Home Josbin Kuriakose Koorachundu മുഖവരയില്ലാതെ കാര്യം പറയാം.. സാറിനെ ഈ കേസിൽ നിന്ന് ഞങ്ങൾ രക്ഷിയ്ക്കാം പകരം.. Part –...

മുഖവരയില്ലാതെ കാര്യം പറയാം.. സാറിനെ ഈ കേസിൽ നിന്ന് ഞങ്ങൾ രക്ഷിയ്ക്കാം പകരം.. Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 5

റിട്ടേർഡ് CI ലാലിൻ്റെ മൃതദ്ദേഹം ഈപ്പൻ്റെ കാറിൽ കണ്ടതിന് ശേഷം നരിതൊട്ടി SI എബിൻ ഈപ്പനോട് പറഞ്ഞു.

ഈപ്പൻ സാറെ പണി പാളിയല്ലോ കൊലപാതകത്തിന് ജയിലിൽ പോകേണ്ടിവരുമല്ലോ
അതും കഴിഞ്ഞ ഏഴു കൊലപാതകവും നിങ്ങളുടെ തലയിലാകും..

റഷീദിൻ്റെ കൊലപാതകത്തിൽ നിന്നു മാത്രം നിങ്ങൾക്കു രക്ഷപ്പെടാൻ കഴിഞ്ഞേയ്ക്കാം പക്ഷേ ബാക്കി ഏഴു കൊലപാതകവും, നാട്ടിൽ കണ്ട ആ സ്ത്രി രൂപവും നിങ്ങളുടെ സൃഷ്ടിയാണെന്ന് പോലിസ് പറഞ്ഞാൽ നാട്ടുക്കാരും നിങ്ങളുടെ പാർട്ടിക്കാരും വിശ്വസിക്കും..

എബിൻ ഞാനല്ല ഈ കൊലപാതകം ചെയ്യ്തത്.ആ സ്ത്രി രൂപത്തെ ഞാനും കണ്ടും ആ സ്ത്രി രൂപമാണ് ഈ കൊലപാതകം നടത്തിയിരിക്കുക….

സാർ ഞാൻ പറഞ്ഞല്ലോ തെളിവു സാറിന് എതിരാണ്..

കാവൽ നിന്നിരുന്ന പോലിസിൻ്റെ കണ്ണുവെട്ടിച്ചാണ് എയർപോർട്ടു റോഡിൽ നിന്ന് നിങ്ങൾ കടന്നു കളഞ്ഞത്..

അവിടെ നിന്ന് നിങ്ങൾ പോന്നതിന് ശേഷം വഴിയിൽ എന്താണ് ഉണ്ടായതെന്ന് ഞങ്ങൾക്ക് അറിയില്ല…

പക്ഷേ ഇവിടെ വച്ച് ഞങ്ങൾ നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ വാഹനത്തിനകത്ത് റിട്ടേർഡ് CI ലാൽ സാറിൻ്റെ മൃതദേഹമുണ്ട്.. അതും ക്രൂരമായാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്…

എബിൻ ഞാൻ എന്തു വേണമെങ്കിലും ചെയ്യാം ഇതിൽ നിന്ന് എന്നെ ഒഴുവാക്കണം.

എൻ്റെ രാഷ്ട്രീയ ഭാവി ,നാട്ടുക്കാർക്കു മുന്നിലുള്ള എൻ്റെ ഇമേജ് എല്ലാം നഷ്ടമാകും….

സാറു പറഞ്ഞാൽ എനിയ്ക്കു കേൾക്കാതിരിയ്ക്കാൻ കഴിയുമോ?
സാറു കാരണമല്ലേ കഴിഞ്ഞ ഒരു വർഷമായി ഞാൻ നരിതൊട്ടി SI യായി തുടരുന്നത്

സാറിൻ്റെ വണ്ടി ചെക്കു ചെയ്തത് എൻ്റെ ടീമായതുകൊണ്ട് സാർ രക്ഷപ്പെട്ടു..

മറ്റാരെങ്കിലുമായിരുന്നെങ്കിൽ സാർ അഴിയെണ്ണേണ്ടി വന്നേനെ…

സാർ കൊണ്ടുവന്ന പത്തു കോടി രൂപ എവിടെ..?

