Home Latest ഡീ,, എന്റെ കണ്ണുകളിൽ നോക്കി എനിക്ക് നിന്നെ വേണ്ട എന്ന് പറയാൻ നിനക്ക് പറ്റുമോ.. ....

ഡീ,, എന്റെ കണ്ണുകളിൽ നോക്കി എനിക്ക് നിന്നെ വേണ്ട എന്ന് പറയാൻ നിനക്ക് പറ്റുമോ.. . Part – 40 (അവസാനഭാഗം)

0

Part – 39 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ… Part – 40 Last part

അവനെ കണ്ടതും ഉമ്മയും അനിയത്തിമാരും കണ്ണീരോടെ വഴി മാറി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഷാനു ഐഷു വിന്റെ അരികിൽ എത്തി സലാം പറഞ്ഞു. മുഖത്ത് നോക്കാതെ അവൾ സലാം മടക്കി. ഐഷുട്ടി,, നീ തല ഉയർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്ക്, നിന്റെ കണ്ണുകളിൽ നോക്കി എനിക്ക് നിന്നോട് മാപ്പ് പറയണം. കാണാതെ പറയാനാണെങ്കിൽ ആരെയെങ്കിലും ഏല്പിച്ചു പോകുമായിരുന്നു ഞാൻ പോകാതിരുന്നത് നിന്റെ മുഖത്ത് നോക്കി ഞാൻ തന്നെ പറയാൻ വേണ്ടിയാ…

അവൾ തല ഉയർത്തിയില്ല, പക്ഷെ പിടിച്ചു നിന്ന ധൈര്യം എല്ലാം അലിഞ്ഞു പോകുന്നപോലെ അവൾക്കു തോന്നി.തന്റെ ജീവന്റെ പാതി തന്റെ തൊട്ടടുത്തു വന്നു നില്കുന്നു. ആ മുഖത്ത് നോക്കാതെ നില്കുന്നത് ഒട്ടും ദേഷ്യം ഉണ്ടായിട്ടല്ല.. ആ കണ്ണുകളിൽ നോക്കിയാൽ ഐഷു തീരുമാനം മാറ്റേണ്ടി വരും, ഇനിയും കൂടെ പോകേണ്ടി വരും. ഷാനുക്കക് ഒരു നല്ല ഭാവി ഇല്ലാതെ വരും. നല്ലൊരു ബന്ധം ഇക്കാക്ക് കിട്ടണം, അതിന് ഞാൻ പോകാതിരിക്കണം. റബ്ബേ. ക്ഷമ നൽകണേ.. അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഐഷു.. അവൻ ശബ്ദം അല്പംഉച്ചത്തിൽ ആക്കി. പെട്ടെന്ന് തന്നെ അവൾ തല പൊന്തിച്ചു അവനെ നോക്കി. കണ്ണുകൾ തമ്മിൽ കൊളുത്തി ,, വളരെ കുറച്ചു നാളുകൾ കൊണ്ടു തന്റെ ഹൃദയം കവർന്നവൻ, സ്നേഹം കൊണ്ടു പലവട്ടം തന്നെ തോല്പിച്ചവൻ, തന്റെ പ്രാണൻ, തന്റെ എല്ലാമെല്ലാം,, അവളുടെ ഉള്ളിൽ സ്നേഹത്തിന്റെ നീർചാൽ പൊട്ടി ഒഴുകി, തന്റെ കണ്ണുകളെ അവൾ അവനിൽ നിന്നും പണിപ്പെട്ട് വലിച്ചെടുത്തു,..

അവൻ അവളുടെ അരികിൽ എത്തി രണ്ട് കൈ കൊണ്ടു അവളുടെ മുഖം കയ്യിലെടുത്തു തനിക്കു നേരെ നിർത്തി. അവൾ കുതറി അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു, ഡീ,, എന്റെ കണ്ണുകളിൽ നോക്കി എനിക്ക് നിന്നെ വേണ്ട എന്ന് പറയാൻ നിനക്ക് പറ്റുമോ.. .

