Home Latest ഇല്ലടാ ഞാൻ ജീവൻ ഉള്ളപ്പോൾ സമ്മതിക്കില്ല.. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. അവൾ എന്റെ...

ഇല്ലടാ ഞാൻ ജീവൻ ഉള്ളപ്പോൾ സമ്മതിക്കില്ല.. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. അവൾ എന്റെ ആകണം.. Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Jancy John

ആകാശഗംഗ ഭാഗം : 14

ആളുകൾ എല്ലാം ഓടിക്കൂടി.. ഫോട്ടോസും വിഡിയോസും എടുക്കാൻ തുടങ്ങി.. ഗംഗ മരവിച്ച അവസ്ഥയിൽ യാത്രികമായി നടന്നു..

പെട്ടെന്നാണ് അവർ ടീവിയിൽ ബ്രേക്കിംഗ് news കണ്ടത്.. അതുകണ്ടു ആകാശും ഗംഗയും സ്തംഭിച്ചു നിന്നു..
റൂമിൽ നടന്ന കാര്യം ടീവിയിൽ കാണുന്നു..

വർമ്മ ഇൻഫോ ടെക് എംഡിയും അസിസ്റ്റന്റും തമ്മിൽ ഹോട്ടൽ മുറിയിൽ നിന്നും അനാശ്യാസത്തിനു അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു..

വിഷ്ണുവിന്റെ മുഖത്തു വിജയ ചിരി നിറഞ്ഞു.

✳️✳️✳️✳️

ഫ്ലാഷ് ബ്ലാക്ക്…

“ഡാ ഞാൻ അന്വേഷിക്കാൻ പറഞ്ഞ കാര്യം എന്തായി ” വിഷ്ണു ചോദിച്ചു..

“നാളെ അവർക്ക് ഹോട്ടൽ ഗ്രീൻ ലാൻഡിൽ വച്ച് എന്തോ കമ്പനി മീറ്റിംഗ് ഉണ്ട്.. ” കൂട്ടുകാരൻ പറഞ്ഞു

“ആഹാ… അത് കലക്കി.. അവർ മീറ്റിംഗ് നടക്കുന്ന റൂം ഏതാണ് ” വിഷ്ണു ചോദിച്ചു

“108”

“ഓക്കേ.. നാളെ ആ റൂമിൽ ക്യാമറ ഫിക്സ് ചെയ്യണം.. വരുന്നവരെ നമ്മുടെ കാര്യം നടക്കുന്ന വരെ മാറ്റി നിർത്തണം.. ഞാൻ പറയുമ്പോൾ നീ മീഡിയയെയും പോലീസിനെയും ഇൻഫോം ചെയ്യണം.. ഓക്കേ ”

“ഓക്കേ ഡാ.. ഏറ്റു ” കൂട്ടുകാരൻ പറഞ്ഞു

പിറ്റേന്ന് രാവിലെ

വിഷ്ണു അവർക്കുള്ള ജ്യൂസിൽ പൊടി ഇട്ട് കലക്കി റൂമിലേക്ക് കൊടുത്തു വിട്ടു..

(ബാക്കി നിങ്ങൾ വായിച്ചല്ലോ.. അതുകൊണ്ട് റിപീറ്റ് ചെയ്യുന്നില്ല )

ആകാശ് ഷർട്ട് കഴുകാൻ പോയ സമയം

“ഡാ വീഡിയോ എല്ലാം ക്ലിയർ ആയിട്ട് കിട്ടില്ലേ.. ഓക്കേ.. അവർ തമ്മിൽ ഉള്ള ക്ലോസ് മാത്രം edit ചെയ്തു മീഡിയയിൽ അയച്ചു കൊടുക്ക്.. ഞാൻ പോലീസിനെ അറിയിക്കാം… ബാക്കിയുള്ളത് പോലീസ് മുറപോലെ നോക്കിക്കോളും ” വിഷ്ണു പറഞ്ഞു…

➡️➡️➡️➡️➡️➡️

Present..