സാർ പത്തു കോടി രൂപയുമായി കൊള്ളൻപാറ റൂട്ടിൽ വരുന്നുണ്ടെന്ന് വിവരം കിട്ടിയതനുസ്സരിച്ചാണ് ഞങ്ങൾ വന്നത്..

പത്തുകോടി സാറിൻ്റെ കൈയിൽ നിന്ന് പിടിച്ചാൽ ഒരു കോടിയെങ്കിലും തന്ന് സാർ ഈ കേസ് ഒഴുവാക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു..

ഇങ്ങോട്ടു പോരുന്ന വഴിയ്ക്കു ഞങ്ങളെത്ര സ്വപ്നം കണ്ടതാണ്…

പണമാണെന്ന് കരുതി തപ്പിയപ്പോൾ കിട്ടിയതോ ശവവും…

സാർ മുഖവരയില്ലാതെ കാര്യം പറയാം.. സാറിനെ ഈ കേസിൽ നിന്ന് ഞങ്ങൾ രക്ഷിയ്ക്കാം പകരം ഒരു കോടി രൂപ സാർ ഞങ്ങൾക്കു തരണം..

എബിൻ ഡൽഹിയിൽ നിന്ന് ഷെട്ടി പറഞ്ഞ 10 കോടി രൂപ കൈയിലാക്കാനാണ് എയർപോർട്ടു റോഡിൽ നിന്ന് പോലിസിൻ്റെ കണ്ണുവെട്ടിച്ചു ഞാൻ കടന്നുകളഞ്ഞത്.

ഷെട്ടി പറഞ്ഞ 10 കോടി രൂപ എനിയ്ക്കു കിട്ടിയതുമാണ്
അത് ഞാൻ കാറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചു.

എന്നാൽ ഇവിടെ ആ സ്ത്രി രൂപത്തെ കണ്ടതിന് ശേഷമാണ് പണം മൃതദേഹമായി മാറുന്നത്..

ആ സ്ത്രി രൂപമായിരിക്കണം ലാലിനെ കൊന്നിരിയ്ക്കുക..

എൻ്റെ വാഹനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഞങ്ങളെ പേടിപ്പിച്ച്.. ഡിക്കിയിൽ നിന്ന് പണമെടുത്ത് പകരം മൃതദേഹം അവിടെ വച്ചു ആ സ്ത്രി രൂപം കടന്നുകളഞ്ഞിരിക്കുന്നു..

ഞാൻ ഇനി ഷെട്ടിയോട് എന്തുപറയും?
രൂപ പത്തുകോടിയാണ് നഷ്ടമായിരിക്കുന്നത്..

സാർ ഇങ്ങനെ ടെൻഷനാവാതെ…
പോയ പത്തുകോടി നമുക്ക് കണ്ടെത്താം..

ഞാൻ പറഞ്ഞ ഡീലിന് സാറിന് സമ്മതമാണോ?

സമ്മതമാകാതെ തരമില്ലലോ ..

അല്ലങ്കിൽ പൊൻമുട്ടയിടുന്ന താറവിനെ കൊന്നവൻ്റെ അവസ്ഥ എനിയ്ക്കും സംഭവിയ്ക്കില്ലേ….

പണമുണ്ടാക്കണമെങ്കിൽ അധികാരം വേണം അധികാരം വേണമെങ്കിൽ പണവും വേണം….

എബിൻ സഹപ്രവർത്തകരോട് പറഞ്ഞു
സാർ നമ്മുടെ ഡീൽ അംഗികരിച്ച നിലയ്ക്കു നമ്മൾ മറ്റുള്ളരോട് പറയാൻ പോകുന്ന കഥയാണ് നിങ്ങളോട് പറയുന്നത്

ആ മൃതദേഹം ഈ റോഡിൽ കിടത്തണം… സാറിൻ്റെ വാഹനം തിരഞ്ഞു വന്ന നമ്മളാണ് ഈ മൃതദേഹം ആദ്യം കണ്ടത്… നമ്മുക്ക് മുന്നിലൂടെ മിന്നായംപ്പോലെ ആ സ്ത്രി രൂപം കടന്നുപോയെന്നും.. മറ്റുള്ളവരോട് പറയണം..