ഷാനുക്ക പോണം.. പോയെ പറ്റൂ,, ഐഷു ഭാഗ്യം ചെയ്തവളല്ല, ഒന്നും ഇല്ലാത്തവളാ.. ഒന്നും ഇല്ലാത്തവൾ.. ഷാനുക്കയുടെ ജീവിതം ഈ പാവപെട്ടവളുടെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളതല്ല.. നല്ലൊരു ബന്ധം ഷാനുക്കക് കിട്ടും, അതിനായ് ഞാൻ എന്നും പ്രാർത്ഥിക്കുന്നു. എന്നെ വിടൂ.. പ്ലീസ്,, അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവനിൽ നിന്നും മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിടി വിടാതെ ഷാനു ചിരിയോടെ തന്റെ പെണ്ണിന്റ സംസാരം നോക്കി. അവന്റെ മനസ്സിൽ ഒരായിരം വർണ്ണ ചിറകുകളുള്ള പ്രേമപക്ഷി മുഹബ്ബത്തിന്റെഈണത്തിൽ പാറി പറന്നു .പുറത് കറുത്ത് ഇരുണ്ട മാനം പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.

ഞാൻ മാപ്പ് പറഞ്ഞു തിരിച്ചു പോകാൻ വന്നതാണെന്ന് കരുതിയോ നീ… .. നീ എന്റെ പെണ്ണാണ്.., നിന്നെയും കൊണ്ടേ ഷാനു മടങ്ങിപ്പോകൂ..ഷാനു അവളെ കോരി എടുത്തു തന്റെ മാറിലേക്ക് അടുപ്പിച്ചു, കരുത്തുറ്റ കൈകളിൽ നിന്ന് കുതറി മാറാൻ അവൾക്കു കഴിഞ്ഞില്ല.മാത്രമല്ല എത്രയോ രാത്രികളിൽ സ്വപ്നത്തിൽ വന്നു തന്റെ ഉറക്കം കളഞ്ഞ ആ വിരിഞ്ഞ മാറിന്റെ സുഗന്ധം അവളുടെ വാശിയെ അലിയിച്ചു കളയുന്നത് അവൾ അറിഞ്ഞു. ഇല്ലാ തനിക്കു ഈ ലോകത്ത് ഷാനുക്ക ഇല്ലാത്ത ഒരു ജീവിതം വേണ്ട.. കഴിയില്ലെനിക്ക്,, അവളുടെ കൈകൾ അവന്റെ കഴുത്തിലൂടെ അവനെ ചുറ്റി വരിഞ്ഞു. അനർഘ സുന്ദര നിമിഷങ്ങളിൽ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു. അത് കണ്ടു നാണത്താൽമുഖം ചുവന്നു അവളുടെ മിഴികൾ അടഞ്ഞു. അവളെയും എടുത്തു അവൻ പുറത്തേക്കു നടന്നു. ഷാനുക്കാ..

എന്നെ വിട്, എല്ലാവരും കാണും, പ്ലീസ് ഷാനുക്കാ പ്ലീസ്.. നിലത്ത് വെക്ക് ഞാൻ നടന്നു കൂടെ വരാം.. അവൻ പക്ഷെ അവളെ നിലത്ത് നിർത്തിയില്ല അവൾ കണ്ണുകൾ അടച്ചു. തന്റെ സുന്ദരിയെ ഞാൻ കൊണ്ടു പോകുന്നു ഉപ്പാ.. എന്നും പറഞ്ഞു ഷാനു അവളെയും കൊണ്ടു മഴയിലേക് ഇറങ്ങി അവളെ വട്ടം കറക്കി നിലത്ത് നിർത്തി. അവൾ അവന്റെ നെഞ്ചിൽ നാണത്തോടെ മുഖം പൂഴ്ത്തി. വിട്ട് നിൽകെഡീ പെണ്ണെ എല്ലാരും കാണും .. അവൻ അവളെ കളിയാക്കി..
മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ എല്ലാവരും മിഴിച്ചു നിന്നു. സന്തോഷം കൊണ്ടു എല്ലാവരും മതി മറന്നു. ഈ പുതു മഴ ഇങ്ങനെ നിന്ന് കൊള്ളാല്ലേ മക്കളെ.. ഇങ്ങോട്ട് കയറി നിൽക്കിൻ.. സൈനുമ്മ സ്നേഹത്തോടെ വിളിച്ചു..

