Home Latest നമ്മളെ ഭയപ്പെടുത്തുന്ന ആ സ്ത്രി രൂപം ഇന്ന് ഈപ്പൻ സാറിൻ്റെ വീട്ടിൽ ചെന്നിരിയ്ക്കുന്നു… Part –...

നമ്മളെ ഭയപ്പെടുത്തുന്ന ആ സ്ത്രി രൂപം ഇന്ന് ഈപ്പൻ സാറിൻ്റെ വീട്ടിൽ ചെന്നിരിയ്ക്കുന്നു… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 3

“സാർ
ഈപ്പൻ മാനുവലിൻ്റെ വീടിൻ്റെ അടുത്തായി ആ സ്ത്രി രൂപത്തെ കണ്ടു.
അയാളുടെ ഭാര്യയേയും മകളേയും പേടിപ്പിച്ച്.
തുറന്നിട്ട ജനാലയ്ക്കു മുന്നിലൂടെ നിരവധി തവണ ആ രൂപം മിന്നി മാഞ്ഞു.. ”

“അവരെ നോക്കി ആ രൂപം അലറി വിളിച്ചെന്നും.. വീടിനുള്ളിലേയ്ക്കു കടക്കാൻ ശ്രമം നടത്തിയെന്നുമാണ് അവർ പറഞ്ഞത് ”

“അവരും പറയുന്നത് ഇത് പ്രേതം തന്നെയെന്നാണ്..
അവരുടെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല…”

‘എബിൻ .ഈപ്പൻ അവിടെയില്ലേ?

“ഇല്ല സാർ അയാൾ പാർട്ടി മീറ്റിംങ്ങിനായി ഡൽഹിയിൽ പോയിരിയ്ക്കുവാണ്…
മൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരു.”

“അയാളുടെ മകളുടെ ഭർത്താവും സ്ഥലത്തില്ല .
സംഭവമാറിഞ്ഞു അയാളുടെ പാർട്ടിയുടെ യൂത്ത് നേതാവ് റഷീദ് അലി ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. ”

“ഈപ്പൻ സാർ എന്നെ വിളിച്ചിരുന്നു..
രണ്ടു പോലിസുക്കാരെ രാത്രി അയാളുടെ വീടിൻ്റെ മുന്നിൽ നിർത്താൻ കഴിയുമോ എന്നു ചോദിച്ചു.. ”

മകളും ഭാര്യയും വല്ലാതെ ഭയന്നിരിക്കുന്നു…

“എബിൻ ഈപ്പൻ്റെ കുടുംബത്തിന് ഹൈ സെക്യൂരിറ്റി നല്കണം കൊലയാളിയുടെ അടുത്ത ഇര ഈപ്പനായിരിക്കും.”

നമ്മുടെ സുരക്ഷ വലയം മറികടക്കാൻ ആ കൊലയാളിയേ അനുവദിക്കരുത്…

” ശരിയാണ് സാർ ഈപ്പൻ സാറിൻ്റെ മകൾക്കും ഭാര്യയ്ക്കു വല്ലാത്ത ഭയമാണ് ആ ഭയം കണ്ട് രണ്ട് വനിത കോൺസ്റ്റബിൾമാരെ അവർക്കൊപ്പം നിർത്താമെന്ന് കരുതിയതാണ്.. ”

“അപ്പോൾ റഷീദ് അലിയാണ് പറഞ്ഞത്..
ഈപ്പൻ സാർ നോക്കുന്ന ഒരു കുടുംബമുണ്ട് ഇവിടെ ആ വീട്ടിലെ പെൺക്കുട്ടി രാത്രി അവർക്കു സഹായത്തിന് കൂടെയുണ്ടാകുമെന്ന്…”

“ആ പെൺകുട്ടിയേ വിളിയ്ക്കാൻ റഷീദ് അലി പോയിട്ടുണ്ട്.. ”

“എന്തുവന്നാലും ഇനി ആ കൊലയാളി ഈപ്പൻ സാറിൻ്റെ വീട്ടിൽ കയറില്ല.. ”
………………………………………………………………….
”റഷീദ് അലി നേരെ പോയത് മീനാക്ഷിയമ്മയുടെ വീട്ടിലേയ്ക്കാണ്.. ”

“മീനാക്ഷിയമ്മയുടെ ഭർത്താവ് രാജൻ തെങ്ങിൽ നിന്ന് വീണ് കിടപ്പിലാണ്..
അയാളുടെ ചികത്സയ്ക്കും മകൾ ചിന്നുവിൻ്റെ പഠനത്തിൻ്റെ ചിലവും വഹിയ്ക്കുന്നത് ഈപ്പനാണ്.. ”

ഈപ്പൻ അവർക്കു ദൈവതുല്ല്യനാണ്..