ആകാശിനെയും ഗംഗയെയും പോലീസ് ഹോട്ടലിനു വെളിയിൽ കൊണ്ട് വന്നപ്പോൾ അവിടെ പത്രപ്രവർത്തകർ അവരെ ഇന്റർവ്യൂ എടുക്കാൻ തിക്കും തിരക്കും കൂട്ടുന്നു..ആകാശിനും ഗംഗയ്ക്കും എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് കുഴങ്ങി..

“നിങ്ങൾ കൊച്ചിയിൽ അറിയപ്പെടുന്ന കമ്പനിയുടെ എംഡി ആണ്.. ഇത്തരം പ്രവർത്തി നിങ്ങളിൽ നിന്നും ആരും പ്രതീക്ഷിച്ചില്ല.. നിങ്ങൾക്ക് ഇങ്ങനെ ഒരു മുഖവും കൂടെ ഉണ്ടെന്നു ഇപ്പോഴാണ് ജനങ്ങൾ അറിയുന്നത് ” ഒരു പത്ര പ്രവർത്തകൻ പറഞ്ഞു

“നിങ്ങൾ എല്ലാം എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ കിടന്നു തള്ളുന്നത്.. ആ വീഡിയോ കണ്ടിട്ടാണ് എങ്കിൽ അതൊന്നും സത്യം അല്ല.. അറ്റവും മുറിയും എടുത്തു ഒരു വീഡിയോ ഉണ്ടാക്കിയാൽ അത് സത്യം ആകണം എന്നില്ല.. പിന്നെ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ഒരു ഹോട്ടലിൽ വന്നാൽ അതിനു അനാശ്യാസം എന്ന് പറയാൻ പറ്റുമോ ” ആകാശ് പറഞ്ഞു.

*വിവാഹം കഴിക്കാൻ പോകുന്ന ആൾ * എന്ന വാക്ക് ഗംഗയുടെ ചെവിയിൽ ഇടിത്തീ പോലെ വന്നു പതിച്ചു.. അവൾ ഞെട്ടി ആകാശിനെ നോക്കി..
ഗംഗയുടെ അതേ ഞെട്ടൽ പോലീസ്കാരിലും കൂടി വന്നവരിലും അതിനേക്കാൾ ഉപരി വിഷ്‌ണുവിലും ഉണ്ടായി..

കേട്ടവർ എല്ലാം പരസ്പരം അടക്കം പറയാൻ തുടങ്ങി.. ആകാശ് തുടർന്നു..

“എന്തേ.. ഇപ്പോൾ ആർക്കും ഒന്നും ചോദിക്കണ്ടേ.. അടുത്ത മാസം ഞങ്ങൾ വിവാഹിതർ ആകാൻ പോകുന്നവരാണ്.. ഇപ്പോൾ ഞങ്ങൾ ഇവിടെ വന്നത് കമ്പനി ആവിശ്യത്തിനു വേണ്ടി ആണ്.. അല്ലാതെ നിങ്ങൾ കണ്ട വീഡിയോ ചെയ്യാൻ അല്ല.. ” ആകാശ് പറഞ്ഞു.

“ഇല്ല.. ഞാൻ ഇത് വിശ്വസിക്കില്ല.. അവൻ കള്ളം പറയുവാണ് ” വിഷ്ണു സ്വയം പറഞ്ഞു.

“ഈ കാര്യം പറയാൻ വേണ്ടി ഞാൻ പലതവണ പോലീസിനോട് തുടങ്ങിയതാണ്.. പക്ഷേ അവർ ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ല “ആകാശ് പറഞ്ഞു

“അപ്പോൾ ഈ വീഡിയോയിൽ കണ്ടത് എന്താ ” ഒരു വ്യക്തി ചോദിച്ചു

“ഗംഗ ഓമിറ്റ് ചെയ്തു.. ദേഹം തളർന്നു വീണു.. അപ്പോൾ ഞാൻ അവളെ ബെഡിലേക്ക് കിടത്തുന്നതാണ് നിങ്ങൾ കണ്ട വീഡിയോ.. അല്ലാതെ അതിൽ മറ്റൊന്നും ഇല്ല.. ” ആകാശ് പറഞ്ഞു