ഇല്ല ഈ മഴ ഞങ്ങള്ക്ക് ഉള്ളതാണ്.. ഈ തണുത്ത വെള്ളത്തിൽ ഞങ്ങൾ ഞങ്ങളുടെ മനസ്സിനെ കഴുകി ശുദ്ധിയാക്കട്ടെ.. നിർത്താതെ പെയ്യുന്ന മഴയിൽ ആഞ്ഞു വീശുന്ന കാറ്റിൽ തണുത്തു വിറച്ചു അവൾ അവനോടു ഒട്ടി നിന്നു. അത് കണ്ടു അവളുടെ വേലിയിലെ മുല്ല വള്ളികളിൽ വിരിഞ്ഞ പൂക്കൾ നാണത്തിൽ കുനിഞ്ഞു നിൽക്കുന്നത് അവൻ അവളെ കാണിച്ചു.. മഴ തോർന്നു. അവസാന തുള്ളിയും നിലച്ചു..മനസ്സും ശരീരവും ഒരു പോലെ ശാന്തമായി.. തണുത്ത ഇളം തെന്നൽ അവരെ തലോടി… അതെ ഈ ഇളം തെന്നൽ നമ്മുടെത് മാത്രമാണ്…

സന്തോഷo ഇരട്ടി മധുരമാക്കാൻ എല്ലാവരും കൂടി നല്ലൊരു പാർട്ടി ഒരുക്കാൻ തീരുമാനിച്ചു, ഹംസക്കയുടെ അടുക്കളയിൽ കദീജ ഉമ്മ വിഭവങ്ങൾ ഒരുക്കി, അനിയത്തികൾ ഉമ്മാനെ സഹായിച്ചു. പുറത്തു പോയി സാധനങ്ങൾ ശാക്കിറും റാഷിയും പോയി വാങ്ങി കൊണ്ട് വന്നു. കൂട്ടത്തിൽ ഷാനുവിനും ഐഷുവിനും ഓരോ ജോഡി ഡ്രസ്സ്‌ വീതവും. ഹംസക്കയും സമദ് ഹാജിയുംകഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്ന് സംസാരിച്ചു ഇരുന്നു.. ഷാദിയും ഷിഫായും സന്തോഷത്തോടെ സൈനുമ്മയുടെ കൂടെ അടുക്കളയിലെ പണികൾ നോക്കിയിരുന്നു. കദീജഉമ്മ അവരുടെ ഇഷ്ടങ്ങൾ ചോദിച്ചു മനസ്സിലാക്കികൊണ്ടിരുന്നു.. ഷാനുവും ഐഷുവും ഡ്രസ്സ്‌ മാറാൻ റൂമിൽ കയറിയിരുന്നു..