“എന്തുണ്ട് മീനാക്ഷിയമ്മേ വിശേഷം രാജേട്ടനു എന്തെങ്കിലും മാറ്റമുണ്ടോ?

“ആരീത് കുട്ടി നേതാവോ
കയറി ഇരിയ്ക്കു റഷീദ്..”

‘ഞാൻ കയറുന്നില്ല. ചിന്നു ഇവിടെയില്ലേ?

“ഡിഗ്രി അവസാന വർഷമല്ലേ ഒത്തിരി പഠിക്കാനുണ്ട് പെണ്ണിന്.i

“ഞാൻ വന്നത് ഈപ്പൻ സാറിൻ്റെ വീട്ടിലേയ്ക്കു ചിന്നുവിനെ കൂട്ടികൊണ്ടു പോകാനാണ്.. ”

“കഴിഞ്ഞ ആറുമാസമായി നമ്മളെ ഭയപ്പെടുത്തുന്ന ആ സ്ത്രി രൂപം ഇന്ന് ഈപ്പൻ സാറിൻ്റെ വീട്ടിൽ ചെന്നിരിയ്ക്കുന്നു ”

“ഈപ്പൻ സാർ സ്ഥലത്തില്ല.
ചേച്ചിയും മകളും വല്ലാതെ ഭയന്നിരിക്കുന്നു..
ഇന്ന് അവർക്കു ഒരു സഹായമായി ചിന്നുവിനെ വിടാൻ കഴിയുമോ?

” അതെന്തു ചോദ്യമാണ് റാഷീദ് ഈപ്പൻ സാർ ഞങ്ങൾക്കു ദൈവമാണ് ആ മനുഷ്യന് ഒരു ആവിശ്യം വന്നാൽ കൈയോഴിയാൻ ഞങ്ങൾക്കു കഴിയില്ല.”

“മോളെ ചിന്നു നീ റഷീദിനൊപ്പം ഈപ്പൻ സാറിൻ്റെ വീട്ടിലേയ്ക്കു പോകണം
വേഗം റെഡിയായി പോകാൻ നോക്കു ”

അധികം വൈകാതെ ചിന്നു റാഷീദിനോപ്പം പുറപ്പെട്ടു.

…………………………………………………………………..
“ഒരു മണിക്കൂറിന് ശേഷം SI എബിൻ്റെ കോൾ വിഷ്ണു പ്രസാദിനു വന്നു.. ”

“സാർ പല വീടുകളുടെയും മുന്നിൽ ആ സ്ത്രി രൂപത്തെ കണ്ടതായി നാട്ടുക്കാർ പറയുന്നു.. ”

“കുട്ടികളെയും സ്ത്രികളെയും ഭയപ്പെടുത്തി നിമിഷ നേരം കൊണ്ട് മറയുന്നു.. ”

“കണ്ടവർ പറയുന്നത് അത് മനുഷ്യനല്ലന്നാണ്.. ”

“ഭീകരമായ ഒരു രൂപമാണെന്നാണ് സ്ത്രികളും കുട്ടികളും പറയുന്നത്..”

“ആ സ്ത്രി രൂപം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാണ്.. ”

“ആ രൂപത്തെ കൃത്യമായി കാണാനോ അതുമായി ബന്ധപ്പെട്ട വിവരം കണ്ടെത്താനോ നമ്മുക്ക് കഴിയുന്നില്ല.. ”

“എബിൻ
എന്തുവന്നാലും ഈപ്പൻ്റെ കുടുംബത്തിനുള്ള സെക്യൂരിറ്റിയ്ക്കു കുറവൊന്നും വരാതെ നോക്കണം.”

“നിങ്ങളും ജാഗ്രത പുലർത്തണം..
ജനങ്ങൾക്കു വേണ്ട നിർദ്ദേശങ്ങൾ നല്കണം.”

“ഇനി
ഒരാളേയും ഒറ്റയ്ക്കു സഞ്ചരിക്കാൻ അനുവദിക്കരുത്…”

“കൂടുതൽ ഫോഴ്സിനെ വേണമെങ്കിൽ കൂടെ ചേർക്കാവുന്നതാണ്…”

“ഞങ്ങൾ വന്നുകൊണ്ടിരിയ്ക്കുവാണ്.. ഒന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തും..”

