Home Josbin Kuriakose Koorachundu ചിന്നു നീ കണ്ട കാര്യങ്ങൾ തത്കാലം മറ്റാരോടും പറയരുത്. നാട്ടുക്കാർ വല്ലാതെ ഭയന്നിരിക്കുന്നു… Part –...

ചിന്നു നീ കണ്ട കാര്യങ്ങൾ തത്കാലം മറ്റാരോടും പറയരുത്. നാട്ടുക്കാർ വല്ലാതെ ഭയന്നിരിക്കുന്നു… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 4

ചിന്നു നീ കണ്ട കാര്യങ്ങൾ തത്കാലം മറ്റാരോടും പറയരുത്. നാട്ടുക്കാർ വല്ലാതെ ഭയന്നിരിക്കുന്നു…

ഇതാണ് എൻ്റെ നമ്പർ 956214****
എന്ത് ആവിശ്യമുണ്ടെങ്കിലും നിനക്ക് എന്നെ വിളിയ്ക്കാം…

ആ സ്ത്രി രൂപത്തെ
ഞാനും മിന്നായപ്പോലെ കണ്ടതാണ്. അത് മനുഷ്യനാണോ പ്രേതമാണോയെന്നുള്ള അന്വേഷണത്തിലാണ് ഞാൻ…

പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ നീ ഇനിയങ്ങോട്ടു എല്ലാം വിവേകത്തോടെ ചെയ്യണം.

ഞങ്ങൾ പുരുഷന്മാരെപ്പോലയല്ല. നിങ്ങൾ സ്ത്രികളുടെ കാര്യം നിങ്ങളുടെ ചെറിയ തെറ്റുപ്പോലും വലിയതായി കാണാനും കുറ്റപ്പെടുത്താനും ഇവിടെയാളുകളുണ്ട്.

എന്തിന്
ഒരു സ്ത്രി പീഡനത്തിന് ഇരയായാൽ അവളുടെ വസ്ത്രധാരണത്തിൻ്റെ,സ്വഭാവത്തിൻ്റെ പ്രശ്നമാണെന്ന് പറയുന്നയാളുകൾ ജീവിയ്ക്കുന്ന സമൂഹമാണിത്…

തനിയ്ക്കു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നെ വിളിയ്ക്കാവുന്നതാണ്.. കേട്ടറിഞ്ഞതോളം ഈപ്പനെ കുറിച്ച് വലിയ അഭിപ്രായമല്ല അയാളെ നീ സൂക്ഷിയ്ക്കണം..

അയാൾ വിളിയ്ക്കുന്ന ഒരിടത്തും നീ ഒറ്റയ്ക്കു പോകരുത്… തന്ന സഹായത്തിൻ്റെ കടപാടുകൾ പലരും പറഞ്ഞേയ്ക്കാം പക്ഷേ നിൻ്റെ മാനം സംരക്ഷിക്കാൻ നിനക്കു കഴിയണം…
………………………………………………………………….

വിഷ്ണു പ്രസാദ് തൻ്റെ ഓഫിസിലേയ്ക്കു CI രാജൻ പണിക്കരേയും, SI സത്യജിത്തിനെയും വിളിച്ചു വരുത്തി
കേസിൻ്റെ വിവരങ്ങൾ സംസാരിച്ചു.

രാജാൻ, സത്യജിത്ത് മുകളിൽ നിന്ന് വലിയ സമർദ്ദമാണ് നമ്മുക്കുള്ളത്.ഏ.ഡി.ജീ.പി കുമാർ സാർ പറഞ്ഞത് ഇന്ന് നരിതൊട്ടിയിൽ മാത്രം ചർച്ചയാകുന്ന വിഷയമല്ലിത്.