“സോറി സാർ.. ഞങ്ങൾക്ക് ആരോ റോങ്ങ്‌ ഇൻഫർമേഷൻ തന്നതാണ്.. സോറി..” പോലീസ് പറഞ്ഞു

“നിങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എടുത്തു ചാടി ചെയ്ത കാര്യം ഞങ്ങൾക്ക് പഴ്സണലി എത്രമാത്രം ഹേർട് ആയെന്ന് അറിയുമോ… ” അത്രയും പറഞ്ഞു ആകാശ് ഗംഗയെ കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി.. വന്ന മീഡിയക്കാരെല്ലാം പിരിഞ്ഞു അടുത്ത പൊളപ്പൻ news തേടി പോയി..

, 🔹🔸🔹🔸🔹🔸

“ഡാ വിഷ്ണു കാര്യം കൈ വിട്ടു പോയല്ലോ.. ചക്കിനു വച്ചത് കൊക്കിനു കൊണ്ട അവസ്ഥ ആയല്ലോ ഡാ നിന്റെ ” കൂട്ടുകാരൻ പറഞ്ഞു

“ഇല്ലടാ.. ഇതു അവൻ രക്ഷ പെടാൻ വേണ്ടി പ്രയോഗിച്ച അടവ് ആയിരിക്കും.. “വിഷ്ണു പറഞ്ഞു..

“അടവ് ആയാലും കൊള്ളാം അല്ലേലും കൊള്ളാം… അവളു നിന്റെ കൈ വിട്ടു പോയി” ഫ്രണ്ട് പറഞ്ഞു

അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു

“ഇല്ലടാ ഞാൻ ജീവൻ ഉള്ളപ്പോൾ സമ്മതിക്കില്ല.. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. അവൾ എന്റെ ആകണം.. ആക്കും ഞാൻ ”

✨️✨️✨️✨️✨️✨️

കാറിൽ ഇരുവരും ഒന്നും മിണ്ടിലാ… ആകാശ് നടന്ന സംഭവങ്ങൾ ആലോചിക്കും തോറും കാറിന്റെ സ്‌പെഡോമീറ്റർ 150 കടന്ന് പോകും..
ഗംഗയും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു.. നടന്നതെല്ലാം വെറും സ്വപ്നം ആകണേ എന്ന് അവൾ പ്രാർത്ഥിച്ചു. ഒടുവിൽ കാർ ഫ്ലാറ്റിന്റെ മുൻപിൽ sudden ബ്രേക്ക്‌ ഇട്ട് നിന്നു.. ഗംഗ ആഞ്ഞു ഫ്രണ്ടിലേക്ക് പോയി..
ആകാശിനെ നോക്കിയപ്പോൾ അവൻ ദേഷ്യം മുഴുവൻ സ്റ്റിയറിങ്ങിൽ തീർത്തു കൊണ്ട് ഇരിക്കുന്നു.. ഗംഗ ഒന്നും മിണ്ടാതെ ഡോർ തുറന്നു ഇറങ്ങി…

“സോറി ” ആകാശ് പറഞ്ഞു

പക്ഷേ ഗംഗ ഒന്നും മിണ്ടാതെ കാറിന്റെ ഡോർ അടച്ചു റൂമിലേക്ക് നടന്നു..
എല്ലാവരും തന്നെ എന്തോ വലിയ തെറ്റ് ചെയ്ത കണക്ക് രൂക്ഷമായി നോക്കുന്നത് അവൾക്ക് അരോചകം ആയി തോന്നി.. അവൾ വേഗം റൂമിലേക്കു പോയി.. അവിടെ ചെന്നപ്പോൾ കമ്പനിയിൽ ഉള്ള എല്ലാവരും ഉണ്ട്.. അവരെ ഒന്നും ഫേസ് ചെയ്യാൻ ആകാതെ അവളുടെ റൂമിലേക്ക് പോയി കതക് അടച്ചു,,