…………………………………………………………………..

“ചിന്നുവും റഷീദും റഷീദിൻ്റെ കാറിൽ ഈപ്പൻ്റെ വീട്ടിലേയ്ക്കു പോകുമ്പോൾ ”

“പെട്ടെന്ന്
കാറിൻ്റെ മുന്നിൽ ആ സ്ത്രി രൂപം പ്രത്യക്ഷപ്പെട്ടു”

“വണ്ടിയുടെ ഗ്ലാസ്സ് നിമിഷനേരം കൊണ്ട് തകർക്കപ്പെട്ടു.. ”

“വണ്ടി മുന്നോട്ടു ചലിപ്പിക്കാൻ കഴിയാതെ റഷീദിൻ്റെ ശരീരത്തിന് വിറയൽ അനുഭവപ്പെട്ടു.. ”

“റാഷീദിനെ വണ്ടിയിൽ നിന്ന് ആ സ്ത്രി രൂപം പുറത്തേയ്ക്കു കൊണ്ടുപോയി.. ”

“ചിന്നുവിൻ്റെ കൺമുന്നിലിട്ടു തന്നെ റാഷീദിൻ്റെ കഴുത്തിലേയ്ക്കു ആ സ്ത്രി രൂപം കൈൾ കുത്തിയിറക്കി.. ”

“റഷീദിൻ്റെ ശരീരത്തു നിന്ന് ഒലിച്ചിറങ്ങിയ രക്തം കൊണ്ടു ആ രൂപം മുഖം തുടച്ചു. ”

“നിമിഷനേരം കൊണ്ട് ആ രൂപം അവിടെ നിന്നു മാഞ്ഞു.. ”

“ഭയാനകമായ ആ ദൃശ്യം കണ്ട് ചിന്നു ബോധരഹിതയായി….”

…………………………………………………………….
“നൈറ്റ് ചെക്കിംങ്ങിനായി ആ വഴി പോയ SI എബിനും സംഘവും ജീവനറ്റു കിടക്കുന്ന റഷീദിനെയും
കാറിൽ ബോധരഹിതയായി കിടക്കുന്ന ചിന്നുവിനെയും കണ്ടു.. ഒട്ടും സമയം വൈകാതെ ചിന്നുവിനെ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയി.. ”

“6 കൊലപാതകത്തിലും കണ്ടതുപ്പോലെ
റഷീദിൻ്റെ മരണവും കഴുത്തിലുണ്ടായ മാരകമായ മുറിവാണ്.. ”

“മറ്റു മൃതദേഹത്തിൽ ‘D’ എന്നുണ്ടങ്കിൽ ഈ മൃതദേഹത്തിലില്ല.”

“റഷീദിൻ്റെ കൊലപാതകത്തിലൂടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നതായി എബിൻ വിഷ്ണു പ്രസാദിനെ വിളിച്ചറിയിച്ചു…. ”

“സാർ ഇത് നമ്മുടെ കൈയിൽ നില്ക്കുന്ന കേസല്ല..
കൊലപാതകങ്ങൾ തുടർകഥയാകുന്നു.”

“പോലിസിന് ഒന്നു വിശ്രമിയ്ക്കാൻ കഴിയാത്തപ്പോലെ നാട്ടുക്കാർ വിളിയ്ക്കുന്നു..
അവരുടെ മന:സമാധാനം നഷ്ടമായിരിക്കുന്നു.. ”

“എബിൻ ഞാൻ വൈകാതെ അവിടെയെത്തും… താമസിയാതെ ഏ.ഡി.ജി.പി കുമാർ സാറും സ്ഥലത്ത് എത്തുമെന്ന് എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ”

…………………………………………………………………..

“പോലിസിൻ്റെ ഉറക്കം കെടുത്തിയ ആ സ്ത്രി രൂപത്തേ തേടി പോലിസ് നാലു ദിക്കിലും സഞ്ചരിച്ചു.. ”

“പോലിസിൻ്റെ ജോലി ഇരട്ടിയാക്കാനായി നാട്ടുകാർക്കു ഭയം നല്കാനായി ആ സ്ത്രി രൂപം ഓരോ പ്രദേശങ്ങളിൽ മാറിമാറി സഞ്ചരിച്ചു കൊണ്ടിരുന്നു…. ”

………………………………………………………………….