കേരളം മുഴുവൻ ചർച്ചയാകുന്ന വിഷയയമായിരിക്കുന്നു.. കൊലയാളി മനുഷ്യനാണെങ്കിൽ അതീവ സഹസികനാണ് ബുദ്ധിമാനാണ്…

ഇനി പ്രേതമാണ് ഈ കൊലപാതകങ്ങൾ നടത്തിയതെങ്കിൽ നമ്മുക്ക് എങ്ങനെ ആ കൊലയാളിയിലേയ്ക്കു എത്താൻ കഴിയും?

കൊലയാളി മനുഷ്യനാണോ പ്രേതമാണോയെന്ന് കണ്ടെത്താൻ പതിനഞ്ചു വർഷം മുമ്പ് ഈ നാട്ടിൽ ക്രൂര പീഡനത്തിന് ഇരയായിആന്മഹത്യ ചെയ്ത ആ പെൺക്കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്..

ലാൽ പറഞ്ഞതുപ്പോലെ ആ പെൺകുട്ടിയുടെ മരണത്തോടെ മാനസികമായി തളർന്ന് ആ കുടുംബം ഈ നാടുവിട്ടു പോവുകയുണ്ടായി..

കണ്ണൂർ ജില്ലയിലെ ശശിപാറയെന്ന സ്ഥലത്തേയക്കാണ് അവർ പോയത്..

ആ പെൺകുട്ടിയുടെ കേസുമായി കുടുംബം മുന്നോട്ടു പോകുമെന്ന് ഭയന്ന് ഈപ്പനും സംഘവും രഹസ്യമായി ഒരു വർഷത്തോളം അവരെ നിരിക്ഷിയ്ക്കുകയുണ്ടായി..

പക്ഷേ അവർ ആ കേസുമായി മുന്നോട്ടു പോയില്ല.. പിന്നെ ആ കുടുംബത്തിൻ്റെ കാര്യം തിരക്കി ഈപ്പനും സംഘവും പോയില്ല..

എല്ലാവരും ആ കേസ് മറന്നു തുടങ്ങിയപ്പോഴാണ് ഈ കൊലപാതക പരമ്പരയുണ്ടാകുന്നത്…

നമ്മുക്ക് ശശിപാറയ്ക്കൂ പോകണം ആ കുടുംബത്തേ കുറിച്ച് കൃത്യമായി അറിയണം.

ലാൽ പറഞ്ഞ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടു മക്കളും ,ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബം. രണ്ടു മക്കളിൽ ഒരാൾ മരണപ്പെട്ടു, ഇനി ബാക്കിയുള്ളവർ മൂന്നു പേർ.
അതിൽ ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്നു….

എല്ലാവരും എല്ലാം മറന്നു തുടങ്ങിയപ്പോൾ ആ കുടുംബം പ്രതികാരമായി ഇറങ്ങിയതാണങ്കിലോ?

സാർ പക്ഷേ ലാൽ പറഞ്ഞത് ആ പെൺകുട്ടിയുടെ അച്ഛന് ഒരു ചന്തുപൊട്ട് ലുക്കാണന്നല്ലേ അങ്ങനെയുള്ള ഒരാൾക്കു ഈ ഏഴു കൊലപാതകവും നടത്താൻ കഴിയുമോ?

അതെ രാജൻ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനി ശശിപാറയിൽ നിന്നാണ് അറിയാൻ കഴിയുക.. ശശിപാറയിൽ നിന്ന് നമ്മുക്ക് അറിയാം ഇത് പ്രേതമാണോ മനുഷനാണോയെന്ന്..

കേസിന് പുതിയ ദിശ നല്കി
വിഷ്ണു പ്രസാദും സംഘവും ശശി പാറയ്ക്കു യാത്ര തിരിച്ചു..
………………………………………………………………

ഏ.ഡി.ജീ.പി കുമാർ
വിഷ്ണു പ്രസാദിനെ വിളിച്ചു കേസിൻ്റെ വിവരങ്ങൾ തിരക്കി

വിഷ്ണു
ആഭ്യന്തര മന്ത്രി എന്നെ ഇന്നു വിളിപ്പിച്ചിരുന്നു. നരിതോട്ടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അയാളുടെ രാജിയ്ക്കായി സമർദ്ദം കൂട്ടുന്നു..
കൂടാതെ അയാളുടെ എതിർ ഗ്രൂപ്പുകാരും

എത്രയും പെട്ടെന്ന് കൊലയാളിയേ കണ്ടെത്തണമെന്നാണ് മന്ത്രിയും പറയുന്നത്..

