Home Latest ആദിത്യന്റെ അച്ഛൻ നാട്ടിൽ വന്നു ബെറ്റർ ട്രീറ്റ്മെന്റിന് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പോയിന്നു ആഷിക് പറഞ്ഞു...

ആദിത്യന്റെ അച്ഛൻ നാട്ടിൽ വന്നു ബെറ്റർ ട്രീറ്റ്മെന്റിന് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പോയിന്നു ആഷിക് പറഞ്ഞു അറിയാം പിന്നെ… പിന്നെ ഒന്നും അറിഞ്ഞില്ല… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 20

പ്ലാറ്റഫോംമിലേക്ക് കയറുന്ന വഴിക്കാണ് എതിരെ ആദിത്യൻ നടന്നുവരുന്നത് അമ്മു കണ്ടത് .അമ്മുവിനെ കണ്ടു അവൻ ചിരിയോടെ അവിടെ തന്നെ നിന്നു. അമ്മുവിന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

“ഇന്ന് കേരളപിറവി ഒന്നും അല്ലല്ലോ പിന്നെ എന്താ ഈ വേഷം ?”
സെറ്റ് സാരി ഉടുത്തു നിൽക്കുന്ന അവളെ നോക്കി ആദിത്യൻ ചോദിച്ചു .
“ഇന്ന് അപ്പുന്റെ പിറന്നാളാ അമ്പലത്തിൽ പോകാൻ വേണ്ടി …”
“മ്മ്മ്മ് ”
“എന്തേ കാണാൻ ബോർ ആണോ ?”
അവന്റെ മുഖഭാവം കണ്ടു അവൾ ഡ്രെസ്സിൽ ആകമാനം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു .
“ബോർ … അല്ല എന്തോ ഒരു കുറവുള്ള പോലെ”
” ആണോ ?”
അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി

“ഒരു കുഞ്ഞു പൊട്ട് കൂടി വെക്കാമായിരുന്നു ”
അതിനു മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു. പതിവിനു വിപരീതമായി ട്രെയിൻ വരും വരെ അവർ സംസാരിച്ചു നിന്നു .കലങ്ങി മറിഞ്ഞിരുന്ന തന്റെ മനസ് ആദിത്യന്റെ സാമിപ്യത്തിൽ ശാന്തമാകുന്നതും സന്തോഷിക്കുന്നതും അറിഞ്ഞു അമ്മുവിന് അത്ഭുതം തോന്നി .
“എന്നും വരുന്നുണ്ടല്ലോ ഇവിടെ ഷൂട്ട്‌ വല്ലതും ആണോ”
എന്നത്തേയും പോലെ ഒരു വൈകുന്നേരം പ്ലാറ്റഫോമിലെ ടീ ഷോപ്പിനു മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്നു ആദിയും അമൃതയും
“ഷൂട്ട്‌ അല്ല വേറെ ചെറിയൊരു കാര്യം ”
“മ്മ്മ് ”
അവളവനെ കളിയാക്കിയ പോലെ അമർത്തി മൂളി .

കുറച്ചു ദിവസങ്ങൾക്കൊണ്ട് തന്നെ അവർ തമ്മിൽ ഒരു സൗഹൃദം വളർന്നു വന്നിരുന്നു. രാവിലെ ഉള്ള യാത്രയിൽ പതിവായി കാണാറില്ലെങ്കിലും വൈകുന്നേരങ്ങളിൽ അവൾ നാലാം പ്ലാറ്റഫോംമിലേക്ക് ഉള്ള ഓർവർ ബ്രിഡ്ജ് പടിക്കെട്ടുകൾ ഇറങ്ങി വരുന്നത് കാണുമ്പോഴേ ആദിത്യൻ അവൾക്കായുള്ള ചായ ഓർഡർ ചെയ്ത് കാത്തു നിൽക്കുന്നുണ്ടാകും. ചായ യോടൊപ്പം കുറച്ചു നേരത്തേ വാർത്തനവും ആയി പ്ലാറ്റഫോമിലെ സ്റ്റോൺ ബഞ്ചിൽ അവർ ഇരിക്കും. ട്രെയിൻ പുർപ്പെടാൻ ഉള്ള സൈറൺ അടിക്കുമ്പോൾ ആണ് യാത്ര പറഞ്ഞു പിരിയുന്നത് .