“മീനാക്ഷിയമ്മയാണ് അവസാനമായി ആ സ്ത്രി രൂപത്തെ കണ്ടത്.. ആ സ്ത്രി രൂപം അവിടെ നിന്ന് മറഞ്ഞപ്പോൾ
മീനാക്ഷിയമ്മയുടെ വീടിൻ്റെ ചുമരിൽ ഇങ്ങനെ എഴുതിരിയ്ക്കുന്നതായി കണ്ടു.. ”

” മകളെ അന്യപുരുഷനൊപ്പം എന്തു ധൈര്യത്തിലാണ് പറഞ്ഞയച്ചത്…?
സഹായ തരുന്ന കൈകൾക്കു
കൊല്ലാനും കഴിയും.. മാനം പിച്ചിചീന്താനും കഴിയും”

“മകളുടെ മാനം ,ജീവൻ സംരക്ഷിക്കാൻ കഴിയുന്നവരായിരിക്കണം മാതാപിതാക്കൾ..”

“ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം

നരിതൊട്ടി പോലിസ് സ്റ്റേഷനിൽ വച്ചു വിഷ്ണു പ്രസാദും ഏ.ഡി.ജീ. പി കുമാറുമായി കേസിൻ്റെ കാര്യങ്ങൾ സംസാരിച്ചു.

വിഷ്ണു എത്രയും പെട്ടെന്നു നമ്മുക്ക് ആ സ്ത്രി രൂപത്തെ കണ്ടെത്തണം.. ഇന്ന് നരി തൊട്ടിയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന കേസല്ല ഇത്..

കേരളമൊട്ടാകെ ഈ കേസ് വാർത്തയായിരിക്കുന്നു..

ഇന്ന് ഇവിടെ കാണുന്ന രൂപത്തിന് സമാനമായി കേരളം ഒട്ടാകെ ഈ സ്ത്രി രൂപത്തെ കാണാൻ കഴിഞ്ഞേയ്ക്കാം..

ആ രൂപം മനുഷ്യനാണോ അതോ അദൃശ്യ ശക്ത്തിയാണോയെന്ന് എത്രയും പെട്ടെന്നു കണ്ടെത്തണം…

…………………………………………………………………

വളരെ ക്ഷീണിതനായാണ് വിഷ്ണു പ്രസാദ് വീട്ടിലെത്തിയത്.കേസിൻ്റെ ഭാരം അയാളെ ശാരീരികമായും മാനസികമായും തളർത്തിയിരിക്കുന്നു…

മീനാക്ഷിയമ്മയുടെ വീടിൻ്റെ ചുമരിൽ കണ്ടപ്പോലെ വിഷ്ണു പ്രസാദിൻ്റെ വീടിൻ്റെ ചുമരിലും എഴുതിയിരിക്കുന്നതായി കണ്ടു..

റഷീദ് അലിയുടെ കൊലപാതകത്തിൻ്റെ ഉത്തരം ചിന്നുവിന് പറയാൻ കഴിയും..

പാവത്തിൻ്റെ ശിക്ഷ മരണമാണ്..

പാവം ചെയ്യുന്നവർ കൊല്ലപ്പെടും.. അത് തടയാൻ നിങ്ങൾക്കു കഴിയില്ല….

ആരാണ് ഈ കൊലയാളി എന്തിനാണ് അയാൾ എനിയ്ക്കു നിർദ്ദേശങ്ങൾ തരുന്നത്?

ലാൽ പറഞ്ഞപ്പോലെ അവരുടെ ക്രൂര പീഡനത്തിന് ഇരയായി ആന്മഹത്യ ചെയ്ത ആ പെൺക്കുട്ടിയാകുമോ?

ഈ കാലഘട്ടത്തിൽ പ്രേതമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുമോ?

ആ പെൺകുട്ടിയ്ക്കു വേണ്ടി മറ്റാരെങ്കിലുമാണോ ഈ കൊലപാതകങ്ങൾ നടത്തുന്നത്..?

ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്….

കേസന്വേഷണത്തിൻ്റെ ഭാരത്താൽ അയാളുടെ
“ഉറക്കം നഷ്ടപ്പെട്ടിട്ടു ദിവസങ്ങളായിരിക്കുന്നു.. ”

എത്ര കിടന്നിട്ടും അയാൾക്കു നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല..

അതിരാവിലെ ഉണർന്നു വിഷ്ണു പ്രസാദ് പോയത് ചിന്നുവിനെ അഡ്മിറ്റ് ചെയ്യ്തിരിക്കുന്ന ഹോസ്പിറ്റലിലേയ്ക്കാണ്…

വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ
ചിന്നുവിനെ വാർഡിലേയ്ക്കു മാറ്റിയിരുന്നു.