പ്രേതമാണോയെന്ന സംശയത്തിലാണ് പ്രതിപക്ഷം ഈ നിമിഷംവരെ കടുത്ത നിലപാട് സ്വീകരിക്കാതിരിയ്ക്കുന്നത്….

ഇന്നാണ് മുൻ എം.പി ഈപ്പൻ ഡൽഹിയിൽ നിന്ന് തിരിച്ചു വരുന്നത്. അയാളുടെ കൈയിൽ കണക്കിൽ കാണിയ്ക്കാത്ത പണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒരു രഹസ്യ വിവരവും കിട്ടിയിട്ടുണ്ട്..

എയർപോർട്ടിൽ കർശന പരിശോധനയ്‌ക്കു നിർദ്ദേശം നല്കിയിട്ടുണ്ട്..

എയർപോർട്ടുമുതൽ അയാളുടെ വീടുവരെ ശക്തമായ സുരക്ഷയൊരുക്കാൻ ലോക്കൽ പോലിസിന് നിർദ്ദേശവും നല്കിയിട്ടുണ്ട്..

ശരി സാർ വൈകുന്നേരം സാറുമായി മീറ്റ് ചെയ്യാം.. ഞങ്ങൾ ശശിപാറയിലേത്തി.
…………………. …………………………………………
വിഷ്ണു പ്രസാദും സംഘവും
ശശിപാറയിലേത്തി.. ലാൽ പറഞ്ഞ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആ കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങൾ നാട്ടുകാരിൽ നിന്ന് അറിയാൻ ശ്രമിച്ചു..

കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആ കുടുംബം ഈ നാട്ടിലുണ്ടായിരുന്നു..

പരമേശ്വരൻ എന്നാണ് കുടുംബനാഥൻ്റെ പേര് .വിലാസിനി അയാളുടെ ഭാര്യയുടെ പേര് ദേവനെന്നാണ് മകൻ്റെ പേര്.മകൾ ദുർഗ്ഗ അവർ ആദ്യം താമസിച്ച സ്ഥലത്തുവച്ച് മഞ്ഞപിത്തം വന്നു മരിച്ചുവെന്നാണ് പരമേശ്വരൻ പറഞ്ഞത്..

പരമേശ്വരനും മകൻ ദേവനും നന്നായി നൃത്തം ചെയ്യുമെന്നാണ് പറഞ്ഞത്. മകനും അയാളും ഇവിടെ ഒരു നൃത്ത സ്കൂൾ നടത്തിയിരുന്നു ആ സ്കൂളിൻ്റെ പേര് ദുർഗ്ഗയെന്നായിരുന്നു..

മകൻ ദേവനാണ് കുട്ടികൾക്ക് നൃത്ത ക്ലാസ്സ് എടുത്തിരുന്നത്.. പരമേശ്വരൻ നൃത്തം ചെയ്യുമെന്ന് പറഞ്ഞതല്ലാതെ അത് കാണാൻ കഴിഞ്ഞിട്ടില്ല.. കാലിനും കൈയ്ക്കും ബല കുറവാണന്നാണ് അയാൾ പറഞ്ഞത്..

മൂന്നു വർഷം മുമ്പ്
അയാളുടെ ചികത്സയ്ക്കായി മകനും അയാളും കോയമ്പത്തൂരിൽ പോയി മടങ്ങി വരുമ്പോഴാണ് അവർ സഞ്ചരിച്ച ബസ്സ് അപകടത്തിൽ പെടുന്നതും മുഴുവൻ യാത്രക്കാരും മരണപ്പെടുന്നതും..