〰️〰️〰️〰️〰️〰️

ആകാശ് വീട്ടിലേക്ക് കയറിയതും ഗൗരിയും മാധവും അവനെ കാത്തു നിൽക്കുന്നത് അവൻ കണ്ടു.. ഒന്നും മിണ്ടാതെ അവൻ അവരെ കടന്ന് പോയതും

“എന്താ ഇതിന്റെ ഒക്കെ അർത്ഥം ” മാധവൻ ചോദിച്ചു

“ഏത്? ” ആകാശ് മാധവന്റെ മുഖത്തു നോക്കാതെ ചോദിച്ചു

“ഞങ്ങൾ ടീവിയിൽ കണ്ടതും കേട്ടതും ” മാധവൻ ദേഷ്യത്തോടെ ചോദിച്ചു

“മോനെ.. എന്തൊക്കെയാ ഇതിന്റെ അർത്ഥം.. ” ഗൗരി ചോദിച്ചു

“അമ്മ.. നിങ്ങൾ കണ്ടത് ഒന്നും സത്യം അല്ല.. സത്യം എന്താണ് എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു.. അവൾക്ക് ബോധം പോയപ്പോൾ ഞാൻ ഒന്നു സഹായിച്ചതാ.. അതു ഏതോ… വിവരം ഇല്ലാത്തവർ കാണിച്ച പരിപാടി ആണ് “. ആകാശ് പറഞ്ഞു

“അതു ഞങൾക്ക് മനസിലായി.. ഞാൻ അതല്ല ചോദിച്ചത്… നീയും ആ പെൺകൊച്ചും തമ്മിൽ എന്താ ബന്ധo” മാധവൻ ചോദിച്ചു..

“എന്ത് ബന്ധം….. ഒരു ബദ്ധവും ഇല്ല.. അപ്പോൾ അങ്ങനെ പറയാൻ തോന്നി പറഞ്ഞു..”0

“നന്ദു…ഈ പറഞ്ഞത് നീ തമാശ ആയിട്ടാണോ ” മാധവൻ ചോദിച്ചു

“അച്ഛന് അങ്ങനെ തോന്നിയോ… ”

“നന്ദു.. നീ പറഞ്ഞത് പബ്ലിക്കിന്റെ മുന്നിൽ വച്ചാണ്. ഇത്ര പേര് കണ്ടു എന്ന് നിനക്ക് വല്ല നിനവും ഉണ്ടോ ” ഗൗരി പറഞ്ഞു

“അമ്മ.. അപ്പോൾ അങ്ങനെ ഒന്നും ചിന്തിക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു.. എങ്ങനെയും അവരുടെ വാ അടപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു.. ” ആകാശ് പറഞ്ഞു

“നീ നിന്റെ ഭാഗം മാത്രം ചിന്തിച്ചു.. ആ കുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് നീ ഒരു നിമിഷം ചിന്തിച്ചോ…. “മാധവന്റെ ശബ്ദം കനത്തു..

ആകാശ് മറുപടി പറയാതെ തലകുനിച്ചു..

“മോനെ നന്ദു.. ശരി ആയിരിക്കാം… നിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ നീയാണ് ശരി.. പക്ഷേ അത് ഒരു പെൺകുട്ടി ആണ്.. നിന്റെ എടുത്തു ചാട്ടം കൊണ്ട് അനുഭവിക്കാൻ പോകുന്നത് ആ കുട്ടിയാണ്…… അതിന്റെ ഭാവി എന്താകും എന്ന് നീ ചിന്തിച്ചോ ” ഗൗരി പറഞ്ഞു..

“ഞാൻ പറഞ്ഞല്ലോ… അപ്പോൾ എനിക്ക് ഭാവിയും ഭൂതവും ചിന്തിക്കാൻ ഉള്ളത് സമയം ഇല്ലായിരുന്നു…ഞാൻ എപ്പോ എന്ത് വേണം എന്ന നിങ്ങൾ പറയുന്നത്.. പറഞ്ഞത് മാറ്റി പറയണോ… ” ആകാശ് ഷൗട് ചെയ്തു..

