൻഡ് ചെയ്യാതെ ഫ്രന്റ് റൂമിലേക്ക്‌ വന്നു. ഞാൻ ഏട്ടനെ ഒന്ന് വിളിക്കാം .  എന്താ കാരണമെന്ന് അറിയണോല്ലോ ”

“വേണ്ട….. ചേച്ചി വിളിക്കണ്ട ഇത് ആദ്യമായാണ് ചേട്ടൻ എന്നോട് ഇത്രയും കടുത്ത സ്വരത്തിൽ സംസാരിക്കുന്നെ അതിന്റെ കാരണം എന്ത് തന്നെ ആയാലും ചേട്ടൻ പറഞ്ഞു അറിഞ്ഞാൽ മതി”

“ഓക്കേ..കാത്തു ഞാൻ ഈ വിഷയം ചോദിക്കാനായി ഏട്ടനെ  വിളിക്കുന്നില്ല ഭാര്യ ഭർത്താക്കന്മാർ  താമലുള്ള പ്രശ്നങ്ങൾ അവർ സംസാരിച്ചു തീർക്കുന്നതാവും നല്ലത് ”

ഞാനും അനുഷ യും ചേച്ചിയുടെ ആ അഭിപ്രായതെ  അംഗീകരിക്കും വിധം തലകുലിക്കി. നമ്മൾ മൂവരും സംസാരിച്ചിരിക്കെ അമ്മ അവിടേക്ക് വന്നു

“ഇവിടെ ഒരു അഥിതി വന്നിട്ടുണ്ട്  എന്ന് കാത്തു പറഞ്ഞു. ഞാൻ കരുതി മോള് ഉറക്കമായിരിക്കുമെന്ന്”

“ഇല്ലമ്മ  ഞാൻ രാവിലെ എഴുന്നേറ്റു വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തു വായിരുന്നു ”
“ഇത്ര പെട്ടന്നോ മോള് എന്തായാലും വന്നതല്ലേ ഇനി കൂട്ടുകാരിയുമായി ഒന്നുരണ്ടു ദിവസം താമസിച്ചു പതുക്കെ പോയാൽ പോരെ ”

“ഇല്ല അമ്മ കുറച്ചു ദൃതിയുണ്ട് ഒരു അത്യാവശ്യ കാര്യത്തിനായി വന്നതാ പക്ഷെ രാത്രിയിൽ ബസ്‌ ഒരുപാട് വൈകി അത്‌ കൊണ്ടാ ഇങ്ങോട്ട് വന്ന് ചേച്ചിയെയും അമ്മയെയും ബുദ്ധിമുട്ടിച്ചേ ”

“നമ്മുക്ക് എന്ത് ബുദ്ധിമുട്ട് മോളെ… ഒരു ബുദ്ധിമുട്ടുമില്ല കേട്ടോ അങ്ങനെ ചിന്തിക്കുവേ ചെയ്യരുത്.  മോൾക്ക്‌ ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലല്ലോ”

“എന്നാൽ പിന്നെ അമ്മ പറഞ്ഞത് പോലെ ഉച്ച ഊണും കഴിഞ്ഞേ പോകുന്നോളൂ ”

“എന്തായാലും നന്നായി മോളെ. ഇന്നലെ രാത്രി വല്ലതും കഴിച്ചോ?? കാത്തു അനുഷ യെ കൂട്ടി  ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വാ… ലച്ചു വിനു രാവിലെ പത്തു മണിക്കാണ് ബ്രേക്ക്‌ ഫാസ്റ്റ് ടൈം ” യെന്നും പറഞ്ഞു അമ്മ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക്  പോയി

അമ്മ പറഞ്ഞത് കൊണ്ടാവണം ചേച്ചിയും നമ്മൾക്കൊപ്പം  ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ റെഡിയായി അടുക്കളയിലേക്ക് വന്നു. ചെറു തമാശകളും പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ അനുഷ യോട് ചോദിച്ചു?????