പാർട്ടിയും വിശേഷങ്ങളും ഒന്നും അറിയാതെ അവർ അവരുടെ ലോകത്തായിരുന്നു….
അന്നത്തെ മഗ്‌രിബ് ബാങ്കിന് ഹംസക്ക പള്ളിയിൽ പോയില്ല. ആ കൊച്ചു വീട്ടിൽ എല്ലാവരും കൂടി നിന്ന് നിസ്കാരം നിർവഹിച്ചു. സൈനുമ്മയും ഷാദിയും ഷിഫായും അതിൽ ഉണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞു ഹംസക്ക നീണ്ട പ്രാർത്ഥന നടത്തി. ഈ സ്നേഹം, ഈ ബന്ധം എന്നും ഞങ്ങളിൽ നില നിർത്തി തരണേ റബ്ബേ..ഒരു വഖ്ത് പോലും കടം ആക്കാതെ നിസ്കാരം നിർവഹിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ തമ്പുരാനെ.. എല്ലാരും മനസ്സറിഞ്ഞു ആമീൻ പറഞ്ഞു. സന്തോഷതിന്റെ ഒരു കൊച്ചു ലോകം അവിടെ തുടങ്ങി……….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മാസങ്ങൾക്ക് ശേഷം…

ഇന്ന് സമദ് ഹാജിയുടെ വീട്ടിലേക്ക് ഹംസക്കയും ഭാര്യയും മക്കളും വന്നത് ഒരു പെട്ടി നിറയെ ലഡ്ഡു ആയിട്ടാണ്. അതെ തന്റെ മോൾ ഒരു ഉമ്മയാകാൻ പോകുന്നു.. ഹാജിയാരെ,, ഈ കുട്ടി ഒരു ആൺകുട്ടി ആയിരിക്കും, അതിന് വേണ്ടി ഞാൻ നന്നായി പ്രാർത്ഥിക്കുന്നുണ്ട്. എനിക്ക് ഉറപ്പുണ്ട്.. റബ്ബ് എന്റെ പ്രാർത്ഥന കേൾക്കും.. ഇത് അറിഞ്ഞ മുതൽ പറഞ്ഞു ഉറപ്പിച്ചു വെച്ചിരിക്കുന്നു, ആൺകുട്ടി ആണെന്ന് ഉറപ്പ് പറഞ്ഞു നടക്ക മക്കളും ബാപ്പയും.. അത് പറഞ്ഞത് കദീജ ഉമ്മയാണ്. ആൺകുട്ടികൾ ഇല്ലാത്ത വിഷമം ഇതിലൂടെ റബ്ബ് തീർക്കും. എന്റെ ദുആക്ക് ഉത്തരം കിട്ടാതിരിക്കില്ല.. ഹംസക്ക ഉറപ്പിച്ചു പറഞ്ഞു. അപ്പോൾ നിങ്ങളുടെ ഭാര്യ ഗർഭിണി ആയപ്പോൾ നിങ്ങൾ ദുആ തീരെ ചെയ്തില്ലേ.. എന്നും ചോദിച്ചു ശാക്കിർ കടന്നു വന്നു.. എല്ലാവരും കൂട്ടത്തോടെ ചിരിച്ചു…

പെൺകുട്ടികൾ വീടിന്റെ റഹ്മത്ത് ആണെടാ.. മൂന്നു പെണ്മക്കളെ വളർത്തി വലുതാക്കി ഹലാലായ മാർഗത്തിൽ നികാഹ് ചെയ്തു കൊടുത്ത ബാപ്പാക്കും ഉമ്മാക്കും സ്വർഗം വാഗ്ദാനം ചെയ്തിട്ടുണ്ട് റസൂൽ ($). അപ്പോൾ രണ്ടു പെൺകുട്ടികൾ ഉള്ളവർ ആണെങ്കിലോ റസൂലെ എന്ന് ചോദിച്ച സ്വഹാബത്തിനോട്‌ രണ്ടു ആണെങ്കിലും,, ഒന്നാണെങ്കിലും കിട്ടുമെന്ന് അല്ലാഹുവിന്റെ റസൂൽ ($)പഠിപ്പിച്ചിട്ടുണ്ട്.. അത് കൊണ്ട് പെണ്മക്കൾ ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു ശാക്കിർ.. എന്നാലും എന്റെ മോൾക്ക്‌ ഒരു ആൺകുട്ടി ആകാൻ ഞാൻ ദുആ ചെയ്യുന്നു. അങ്ങനെ ചൂട് പിടിച്ച ചർച്ച പേര് ഇടാൻ വരെ തീരുമാനം ആയി.. ദേ.. ഞാൻ ഇപ്പൊത്തന്നെ പറയാം.. കുട്ടി ആൺകുട്ടി ആയിക്കോട്ടെ… എന്ന് കരുതി മൂസ, ഈസ,, എന്നുള്ള പേരുകൾ പെറുക്കി ഇടാൻ നിൽക്കരുത് ട്ടാ ഇത്താത്ത,, ഉപ്പാനോടും കൂടിയാ ശാക്കിർ എല്ലാരേയും നോക്കി പറഞ്ഞു.. ചിരിയുടെ മാലപ്പടക്കം തിരി കൊളുത്തുന്നത് ഇപ്പോൾ അവനാണ്.. സൈനുമ്മയും സമദ് ഹാജിയും കദീജഉമ്മയും എല്ലാവരും ഹംസക്കയും ശാക്കിറും പറയുന്നത് കേട്ട് ചിരിക്കാൻ ഇരുന്നു..