“നീ മാറ്റി ഒന്നും പറയണ്ട.. ഞാൻ പറയുന്നത് അതുപോലെ അനുസരിച്ചാൽ മതി.. ”

“ശരി.. eന്താ.. അച്ഛൻ പറയുന്നപോലെ ഞാൻ അനുസരിക്കാം ”

“നീ എല്ലാവരുടെയും മുന്നിൽ പറഞ്ഞപോലെ നീ ഗംഗയെ കല്യണം കഴിക്കണം ” മാധവൻ പറഞ്ഞു.
ഇടിത്തീ വീണ പോലെ ആകാശ് ഞെട്ടി… മാധവന്റെ വാക്കുകൾ ആകാശിന്റെ കാതിൽ തുളഞ്ഞു കയറി..

“ഇല്ല… അതു നടക്കില്ല..എനിക്ക് താല്പര്യം ഇല്ല” ആകാശ് പറഞ്ഞു…

“ഇവിടെ നിന്റെ താല്പര്യം അല്ല.. ആ കൊച്ചിന്റെ ഭാവി ആണ് പ്രധാനം… ഒരു പെൺകുട്ടിയുടെ ഭാവി എന്റെ മകൻ കാരണം ഇല്ലാതാകരുത്… നീ ആണ് അവളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞത്.. അതുകൊണ്ട് നിങ്ങൾ തമ്മിൽ ഉള്ള വിവാഹം ഞാൻ നടത്തിരിക്കും.. ” മാധവൻ പറഞ്ഞു.

“നിങ്ങൾക്ക് എല്ലാം അറിയാവുന്നതല്ലേ.. പിന്നെ.. ” ആകാശ് പറഞ്ഞു മുഴുവിപ്പിക്കാൻ മാധവൻ സമ്മതിക്കാതെ കൈ ഉയർത്തി തടഞ്ഞു..

“ഇനി ഇവിടെ ഇതിനെകുറിച്ച് ഒരു ചർച്ച ഇല്ല.. നീ ഗംഗയെ വിവാഹം കഴിക്കും.. അതാണ് എന്റെ അവസാന തീരുമാനം… അതിൽ ഇനി മാറ്റം ഇല്ല.. ” മാധവൻ തറപ്പിച്ചു പറഞ്ഞു..

ആകാശ് ദേഷ്യം കൊണ്ട് അടുത്ത് കണ്ട ഫ്ലവർ ഷെൽ ശക്തിയോടെ ആഞ്ഞു നിലത്തേക്ക് വലിച്ചെറിഞ്ഞു..സ്റ്റെയർ കയറി പോയി..

ആകാശ് പോകുന്നതും നോക്കി ഗൗരി ആധിയോടെ മാധവനെ നോക്കി..

“മാധവേട്ടാ എനിക്ക് എന്തോ പേടി ആകുന്നു ”

“താൻ പേടിക്കാതെ.. ഈശ്വരൻ നമുക്ക് കാട്ടി തന്ന വഴിയാ ഇത്.. എല്ലാം ശരിയാകും.. താൻ ടെൻഷൻ ആകാതെ ” ഗൗരിയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

“ആ കുട്ടിയെ നമ്മുക്ക് പോയി കാണണ്ടേ.. അതിന്റെ അഭിപ്രായം കൂടെ അറിയണ്ടേ ”

“ഹമ് വേണം.. നാളെ തന്നെ പോകാം.. മറുപടി എന്തായാലും ഞാൻ ഈ വിവാഹം നടത്തും ” അതും മാധവൻ പറഞ്ഞു നടന്നു പോയി..

“കണ്ണാ.. അനർത്ഥങ്ങൾ ഒന്നും സംഭവിക്കല്ലേ”ഗൗരി പ്രാർഥിച്ചു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here