അതിന് ശേഷം വിലാസിനി ഇരിട്ടിലുള്ള ഒരു ആശ്രമത്തിലാണ്…പരമേശ്വരനും ദേവനും മരണപ്പെട്ടപ്പോൾ ഗവൺമെൻ്റ് സഹായം വാഗ്ദാനം ചെയ്തിരുന്നു പക്ഷേ അത് ഇതുവരെയും പാവം വിലാസിനിയ്ക്കു ലഭിച്ചിട്ടില്ല…

ഞങ്ങൾ നാട്ടുകാർക്കു ഉപകാരമല്ലാതെ ഉപദ്രവമൊന്നും പരമേശ്വരൻ്റെ കുടുംബത്തിൽ നിന്നുണ്ടായിട്ടില്ല…

ആൾ താമസമില്ലാതെ പോളിഞ്ഞു വിഴാനായിരിക്കുന്നു പരമേശ്വരൻ്റെ വീട്..

കാടുകയറി പ്രേതാലയത്തിന് തുല്യമായിരിക്കുന്നു..

വിഷ്ണു പ്രസാദും സംഘവും കാടുകയറി കിടക്കുന്ന ആ വീട്ടുമുറ്റത്തേയ്ക്കു കയറി ചെന്നു..

വൗവ്വാലുകൾ അവർക്കു മുന്നിലൂടെ പറന്നുയുയർന്നു… പൂച്ചകളുടെ കടിപിടി ശബ്ദവും അവർക്കു കേൾക്കാൻ കഴിഞ്ഞു…

വീട്ടിലേയ്ക്കു കയറുന്ന വാതിലിനടുത്ത് ദുർഗ്ഗയെന്ന് എഴുതിയത് മാഞ്ഞു തുടങ്ങിയിരിക്കുന്നു…

SI സത്യജിത്ത് വിഷ്ണുവിനോട് പറഞ്ഞു.
സാർ പ്രേത സിനിമയിൽ കാണുന്ന ഒരു ഫീലാണ് ഇവിടെ നില്ക്കുമ്പോൾ തോന്നുന്നത്..

സത്യജിത്തിന് പേടി തോന്നുന്നുണ്ടോ..?

പേടിയുണ്ടോന്ന് ചോദിച്ചാൽ ഉണ്ട് കാരണം സിനിമയിലും മുത്തശ്ശി കഥകളിലും മാത്രം കേട്ടിരുന്ന പ്രേത കഥകളായി ഈ കേസിന് സാമ്യമുണ്ടെന്നു തോന്നുമ്പോൾ ചെറിയൊരു പേടി…

പ്രേതാലയം പോലുള്ള ഈ സ്ഥലവും കണ്ട് ഇവിടെ നിന്നാൽ നമ്മുക്ക് കൃത്യസമയത്ത് അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ല..

പോകുന്ന വഴി നമ്മുക്ക് വിലാസിനിയേ കാണണം.. അവരിൽ നിന്ന് പലതുമറിയാനുണ്ട്…
…………………………………………………………………..
വിഷ്ണു പ്രസാദും സംഘവും ഇരിട്ടി ആശ്രമത്തിൽ വിലാസിനിയുമായി കൂടികാഴ്ച്ച നടത്തി..

വിലാസിനി അവരുടെ കഴിഞ്ഞ കാലം വിഷ്ണു പ്രസാദിനോടും സംഘത്തോടും പറഞ്ഞു തുടങ്ങി

ദേവനും ദുർഗ്ഗയും ഇരട്ടകളായിരുന്നു ദേവനും ദുർഗ്ഗയും നൃത്തം പഠിക്കുന്നത് പരമേശ്വരനിൽ നിന്നാണ്.