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”
” മ്മ് ചോദിക്ക് ”
“തന്റെ പാഷനിൽ ഉള്ള ജോലിക്ക് എന്താ ശ്രമിക്കാതിരുനെ അന്ന് ക്ലാസ്സിൽ വെച്ചു വല്യ കോൺഫിഡൻസിൽ ആയിരുന്നല്ലോ പറഞ്ഞത് ”
അവൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല
“താനും അങ്ങനെ അല്ലെ ആദിത്യാ തന്റെ പാഷനിലുള്ള ജോലി അല്ലല്ലോ ഇപ്പൊ ചെയ്യുന്നത് താനും വല്യ കോൺഫിഡൻസിൽ ആയിരുന്നല്ലോ ”
അവൾ മറു ചോദ്യമെറിഞ്ഞു
ആദി ഒന്ന് ചിരിച്ചു
” ഞാൻ ശ്രമിക്കാതിരുന്നതല്ല എനിക്ക് ഒരുക്കലും എന്റെ ആഗ്രഹത്തിലേക്ക് എത്തി ചേരാൻ സാധിക്കില്ല ”
“അതെന്താ”
” ഞാൻ എന്താ ആ സ്കൂളിൽ നിന്ന് മാറിയത് എന്ന് അമൃതക്ക് അറിയില്ലേ ?”
ആ ഓർമകളിൽ അവളൊന്നു നടുങ്ങി
“മ്മ്”
പതിയെ മൂളി
“അതു കഴിഞ്ഞു അമൃത ഒന്നും അറിഞ്ഞില്ലേ ”
“ആദിത്യന്റെ അച്ഛൻ നാട്ടിൽ വന്നു ബെറ്റർ ട്രീറ്റ്മെന്റിന് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പോയിന്നു ആഷിക് പറഞ്ഞു അറിയാം പിന്നെ….പിന്നെ ഒന്നും അറിഞ്ഞില്ല ”
അവൾ ഒന്നു നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു

“ഹോസ്പിറ്റലിൽ മാറി അവിടത്തെ ഡോക്ടർമാർ ചികിത്സിചു പഠിച്ചതാ ഒരു കാല് പോയി കിട്ടി”
അവൾ ഞെട്ടി ആദിയെ ഒന്ന് നോക്കി കണ്ണുകൾ തമ്മിലുടക്കി .അവൻ വല്ലാതെയായി പെട്ടന്ന് നോട്ടം മാറ്റിക്കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി
“എന്റെ അവസ്ഥയിൽ അച്ഛൻ ആകെ തകർന്ന് പോയി.പിന്നെ കുറച്ചു നാളെ ഉണ്ടായിരുന്നുള്ളു”
കേട്ടതൊന്നും വിശ്വാസം ആകാത്ത മട്ടിൽ നില്കുകയാണവൾ .
“അച്ഛൻ പോയപ്പോ അമ്മടെ ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി പോയി. അമ്മക്ക് വേണ്ടി ഹാപ്പി ആയിരിക്കാൻ നോക്കി.അതിന് ഫ്രണ്ട്‌സ് റിലേറ്റീവ്സ് എല്ലാവരും കൂടെ നിന്നു പിന്നെ ഇവൻ എന്റെ കൂടെ കൂടി ”
ആദി ഇടത്തെ കാൽമുട്ടിന് താഴേ തൊട്ടുകാണിച്ചു.
“ഇപ്പൊ എല്ലാം ഓക്കേ അച്ഛൻ കൂടെ ഇല്ലാന്ന വിഷമം മാത്രം”