അവസാനം ഹംസക്ക പേരിൽ ഉറച്നിന്നു. മുഹമ്മദ്‌ മുസ്തഫ… വീഡിയോ കാളിൽ വിളിച്ചു കൊണ്ട് ഷാനു ഇരുന്നു. ഏയ് ഉപ്പാ.. മുഹമ്മദ്‌ എന്നുള്ളത് നമുക്ക് എന്തായാലും വിളിക്കാം.. എന്നാൽ എല്ലാ രെജിസ്റ്ററിലും കൊടുക്കുന്നത് മുസ്തഫ ഷാനവാസ്‌ എന്നായാൽ കുഴപ്പമുണ്ടോ… പടച്ചോനെ.. എന്താ ഇവിടെ നടക്കുന്നത്.. ആ കുട്ടിക്ക് മാസം തെറ്റിയിട്ടെയുള്ളൂ.. അപ്പോഴേക്കും നിങ്ങൾ എല്ലാം തീരുമാനം ആക്കിയോ എന്നും പറഞ്ഞു വെല്ലിമ്മയും വന്നിരുന്നു അവരിൽ കൂടി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്ന് ഷാക്കിറിന് പെണ്ണ് കാണാൻ പോകുന്ന ദിവസമാണ്. എല്ലാവരും നല്ല സന്തോഷത്തിൽ രാവിലെ തൊട്ട് ഒരുങ്ങാൻ നിന്നതാ.. ഷിഫാ എത്തിയിട്ടില്ല. ഐഷു മോനെ കുളിപ്പിച്ച് ഒരുക്കാൻ തുടങ്ങിയിരുന്നു.. ഏയ്‌ മുസ്തഫ ഷാനവാസ്‌.. നീ എങ്ങോട്ടാ ഒരുങ്ങി നിൽക്കുന്നത്.. ചെറിയ കുട്ടികളെ അങ്ങോട്ട്‌ കൊണ്ട് പോകാൻ പാടില്ല… ശാക്കിർ അവനെ കളിപ്പിച്ചു. ഷാനുക്ക അവന്ന് കുറച്ചു കൂടുന്നുണ്ട്. എപ്പോ നോക്കിയാലും അതിനെ പാട്ട് പഠിപ്പിക്കാൻ നില്കുന്നത് മാത്രം ആണ് അവന്റെ പണി. അതിനെന്താടീ.. അടുത്ത വർഷം നീയും പകരം വീട്ടിക്കോ…