മക്കളും ഞാനുമായിരുന്നു ഏട്ടൻ്റെ ലോകം…

ദേവനും ദുർഗ്ഗയും ഡിഗ്രി പഠനം പൂർത്തിയാക്കി ദേവൻ ജോലി തേടി ഡൽഹിയ്ക്കു പോയി
ദുർഗ്ഗ സ്റ്റേജു ഷോകളായും വീടിനടുത്തുള്ള കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചും കഴിഞ്ഞിരുന്ന സമയത്താണ് ജോയി തോമസ് സാറിനെ കണ്ടാൽ ദുർഗ്ഗയ്ക്കു വിദേശത്ത് നൃത്തം ചെയ്യാൻ അവസരം ലഭിയ്ക്കുമെന്ന് ഗോപലൻ പറഞ്ഞത്…

ഗോപലൻ ഏട്ടൻ്റെ സഹപാടിയും ബെസ്റ്റ് ഫ്രണ്ടുമായിരുന്നു..

മക്കൾക്ക് രണ്ടാൾക്കും ഗോപലനോട് നല്ല സ്നേഹമായിരുന്നു..

ഒരു മകളെപ്പോലെ ഗോപലൻ ദുർഗ്ഗ മോളെ നോക്കുമെന്ന ഉറപ്പിലാണ്
ഗോപലനൊപ്പം ഈപ്പൻ സാറിൻ്റെ വീട്ടിലേയ്ക്കു അവളെ പറഞ്ഞയക്കുന്നത്..

അവിടെ പോയി വന്നതിന് ശേഷമാണ് ദുർഗ്ഗ അസ്വസ്ഥയാകുന്നത്. റൂമിൻ്റെ പുറത്തിറങ്ങാൻ മടിയ്ക്കുന്നതും..

ഭാർഗ്ഗയുടെ പെട്ടെന്നുണ്ടായ മാറ്റം കണ്ട് ഏട്ടൻ മോളോട് സംസാരിച്ചു.. അച്ഛനെ കെട്ടിപിടിച്ചു പൊട്ടിക്കരയുന്ന മോളെയാണ് ഞാൻ കണ്ടത്..

ഞങ്ങളോട് അവൾ എല്ലാം പറഞ്ഞു…

മാനം നഷ്ട്ടപ്പെട്ട വേദനയിലാണ് എൻ്റെ മോൾ ആന്മഹത്യ ചെയ്യുന്നത്.

കൂടെ പിറന്ന കൂടപ്പിറപ്പിനെ അവസാനമായി ഒന്നു കാണാൻ ദേവന് കഴിഞ്ഞില്ല..
ദേവൻ ഡൽഹിയിൽ നിന്ന് വരുന്നതിന് മുമ്പ് ദുർഗ്ഗയുടെ മൃതസംസ്കാരം നടത്തി..

മോളുടെ മരണത്തിന് കാരണക്കാരയവരെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ടു
ഞങ്ങൾ പോലിസിൽ പരാതി നല്കിയിരുന്നു…

അന്നു രാത്രി
SI ലാൽ സാറും ഗോപലാനും വീട്ടിൽ വന്നു
പരാതി പിൻവലിയ്ക്കാൻ ആവിശ്യപ്പെട്ടു.
പിൻവലിയ്ക്കില്ലേന്ന് ഏട്ടൻ പറഞ്ഞപ്പോൾ

SI ലാൽ സാർ എന്നെ കയറി പിടിയ്ക്കുകയും നിൻ്റെ മകളെ പീഡിപ്പിച്ചപ്പോലെ നിൻ്റെ ഭാര്യയേ നിൻ്റെ മുന്നിലിട്ടു പീഡിപ്പിയ്ക്കും.

മകളെ പീഡിപ്പിച്ച് കൊന്നത് ചോദ്യം ചെയ്യ്ത ഭാര്യയേയും നീ ക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന് വരുത്തി തീർക്കാനും എനിയ്ക്കു കഴിയും.. നിനക്ക് എതിരെ ഈ ഗോപാലൻ സാക്ഷി പറയും.