ഞാൻ വിഷ്ണു സാറിനെ വിളിച്ചു കാര്യം പറയുവാണ് അതുപ്പോലെ തന്നെ ഇനി എല്ലാവരോടും പറയണം..
…………………………………………………………….
എബിൻ വിഷ്ണു പ്രസാദിനെ
ഫോണിൽ വിളിച്ചു

സാർ CI ലാൽ സാറിൻ്റെ മൃതദേഹം കൊള്ളൻപാറ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്… കഴുത്തിലുണ്ടായ മാരകമായ മുറിവാണ് മരണകാരണമെന്ന് തോന്നുന്നു.

മുമ്പ് മരണപ്പെട്ട 6 മൃതദേഹത്തിലും കാണപ്പെട്ടപ്പോലെ ‘D’ എന്നു എഴുതിയിരിക്കുന്നു..

ലാൽ സാറിൻ്റെ മൃതദേഹത്തിനടുത്തായി ആ സ്ത്രീ രൂപത്തെ ഒരു മിന്നായംപ്പോലെ ഞങ്ങൾ കണ്ടു…

എബിൻ ഈപ്പൻ്റെ വാഹനം നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞോ?

ഈപ്പൻ സാറിൻ്റെ വാഹനം കണ്ടെത്തി ഡ്രൈവറും സാറും ഞങ്ങൾക്ക് ഒപ്പമുണ്ട്..

പക്ഷേ
ഈപ്പൻ സാറിൻ്റെ വാഹനത്തിൽ നിന്ന് പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…

എബിൻ എന്തുവന്നാലും ഇനി ഈപ്പൻ സമ്മതിച്ചില്ലെങ്കിലും അയാളുടെ വീടുവരെ പോലിസിൻ്റെ കാവൽ അയാൾക്കുണ്ടാവണം..

അരമണിക്കൂറിനുള്ളിൽ നരിതൊട്ടി സ്റ്റേഷനിൽ വച്ചു നമ്മുക്ക് മീറ്റ് ചെയ്യാം.

ശരി സാർ …

ഈപ്പൻ സാറെ വിഷ്ണു സാർ
പറഞ്ഞതു കേട്ടോ സാറിന് സംരക്ഷണം നല്കണമെന്ന്..വിഷ്ണു സാർ പറഞ്ഞില്ലങ്കിലും സാറിന് ഞങ്ങൾ സംരക്ഷണം നല്കില്ലേ.. സാറല്ലേ ഇപ്പോൾ ഞങ്ങളുടെ പൊൻമുട്ടയിടുന്ന താറാവ്…

എബിൻ സഹപ്രവർത്തകർക്കു നിർദ്ദേശം നല്കി
ഒരു വണ്ടിയും കുറച്ചു പോലിസുക്കാരും ഇവിടെ നില്ക്കണം …

ഞാൻ ഈപ്പൻ സാറിനൊപ്പം സാറിൻ്റെ വീട്ടിലേയ്ക്കു പോകുവാണ്..

സാർ ഒറ്റയ്ക്കു പോയി സാറിനെ ആരെങ്കിലും കൊന്നാൽ നമ്മുക്ക് കിട്ടാനുള്ള ഒരു കോടി ആരു തരും?

ഈപ്പൻ്റെ കാർ പോലിസ് സംരക്ഷണത്തിൽ മുന്നോട്ടുപോയി..

ഇതെല്ലാം കണ്ട് ആ സ്ത്രി രൂപം അവർക്ക് തൊട്ടരുകിലുണ്ടായിരുന്നു…
…………………………………………………………………

രാജൻ നീ ശ്രദ്ധിച്ചോ വിലാസിനിയുടെ മുഖഭാവം?
ഭർത്താവും മക്കളും മരിച്ച സങ്കടത്തെക്കാൾ 6 കൊലപാതകങ്ങളറിഞ്ഞുള്ള സന്തേഷമാണ്…