പറഞ്ഞു കഴിഞ്ഞാണ് അവൻ അമൃതയുടെ മുഖതേക്ക് നോക്കിയത്. കണ്ണുകൾ നിറച്ചു അവനെ തന്നെ നോക്കി നിൽക്കുകയാണവൾ. അവളെ ഒന്ന് ചേർത്തു പിടിക്കാൻ ആദിത്യന് വല്ലാത്ത മോഹം തോന്നി .പുറപ്പെടാനുള്ള ട്രെയിനിന്റെ സൈറൺ കേട്ടു. ഒരു വാക്കും മിണ്ടാതെ പോയി ട്രെയിനിൽ കയറി ആദിത്യൻ പറഞ്ഞതൊന്നും പൂർണ്ണമായി വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു അമ്മു അവളുടെ ചിന്തകളിൽ ആദിത്യന്റെ വാക്കുകൾ മാത്രം ആയിരുന്നു ഒരേ സമയം അവൾക്കു ആദിത്യനോട് അലിവും ശ്രീയോട് ദേഷ്യവും തോന്നി.ആദിത്യന്റെ അവസ്ഥക്ക് താനും ഒരു കാരണക്കാരി ആണെന്ന് ഓർക്കേ ഉള്ളു ചുട്ടു പൊള്ളി ആഴ്ച്ചകൾക്ക് മുൻപ് ആദിത്യനെ പ്രതീക്ഷിതമായി കണ്ടപ്പോൾ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ ഫീലിംഗ് ആയിരുന്നു ആദ്യം തോന്നിയത് പഴയ ഓർമ്മകൾ ആക്രമിച്ചു മുറിപ്പെടുത്തി. കണ്ടില്ലെന്ന ഭാവത്തിൽ നിന്നതും അതു കൊണ്ടു തന്നെ. പ്രതീക്ഷിക്കാതെ ആണ് തന്നെ പേരെടുത്തു വിളിച്ചതും സംസാരിച്ചതും മുൻപ് കണ്ടിട്ടുള്ള പഴയ ആദിത്യൻ കെ എസ്സ് അല്ലായിരുന്നു അത് പണ്ട് ടസംസാരിച്ചിട്ടേ ഇല്ലാത്ത ഒരാൾ പ ഇപ്പോൾ ആത്മവിശ്വാസത്തോടെ നിന്ന് സംസാരിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നു പണ്ട് ക്ലാസ്സിൽ വെച്ചു തന്നെ ആദിത്യൻ നോക്കി ഇരിക്കാറുണ്ടെന്ന് മുബീനയും സ്റ്റേഫിയും പറഞ്ഞപ്പോഴൊന്നും വിശ്വസിച്ചിരുന്നില്ല അങ്ങനെ ഒന്ന് തന്റെ കണ്ണിൽ കണ്ടിട്ടില്ലായിരുന്നു ആ പഴയ ആദിത്യൻ ഇന്ന് അടി മുടി മാറി പ്പോയി അവന്റെ ജീവിതത്തിൽ വന്ന അനുഭവങ്ങളായിരിക്കും അവനെ അങ്ങനെ മാറ്റിയത് .

പൊള്ളുന്ന അനുഭവങ്ങൾ ഒരു മനുഷ്യനെ പോസിറ്റീവ് ആയിട്ടും മറ്റും എന്ന് മനസിലാക്കിത് ആദിത്യനെ കണ്ടതോടെ ആണ് തിരികെ വീട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുകയായിരുന്നു അമൃത.
“ചേച്ചി ഇറങ്ങുന്നില്ലേ”
ബസ്സിലെ കിളി ചെക്കൻ വിളിച്ചു ചോദിച്ചപ്പോളാണ് ചിന്തകളിൽ നിന്നു അവളുണർന്നതു സ്ഥിരമായി വരുന്ന ബസ് ആയതു കൊണ്ടു എല്ലാവരെയും പരിചയമാണ് അവൾ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നു അമ്മു വീട്ടിൽ ചെന്ന് കയറുമ്പോൾ പതിവ് പോലെ സുഭദ്ര ടി വി യുടെ മുന്നിലായിരുന്നു. ഏതോ സീരിയലിൽ മുഴുകി .

“പച്ചക്കറി വാങ്ങില്ലേ ”
അവരെ കടന്നു പോയപ്പോൾ സുഭദ്ര അമ്മുവിനോട് ചോദിച്ചു
“ഇവിടൊന്നും ഇരിപ്പില്ലേ”
“നീ അല്ലേ എടുക്കുന്നതും വെക്കുന്നതും എന്നിട്ട് എന്നോട് ചോദിക്കുന്നോ ”
സുഭദ്ര തിരിച്ചു ചോദിച്ചു
“പിന്നെ എന്തിനാ അമ്മ ഇപ്പോ ചോദിച്ചേ ”
“അത് കൊള്ളാം രാവിലെ നീ പറഞ്ഞതല്ലേ ഇതിലെ കൊണ്ടുവരുന്ന ചെക്കന്റേന്നു വാങ്ങണ്ട നീ വരുമ്പോ കൊണ്ടു വരാന്ന് ”
ശെരിയാണ് പക്ഷെ ആദിത്യന്റെ കാര്യമാലോചിച്ചിരുന്നു താൻ മറന്നു പോയിരുന്നു .അവൾ തനിയെ തലയ്ക്കു കൊട്ടി അടുക്കളയിലേക്കു നടന്നു .