വേണ്ട സാറെ എനിയ്ക്കു പരാതിയില്ല. അവളെ ഉപദ്രവിയ്ക്കരുത്…

ഇവിടെ വരുന്നത് വരെ
ഇവളെ ഉപദ്രവിയ്ക്കണമെന്ന് ആഗ്രഹമില്ലായിരുന്നു.. പക്ഷേ ഇവളുടെ ഈ സൗന്ദര്യം എന്നെ വല്ലാതെ മോഹിപ്പിയ്ക്കുന്നു.. അമ്മയുടെ സൗന്ദര്യമാണ് മകൾക്കു കിട്ടിയത്..

നീ ഇങ്ങനെ വിറയ്ക്കാതെ പെണ്ണേ ഇപ്പോൾ നിന്നെ ഞാൻ ഒന്നും ചെയ്യില്ല.

ഈപ്പൻ സാർ പറഞ്ഞു മകളുടെ കേസ് ഒന്നു തണുക്കുന്നതുവരെ നിങ്ങളെ ഉപദ്രവിക്കരുതെന്ന്.

നിങ്ങളും മണ്ടത്തരം കാണിച്ചാൽ സാർ പെട്ടാലോ…

വൈകാതെ ഞാൻ വരും അന്ന് അനുസരണയുള്ള കുട്ടിയായി ഒരുങ്ങി നില്ക്കണം..

ഇന്ന്
ഇവിടെ നടന്നതൊന്നും പുറത്തു പറഞ്ഞാൽ എല്ലാത്തിനേയും കൊന്നുകളയും…

ദുർഗ്ഗയുടെ മരണം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞപ്പോൾ ദേവൻ വന്നു…

കഴിഞ്ഞതൊന്നും ദേവനോട് പറയരുതെന്ന്
ഏട്ടൻ എന്നോട് പറഞ്ഞു..

ലാൽ സാറിൻ്റെയും ഈപ്പൻ സാറിൻ്റെയും ഭീക്ഷണി ഭയന്നാണ് മകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് ശശിപാറയ്ക്കു ഞങ്ങൾ പോയത്.

ശശിപാറയിൽ ലാൽ സാറിൻ്റെയും ഈപ്പൻ സാറിൻ്റെയും ഉപദ്രവം ഞങ്ങൾക്കുണ്ടായില്ല. പക്ഷേ മോളുടെ മരണത്തിലൂടെ ഏട്ടൻ മാനസികമായും ശാരീരികമായും തളർന്നു..

ദേവൻ നൃത്തം പഠിപ്പിച്ചു കിട്ടിയിരുന്ന പണത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്..

ദേവൻ്റെ കൂട്ടുക്കാർ പറഞ്ഞതനുസ്സരിച്ചാണ് ഏട്ടനെ ചികത്സയ്ക്കായി കോയമ്പത്തൂരിൽ കൊണ്ടുപോയത്.. അവിടെ നിന്ന് മടങ്ങിവരുന്ന വഴിയാണ് അവർ മരിയ്ക്കുന്നത്..

അതോടെ
ആർക്കും വേണ്ടാതെയായി ഈ പാഴ് ജന്മം.

എല്ലാം നഷ്ട്ടമായ ഈ പെണ്ണിൻ്റെ കണ്ണുനീരിൻ്റെ , പ്രാർത്ഥനയുടെ ഫലമാണ് കഴിഞ്ഞ ആറുമാസമായി വാർത്തയായി പത്രതാളുകളിലൂടെ കാണുന്നത്….

പെണ്ണിൻ്റെ മാനം കൊത്തിപ്പറിച്ച മനുഷ്യമൃഗങ്ങളുടെ രക്തം കുടിയ്ക്കുന്ന കൊലയാളിയെപ്പറ്റി അത് എൻ്റെ മോളുടെ നീതിയാണ് വിധിയാണ്.. അത് തടയാൻ സാറുമാർക്കു കഴിയില്ല..
………………………………………………………………..

എയർപോർട്ടിലെ പരിശോധനയിൽ ഈപ്പൻ മാനുവലിൻ്റെ കൈയിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല….