ഇന്നലെവരെ 6 ആണെങ്കിൽ ഇന്നത് 7 ആയിരിക്കുന്നു.. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 8 കൊലപാതകങ്ങൾ അതിൽ 7 കൊലപാതകവും ദുർഗ്ഗയുടെ മാനം പിച്ചി ചിന്തിയവരെ ,അവളുടെ ആന്മഹത്യയ്ക്കു കാരണമായവരെയാണ് കൊന്നിരിക്കുന്നത്

റഷീദും ഈ ശിക്ഷക്കു അർഹനാണ്.. ദുർഗ്ഗയ്ക്കുണ്ടായ അനുഭവം ഒരു പെൺകുട്ടിയ്ക്കു ഉണ്ടാവാതിരിയ്ക്കാനാണ് റാഷീദ് കൊല്ലപ്പെട്ടത്…

സാർ ഈ കൊലപാതകങ്ങൾ പ്രേതമാണ് ചെയ്തതെങ്കിൽ നമ്മുക്കെന്തു ചെയ്യാൻ കഴിയും ? കൊലപാതകങ്ങൾ തുടക്കഥയായാൽ അത് തടയാൻ കഴിയുമോ ?

സാർ പറഞ്ഞതുപ്പോലെ വിലാസിനിയ്ക്കു ഭർത്താവും മക്കളും നഷ്ട്ടപ്പെട്ട സങ്കടത്തെക്കാൾ 6 മരണവാർത്ത കേട്ടുള്ള സന്തോഷമാണ്..

സാർ എൻ്റെ ഒരു സംശയമാണ് ഈ പ്രേതം ഒരു സൃഷ്ടിയാണെങ്കിലോ?

ദേവനും, പരമേശ്വരനും ജീവനോടെയുണ്ടങ്കിലോ ? അവർ മരിച്ചിട്ടില്ലെങ്കിൽ ഈ കൊലപാതകം അവരാണ് നടത്തുന്നത്….

മറ്റുള്ളവർക്കു മുന്നിൽ മരണപ്പെട്ടുവെന്ന് വരുത്തി തീർക്കുകയും .എന്നാൽ സത്യത്തിൽ മരിയ്ക്കാതെ അവർ അവരുടെ പ്രതികാരം ചെയ്യുന്നു..

രാജനു തോന്നിയ സംശയം എനിയ്ക്കും തോന്നിയിരുന്നു… വിലാസിനിയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത്.അവർ ജീവിച്ചിരിയ്ക്കുന്നതായി തന്നെയാണ് തോന്നുന്നത്..

കോയമ്പത്തൂരിലുണ്ടായ ബസപകടത്തിൽ കത്തി കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ നാട്ടിലേയ്ക്കു കൊണ്ടുവന്നിട്ടില്ല പരമേശ്വരൻ്റെയും ,ദേവൻ്റെയും മൃതദേഹം കോയമ്പത്തൂരിൽ തന്നെ സംസ്കരിച്ചുവെന്നാണ് നാട്ടുക്കാർ പറഞ്ഞതും….

രാജൻ്റെ സംശയം സത്യമാണെങ്കിൽ വിലാസിനിയും ,പരമേശ്വരനും, ദേവനും നടത്തിയ നാടകമാണ് ദേവൻ്റെയും പരമേശ്വരൻ്റെയും മരണം…

സാർ
അപ്പോൾ ആ ബസപകടം പരമേശ്വരനും ദേവനും പ്ലാൻ ചെയ്തുണ്ടാക്കിയതാണോ?

നോ ഒരു പരിചയവുമില്ലാത്തവരെ കൊല്ലേണ്ട കാര്യമില്ലലോ അവർക്ക്

ബസിൽ യാത്ര ചെയ്യതവരുടെ ചാർട്ട് ലിസ്റ്റു നോക്കിയല്ലേ മരിച്ചവരിൽ ദേവനും പരമേശ്വരനും ഉണ്ടെന്നു കരുതിയത്..

എന്നാൽ അവർ ടിക്കറ്റ് റിസർവേഷൻ ചെയ്തതിന് ശേഷം അവർക്ക് ആ ബസ്സിൽ കയറാൻ കഴിഞ്ഞില്ലങ്കിലോ?