ഫ്രിഡ്ജ്‌ തുറന്നു നോക്കി ഒരു പത്തുപന്ത്രണ്ടു വെണ്ടക്കയും രണ്ടു തക്കാളിയും മാത്രം .ഉള്ളി പത്രത്തിൽ കുറച്ചു ഉള്ളിയും ഉണ്ട്‌. അതു മതി നാളെ വാങ്ങാം എന്നോർത്ത് അവൾ ഡ്രസ്സ്‌ മാറാൻ പോയി. അത്താഴത്തിനു ചപ്പാത്തി ഉണ്ടാക്കി. സുഭദ്ര മാവ് കുഴച്ചു വെച്ചിരുന്നത് കൊണ്ട് പണി വേഗത്തിൽ കഴിഞ്ഞു രാവിലത്തെ കറി ചൂടാക്കി അവർ അമ്മയും മകളും അത്താഴം കഴിച്ചു. അപ്പോഴും സുഭദ്രയുടെ ശ്രദ്ധ ടീവിയിൽ തന്നെ ആയിരുന്നു. രാത്രിയിൽ പണിയെല്ലാം ഒതുക്കി കുളിയും കഴിഞ്ഞു അമ്മു കിടക്കാൻ മുറിയിലേക്ക് നടന്നു ടീവി ഇപ്പോഴും ഓഫായിട്ടില്ല

“ഒന്ന് ഓഫാക്കി വന്നു കിടക്കമ്മേ ”
” ഞാൻ വന്നോളാം നീ കിടന്നോ ”
അമ്മു വന്നു കിടന്നു ഉറക്കം വരുന്നില്ല അവളുടെ ചിന്തകളിൽ ആദിത്യൻ വന്നു നിറഞ്ഞു അവന്റെ വാക്കുകൾ. അതിലെ പോസിറ്റിവിറ്റി .അവനു അങ്ങനെ ഒരു കുറവുള്ളതായി തനിക്കു ഒരിക്കലും തോന്നിയിട്ടില്ല ജീവിതത്തിൽ തളരാതെ പിടിച്ചു നിന്ന അവനോട് അവൾക്കു ബഹുമാനം തോന്നി അമ്മു ഫോൺ എടുത്തു അവന്റെ യൂ ട്യൂബ് ചാനൽ എടുത്തു ഒരു വീഡിയോ കാണാൻ തുടങ്ങി.പതിയെ അവളുടെ മനസിലേക്ക് അച്ഛന്റെ ഓർമ്മകൾ വന്നു നിറഞ്ഞു .
ഓവർ ബ്രിഡ്ജ് സ്റ്റെപ്പുകൾ ഇറങ്ങി വരുമ്പോൾ തന്നെ അമ്മു ടീ ഷോപ്പിനു മുന്നിൽ നിൽക്കുന്ന ആദിത്യനെ കണ്ടിരുന്നു അവനും അവളെ കണ്ടു . അവനൊന്നു കൈവീശി കാണിച്ചു.അമ്മു ഒരു ചിരിയോടെ നടന്നു അവന്റെ അടുത്ത് ചെന്നു. അവൻ അമ്മുവിനായി ചായ നീട്ടി കൊണ്ട് പറഞ്ഞു

“വല്യ സന്തോഷത്തിലാണല്ലോ ”
“മ്മ് സന്തോഷത്തിലാ ”
“അതെന്താ ”
“പറയുന്നത് കൊണ്ടു ഒന്നും തോന്നരുത് ആദി അടുത്തുള്ളപ്പോൾ ഒക്കെ എനിക്ക് …എനിക്ക് അച്ഛൻ കൂടെ ഉള്ള പോലെ തോന്നും ”
“എന്നെ കണ്ടാൽ അച്ഛനെ പോലെ തോന്നും എന്നോ ?”
അവൻ വല്ലാത്ത ഭാവത്തോടെ ചോദിച്ചു
“അങ്ങനെ അല്ല ആദിയുടെ സംസാരം അച്ഛന്റെ പോലെ ആണ് .ശബ്ദം അല്ല. നേരിട്ട് സംസാരിക്കുമ്പോൾ അങ്ങനെ തോന്നാറില്ല.പക്ഷേ വീഡിയോകളിൽ ഉള്ള സംസാര രീതിയൊക്കെ എവിടെയൊക്കെയോ സാമ്യം ഉണ്ട് എനിക്ക് എങ്ങനെ പറഞ്ഞു മനസിലാക്കി തരണം എന്നറിയില്ല ”
ആദി ചിരിയോടെ അവൾ പറയുന്നതും കേട്ട് നിന്നു