അയാളുടെ കാറുമായി എയർപോർട്ടിനു മുന്നിൽ ഡ്രൈവർ കാത്തു നിന്നു..

മുന്നിലും പുറകിലും പോലിസ് അകമ്പടിയോടെ ഈപ്പൻ തൻ്റെ വാഹനത്തിൽ വീട്ടിലേയ്ക്കു യാത്ര തിരിച്ചു..

വഴിയിൽ വച്ചു പുറകിൽവന്ന പോലീസ് വാഹനത്തിൽ ഒരു ടിപ്പർ ഇടിയ്ക്കുകയും പോലിസുക്കാർക്കു പരികേലക്കുകയും ചെയ്തു..

ഈപ്പൻ്റ വാഹനത്തിന് മുന്നിൽ പോയ
പോലിസ് വാഹനത്തിൽ പരിക്കേറ്റ പോലിസുക്കാരുമായി ഹോസ്പിറ്റലിലേയ്ക്കു പോയി.

അടുത്ത സ്റ്റേഷനിൽ നിന്ന് അകമ്പടി വാഹനം വരുന്നതുവരെ വാഹനമെടുക്കരുതെന്ന് ഈപ്പൻ്റെ ഡ്രൈവർക്കു നിർദ്ദേശവും നല്കി..

ഈപ്പൻ്റെ സുരക്ഷയ്ക്കായി രണ്ടു കോൺസ്റ്റബിൾമാരെയും
വാഹനത്തിന് കാവലായി നിറുത്തിയിരുന്നു..

ആ കോൺസ്റ്റബിൾസിൻ്റെ കണ്ണുവെട്ടിച്ചു വാഹനമെടുക്കാൻ ഈപ്പൻ ഡ്രൈവർക്കു നിർദ്ദേശം നല്കി….

വളരെ വേഗത്തിൽ
ഈപ്പൻ്റെ വാഹനം മുന്നോട്ടു പോയി..

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു.. തൻ്റെ വണ്ടിയുടെ ഗ്ലാസ്സിൽ
ഈപ്പൻ്റെ ഡ്രൈവർ കണ്ടു ഒരു വാഹനം അവരെ പിന്തുടരുന്നത്..

സാർ നമ്മളെയാരോ പിന്തുടരുന്നുണ്ട്.

എടാ കൊച്ചനെ നീ വണ്ടിയൊന്നു സൈഡാക്കി നിർത്തു.. ആ വരുന്നത് നമ്മുടെ ടീം തന്നെയാണ്..

ഈപ്പൻ്റെ വാഹനം സൈഡിലേയ്ക്കു മാറ്റി നിർത്തിയിട്ടു.. പുറകെ വന്ന കാറിൽ നിന്ന് ഒരു വലിയ ബാഗുമായി രണ്ടു ചെറുപ്പക്കാർ വന്നു..

അവർ ഈപ്പനുമായി സംസാരിച്ച് ഈപ്പൻ്റെ കൈയിൽ ബാഗു കൈമാറിയതിന് ശേഷം അവർ പോയി…

എടാ കൊച്ചനെ നീ ഡിക്കി തുറന്നേ ഇതു കണ്ടോ 10 കോടിയാണ് ഇതിനുള്ളിലുള്ളത്..

പോലിസിൻ്റെ കണ്ണുവെട്ടിച്ച് ഇത് ഇവിടെവരെ കൊണ്ടുവന്നത് ഈ ഈപ്പൻ്റെ ബുദ്ധി കൊണ്ടാണ്..

10 കോടി രൂപയടങ്ങുന്ന ബാഗ് ഡിക്കിയിൽ വച്ച്… ഈപ്പൻ യാത്ര തുടർന്നു.. നരിതൊട്ടിയിലേയ്ക്കുള്ള എള്ളുപ്പ വഴിയായ കൊള്ളൻപാറ കൂടി പോകാൻ ഡ്രൈവർക്കു ഈപ്പൻ നിർദ്ദേശം നല്കി..