ഷിഫായെ കാണുന്നില്ല. ഒന്ന് വിളിച്ചു നോക്കിയോ ആരെങ്കിലും സൈനുമ്മ നിസ്കാരപ്പായിൽ ഇരുന്നു കൊണ്ട് വിളിച്ചു ചോദിച്ചു. ഇല്ല വിളിക്കട്ടെ എന്നും പറഞ്ഞു ഷാനു ഫോൺ എടുത്തു വിളിച്ചു. ഇത്താത്ത എന്റെ പെണ്ണ് കാണാൻ പോകുന്ന അന്ന് തലേ ദിവസം വന്നല്ലോ.. ഇവന്റെ ആയോണ്ട് ആയിരിക്കും സമയം ആയിട്ടും വരാതെ നില്കുന്നത് അല്ലെ. ഷാക്കിറിനെ ഒന്ന് നോക്കിയിട്ട് ഉറക്കെ തന്നെ ഷാനു ഷിഫയോട് പറഞ്ഞു.. എന്റെ പോന്നു ഷാനു. ഇനിക് നിങ്ങൾ രണ്ടാളും ഒരേപോലെ തന്നെ. അന്ന് വേഗം ഇട്ട് ഓടി വരാമായിരുന്നു. ഇന്ന് എന്റെ മോളും മരുമോനും വന്നിട്ട് വേണ്ടേ വരാൻ.. ആഹ് എന്നാപ്പിന്നെ ഞങ്ങൾ അതിലെ വരാം. നീ ഒരുങ്ങി നിന്നോ..

സുന്ദരിക്കുട്ടിയെ ഇഷ്ടപ്പെട്ടു, കല്യാണം കഴിഞ്ഞു ശാക്കിർ നല്ല സന്തോഷത്തിൽ ഭാര്യയോട് ഉപദേശം കൊടുത്തു.. എന്റെ ഇത്താത്ത ഐഷു ആണ് ഈ വീട് സ്വർഗം ആക്കിയത്.. അവളെ കണ്ടു മാത്രം നീയും പഠിക്കണം.. എന്റെ വീട്ടിൽ ഒരാൾ പോലും നിസ്കരിക്കാതെ ഭക്ഷണം കഴിക്കില്ല.. നീയും അങ്ങനെ വേണം.. പിന്നെ എന്ത് കാര്യം ഉണ്ടെങ്കിലും ഇത്താത്തയോട് ചോദിക്കാൻ മടിക്കേണ്ട..ഉമ്മയായും പെങ്ങൾ ആയും സ്നേഹo തന്നു തോൽപിച്ചു കളഞ്ഞ എന്റെ ഇത്താത്തക് വേണ്ടി ഒരു കുടുംബം മൊത്തം കടപ്പെട്ടിരിക്കുന്നു..

ഡാ.. നീ എന്നേ വല്ലാതെ അങ്ങോട്ട്‌ പൊക്കി പറഞ്ഞു ല്ലേ.. എന്തായാലും എനിക്ക് ഇഷ്ടമായി. ഷാനുക്കയും റാഷിക്കയും നിന്നെയും ഗൾഫിൽ കൊണ്ട് പോകാനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു.. ഇനിയും കുട്ടി ക്കളി മാറ്റിയില്ലെങ്കിൽ നിന്റെ മക്കളെയൊക്കെ അവർ നോക്കേണ്ടി വരുമെന്ന്…. ദേ ഇത്താത്ത പ്ലീസ്.. ഇതൊക്കെ ഇങ്ങനെ ആക്കി തന്നില്ലേ.. എല്ലാത്തിനും സപ്പോർട്ട് നിന്നില്ലേ.. എനിക്ക് ഗൾഫിൽ പോണ്ട.. അതിനു ഒരു തീരുമാനം ഇത്താത്ത തന്നെ ഉണ്ടാക്കി തരണം… ആഹ്.. നിനക്ക് പഠിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. എല്ലാം ഇത്താത്ത ശെരിയാക്കി തരും. ഇപ്പോൾ കുറച്ചു തിരക്കുണ്ട്, നമുക്ക് സംസാരിക്കാം.. ഐഷു അടുക്കളയിൽ കയറി.