“പിന്നെ ..”
“പിന്നേ ….മ്മ്…. പറ ‘
” പണ്ട് സ്കൂളിൽ വിട്ടു വരുമ്പോ ഞങ്ങടെ ജംഗ്ഷനിലേ ചായക്കടയിൽ നിന്ന് ചായയും എന്തേലും ഒരു പലഹാരവും അച്ഛൻ വാങ്ങി തരും അങ്ങനെ ഒരു ഫീൽ തോന്നും താൻ ചായ വാങ്ങി തരുമ്പോ ”
അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു
“അതല്ല അച്ഛന്റെ പോലെ ഒരു കെയർ പോലെ അച്ഛൻ കൂടെ ഉള്ളപോലെ ഒക്കെ ”
അവൾ അവന്റെ മുഖഭാവം കണ്ട് വ്യക്തമാക്കാൻ ശ്രമിച്ചു അവൻ ചിരിയോടെ തലയാട്ടി
“പെൺകുട്ടികൾ ഭർത്താവായി വരുന്ന ആളിൽ പ്രതീക്ഷിക്കുന്നത് അവരുടെ അച്ഛനെ പോലെ കെയർ ചെയ്യുന്ന ആളിനെ ആണ് ”
ആദി പറഞ്ഞത് കേട്ട് അമ്മു അവളുടെ വിടർന്ന കണ്ണുകൾ ഒന്നു കൂടി വിടർത്തി ആദിയെ നോക്കി
“ഇതു പറഞ്ഞതല്ലേ ഒരു പൊതു തത്വം പറഞ്ഞതാ ”
അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു
.”അല്ല അമൃത ആ പൊതു തത്വം ശെരി ആണേങ്കിൽ ….”

“ആണെങ്കിൽ ?”
പറഞ്ഞു മുഴുവിക്കാൻ ആകാതെ ആദി അമ്മുവിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു ഒന്ന് രണ്ട് നിമിഷത്തേക്ക് അവളും അവന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു ട്രെയിൻ പുറപ്പെടാനുള്ള സൈറൺ മുഴങ്ങി രണ്ടു പേരും അത് കേട്ട് സ്വപ്നത്തിൽ നിന്ന് എന്നപോലെ ഞെട്ടി ഉണർന്നു ആദിത്യന്റെ കണ്ണുകളെ നേരിടാൻ അവൾക്ക് ജാള്യത തോന്നി അവൻ തന്റെ ആത്മാവിലേക്കാണ് നോക്കുന്നത് എന്ന് തോന്നി അവൾ കണ്ണുകൾ താഴ്ത്തി യാത്ര പറയാൻ നിൽക്കാതെ നടന്നു ട്രെയിനിലേക് കയറി

രാത്രി ചപ്പാത്തി പണിയിൽ നിൽക്കുമ്പോഴാണ് അമ്മുവിന് ശ്രീയുടെ കാൾ വന്നത് അന്നത്തെ സംസാരത്തോടെ ഇതു വരെയും ശ്രീ അവളെ വിളിച്ചു ബുദ്ദിമുട്ടിച്ചിട്ടില്ല ശ്രീ ആണെന്ന് അറിഞ്ഞത് കൊണ്ടു അവൾ കാൾ എടുത്തില്ല ഫോൺ വീണ്ടും രണ്ടു തവണ കൂടി ബെല്ലടിച്ചു നിന്നു കുറച്ചു നേരം കൂടി അവൾ ഫോണിലേക്കു നോക്കി നിന്നു അവൾ പണിയിലേക്ക് തിരിഞ്ഞപ്പോൾ വീണ്ടും ബെൽ അടിച്ചു എടുത്തില്ലെങ്കിൽ വീണ്ടും വിളിച്ചു കൊണ്ടിരിക്കും എന്ന് തോന്നിയത് കൊണ്ട് അമ്മു കാൾ അറ്റൻഡ് ചെയ്തു