സാർ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.. നാട്ടിൽ പ്രേതത്തിൻ്റെ സാന്നിധ്യമുണ്ടെന്നാണ് എല്ലാവരും പറയുന്നത്.. കൊള്ളൻപാറ -നരിതൊട്ടി റൂട്ട് നിറയെ കാടല്ലേ റോഡു സൈഡിൽ ഒന്നും ഒറ്റ വീടില്ല..

നീ ഞാൻ പറയുന്നത് കേട്ടാൽ മതി ഈപ്പന് ഒരു പ്രേതത്തേയും പേടിയില്ല.. പോലിസിൻ്റെ കൈയിൽപ്പെട്ടാൽ രൂപ 10 കോടിയാണ് നഷ്ടപ്പെടുന്നത്..

ഇനി നീ പറഞ്ഞ ആ പ്രേതത്തിന് സൗന്ദര്യമുണ്ടെങ്കിൽ ഈ ഈപ്പനൊപ്പം കിടക്കാനും ക്ഷണിയ്ക്കാം..

കൊള്ളൻപാറ -നരിതൊട്ടി റൂട്ടിൽ കാടു നിറഞ്ഞ വഴികളിലൂടെ ഈപ്പൻ്റെ വാഹനം ഓടികൊണ്ടിരുന്നു.. പെട്ടന്നാണ് അവർക്കു മുന്നിലേയ്ക്കു ആ സ്ത്രി രൂപം പ്രത്യക്ഷപ്പെട്ടത്..

സാർ ഞാൻ പറഞ്ഞതല്ലേ ഈ റൂട്ടിൽ പ്രേതശല്യമുണ്ടാകുമെന്ന്..

നീ മടിച്ചു നില്കാതെ വണ്ടിയെടുക്ക്..

സാർ വണ്ടി സ്റ്റാർട്ടാക്കുന്നില്ല..

നിമിഷ നേരംകൊണ്ട് തന്നെ ആ സ്ത്രി രൂപം മറയുകയും ചെയ്തു.

സാർ ആ സ്ത്രി രൂപത്തെ കാണുന്നില്ല..

ഈപ്പനെ പേടിപ്പിക്കാൻ മാത്രമുള്ള ആ രൂപത്തേ എനിയ്ക്കൊന്നു കാണണം..

ഈപ്പൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ആ സ്ത്രി രൂപത്തെ കണ്ട സ്ഥലത്തേയ്ക്കു നടന്നു..

സാർ എനിയ്ക്കു പേടിയാകുന്നു വോഗം വരു നമ്മുക്ക് പോകാം..

നീ ഒന്നുപോ കൊച്ചനെ.. എന്നെ പേടിപ്പിയ്ക്കാൻ വന്ന പ്രേതത്തെ എനിയ്ക്കൊന്നു കാണണം..

അഞ്ചു മിനിറ്റിനുളളിൽ
മുന്നിലും പുറകിലുമായി രണ്ടു പോലിസിസ് ജീപ്പുകൾ വന്ന് ഈപ്പൻ്റെ വാഹനത്തെ തടഞ്ഞു..

ഈപ്പൻ്റെ വാഹനത്തിൽ അവർ പരിശോധന നടത്തി തുടങ്ങി.. കാറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ബാഗ് തുറന്നപ്പോൾ പോലിസുക്കാർ കണ്ടത് ക്രൂരമായി കൊല്ലപ്പെട്ട റിട്ടേർഡ് CI ലാലിൻ്റെ മൃതദേഹമാണ്…

മൃതദേഹം പരിശോധിച്ചപ്പോൾ കഴുത്തിലുണ്ടായ മാരകമുറിവാണ് മരണ കാരണമെന്ന് കണ്ടെത്താൻ കഴിഞ്ഞു.ശരീരത്ത് ‘D’ എന്ന് അടയാളപ്പെടുത്തിരിക്കുന്നു..!

തുടരും..

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

LEAVE A REPLY

Please enter your comment!
Please enter your name here