ഷാനുക്ക.. ഈ തിരിച്ചു പോക്ക് ഇനി എന്നാ അവസാനിക്കുക..എന്നും ഇങ്ങനെ കാത്തിരുന്നു മടുപ്പ് തോന്നുന്നു ട്ടോ.. പോകുമ്പോൾ ഉള്ള അവളുടെ പരിഭവം സ്നേഹത്തോടെയുള്ള കണ്ണീരും….. മൂന്നു മാസത്തിൽ ഒരിക്കൽ ഞാൻ വരുന്നില്ലേ പെണ്ണെ… അടുത്ത മൂന്നു മാസം പെട്ടെന്ന് തീരും, ഇപ്പോൾ നിനക്ക് കൂട്ടിനു ഒരാൾ കൂടി വന്നല്ലോ… അതേയ് മൂന്നു മാസത്തിനുള്ളിൽ മിസ്‌രി മോളുടെ കല്യാണം ശെരിയായാൽ അതിനു മുമ്പ് ഇക്കാ എത്തില്ലേ..ആടോ.. ഫാത്തിമയുടെ കല്യാണത്തിന് തലേദിവസം കയറി വന്നു നിന്നെ ഞെട്ടിച്ചു കളഞ്ഞ പോലെ അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ ഞാൻ നിന്റെ എല്ലാ സന്തോഷത്തിലും കൂടെയുണ്ടാകും.. അവൻ അവളെ ചേർത്ത് പിടിച്ചു. ബാപ്പച്ചി,,, കുട്ടൂസെ.. ഷാനു മോനെ വാരിഎടുത്തു വണ്ടിയുടെ അത് വരെ പോകുന്ന കാഴ്ച അവൾ നോക്കി നിന്നു..പോയിട്ട് വാ മോനെ സൈനുമ്മ മോനെ വാങ്ങി. സമദ് ഹാജി വണ്ടിയുടെ അടുത്ത് നിന്നു.ശാക്കിർ എയർപോർട്ടിൽ പോകാൻ ഇറങ്ങി. എല്ലാവരും കൂടി നിന്ന് പുതിയ പെണ്ണിനേയും കൂട്ടി വെല്ലിമ്മയെയും കൂട്ടി ഒരു സെൽഫി എടുത്തു.. കളിചിരികൾ, ദീനി ചിട്ടകൾ, എല്ലാം കൊണ്ടും സുന്ദരമായ തന്റെ കുടുംബതിന്റെ സന്തോഷം സമദ് ഹാജി കണ്ണ് നിറയെ കണ്ടു.. ശാന്തിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഇളം തെന്നൽ അവരിൽ വീശി.. അതെ.. ഒരിക്കലും മാഞ്ഞു പോകാത്ത വേറിട്ടു പോകാത്ത ഒരു ഇളം കാറ്റ്….

(അവസാനിച്ചു )

 

പ്രിയപ്പെട്ട വായനക്കാരെ… എന്റെ ഇളംതെന്നൽ എന്ന നോവൽ ഇവിടെ അവസാനിക്കുന്നു.നിങ്ങൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന രീതിയിൽ ക്ലൈമാക്സ്‌ ആക്കാൻ പറ്റിയിട്ടുണ്ടോ എന്ന് അറിയില്ല. എന്നാലും കഴിയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്.. അപിപ്രായം, സപ്പോർട്ട് എല്ലാം ഉണ്ടാകണം, ഇത് വരെ കൂടെ നിന്ന എന്റെ എല്ലാ വായനക്കാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പുതിയ ഒരു നോവലുമായി ഇന്ഷാ അല്ലാഹ് നമുക്ക് വീണ്ടും കാണാം. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണമെന്ന അപേക്ഷയോടെ…. gdbye…അസ്സലാമു അലൈകും

BUSHARA MANNARKKAD,Pombra

LEAVE A REPLY

Please enter your comment!
Please enter your name here