“ഹലോ അമ്മു ”
, “ഹലോ” ‘
“സുഖമാണോ നിനക്കു? ”
ഉം
“സുഭദ്രാമ്മക്കോ? ”
“സുഖം ”
“അപ്പു വിളിക്കാറുണ്ടോ? ”
“ഉം ”
അവൻ ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി നൽകി അവൾ തന്റെ താല്പര്യം ഇല്ലായ്മ വ്യക്തമാക്കി
കുറച്ചു നേരം രണ്ടു പേരും മിണ്ടിയില്ല
“അമ്മു….. കുറച്ചു ദിവസമായി നിന്നോടൊരു കാര്യം പറയണം എന്ന് വിചാരിക്കുന്നു ”
“മ്മ്മ് പറയൂ”

“ഒരു …..ഒരു ..കല്യാണാലോചനയാണ് ”
“കേൾക്കാൻ താല്പര്യം ഇല്ല ശ്രീ….. ഏട്ടാ ഇതു പറയാനാണെങ്കിൽ ഇനി വിളിക്കണ്ട ”
മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു വീണ്ടും ശ്രീയുടെ കാൾ വരുന്നുണ്ടായിരുന്നു അമ്മു ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു .
“ശ്രീകുട്ടൻ വിളിച്ചിരുന്നോ നിന്നെ”
അത്താഴം കഴിക്കുന്നിതിനിടയിൽ സുഭദ്ര ചോദിച്ചു
“ഉം വിളിച്ചു ‘
“കല്യാണകാര്യം പറഞ്ഞോ ‘
“അയാൾ എന്തിനാ എന്നെ കെട്ടിക്കാൻ നടക്കുന്നേ ”
“എന്നായാലും വേണ്ടേ അമ്മു ”

“അയാളുടെ പ്രവർത്തി കണ്ടാൽ ഞാൻ കാരണം അയാളുടെ ജീവിതം പൊറുതി മുട്ടി എന്നെ കല്യാണം കഴിപ്പിച്ചു വിട്ടാലേ അയാൾക്ക് സമാദാനം ആകൂന്ന് ”
അവൾ ദേഷ്യപ്പെടാൻ തുടങ്ങി
“നീ എഴുതാപ്പുറം വായിക്കാൻ നിക്കണ്ട അമ്മു
അവനൊരു ആലോചന കൊണ്ടു വന്നു അതിൽ എന്താ തെറ്റ് ”
സുഭദ്രയും വിടാൻ ഭാവമില്ലാത്ത മട്ടിൽ നിന്നു
“അവൻ ഈ കാര്യം എന്നോടും അപ്പൂനോടും പറഞ്ഞു ഞങ്ങൾക്ക് ഇഷ്ടവുകേം ചെയ്തു നിനക്ക് വേണ്ടെങ്കിൽ വേണ്ട അതിനു ഇങ്ങനെ ഒച്ച ഇടണ്ട ”
അമ്മു മിണ്ടാതെ ഇരുന്നു ഭക്ഷണത്തിൽ മാത്രം ശ്രദ്ദിച്ചു

“നല്ല ചെക്കനായിരുന്നു നിനക്ക് യോഗം ഇല്ല ‘”
സുഭദ്ര മൊബൈലിൽ നോക്കി നിരാശയോടെ പറഞ്ഞു അത് കേട്ട് അമ്മു മുഖം ഉയർത്തി നോക്കി
“അതാരാ ഇത്ര നല്ല ചെക്കൻ ”
‘നിനക്കു വേണ്ടല്ലോ പിന്നെ നീ അറിയണ്ട ” സുഭദ്ര ദേഷ്യ പ്പെട്ടു പത്രവും എടുത്തു അകത്തേക്ക് പോയി
“വെൽക്കം ടു ക്രേസി സോളോ ഫുട് പ്രിന്റ്സ്”
ആദിത്യന്റെ ശബ്ദം മൊബൈലിൽ

നിന്നും ഒഴുകി വന്നു അത് കേട്ട് അമ്മു വേഗം മൊബൈൽ എടുത്തു നോക്കി
മൊബൈലിൽ നിന്നു ഒരു വീഡിയോ പ്ലേ ആയി കൊണ്ടിരിക്കുന്നു ആദിത്യൻ അവന്റെ മനോഹരമായ ചിരിയോടെ നിന്നു സംസാരിക്കുന്നു
“ഇതായിരുന്നു ചെക്കൻ നിനക്കു വേണ്ടല്ലോ പിന്നെ നീ കാണണ്ട”
സുഭദ്ര അമ്മുവിന്റെ കയ്യിൽ നിന്നും ഫോൺ പ വാങ്ങി ബെഡ്റൂമിലേക്ക് നടന്നു .അമ്മുവിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു .

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here