ചിന്നുവിനോട് തലേന്ന് ഉണ്ടായ കാര്യങ്ങൾ വിഷ്ണു പ്രസാദ് ചോദിച്ചറിയാൻ തുടങ്ങി..

ചിന്നു എന്താണ് ഇന്നലെയുണ്ടായത്..?

സാർ ഞാൻ എല്ലാം പറയാം..

ഇന്നലെ വൈകുന്നേരമാണ്
ഈപ്പൻ സാറിൻ്റെ വീട്ടിലേയ്ക്കു റഷീദ് അലി എന്ന ആ മൃഗം എന്നെ കൂട്ടികൊണ്ടു പോകുന്നത്…

അയാളുടെ കാറിൽ കയറി കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറാൻ തുടങ്ങി..

ഞാൻ എത്ര സുന്ദരിയാണെന്നും.. പുരുഷന്മാരെ മയക്കാൻ കഴിയുന്ന കണ്ണുകളാണ് എനിയ്ക്കുള്ളതെന്നും അയാൾ പറഞ്ഞു തുടങ്ങി..

ആദ്യം ഞാൻ അത് തമാശ കേൾക്കുന്നപ്പോലെ കേട്ടിരുന്നത്….

കാർ മുന്നോട്ടു പോകുംതോറും അയാളുടെ കൈകൾ എൻ്റെ ശരീരത്തെ സ്പർശിക്കാൻ തുടങ്ങി..

ഞാൻ പരമാധി തടയാൻ ശ്രമിച്ചു..

നീ ഇങ്ങനെ ഭയന്നാലോ?
ഞാൻ നിന്നെ ഇപ്പോൾ ഒന്നും ചെയ്യില്ല.. പക്ഷേ ചെയ്യും ഈപ്പൻ സാറിന് നിനോടുള്ള ആർത്തി തീർന്നതിന് ശേഷം..

നീ എന്താണ് മനസ്സിലാക്കിയത്.. നിൻ്റെ തന്തയോട് കരുണ തോന്നി ഈപ്പൻ സാർ സഹായിച്ചതാണന്നോ..

ഈപ്പൻ സാർ നിൻ്റെ കുടുംബത്തിനു വേണ്ടി പണം ചിലവാക്കിട്ടുണ്ടെങ്കിൽ നിന്നിലൂടെ അയാൾ മുതലാക്കും….

ചെറിയ മീനുകളും വലിയ മീനുകളും ഒന്നിച്ചു വളരുന്ന ജലാശങ്ങൾ നീ കണ്ടിട്ടില്ലേ?

ചെറിയ മീനുകൾക്കു വലുപ്പം വച്ചു തുടങ്ങുമ്പോൾ വലിയ മീനുകൾ അതിനെ ഭക്ഷണമാക്കുന്നു..

അതുപ്പോലെയാണ് നീയും.. നീ എത്ര വളർന്നാലും ഈപ്പൻ സാറിന് വേണ്ടിയുള്ളവളാണ്..

ചെറിയ സുന്ദരികളായ പെൺകുട്ടികളാണ് സാറിന് ഇഷ്ടം.. ചെറിയ പെൺക്കുട്ടികളെ സാറിന് മാറിമാറി കൊടുത്ത് നേടിയതാണ്.. എൻ്റെ രാഷ്ട്രീയ നേട്ടങ്ങളെല്ലാം..

അയാളുടെ വൃത്തികെട്ട സംസാരം കേട്ട് മറുപടി പറയാൻ കഴിയാതെ ഒരു അടിമയേപ്പോലെ ഞാൻ ആ വണ്ടിയിൽ ഇരുന്നു..

സഹായത്തിനായി
ഞാൻ വിളിയ്ക്കാത്ത ദൈവങ്ങളില്ല…

പെട്ടന്നാണ്… ഞങ്ങൾക്കു മുന്നിലേയ്ക്കു ആ സ്ത്രി രൂപം പ്രത്യക്ഷപ്പെട്ടതും അയാളെ കൊല്ലുന്നതും.. അയാളിൽ നിന്ന് ശരിയ്ക്കും എന്നെ രക്ഷിച്ചത് ആ സ്ത്രി രൂപമാണ്

നാട്ടുക്കാർക്കു ആ രൂപം പ്രേതമാണെങ്കിൽ എനിയ്ക്കു എൻ്റെ പ്രാർത്ഥന കേട്ട ദൈവമാണ്..!

തുടരും..

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

മുൻഭാഗങ്ങൾ..

LEAVE A REPLY

Please enter your comment!
Please enter your name here