“മോള് ജോലിചെയ്യുന്നത് എറണാകുളതാണോ ”

“അതേ അമ്മേ…. അവിടെ RBI യിലാണ് ഞാൻ ജോലി ചെയ്യുന്നേ. അവിടത്തെ താമസമാ ബുധിമുട്ട് ഭയങ്കര കൊതു ശല്യമാണ്  ”

“അത്‌ ശെരിയാ മോളെ അവിടെ കൊതുക് ഒത്തിരി കൂടുതലാ ”

“അമ്മ എറണാകുളത്ത് താമസിച്ചിട്ടുണ്ടോ ”

“ഉണ്ടല്ലോ മോളെ ഏകദേശം ഒരു മാസം…….” അത്രയും പറഞ്ഞു അമ്മ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ചേച്ചി ഈ പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ ഭക്ഷണം കഴിച്ച്കൊണ്ടിരുന്നു അമ്മ പെട്ടന്ന് വിഷയം മാറ്റി അനുഷ യോട് പറഞ്ഞു
“മോൾക്ക് രണ്ടു ദോശയും കൂടി എടുക്കട്ടെ ”

“അയ്യോ!!!!!!എനിക്ക് മതി അമ്മേ ഇത് തന്നെ കൂടുതലാ ”

“മോളെ ഇന്നലെ രാത്രി മുതൽ ഒന്നും കഴിക്കാതിരിക്കുവല്ലേ ഒരെണ്ണമെങ്കിലും കഴിക്ക് ”

“വേണ്ട അമ്മേ… രാത്രിയിൽ ചേച്ചി എനിക്ക് ബ്രെഡ് ഓംലൈറ്റ് പാലും മൊക്കെ തന്നായിരുന്നു ”

“എങ്കിൽ പിന്നെ ഒരു ഗ്ലാസ്‌ പാലു കൂടി ഞാൻ എടുക്കാം “അത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

ബ്രേക്ക്‌ ഫാസ്റ്റും പാലുകുടിയുമൊക്കെ കഴിഞ്ഞു നമ്മൾ ഫ്രന്റ് റൂമിലേക്ക്‌ പോയി ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ടീവീ യിലെ ചാനലുകളും മാറ്റുന്നുണ്ടായിരുന്നു. അപ്പോളാണ് അതിൽ ഒരു വാർത്ത കാണുന്നത് ; കൊച്ചിയിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ട വ്യവസായി പ്രമുകൻ രാജേഷിന്റെ വാഹനത്തിൽ നിന്നും കോകയിൻ….. NDPS  ഓഫീസർ വിശ്വൻ ഇതിന്റെ  അന്വേഷണ ചുമതല….. ആ പേര് കേട്ടപ്പോൾ ചേച്ചി ടീവീ യിലേക്ക്  നോക്കി. ആ വാർത്ത കണ്ടു അനുഷ പറഞ്ഞു

“വിശ്വൻ സാറിനെ എനിക്ക് നേരിട്ടറിയാം ”

ചേച്ചിയുടെ കണ്ണുകൾ അനുഷ ക്ക് നേരെ തിരിഞ്ഞു….

തുടരും……

പ്രിയ വായനക്കാരെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. ദയവായി ക്ഷെമിക്കണം എത്രയും പെട്ടന്ന് ഈ കഥ തീർക്കുന്നതിനായി ശ്രമിക്കാം .ഈ കോവിഡ് കാരണം എന്റെ ഡ്യൂട്ടി ടൈമിൽ ചില വത്യാസം വന്നതു കൊണ്ടാണ്. ഒരു പ്രവാസിയുടെ ബുദ്ധിമുട്ട്കൾ മനസിലാക്കി ഇനിയും നിങ്ങളുടെ പരിപൂർണ സഹകരണം പ്രദീക്ഷിക്കുന്നു..
എന്ന്  സുർജിത് 🙏🙏😊

LEAVE A REPLY

Please enter your comment!
Please enter your name here