അപകട ശേഷം
ബസ്സിൽ യാത്ര ചെയ്തവരുടെ ലിസ്റ്റ് സ്റ്റേഷനിൽ നിന്ന് പരിശോധിച്ചപ്പോൾ ദേവനും പരമേശ്വരനും അതിൽ ഉൾപ്പെട്ടതാണെങ്കിലോ?

അവർ മരിച്ച
വിവരം നാട്ടിൽ അറിയുമ്പോൾ വിലാസിനിയോട് അവർ മരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടുണ്ടാകണം…

ദേവനും പരമേശ്വരനും മരണപ്പെട്ടുവെന്ന വാർത്ത കേൾക്കുമ്പോൾ.. ഇപ്പോളുണ്ടായ കൊലപാതകത്തിൽ അവർക്കു പങ്കുള്ളതായി കണ്ടെത്താനും കഴിയില്ല…

ദുർഗ്ഗയ്ക്കു കിട്ടാതെ പോയ നീതിയ്ക്കായി അവരുടെ തീരാത്ത പകയാണോ ഈ കൊലപാതകങ്ങൾ..?

ലാൽ പറഞ്ഞത് ഓർമ്മയില്ലേ

പരമേശ്വരന് ഒരു ചാന്തുപൊട്ട് ലുക്കാണെന്ന്..

അപ്പോൾ ആ സ്ത്രി രൂപം പരമേശ്വരനാണങ്കിലോ?

സാർ പക്ഷേ അയാൾക്കു സുഖമില്ലന്നല്ലേ ശശിപാറയിലെ നാട്ടുക്കാർ പറഞ്ഞത്..?

കഴിഞ്ഞ
മൂന്നു വർഷംകൊണ്ട് അയാൾക്കുണ്ടായ മാറ്റം നാട്ടുക്കാർക്കും അറിയാൻ കഴിയില്ലല്ലോ..

സ്വയം മരിച്ചുവെന്ന് വരുത്തി തീർത്ത് അവർ എന്തു ചെയ്യ്തുവെന്ന് നമുക്കറിയില്ലലോ…

ഇരിട്ടി ആശ്രമത്തിൽ വിലാസിനിയേ കാണാൻ വരുന്നവരെക്കുറിച്ചുള്ള വിവരം ശേഖരിക്കണം…

ആ വിവരത്തിൽ നിന്ന് നമ്മുക്ക് കണ്ടെത്താം പരമേശ്വരനും ,ദേവനും ജീവിച്ചിരിപ്പുണ്ടോന്ന്

ഈ കോലപാതകങ്ങൾ നടത്തിയത് ആരാണെന്ന്..

………………………………………………………………….

എബിൻ്റെ നേതൃത്വത്തിലുള്ള പോലിലിൻ്റെ സംരക്ഷണത്തിൽ ഈപ്പൻ തൻ്റെ വാഹനത്തിൽ വീട്ടിലേയ്ക്കു പോകുമ്പോൾ അയാളുടെ വീടിൻ്റെ ഗെയിറ്റിനു മുന്നിൽ ഒരു സ്ത്രി രൂപത്തേ എബിനും ഈപ്പനും കണ്ടു…

ആരാടി നീയെന്ന് ചോദിച്ചു ആ സ്ത്രിയുടെ മുന്നിലേയ്ക്കു ചെന്ന എബിൻ്റെ കഴുത്തിൽ കുത്തി തൻ്റെ കരങ്ങൾകൊണ്ട് എബിനെ ഉയർത്തിയവൾ പറഞ്ഞു…

പാപം ചെയ്യുന്നവൻ്റെ ഒപ്പം നില്ക്കുന്നവനും പാപത്തിൻ്റെ പ്രതിഫലമായ മരണത്തിന് അർഹനാണ്
സ്ത്രിയുടെ കരങ്ങൾ എബിൻ്റെ കഴുത്തിൽ ആഴ്ന്നിറങ്ങി…എബിൻ്റെ രക്തംകൊണ്ടവൾ മുഖം തുടച്ചു…

ആ സ്ത്രീരൂപത്തെ കണ്ട് ഈപ്പൻ്റെ ശ്വാസം നിലയ്ക്കുന്നപ്പോലെ തോന്നി..

തുടരും…

ജോസ്ബിൻ കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here